✍️ Rincy Prince
“നിറയെ ചെമ്പകപ്പൂക്കൾ വീണ് കിടക്കുന്ന കൽപ്പടവ്,അത് ചെന്ന് നിൽക്കുന്നത് താമരക്കുളത്തിലേക്കാണ്. അവിടെ ഒരു കൽപ്പടവിൽ ഇരിക്കുകയാണ് അവളും അവനും,
ശിവലിംഗം പച്ചകുത്തിയ വലംകൈയ്യൻ അവളെ ചുറ്റി പിടിച്ചിരിക്കുകയാണ് അവൻ.
ആ നെഞ്ചിൻ ഹൃദയതാളം കേൾക്കാൻ എന്നതുപോലെ തലചായ്ച്ച് ചേർന്ന് കിടക്കുകയാണ് അവൾ.
അവൻറെ രോമാവൃതമായ നെഞ്ചിന് ഭംഗികൂട്ടാൻ എന്നതുപോലെ നെഞ്ചോട് ചേർന്ന് കിടക്കുന്ന സ്വർണ്ണ രുദ്രാക്ഷമാലയും അതിൽ മഹാദേവന്റെ ഒരു ലോക്കറ്റും,
അവൻ പതിയെ അവളുടെ കവിളിൽ മുഖം ചേർത്തു. അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു , അവൾ കണ്ണുകൾ ഇറുക്കി അടച്ചിരിക്കുകയാണ് അവൾ പതിയെ മിഴികൾ തുറന്നു ………………….
ടിർർർ…….ടിർർർ……ടിർർർ…..ടിർർർ
അലാറം അടിക്കുന്നത് കേട്ട് മൈഥിലി ഞെട്ടിയുണർന്നു,
അവൾ അലാറം ഓഫ് ചെയ്ത് എഴുന്നേറ്റു, കയ്യിലിരുന്ന ക്ലച്ചർ ക്ലിപ്പ് കൊണ്ട് മുടി ഒതുക്കി മുകളിലേക്ക് കെട്ടി വെച്ചു, ശേഷം കട്ടിലിൽ നിന്നും എഴുന്നേറ്റു. ശേഷം കട്ടിലിലെ ബെഡ് ശരിക്കും വിരിച്ചു.
പതിയെ ജനൽ പാളിയുടെ അടുത്തേക്ക് നടന്നു, ജനൽ രണ്ടും തുറന്നു, പുറത്തു നിന്നും ഇളംവെയിൽ അവളുടെ മുഖത്തേക്ക് അടിച്ചു.
ബാത്റൂമിൽ വെള്ളം വീഴുന്ന ഒച്ച കേൾക്കാമായിരുന്നു. അതിനാൽ അനഘ കുളിക്കുകയായിരിക്കും എന്ന് അവൾ ഊഹിച്ചു,
എന്താണ് ഇപ്പോൾ താൻ കണ്ട സ്വപ്നം? അവൾ മനസ്സിൽ വിചാരിച്ചു ,
കഴിഞ്ഞ കുറെ നാളുകളായി തൻറെ ഉറക്കം കെടുത്തുന്ന സ്വപ്നം ആണ് ഇത്, ഇടയ്ക്കിടയ്ക്ക് ഇത് കാണുന്നുണ്ട്, സ്വപ്നത്തിലെ പെൺകുട്ടി താനാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു, പക്ഷേ പഴയകാലങ്ങളിലെ വേഷമാണ് ആ പെൺകുട്ടിയുടേത്,
കണ്ടാൽ ഒരു തമ്പുരാട്ടിയെ പോലെ തോന്നും,
പക്ഷേ കൂടെയുള്ള പുരുഷൻ, അവൻറെ മുഖം ഇന്നുവരെ ഒരു സ്വപ്നങ്ങളിലും തെളിഞ്ഞിട്ടില്ല, പലപ്പോഴും മുഖം കാണുന്ന സമയമാകുമ്പോഴേക്കും സ്വപ്നം മുറിഞ്ഞു പോകും,അത് പതിവാണ് , കുറേക്കാലമായി ഇങ്ങനെയാണ്, അത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ,
ഈ സ്വപ്നത്തിന്റെ അർത്ഥം എന്താണെന്ന് പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്, പക്ഷേ ഒരിക്കലും അതിനു മറുപടി ലഭിച്ചിട്ടില്ല ,
അവളുടെ ചിന്തകളെ ഭേദിച്ചുകൊണ്ട് ഫോൺ ബെല്ലടിച്ചു, മൈഥിലി ഡിസ്പ്ലേ നോക്കി, അമ്മയാണ് വിളിക്കുന്നത് .
അവൾ ഫോൺ കോളിങിൽ ഇട്ടു,
“ഹലോ അമ്മാ പറ
“പറയേണ്ടത് ഞാനാണോ? നീയല്ലേ, നീയല്ലേ മറുപടി പറയാതെ ഒഴിഞ്ഞു മാറി നിൽക്കുന്നത്
“എന്തു മറുപടി പറയാതെ ഞാൻ ഒഴിഞ്ഞു മാറിനിന്നു എന്നാണ് അമ്മയീ പറയുന്നത്,
“മെെഥൂ നീ കാര്യം അറിയാത്തതുപോലെ സംസാരിക്കരുത് ,രണ്ടുമൂന്നു ദിവസമായി ഞാൻ നിന്നോട് ഈ കാര്യം തന്നെ വിശദമായി സംസാരിക്കുന്നതാണ്, പിന്നെ നീ എന്താണ് പൊട്ടൻ കളിക്കുന്നത്, എനിക്കറിയേണ്ടത് ഒന്ന് മാത്രം ആണ് ,ഞായറാഴ്ചത്തെ പ്രോഗ്രാമിന് നീ വരുമോ ?
” അതിനുള്ള മറുപടി ഞാൻ അമ്മയ്ക്ക് ഇന്നലെ തന്നെ തന്നതാണ്, ഒന്നുങ്കിൽ അമ്മ എന്നോട് ചോദിച്ചിട്ട് ഡേറ്റ് ഫിക്സ് ചെയ്യണമായിരുന്നു, അല്ലെങ്കിൽ ഒരു വൺ വീക്ക് മുൻപെങ്കിലും എന്നോട് പറയണം ആയിരുന്നു, രണ്ടു ദിവസം മുൻപേ വിളിച്ചിട്ട് ഞായറാഴ്ച പെട്ടെന്ന് വരണം എന്ന് പറഞ്ഞാൽ എങ്ങനെ വരാനാ, ഒന്നാമത് എനിക്ക് വർക്ക് ബിസിയാണ്,
“പറയുന്നത് കേട്ടാൽ തോന്നും നിന്നോട് ചോദിച്ചിട്ട് ഞാൻ ഇതൊക്കെ ഫിക്സ് ചെയ്താൽ നീ അങ്ങ് സമ്മതിക്കുമായിരുന്നു എന്ന്,
ഞാൻ ഇതൊക്കെ നിന്നോട് പറഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കുമായിരുന്നോ?
“അമ്മേ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ പറയുന്നതൊന്നും പോസിബിൾ ആയിട്ടുള്ള കാര്യങ്ങൾ ആയി എനിക്ക് തോന്നുന്നില്ല, എന്തെങ്കിലും ലോജിക് ഉള്ള കാര്യം ആണെങ്കിൽ ഞാൻ എങ്ങനെയെങ്കിലും ലീവ് എടുത്ത് വന്നേനേ, മൂന്നാല് കല്യാണ ആലോചന മുടങ്ങി പോയി എന്ന് വെച്ച് അത് ജാതകദോഷം ആണ് ,അതിന് പ്രതിവിധി ചെയ്യണം എന്നൊക്കെ പറഞ്ഞാൽ എന്നെപ്പോലുള്ള ഇന്നത്തെ തലമുറയ്ക്ക് അത് അക്സെപ്റ്റ് ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്,
“ഇപ്പോൾ തൽക്കാലം നീ ഞാൻ പറയുന്നത് അക്സെപ്റ്റ് ചെയ്താൽ മതി, എന്താണെങ്കിലും ഞായറാഴ്ചത്തെ പ്രോഗ്രാമിന് നീ വരണം,
” ഞാൻ നോക്കട്ടെ ഉറപ്പു പറയാൻ പറ്റില്ല, എനിക്ക് ഒരുപാട് പ്രോഗ്രാംസ് തിരക്കുള്ള സമയം ആണ് ഇപ്പോൾ,
ഞാൻ എങ്ങനെ ലീവ് എടുക്കാനാ ,
അമ്മയ്ക്ക് അറിയാലോ ഞാനൊരു
റെപ്പിയൂട്ടഡ് ചാനലിലെ നല്ല ഒരു പോസ്റ്റിൽ ഇരിക്കുന്ന ഒരാൾ ആണ്, അതുകൊണ്ട് തന്നെ പെട്ടെന്ന് അങ്ങനെ ലീവ് എടുത്ത് വരാൻ ഒന്നും പറ്റില്ല ,
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ? നീ ഉറപ്പ് പറഞ്ഞേ പറ്റൂ ,അല്ലാതെ പൂജ നടത്തിയിട്ട് ഒരു കാര്യവുമില്ല ,നീ ഇവിടെ വേണം, നിൻറെ പ്രസൻസിലെ അതിനു ഫലമുണ്ടാകു,
ഇന്നിപ്പോ വ്യാഴാഴ്ച ആയതേയുള്ളൂ,
ശനിയാഴ്ച രാവിലെ എന്നോട് കൺഫോം പറഞ്ഞാൽ മതി,
“ഞാൻ നോക്കട്ടെ,
” നോക്കിയാൽ പോരാ ശനിയാഴ്ച രാവിലെ ഞാൻ വിളിക്കുമ്പോൾ നീ എന്നോട് ഉറപ്പു പറയണം,
“ഞാൻ മാക്സിമം ട്രൈ ചെയ്യാം അമ്മാ, അതിൽ കൂടുതൽ ഒന്നും പറയാൻ പറ്റില്ല,
“നീ വല്ലതും കഴിച്ചോ
“ഈ സമയത്ത് എങ്ങനെയാ കഴിക്കുന്നത്, എഴുന്നേറ്റതേ ഉള്ളൂ, അപ്പ എവിടെ?
” ജോഗിങിന് പോയിട്ട് എത്തിയിട്ടില്ല,
“മ്മ്…ഓക്കേ അമ്മാ ഇനി ഞാൻ സംസാരിച്ചുകൊണ്ടിരുന്ന ലേറ്റ് ആവും, ഇന്ന് നേരത്തെ ഓഫീസിൽ പോകേണ്ടതാ
” ഉം….ശരി മോളേ……
Anjitha –
super ………….
Neethu –
Super waiting for the next par
Sayana –
സൂപ്പർ 💖അടുത്ത ഭാഗം വേഗം ഇടണേ