പൂച്ചകൾ 10000 വര്ഷങ്ങള്ക്ക് മുൻപ് മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന ജീവിയാണ്. ഈജിപ്തിൽ പൂച്ചയെ ദൈവമായി ആരാധിക്കുന്നു. മുഹമ്മദ് നബിക്ക് സ്വന്തമായി ഒരു പൂച്ച ഉണ്ടായിരുന്നു എന്നുവരെയുള്ളത് അടുത്തകാലത്തായി എന്റെ വിക്കിപീഡിയ വായനയിൽ കണ്ടതായി ഓർക്കുന്നു. സ്കൂളിൽ പടിക്കുന്നകാലത്ത് കുഞ്ഞുണ്ണി മാഷിന്റെ നാലുവരി പൂച്ചക്കവിത പഠിച്ചതും പാടിയതും ഓർക്കുന്നു. പൂച്ചകള് എലിയെ പിടിക്കുന്ന
കഥകളും ഉണ്ട് നമ്മുടെ വീട്ടിലെ എലിയെ പിടിക്കുന്ന പൂച്ചയും ഉണ്ട്. എലി നമ്മുടെ ശത്രുവാണ് പൂച്ച എലിയുടെ ശത്രുവാണ് ശത്രുവിന്റെ ശത്രു മിത്രം എന്ന സമവാക്യം വെച്ചാലും പൂച്ച ആള് കൊള്ളം,നമ്മുടെ സ്വന്തം കൂട്ടുകാരന് ആണ്. പക്ഷേ അതിനെല്ലാം മുൻപ് പൂച്ചയെ ക്കുറിച്ച് ഞാന് അറിയുന്നത് അയലത്തെ ഓമനചേച്ചിയുടെ വീട്ടിൽ നിന്നാണ് ശരിയായി എണ്ണാന് അറിയാത്ത പ്രായം ആണ് എനിക്ക്. ഒരു വീട്ടിൽ പതിനെട്ട് പൂച്ചകൾ ഉണ്ടായാൽ ഐശ്വര്യം ആണെന്നുപറഞ്ഞ് പൂച്ചകളെ വീട്ടിൽ വളർത്തുന്നതാണ് ഓമനചേച്ചി. എന്റെ എണ്ണത്തിൽ വെളുത്തതും കറുത്തതും തവിട് നിറമുള്ളതും കറുപ്പിൽ വെളുത്ത പുള്ളി ഉള്ളതും വെളുപ്പിൽ കറുത്ത പുള്ളി ഉള്ളതും ഒക്കെയായി ഇരുപതുയിരുപത്തിയഞ്ച് എണ്ണം ഉണ്ടാകും,എന്നിട്ടും വലിയ ഐശ്വര്യമൊന്നും ഓമനചേച്ചിയുടെ വീട്ടിൽ കണ്ടില്ല. ചേച്ചിയുടെ ഭര്ത്താവ് ശങ്കരേട്ടൻ നല്ല തെങ്ങുകയാട്ടക്കാരൻ ആണ്,തേങ്ങായിട്ടു കിട്ടുന്നകാശും കൊണ്ടു നല്ലപോലെ കള്ളും കുടിച്ചുവന്നു ഓമനചേച്ചിക്കിട്ടും കൂട്ടത്തിൽ പൂച്ചക്കിട്ടും നല്ല അടി അടിക്കുന്നത് വീട്ടിൽ നിന്നാൽ കാണാം വീട്ടുമുറ്റത്ത് മാവിൽ ചാരിവെച്ചിരിക്കുന്ന തോട്ടി എടുത്ത് പൂച്ചക്കുഞ്ഞുങ്ങളെ തോനടീരിയുന്നതും കാണാം. അതും കണ്ടു ഓമനചേച്ചിയുടെ മോനും മോളും അടുക്കളയിൽ തന്നെ ഇരിക്കും ഇല്ലെങ്ങില് കൂട്ടത്തിൽ അവര്ക്കും കിട്ടും ഓരോന്ന്. ഇതൊക്കെ ആണേലും ശങ്കരേട്ടൻ രാവിലെ തന്നെ പണിക്കിറങ്ങും രണ്ടു ടയറിലും ഒരു തരിപോലും കാറ്റില്ലാത്ത റിമമിന്റെ ബലത്തിൽ സൈക്കിള് തള്ളിയാണ് പോക്ക് ആര് ചോദിച്ചാലും പറയും
“സൈക്കിള് പഞ്ചറാണ് സുധാകരന്റെ കടയിൽ പഞ്ചറൊട്ടിക്കണം ഡോക്ടറുടെ എസ്റ്റേറ്റ്ഇൽ പണി ഉണ്ട് ”
രാത്രി ഇതേ റിമമില് ഓടുന്ന സൈക്കിള് ചവിട്ടിവരുന്നുണ്ടാവും രാവിലെ തള്ളിക്കൊണ്ടുപോകുമ്പോൾ വീട്ടിൽനിന്നുള്ള ഒറ്റയടിവഴിയിൽ സൈക്കിൾ ബാലൻസ്പോകും പക്ഷേ രാത്രി ഇരുട്ടിൽ ഒരു തുണ്ടുപോലും തെറ്റാതെ ആ വഴിയിലൂടെ സൈക്കിൾ ഓടിച്ചുവരും അത് എനിക്കൊരു അത്ഭുതം ആയിരുന്നു, വന്നാൽ പിന്നെ സ്ഥിരം കലാപരിപാടി ആണ്. പക്ഷേ കുടിക്കാത്ത സമയത്ത് പുള്ളിക്ക് ഭാര്യയോടും മക്കളോടും കൂടെ പൂച്ചകളോടും ഭയഗ്ഗര സ്നേഹമാണ്. പണിയില്ലാത്ത ദിവസം ശങ്കരേട്ടന് വയികുന്നേരം ഓമനചേച്ചി കാശ് കൊടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അന്നുതന്നേ രാത്രി വീടന്റെ മുന്നിൽ ഇട്ട് തല്ലുന്നതും കണ്ടിട്ടുണ്ട്. അതും എനിക്ക് അത്ഭുതം ആയിത്തോനി അങ്ങോട്ടുകാശുകൊടുത്ത് അടിമേടിക്കുന്ന പരിപാടി,കൊള്ളാം നന്നായിട്ടുണ്ട്.കാലംകുറേ ആയിട്ടും ഓമനചേച്ചിയുടെ കണക്കിൽ പതിനെട്ട് പൂച്ച ആ വീട്ടിൽ അയിട്ടില്ല. നാട്ടുകാരുടെ കണക്കിൽ അവരുടെ വീട്ടിൽ നൂറ്പൂച്ച ഉണ്ട്. എന്റ്റെ കണക്കിൽ ഇരുപത് ഇരുപത്തിയഞ്ച് വേണേൽ മുപ്പത് ,അത്രേം ഞാൻ എണ്ണാന് പഠിച്ചിട്ടുള്ളൂ. നാട്ടുകാരുടെ എണ്ണത്തിലും കാര്യമുണ്ട് പൂച്ചകൾ അവരുടെ അടുക്കളയില് കയറുന്നതും കാച്ചിവെച്ച ചൂടാറിയ പാൽകുടിക്കുന്നതും നിത്യസംഭവം ആയി. പൂച്ചകൾ അവരുടെ തൊഴുത്തിലും പത്തായത്തിലും പെറ്റു കുട്ടികളുമായി താമസവും തുടങ്ങി. ആരുടെ ഒക്കെ പരാതിയും ചീത്തവിളിയും പരിഭവവും ഒന്നും ഓമനചേച്ചിയെ തളർത്തിയില്ല.പതിനെട്ടാമത്തെ പൂച്ചക്കുഞ്ഞിനായി കാത്തിരിപ്പാണ്. ഞാൻ എണ്ണം ഒക്കെ കൃത്യമായി പടി ച്ചു.
ഒരു ദിവസം എന്റെ വീടിനകത്ത് കയറിയ പൂച്ചയെ അമ്മ ഓടിച്ചു വിട്ടു. ഞാൻ ഒരു കല്ല് വെച്ചു ഏറും കൊടുത്തു.
“കൊണ്ടു ” ഞാൻ പറഞ്ഞു.
“കൊണ്ടില്ല ” മാങ്ങ പൊട്ടിക്കാൻ കയറിയ രവിഏട്ടൻ ആണ്.
ഞാൻ മുകളിൽ നോക്കി ചിരിച്ചു.
“എന്റെ രവി ഒരു നൂറു പൂച്ച ഉണ്ട് ഇനിയും പതിനെട്ടുപൂച്ച ആയില്ലെന്നും പറഞ്ഞ് അവൾ വളർത്തിക്കൊണ്ടിരിക്കുവാ, നാട്ടുകാർക്ക് ഒരു സമാധാനവും ഇല്ല” അടുത്തവീട്ടിലെ അമ്മായിയുടെ പരാതി.
മാവിന്റെ മുകളിൽ ഇരുന്നു രവിഏട്ടന്റെ മറുപടിയും വന്നു
“ആര് പറഞ്ഞ് അമ്മായി ഞാൻ കണ്ടല്ലോ ഓമനചേച്ചിടെ മോളുനടക്കുമ്പോ മുന്നിൽ ആറു പൂച്ച പുറകിൽ ആറു പൂച്ച,എടത്തും വലത്തും ആറെണ്ണം വെച്ചൂണ്ടാകും എപ്പോഴും. എങ്ങനെ പോയാലും ഇരുപതിന്നാലെണ്ണം ഉണ്ടാകും”
“ഓമനടെ മോളുടെ മുന്നിലും പുറകിലും എടത്തും വലത്തും ഒക്കെ രവിയുടെ കണ്ണുണ്ടല്ലോ എപ്പോഴും”
തിരിച്ചുള്ള ചോദ്യം കേട്ട ഉടനെ ഒരുകുല മാങ്ങ പറിച്ചുതാഴെയിട്ടു രവിയേട്ടൻ. പുള്ളി അങ്ങാനാണ് ജോലി ചെയ്യുമ്പോൾ അധികം സംസാരിക്കാറില്ല.
അങ്ങനെ നാടും നാട്ടുകാരും ഓമനചേച്ചിയുടെ പതിനെട്ടാമത്തെ പൂച്ചക്കായികാത്തിരുന്നു.
ഒരു വെയികുന്നേരം ഓമനചേച്ചിയുടെ മകൾ ഓടിനടന്നു എല്ലാവീട്ടിലും പറഞ്ഞു പതിനെട്ടാമത്തെ കുറുഞ്ഞിപെറ്റു. അതൊരു നല്ല വാർത്ത ആയിരുന്നു,ഓമനചേച്ചിക്കും നാട്ടുകാരക്കും എന്തായാലും ഓമനചേച്ചിടെ ഐശ്വര്യം നാടിനും ഒരു ഐശ്വര്യം ആണല്ലോ. ഐശ്വര്യ പിറവി അറിയിയ്ക്കാന് പോയ മകളെ കാണാതെനിന്ന ഓമനചേച്ചിയുടെ വീട്ടിലേക്ക് കുറച്ചുപേർവന്നു എല്ലാവരെയും എനിക്ക് പരിചയം ഇല്ല. പെട്ടെന്ന് ഒരു നിലവിളി ആണ് കേട്ടത്. പുറകെ അറിയിപ്പുപോലെ അടുത്ത ആർത്തനാദം വന്നു “ശങ്കരേട്ടൻ പോയേ ….”
അതിൽ എനിക്ക് പിടികിട്ടി.
സൈക്കിൾ കടക്കാരന് സുധാകരന് പറഞ്ഞു ” എന്നും ഞാൻ പറയും പഞ്ചറൊട്ടിച്ചു കാറ്റും അടിച്ചോണ്ടു പോകാന് , അതിന്നുള്ള യോഗം ഉണ്ടായില്ലാ..”
ഗോഡൌൺലേക്ക് അരി കയറ്റിക്കൊണ്ടുപോകുന്ന ലോറിയുടെ അടിയിലേക്ക് സൈക്കിൾ ഓടിച്ചുകേറ്റിയതാണെന്ന് വാർത്തവന്നു. പകെഷെ പൂച്ച പെറ്റ വാർത്ത പറയാൻ പോയ മോളുവന്നിലാ . രാവിലെ പന്തലീടാൻ വീടിന് മുന്നിൽ ആളുകൂടി. എന്തു ചെയ്യുമ്പോഴും അഭിപ്രായം പറയുന്ന അമ്മാവന്മാര് നിറഞ്ഞുനിന്നു അഭിപ്രായം പറഞ്ഞു
വലിച്ചു കെട്ട് ,തടുത്തുമാറി വലതുമാറി വലിഞ്ഞമ്മർന്ന് ചാടികെട്ട്. കൂട്ടത്തിൽ തലയെടുപ്പുള്ള അമ്മാവന്റെ പ്രഖ്യാപനംവന്നു “നമ്മടെ ചെക്കന് രവി ഉണ്ടാരണേല് ദാ .. ദാ .. ന്നു പാരായണ നേരം കൊണ്ട് പണി തീർന്നെന്നേ ”
എല്ലാവരും പരസ്പരം നോക്കി,തലയെടുപ്പുള്ള അമ്മാവന് തലകുന്നിച്ചു നടന്നു ഒരു കസേരയില് പോയി ഇരുന്നൂ .
അപ്പോ അതാണ് .. രവിയേട്ടനേം ഓമനചേച്ചിടെ മോളെനെം ഒരുമിച്ചാണ് കാണാതായത് .
അങ്ങനെയാണെൽ പതിനെട്ടാമത്തെ പൂച്ച അത് ഐശ്വര്യമാണോ കൊണ്ടുവന്നത് അതോ ..?
എന്റ്റെ സംശയം അങ്ങനെതന്നെനിന്നു
പിറ്റേന്ന് രാവിലെ അമ്മയെകാണാൻ സ്ഥിരം പരദൂഷണഅമ്മായി വന്നു. ചര്ച്ച തുടങ്ങിയത് തന്നെ വിധി പ്രസ്താവിച്ചു കൊണ്ടാണ് .
“ഒരുത്തത്തി പറഞ്ഞാ ഓമനക്ക് സമാധാനം ആയില്ലേ അവന്റെ ചവിട്ടും തൊഴിയും കൊളളണ്ട. മോളെ രവി നന്നായിനോക്കും വലിയില്ല കൂടിയില്ല വേറെഒരു കോളരുതേമായും ഇല്ലാത്ത ചെക്കന് ഓമന ഓഡിനടന്നു അന്വേഷിച്ചാ കിട്ടുമോ ഇതുപോലെ ഒരുത്തനെ അതും മേലെ ജാതി. ഇനിയിപ്പോ അയാളുടെ ചെക്കന് പണിക്കുപോയാ തള്ളയ്ക്കും മോനും സുഖജീ വിതം”
“അപ്പോ.. പതിനെട്ടാമത്തെപൂച്ച ..?”