Site icon Aksharathalukal

ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 1

oru-snehakudakeezhil-novel

“അവൾ ഇത് വരെ റെഡി ആയില്ലേ,

പലഹാരങ്ങൾ എല്ലാം ട്രേയിൽ എടുത്തു വെക്കുന്നതിനു ഇടയിൽ ആനി മകൾ സേറയോട് ചോദിച്ചു.

“മ്മ് ചേച്ചി കുളിക്കുവാ

അത്‌ പറഞ്ഞു സേറ  മുറിയിലേക്ക് പോയി,

ആനി  വീണ്ടും ജോലികളിൽ മുഴുകി,

ആനി  റവന്യു ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥ ആണ്, ഭർത്താവ് സാമൂവൽ   സർവീസിൽ ഇരുന്ന് മരിച്ചപ്പോൾ ആ ജോലി ആണ് അവർക്ക് ലഭിച്ചത്, സാമൂവേലിനും  ആനിക്കും  3 പെണ്മക്കൾ ആണ്,സോഫി , സോന , സേറ…

  ”  അയ്യോ മൂന്നു പെൺകുട്ടികൾ ആണല്ലോ “എന്ന് എല്ലാരും സഹതപിച്ചപ്പോൾ, എനിക്ക് മൂന്നു നിധികളെ ആണ് കിട്ടിയത് എന്ന് സാമൂവൽ  പറഞ്ഞത് , പെണ്ണ് പൊന്നാണ് എന്നാണ് അയാൾ പറയാറ്, മൂന്നുപെൺമക്കളെയും നല്ല വിദ്യഭാസം നൽകണം എന്ന് അയാൾ ആഗ്രഹിച്ചു, പക്ഷെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഒക്കെ പാതി വഴിയിൽ ആക്കി അയാൾ മൂത്തമകൾ പ്ലസ് ടു വിനു പഠിക്കുമ്പോൾ ഒരു ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ അയാളുടെ സ്വപ്‌നങ്ങൾ തകർത്തു, സാമൂവലും  ഭാര്യ ആനിയും  വീട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെ സ്നേഹിച്ചു വിവാഹം കഴിച്ചവർ ആണ്, അതുകൊണ്ട് തന്നെ വല്ല്യബന്ധുബലം ഒന്നും ഇല്ലാത്ത അവർ സാമൂവേലിന്റെ  മരണം കൊണ്ട് ഒരുപാട് ബുദ്ധിമുട്ട്, ആകെ ഉണ്ടായിരുന്ന സമ്പാദ്യം ആനിയുടെ  10 പവൻ സ്വർണ്ണവും സ്വപ്‌നങ്ങൾ കൂട്ടി വച്ചു 15 സെന്റ് പുരയിടത്തിൽ അയാൾ പണിത വീടും മാത്രം ആയിരുന്നു.

    പിന്നീട് സാമൂവേലിന്റെ  ജോലി കൊണ്ടാണ് ആനിയും  കുട്ടികളും ജീവിച്ചത്,ആനി  കർക്കശകാരി ആയ അമ്മ ആയി മാറി പോയി, കിട്ടുന്ന ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ചു അവർ തന്റെ മക്കൾക്ക് ആയി സമ്പാദിച്ചു, മക്കൾക്ക് എല്ലാം നല്ല വിദ്യാഭ്യാസ നൽകി. മൂത്തവൾ M.A കഴിഞ്ഞു ബി എഡ് എടുത്ത് ഹൈസ്കൂൾ ടീച്ചർ ആയി ജോലി വാങ്ങി, മുംബൈയിൽ ഒരു കമ്പനിയിലെ സിഓ ആയ ക്രിസ്റ്റി  എന്ന പയ്യനുമായി മാന്യമായി വിവാഹവും നടത്തി ആനി , ഇളയവൾ സോന  എം കോം കഴിഞ്ഞു ബാങ്ക് കോച്ചിങ്ങിന് പോയി ഇരിക്കുന്നു, ഇളയവൾ സേറ  ബിഎസി കെമിസ്ട്രി രണ്ടാം വർഷം ആണ്.

ആനി  ജോലി തീർത്തു വേഗം മുറിയിൽ ചെന്നു നല്ല ഒരു സാരി എടുത്തു ഉടുത്തു, ശേഷം ഫോണിൽ മകളെ വിളിച്ചു,

              

   സാരി ശരിക്ക് ഞുറിഞ്ഞു ഉടുത്തു കൊണ്ട് ഇരിക്കുമ്പോൾ ആണ് സോഫിയുടെ  മൊബൈൽ അടിച്ചത്,

അമ്മ ആയിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു….

താൻ റെഡി ആയോന്ന് അറിയാൻ ആണ്..

ഇത് മൂനാം തവണ ആണ്… ഇച്ചായൻ  മോളെ ഒരുക്കുന്ന തിരക്കിൽ ആണ്.

അല്ലേലും ക്രിസ്റ്റി  മുംബൈയിൽ നിന്ന് വന്നാൽ പിന്നെ മോൾ ഇച്ചായന്  ഒപ്പം ആണ്, പിന്നെ എല്ലാത്തിനും അവൾക്ക് പപ്പാ  മതി, 

ഒരിക്കലും തനിക്ക് സ്വപ്‌നങ്ങൾ പോലും കാണാത്ത ബന്ധം ആയിരുന്നു ക്രിസ്റ്റിയുടെ , സ്വന്തം എന്ന് പറയാൻ തളർന്നു കിടക്കുന്ന അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു, അച്ഛൻ പണ്ടേ മരിച്ചു.

തന്നെ പെണ്ണുകാണാൻ വന്നപ്പോൾ തന്നോട് പറഞ്ഞിരുന്നു സ്വന്തം ആയി അമ്മയും അനിയത്തിമാരെയും കിട്ടുന്നത് സന്തോഷം ആണ് എന്ന്, അന്ന് മുതൽ ഇന്ന് വരെ തന്നെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടില്ല, തന്റെ അമ്മയ്ക്ക് ബഹുമാനം നൽകി തന്റെ അനുജത്തിമാരെ സ്വന്തം ആയി കണ്ട് ആണ് പോകുന്നത്, എല്ലാം കൊണ്ടും താൻ ഭാഗ്യവതി ആണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിൽ,

  അവൾ ഓർത്തു.

“എടി നീ എന്ത് സ്വപനം കാണുവാ, അമ്മ വിളിച്ചു കൊണ്ട് ഇരിക്കുവാ, നിന്റെ ഒരുക്കങ്ങൾ കണ്ടാൽ തോന്നും നിന്നെ പെണ്ണ്കാണാൻ ആണ് അവർ വരുന്നത് എന്ന്.

“ഒന്ന് പോ ഇച്ചായ ,

 അവൾ പരിഭവിച്ചു.

“ഒന്ന് വേഗം ഇറങ്ങു എന്റെ ഭാര്യേ.

അവൻ അത്‌ പറഞ്ഞു അവളുടെ കവിളിൽ ഒന്ന് നുള്ളികുഞ്ഞിനെ എടുത്ത് പുറത്തേക്ക് പോയി,

സോഫി  ഒരുങ്ങി കഴിഞ്ഞു ഫോൺ എടുത്തു ആനിയെ  വിളിച്ചു.

“നിങ്ങൾ ഇറങ്ങിയോ മോളെ

“ഇറങ്ങാൻ പോവാ അമ്മേ

“അവർ എത്താറായി

“ഹേയ് 11 മണിക്ക് വരും എന്നല്ലേ പറഞ്ഞെ, സമയം 8.30 ആയതല്ലേ ഉള്ളു.

“നിങ്ങൾ കൂടെ വന്നാൽ എനിക്ക് ഒരു ധൈര്യം ആണ്

“ഞങ്ങൾ ഇറങ്ങുവാ അമ്മേ

  അവൾ ഫോൺ കട്ട്‌ ചെയ്ത് പുറത്തേക്ക് നടന്നു, അവിടെ കാറിന്റെ അരികിൽ ക്രിസ്റ്റിയും  മകൾ കാതറിനും അവളെ  കാത്ത് നില്പുണ്ടാരുന്നു.

അവൾ ചെന്നു കാറിൽ കയറി.

           

തുടരെ തുടരെ വാതിലിൽ നിന്ന് സെറയുടെ  വിളി കേൾകാം

“ചേച്ചി…. കതക് തുറന്നെ, സമയം ഒരുപാട് ആയി

അവളുടെ വിളി കൂടിയപ്പോൾ സോന  വാതിൽ തുറന്നു,

അവളുടെ രൂപം കണ്ട് സെറയുടെ  ഞെട്ടി

കരഞ്ഞു കലങ്ങിയ മുഖം, കണ്ണുകൾ നീര് വച്ചു വീർത്തിരിക്കുന്നു,

“എന്ത് കൊലമാ ഇത്,

“എനിക്ക് വയ്യ മനസ്സിൽ ഒരാളെ വച്ചു മറ്റൊരാളുടെ മുന്നിൽ പോയി നില്കാൻ,

“ചേച്ചി എന്തൊക്കെ ആണ് ഈ പറയുന്നത്, ഒന്ന് പതുകെ പറ അമ്മയെങ്ങാനം കേട്ടാൽ,

“കേട്ടാൽ എന്താ, കേൾക്കട്ടെ, അല്ലേലും ഞാൻ പറയാൻ ഇരികുവ,

“ആയിക്കോട്ടെ പക്ഷെ ഇപ്പോൾ വേണ്ട, ഈ ചടങ്ങ് ഒന്ന് കഴിയട്ടെ, അവർ കണ്ടു എന്ന് വച്ചു നാളെ തന്നെ കല്യാണം ഒന്നും ഇല്ലല്ലോ, നമ്മുടെ അമ്മയെ നാണംകെടുത്താതെ ചേച്ചി ഒന്ന് റെഡി ആകു.

 സെറ പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് അവൾക്ക് തോന്നി, അവൾ തന്റെ അനുജത്തി ആണ് എന്നിട്ടും എത്ര വിവേകപൂർവ്വം ആണ് ചിന്തിക്കുന്നത് എന്ന് അവൾ ഓർത്തു. പ്രണയം തലക്ക് പിടിച്ചു തനിക്ക് ചിന്താശേഷി പോലും നഷ്ട്ടപെട്ടു പോയി അവൾ ഓർത്തു.

“ചേച്ചി ഒന്ന് പോയി ഫ്രഷ് ആയി വാ,

സെറ അകത്തു കയറി ഡോർ ലോക്ക് ചെയ്ത് പറഞ്ഞു,

സോന  മനസ്സില്ലാ മനസോടെ തോർത്തുമായി കുളിക്കാൻ കയറി.

സെറ  അലമാരയിൽ നിന്നും നല്ല ഒരു സാരീ നോക്കി എടുത്തു,കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു കാർ വന്നു നിന്നു, സെറ ജനലിന്റെ അരികിലേക്ക് പോയി നോക്കി.

കാറിൽ നിന്നും ഇറങ്ങുന്ന ക്രിസ്റ്റിയെയും  സോഫിയെയും  കാതറിൻ മോളെയും  കണ്ടപ്പോൾ സെറക്ക്  സന്തോഷം ആയി.

“സോനേച്ചി  വേഗം ഒന്ന് ഇറങ്ങു സോഫിചേച്ചിയും  ചേട്ടായിയും  വന്നിട്ടുണ്ട്.

 അപ്പോഴേക്കും സോന  തലയിൽ ഒരു തോർത്തു കെട്ടി ഇറങ്ങിയിരുന്നു.

“ചേച്ചി ഇനി കരയല്ലേ, സോഫി  ചേച്ചിക്ക് കണ്ടാൽ മനസിലാകും പിന്നെ അമ്മ അറിയും,അവരൊന്ന് വന്നു പോയിട്ടു നമ്മുക്ക് സംസാരിക്കാം, ചേച്ചി വിഷമിക്കാതെ ഇരിക്ക്

 സെറ  അവളെ ചട്ടം കെട്ടി.

“ഞാൻ സോഫിചേച്ചിയെ  കണ്ടിട്ട് വരാം.

 സെറ  പുറത്തേക്ക് ഓടി.

സോന  ഫോൺ എടുത്തു സത്യയുടെ  നമ്പർ കാളിങ് ഇട്ടു,

“സ്വിച്ച് ഓഫ്‌ എന്ന് തന്നെ ആണ് മറുപടി.

ഇന്നലെ വൈകിട്ട് മുതൽ ഇതാണ് അവസ്ഥ, ഇന്നലെ വൈകുന്നേരം ആണ് അമ്മ പെണ്ണുകാണാൻ വരുന്ന കാര്യം പറഞ്ഞത്, അപ്പോൾ മുതൽ സത്യയെ  വിളിക്കുന്നത് ആണ്, പക്ഷെ വിവരം പറയാൻ സാധിച്ചില്ല.

അവൾക്ക് വേദന തോന്നി.

“ഈ പെണ്ണ് ഇത് വരെ ഒരുങ്ങിയില്ലേ

സോനയുടെ  ചിന്തകളെ കീറിമുറിച്ചു സോഫിയുടെ  ചോദ്യം വന്നു.

സോന  ഒരു പുഞ്ചിരി നൽകി

“ഞങ്ങൾ ഒരുങ്ങാൻ തുടങ്ങിയപ്പോൾ ആണ് ചേച്ചി വന്നത്..

സെറ പറഞ്ഞു.

“എങ്കിൽ പിന്നെ ഞാനും കൂടെ കൂടാം

സോഫി  ഉത്സാഹത്തോടെ പറഞ്ഞു.

“എങ്കിൽ ഞാൻ ഇവളെ കൊണ്ടുപോയി ഇവള്ടെ അമ്മച്ചിയെ  ഏൽപ്പിച്ചു വരാം

കൈയിൽ എടുത്തു നിൽക്കുന്ന കാതറിൻ മോളെ നോക്കി സെറ  പറഞ്ഞു.

“നീ പോയി വാ

സോഫി  പറഞ്ഞു….

അവൾ മോളെയും  കൊണ്ട് ഉമ്മറത്തു ചെല്ലുമ്പോൾ ക്രിസ്റ്റിയോട്  വിശേഷം പറഞ്ഞുകൊണ്ട് ഇരിക്കുവാണ്…

സെറയേ  കണ്ടതും അവർ ഓടി ചെന്നു കാതറിൻ  മോളെ എടുത്തു….

“അമ്മച്ചിയുടെ  മോൾക്ക് അമ്മച്ചി  നെയ്യിൽ ദോശ ചുട്ട് തരാം…

അവർ മോളെ  കൊണ്ട് പോയി….

ചെറുമകളുടെ മുന്നിൽ മാത്രം ആണ് അവർ കർകശ്യം മാറ്റി വയ്ക്കുന്നത്…

സെറ  മുറിയിലേക്ക് ചെന്നു…

സോഫി  സോനയെ  ഒരുക്കുന്ന തിരക്കിൽ ആയിരുന്നു…

മുഖത്ത് സങ്കടം കാണിക്കരുത് എന്ന് സെറ  കണ്ണുകൊണ്ട് സോനയോട്  ആംഗ്യം കാട്ടി…

സോഫിയും  സെറയും  ചേർന്ന് അവളെ സാരീ ഉടുപ്പിച്ചു….

പീച്ച് നിറത്തിൽ ഉള്ള ഷിഫാൺ സാരീ അവളുടെ വെളുത്ത നിറത്തിന് ചേരുന്നുണ്ടായിരുന്നു….

“ഇനി കുറച്ചു ഓർണമെൻസ് കൂടെ ഇടാം

സോഫി  പറഞ്ഞു…

“വേണ്ട…. എനിക്ക് ഇഷ്ട്ടം അല്ല

സോന  എതിർത്തു…

“എടി പെണ്ണെ എങ്കിലേ കുറച്ചൂടെ ഭംഗി വരൂ

സോഫി  പറഞ്ഞു…

“ഉള്ള ഭംഗി കണ്ടാൽ മതി

സോന  താല്പര്യം ഇല്ലാതെ പറഞ്ഞു…

സെറ കണ്ണുകൊണ്ടു  അവളെ നോക്കി താകീത് ചെയ്തു…

ഡോറിൽ മുട്ട് കേട്ട് സോഫി  വാതിൽ തുറന്നു…

“ഒരുക്കം കഴിഞ്ഞോ? അവർ കവലയിൽ എത്തി

ആനി  അത് പറഞ്ഞതും സോനയുടെ  നെഞ്ചിടുപ്പ് കൂടി

അവളുടെ ഹൃദയത്തിൽ ഒരു കൊള്ളിയാൻ മിന്നി….

അത്‌ കേട്ടതും സെറയും    സോഫിയും  ഒന്നുകൂടെ അവളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി….

   സോനയുടെ മനസ്സിൽ ഒരു സങ്കടകടൽ അലതല്ലി….

11 വർഷത്തെ തന്റെ പ്രണയം….

അക്ഷരങ്ങളിൽ കുസൃതി ഒളിപ്പിച്ചു തന്നെ സ്നേഹിച്ചവൻ….

താൻ അറിയാതെ തന്റെ പിന്നാലെ കൂടിയവൻ…

ഒടുവിൽ തന്റെ ഭാവിയെ ബാധിക്കാതെ ഇരിക്കാൻ വേണ്ടി തന്റെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മാത്രം തന്നോട് പ്രണയം പറഞ്ഞവൻ…..

പ്രാണൻ നൽകി തന്നെ സ്നേഹിച്ചവൻ….

   “സത്യ “

അവന്റെ മുഖം അവളുടെ മനസ്സിൽ നിറഞ്ഞു…

അവന്റെ അല്ലാതെ മറ്റൊരാളുടെ മുന്നിൽ താൻ അണിഞ്ഞു ഒരുങ്ങി നിന്നു എന്ന് അറിഞ്ഞാൽ അവൻ തകർന്നു പോകും…..

അവൾക്ക് വേദന തോന്നി…..

അപ്പോഴേക്കും ഒരു സ്വിഫ്റ്റ് കാർ വന്നു വീടിനു മുന്നിൽ നിന്നു….

“മക്കളെ അവർ വന്നു….

ആനി  വിളിച്ചു പറഞ്ഞു….

സോനയുടെ ഹൃദയത്തിൽ ഒരു കരിങ്കല്ല് എടുത്തു വച്ചപോലെ തോന്നി….

“ഞങ്ങൾ ഒന്ന് നോക്കിട്ട് വരാം….

വാ സോഫിയേച്ചി …

സെറ ഉത്സാഹത്തോടെ പോയി….

രണ്ടുപേരും കുറച്ച് മാറി ജനലിലൂടെ നോക്കി….

കാറിൽ നിന്നും ആദ്യം ഇറങ്ങിയത് ഒരു സ്ത്രീ ആയിരുന്നു…

ഏകദേശം 47 അടുപ്പിച്ചു പ്രായം കാണും…

അത്‌ ആയിരിക്കും അമ്മ എന്ന് അവർ ഊഹിച്ചു…

പുറകെ ഒരു 20 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി…

അതിന് ശേഷം ഒരു 52 വയസ്സ് തോന്നിക്കുന്ന ഒരു പുരുഷൻ…

അവസാനം ഇറങ്ങുന്ന ആളെ കാണാൻ സെറയും  സോഫിയും  ആകാംഷയോടെ നോക്കി…

ഒരു ബ്ലു ചെക്ക് ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ടു സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ ഇറങ്ങി….

    സെറയുടെയും  സോഫിയുടെയും  മനസ്സ് നിറഞ്ഞു…..

“ചെറുക്കൻ സൂപ്പർ ആണ് അല്ലേ…

സോഫി  പറഞ്ഞു…

“അതെ അടിപൊളി….

സോന  വീണ്ടും സത്യയെ  വിളിച്ചു…

സ്വിച്ച് ഓഫ്‌ എന്ന് തന്നെ മറുപടി…

അവൾക്ക് കരച്ചിൽ വന്നു തികട്ടി…

അവളുടെ മനസ്സിൽ അവനോട് ഒപ്പം ഉള്ള നല്ല നിമിഷങ്ങൾ തെളിഞ്ഞു….

“ചേച്ചി ചെറുക്കൻ അടിപൊളി ആണ്….

ടോവിനെയെ  പോലെ ഇരിക്കും കണ്ടാൽ….

കറക്റ്റ് ഫേസ്….

  സെറ  ഉത്സാഹത്തോടെ പറഞ്ഞു….

അവൾ ചിന്തകളിൽ നിന്ന് ഉണർന്നു…

സോന  അവളെ തുറിച്ചു നോക്കി….

“ചേച്ചി നോക്കി ദഹിപ്പിക്കണ്ട  ചേച്ചിയുടെ സത്യയെ  പോലെ ജോലി  ഒന്നും ഇല്ലാതെ നടക്കുവല്ല….

ചെറുക്കൻ ഡോക്ടർ ആണ്….

സെറ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു…..

“സത്യക്ക്  ഉടനെ ജോലി കിട്ടും….

എന്തായാലും ഈ വിവാഹം നടക്കില്ല…

സോന  ഉറപ്പിച്ചു പറഞ്ഞു….

“എടി സോന  മോളെ ചെറുക്കൻ പുലി ആണ് കേട്ടോ…

 സോഫി  ആണ്…..

വെറും എംബിബിഎസ് ഡോക്ടർ ഒന്നുമല്ല കേട്ടോ….

ന്യൂറോസർജൻ ആണ്…

പിന്നെ  ഒരു രസം ഉള്ള കാര്യം ഉണ്ട്…

എന്താണെന്നറിയുമോ പ്ലസ് ടു  കഴിഞ്ഞപ്പോൾ തൊട്ട് ഹൗസ്സർജൻസി  ചെയ്യുന്നതുവരെ ആൾക്കുവേണ്ടി ഒരു രൂപ ചെലവാക്കേണ്ടി വന്നിട്ടില്ലെന്ന് ആളുടെ പപ്പയും അമ്മയും  പറഞ്ഞത്….

അത്രയ്ക്ക് മിടുക്കനായിരുന്നു….

 പഠിച്ചതു എല്ലാം മെറിറ്റിൽ അടിസ്ഥാനത്തിലാണെന്ന്….

   രണ്ടുപേരും കൂടി അയാളെ പറ്റി പറയുന്നത് കേട്ടപ്പോൾ അവൾക്ക് അസഹ്യത ആണ്  തോന്നിയത്….

” ഒന്ന് നിർത്തുന്നുണ്ടോ….

പെട്ടെന്നുള്ള അവളുടെ ഭാവമാറ്റം ശ്രദ്ധിച്ച് സോഫി  ചോദിച്ചു…

” എന്താടീ എന്തുപറ്റി….

“ഇങ്ങനെ എന്തിനാ പറയുന്നത്….

ഇപ്പോ കാണാൻ പോവല്ലേ…

അവൾ പെട്ടെന്ന് സോഫിയുടെ  ചോദ്യത്തിന് അങ്ങനെ ഒരു മറുപടി നൽകിയത് നന്നായി എന്ന് സെറക്ക്   തോന്നി….

പിന്നീട് ആരും ഒന്നും സംസാരിച്ചില്ല….

പെട്ടെന്ന് തന്നെ അവർ അവളെ ഒരുക്കി….

    അപ്പോഴേക്കും ആനിയുടെ  വീളി എത്തിയിരുന്നു…..

ചായഗ്ലാസ് സോനയുടെ   കയ്യിൽ കൊടുത്തത് സോഫി  ആണ്….

മനസ്സിൽ ഒരു നൂറു വട്ടം സത്യയോട്‌   മാപ്പ് ചോദിച്ചിട്ടാണ് അവരുടെ  മുന്നിലേക്ക് പോകാൻ സോന   തുടങ്ങിയത്…..

ഹാളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ക്രിസ്റ്റി  പറയുന്നത് കേട്ടു…

ഇതാണ് ഞങ്ങളുടെ കൊച്ച്…

  ആരുടെ മുഖത്തേക്കും തലയുയർത്തി നോക്കാനുള്ള ധൈര്യം സോനയ്ക്ക്  ഉണ്ടായിരുന്നില്ല….

അവൾ  ആരെയും നോക്കിയില്ല….

പക്ഷെ എല്ലാവരുടേയും ശ്രദ്ധ അവളിലേക്ക് തന്നെയായിരുന്നു….

അവളുടെ വെളുത്ത് മെലിഞ്ഞ ശരീരത്തിനു ചേരുന്ന ഒരു ഷിഫോൺ സാരി ആയിരുന്നു അവൾ അണിഞ്ഞിരുന്നത്….

 പുറം മൂടി കിടന്ന മുടി വെറുതെ ക്ലിപ്പ്    ചെയ്തിരിക്കുന്നു….

കഴുത്തിൽ കറുത്ത ചരട് കൊന്തയ്ക്ക് ഒപ്പം ഒരു നേർത്ത സ്വർണ്ണ ചെയിൻ അതിൽ  ഒരു കുഞ്ഞു കുരിശ്…

കാതിൽ ഒരു വെള്ളകല്ലുകൾ പതിപ്പിച്ച  ലവ്ഷേപ്പിൽ ഉള്ള ഡയമണ്ട് കമ്മൽ…

ഐ ലൈനർ കൊണ്ട് തൊട്ട സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു പൊട്ട്…

അവളുടെ മുഖത്തിന് അത് നന്നായി ചേരുന്നുണ്ടായിരുന്നു….

വിഷാദം കലർന്ന കണ്ണുകളിൽ ചെറിയ രീതിയിൽ കണ്മഷി പടർന്നിട്ടുണ്ട്….

അത്രയേ ഉള്ളൂ ഒരുക്കങ്ങൾ….

ചുണ്ടിൽ ചായങ്ങൾ ഇല്ല….

മുഖത്ത് നിറം നിലനിർത്താനായി ഒന്നും ചെയ്തിട്ടില്ല ……

ഒറ്റനോട്ടത്തിൽ തന്നെ അവൾ ഒരു സിമ്പിൾ ആണ് എന്ന് എല്ലാവർക്കും മനസ്സിലായിരുന്നു…..

” അവിടേക്ക് കൊടുക്കു മോളെ

ആദ്യം…..

ആനി  പറഞ്ഞു….

അവൾ യാന്ത്രികമായി അവിടേക്ക് നടന്നു…..

ചായ കൊടുക്കാൻ നേരത്ത് പോലും ആ മുഖത്തേക്ക് നോക്കാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല….

നോക്കിയില്ലെങ്കിൽ മോശമല്ലേ എന്ന് വിചാരിച്ച് അവൾ ആ മുഖത്തേക്ക് നോക്കി……

സുമുഖനായ ഒരു ചെറുപ്പക്കാരൻ…..

കട്ടിയുള്ള മീശയും….

ഡ്രിം ചെയ്ത ചെറിയ താടിയും….

നല്ല വെളുത്ത മുഖം….

ചിരിയോടെ തന്നെ നോക്കുന്നു….

   എല്ലാവർക്കും അവൾ ചായ നൽകി….

ഇനി ചെറുക്കനെ  കണ്ടില്ല കേട്ടില്ല എന്ന് പറയരുത് ഇതാണ് എൻറെ മോൻ ജീവൻ ….

ഡോക്ടർ ജീവൻ ജോൺ  …

ജോൺസൻ  പരിചയപ്പെടുത്തി…

അവൾ ഒരു ചിരി മുഖത്ത് വരുത്തി….

“ഇത് അവന്റെ അമ്മ… ലീന..

അവന്റെ അമ്മ മാത്രം അല്ല എന്റെ ഭാര്യ കൂടെ ആണ്…

അത്‌ കേട്ടപ്പോൾ എല്ലാരും ചിരിച്ചു…

അയാൾ ഒരു രസികൻ ആണ് എന്ന് ആ സംസാരത്തിൽ തന്നെ മനസിലായിരുന്നു…

“ഇത് എന്റെ മോൾ ആണ്…

ജീന…

ഇവൾ ഡിഗ്രി ഫസ്റ്റ് ഇയർ…

“ഏതാ മോളെ സബ്ജെക്ട്…

ആനി തിരക്കി…

“ബികോം ആണ് ആന്റി…

“ഇവളും അതാണ്…

സോഫി പറഞ്ഞു…

പിന്നെയും ചർച്ചകൾ പുരോഗമിക്കുകയാണ്….

അവിടെ നിൽക്കുന്നത് അലോസരമായി അവൾക്ക് തോന്നി…..

അത് കണ്ടിട്ടാവണം ജോൺസൺ  പറഞ്ഞു….

“കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ….

ഇപ്പോഴത്തെ കാലമല്ലേ എന്തെങ്കിലുമൊക്കെ പറയാനും അറിയാനും  കാണുമല്ലോ….

 അവൾക്ക്  എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു….

ആ സമയത്താണ്  സംസാരവുമായി വന്നിരിക്കുന്നത്….

എന്ത് ചെയ്യണം എന്ന് അവൾക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല….

അപ്പോഴേക്കും ജീവൻ   എഴുന്നേറ്റിരുന്നു….

അവൾ അവന്റെ  കൂടെ മുറ്റത്തേക്കിറങ്ങി…..

അല്ലാതെ മറ്റു മാർഗമൊന്നും തനിക്ക് മുൻപിൽ ഇല്ല എന്ന് കണ്ടു സോന  അവനെ അനുഗമിച്ചു….

മുറ്റത്തു നിന്ന് അല്പം മാറി ഒരു മാവിൻ ചുവട്ടിലായിരുന്നു രണ്ടുപേരും…..

“എനിക്കിഷ്ടപ്പെട്ടു….

എവിടേക്കോ നോക്കി അവൻ പറഞ്ഞപ്പോൾ തൻറെ ഉടൽ വിറക്കുന്നത്  സോന അറിഞ്ഞു….

” എന്ത്…..

അവൾ പെട്ടെന്ന് ചോദിച്ചു.

” ടോട്ടൽ അംമ്പിയൻസ്…

അവൻ പെട്ടെന്ന് സന്ദർഭം മയപെടുത്താൻ ആയി പറഞ്ഞു….

” താൻ ബാങ്ക്  കോച്ചിങ്ങിന് പോവുകയാണ് അല്ലേ….?

അവൾ വെറുതെ തലയാട്ടി….

” നല്ല പ്രൊഫഷനാണ് എനിക്ക് പക്ഷേ കണക്ക് ഇഷ്ടമല്ല….

അതുകൊണ്ടാണ് ഞാൻ ഈ പ്രൊഫഷൻ ഒന്നും തിരഞ്ഞെടുക്കാതെ  ഇരുന്നത്….

ആൾ  സംസാരിക്കുകയാണ്….

അവൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല….

വേറെന്തോ ചിന്തകളിൽനിന്നപ്പോൾ ജീവൻ   ചോദിച്ചു…

“ആർ യു  ഓക്കേ…?

അവൾ പെട്ടെന്ന് ഞെട്ടലിൽ അവൻറെ മുഖത്തേക്ക് നോക്കി…

” സോനക്ക്   എന്തെങ്കിലും വിഷമമുണ്ടോ….?

“ഞാനൊരു കാര്യം പറഞ്ഞാൽ മറ്റൊന്നും വിചാരിക്കരുത്….

” ഇല്ല പറഞ്ഞോളൂ…

” സ്വന്തം പ്രൊഫഷണൽ തന്നെ ഉള്ള ഒരാളെ വിവാഹം കഴിക്കുന്നത് അല്ലേ

നല്ലതായിരിക്കുന്നത്….

അതല്ലേ  കുറച്ചുകൂടി കംഫർട്ടബിൾ….

കുറച്ചുനേരം അവൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി….

“തനിക്ക് അഫയർ  വല്ലോം ഉണ്ടോ…

ജീവൻ പെട്ടന്ന്  അങ്ങനെ ചോദിച്ചപ്പോൾ അവൾ വല്ലാതെ ആയി…..

“പറയടോ….

അവൾ തലകുനിച്ചു നിന്നു….

“വീട്ടിൽ അറിയാമോ….

“ഇല്ല…..

“അതാണ്  കാര്യം…

“ഇതിപ്പോൾ എത്രാമത്തെ ആലോചന ആണ് മുടക്കുന്നത്….

ജീവൻ  ചിരിയോടെ ചോദിച്ചപ്പോൾ ഞെട്ടി പോയി സോന ….

“എന്റെ ആദ്യത്തെ പെണ്ണുകാണൽ  ആണ്….

അവൾ പറഞ്ഞു…

“എന്റെയും….

ജീവൻ  അവളുടെ മുഖത്ത് നോക്കി ചിരിയോടെ പറഞ്ഞു….

“ആൾടെ പേര് എന്താണ്…

അവന്റെ ചോദ്യങ്ങൾ കേട്ട് അവൾക്ക് ഇരച്ചു വന്നത് ദേഷ്യം ആണ്….

പക്ഷെ അവൾ നിയന്ത്രിച്ചു….

“സത്യ ….

ശബ്ദം പതിഞ്ഞതായിരുന്നു എങ്കിലും…

ആ പേര് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് തിളങ്ങി…

കാറ്റിൽ പാറുന്ന അവളുടെ മുടിയിഴകൾ അനുസരണ ഇല്ലാതെ അവന്റെ മുഖത്തെ തഴുകി കടന്നുപോയി….

“അപ്പോൾ ഇന്റർകാസറ്റ് ആണ്….

അവൻ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൾ മെല്ലെ തലയനക്കി…

“ഞാൻ ഇപ്പോൾ എന്ത് വേണം…

“എന്നെ ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ വല്ല്യ ഉപകാരം ആയേനെ….

അവന്റെ മുഖത്തേക്ക് നോക്കി അവൾ മടിയോടെ പറഞ്ഞു…

“അതിന് എനിക്ക് ഇഷ്ട്ടം ആയല്ലോ…

അവന്റെ മറുപടി കേട്ട് ഒരുനിമിഷം അവൾ അവനെ തന്നെ നോക്കി നിന്നു….

(തുടരും )

പിള്ളേരെ ഞാൻ പിന്നേം വന്നു…

ഇത്രയും പെട്ടന്ന് വരണം എന്ന് ഓർത്തില്ല…

പേരൊക്കെ നൈസ് ആയിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്

ഇത് ഞാൻ കുറച്ച് എഴുതി വച്ചതാ…

ഇത് തീർന്നിട്ട് ഒരു ഫാമിലി കഥ തരാം…

ഞാൻ ഭയങ്കര ഇഷ്ടത്തോടെ എഴുതുന്ന ഒരു കഥ ആണ് അത്‌…

ഇത് ഒരു പാർട്ട്‌ ഇട്ടതുകൊണ്ട് ആണ് അത്‌ പിന്നീട് തരാം എന്ന് ഓർത്തത്…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

എന്നെന്നും നിന്റേത് മാത്രം

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (6 votes)
Exit mobile version