അവന്റെ മുഖത്തെ ഞെട്ടൽ അവൾ കണ്ടിരുന്നു….
സോന….
ഒന്നും പറയണ്ട….
ഞാനറിഞ്ഞു എല്ലാം….
ജീവന്റെ ഡയറികൾ ഒരിക്കലും കള്ളം പറയില്ല…..
പ്രത്യേകിച്ച് എനിക്ക് പരിചയം ആയ വാക്കുകളും കയ്യക്ഷരവും…..
പിന്നെ ഞാൻ എല്ലാം ജീനയോട് ചോദിച്ചു മനസ്സിലാക്കി….
എന്നോട് പറയാമരുന്നല്ലോ ജീവന്…
എന്തിനാ എന്നെ ഇങ്ങനെ അകറ്റി നിർത്തിയത്…..
പറയാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു…..
അന്ന് സത്യയെ മാത്രേ ഞാൻ വിവാഹം കഴിക്കൂ എന്ന് പറഞ്ഞപ്പോൾ എങ്കിലും ജീവന് എന്നോട് ഒക്കെ തുറന്നു പറയാമായിരുന്നില്ലേ….
എല്ലാം പറയാൻ ആയിരുന്നു ഞാൻ വന്നത്….
പക്ഷെ….
നിന്നോട് പ്രണയം പറയാൻ നിൽക്കുന്ന എൻറെ മുൻപിൽ നീ പറഞ്ഞത് നിനക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് ആണ്….
തകർന്ന് പോയി ഞാൻ….
കുറെ നാളുകൾ ഞാൻ നിന്നെ വിളിക്കാനോ കത്തെഴുതാൻ ഒന്നും സാധിക്കാതെ വന്നിരുന്നല്ലോ….
അപ്പോൾ ഞാൻ വിചാരിച്ചു നീ എന്നെ മറന്നിട്ടുണ്ടാവും…..
ആ സമയത്ത് മറ്റാരെങ്കിലും മനസ്സിൽ സ്ഥാനം നേഡിട്ട് ഉണ്ടാവുമെന്ന്….
പിന്നീട് അത് ഞാൻ ആണെന്ന് പറഞ്ഞു നിന്നെ കൂടുതൽ വേദനിപ്പിക്കുന്നത് ശരിയല്ല എന്ന് തോന്നി…..
അതുകൊണ്ട് ആണ് ഒന്നും പറയാതിരുന്നത്….
പക്ഷേ അന്ന് എൻറെ പ്രണയം സ്വന്തമാക്കിയാണ് അവൻ നിന്നെ സ്നേഹിച്ചത് എന്നറിഞ്ഞ നിമിഷം ഞാൻ തകർന്നു പോയി….
പക്ഷേ ആ നേരം നിന്നോട് ഞാനെങ്ങനെ തുറന്നു പറയും അത് ഞാനായിരുന്നു എന്ന്….
തകർന്നു നിൽക്കുന്ന നിൻറെ മനസ്സിൽ ഒരിക്കലും അത് ഒരു ആശ്വാസം ആവില്ല….
ഒരുപക്ഷേ നിന്റെ മനസ്സിൻറെ താളം ഒരിക്കൽ കൂടി തെറ്റിക്കാൻ മാത്രമേ അത് ഉപകരിക്കൂ എന്ന് എനിക്ക് തോന്നി….
അതുകൊണ്ട് മനപ്പൂർവ്വം ഞാൻ മറച്ചു വെച്ചത് ആയിരുന്നു….
പക്ഷെ സത്യ ആരായിരുന്നു എന്ന് എനിക്കറിയില്ല…..
എന്റെ പ്രണയം മുതലെടുത്തു നിന്നോട് അടുത്ത അവന്റെ ലക്ഷ്യം നീയാണോ ഞാനാണോ എന്ന് എനിക്ക് അറിയില്ല….
അവസാനം കിട്ടി എന്ന് നീ പറയുന്ന കത്ത് ഞാൻ അയച്ചത് അല്ല….
അവൻ അയച്ചത് ആയിരിക്കും….
പക്ഷേ നമ്മുടെ രണ്ടുപേരുടെയും ജീവിതം അടുത്തറിയാവുന്ന ആരോ ഒരാൾ ആണ് ഇതിനു പിന്നിൽ….
അത് മാത്രം എനിക്കറിയാം….
എനിക്ക് ഒരാളെ സംശയമുണ്ട്….
എന്ന് വിചാരിച്ച് കൂടുതൽ അന്വേഷണങ്ങൾക്ക് ഞാൻ പോകാത്തത് ഞാൻ ഉദ്ദേശിക്കുന്ന ആൾ ആണ് ഇതിനു പിന്നിൽ എന്ന് ഞാൻ അറിഞ്ഞാൽ ഒരു പക്ഷേ എനിക്കത് സഹിക്കാൻ കഴിയില്ല….
ആരെയാണ് ജീവന് സംശയം….
അഭയ്….
അവന് എന്നോട് ഒരു പിണക്കം ഉണ്ട്…..
അവന്തികയുടെ കാര്യത്തിൽ….
ഒരിക്കലും ഞാനല്ല കാരണമെന്ന് അവൻ പറഞ്ഞെങ്കിലും….
അവൻറെ മനസ്സിൽ പലപ്പോഴും എന്നോട് ദേഷ്യം ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്…..
മാത്രമല്ല തൻറെ കാര്യങ്ങൾ എപ്പോൾ ഞാൻ സംസാരിച്ചാലും അവൻ ഒരു പ്രത്യേകതരം ദേഷ്യമാണ്….
എന്തിന് ഈ വിവാഹം പോലും മുടക്കാൻ വേണ്ടി അവൻ പലപ്രാവശ്യം ശ്രമിച്ചിട്ടുണ്ട്….
എൻറെ മനസ്സിൽ അഭയെ നല്ല സംശയമുണ്ട്….
പക്ഷേ അത് എത്രത്തോളം ശരിയാണ് എന്ന് എനിക്ക് അറിയില്ല…..
എന്താണെങ്കിലും നമ്മുടെ പ്രണയം അറിയാവുന്ന മറ്റൊരാൾ തന്നെ ആണ് ഇതിന് പിന്നിൽ….
പക്ഷേ എന്ത് തന്നെ ദേഷ്യത്തിന്റെ പേരിലാണെങ്കിലും ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കാൻ വേണ്ടി അവൻ മുന്നിട്ടിറങ്ങുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല….
കാരണം അവൻറെ പെങ്ങളെ അവന് അത്രയ്ക്ക് ഇഷ്ടമായിരുന്നു…..
അതുകൊണ്ടുതന്നെ മറ്റൊരു പെണ്ണിൻറെ ജീവിതം തകർക്കാൻ ശ്രമിക്കും എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല….
അതുകൊണ്ട് മാത്രമാണ് ഞാൻ ഒരു പരിധിയിൽ കൂടുതൽ അവനെ അവിശ്വസിക്കാതെ ഇരിക്കുന്നത്….
പക്ഷേ ഇതൊക്കെ ചെയ്തുകൂട്ടിയത് അവൻ ആണെന്ന് ഞാൻ അറിഞ്ഞാൽ ആ നിമിഷം തീരും അവനോട് ഉള്ള സ്നേഹവും വിശ്വാസവും…..
പിന്നീട് കാണുന്നത് ജീവൻറെ മറ്റൊരു മുഖമായിരിക്കും…….
അപ്പോഴാണ് അന്ന് മനസമ്മതത്തിനു തലേന്ന് സത്യയുടെ ഫ്രണ്ടിനെ കണ്ട കാര്യവും ആ സംഭാഷങ്ങളും സോന ആലോചിച്ചത്…..
അതിനെപ്പറ്റി ജീവനോട് പറയണമോന്ന് അവൾ സംശയിച്ചു…..
മനസമമതത്തിൻറെ തലേന്ന് ഞാൻ ഒരാളെ കണ്ടിരുന്നു….
സത്യയുടെ ഫ്രണ്ട്…..
അവന്റെ ഫ്രണ്ട് ആണ് എന്ന് പറഞ്ഞു ഒരു രാഹുലിനെ ഞാൻ കണ്ടിരുന്നു…..
ഒന്ന് രണ്ട് വട്ടം അവനോട് ഒപ്പം ഞാൻ കണ്ടിരുന്നു…..
സത്യം മരിച്ചു എന്നു പറഞ്ഞു എന്നെ ഫോൺ വിളിച്ചതും അയാൾ ആണെന്ന് പറഞ്ഞത്…..
അന്ന് അയാൾ എന്നോട് പറഞ്ഞത് എന്നെ സ്വന്തമാക്കാൻ വേണ്ടി ജീവൻ സത്യയെ കൊന്നതാണെന്ന് അവർക്ക് സംശയം ഉണ്ടെന്ന്….
അത് കേട്ടപ്പോൾ ജീവൻറെ മനസ്സിലെ സംശയങ്ങളും കൂടുകയായിരുന്നു…..
എന്താണെങ്കിലും ടാർഗറ്റ് ചെയ്യുന്നത് എന്നെയാണ്….
ജീവൻ പറഞ്ഞു…..
നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ നിന്നെക്കാൾ വേദനിക്കുന്നത് ഞാൻ ആയിരിക്കും എന്ന് വ്യക്തമായി അറിയാവുന്ന ഒരാൾ….
അത് കേട്ടപ്പോൾ സോന അവൻറെ മുഖത്തേക്ക് തന്നെ നോക്കി….
ഞാൻ നിനക്ക് കത്ത് എഴുതുന്ന കാര്യം ആരോടേലും നീ പറഞ്ഞിട്ടുണ്ടോ….?
. ഒരിക്കൽ സോഫി ചേച്ചിയോട് പറഞ്ഞിട്ടുണ്ട്….
മ്മ്….
എന്താണെങ്കിലും അതെന്തെങ്കിലുമാകട്ടെ….
പതുക്കെ നമുക്ക് കണ്ടുപിടിക്കാം…..
ഇപ്പോൾ ഞാൻ എൻറെ ഭാര്യയുടെ സ്നേഹം അനുഭവിക്കാൻ ആണ് ആഗ്രഹിക്കുന്നത്…..
ഉവ്വോ….
പിന്നെ നീ ഇനി എന്നെ ഇച്ചായൻ എന്ന് വിളിച്ചാൽ മതി അത് കേൾക്കാൻ നല്ല രസമാ….
ആണോ ഇച്ചായ….
ആടി കൊച്ചേ…
പിറകിൽ നിന്നും അവളെ ചുറ്റിപ്പിടിച്ച് തന്നോട് ചേർത്ത് നിർത്തി ജീവൻ ചോദിച്ചു….
ക്രിസ്റ്റി ചേട്ടായിയോടെ പറയട്ടെ….
അന്ന് ചേട്ടായി വെച്ച ഹണിമൂൺ ട്രിപ്പിന് നമ്മൾ റെഡിയാണെന്ന്….
ജീവന്റെ ഇഷ്ട്ടം ……സോറി ഇച്ചായന്റെ ഇഷ്ട്ടം
എങ്കിൽ നമ്മുക്ക് ഒരു ട്രിപ്പ് പോയാലോ….
പോകാം….
എങ്കിൽ നമ്മുക്ക് ലക്ഷദ്വീപിലേക്ക് വിട്ടാലോ….?
അതെന്താ അവിടെ….
പ്രണയിക്കാൻ കടലിനെക്കാൾ ഭംഗി ഉള്ള വേറെ എന്ത് ഉണ്ടടി….
ടിക്കറ്റ് ബുക്ക് ചെയ്യട്ടെ….
ജീവന് ഒരുപാട് തിരക്കിലാണെന്ന് എനിക്കറിയാം….
എന്നെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഇപ്പോൾ ട്രിപ്പ് പോകാൻ ഒക്കെ പറയുന്നത്…..
ജീവൻ അല്ല….
ഇച്ചായൻ…
വീണ്ടും സോറി….
ഇച്ചായൻ തിരക്കിൽ അല്ലേ….
അല്ലടി…..
ഇതൊക്കെ ഇപ്പഴല്ലേ പറ്റു….
എങ്കിൽ പോകാം….
എൻറെ ഇച്ചായനെ സ്നേഹിക്കാൻ ഈ ജന്മം മുഴുവൻ എനിക്ക് തികയില്ല….
ഈ സ്നേഹക്കൂടകീഴിൽ ജീവിക്കാൻ ഈ ജന്മം മുഴുവൻ ഇപ്പോ എൻറെ മുൻപിൽ ഉണ്ടല്ലോ……
എങ്ങും പോയില്ലെങ്കിലും എൻറെ അടുത്ത് ഇത്രത്തോളം ഹൃദയതാളത്തിൻ അടുത്ത് ജീവൻ ഉണ്ടല്ലോ…..
എനിക്ക് ഇച്ചായനെ സ്നേഹിക്കാൻ ഇതൊക്കെ തന്നെ ധാരാളം ആണ്…..
അതിനു വേണ്ടി പ്രത്യേകം ഒരു ട്രിപ്പ് യാത്രയോ സ്ഥലങ്ങൾ ഒന്നും എനിക്ക് ആവശ്യമില്ല ഇച്ചായൻ എന്നും എപ്പോഴും എൻറെ അരികിൽ ഇങ്ങനെ ഉണ്ടായാൽ മതി…..
എന്നും എപ്പോഴും നിൻറെ ഒപ്പം ഞാനുണ്ടാകും…..
എൻറെ അവസാന ശ്വാസം മറയുന്നതുവരെ…
അവൻ അത് പറഞ്ഞതും സോന അവന്റെ വായ പൊത്തി കളഞ്ഞു…..
അങ്ങനെ പറയല്ലേ ….
അതെനിക്ക് സഹിക്കാൻ കഴിയില്ല….
അവൻ അവളെ ചേർത്ത് പിടിച്ചു….
ഒരു ദീർഘചുംബനത്തിൽ തന്നെയാണ് അത് അവസാനിച്ചത്…..
ഇവിടെ ഈ മുറിയിൽ ഇരുന്ന് ഞാൻ നിന്നോട് ഒത്തുള്ള ജീവിതം എന്തോരം സ്വപ്നം കണ്ടിട്ടുണ്ട് എന്ന് അറിയോ..
ജീവൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു….
എനിക്ക് സങ്കടം തോന്നുവാ….
ഞാൻ അറിയാതെ ആണെങ്കിലും വേറെ ഒരാളെ സ്നേഹിച്ചു പോയില്ലേ….
അവളുടെ കണ്ണുകൾ നിറഞ്ഞു….
സഹിച്ചില്ല ആ കാഴ്ച ജീവന്….
എന്നോട് ക്ഷമിക്കില്ലേ…..
അവന്റെ മുഖത്ത് നോക്കി അവൾ അത് ചോദിച്ചതും അവൻ അവളുടെ വായ് പൊത്തി കളഞ്ഞു….
എന്റെ മോൾ എന്നോട് ക്ഷമ ചോദിക്കല്ലേ….
അറിയാതെ ആണേലും ഇടക്ക് നിന്നെ മറന്നത് ഞാനാണ്….
എന്റെ തെറ്റാണ്….
അതിൽ അനുഭവിച്ചത് നീയും ശരിക്കും ക്ഷമ പറയേണ്ടത് ഞാൻ ആണ്….
അവളുടെ കണ്ണുകൾ തുടച്ചു കൊണ്ടു അവൻ പറഞ്ഞു…….
അവൾ അവനെ ഇറുക്കെ പുണർന്നു..
ഒരു കിളി കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിൽ കുറുകി ഇരുന്നു….
പുറത്ത് വെള്ളം വീഴുന്ന ഒച്ച കെട്ടാണ് രണ്ടാളും ജനാലക്ക് അരികിലേക്ക് ചെന്നത്….
കാറ്റ് വീശി മഴ പെയ്യാൻ തുടങ്ങുക ആണ്…
കാറ്റിനു ഒരു പ്രേതക തണുപ്പ് ഉണ്ട്….
സോന അവളുടെ ഷാൾ എടുത്തു ജീവന്റെ ശരീരത്തിൽ കൂടെ ചേർത്ത് പുതച്ചു….
രണ്ടുപേരും ഒരു ഷോളിൽ പുതച്ചു നിന്നു…..
നമ്മുക്ക് ഒന്ന് മഴ നാനഞ്ഞാലോ….
ജീവൻ ചോദിച്ചു…
അവളുടെ കൈയും പിടിച്ചു അവൻ മഴയിലേക്ക് ഇറങ്ങി….
നിന്നോട് ഒപ്പം ഒന്ന് മഴ നനയാൻ ഞാൻ എന്തോരം ആഗ്രഹിച്ചിട്ടുണ്ട് എന്ന് അറിയോ….
ജീവൻ പറഞ്ഞു….
ആസ്വദിച്ചു രണ്ടാളും ആ മഴയെ തങ്ങളിലേക്ക് ആവാഹിച്ചു….
അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകിയപ്പോൾ അവൾ ഒന്ന് കുറുകി…
അപ്പോഴേക്കും ജീവന്റെ ചുണ്ടുകൾ അവന്റെ ഇണയെ കവർന്നിരുന്നു….
ആ മഴയുടെ കുളിരിലും ഇരു ശരീരങ്ങളും ചൂട് പിടിക്കുക ആയിരുന്നു….
പിന്നീടുള്ള നാളുകൾ പ്രണയാർദ്രം ആയിരുന്നു…..
അവൻറെ പ്രണയം ഒരു മഴയായി അവളെ നനച്ചു കൊണ്ടേയിരുന്നു….
രണ്ടാഴ്ച്ചയ്ക്കുളിൽ രണ്ടുപേരും ഹണിമൂണിനു പോകാനായി തയാറെടുത്തു….
കൊച്ചിയിൽനിന്ന് എയർ ഇന്ത്യയുടെ കുഞ്ഞു വിമാനത്തിലാണ് ലക്ഷദ്വീപിലേക്ക് അവർ പുറപ്പെട്ടത്….
.അഗത്തിയിലെ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നത് രസകരമായ അനുഭവമാണ്…..
കടലിലേക്ക് നീണ്ടുകിടക്കുന്ന വീതികുറഞ്ഞ തുരുത്തിലാണ് അഗത്തി വിമാനത്താവളം…..
വിമാനം കടലിലേക്ക് താണിറങ്ങുന്ന പ്രതീതിയാണ്…..
.നിലം തൊടാനാവുമ്പോൾ മാത്രം റൺവെ തെളിഞ്ഞുവരും…..
ചെറിയ റൺവേയും ഏതാനും മുറികളുള്ള ചെറിയ കെട്ടിടവും ചേർന്നാൽ അഗത്തി വിമാനത്താവളമായി…… കൊച്ചിയിൽനിന്നും തിരിച്ചും സർവീസ് നടത്തുന്നത് ഒരു വിമാനം മാത്രം……
സോനക്ക് കൗതുകം തോന്നി….
അവൾ ജീവന്റെ കരങ്ങളിൽ മുറുക്കി പിടിച്ചു…..
അഗത്തിയിലെത്തി ഒരു ഗസ്റ്റ് ഹൗസിൽ രണ്ടുപേരും മുറിയെടുത്തു…..
ജീവൻ നേരത്തെ എല്ലാം ബുക്ക് ചെയ്തിരുന്നു….
രണ്ടുപേരും മുറിയിലേക്ക് കയറി….
ജീവൻ സോനയെ വട്ടം ചുറ്റി പിടിച്ചു…..
ചുറ്റും കടലും ഞാനും നീയും നമ്മുടെ സ്വപ്‌നങ്ങളും…..
അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി….
അവൾ നാണത്താൽ അവനോട് ചേർന്ന് നിന്നു….
അവന്റെ കൈകൾ കുസൃതി കാണിക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു….
കുളിച്ചു വാ ഇച്ചായ ….
ക്ഷീണിച്ചു വന്നതല്ലേ….
ശരി മേഡം ….
ശരീരം ഒന്ന് തണുപ്പിച്ചു വരാം ….
തിരിച്ചു വരുമ്പോൾ നീ ഒന്ന് ചൂടാക്കി തന്നാൽ മതി….
കുസൃതിയോടെ അവൻ അത് പറയുമ്പോൾ സോനയുടെ മുഖം നാണത്താൽ ചുവന്നു…..
ഇവിടെ ആണോ നമ്മൾ താമസിക്കുന്നത്….
സോന ചോദിച്ചു….
അല്ല….
അത് വേറൊരു സ്ഥലത്ത് ആണ്…..
വേറൊരു കുഞ്ഞു ദ്വീപ്…
അതാണ് ഇവിടുത്തെ ഹണിമൂൺ പ്ലേസ്….
നല്ല രസമുണ്ട് ഇവിടല്ലേ….
നിനക്ക് ഇഷ്ട്ടായോ….
ഒരുപാട്….
ഇച്ചായനോ….
എനിക്ക് ഇഷ്ട്ടം രാത്രിയിൽ ആണ്…
കടലിന്റെ തണുപ്പും നിന്റെ ചൂടും…..
ഷർട്ടിന്റെ ബട്ടൺ അഴിച്ചു കീഴ് ചുണ്ട് കടിച്ചു…
അവളെ കുസൃതിയോടെ നോക്കി ജീവൻ പറഞ്ഞു….
ഛെ….
നാണമില്ലാത്ത മനുഷ്യൻ….
അവൾ അവനെ ആഞ്ഞു തള്ളി….
അവൻ അവളെ വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു….
അവളെ അവൻ ചുംബനം കൊണ്ടു പൊതിഞ്ഞു….
രണ്ടുപേരും കുളിച്ചു വന്നപ്പോൾ അവരെ കാത്ത് ഗൈഡ് നില്പുണ്ടാരുന്നു…
നീലനിറത്തിലുള്ള കടലും കടലിനടിയിലെ പവിഴപുറ്റും സ്‌കൂബ ഡൈവിംഗ് അടക്കമുള്ള സാഹസിക വിനോദങ്ങള്‍ എന്നിവയാണ് ലക്ഷദ്വീപിനെ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നത്. ചെറുതും വലുതുമായ ധാരാളം ദ്വീപുകളുണ്ട്. മറ്റൊരു സ്ഥലത്തും കാണാന്‍ കഴിയാത്ത കാഴ്ച്ചകളാണ് ലക്ഷദ്വീപില്‍ കാണാന്‍ കഴിയുക. ഈ കാഴ്ച്ചകള്‍ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ യാത്രാ പ്രേമികളും.
തെളിഞ്ഞ ദിവസമാണ്…..
കടലും ശാന്തം……
സമയം പാഴാക്കേണ്ട, ബംഗാരം ദ്വീപിലേക്ക് സ്പീഡ് ബോട്ട് ഏർപ്പാടാക്കിയിട്ടുണ്ട്….
ഗൈഡ് അറിയിച്ചു…..
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന രീതിയിലുള്ള സ്പീഡ് ബോട്ടാണ്…..
കാര്യമായ ജനവാസമില്ലാത്ത കുഞ്ഞുദ്വീപാണ് ബംഗാരം…..
അതുകൊണ്ടുതന്നെ അങ്ങോട്ടേക്ക് കപ്പൽ സർവീസില്ല…..
ഹെലികോപ്റ്ററിലോ സ്പീഡ് ബോട്ടിലോ പോകണം……
ഹെലികോപ്റ്റർ സർവീസിന് ചെലവേറും……
മാത്രമല്ല കടലിലൂടെ ബോട്ട് യാത്ര രസകരവും…..
ദ്വീപിന് ചുറ്റും കടലിൽ പവിഴപ്പുറ്റുകൾ അതിരിടുന്നതുകൊണ്ടാണ് ഇവിടെ കടൽ പൊതുവേ ശാന്തമായിരിക്കുന്നത്……
പവിഴപ്പുറ്റുകൾ ഒരു കോട്ടപോലെ നിലകൊള്ളുന്നു……
ഇതിനെയാണ് ലഗൂൺ എന്നും ബില്ലമെന്നും വിളിക്കുന്നത്…..
ആഴംകുറഞ്ഞ തെളിഞ്ഞവെള്ളത്തിൽ സൂര്യപ്രകാശം പതിക്കുമ്പോൾ അടിയിലുള്ള വെളുത്ത പഞ്ചാരമണലിന്റെ സാന്നിധ്യം കാരണമാണ് ഇവിടെ കടൽ പച്ചനിറത്തിൽ കാണപ്പെടുന്നത്……
ബോട്ടിലിരുന്ന് വെള്ളത്തിലേക്ക് നോക്കുമ്പോൾ നീന്തിത്തുടിക്കുന്ന കൂറ്റൻ കടലാമകളെയും മത്സ്യങ്ങളെയും കാണുന്നു……
സോന എല്ലാം ക്യാമറയിൽ പകർത്തി….
ഒപ്പം ഇരുവരുടെയും പ്രണയാർദ്രമായ കുറച്ചു ചിത്രങ്ങളും….
ലഗൂൺ പിന്നിട്ട് ബോട്ട് മുന്നോട്ടുപോയപ്പോൾ വെള്ളത്തിന്റെ നിറം നീലയായി……
ഇവിടെ കടലിന് ആഴമുണ്ട്….
. തിരകൾ ആഞ്ഞടിക്കുന്നു…..
ഭയപ്പെടുത്തുന്ന രീതിയിൽ കടൽ ഇളകിമറിയുന്നില്ല….
ബോട്ട് അല്പം ചാഞ്ചാടുന്നുണ്ട്…..
സോന ജീവനെ മുറുകി പിടിച്ചു….
പേടിയുണ്ടോ….
ജീവൻ കാതരമായി അവളോട് ചോദിച്ചു….
. ഇല്ല ഇച്ചായൻ ഒപ്പം ഉള്ളപ്പോൾ എനിക്ക് പേടിയില്ല….
അവൻ അവളെ ഒരിക്കൽ കൂടെ തന്നോട് ചേർത്ത് പിടിച്ചു…
കടലിൽ ഡോൾഫിനുകളുടെ കലാപ്രകടനം
ചേലുള്ള കാഴ്ച തന്നെ ആണ്….
ഒരു മണിക്കൂറിലധികം യാത്ര ചെയ്തു കാണും, ബംഗാരം ദ്വീപ് അകലെ കണ്ടുതുടങ്ങിയിരിക്കുന്നു…. അടുക്കുംതോറും ആ കുഞ്ഞുദ്വീപിന് ഭംഗിയേറി വരുന്നു…..
ബംഗാരത്തിന്റെ ലഗൂണിലേക്ക് ബോട്ട് പ്രവേശിച്ചു…..
പച്ചക്കടലും നീലാകാശവും തീരത്തെ വെളുത്ത പഞ്ചാരമണലും അതിനപ്പുറത്തെ തെങ്ങിൻതലപ്പുകളും എല്ലാം ചേർന്ന് മനോഹരമായ രംഗപടം……
സോനക്ക് ആ അന്തരീക്ഷം ഒരുപാട് ഇഷ്ട്ടം ആയിരുന്നു…
ഇത് ഒരു പറുദീസതന്നെ ആണ് എന്ന് ജീവൻ ഓർത്തു….
കരയോടടുപ്പിച്ച് ഒരു ഓടം നങ്കൂരമിട്ട് നിർത്തിയിട്ടിരിക്കുന്നു. കപ്പലുകളും യന്ത്രവത്കൃത ബോട്ടുകളുമെല്ലാം വരുന്നതിന് മുൻപ് ദ്വീപുവാസികൾ കേരളത്തിലേക്കും മംഗലാപുരത്തേക്കുമെല്ലാം യാത്ര ചെയ്തിരുന്ന ഓടത്തിന്റെ മാതൃകയിൽ പണിതുണ്ടാക്കിയതാണിത്. യാത്രയ്ക്ക് ഉപയോഗിക്കുന്നില്ല, ഒരു സ്മരണിക മാത്രമാണ്.
ബംഗാരത്തേക്ക് അടുക്കും മുൻപ് ഗതി അല്പം മാറ്റി മറ്റൊരു ദ്വീപിനരികിലേക്ക് ബോട്ട് തിരിച്ചുവിട്ടു…..
ബംഗാരം പോലെ ചെറിയൊരു ദ്വീപ് തന്നെ, തിന്നകര. അവിടെ ആൾപ്പാർപ്പില്ല. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉദ്യോഗസ്ഥർ താമസിക്കുന്ന താത്കാലിക ഹട്ടുകൾ മാത്രം…..
ബോട്ട് ബംഗാരത്തേക്ക് തിരിച്ചുവിട്ടു…..
ബോട്ടിൽനിന്ന് കരയിലേക്ക് കയറുന്നതിനായി ഫൈബർ കൊണ്ടുള്ള ഫ്ളോട്ടറുകൾ ഇന്റർ ലോക്ക് ചെയ്ത് ചേർത്തുവെച്ച് പാലമുണ്ടാക്കിയിരിക്കുന്നു…..
ബംഗാരം റിസോർട്ട് എന്ന ബോർഡ് കടൽക്കരയിലുണ്ട്….
ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള ഹട്ടുകളാണ് തീരത്തോട് ചേർന്നുള്ളത്…..
താമസസൗകര്യം മുൻകൂട്ടി ഓൺലൈൻ വഴി ബുക്ക് ചെയ്യണം…
.
ഏറെ പ്രസിദ്ധമായ ഹണിമൂൺ ലൊക്കേഷനാണിത്…..
ഗൈഡ് പറഞ്ഞു….
ജീവൻ കുസൃതിയോടെ അവളെ നോക്കി….
രണ്ടു മണിക്കൂറോളം ചെലവിട്ട് തീരത്തിന്റെ ഭംഗി ആസ്വദിച്ചശേഷം ദ്വീപിന്റെ മധ്യഭാഗത്തേക്ക് പോയി….
മുന്നോട്ടുപോയപ്പോൾ വെള്ളം കെട്ടിനിൽക്കുന്ന ഒരു ചെറിയ തടാകം…..
പ്രകൃതിദത്തമായി രൂപംകൊണ്ടതാണ്…
ഉപ്പുകലരാത്ത വെള്ളമാണതിൽ…..
135 തരം പക്ഷികൾ ഈ തടാകത്തെ ചുറ്റിപ്പറ്റി ബംഗാരം ദ്വീപിൽ പാർക്കുന്നുവെന്നാണ് കണക്ക്….
. സാധാരണ ദ്വീപുകളിൽ ഇത്രയധികം വ്യത്യസ്ത ഇനങ്ങളിൽപെട്ട പക്ഷികൾ ഉണ്ടാവാറില്ല……
മദ്യത്തിന് ലക്ഷദ്വീപിൽ വിലക്കുണ്ട്….
കള്ള്, ഹൽവ ഉണ്ടാക്കാനേ ഉപയോഗിക്കൂ….
അവിടെ റിസോർട്ടിൽ ഉള്ള മാനേജർ
ഹൽവയും കരിക്കിൻവെള്ളവും തേങ്ങാപ്പൂളും നൽകി അവരെ സത്കരിച്ചു.
ഗൈഡ് റിസോർട് മാനേജ്‍രോട് എന്തോ പറഞ്ഞു…
ദ്വീപിൽ ഉള്ളവർ പരസ്പരം സംസാരിക്കുന്ന ഭാഷ പുറത്തുനിന്ന് വരുന്ന മലയാളികൾക്ക് പെട്ടെന്ന് മനസ്സിലാവില്ല…..
കേരളത്തിൽനിന്ന് കുടിയേറിയവരുടെ പിൻമുറക്കാരായതുകൊണ്ടുതന്നെ മലയാളമാണ് ഇന്നാട്ടുകാരുടെ മാതൃഭാഷ…… പുറത്തുനിന്നുള്ളവരോട് സംസാരിക്കുമ്പോൾ ശുദ്ധമായ അച്ചടിഭാഷയും…..
കേരളത്തിൽനിന്നുള്ളവരുടെ സംസാരഭാഷയും ഉപയോഗിക്കും. പക്ഷേ, അവരുടെ നാട്ടുഭാഷ മനസ്സിലാക്കിയെടുക്കണമെങ്കിൽ കുറച്ചുകാലത്തെ പരിചയം വേണം….
കവരത്തി തീരത്തെ ബോട്ടുകളും കപ്പലുകളും
ബംഗാരത്തിൽ എത്തിയപ്പോൾ ബോട്ടിന് പിന്നാലെ ഡോൾഫിൻകൂട്ടം.
കൗതുകം ഉള്ള ഒരു കാഴ്ച ആയിരുന്നു അത് എന്ന് സോനക്ക് തോന്നി ……
അപ്പോഴാണാ കാഴ്ച കണ്ടത്. കടൽവെള്ളത്തിന് മുകളിലൂടെ നാലഞ്ചുപേർ നടന്നുപോവുന്നു! അദ്ഭുതം അടക്കാനാവാതെ സോന അത് ജീവനെ കാണിച്ചു കൊടുത്തു…
അത് കെട്ട് ഗൈഡ് ആ ദിവ്യാദ്ഭുതത്തിന്റെ രഹസ്യം വെളിവാക്കിത്തന്നു. ലഗൂണിനുള്ളിൽ കടലിന് ഒന്നും രണ്ടും മീറ്ററുകളേ ആഴമുണ്ടാവുള്ളൂ. പവിഴപ്പുറ്റുകൾക്കടുത്ത് വേലിയിറക്കസമയത്ത് തീരെ ആഴം കുറവാകും. തോണിയിൽ അതിനടുത്തുവരെ ചെന്ന് പവിഴപ്പുറ്റുകൾ ശേഖരിക്കുന്നവരെയാണ് നമ്മൾ കാണുന്നത്.
രണ്ടുപേരും റിസോർട്ടിലേക്ക് കയറി….
ഗൈഡിന് നല്ല ഒരു ടിപ്പ് കൊടുക്കാൻ ജീവൻ മറന്നില്ല…
ഉച്ചഭക്ഷണം കഴിഞ്ഞു രണ്ടുപേരും വീണ്ടും കാഴ്ചയ്ക്ക് ഇറങ്ങി….
അഗത്തി ബീച്ചിലെ വൈകുന്നേരങ്ങൾ ഏറെ രസകരമാണ്….. കടൽത്തീരത്ത് പഞ്ചാരമണലിലിട്ട കസേരകളിലിരുന്ന് മനോഹരമായ അസ്തമയക്കാഴ്ച കാണാം…..
തിരയിൽ അടിച്ചെത്തിയ പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങൾ കടപ്പുറത്ത് അങ്ങിങ്ങായി ചിതറിക്കിടക്കുന്നു….. ഈ പവിഴപ്പുറ്റുകൾ പലയിടത്തായി വാരിക്കൂട്ടിയിരിക്കുന്നു….
സിമന്റും ഈ പവിഴപ്പുറ്റുകളും കൂട്ടി കോൺക്രീറ്റുണ്ടാക്കി വാർത്ത് കട്ടകൾ ഉണ്ടാക്കിയെടുക്കും. ഇവിടത്തെ മിക്ക കെട്ടിടങ്ങളും ഈ കട്ടകൾ ഉപയോഗിച്ച് പണിതതാണ്.
കുറേനേരം രണ്ടുപേരും ആ കാഴ്ച നോക്കി നിന്നു….
സൂര്യൻ ആഴിയിലേക്ക് താണിരിക്കുന്നു ….
അവന്റെ പ്രണയം കടലിനു നൽകാൻ….
ജീവൻ പ്രണയപൂർവ്വം അവളെ നോക്കി….
റൂമിലേക്ക് ചെന്നതും നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നു….
നല്ല തണുപ്പ് അല്ലേ….
സോന കടലിന്റെ സൗന്ദര്യം നോക്കി പറഞ്ഞു….
നിന്റെ തണുപ്പ് മാറ്റാൻ അല്ലേ ഇവിടെ ഞാൻ….
അവൻ അവളെ ചേർന്ന് നിന്ന് പറഞ്ഞു…..
കടലിന്റെ തണുപ്പ് അടിച്ചു ജീവനെ വരിപ്പുണർന്ന് ആണ് സോന കിടന്നത്..
അവൻ അവളെ ചേർത്ത് പിടിച്ചു…
അവളുടെ ഇടം കൈ അവൻ അവന്റെ കരങ്ങളിൽ ആക്കി….
കോർത്തു പിണഞ്ഞ വിരലികളിൽ ജീവൻ കുസൃതികൾ കാണിച്ചു….
ഇണ ചേർന്ന വിരലുകൾ പോലും പരസ്പരം പ്രണയം പങ്കു വയ്ക്കുക ആണ് എന്ന് തോന്നിപോയി….
അവളെ തന്നോട് ചേർത്ത് കിടത്തി ഇടം തോളിൽ മുഖം ചേർത്ത് താടി രോമങ്ങളാൽ ജീവൻ ഇക്കിളി കൂട്ടി…
പിടഞ്ഞു പോയി അവൾ….
അവന്റെ കൈകൾ അവളുടെ ഉദരത്തെ ചുറ്റി വരഞ്ഞു അവളെ പുണരുമ്പോൾ അവളും അവനിൽ അലിയാൽ ആഗ്രഹിച്ചു….
അവന്റെ കൈകൾ അവളുടെ ശരീരത്തെ ഒരു തന്ത്രി പോലെ മീട്ടാൻ തുടങ്ങിയപ്പോൾ അവളും ആഗ്രഹിക്കുക ആയിരുന്നു കടലിന്റെ ആഴിയിൽ ഒളിച്ച പകലൊനെ പോലെ അവന്റെ പ്രണയം ഏറ്റുവാങ്ങാൻ….
ആ ഒരാഴ്ച കാലം ജീവന്റെയും സോനയുടെയും ജീവിതത്തിന്റെ വസന്തകാലം ആയിരുന്നു….
പ്രണയം അതിന്റെ എല്ലാ അതിർവരമ്പുകളും ഭേദിച്ചു അവരിൽ പെയ്തിറങ്ങി….
അവളുടെ പ്രണയകടലിന്റെ ആഴിയിൽ അവൻ സൂര്യൻ ആയി മുങ്ങി നിവർന്നു….
കതരമായ ആ രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു ജീവന്റെ വിരിമാറിൽ ആ കരവലയത്തിന്റെ സംരക്ഷണത്തിൽ ശരീരത്തിനൊപ്പം മനസും പൂർണ്ണമായും അവന് നൽകി എരിയുന്ന ആ പ്രണയചൂടിൽ അവനായി ഒരിക്കൽ കൂടെ അവളെ സമർപ്പിച്ചു ഒന്നാകുമ്പോൾ തന്റെ പ്രണയത്തിന്റെ ഉടയോനെ തനിക്ക് ലഭിച്ച സന്തോഷം മാത്രം ആയിരുന്നു സോനക്ക്…
ലക്ഷദ്വീപിനോട് യാത്ര പറയുമ്പോൾ
ജീവന്റെ പ്രണയത്തിന്റെ അടയാളം ആയി ഒരു കുഞ്ഞു അതിഥി കൂടെ അവളുടെ ഉദരത്തിൽ മുള പൊട്ടാൻ തയ്യാറെടുക്കുന്നുണ്ട് എന്ന് അവർ അറിഞ്ഞില്ല….
(തുടരും )
ഒരുപാട് റൊമാന്റിക് ആയി പോയോ….
ഹണിമൂൺ അല്ലേ ഇരിക്കട്ടെ ….
പിന്നെ ലക്ഷ്ദ്വീപ് ഒരു ഹണിമൂൺ പ്ലേസ് ആയി തിരഞ്ഞെടുത്തത് അനാർക്കലി മൂവി ആണ് എന്റെ ഫേവറിറ്റ്….
അതിലെ ലൊക്കേഷൻ ലക്ഷ്ദ്വീപ് അല്ലേ….
അത് കണ്ടപ്പോൾ മുതൽ ഒരു ആഗ്രഹം ഒരു കഥയിൽ അത് കൊണ്ടുവരണം എന്ന്….
“പ്രണയം മരണം പോലെ ശക്തം ആണല്ലോ “
-അനാർക്കലി –
ഇഷ്ട്ടം ആയ വരികൾ ആണ് ഇവിടെ കിടക്കട്ടെ….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission