സ്ത്രീ

  • by

2584 Views

aksharathalukal-malayalam-kavithakal
ബാല്യത്തിൽ നിങ്ങളെന്റെ നിഷ്കളങ്ക ബാല്യത്തെ സ്നേഹിച്ചു
കൗമാരത്തിൽ കൗമാര കൂതൂഹലങ്ങളെ തൊട്ടുണർത്തി
യൗവ്വനത്തിൽ നിങ്ങളെന്നെ വെറും പെണ്ണായി കണ്ടുതുടങ്ങി
ആർക്കാണു  പിഴച്ചത് ? എനിക്കോ? നിങ്ങൾക്കോ?
നിങ്ങളുടെ സ്നേഹത്തിൽ വിശ്വസിച്ച ഞാനാണോ മണ്ടി ?
പറയുക സമൂഹമേ
പെട്ടെന്നൊരു ദിവസം നിങ്ങളെന്നെ കുടുംബിനിയാക്കി
സ്നേഹവും കരുതലുമുള്ള സുരക്ഷിതമായ ഒരിടത്തുനിന്നു
കൂടുതൽ സുരക്ഷിതമെന്നു നിങ്ങൾ കരുതിയ ഒരിടത്തേക്കു
ഞാൻ പറിച്ചുനടപ്പെട്ടു
കാറ്റും കോളും മഴയും വെയിലും എന്തെന്നു ഞാനറിഞ്ഞു
കാറ്റത്തും മഴയത്തും വെയിലത്തും വീഴാതെ വാടാതെ ഞാൻ നിന്നു .
അഭയഹസ്തങ്ങളേതുമില്ലാതെ
അപ്പോഴും നിങ്ങൾ പറഞ്ഞു പെണ്ണ് , വെറും പെണ്ണ്
അതെ  ഞാൻ പെണ്ണാണ്, സ്ത്രീയാണ്
പുത്രിയും, സഹോദരിയും,കാമുകിയും, ഭാര്യയും , അമ്മയും
അതിലുപരി എന്തൊക്കെയോ ആണ്
ഇതു  ഞാൻ  പറയുന്നതല്ല, നിങ്ങൾ പറഞ്ഞതാണ്
കൊട്ടിഘോഷിക്കപ്പെടുന്ന വനിതാദിനത്തിൽ, മാതൃദിനത്തിൽ.
സത്യത്തിൽ ഞാനാരാണ്? സ്ത്രീ ആരാണ്?
കേഴുന്ന ഹൃദയവുമായി ജീവിക്കുന്നവർ
കരുതലാർന്ന  ഒരു വാക്കിൽ , സ്നേഹത്തലോടലിൽ,സമാശ്വസിപ്പിക്കലിൽ
ഊർജം കണ്ടെത്തുന്നവർ
വാക്കിലും നോക്കിലും വെറും പെണ്ണായി സമൂഹം കാണുന്നവർ
അതെ ഞാൻ പെണ്ണാണ്, വെറും പെണ്ണല്ല
ഒരുപാടു സ്നേഹോർജം ഉള്ളിൽ സൂക്ഷിക്കുന്നവൾ
സമൂഹമേ തിരിച്ചറിയുക ഇനിയെങ്കിലും
സ്ത്രീക്ക് വേണ്ടത്  കാമവെറി പൂണ്ട നോക്കും വാക്കും പ്രവൃത്തിയുമല്ല
കരുതലും സ്നേഹവുമാണ് .

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply