എന്നെ മാറ്റാൻ പറ്റില്ല

  • by

1653 Views

cat story - in search of sound

പാഞ്ഞു പോകുന്ന തീവണ്ടിയുടെ സബ്‍ദം കേട്ടാണ് അവൾ എണീറ്റത് .കൂരാകൂരിരുട്ട് ,ചാടി എണീറ്റ് കാതു കൂർപ്പിച്ചിരുന്നു .തീവണ്ടിയുടെ ശബ്‍ദം തന്നെ .അവൾക്കു സമാധാനമായി .വീണ്ടും ഉറങ്ങിയാലോ അതോ അപ്പുറത്തുറങ്ങുന്ന മോൾടെ അടുത്ത് പോയാലോ .അവളെ ഉണർത്താതെ കൂടെ കെട്ടിപ്പിടിച്ചു കിടക്കാനോ.വേണ്ട അവൾ ഉറങ്ങട്ടെ, ശല്യപ്പെടുത്തണ്ട .ഇനിയിപ്പോ എന്താ ചെയ്യുക.അവൾ ആലോചിച്ചു ,താഴേക്കു പോകാം.ഊണ് മേശക്കരികിലേക്കു അവൾ പതുക്കെ ഗോവണി ഇറങ്ങി താഴോട്ടു നടന്നു .താഴെ തൊട്ടപ്പുറത്തു ഒരു ഇളക്കം അവൾ പതുക്കെ ഒച്ച ഉണ്ടാക്കാതെ നടന്നു തൂണിന്റെ മറവിൽ നിന്ന് നോക്കി .അതൊരു പട്ടിക്കുട്ടിയാണ് .അവൻ കുഴപ്പക്കാരനല്ല.ആ വീട്ടിലെ കാർന്നോരുടെ ഉറ്റ സുഹൃത്താണ് .പക്ഷെ എനിക്കറിയാം അമ്മയ്ക്കെന്നെ യാണ് ഇഷ്ട്ടം .അവൾ പതുക്കെ ഒച്ച ഉണ്ടാക്കാതെ മേശപ്പുറത്തു അടച്ചു വെച്ചിരിക്കുന്ന പാത്രം തുറന്നു.കുറച്ചു ശബ്‍ദം അധികമായോ.അവൾക്കു ചെറിയൊരു പേടി തോന്നി.പതുക്കെ പാൽ കുടിക്കുവാൻ തുടങ്ങി.പെട്ടെന്ന് വീട്ടിലെ ലൈറ്റുകൾ എല്ലാം ഓൺ ആയതു പോലെ തോന്നി അവൾക്കു.പ്രശ്നമായോ ,തിരിഞ്ഞു നോക്കിയപ്പോൾ അവൾ കണ്ട കാഴ്ച ,അവളെ വേദനിപ്പിച്ചു.അവൾ ഓടിയില്ല ,തലകുനിച്ചു നിന്നു ,പിടിക്കപ്പെട്ടു .കരുതിയില്ല ചെയ്തത് കാലിൽ വീണു മാപ്പു പറഞ്ഞാലോ ‘അമ്മ ക്ഷമിക്കും അവൾക്കറിയാം അവൾക്കറിയാം.എത്ര പഠിപ്പിച്ചു തന്നതാണ് എന്നിട്ടും ഞാൻ എന്താ ഇങ്ങനെ,അവൾക്കു അവളോട് തന്നെ ദേഷ്യം തോന്നി,എത്ര ഉയരത്തിലെത്തിയാലും എവിടേക്കു പറിച്ചു നട്ടാലും അവൾക്കു അവളുടെ പൂർവികർ ആയി തന്നിട്ട് പോയ സ്വഭാവം മറക്കാൻ പറ്റുമോ .ഇല്ല ,അവൾ പൂച്ചയാണ് അതവൾക്കു മാറ്റാൻ പറ്റില്ല.അമ്മയെന്നോട് ക്ഷമിക്കു,ഞാൻ നന്നാവില്ല എന്നെ മാറ്റാൻ എനിക്കു പറ്റുന്നില്ല.ഞാൻ പൂച്ച യാണ്.അവൾ കരഞ്ഞു പിന്നെ അവരെല്ലാവരും ചിരിച്ചു.

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply