ലക്ഷ്മി – ഭാഗം 43

6517 Views

Lakshmi Ashwathy Novel

ഗുഡ് മോണിംഗ് അളിയാ…

രാവിലെ ഓഫീസിൽ പോവാൻ ഒരുങ്ങുന്ന അഭി സഞ്ജുവിൻ്റെ വിളിയിൽ തിരിഞ്ഞു നിന്നു….

ഡാ മരപ്പട്ടി എൻ്റെ ഭാര്യ പോലും ഒപ്പം ഇല്ല ഞാൻ ഒറ്റക്ക് ഈ റൂമിൽ നി ഒന്നു തിരിഞ്ഞു നോക്കിയോ….

പിന്നെ കൊച്ചു കുഞ്ഞു അല്ലേ കൊക്കാച്ചി പിടിക്കാൻ കോഫി വേണോ….

കുടിച്ചു കൊണ്ടിരുന്ന കോഫി കപ്പ് അഭിയുടെ നേരെ നീട്ടി സഞ്ജു ചോദിച്ചു…

ഒന്നു രാവിലെ കുടിച്ചു എങ്കിലും നി തരുന്നത് അല്ലേ ഇങ്ങു താ…

എന്താണ് അയൺ ബോക്സ് ഓകെ ഷർട്ട് അയൺ ചെയ്യണോ…

അയ്യോ വേണ്ട … വേണം എന്ന് കരുതി എടുത്തത് പക്ഷേ പാവം എൻ്റെ ഭാര്യ എല്ലാം അയൺ ചെയ്തു സെറ്റ് ആക്കി വെച്ചു.. സത്യം പറയാമല്ലോ കൂടെ ഉള്ളപ്പോ ഒന്നും അറിയില്ല ഇപ്പൊ എൻ്റെ സോക്സ് പോലും കാബോർഡിൽ എവിടെ ഇരിക്കുന്നത് എന്നു പോലും എനിക്കറിയില്ല… കുളി കഴിഞ്ഞു വന്ന ഇടാൻ ഡ്രസ്സ് സോക്സ് എന്തിന് പറയുന്നു കാറിൻ്റെ ചാവി വരെ ബെഡ്ഡിൽ കാണും ഹ അതൊക്കെ ഒരു കാലം…

കോഫിയും കുടിച്ചു ബെഡ്ഡിൽ ഇരുന്നു സങ്കടം പറഞ്ഞ അഭിയെ കണ്ടൂ സഞ്ജു പൊട്ടിച്ചിരിച്ചു….

സഞ്ജു നി ചിരിക്കല്ലെ എൻ്റെ ഉള്ള കലി മുഴുവൻ ഞാൻ നിൻ്റെ നെഞ്ചത്ത് തീർക്കും…

പിന്നെ ഞാൻ ചെണ്ട ആണല്ലോ ദ്ദേ അഭി ഇനി എന്നെ ചുമ്മ തല്ലിയാൽ ഉണ്ടല്ലോ പെങ്ങളെയും കൊണ്ടു ഇറങ്ങി പോയാൽ പിന്നെ ഞാൻ വരില്ല കേട്ടോ…

പിന്നെ പെടിപ്പിക്കല്ലെ ഞാൻ അങ്ങ് പേടിക്കും അങ്ങനെ എങ്ങാനും എന്നെ ഇട്ടിട്ടു പോയാൽ നിൻ്റെ ഞാൻ. കൊല്ലും…

പേടിച്ചു ഒന്നും അല്ല നിന്നോട് ഉള്ള ഇഷ്ടം കൊണ്ടു പോവില്ല ആ കോഫി ഇങ്ങു താ…

അതൊക്കെ വിടൂ അപ്പു ഉണ്ടല്ലോ ഓഫീസിൽ പിന്നെ നി ഇപ്പൊ പോകുന്ന എന്താ…

അപ്പു ഇന്നു ഉച്ചക്ക് ഒന്നു സിംഗപ്പൂർ വരെ പോവും… ഒരു ചെറിയ മീറ്റിംഗ് ഞാൻ ആണ് സാധാരണ പോവുന്നത് പക്ഷേ ഇത്തവണ അപ്പു പോട്ടെ…

എന്തിന് അഭി അതൊക്കെ അവനെ കൊണ്ടു പറ്റുമോ…

പറ്റും നി പേടിക്കാതെ സഞ്ജു അവൻ തകർക്കും … അതൊക്കെ പോട്ടെ ഞാൻ എൻ്റെ വാവച്ചിയെ ഒന്നു കാണട്ടെ …

നി രാവിലെ കുഞ്ഞിനെ എടുത്തു നിൽക്കുന്നു എന്നാണ് ആമി പറഞ്ഞത്…

അതെന്തന്നോ നമ്മുക്ക് ഒരു സ്മരണ വേണ്ടേ സഞ്ജു.. ഭാര്യ ഇല്ലെങ്കിൽ കുഞ്ഞു എങ്ങനെ ഉണ്ടാവുക അപ്പോ ഞാൻ ലച്ചുവിനെ ഒന്നു കാണാൻ.. ഒരു ദർശന പുണ്യം നിൻ്റെ അമ്മായി അമ്മ എന്നെ തല്ലി കൊന്നില്ല എങ്കിൽ താഴെ കാണാം…

അഭി പോയത് നോക്കി സഞ്ജു ചിരിയോടെ നിന്നു….

എന്താണ് ഭര്യേ ഒരു ആലോചന… കുളി കഴിഞ്ഞപ്പോ ക്ഷീണം കുടിയോ…

അഭിയുടെ സൗണ്ട് കേട്ടു ലക്ഷ്മി ഒന്നു ചിരിച്ചു…

കുളി അങ്ങനെ വിളിച്ചു അതിൻ്റെ വില കളയരുത്.. ഇതാണ് കുളി ഭാഗ്യം അടുപ്പത്ത് ഇട്ടു വെള്ളം ഒഴിച്ച് വേവിക്കത്തത് .. എന്താ ചൂട്…

അയ്യോ പാവം ഞാൻ വേണേൽ നിനക്ക് ഞാൻ ഈ സിറ്റുവേഷൻ മാച്ച് ആയ ഒരു പാട്ട് ഉണ്ടല്ലോ “പൂമുത്തോളെ അതു പാടി തരട്ടെ….

തൻ്റെ അടുത്തു ബെഡ്ഡിൽ വന്നിരുന്നു ഇത്രയും പറഞ്ഞ അഭിയെ ലക്ഷ്മി കപട ദേഷ്യത്തിൽ നോക്കി…

നിങ്ങളുടെ ഒരു പാട്ട് ഇത്ര ആയിട്ടും നിങ്ങൾക്ക് പാടി മതിയായില്ല…

അതൊക്കെ പോട്ടെ കുഞ്ഞി എവിടെ…

അമ്മ കുളിപ്പിക്കാൻ കൊണ്ടു പോയി…

ആണോ. അതു പറയണ്ടേ ഞാൻ. കരുതി അമ്മ ഇവിടെ എവിടേലും കാണും എന്നു…

അതും പറഞ്ഞു തൻ്റെ കൈ എടുത്തു പിടിച്ച അഭിയെ ലക്ഷ്മി ഇരുത്തി നോക്കി…

നി എന്താ ഇങ്ങനെ നോക്കുന്നത്…

അഭി ഏട്ടന് ഓഫീസിൽ പോവണ്ട…

അയ്യോ പോണം അപ്പു പോലും ഇല്ല …

അവൻ എവിടെ പോയി …

ഇപ്പൊ എങ്ങും പോയില്ല ഇന്നു. പോവും സിംഗപ്പൂർ വരെ ഒരു മീറ്റിംഗ് ഉണ്ടു്…

അവൻ നോ പറയാതെ പോവും…

ഹ ഇപ്പൊ അവൻ എനിക്കു രാഹുൽ അല്ല അപ്പു ആണ്… പിന്നെ ഉള്ള കുഴപ്പം ഞാൻ ദേഷ്യപ്പെട്ട സങ്കടം ആവും…

അഭി ഏട്ടൻ വഴക്ക് പറയും…

പിന്നെ ഞാൻ ഒരു ജോലി ഏൽപിച്ച അതു പറഞ്ഞ ടൈമിൽ തീർത്തു ഫയൽ എൻ്റെ ടേബിളിൽ ഉണ്ടാവണം അല്ലെങ്കിൽ …

ബാക്കി പറയാതെ അഭി ലക്ഷ്മിയുടെ മുഖത്തേക്ക് തൻ്റെ മുഖം അടുപ്പിച്ചു…

ദ്ദേ അഭി ഏട്ടാ അമ്മ…

അയ്യോ എവിടെ?…

പേടിയോടെ അതും പറഞ്ഞു ചാടി എഴുന്നേറ്റ അഭിയെ കണ്ടു ലക്ഷ്മിക്ക് ചിരി വന്നു….

ഞാൻ കരുതി അമ്മ വന്നു എന്നു.. പിന്നെ നി സജിത്തിൻ്റെ കാര്യം അമ്മുവിനോട് ഒന്നു പറ പാവം…

പറയാം അഭി ഏട്ടാ… നിങൾ ഒന്നു പോവാൻ നോക്കു അമ്മ വന്ന തീർന്നു…

പിന്നെ ഒന്നു പോയെടി …

അതും പറഞ്ഞു ലക്ഷ്മിയുടെ അടുത്തേക്ക് ചെന്ന അഭി കുഞ്ഞിൻ്റെ കരച്ചിൽ കേട്ടു തിരിഞ്ഞതും പുറകിൽ രാജി .. അദ്യം ഒന്നു ചമ്മി എങ്കിലും അവരെ ഒന്നു നന്നായി ചിരിച്ചു കാണിച്ചു… ലക്ഷ്മി വന്ന ചിരി കടിച്ചു പിടിച്ചു കിടന്നു…

അഭി…

എന്താ അമ്മേ…

നി ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ പോയി എന്നു സഞ്ജു പറഞ്ഞു.. അപ്പോ നി ഇത് വരെ പോയില്ലേ…

ഈ സഞ്ജു തേണ്ടിയെ കൊണ്ട് വലിയ ശല്യം ആണല്ലോ …

എന്നെ എന്തേലും പറയുന്നത് ആണെങ്കിൽ ഉറക്കെ പറ അഭി…

തന്നെ നിന്നു വർത്തമാനം പറയുന്ന അഭിയെ നോക്കി രാജി പറഞ്ഞു…

അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല .. മോളേ കാണാൻ നോക്കി നിന്നത് ആണ് പക്ഷേ ഒത്തിരി നിന്നപ്പോൾ കാലു വേദന അപ്പോ ഒന്നു ഈ ബെഡ്ഡിൽ ഇരുന്നത് ആണ്..എൻ്റെ പൊന്നോ.. ഇങ്ങു തന്നെക്കു അമ്മേ…

എന്ത്?. തരാൻ..

തൻ്റെ നേരെ കൈ നിട്ടിയ അഭിയുടെ അടുത്തു ചിരിയോടെ രാജി ചോദിച്ചു…..

കുഞ്ഞിനെ ഒന്നു എടുത്തിട്ട് ഞാൻ പോട്ടെ…

തൻ്റെ നേരെ നീട്ടിയ കുഞ്ഞിനെ അവൻ വാങ്ങി നെഞ്ചോടു ചേർത്തു… ആ നെഞ്ചിലെ ചൂട് അറിഞ്ഞു കുഞ്ഞി കണ്ണുകൾ തുറന്നു പക്ഷേ എങ്കിലും ആ സ്നേഹ ചൂടിൽ അലിഞ്ഞ് തൻ്റെ കണ്ണുകൾ വീണ്ടും അടച്ചു…

അമ്മു …

ലക്ഷ്മിയുടെ വിളി കേട്ട് അമ്മു തൻ്റെ തല ഉയർത്തി…

എനിക്കു അറിയാം ലച്ചു നി പറയാൻ പോവുന്നത്… സജിത്ത് അദ്ദേഹത്തെ പറ്റി അല്ലേ…

അതേ അമ്മു നിന്നെ ഒത്തിരി സ്നേഹിക്കുന്നു…

പക്ഷേ ലച്ചു എനിക്ക് അദ്ദേഹത്തിന് നല്ലൊരു ഭാര്യ ആകാൻ ഒന്നും പറ്റില്ല… ശരീരത്തിൽ ഉണ്ടായ മുറിവ് കരിഞ്ഞു.. പക്ഷേ മനസു രണ്ടു പേർ തമ്മിൽ ജീവിക്കുമ്പോൾ ഒരേ പോലെ ഉളളവർ വേണ്ടേ… അദ്ദേഹത്തിൻ്റെ ഒപ്പം ഒരു യോഗ്യതയും .എനിക്കില്ല…

അമ്മു അതൊക്കെ .തോന്നൽ ആണ് ..

സ്നേഹം ആണ് ..വലുത് .ഞാനും അഭി ഏട്ടനും തമ്മിൽ എന്തേലും ചേർച്ച ഉണ്ടോ ഇല്ല… പക്ഷേ .അഭി ഏട്ടൻ എന്നെ ഒത്തിരി സ്നേഹിക്കുന്നു.. അതിൻ്റ പതിനായിരം മടങ്ങ് ആയി ഞാനും…

നിങൾ തമ്മിൽ ഒരു ചേർച്ചയും കാണില്ല.. പക്ഷേ അഭിരാം എന്ന ഭർത്താവിന് നി കൊടുത്തത് പരിശുദ്ധം ആയ ഒരു ശരീരം ആണ്.. എനിക്ക് ഇല്ലാത്തതും അതാണ് ഒരു ഭർത്താവും മോഹിക്കുന്ന ഒരു പരിശുദ്ധി യും എനിക്കു ഇല്ല ഇനിയും .ഞാൻ ജീവിതത്തിൽ തോറ്റു പോയാൽ എനിക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല.. ഒന്നുകിൽ .സ്വയം മരണം അല്ലെങ്കിൽ മുഴു ഭ്രാന്ത് പക്ഷേ എനിക്ക് ജീവിക്കണം ലച്ചു എൻ്റെ അപ്പുവിന് വേണ്ടി .. അഭി ഏട്ടൻ അവന് മുൻപിൽ വെച്ചു നീട്ടിയത് ഒരു നല്ല ജീവിതം ആണ്.. ഡിഗ്രിക്ക് 1st റാങ്ക് വാങ്ങിയിട്ടും അവൻ ഓട്ടോ ഓടിച്ചത് അവൻ്റെ ഗതി കേട് കൊണ്ട… ഇപ്പൊ അഭിരാം .എന്ന ബോസിന് വേണ്ടി എന്നെ കെട്ടുന്നത് ആണെകിൽ…

അല്ല അമ്മു അവന് ഇഷ്ടം ..കൊണ്ടാണ്.. പിന്നെ രാഹുൽ ജീവിതം എങ്ങനെ ജീവിച്ചു തീർക്കും നിനക്ക് ജീവിതം ഇല്ലാതെ അവൻ എങ്ങനെ … നി എന്നെ വിശ്വസിക്കാന് ഞാൻ പറയുന്നില്ല പക്ഷെ അഭി ഏട്ടൻ നിനക്ക് നല്ലത് മാത്രം ചെയ്യൂ…

നിറഞ്ഞ കണ്ണും ആയി അമ്മു ലക്ഷ്മിയെ കെട്ടി പിടിച്ചു…

എനിക്കു കുറച്ചു സമയം തരണം ഞാൻ ശ്രമിക്കാം…

മതി ഇതു കേട്ടാൽ മതി … സജിത്ത് അവനെ പോലെ ഓരാൾ നിൻ്റെ ഭാഗ്യം ആണ്…

തന്നോട് അത്രയും പറഞ്ഞ ലക്ഷ്മിയെ അമ്മു ഒന്നൂടെ ചേർത്തു പിടിച്ചു…

കുഞ്ഞി പകൽ മുഴുവൻ ഉറങ്ങി രാത്രി ആരെയും ഉറങ്ങാൻ സമ്മതിക്കാതെ തൻ്റെ അലാറം ഓൺ ചെയ്യും .. അച്ഛനും അപ്പൂപ്പനും കൊണ്ട് നടന്നു നേരം വെളുപിക്കും … ആമി ആണ് എങ്കിൽ പേര് തപ്പി നടപ്പു ആണ് ഒടുവിൽ എല്ലാർക്കും ഇഷ്ടം ആയ ഒരു പേര് സെലക്ട് ആക്കി….

അദ്രിക അഭിരാം വർമ്മ… എല്ലാവരുടെയും ആദു…. അമ്മയുടെയും അച്ഛയുടെയും കുഞ്ഞി..

തുടരും……

5/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply