നമ്മേ ഭയന്നൊരു വെള്ളിമൂങ്ങ പകൽ
മൂവാണ്ടൻമാവിൽ മറഞ്ഞിരുന്നേ
നമ്മൾ മഞ്ചത്തിൽ മഴങ്ങുംനേരം
വെള്ളിമൂങ്ങ പറന്നുയർന്നേ
ലോകം നിദ്രയിൽ പ്രാപിച്ചപ്പോൾ
ആഹ്ളാദിച്ചിന്നൊരാ വെള്ളിമൂങ്ങ
കപടലോകത്തിൻ്റെ സാക്ഷിയാണേ
പകൽമാന്യതയേതെന്നറിഞ്ഞിട്ടില്ലേ
കരിപുരണ്ടിന്നൊരാ കാട്ടുകള്ളൻ
ഓടിളക്കിമെല്ലെയിറങ്ങുവാണെ
വീട്ടുകാരൻ നല്ല ഉറക്കമാണേ
ചോരനു ചോറ് കുശാലാണെ
പതിനേഴുതികയാത്ത പൊട്ടിപ്പെണ്ണ്
ചന്ദ്രകാന്തം കണ്ടു ഉലാത്തുവാണെ
പ്രണയം പറയാൻവിതുമ്പുവന്നേ
മദനനെ മയക്കുന്ന കാന്തിയാണെ
പേറ്റുനോവ് മാറാത്ത പെണ്ണൊരുത്തി
കയ്യിൽചോരക്കുഞ്ഞുമായ് നിക്കുവാണേ
അഴുക്കുചാലിൽ വലിച്ചെറിയുവാണേ
നാളത്തെ അനാഥൻ ജനിക്കുവാണേ
നാലുവയസ്സുള്ള പിഞ്ചു പെണ്ണ്
ജീവനുവേണ്ടി കേഴുവാണെ
ദ്രോഹികൾ ആർത്തുചിരിക്കുവാണേ
നാളത്തെ ചർച്ചയുണ്ടാകുവാണെ
ഈ കാഴ്ചകൾ കണ്ടൊരാ വെള്ളിമൂങ്ങ
വെള്ളാരംകുന്നിൽ ഇരിക്കുവാണേ
തല തല്ലിക്കീറി കരയുവാണെ
കപടലോകത്തെ ശപിക്കുവാണേ
നമ്മേഭയന്നൊരു വെള്ളിമൂങ്ങ
നമ്മെശപിച്ചങ്ങിരിക്കുവാണേ
ശാപം നമ്മുടെതലക്കുമീതേ
ലോകം നമ്മുടെ കൽക്കലാണ്