Site icon Aksharathalukal

ലക്ഷ്മി – ഭാഗം 34

Lakshmi Ashwathy Novel

തൊട്ടു മുന്നിൽ നിൽക്കുന്ന അഭിയെ കണ്ടതും സൂര്യ ലക്ഷ്മിയുടെ തലയിൽ നിന്നു പിടി വിട്ടു… മുന്നിൽ ഇരിക്കുന്ന ലക്ഷ്മിയുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ട് ദേഷ്യത്തിൽ അഭി തൻ്റെ കൈ ചുരുട്ടി …

അഭിരാം വർമ്മ ഹീറോയുടെ മാസ്സ് എൻട്രി നേരത്തെ ആണല്ലോ…

സൂര്യയുടെ പുച്ഛിച്ചു ഉള്ള സംസാരത്തിൽ അഭി ഒന്ന്. ചിരിച്ചു…

വന്നല്ലേ പറ്റു എന്റെ വീക്നെസിൽ ആണ് നി പിടിച്ചത്… എങ്കിലും നിന്നെ ഞാൻ സമ്മതിച്ചു നിനക്ക് ഒളിക്കാൻ പറ്റിയ സ്ഥലം കൊള്ളാം.. എന്റെ പുതിയ ഷോറൂം അവിടെ തന്നെ അപാര ബുദ്ധി….

അതേട നിന്റെ പണി തീരാത്ത ഇൗ ഷോറൂം .. ഇവിടെ എന്തായാലും നിന്റെ മൃദു തപ്പില്ല.. എന്ത് ചെയ്യാം അവശ്യം എന്റെ അല്ലേ …

ഡയലോഗ് പറഞ്ഞു നിന്നാൽ എന്റെ പെണ്ണ് .. പാവം ഒന്ന് അഴിച്ചു വിടട്ടെ നി ഒന്നു വെയിറ്റ് ചെയ്യെ …

സഞ്ജു പെങ്ങൾ നിന്റെ അല്ലേ എന്നിട്ട നി നോക്കി നിൽക്കുന്നത് ഒന്നു ചെന്നു അഴിച്ചു വിട് മോനെ സഞ്ജീവ് മഹാദേവ….

അഭി ചിരിയോടെ സഞ്ജുവിനെ നോക്കി പറഞ്ഞതും.

സഞ്ജു ലക്ഷ്മിയുടെ അടുത്ത് ചെന്നു പെട്ടന്ന് സൂര്യ കയ്യിൽ ഇരുന്ന തോക്ക് അവന്റെ നേരെ ചൂണ്ടി…   സഞ്ജു    പേടിയോടെ    അഭിയെ   നോക്കി….

പറ അഭിരാം നിനക്ക് ഇവരിൽ ആരാണ് ഏറ്റവും പ്രിയപ്പെട്ടത്.. വലത് വശത്ത് നിൽക്കുന്ന നിന്റെ ജീവനായ സഞ്ജീവ് മഹാദേവനോ അതോ ഇടത്ത് വശത്ത് നിൽക്കുന്ന ജീവന്റെ ജീവൻ ആയ ലക്ഷ്മി അഭിരമോ.. നി ഒരാളുടെ പേര് പറഞാൽ മറ്റെ ആളുടെ നെഞ്ചത്ത് എന്റെ തോക്കിലെ ബുള്ളറ്റ് കേറും..

എന്തു പറയണം എന്നറിയാതെ അഭി സൂര്യയെ നോക്കി…

പറ അഭിരാം…

തന്റെ നേരെ ദേഷ്യത്തിൽ അലറി യ സൂര്യയെ പകയോടെ അഭി നോക്കി…

സഞ്ജു അവനെ ഒന്നും ചെയ്യരുത്….

അഭി അതു പറഞ്ഞതും ലക്ഷ്മിയുടെ കണ്ണിൽ നിന്നു കണ്ണീരു അവള് അറിയാതെ ഒഴുകി ഇറങ്ങി..

കേട്ടില്ലേ നി അഭിരാം വർമ്മ അവന്റെ തിരു വാ കൊണ്ടു മൊഴിഞ്ഞത്‌ .. ലക്ഷ്മി നി ഇവന് വേണ്ടിയാണോ എന്നെ കൊല്ലും എന്നു പറഞ്ഞത ഈശ്വര ഒരു ഭാര്യക്കും ഈ ഗതി വരാതെ ഇരിക്കട്ടെ… . ഇൗ നിൽക്കുന്ന രാഹുൽ ഇവൻ ഒത്തിരി തവണ എന്നോടു പറഞ്ഞിട്ടുണ്ട് അർജ്ജുനന് കൃഷ്ണൻ എങ്ങനെ ആണോ അതു പോലെ ആണ് അഭിരമിന് സഞ്ജീവ് എന്നാണ്… ശരിയാണ് ഇത്രയും വർഷം കഴിഞ്ഞു ട്ടും ഉലയാത്ത ബന്ധം പക്ഷേ ഇത്ര സ്നേഹം സ്വന്തം ഭാര്യയെ ക്കൾ സ്നേഹം … അപ്പോ എങ്ങനെ ആണ് അഭിരാം രിഗർ വലിക്കുവല്ലെ…

ലക്ഷ്മിയുടെ നേരെ തോക്ക് ചൂണ്ടിയ സൂര്യയെ അവള് പേടിയോടെ നോക്കി… അഭിയെ നോക്കിയതും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….

എന്താ അഭിരം നിനക്ക് സങ്കടം തോന്നിയോ .. മാറ്റി ചിന്തിക്കാൻ ഒരഞ്ചു മിനിറ്റ് തരാം…

അയ്യോ വേണ്ട നിന്റെ മോഹം നടക്കട്ടെ വലിച്ചോ നന്നായി വലിച്ചോ വല്ല ആക്ഷൻ സിനിമ കണ്ടു തോക്കും ചൂണ്ടി നിന്ന പോര അദ്യം ബുള്ളറ്റ് ഉണ്ടോ എന്നു നോക്കി കൂടെ നിനക്ക്…. ഇത്ര മാസ്സ് ആയി ഞാൻ വന്നത് നിന്നെ പോലെ ഒരു ഭൂലോക തോൽവിയുടെ മുന്നിൽ ആ ണല്ലോ….

അഭി അതു പറഞ്ഞതും ഒരു ഞെട്ടലോടെ തൻ്റെ തൊക്കിലെ ബുള്ളറ്റ് നോക്കി…

നി നോക്കണ്ട അതിലെ ബുള്ളറ്റ് ഈ അപ്പുവിന്റെ കയ്യിൽ ആണ്.. എൻ്റെ സൂര്യ ഇവൻ. നല്ല നടൻ ആണ് എന്ന് നിനക്ക് അറിയില്ലേ .. അങ്ങനെ ഉള്ള ഇവൻ നിന്നെ കാണാൻ    വീട്ടിൽ  വരുമ്പോ നി ഒന്നു കരുതി ഇരിക്കണ്ടെ…

തന്റെ മുന്നിൽ നിന്നു തന്നെ കളിയാക്കിയത് പോലെ ചിരിച്ച അഭിയെ കണ്ടൂ സൂര്യയ്ക്ക് ദേഷ്യം വന്നു… ദേഷ്യത്തിൽ മുന്നോട്ട് വന്നു തന്റെ കഴുത്തിന് നേരെ നീട്ടിയ സൂര്യയുടെ കൈ പിടിച്ചു അഭി അവളുടെ പുറകിൽ ബലമായി പിടിച്ചു വെച്ചു … അഭിയുടെ ശക്തിയിൽ ഉള്ള പിടിയിൽ അവൾക്ക് നന്നായി വേദനിച്ചു എങ്കിലും അവനോടുള്ള പകയിൽ ആ കണ്ണിൽ കണ്ടത് ദേഷ്യം ആണ്….

സൂര്യ രാമചന്ദ്രൻ അഞ്ച് വർഷം ആയി നിന്നെ ഞാൻ സഹിക്കുന്നു… എന്താ ടി നിനക്ക് എന്നോട് ഇത്ര വിരോധം .. നിന്റെ ഡാഡി എനിക്ക് ഒത്തിരി പണി തന്നിട്ടുണ്ട് ബിസിനസിൽ .. എൻ്റെ കയ്യിൽ നിന്നു അതിന്റെ പേരിൽ കോടികൾ പോയിട്ടും ഉണ്ട് അതൊന്നും ഞാൻ. കാര്യം. ആക്കുന്നില്ല … പക്ഷേ എന്തിനാടി ലക്ഷ്മിക്ക് ആക്സിഡന്റ് ആയ അന്നു തന്നെ നി എന്റെ അച്ഛനെ കൊല്ലാൻ നോക്കിയത്..നി. എന്താ കരുതിയത് ഞാൻ അറിഞ്ഞില്ല എന്നോ പറയടി പുല്ലേ എന്തിനായിരുന്നു നി എന്റെ അച്ഛനെ….

അഭി പറഞ്ഞത് കേട്ടു ലക്ഷ്മിയും സഞ്ജുവും രാഹുലും ഞെട്ടി നിന്നു….

പറയടി പുന്നാര ### മോളേ എന്തിനായിരുന്നു എന്റെ അച്ചനെ…

അഭിയുടെ ഉള്ളിലെ ദേഷ്യത്തിൽ സൂര്യയുടെ കയ്യിൽ ഉള്ള പിടിത്തം കുടി വന്നു…

പറ സൂര്യ ഇനി എന്താ ചെയ്യുന്നേ എനിക്ക് തന്നെ അറിയില്ല വേഗം പറഞ്ഞോ…

ഗിരിധർ വർമ്മ മുടിഞ്ഞ ആയുസ് ആണ് നിന്റെ തന്തക്ക് അല്ലെങ്കിൽ അന്നു തീരണ്ടത് ആയിരുന്നു.. ജസ്റ്റ് മിസ്സ് പുത്ര സ്നേഹം തൻ്റെ മകന്റെ സന്തോഷം ആണ് വലുത് എന്നു… ആ കൈ കൊണ്ട്  പവർ ഓഫ്  അറ്റോണി യിൽ  ഒരൊറ്റ സൈൻ അതായിരുന്നു വേണ്ടത് നിധി കുംഭം എന്നറിഞ്ഞ കയ്യിൽ ഒതുക്കാൻ നോക്കിയത്.. പിന്നെ ആണ് അറിഞ്ഞത് സ്വന്തം ആയി ഒരു രൂപ പോലും എടുക്കാൻ ഇല്ലാത്ത തെണ്ടി ആണ് നിന്റെ തന്ത എന്നു….

സൂര്യ പറഞ്ഞത് കേട്ടു കണ്ണിൽ കത്തിയ പകയിൽ അഭി അവളുടെ കഴുത്തിൽ കൈ മുറുക്കി….

എന്റെ മുന്നിൽ നിന്നു എന്റെ തന്തക്ക് വിളിക്കുന്നോ ആരുടെ അച്ഛൻ ആണ് തെണ്ടി എന്നു നിനക്ക് അറിയാവുന്നത് അല്ലേ … ഗിരിധർ വർമ്മ അങ്ങേരു കോടീശ്വരൻ ആണ് ആ മനുഷ്യനെ ആണ് നി…

അഭിയുടെ കഴുത്തിൽ ശക്തമായ പിടിയിൽ താൻ മരിച്ചു പോകും എന്ന പോലെ സുര്യക്കു തോന്നി…

അഭി ഏട്ടാ .പ്ലീസ് അവളെ വിട് അവളെ കൊന്നു ജയിലിൽ പോയി തീർക്കാൻ ഉള്ളത് അല്ല നമ്മുടെ ജീവിതം പ്ലീസ് അഭി ഏട്ടാ ഞാൻ പറയുന്നത് കേൾക്കൂ…

അപേക്ഷ പോലെ ലക്ഷ്മി അവനെ ചേർന്ന് നിന്നു പറഞ്ഞിട്ടും അഭി അവളെ തട്ടി മാറ്റി കൂടുതൽ .ശക്തിയിൽ സൂര്യയുടെ കഴുത്തിൽ പിടി മുറുക്കി….

അഭി വിടൂ നിന്നോട് ഞാനാ പറയുന്നത് അവളെ വിടാൻ….

സഞ്ജുവിന്റെ പറച്ചിൽ കേട്ടു അഭി അവനെ നോക്കി.. എങ്കിൽ തന്നെയും സൂര്യയുടെ കഴുത്തിൽ ഉള്ള പിടി വിടാതെ നിന്നു…

അഭി പ്ലീസ് ഞാൻ പറയുന്നത് നി ഒന്നു കേൾക്കൂ.. ഞാൻ അല്ലേ അഭി പറയുന്നത് വിടട …

ഇല്ല സഞ്ജു ഇന്നു എന്റെ കൈ കൊണ്ട് ഇവളുടെ മരണം ആണ് … ഒത്തിരി ആയി ഞാൻ സഹിക്കുന്നു ഇവളെ കൊന്നു ഇനി ജയിലിൽ പോയാലും വേണ്ടില്ല…

എങ്കിൽ കൊല്ലട അവളെ കൊന്നു നി ജയിലിൽ പോ … അങ്ങനെ ഒരു ദുർവിധി നിനക്ക് വന്നാൽ ഇൗ സഞ്ജീവ്  ഒരു നിമിഷം ജീവനോടെ ഇരിക്കില്ല.. എൻ്റെ മരണം കണ്ടിട്ട് നി ജയിലിൽ പോയാൽ മതി…

സഞ്ജു പറഞ്ഞ കേട്ട് അഭി അവന്റെ കൈ എടുത്തു… ജീവൻ തിരിച്ചു കിട്ടിയ മാത്രയിൽ സൂര്യ കഴുത്ത് തടവി തൻ്റെ   ശ്വാസം  നേരെ എടുത്തു. പകയിൽ അവള് വീണ്ടും അഭിയെ നോക്കി….തന്നെ നോക്കി നിന്ന അവളെ കണ്ട് വീണ്ടും അവന്റെ ദേഷ്യം ഇരച്ചു കയറി…

നിനക്ക് എന്താ മതിയായില്ല ?…

എന്നെ നി കൊന്നാലും ഉള്ളത് ഞാൻ പറയും നിന്റെ അച്ഛൻ ഗിരിധർ വർമ്മ ഒരു തരി മണ്ണ് പോലും പുള്ളിക്ക് സ്വന്തം ആയില്ല .. ഉള്ളത് എല്ലാം നിന്റെ ഇൗ തലയിൽ ആണ് കുടഞ്ഞു ഇടുന്നത് എന്തിന് ഒരു രൂപ വേണം എങ്കിൽ സ്വന്തം മകന്റെ സൈൻ നോക്കി നിൽക്കുന്ന ഒരു ഗതി കേട്ട മനുഷ്യൻ ആണ്. നിന്റെ അച്ഛൻ.. ഞങൾ കൊല്ലാൻ പ്ലാൻ ചെയ്തു ഒരു പോലെ. ഇവളെയും നിന്റെ അച്ഛനെയും ..പക്ഷേ നിന്റെ അച്ഛൻ ഇവന്റെ അച്ഛന്റെ ഒപ്പം അയാളുടെ കാറിൽ ആയിരുന്നു… അപകടം പറ്റിയത് ഡ്രൈവർക്ക്  ഒരേ ഹോസ്പിറ്റൽ ..മോൻ കാമുകിക്ക് വേണ്ടി ഐസിയുവിന്റെ മുന്നിൽ … അച്ഛൻ ഡ്രൈവർക്ക് വേണ്ടി കുറച്ചു മാറി … പക്ഷേ നിന്റെ അല്ലേ തന്ത മുടിഞ്ഞ ബുദ്ധിയാണ് പുള്ളിക്ക് മനസിൽ ആയി പണിതത് ഞങൾ ആണന്നു നേരെ മുന്നിൽ വന്നൊരു ഭീഷണി… എന്റെ അഭി എന്റെ എല്ലാം ആണ് അവന്റെ ദേഹത്ത് ഒരു പോറൽ ഉണ്ടായാൽ അച്ഛനെയും മകളെയും പച്ചക്ക് കത്തിക്കും എന്നു… മോന്റെ അതേ ഡയലോഗ് ചോരയുടെ ഗുണം പക്ഷേ ഒന്നുണ്ട് നിന്നെ പോലെ അല്ല നിന്റെ അച്ഛൻ ഗിരിധർ വർമ്മ വെറും വാക്ക് പറയില്ല അതു കൊണ്ട് ഒന്നു പേടിച്ചു….വല്ലാത്ത ഒരു ജന്മം ആണ് നിന്റെ നിന്നെ സ്നേഹിക്കുന്ന എല്ലാരും അങ്ങ് നിനക്ക് വേണ്ടി മരിക്കും…

സൂര്യ പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടി തരിച്ചു അഭി നിന്നു.. അറിയാതെ ആ കണ്ണുകൾ നിറഞ്ഞു…

ഡാ .സഞ്ജീവേ  നി കെട്ടി എടുത്ത് തലയിൽ വെക്കാൻ പോകുന്നില്ലേ ഒരുത്തി ഇവന്റെ പെങ്ങൾ അഭിരാമി വർമ്മ അവൾക്ക് സ്വന്തം എന്നു പറയാൻ ആ വെളുത്തു തുടുത്ത ശരീരം മാത്രം ഉള്ളൂ.. ഒരു രൂപ അവളുടെ പേരിൽ ഇല്ല പറഞ്ഞു എന്നെ ഉള്ളൂ നിന്നോടുള്ള സ്നേഹം കൊണ്ടല്ല നിന്റെ ആദ്യത്തെ ആവേശം കഴിയുമ്പോ നി അവളെ കൊണ്ട് ഇവന്റെ മുന്നിൽ ഇട്ടു കൊടുത്താലും എനിക്ക് ഒന്നും ഇല്ല.

സൂര്യ പറഞ്ഞു കഴിഞ്ഞതും സഞ്ജു കൈ വീശി അവളുടെ മുഖത്ത് അടിച്ചതും ഒരുമിച്ച് ആയിരുന്നു…. പൊത്തി പിടിച്ച കവിളും ആയി അവള് സഞ്ജുവിനെ നോക്കി…

ഞാൻ. ഒരു പെണ്ണിനേയും ഇതു വരെ തല്ലിയിട്ടില്ല… എൻ്റെ കന്നി അടി ആണ് നിന്റെ കവിളത്ത്. ഒരു കുറ്റബോധവും തോന്നുന്നില്ല.. . ഗിരിധർ വർമ്മയുടെ മകളും അഭിരാം വർമ്മയുടെ പെങ്ങളും ആയത് കൊണ്ട് മാത്രം അല്ല അഭിരമിയെ ഞാൻ സ്നേഹിച്ചത് … എന്റെ മനസ്സിൽ അവളോട് ഉള്ളത് കളങ്കം ഇല്ലാത്ത സ്നേഹം ആണ് … അതു എന്റെ മരണം വരെ അങ്ങനെ ആവും… അതിനു പുട്ടിനു പീര പോലെ ഇൗ സ്വത്തും ധനവും ഒന്നും അവൾക്ക് ഒപ്പം വേണ്ട എന്റെ പെണ്ണ് മാത്രം മതി.. ആമി ഇങ്ങോട്ട് വലിച്ചു ഇടേണ്ട സബ്ജക്റ്റ് അല്ല എന്തിനാ സൂര്യ അവളെ പറ്റി ഓരോന്ന് പറഞ്ഞു എന്റെ കൈക്ക് പണി ഉണ്ടാക്കുന്നത്. ….

മൃദു ഇങ്ങ് പോരടി നി തിരക്കി നടക്കുന്ന മൊതല് എന്റെ കയ്യിൽ വന്നു പെട്ടിട്ടുണ്ട്… വന്നു ആനയിച്ചു കൊണ്ടു്. പോ

ഓകെ അഭി…

അഭിയുടെ ഫോൺ വിളി കേട്ട് സൂര്യയുടെ ദേഷ്യം കുടി അവള് മുന്നോട്ട് വന്നു അഭിയുടെ കോളറിൽ കുത്തി പിടിച്ചു…

അഭിരാം  എന്താ നിന്റെ ഉദ്ദേശം ഞാൻ ചെയ്യാത്ത ഒരു തെറ്റിന്റെ പേരിൽ എനിക്ക് ജയിയിൽ പോവാൻ മനസ്സില്ല … അവർ ആരാണ് എന്നു പോലും എനിക്ക് അറിയില്ല പറ അഭിരാം എന്തിനാ എന്നോട് ഇൗ ചതി നിന്നെ .സ്നേഹിച്ചു .എന്നത് ആണോ ഞാൻ ചെയ്ത തെറ്റ്… നി എന്നെ കരുതി കുട്ടി ചതിച്ചത് അല്ലേ എന്തിന് വേണ്ടി….

അഭിയുടെ കോളറിൽ കുത്തി പിടിച്ചു നിന്ന സൂര്യയെ കണ്ടതും ലക്ഷ്മിയുടെ സകല കണ്ട്രോളും പോയി …

സൂര്യ ….

എന്ന ലക്ഷ്മിയുടെ അലർച്ചയിൽ അഭിയും സൂര്യയും ഞെട്ടി …

അഭി ഏട്ടന്റെ ദേഹത്ത് നിന്നു കൈ എടുത്ത് മാറി നിൽക്കടി പുല്ലേ….

സഞ്ജു ഏട്ടാ ഇന്നു ഇൗ സൂര്യയുടെ തല ലച്ചു അടിച്ചു പൊളിക്കും….

അതു നിനക്ക് എങ്ങനെ അറിയാം…

അവളുടെ സ്വഭാവം പണ്ടെ അങ്ങനെ ആണ് അവൾക്ക് ഇഷ്ടം ഉള്ള ഒരു കൊച്ചു ചെടി ആണെകിൽ പോലും നമ്മൾ നല്ലത് എന്നു പറഞ്ഞ തീർന്നു… അന്നേരം ആണ് കെട്ടിയവൻ…

രാഹുലിന്റെ സംസാരം കേട്ടു സഞ്ജുവിന് ചീരി വന്നു…

ലക്ഷ്മിയുടെ മുഖത്തെ ദേഷ്യം കണ്ടൂ സൂര്യ ഒന്നു പതറി… എങ്കിൽ കുടിയും പൂർവാധികം ഉഷാറായി അവള് തിരിച്ചു ചോദിച്ചു….

അതെന്തടി ഞാൻ തൊട്ടാൽ നിന്റെ ഭർത്താവ് ഉരുകി പോകുവോ,?… എന്തൊക്കെ പറഞ്ഞാലും കുറെ കാലം ഞാൻ ഇവനെ മോഹിച്ചത് അല്ലേ ഒന്നു ചേർന്നു നിന്നു നോക്കെട്ടെ… അവന് വലിയ ഇന്ററസ്റ്റ് കാണില്ല എന്നാലും ഓകെ … പല വട്ടം ആയി ചോദിക്കണം എന്നു കരുതുന്നു ഏതാ അഭി നിന്റെ പെർഫ്യൂം ബ്രാൻഡ്….

ആ എൻ്റെ മുടി …

പെട്ടന്ന് മുന്നോട്ട് വന്ന ലക്ഷ്മി സൂര്യയുടെ മുടി കുത്തി പിടിച്ചു…. അഭിയിൽ നിന്നു വിട്ടു അവള് മാറി നിന്നു…

തലക്ക് മുകളിൽ തൂങ്ങി നിൽക്കുന്ന കയറിൽ നിന്നു തല ഊരി എടുക്കു എന്നിട്ട് ആവാം ബാക്കി… നിനക്ക് വേദന എടുക്കുന്നില്ല ഉണ്ടാവും കുറച്ചു മുന്നേ ഇതെ വേദന അല്ലേ ഞാനും അനുഭവിച്ചത്….

ലക്ഷ്മി അവളെ വിട്…. വിടാൻ…

അഭിയുടെ പറച്ചിൽ കേട്ട് അവനെ ദേഷ്യത്തിൽ നോക്കി ലക്ഷ്മി അവളെ വിട്ടു മാറി….

സൂര്യ നി എന്താ പറഞ്ഞത് നി ഒരു തെറ്റും ചെയ്തില്ല എന്നു… നി ഒറ്റ ഒരാള് കാരണം ആ അച്ഛനും അമ്മക്കും ഒരേ പോലെ രണ്ടു മക്കൾ എന്ത് തെറ്റ് ആണ് അവരു നിന്നോട് ചെയ്തത്…

നി ആരുടെ കാര്യം ആണ് അഭിരാം ഇൗ പറയുന്നത്….

നി മറന്നു പോയോ ദീപക് ഓർമ ഇല്ല നിനക്ക്….

ആ പേര് കേട്ടതും സൂര്യ ഞെട്ടലിൽ അഭിയെ നോക്കി….

എനിക്കറിയം നിനക്ക് അങ്ങനെ അവനെ മറക്കാൻ പറ്റുവോ…. ഓർമ്മ ഇല്ലെങ്കിൽ ഫ്ലാഷ് ബാക്ക് ഞാൻ പറയാം … കേട്ടോ സഞ്ജു ഇവൾക്ക്   ഈ  പ്രേമ രോഗം പണ്ട് ഉള്ള അസുഖം ആണ് .. അതിനു ഇര ആയത് ആ ചെറുക്കനും അന്നേരം ആണ് എൻ്റെ വരവ്.. കുട്ടിക്ക്. ഇത്തിരി ആത്മാർത്ഥ കൂടുതൽ ആണല്ലോ അത് കൊണ്ട് അവനെ കളഞ്ഞു എന്റെ നെഞ്ചത്തു കേറി… അവൻ വിടുവോ പിന്നെ ഇവൾക്ക് മുന്നിൽ ഒരൊറ്റ വഴി അവനെ അങ്ങ് തട്ടുക … ഒരൊറ്റ കുത്തിൽ കാര്യം കഴിഞ്ഞു മകൾ എന്തു തെറ്റു ചെയ്താലും കണ്ടൂ നിൽക്കുന്ന രാമചന്ദ്രൻ എന്ന പൊന്നോമന ഡാഡി അതങ്ങ് അവന്റെ കൂട്ടുകാരന്റെ തലയിൽ ആക്കി കൊടുത്തു … കൂടെ നടന്ന സ്വന്തം ആത്മാർത്ഥ സുഹൃത്ത്   അവൻ ഇല്ലാതെ ആയ ദുഃഖം അതിൽ ഉപരി അവനെ കൊന്നു എന്ന പേര് പാവം . അതു സ്വയം തൻ്റെ ജീവൻ ഒടുക്കി ഇവൾ കാരണം ഒരേ പോലെ രണ്ടു മരണം… നിന്റെ അസുഖം പ്രേമം അല്ല വേറെ ആണ് ആ വികാരം മാത്രം ആണ് നിന്റെ മുന്നിൽ ഉള്ള ഓരോ ആണിലും. അല്ലന്ന് പറയാൻ പറ്റുവോ നിനക്ക്….. ഇരുപത്തി അഞ്ച് വയസു ഇതിന്റെ ഇടയിൽ നിന്റെ ജീവിതത്തിൽ അല്ല കിടപ്പറയിൽ വന്ന ഏതേലും ഒരു ആണിനെ നി സ്നേഹിച്ചിരുന്നോ …..

സ്നേഹം പുച്ഛം ആണ് എനിക്കു ആ വാക്കിനോടു ആര പരസ്പരം ശരിക്കും സ്നേഹിക്കുന്നത് എല്ലാവർക്കും സ്നേഹം തന്നെ തന്നെ ആണ്… പക്ഷേ. ഞാൻ നിന്നെ സ്നേഹിച്ചത് ആത്മാർഥമയി തന്നെ ആണ്…. പക്ഷേ ഓരോ തവണയും നിന്റെ അവഗണന വളരെ വലു തയിരുന്നു അഭിരാം … മുന്നു കൊല പതിനാല് വർഷങ്ങൾ ഇനി ഉള്ള എന്റെ ജീവിതം സെന്റർ ജയിലിൽ ആണ് എല്ലാം നി കാരണം പക്ഷേ എങ്കിൽ കുടിയും ഇപ്പോളും നി ഒന്ന് ചേർത്തു നിർത്തിയാൽ എന്റെ മനസ്സിൽ നിന്നോട് തോന്നുക പ്രണയം ആണ്…

പറഞ്ഞു കഴിഞ്ഞതും സൂര്യയുടെ കണ്ണിൽ നിന്നും കണ്ണീരു ഒഴുകി ഇറങ്ങി… പെട്ടന്ന് അവളുടെ പുതിയ ഭാവം കണ്ടൂ അഭി ഒന്നു പകച്ചു….

സഹോദര എല്ലാം കയ്യിൽ നിന്നു പോയി. ഭീമന്റെ ശരീരവും കുചേലന്റെ മനസ്സും ആണ് എൻ്റെ കെട്ടിയവൻ പിഴച്ചു പോകുവോ….

അറിയില്ല പെങ്ങളെ സെന്റി ആണ് അവന്റെ മെയിൻ…

എങ്കിൽ അഭിരാം വർമ്മ ഇന്നു പടം ആണ് .. ജയിലിൽ പോകുന്ന ഞാൻ ആയിരിക്കും…

അഭി ഏട്ടാ… എന്ന ലക്ഷ്മിയുടെ വിളി കേട്ടു അഭി തിരിഞ്ഞതും… തലക്ക് പുറകിൽ കിട്ടിയ ശക്തിയുള്ള അടിയിൽ അഭി നിലത്ത് ഇരുന്നു…

സഞ്ജു…

തന്നെ വിളിച്ചു തലയും പൊത്തി നിലത്തു ഇരുന്ന അഭിയെ കണ്ടൂ സഞ്ജുവും ലക്ഷ്മിയും ഓടി. വന്നു…

എന്താടാ അഭി എന്താ പറ്റിയത്….

സോറി അഭിരാം നിന്റെ ശരീരത്ത് നിന്നു ചോര പോടിയുന്നത് എനിക്കും സങ്കടം ആണ് പക്ഷേ എന്തു ചെയ്യാം….

അഭി ഏട്ടാ എന്തേലും പറ്റിയോ…

ഇല്ല എന്ന രീതിയിൽ അഭി തൻ്റെ തല അനക്കി….

എന്ത് പറ്റാൻ നിന്റെ കെട്ടിയവനു മുടിഞ്ഞ ആരോഗ്യം അല്ലേ .. കൊല്ലാൻ ഒന്നും അല്ല ഇത്രയും എങ്കിലും ഞാൻ ഇവനോടു ചെയ്യണ്ടേ…

കയ്യിൽ ഒരു കമ്പിയും. ആയി നിൽക്കുന്ന സൂര്യയെയും തല പൊത്തി പിടിച്ചു ഇരിക്കുന്ന അഭിയേയും ലക്ഷ്മി മാറി മാറി നോക്കി…

തുടരും….

3.7/5 - (3 votes)
Exit mobile version