ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 31

1501 Views

oru-snehakudakeezhil-novel

അയാളെ താൻ എവിടെയോ കണ്ടിട്ടുണ്ട് എന്ന് ജീവന് തോന്നി….

പൊടുന്നനെ ജീവൻ  ആ മുഖം ഓർമ്മകളിൽനിന്നും തിരഞ്ഞു കണ്ടു പിടിച്ചു….

അന്ന് ഒരു ദിവസം  ഒരു അക്രമ സംഘത്തിൻറെ ആക്രമണം തനിക്ക് നേരെ ഉണ്ടാകും എന്ന് തോന്നിയ നിമിഷം തൻറെ മുൻപിൽ വന്ന പോലീസ് ജീപ്പില് ഉദ്യോഗസ്ഥൻ….

ഇരുട്ട്  ആണെങ്കിലും ആ മുഖം തന്റെ  മനസ്സിൽ പതിഞ്ഞിരുന്നു….

ജീവൻ ഓർത്തു….

ജീവൻ എനിക്ക്  ഒന്ന് സംസാരിക്കണം…..

കുറച്ച് കാര്യങ്ങൾ സംസാരിക്കാനാണ് ഞാൻ വന്നത്….

വരു….

എല്ലാവരോടുമായി….

സാർ…

റൂമിൽ എല്ലാവരുമുണ്ട്….

ജീവൻ അയാളെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി….

ഓക്കേ ജീവ….

ഞാൻ ക്യാബിനിൽ കാണും…

നീ സംസാരിച്ചിട്ട് റൂമിൽ വാ…

പൂജ പോകാൻ ഒരുങ്ങി…

എക്‌സുക്യുസ് മീ….

ഡോക്ടർ പൂജ….?

സത്യ ചോദിച്ചു….

യെസ് സർ…

ഡോക്ടർ അഭയുടെ വൈഫ്…?

ഐ ആം ഐ റൈറ്റ്….?

യെസ് സർ…

ഹുസ്ബന്റിനെ കൂട്ടി ജീവൻ പറഞ്ഞ മുറിയിലേക്ക് വരു….

സംസാരിക്കാൻ ഉണ്ട്….

അപ്പോഴേക്കും അഭയ് അങ്ങോട്ട് വന്നു….

ഇതാണ് സർ ഹസ്ബൻഡ്…

പൂജ പരിചയപ്പെടുത്തി…

വരു…

സത്യ പറഞ്ഞു….

മുറിയിലേക്ക് കയറി വന്ന സത്യയെ കണ്ടു ക്രിസ്റ്റി അറിയാതെ എഴുനേറ്റ് പോയി….

ബാക്കി ഉള്ളവർ ഇത് ആരാണ് എന്ന അർത്ഥത്തിൽ നോക്കി…

 ഞാൻ എ. സി. പി സത്യജിത്ത്…

 ഞാൻ ഇവിടെ വന്നിരിക്കുന്നത് ഒരാളെ അറസ്റ്റ് ചെയ്തു കൊണ്ട് പോകാനാണ്…..

ഇങ്ങനെയൊരു സാഹചര്യത്തിൽ അത് ചെയ്യുന്നത് മോശമാണ് എന്ന്  എനിക്കറിയാം…..

പക്ഷേ എൻറെ ജോലി ആയിപ്പോയല്ലോ…..

എല്ലാവരോടുമായി കുറച്ചു സത്യങ്ങൾ പറയാൻ ഉണ്ട്….

അതിനു വേണ്ടിയാണ് എല്ലാവരെയും  ഒരുമിച്ച് കാണാം എന്ന് വിചാരിച്ചത്…..

ഞാൻ ഉദ്ദേശിച്ച എല്ലാരും ഇപ്പോൾ ഒറ്റ ഫ്രമിയിൽ ഉണ്ട്….

സോ പറഞ്ഞു തുടങ്ങാം….

തുടങ്ങട്ടെ ജീവ….

സത്യ ചോദിച്ചതും….

യന്ത്രികമായി ജീവൻ തലയാട്ടി….

  ” കഥ തുടങ്ങുന്നത് ഒരല്പം കാലം മുൻപ് നിന്നാണ്….

ഡോക്ടർ അഭയ് വഴി ആണ് ഈ കഥയിൽ ഞാൻ എത്തുന്നത്….

ഡോക്ടർ അഭയ് എനിക്ക് പരിചയം അയാളുടെ  സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടാണ്…..

ആത്മഹത്യ എന്ന് എല്ലാവരും എഴുതിത്തള്ളിയ ഒരു കേസ്…,

ആത്മഹത്യ അല്ല മറിച്ച് കൊലപാതകമാണെന്ന് ഒരു പരാതിയുമായി ആണ് ആദ്യമായി അയാൾ എന്റെ  മുൻപിൽ എത്തുന്നത്….

പിന്നെ  സഹോദരിയുടെ മുറിയിൽ  നിന്ന് ലഭിച്ച ഒരു ഫോട്ടോയും….

ഈ കേസിൽ എന്നെ എത്തിക്കാൻ ഉള്ള ഒരു  പ്രധാന ഘടകം “സത്യജിത്ത്” എന്ന പേര് ആണ്…

അതായിത് അഭയുടെ സഹോദരിയുടെ കാമുകന്റെ പേര്….

ഒപ്പം അഭയ് എന്റെ കൈയ്യിൽ വച്ചു തന്ന ഫോട്ടോ….

ആ ഫോട്ടോയിൽ ഉള്ള പയ്യനെ കുറിച്ചു വിശദമായി അന്വേഷിച്ചു….

അന്വേഷണത്തിൽ അത്‌ ഒരു കള്ള പേരാണ് എന്ന് മനസിലായി….

സത്യം പറഞ്ഞാൽ ഈ  പേരിൽ   നിന്നുള്ള കൗതുകമാണ് എന്നെ ഈ കേസിലേക്ക് കയറാൻ പ്രേരിപ്പിച്ച ഒരു ഘടകം എന്ന് തന്നെ വേണമെങ്കിൽ പറയാം……

കാരണം എൻറെ പേരിൽ ഒരാൾ ഇങ്ങനെ വിലസി നടക്കുന്നത് അധികകാലം കണ്ടോണ്ട് ഞാൻ നില്കാൻ പാടില്ലല്ലോ….

അതുകൊണ്ടാണ് ഈ കേസിലേക്ക് ഞാൻ കടന്നുവന്നത്…..

പിന്നീട് എന്റെ  പേരിൽ പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്ന പയ്യനെ കുറിച്ച് തിരക്കി…

തിരച്ചിലിൽ അവന്റെ പേര് മുനീർ എന്നാണ് എന്ന് അറിഞ്ഞു….

മുനീറിനെ പറ്റി വിശദമായി അന്വേഷിച്ചു…..

മലപ്പുറത്ത് ആണ് അവന്റെ വീട്….

വീട്ടിൽ കാര്യമായി ആരും ഇല്ല….

അമ്മയും അച്ഛനും ഒക്കെ മരിച്ചു പോയി….

ഒരു ചേട്ടൻ ഉണ്ട്….

അയാളുമായി ഒരു ബന്ധവും ഇല്ല….

 ഇതുമാത്രമല്ല അവൻറെ ബാഗ്രൗണ്ട് അന്വേഷിച്ചപ്പോൾ ഒരുപാട് ഒരുപാട് മോശം ബാഗ്രൗണ്ട് ആയിരുന്നു….

അവന്റെ പേരിലുള്ള ക്രിമിനൽ കേസ്  ലിസ്റ്റുകളുടെ എണ്ണം വളരെ വലുതാണ്…..

അതിലൊന്നു മാത്രമാണ് …

“അവന്തിക”…

 അവന്റെ പ്രണയത്തിൽ പറ്റിക്കപ്പെട്ട പെൺകുട്ടികൾ നിരവധി ആണ്….

  ഒരു മയക്കുമരുന്ന് മാഫിയയുടെ ഒപ്പം കൂടി ആണ്  അവനവൻറെ പരിപാടികൾ തുടങ്ങുന്നത്….

ആ കേസിൽ അവൻ അകത്തായി കുറച്ചുകാലം….

     അതിനുശേഷം മുംബൈയിൽ എത്തുന്ന മുനീർ ചെന്ന് പെട്ടത് ഒരു വലിയ പെൺവാണിഭ  സംഘത്തിൻറെ ഇടയിലേക്ക് ആയിരുന്നു…..

അവർ അവനെ നന്നായി ഉപയോഗിച്ചു…..

അവന്റെ സൗന്ദര്യം ആയിരുന്നു അവരുടെ തുറുപ്പു ചീട്ട്….

സൗന്ദര്യമുള്ള കൂട്ടത്തിൽ ആയതുകൊണ്ട് തന്നെ അത്യാവശ്യം പെൺകുട്ടികളൊക്കെ അവന്റെ മുൻപിൽ തലയും കുത്തി വീഴും എന്ന ഇവർക്ക് മനസ്സിലായി…..

പിന്നീട് ഇവനെ വച്ചു  ബിസിനസ് വ്യാപിപ്പിച്ചു…..

ചെറുകെ കേരളവും അവരുടെ തട്ടകം ആയി….

മലയാളി പെൺകുട്ടികൾക്ക് ആണ് ഡിമാൻഡ് എന്ന് മനസിലാക്കിയ സംഘവും മുനീറും ഒരുമിച്ചു….

   കാണാൻ കൊള്ളാവുന്ന നല്ല വീട്ടിലെ പെൺപിള്ളേരെ പ്രേമത്തിന്റെ  പേരുപറഞ്ഞ് വലയിൽ വീഴ്ത്തി അതിനുശേഷം വലിയ വലിയ പ്രമാണിമാർക്കും  രാഷ്ട്രീയ നേതാക്കൾക്കും ബിസിനസുകാർക്കും അവരെ കാഴ്ച വയ്ക്കുക……

അവരെ ഭീഷണിപ്പെടുത്തി അവരുടെ സമ്മതത്തോടെ അല്ലെങ്കിൽ ഒരു തരം മയക്കുമരുന്ന് അവരുടെ ശരീരരത്തിൽ കുത്തി വച്ച് അവരുടെ  അർത്ഥ സമ്മതത്തോടെ വലിയ ഹോട്ടലുകളിലും റിസോർട്ടിലും കൊണ്ടുപോയി അവരെ കാഴ്ച വച്ചതിനുശേഷം വലിയ വലിയ കരാറുകളും ടെൻഡറുകളും ഒപ്പിടിപ്പിക്കുക…..

ഇതാണ് ബിസിനസ്….

എതിർക്കുന്നവരെ അവരുടെ ആവിശ്യത്തിന്  ശേഷം കൊന്നു കളയുക…..

കൊന്നുകളഞ്ഞാലും  തീരുന്നില്ല….,

അവരുടെ ശരീരത്തിൽ നിന്നും ആവശ്യമായ അവയവങ്ങൾ ഓപ്പറേറ്റ് ചെയ്ത് എടുത്തതിനുശേഷം ബോഡി  ഡമ്പു  ചെയ്യും….

ഏതെങ്കിലും കാട്ടിലോ….

അല്ലെങ്കിൽ ഏതെങ്കിലും റെയിൽവേ ട്രാക്കിൽ…..

അങ്ങനെ നീളുന്നു  കുട്ടകൃത്യങ്ങൾ…..

      ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു അന്വേഷണത്തിൽ നിന്നും ലഭിച്ചത്…..

പക്ഷേ മുനീർ ആർക്കും പിടി കൊടുക്കില്ല…..

മിടുക്കനായിരുന്നു…..

അവനെ  ട്രാപ്പ് ചെയ്യാൻ നല്ലൊരു മാസ്റ്റർ പ്ലാൻ വേണ്ടി വരും എന്ന് എനിക്ക് ഉറപ്പായി…..

പെട്ടു  എന്ന് തോന്നിയാൽ ആ നിമിഷം അവൻ രക്ഷപ്പെടും….

അടുത്ത സ്ഥലത്ത്  ചേക്കേറും…..

       മുനീറിനെ ഞങ്ങൾ അന്വേഷിച്ച പുറകെ കൂടി  ഇരിക്കുന്ന സമയത്താണ് മുനീറും സോനയുമായി പ്രണയത്തിലാണെന്ന് ഞങ്ങൾ അറിയുന്നത്….

അവന്റെ പുതിയ ഇര…..

അവനെ മുൻപിൽ കൊണ്ടുവരാൻ ആ കുട്ടി നല്ലൊരു ആയുധമാണ് എനിക്ക് തോന്നിയിരുന്നു……

അന്വേഷിച്ചപ്പോൾ ആ കുട്ടിയെ പറ്റി അഭയ്ക്ക് അറിയാം…..

അപ്പോഴാണ് ജീവനും ആ കുട്ടിയും തമ്മിലുള്ള പഴയ സ്റ്റോറികൾ ഒക്കെ അഭയ് പറഞ്ഞു  ഞാൻ അറിയുന്നത്……

എന്താണെങ്കിലും ആ പെൺകുട്ടിയിലൂടെ മുനീറിനെ  മുൻപിൽ കൊണ്ടുവരണം എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു…..

ആ  സമയത്താണ് ജീവൻ വിവാഹാലോചനയുമായി അവരുടെ വീട്ടിൽ എത്തുന്നത്…..

എൻറെ പ്രതീക്ഷകൾ ഒക്കെ ഒരുപക്ഷേ തകിടംമറിഞ്ഞു പോയേകാം  എന്ന് ഞാൻ ഒന്ന് കരുതിയിരുന്നു……

പക്ഷേ അവിടെ എന്നെ അതിശയിപ്പിച്ചു സോന  അവനുവേണ്ടി സംസാരിച്ചപ്പോൾ എനിക്ക് ഉള്ളിൽ ചെറിയൊരു പ്രതീക്ഷ കടന്നുവന്നു…..

സോനയുടെ  അമ്മ ഹോസ്പിറ്റലിൽ ആയ ദിവസം  സോനയു  അമ്മയും തമ്മിലുള്ള സംഭാഷണം അവിചാരിതമായി അഭയ്  കേൾക്കാനിടയായി…..

അന്നുതന്നെ അഭയാ കാര്യം എന്നെ വിളിച്ചു പറഞ്ഞിരുന്നു…..

എന്റെ ലക്ഷ്യം ഒന്നും നടക്കില്ല എന്ന് അതോടെ മനസിലായി…..

അവിടെ എൻറെ പ്ലാനിങ് മുഴുവൻ തെറ്റിപ്പോയി….

വിവാഹത്തിന്  സമ്മതിച്ചാൽ  മുനീർ മുങ്ങും…..

പിന്നീട് അവനെ പിടിക്കാൻ എളുപ്പം അല്ല…..

 എന്താണെങ്കിലും വിവാഹതിന്  സമ്മതിക്കില്ല….

    പക്ഷേ അവൻ എവിടേക്ക് രക്ഷപ്പെടും….?

പോകുന്ന റൂട്ടിൽ ഞങ്ങൾ അവനെ പിടിക്കാൻ തീരുമാനിച്ചു….

     ഒരിക്കലും ഈ വിവാഹത്തിന് അതിനു സമ്മതിക്കില്ല….

അതിന് പകരമായി സോനയെ  ഇവിടെനിന്നും കടത്താനായിരുന്നു അവൻ കരുതിയിരുന്നത്…..

   സോനയുടെ അമ്മ

വിവാഹത്തിനു സമ്മതിച്ച സ്ഥിതിക്ക് മുനീർ ഇവിടെ നിൽക്കില്ല അവിടെനിന്നും രക്ഷപ്പെടും…..

എന്ന് എനിക്ക് ഉറപ്പായിരുന്നു…..

പ്ലാനുകൾ ഒക്കെ നഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പായി….

ഒരു നിഴൽ പോലെ ഞാൻ അവന് പിന്നാലെ ഉണ്ടായിരുന്നു……

പക്ഷേ എൻറെ കണക്കുകൂട്ടലുകളെ മുഴുവൻ തെറ്റിച്ചുകൊണ്ട് മുനീറും അവൻറെ ബോസും  തമ്മിൽ പിണങ്ങി……

എന്തിന്…..?

     മുംബൈയിലെ ഒരു പ്രമുഖ സ്പെഷ്യലിസ്റ്റ് കമ്പനിയായ പി. ആർ  കമ്പനിസിന്റെ  ആളുകളാണ് ഇതിന് പിന്നിൽ…..

അതിൻറെ ഓണറിനെപ്പറ്റി ഒന്നും ആർക്കും ഒരു  വിവരവും ഇല്ല……

കാരണം അതൊരു പാർട്ണർഷിപ്  സ്ഥാപനമാണ്…..

അതായത് ഒരു ബിനാമി പേരിൽ ഉള്ള സ്ഥാപനം…..

ആരാണ് യഥാർത്ഥ ഓണർ….?

ഉത്തരവാദിത്വം ആർക്കാണ് ഒന്നും ആർക്കും അറിയില്ല….

ആകെ അറിയാവുന്ന ഒരു പേര്…

പ്രദീപ് മൽഹോത്ര…

പി ആർ  കമ്പനിയി എന്ന്  മാത്രമേ എല്ലാവർക്കും അറിയും….

ഈ പ്രദീപ് മൽഹോത്ര ആരാണെന്നു ഒന്നും ആർക്കും അറിയില്ല….

അവരുടെ ബിസിനസ്‌ സർജറി ഐറ്റംസ് പാക്ക് ചെയ്യുന്നതാണ്….

അതൊരു പേര് മാത്രം ആണ്….

അതിന് പിന്നിൽ മനുഷ്യ ശരീരര

ങ്ങൾ വരെ ഉണ്ട്…..

പ്രദീപ് മൽഹോത്രയേ കുറിച്ച് ഞാൻ തിരക്കി….

അയാളെ കുറിച്ചും ആർക്കും വല്ല്യ അറിവില്ല….

   അന്ന് മുനീറിനെ പിന്തുടർന്ന  ഞാൻ കണ്ടു പ്രദീപ് മൽഹോത്രയേ….

മുനീർ മരിക്കുന്ന  ആ ദിവസം….

അവൻ രക്ഷപ്പെടും എന്ന് പേടിച്ച് ഞാൻ അവനെ പിന്തുടരുകയായിരുന്നു….

പക്ഷേ  ഹാർബറിൽ വെച്ച് വണ്ടി നിർത്തി ആരെയോ കാണാൻ ആയിരുന്നു അവൻറെ പ്ലാൻ….

  ഞാൻ അവൻ അറിയാതെ അവന് പിന്നാലെ കൂടി….

അവന്റെ  അടുത്തേക്ക് കയറി വന്ന ഒരു ഇന്നോവ കാറിൽ നിന്നും ഒരു 40 വയസ്സ് തോന്നുന്ന ഒരു മനുഷ്യൻ ഇറങ്ങി…..

ഇരുട്ടിലും അയാളുടെ മുഖം ഞാൻ വ്യക്തമായി കണ്ടു…..

അവരുടെ സംഭാഷണങ്ങളും….

അയാൾ അത്‌ ഓർത്തു പറഞ്ഞു….

ഇനി ഇവിടെ നിൽക്കുന്നത് ശരിയാവില്ല…..

ആ  പെണ്ണിന്റെ  വീട്ടുകാർ  കല്യാണം സമ്മതിച്ച  സ്ഥിതിക്ക് ഇനി എന്ത് പറഞ്ഞു അവളെ ഇവിടുന്നു കൊണ്ടുപോകും….?. അതുകൊണ്ട് നീ തത്കാലം ഇവിടുന്നു ഒന്ന് മാറി നില്ക്കു….

അവർക്ക് വല്ല സംശയം തോന്നിയാൽ വല്ല്യ പ്രശ്നം ആകും….

 ഞാൻ എന്തിനാ സാറേ മാറിനിൽക്കുന്നത്…..?

കുസൃതി ആയി മുനീർ ചോദിച്ചു…..

അവൾക്കും…..

അവളുടെ വീട്ടുകാർക്കും  എന്നെ ഇഷ്ടമാണ്…..

എന്നെ പറ്റി അവർക്ക് ആർക്കും ഒന്നും അറിയില്ല…..

നല്ല സുന്ദരി ഒരു പെണ്ണ്….

അവളെ ഞാൻ എന്തിന് നിങ്ങൾക്ക് കൈമാറണം…..

എനിക്ക് സ്വന്തമായി അവളെ കൊണ്ട് മുംബൈയ്ക്ക് പോയ്ക്കൂടെ….

അവളെ വച്ചു എനിക്ക് കോടികൾ ഉണ്ടാക്കാം……

അതുകൊണ്ട് അവളെ ഞാൻ  അങ്ങ് കെട്ടാൻ തീരുമാനിച്ചു….

കേട്ടാൽ മാത്രമല്ല അവിടുത്തെ മരുമകൻ ആയിട്ട് ആ  വീട്ടിൽ തന്നെ താമസിക്കാനും…..

അവൾ മാത്രമല്ലല്ലോ അവൾക്ക് താഴെ  ഒരു അനുജത്തിയും കൂടി ഉണ്ടല്ലോ…..

ഞാനവിടെ നല്ലവനായ ഒരു മരുമകൻ ആവാൻ പോവാ…..

അതിനുശേഷം എനിക്ക് നിങ്ങളുടെ സഹായം ഒന്നും വേണ്ട…..

എനിക്ക് അറിയാം ഇനിയെന്തുവേണം എന്ന്……

അവളെ വച്ച് കാശുണ്ടാക്കാൻ എനിക്കറിയാം…..

അതുകൊണ്ട് ഞാൻ ഇനി മുംബൈയിലേക്ക് ഇല്ല…..

മുനീർ…….

നിനക്കറിയാലോ….

സബ്ജി  ആ പെണ്ണിനെ കണ്ടു വല്ലാതെ  കൊതിച്ചിരിക്കുക ആണ്….

അതിൻറെ കൂട്ടത്തിൽ നീ ഇങ്ങനെ ഒന്നും പറയരുത്…..

ആ  പെണ്ണിനെ അയാളുടെ മുൻപിൽ എത്തിച്ചാൽ  മാത്രമേ നമുക്ക് 12 കോടിയുടെ ടെണ്ടർ കിട്ടു…..

 അതിന് സോന വേണം….

പക്ഷേ കുറച്ച് കാലതാമസം കൂടെ എനിക്ക് പറയാൻ പറ്റും….

 നീ ഒരുമാതിരി വേണ്ടാത്ത കളിക്ക് നിൽക്കരുത് മുനീറെ….

ഇതിനു മുകളിൽ നിന്നെ കാൾ വലിയ ടീമ്സിനെ ഒതുക്കിയിട്ടുള്ള ആളുകൾ ആണ്….

ചുമ്മാ പണി മേടിക്കല്ലേ….

ഞാനെന്തു പറഞ്ഞാലും അവളെ വിശ്വസിക്കും….

ഞാൻ  വിളിച്ചാൽ എവിടെ വേണമെങ്കിലും അവൾ ഇറങ്ങി വരും….

നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അവളെ വിശ്വസിക്കാൻ പോകുന്നില്ല…..

ഇനി എന്നെ പറ്റിയുള്ള കാര്യങ്ങൾ ഒക്കെ അവളോട് പറയാൻ ആണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ അത് മുഴുവൻ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നൊക്കെ എനിക്കറിയാം….

പിന്നെ നിങ്ങളെ എങ്ങനെ അകത്താകണം എന്നും എനിക്ക് അറിയാം….

അവൾ ഏതായാലും വലിയ കഥയൊന്നും ഇല്ലാത്ത പെണ്ണ് ആണ്…..

ഒരു സുപ്രഭാതത്തിൽ ഏതോ ഒരുത്തൻ അയച്ച കത്തുകൾ ഒക്കെ ഞാനാണ് അയച്ചത് എന്ന് പറഞ്ഞപ്പോൾ ഒന്നും വിചാരിക്കാതെ അത് വിശ്വസിച്ചവൾക്ക് ഞാൻ എന്ത് കഥ പറഞ്ഞാലും അത് വിശ്വസിക്കാൻ കഴിയുന്ന ബുദ്ധി ഉണ്ടാവും എന്ന്  എനിക്ക് ഉറപ്പാ….

പിന്നെ നിങ്ങൾക്കും എനിക്കും സ്യൂട്ട് ആയിട്ടുള്ള ഒരു ഡീൽ ഞാൻ പറയാം….

12 കോടിയുടെ ടെൻഡർ…..

എനിക്കൊരു അഞ്ചു കോടി രൂപയെങ്കിലും കിട്ടിയിരിക്കണം…..

ചുമ്മാ നക്കാപ്പിച്ച പണിക്കൊന്നും ഇനി എന്നെ കിട്ടില്ല….

എന്തോന്നടെ…..

അഞ്ചു കോടി രൂപയോ….?

നിനക്ക് ഭ്രാന്തുണ്ടോ….

എനിക്ക് പോലും ഇപ്പോൾ അത്രയും കാശ് ഈ ഡീലിൽ കിട്ടില…

നീ ഇങ്ങനെ ഒരു ബാർഗയിൻ നടത്തി എന്ന് സാബ് അറിഞ്ഞാൽ പിന്നെ എന്താണ് ഉണ്ടാകുന്നത് എന്ന് അറിയില്ല…..

ഒരു പെണ്ണിനെ കഷ്ടപ്പെട്ട്  വളച്ച്  അവളെ നിങ്ങടെ കയ്യിൽ കൊണ്ട് തരുന്നത് എളുപ്പമുള്ള പരിപാടിയാണ് എന്ന് ആണോ  നിങ്ങൾ വിചാരിക്കുന്നത്….

കഷ്ടപ്പാടുകൾ ഒക്കെ ഉണ്ട്….

അത്രയും റിസ്ക് ആണ്   ഞാൻ എടുത്തത്…..

അതുകൊണ്ട് എനിക്ക് കുറഞ്ഞത് അഞ്ചു കോടി രൂപയെങ്കിലും കിട്ടിയേ പറ്റൂ…..

അങ്ങനെയാണെങ്കിൽ നിങ്ങൾ പറയുന്നത് ഞാൻ കേൾകാം….

ഞാൻ നാളെ തന്നെ എന്തെങ്കിലും പറഞ്ഞു അവളെ നിങ്ങൾടെ മുന്നിൽ എത്തിക്കാം….

പിന്നെ എന്തേലും അതിബുദ്ധിപരമായ ഉള്ള പരിപാടികൾ കാണിച് എന്നെ ഒതുക്കാൻ ആണ്  നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ…..

എല്ലാം ജയിലിൽ ആകും….

ഞാൻ എല്ലാം അങ്ങ് ഏറ്റുപറഞ്ഞു മാപ്പ് സാക്ഷി ആകും….

 നീ വിലപറയാറയോടാ നായെ …..

പ്രദീപ് അവന്റെ കഴുത്തിൽ പിടിച്ചു….

മുനീർ ഒരുവിധം അവന്റെ കൈ വിടുവിച്ചു…..

ആഞ്ഞു ഒന്ന് ചുമച്ചു…..

ശ്വാസം ഒന്ന് നേരെ ആക്കി….

എൻറെ സാറേ അങ്ങനെയൊന്നും കരുതണ്ട…..

ഞാൻ ഈ നക്കാപ്പിച്ച  പണി നിർത്തി ഒന്ന് സെറ്റിൽ ആകണം എന്ന് ഓർത്താണ്…..

ഈ  പരിപാടികൾ ഒക്കെ നിർത്തി ഞാൻ ഒന്ന് ജീവിക്കാൻ പോവാ….

അത് എനിക്ക് കുറച്ച് പൈസ വേണം……

അത് നിങ്ങൾ തീരുമാനിച്ചാൽ കിട്ടും…..

നിങ്ങൾ ആലോചിച്ചു നോക്കൂ…..

അഞ്ചുകോടിരൂപ തരൂന്നോ  അതോ ഞാൻ അവളെ അങ്ങ് കെട്ടണോ…..

കാശ് തന്നാൽ തന്നെ നീ അവളെ കൊണ്ടുവരുന്നത് എങ്ങനെ ആണ്….

അതൊക്കെ ഞാൻ കൊണ്ടുവരും…..

ഉറപ്പാ…..

അഡ്വാൻസ് ആയിട്ട് രണ്ടുകോടി രൂപ നാളെ എൻറെ കൈ വെച്ച് തന്നാൽ…..

മറ്റന്നാൾ അവൾ നിങ്ങൾ പറയുന്നിടത്  ഉണ്ടാവും….

ഞാൻ നിങ്ങൾക്ക് തരുന്ന വാക്കാണ്…..

ശരി നീ വിട്ടോ ഞാൻ ഒന്ന് ആലോചിച്ചിട്ടു വിളിക്കാം…

സാബ്ജിയോട് ചോദിക്കട്ടെ….

ശരി….

ചെറു ചിരിയോടെ മുനീർ വണ്ടി വിട്ടു….

     എന്തുകൊണ്ടോ  മുനീറിനെ പിന്തുടരാൻ എനിക്ക് തോന്നിയില്ല….

അവൻ നഷ്ടപ്പെട്ട്  പോകില്ലെന്ന് എൻറെ മനസ്സിൽ ഉറപ്പായിരുന്നു….

പക്ഷേ പ്രദീപ്  മൽഹോത്ര…

  അയാൾ  അപ്പൊ തന്നെ ഫോൺ എടുത്തു ഒരാളെ വിളിച്ചു….

മുനീർ പറഞ്ഞത് എല്ലാം പറഞ്ഞു…

അപ്പുറത്ത് നിന്ന് എന്തൊക്കെയോ നിർദ്ദേശം കിട്ടിയിട്ടുണ്ട് എന്ന് മനസിലായി….

ആ ഫോൺ കട്ട്‌ ചെയ്തു വീണ്ടും ഫോണിൽ നിന്ന് വേറെ ആരെയോ വിളിചു….

മുരുക അവൻ വരുന്നുണ്ട്….

ഹാർബറിന്ന്  പോയിട്ടുണ്ട്….

അവൻ അപ്പുറത്ത്  കടക്കരുത്….

അതിനുമുൻപ് തീർക്കണം..

ആർക്കും ഒരു സംശയം തോന്നരുത്….

അവൻ എന്നോട് ബാർഗെയിം ചെയ്യാൻ തുടങ്ങി….

ഇവനെയൊന്നും അധികം വളരാൻ അനുവദിച്ചുകൂടാ….

   ഞാൻ പെട്ടെന്ന് മുനീറിനെ തിരഞ്ഞു ഇറങ്ങി…

അവനൊന്നും സംഭവിക്കരുത് എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു….

കാരണം ഇതിന്റെ പിന്നിൽ ഉള്ളവരുടെ അടുത്തേക്ക് എത്താൻ ഉള്ള അവസാന പ്രതീക്ഷ അവനായിരുന്നു എന്ന് ഉറപ്പായിരുന്നു…..

പക്ഷെ ഞാൻ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു….

       എതിർക്കുന്നവരെ എല്ലാം കൊന്ന്  ആയിരുന്നു അവർക്ക് ശീലം……

അതുകൊണ്ടുതന്നെ അത് വളരെ സമർത്ഥമായി അവർ അത്‌  ചെയ്തു….

 മുനീർ കൊല്ലപ്പെട്ടു….

അവൻ അത് അർഹിച്ചത് ആയതുകൊണ്ട് മാത്രം ഞാൻ അതിൻറെ പുറകെ പോയില്ല….

   പക്ഷേ പിന്നെ എങ്ങനെ ഇവർ  സോനായെ കൊണ്ടു പോകും…?

അതിനായി അവർ ഒരു ഉപായം കണ്ടെത്തും എന്ന് എനിക്ക് ഉറപ്പായിരുന്നു……

എങ്ങനെയും അവർക്ക് കൊണ്ടുപോകണമെന്ന് ഉദ്ദേശം ഉണ്ട്. എന്ന്  എനിക്ക് മനസ്സിലായി….

പക്ഷേ ഇതിന് പിന്നിൽ ഉള്ളത് ആരാണ്…..?

   ഈ പ്രദീപ് മൽഹോത്ര വെറുമൊരു ബിനാമി മാത്രമാണ്…

അയാൾക്ക് പുറകിൽ ഒരാൾ ഉണ്ട്….

ആരാണ് അയാൾ….?

അയാളെ  ആണ് കണ്ടുപിടിക്കേണ്ടത് എന്ന് എനിക്ക് ഉറപ്പായിരുന്നു…..

     എൻറെ അന്വേഷണം ബോംബെയിലേക്ക് നീണ്ടു….

സോനയുടെ പ്രണയം വീട്ടിൽ അറിയാവുന്ന ഏക ഒരാൾ സോഫി മാത്രമാണ് എന്ന് അഭയിൽ നിന്ന് അറിഞ്ഞു….

ജീവനോട്‌ അവൾ പറഞ്ഞു എന്ന് അഭയ് പറഞ്ഞു….

സോനയുടെ പ്രണയം അറിയാവുന്ന ഒരാൾ അയാൾ മാത്രേ ജീവന്റെ പേരിൽ അവളോട് അടുക്കു….

സോനയുടെയും ജീവന്റെയും പ്രണയം അറിയാവുന്ന സോനയുടെ ലൈഫ് ശരിക്കും അറിയാവുന്ന ഒരാൾ ആണ് അവളെ ചതിച്ചത്….

എന്തുകൊണ്ട് ക്രിസ്റ്റി  ആയിക്കൂടാ ഇതിനുപിന്നിൽ എന്ന സംശയം എൻറെ മനസ്സിൽ നീണ്ടുനിന്നു…..

സോഫി ഒരിക്കൽ ക്രിസ്റ്റിയോട് പറഞ്ഞത് ആയിക്കൂടെ….

   പെട്ടെന്ന് സോഫിയും ആനിയും അവനെ നോക്കി….

അവൻ വെട്ടിവിയർത്തു…..

         ക്രിസ്റ്റിയെ  പറ്റി  ഞാൻ കൂടുതൽ അന്വേഷിക്കാൻ തുടങ്ങി….

എൻറെ അന്വേഷണം ചെന്ന് നിന്നതും പ്രദീപിൽ  തന്നെയാണ്….

ക്രിസ്റ്റി  വർക്ക് ചെയ്യുന്ന കമ്പനിയുടെ എച്. ആർ  പ്രദീപ് മൽഹോത്രയാണ്……

സ്വാഭാവികമായും എൻറെ സംശയം ക്രിസ്റ്റിയിലേക്ക് വീണ്ടും നീണ്ടു…..

ഞാൻ ക്രിസ്റ്റിയെ  കൂടുതൽ വാച്ച്  ചെയ്യാൻ തുടങ്ങി…..

സംശയാസ്പദമായ ഒരു സാഹചര്യങ്ങളിലും ക്രിസ്റ്റിയെ കണ്ടെത്താൻ സാധിച്ചില്ല….

ഞാൻ നേരിട്ട് ക്രിസ്റ്റിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു…..

കാര്യമായ ഒന്നും ക്രിസ്റ്റിയിൽ നിന്നും ലഭിച്ചില്ല…..

അയാൾ നിരപരാധി ആണ് എന്ന് എനിക്ക് മനസിലായി….

പക്ഷെ  വലിയ ഒരു കാര്യം എനിക്ക് മനസ്സിലായി…..

  സോഫിയുടെ മുഖത്ത് ആശങ്ക മാറി….

ക്രിസ്റ്റിയുടെ മകളുടെ മാമോദിസ ചടങ്ങിൽ വെച്ചാണ് പ്രദീപ്  മൽഹോത്ര ആദ്യമായി സോനയെ  കാണുന്നത്…..

അങ്ങനെ അവിചാരിതമായി ആ  ഫോട്ടോയിൽ കിട്ടിയ സോനയുടെ ഒരു മുഖം കണ്ടാണ് രവീന്ദ്ര പട്ടേൽ എന്ന  50 കോടി രൂപ ആസ്തിയുള്ള കമ്പനിയുടമ അവളെ  ആഗ്രഹിക്കുന്നത്…..

 പക്ഷേ ഇതിന് പിന്നിൽ കളിക്കുന്നത് ക്രിസ്റ്റി അല്ല എന്ന് എനിക്ക് മനസ്സിലായി…..

അതോടെ ആ  അന്വേഷണം ഞാൻ വിട്ടു….

പിന്നെ  സോനയുടെ കഥകളെല്ലാം അറിയാവുന്നത് ആർക്കാണ് അവളോട് ഈ ദേഷ്യം….

ഒരുവേള ഞാൻ ജീവനെ പോലും സംശയിച്ചു പോയി..

ജീവൻ വിവാഹത്തിന് മുൻകൈ എടുത്തപ്പോൾ അത്‌ മാറി….

        ജീവനും സേനയുമായുള്ള വിവാഹമുറപ്പിച്ചപ്പോൾ മുതൽ പല പല കാരണങ്ങളാൽ  ആ വിവാഹം നടക്കാതിരിക്കാൻ ആരൊക്കെയോ ശ്രേമിച്ചു…….

 പക്ഷേ അതിലൊന്നും ആരെയും കണക്ട് ചെയ്യുന്ന ഒരു തെളിവും എനിക്ക് കിട്ടിയില്ല എന്നുള്ളതായിരുന്നു അത്ഭുതം…..

പക്ഷേ അന്ന് ജീവന്  നേരെ നടന്ന ഒരു അറ്റാക്ക്….

അഭയ് ആണ് അന്ന് ജീവൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി എന്ന് എന്നെ  വിളിച്ചു പറയുന്നത്……

ജീവനെ ആരെങ്കിലും ഉപദ്രവിക്കും എന്ന് എനിക്ക് ഉറപ്പുള്ള കാര്യം ആയിരുന്നു…..

അതുകൊണ്ടുതന്നെ ഞാൻ ജീവനെ പിന്തുടർന്നു….

ആ വണ്ടിയിൽ നിന്നും ഇറങ്ങിപ്പോയ വരെ എൻറെ ഷാഡോ പോലീസുകാർ നിരീക്ഷിക്കുന്നുണ്ടായിരുന്നു….

അവരുടെ വണ്ടി ചെന്ന് നിന്ന സ്ഥലം ആയിരുന്നു  ഈ കേസിലെ ഒരു വലിയ ടെർണിങ്  പോയിൻറ്…..

 അവരുടെ വണ്ടി ചെന്നത് അഭയുടെ  വീട്ടിലേക്കായിരുന്നു…..

അവിടെ നിന്നും മറ്റൊരു വാഹനത്തിലാണ് അവർ തിരികെ പോയത്…..

അഭയുടെ  വീടിനു മുൻപിൽ നിന്നിരുന്ന മറ്റൊരു  വണ്ടി കുറച്ചു സമയങ്ങൾക്ക് ശേഷം സ്റ്റാർട്ടായി….

അത്‌  നേരെ പോയത്  ആദ്യ പോയ വാഹനത്തിന്റെ പിന്നാലെയും…..

വൈപ്പിൻ അടുത്തുള്ള ഒരു പഴയ ഗോഡൗണിൽ വണ്ടി നിന്നു….

അതിനുശേഷം വണ്ടിയിൽ നിന്നും ഇറങ്ങിയ  ആളെ കണ്ട് ഞാൻ ശരിക്കും സ്തംഭിച്ചുപോയി….

ഡോക്ടർ പൂജ….

(തുടരും )

  ഇപ്പോൾ എല്ലാർക്കും കൺഫ്യൂഷൻ മാറി കാണുമല്ലോ….

അഭയ് ഫോൺ വിളിച്ച സത്യ എ സി പി സത്യജിത്തിനെ ആയിരുന്നു….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

എന്നെന്നും നിന്റേത് മാത്രം

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 31”

Leave a Reply