Skip to content

ലക്ഷ്മി – ഭാഗം 45 (അവസാന ഭാഗം)

Lakshmi Ashwathy Novel

May I come in …

Yes come in

Good evening Maam., എനിക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതാ രാവിലെ വരാൻ പറ്റഞ്ഞത് സോറി….

Its ok .. ലക്ഷ്മി അഭിരാം take your seat….

ലക്ഷ്മിക്ക് ബുദ്ധിമുട്ട് ആയല്ലെ ഓഫീസ് തിരക്കിനു ഇടയിൽ ആഴ്‍ച്ച ആഴ്‍ച്ച സ്കൂളിൽ വരവ്….

പകുതി കളിയാക്കിയും പകുതി കാര്യത്തിലും ഉള്ള അവരുടെ ചോദ്യം കേട്ട് ലക്ഷ്മി ഒന്നു ചിരിച്ചു…

മാം ഇത്തവണ ആദു എന്താ ഒപ്പിച്ചെ…

എന്താ ആ കുട്ടി ഒപ്പിക്കത്തത് .. എൻ്റെ ജീവിതത്തിൽ ഇമ്മാതിരി ഒന്നിനെ ഞാൻ കണ്ടിട്ടില്ല… ആറു വയസു. ഇപ്പോള് ഇൗ കുട്ടി ഇങ്ങനെ തുടങ്ങിയാൽ വലുത് ആയാലോ ..

സോറി മാം ഇപ്പൊ എന്താ പ്രോബ്ലം…

ഞാൻ വിളിക്കാം ലക്ഷ്മി തന്നെ നേരിൽ ചോദിക്കൂ…

1st ക്ലാസ്സിൽ നിന്നും അദ്രിക അഭിരാം വർമ്മ ഒന്നു കുട്ടി കൊണ്ട് വാ..

അടുത്ത് നിന്ന ആളോട് പ്രിൻസി പറഞ്ഞു…

ഹ എന്താ ചിരി കണ്ടാൽ പറയുമോ കയ്യിൽ ഇരിപ്പ് ഇത്ര വലുത് എന്നു…

പ്രിൻസി പറഞ്ഞ കേട്ട് അങ്ങോട്ട് നോക്കിയ ലക്ഷ്മി ചിരിയോടെ കേറി വരുന്ന കുട്ടിയെ ദേഷ്യത്തിൽ മുഖം കുർപിച്ച് നോക്കി…

അഭിയേ ഓർമിപ്പിക്കും പോലെ മനോഹരമായ ചിരി ആയിരുന്നു ആ മുഖത്ത് പിന്നി ഇട്ട നീണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും അവൾക്ക് ഒരു മാലാഖയുടെ പരിവേഷം നൽകി..

വന്നല്ലോ അദ്രിക അഭിരാം വർമ്മ എന്താ നില്പ് എന്താ വിനയം ഇൗ കുട്ടിയുടെ അനിയൻ അല്ലേ UKG ക്ലാസ്സിലെ അദ്രിക് സഞ്ജീവ് എന്ത് പാവം ആണ് കുട്ടി… ഞാൻ എന്താ ചെയ്യണ്ട നിങൾ പറ മറ്റു പരെന്റ്സ് കംപ്ലൈന്റ് തുടങ്ങി ഇന്ന് തന്നെ ഋതിക് എന്നു പറയുന്ന കുട്ടിയുടെ മുക്കിൻെറ പാലം ആണ് ഇവൾ ഇടിച്ചു തകർത്തത്.. അതും പോരാഞ്ഞു ഒപ്പം ഇരുന്ന കുട്ടിയുടെ കയ്യും കടിച്ചു പറിച്ചു …

ലക്ഷ്മി ദേഷ്യത്തിൽ അവളെ നോക്കിയതും ആദു ഒന്നു ചിരിച്ചു കാണിച്ചു…

ദ്ദേ ഇതാണ് ആര് എന്തു പറഞ്ഞാലും മുഖത്ത് ഉടനെ ഒരു പുഞ്ചിരി ഫിറ്റ് ചെയ്യും… അതു കണ്ടാൽ പിന്നെ ആരും ഒന്നും പറയില്ലല്ലോ എന്താ ലക്ഷ്മി ഞാൻ ചെയ്യണ്ടത് ഇതു ലാസ്റ്റ് ആൻഡ് ഫൈനൽ വാണിങ് ആണ് ഇനി ഒരു തവണ കുടി അദ്രിക ഇതൊക്കെ ആവർത്തിച്ചാൽ ഞാൻ വിളിക്കുക അഭിരമിനെ ആവും എന്തായാലും അച്ഛനെ പേടി കാണാതെ ഇരിക്കില്ലല്ലോ….

സോറി മാം ഇനി ആവർത്തിക്കില്ല ഒരു തവണ കുടി പ്ലീസ്…

ഇത്തവണ കുടി ഞാൻ ക്ഷമിച്ചു ഇനി ആവർത്തിച്ചാൽ വേറെ സ്കൂൾ നോക്കണം.. സ്കൂൾ ഏതു ആയാലും അങ്ങോട്ട് ചെല്ലുന്ന ആൾ ഇതല്ലേ …. ഇങ്ങനത്തെ പഠിത്തം ആണെങ്കിൽ നി ഒരു പത്താം ക്ലാസ് അവുമ്പോ നിന്റെ അച്ഛൻ കേരളത്തിലെ എല്ല സ്കൂളുകളും കേറി ഇറങ്ങണ്ടി വരും. കൊച്ചു കുട്ടി ആണ് ഇങ്ങനെ ഒന്നും പറയാൻ പാടില്ല പക്ഷേ എന്താ ചെയ്യുക സോറി ലക്ഷ്മി…

its ok again .സോറി മാം എങ്കിൽ ഞാൻ ഇറങ്ങട്ടെ സ്കൂൾ വിടാൻ ടൈം ആയല്ലോ അപ്പോ ആദുവും ആദിയും ഞാൻ ഒപ്പം കൊണ്ട് പോട്ടെ…

ശരി ലക്ഷ്മി അദ്രിക്കിന്റെ മിസ്സിനോട് പറഞ്ഞ മതി….

ആദു ചേച്ചി ഞാൻ ആണ് ഫ്രണ്ടിൽ ഇരിക്കുക ചേച്ചി പുറകിൽ ഇരുന്നോ…

നി ഇരുന്നോ ആദി ഞാൻ എങ്ങും അമ്മ ഓടിക്കുന്ന കാറിന്റെ ഫ്രണ്ടീൽ ഇരിക്കില്ല…

കാറിന്റെ അടുത്തേക്ക് നടക്കുന്ന രണ്ടു പേരുടെയും സംസാരം കേട്ടു ലക്ഷ്മി അങ്ങോട്ട് നോക്കി…

അതെന്താ നിനക്ക് എന്റെ ഒപ്പം ഇരുന്നാൽ … നിന്റെ അച്ഛൻ ഡ്രൈവ് ചെയ്ത മാത്രം നി ഫ്രണ്ടിൽ ഇരിക്കു …

ലക്ഷ്മി യുടെ ചോദ്യം കേട്ടു അവള് ഒന്നു ചിരിച്ചു കാണിച്ചു…

നിന്റെ ചിരി വീട്ടിൽ ചെല്ലട്ടെ ബാക്കി. പിന്നെ…

ഹലോ ആമി ആദി എന്റെ ഒപ്പം ഉണ്ടു നി വീട്ടിലേക്ക് പോരു…

ചേച്ചി ഇന്നും സ്കൂളിൽ പോയോ ഒരാഴ്ച ആയോ ഒന്നു സോൾവ് ചെയ്തിട്ട്…

ആ ടൈപ്പ് സാധനം ആണല്ലോ നിന്റെ ചേട്ടന്റെ ട്രോഫി …

. അവള് കുഞ്ഞല്ലേ ചേച്ചി…

നി ഒറ്റ ഒരുത്തിയ ഇവളെ കൊഞ്ചിച്ച് ഇങ്ങനെ ആക്കിയെ എന്തായാലും വീട്ടിൽ വാ…

ഫോണും വെച്ചു നേരെ നോക്കിയപ്പോൾ രണ്ടും പിൻസീറ്റിൽ കയറി ഇരുന്നു…

രണ്ടും പേരും അവിടെ ആണോ ഇരിക്കുന്നത് …

ഹ ഞാൻ ഇവിടെ ആണ് ആദി നി പോയി ഇരുന്നോ…

വേണ്ട ഞാൻ ചേച്ചിടെ ഒപ്പം ഇരിക്കു…

അമ്മേ അഭി ഏട്ടൻ അല്ല അച്ഛ വന്നോ…

ഇല്ല കുറച്ചു കഴിഞ്ഞു വരും .. ഇനി ഒരു കാര്യം ഞാൻ പറയാം ആദു ഇനി അച്ഛനെയും കുട്ടി വന്നോണം. എനിക്കു പറ്റില്ല അവരുടെ വായിൽ നിന്നു ഇങ്ങനെ കേൾക്കാൻ ഈ മാസം എത്രാമത്തെ ആണിത് ..

വഴക്ക് പറഞ്ഞു തിരിഞ്ഞു നോക്കിയതും ഞാൻ ഇവിടെങ്ങും. ഉള്ള ആളു അല്ല എന്ന മട്ടിൽ ആദു. സീറ്റിൽ ചാരി ഉറക്കം ആദി അണേങ്കിൽ അവളെ ചാരി പുറത്തോട്ട് നോക്കി ഇരിക്കുന്നു…. ചിരിയോടെ ലക്ഷ്മി വണ്ടി സ്റ്റാർട്ട് ചെയ്തു… കാർ മുറ്റത്ത് എത്തിയതും അവരെ നോക്കി നിന്ന പോലെ ഗിരിധരും രാജിയും അങ്ങോട്ട് വന്നു….

ഞങൾ അകത്തോട്ടു അല്ലേ അച്ഛാ വരുന്നത് … ഇങ്ങനെ മുറ്റത്ത് നോക്കി നിൽക്കണ്ട കാര്യം ഉണ്ടോ…

എന്റെ ചക്കര കുട്ടിയെ കാണാൻ ആണ് മോളേ എവിടെ?..

എന്റെ വഴക്ക് കേട്ട് കള്ളം കാണിച്ചു ഉറങ്ങുന്നു …

അപ്പുപ്പയുടെ ചക്കരെ. എന്ന വിളി കേട്ട്

ആദു തൻ്റെ ഒരു കണ്ണ് തുറന്നു നോക്കി പിന്നെ രണ്ടും കണ്ണും തുറന്നു ഗിരിധരിന്റെ ദേഹത്തേക്ക് ചാടി…

രാജി ആദി ഉറങ്ങി അവനെ ഒന്നു എടുത്തേ…

എന്താണ് അമ്മേ സർക്കാർ വണ്ടി ഓകെ കളക്ടർ സാർ വന്നിട്ടുണ്ടോ …

പുറത്ത് കിടന്ന കാറു നോക്കി രാജിയോട് ലക്ഷ്മി ചോദിച്ചു ..

ഹ അപ്പു വന്നിട്ട് കുറച്ചു നേരം ആയി മോളേ …

ആദിയെ എടുത്ത് കൊണ്ട് രാജി പറഞ്ഞു…

എന്താണ് കളക്ടർ സാർ ഫോൺ തോണ്ടി തോണ്ടി കുളം ആക്കുവോ….

ലക്ഷ്മിയുടെ ചോദ്യം കേട്ട് ഫോണിൽ നിന്നു രാഹുൽ തൻ്റെ കണ്ണു എടുത്തു…

നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് ലച്ചു എന്നെ കേറി സാറേ സാറേ എന്നു വിളിക്കരുത് എന്നു….

അയ്യോ പിന്നെ എന്താണ് സാർ വിളിക്കണ്ടത് .. എന്താ നി ചുമ്മ ഇറങ്ങിയതാണ്…

ഞാൻ അഭി ഏട്ടനെ ഒന്നു കാണാൻ റെക്കോർഡിംഗ് കഴിഞ്ഞു ഞാൻ വിളിച്ചപ്പോൾ സഞ്ജു ഏട്ടൻ്റെ ഓഫീസിൽ ഉണ്ട് … പക്ഷേ ഇതു വരെ വന്നില്ല ശോ എത്ര നേരം ആയി ഞാൻ നോക്കി ഇരിക്കുന്നു…

രാഹുലിൻ്റെ സങ്കടത്തോടെ ഉള്ള മുഖം കണ്ടു ലക്ഷ്മി ഒന്നു ചിരിച്ചു….

അയ്യട അങ്ങേരുടെ ഭാര്യ ആയ എനിക്ക് ഇല്ല പുള്ളിയെ കാണാൻ ഇത്രയും ആഗ്രഹം … അവൻ്റെ ഒരു വെപ്രാളം എല്ലാർക്കും അഭി ഏട്ടനെ മതി .. നിൻ്റെ പെങ്ങൾ ഒരുത്തി ഉണ്ട് അവൾക്ക് ബെഡ് റെസ്റ്റ് ആണ് എങ്കിലും അഭി ഏട്ടൻ വന്നിട്ട് ഇങ്ങോട്ട് വരാൻ ഇരിക്കുക ആണ്….

സജിത്ത് അളിയൻ വിളിച്ചു ഇങ്ങോട്ട് കൊണ്ടു വരുന്നില്ല എന്നു പറഞ്ഞു അമ്മു മുടിഞ്ഞ പരാതി എന്നു .. അളിയനെ വിട്ടു ആകെ വരുന്നത് ഇങ്ങോട്ട് ആണ്…

നിൻ്റെ നിരഞ്ജന ഐപിഎസ് ഞങൾ തമ്മിൽ ഇന്നു ഒന്നു കണ്ടൂ.. എൻഗേജ്മെൻറ് കഴിഞ്ഞു എട്ടു മാസം ആയി ഒന്നു പോയി കെട്ടിക്കുടെ….

പറഞ്ഞു നിന്നെ കണ്ടെന്ന് എന്തായലും രണ്ടു മാസം കുടി കഴിഞ്ഞ അമ്മുവിൻ്റെ ഡെലിവറി കഴിയും.. പിന്നെ എൻ്റെ അഭി ഏട്ടൻ ഫ്രീ ആവണ്ടെ…

ഒരു അഭി ഏട്ടൻ നീയും നിൻ്റെ പെങ്ങളും എപ്പോളും ഒരു കാര്യം ഓർക്കണം … ഈ എന്നെ ആണ് അദ്യം കണ്ടത് പിന്നെ ആണ് നിൻ്റെ അഭി ഏട്ടൻ നിൻ്റെ ഒക്കെ പെരുമാറ്റം കണ്ടാൽ എന്നെ ഏതോ വഴിയിൽ നിന്നു കിട്ടിയ പോലെ ഞാൻ ഇപ്പൊ വരാം…

തന്നോട് അത്രയും പറഞ്ഞു മുകളിലേക്ക് പോയ ലക്ഷ്മിയെ ചിരിയോടെ രാഹുൽ നോക്കി..

ലക്ഷ്മി മടക്കിയ തുണി വെക്കാൻ കബോർഡ് തുറന്നതും ഏറ്റവും പ്രിയപെട്ട ഗന്ധം നാസികയുടെ ഉള്ളിൽ എത്തി.. മടക്കി വെച്ച ഷർട്ടിൽ ഒന്നു എടുത്തു തൻ്റെ നെഞ്ചോടു ചേർത്തു….

എന്താണ് ചേച്ചി എൻ്റെ ചേട്ടന് നേരിൽ കൊടുക്കണ്ട ഉമ്മ

ഷർട്ടിൽ ആണ് കൊടുക്കുന്നത് ഒരു അര മണിക്കൂർ വെയിറ്റ് ചെയ്താൽ നേരിൽ കൊടുക്കാം…

ആമിയുടെ ശബ്ദം കേട്ടു. ലക്ഷ്മി ഷർട്ടിൽ നിന്നും ചുണ്ട് എടുത്തു..

എന്തു ചെയ്യാം നിൻ്റെ ചേട്ടനോട് വല്ലാത്ത പ്രണയം ആയി പോയി.. എന്താ നിൻ്റെ കയ്യിൽ…

ഷർട്ട് കബോർഡിൽ തിരിച്ചു വെച്ചു ആമിയുടെ കയ്യിൽ ഇരുന്ന ബോക്സ് കണ്ടൂ ലക്ഷ്മി ചോദിച്ചു…

അതോ എൻ്റെ കുഞ്ഞി കിളിക്ക് ഒരു ചിലങ്ക.. കഴിഞ്ഞ മാസം വാങ്ങി കൊടുത്തത് മുത്ത് പോയി എന്നു…

എൻ്റെ ആമി നിനക്ക് ഒരു പണിയും ഇല്ല … ഇനി അതും കിലുക്കി രാത്രി ഇവിടെ നടന്നു ഞങ്ങളുടെ ഉറക്കം കളയും ഒരാഴ്ച ആയി നിൻ്റെ ചേട്ടൻ പോയിട്ട് ഇന്നു വരും എൻ്റെ അവസ്ഥ നി മനസിൽ ആക്കണം ആമി….

അച്ചോട കൊണ്ടു വരും എന്നു പറഞ്ഞു പോയി സോറി ചേച്ചി .. അവളോട് നോ പറയാൻ വയ്യ ചേച്ചി സങ്കടപെട ഇപ്പൊ ഒരു പ്രോഗ്രാം. കഴിഞ്ഞ കൊണ്ടു അഭി ഏട്ടൻ ഉടനെ ഒന്നും വിദേശത്ത് പോവില്ല .. പിന്നെ പേണ്ടിങ് ഉള്ള റെക്കോർഡിംഗ് ഇവിടെ ഏതേലും സ്റ്റുഡിയോയിൽ. ആവും…

നിനക്ക് എൻ്റെ ശാപം ഉണ്ട്…

റോമൻസ് ഉണ്ടാവരുത് എന്നു ആണോ ശാപം … അതു ചേച്ചി എന്നല്ല ദൈവം ശപിച്ചിട്ടും കാര്യം ഇല്ല കാരണം എൻ്റെ സഞ്ജു ഏട്ടൻ റൊമാൻസിൽ പുലി ആണ്. അതു അങ്ങനെ ഒന്നു….

കുഞ്ഞി എവിടെ ?…

ആന കളിക്കുന്നു… സബ് കലക്ടർ ആണ് ആന.. പാവം അപ്പു ഏട്ടൻ പെട്ടു… ആദി ആണ് പാപ്പാൻ ജാക്കി രണ്ടാം പാപ്പാൻ…

എങ്കിൽ ഇന്നു കളക്ടർ സാർ ജാക്കിയുടെ കടി കൊള്ളും.. നിനക്ക് ജൂലി എങ്ങനെ ആയിരുന്നോ അതു പോലെ ആണ് കുഞ്ഞിക്കു ജാക്കി എവിടെ പോയാലും ഒപ്പം ….

അതു കൊണ്ടു പേടിക്കണ്ട…

എന്തു പേടി എൻ്റെ മകൾ ആയത് കൊണ്ട് പറയുന്നത് അല്ല .. അതിനെ ആര് കൊണ്ടു പോയാലും ഇങ്ങു കൊണ്ടാക്കും അങ്ങനെ ഉള്ള. മൊതല് ആണ് അതു…

എന്തായിരുന്നു സ്കൂളിൽ പ്രോബ്ലം..

ഒരു ഇടി ഒരു കടി കാര്യം അറിയില്ല ചോദിക്കാം വാ….

കുഞ്ഞി…..

ലക്ഷ്മിയുടെ വിളിയിൽ രാഹുലിൻ്റെ പുറത്തു നിന്നു ആദു ചിരിയോടെ ഇറങ്ങി ജാക്കി ആണേൽ ഓടി അവളുടെ അടുത്തു വന്നു…

എന്തു ഒച്ച ആടി കുഞ്ഞു പേടിച്ചു പോയി…

രാഹുൽ ലക്ഷ്മിയെ വഴക്ക് പറഞ്ഞ കേട്ട് കുഞ്ഞി ഒന്നു ചിരിച്ചു…

ദ്ദേ അപ്പു നി എൻ്റെ കയ്യിൽ നിന്നു വാങ്ങും… എനിക്ക് വയ്യ ഇവളുടെ സ്കൂളിൽ പോക്ക് ഇനി നിൻ്റെ അച്ഛനെയും കുട്ടി പോണം .. അല്ലേ നിൻ്റെ ആമി നിൽക്കുന്നു കൊണ്ട് പോ…

എന്തിനാ മോളേ എൻ്റെ ചക്കരെ വഴക്ക് പറയുന്നത്…

എൻ്റെ അച്ഛാ ഇവൾ കാരണം ആ പ്രിൻസിപ്പൽ മടുത്തു.. അച്ഛന് അവളെ ഒന്നു വഴക്ക് പറഞാൽ എന്താ .. ആരെയും പേടി. ഇല്ല അച്ഛനെ. ഒട്ടും ഇല്ല അപ്പൂപ്പനെ പിന്നെ പറയണ്ട ….

തനിക്ക് സപ്പോർട്ട് നിന്ന ഗിരിധരിനെ ലക്ഷ്മി വഴക്ക് പറഞ്ഞ കേട്ടു അയാളെ നോക്കി കുഞ്ഞി തൻ്റെ കണ്ണ് ഇറുക്കി…കുഞ്ഞിയെ വഴക്ക് പറഞ്ഞു ലക്ഷ്മിയുടെ ഒച്ച ഉയരും തോറും ജാക്കിയുടെയും കുര ഉയർന്നു…

കുഞ്ഞി ഇതിൻ്റെ കുര നിർത്താൻ പറ അല്ലേ ഇപ്പൊ കൊണ്ടു ഞാൻ കൂട്ടിൽ ഇടും…

ലക്ഷ്മി അതു പറഞ്ഞതും ജാക്കി തൻ്റെ കുര നിർത്തി…

എന്താണ് സഞ്ജു നിൻ്റെ പെങ്ങളുടെ ഒച്ച പൊങ്ങുന്നു അതിലും ഒച്ചയിൽ ജാക്കി. അപ്പോ ഇര എൻ്റെ കുഞ്ഞി ആണ്….

കാറിൻ്റെ ചാവി പോക്കറ്റിൽ ഇട്ടു വീടിനുള്ളിലേക്ക് കേറി അഭി പറഞ്ഞു… അവിടെ കണ്ട കാഴ്ച ചിരിയോടെ നോക്കി….

ഒരു വടിയും ആയി ലക്ഷ്മി നിൽപ്പുണ്ട് കുഞ്ഞി ഇതൊക്കെ നിസാരം എന്ന മട്ടിൽ അടുത്തിരുന്ന ജാക്കിയുടെ തല തലോടുന്നു … വടി അടിക്കാൻ പൊക്കിയ പിടിക്കാൻ ഗിരിധരും ആമിയും രാജിയും റെഡി ആയി നിൽക്കുന്നു…. കളക്ടർ സാർ ഇപ്പൊ കരയും. എന്ന മട്ടിൽ സോഫായിൽ അവൻ്റെ മടിയിൽ ആദിയും ..

എന്താണ് കളക്ടർ സാർ ഇവിടെ നിയമത്തിനു ഒരു വിലയും ഇല്ലെ ഒരു പിഞ്ചു കുഞ്ഞിനെ ഇങ്ങനെ പീഡിപ്പിക്കുന്ന കണ്ടിട്ടു നോക്കി നിൽക്കുന്നു സബ് കലക്ടർ ശരിയല്ല രാജി വെക്കണം..

ചിരിയോടെ ഉള്ള അഭിയുടെ പറച്ചിൽ കേട്ടു എല്ലാവരും തിരിഞ്ഞു നോക്കി.. ലക്ഷ്മി അഭി കാണാതെ ഇരിക്കാൻ വടി തൻ്റെ പുറകിൽ ഒളിപ്പിച്ചു .. രാഹുൽ ചിരിയോടെ സോഫായിൽ നിന്നും എണീറ്റു നിന്നു… ആദി ഓടി അഭിയുടെ അടുത്തു ചെന്നു കയ്യിൽ കേറി…

അഭി ഏട്ടാ…

എന്ന വിളിയോടെ ആമിയും കുഞ്ഞിയും ഓടി വന്നു .. കുഞ്ഞിയുടെ ഒപ്പം ജാക്കിയും…

തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ ആമിയേ അഭി ചേർത്തു നിർത്തി…

ഇതു കണ്ടോ സഞ്ജു അച്ഛേ ഈ അഭി ഏട്ടന് എന്നോടു ഒരു സ്നേഹവും ഇല്ല ആമിയുടെ അടുത്തു ആണ് കുടുതൽ സ്നേഹം…

അച്ചോ അവൻ പോവാൻ പറ എൻ്റെ മുത്തിനെ ഞാൻ എടുക്കാം….

തൻ്റെ അടുത്തു പരാതിയും കൊണ്ടു വന്ന കുഞ്ഞിയെ സഞ്ജു എടുത്തു പിടിച്ചു ഉമ്മ

വെച്ചു….

അയ്യോ സോറി മുത്തേ ഈ ആമിയുണ്ടല്ലോ അച്ഛയോട് പിണങ്ങിയ പിന്നെ ഇങ്ങോട്ട് വരില്ല എൻ്റെ മുത്തിനെ അച്ഛ എടുക്കാം വാ…

തൻ്റെ നേരെ കൈ നീട്ടിയ അഭിയെ കുഞ്ഞി ഒന്നു നോക്കി… ഒരു ചിരിയോടെ ആ കയ്യിലേക്ക് ചാടി കഴുത്തിൽ കയ്യിട്ടു കെട്ടി പിടിച്ചു….കുഞ്ഞിയെ തന്നിലേക്ക് ചേർത്തു സ്നേഹിക്കുമ്പോളും അഭിയുടെ കണ്ണുകൾ തൻ്റെ പ്രണയത്തെ തേടി ചെന്നു… ലക്ഷ്മി തനിക്ക് നൽകിയ പുഞ്ചിരി തിരിച്ചു കൊടുത്തു കൊണ്ടു ഒന്നു കണ്ണ് ചിമ്മി കാണിച്ചു….

ഇന്നും അപ്പൂപ്പ അടി കൊള്ളാതെ രക്ഷിച്ചോ…

ഗിരിധരും രാജിയും അഭി പറഞ്ഞ കെട്ടു ചിരിച്ചു…

അമ്മേ എനിക്കു ഒരു കോഫി തരാൻ ഇവിടെ ആരും ഇല്ലെ?.

അതു നി അറിഞ്ഞില്ലേ നിന്നെ ഇപ്പൊ പഴയ പോലെ ആർക്കും ഒരു വിലയും ഇല്ല..

സഞ്ജു പറഞ്ഞ കേട്ടു. അഭി ഒന്നു ചിരിച്ചു… ലക്ഷ്മിയെ നോക്കിയതും അവൾ കോഫി എടുക്കാൻ ആയി അകത്തേക്ക് പോയി….

എന്താണ് കളക്ടർ സാർ ചുമ്മ ഇറങ്ങിയതാണ്…

അഭി ഏട്ടനെ ഒന്നു കാണാൻ.. എന്തിനാണ് അഭി ഏട്ടാ എന്നെ സാർ. എന്നു വിളിക്കുന്നത്…

സോറി അപ്പു അറിയാതെ വിളിച്ചതാണ്….

തൻ്റെ അടുത്തു വന്നു അത്രയും. പറഞ്ഞ രാഹുലിനെ അഭി ചുമലിൽ പിടിച്ചു തന്നിലേക്ക് ചേർത്തു…

സഞ്ജു ഏട്ടൻ എന്നെ കണ്ടിട്ടു മൈൻഡ് പോലും ചെയ്തില്ല ഇപ്പൊ എംഡി ആയ കൊണ്ടു മുടിഞ്ഞ പവർ ആണ്….

ഒന്നു പോടാ പവർ ഞാൻ ഒരു പാവം ഇങ്ങനെ ജീവിക്കുന്നു…

രാഹുലിനെ നോക്കി ചിരിയോടെ സഞ്ജു പറഞ്ഞു…

അതൊക്കെ പോട്ടെ ഇന്നു എന്തായിരുന്നു സ്കൂളിൽ….

പറഞ്ഞു കൊടുക്ക് അച്ഛനോട് എന്താ എന്നു. ഇനി എനിക്ക് വയ്യ അഭി ഏട്ടാ ആ പ്രിൻസിപ്പലിൻ്റെ വായിൽ നിന്നും കേൾക്കാൻ.. ഇവൾ ഒരു കുട്ടിയുടെ മുക്ക് നോക്കിയ ഇടിച്ചത് ഒരു കുട്ടിയെ കടിച്ചും പറിച്ചു….

ആണോ അച്ഛായുടെ മുത്ത് എന്തിനാ ഇതൊക്കെ ചെയ്തേ…

ലക്ഷ്മി പറഞ്ഞ കേട്ട് കുഞ്ഞിയുടെ അടുത്ത് ഇരുന്നു അഭി ചോദിച്ചു…

അവൻ പറഞ്ഞത് കേട്ടു ദേഷ്യം വന്നപ്പോ ഇടിച്ചു പോയതാ സോറി,…

ചെവി രണ്ടിലും കൈ പിടിച്ചു കുഞ്ഞി സങ്കടത്തിൽ പറഞ്ഞു ….

എന്താ അവൻ പറഞ്ഞെ,…

അതോ അവൻ പറയ എൻ്റെ മുടി യക്ഷിയെ പോലെ എന്നു അതു മാത്രം അല്ല അവൻ എൻ്റെ മുടിയിൽ പിടിച്ചു വലിച്ചു അപ്പോ അറിയാതെ ഇടിച്ചു പോയതാ…

കുഞ്ഞിനെ ഒന്നും പറയാൻ പറ്റില്ല DNA ചതിച്ചത് ആണ് അല്ലേ പെങ്ങളെ…

സഞ്ജു പറഞ്ഞത് കേട്ടു ചിരിയോടെ അഭി ലക്ഷ്മിയെ നോക്കി. .ലക്ഷ്മി ആണെകിൽ ഒരു ചമ്മിയ മുഖത്തോടെ നിന്നു…

ഒന്നു വിധി ആയി ഇനി കടിച്ചത് എന്തിനാ?…

ആമിയുടെ ചോദ്യം കേട്ടു കുഞ്ഞി അങ്ങോട്ട് ചെന്നു…

അതു ഉണ്ടല്ലോ ആമി എൻ്റെ ഫ്രണ്ട് നിയ എൻ്റെ അഭി ഏട്ടനെ പറ്റി പറഞ്ഞിട്ട…

യ്യോ എന്താ അഭി ഏട്ടനെ പറ്റി പറഞ്ഞത്…

അതോ അഭി ഏട്ടൻ്റെ പാട്ട് വരുമ്പോ നിയ ചാനൽ മാറ്റി കൊച്ചു ടിവി വെച്ചു ഡോറ കാണുന്നു.. അതെന്താ അവൾക്ക് എൻ്റെ അഭി ഏട്ടൻ്റെ പാട്ട് കേട്ടാൽ…

കുഞ്ഞി പറഞ്ഞ കേട്ട് എല്ലാവരും ഉറക്കെ ചിരിച്ചു…

അഭി വീണ്ടും ചരിത്രം ജയിച്ചു…

എന്താ സഞ്ജു ..

തൻ്റെ ചെവിയിൽ വന്നു സഞ്ജു പറഞ്ഞത് കേട്ടു അഭി ചോദിച്ചു…

മത്തൻ കുത്തിയ സാധാരണ കുമ്പളം മുളച്ചു ചരിത്രം ഇല്ല .. നിൻ്റെ ഒക്കെ അല്ലേ ഇങ്ങനെയേ വരു.. നോക്കിയേ എൻ്റെ ആദി എന്തു പാവം എന്നു.. എന്നെ പോലെ….

ഇവൾ ഇങ്ങനെ പോയാൽ ഞാൻ തുമ്മി ചാവും സഞ്ജു….

വിധി….

സഞ്ജുവിൻ്റെ പറച്ചിൽ കേട്ടു അഭി ഒന്നു ചിരിച്ചു കാണിച്ചു….

ലക്ഷ്മി റൂമിൽ വരുമ്പോൾ കുഞ്ഞിയെ നെഞ്ചില് കിടത്തി ഉറക്കുന്ന അഭിയെ ആണ് കണ്ടത്… ലക്ഷ്മി ചെന്നു കുഞ്ഞിനെ എടുത്ത് ബെഡ്ഡിൽ കിടത്തി…

എടുത്ത് നെഞ്ചില് കിടത്താൻ അറിയാം ഉറങ്ങിയ മോളേ താഴെ കിടത്താൻ അറിയില്ല…

എനിക്കു അവളെ നെഞ്ചില് ചേർക്കാനെ പറ്റു.. നെഞ്ചില് നിന്നു പറിച്ചു എടുക്കാൻ പറ്റില്ല….

തന്നെ ഇറുക്കി പുണർന്നു അത്രയും പറഞ്ഞ അഭിയെ ലക്ഷ്മി സ്നേഹത്തോടെ നോക്കി….

എന്താണ് ഭാര്യ ഇങ്ങനെ നോക്കുന്നത്   എൻ്റെ   കൺട്രോൾ   കളയാൻ….

നാളെ   അല്ലേ നിത്യയുടെ   മോൻ്റെ   ബർത്ത്ഡേ   അല്ലേ.   അഭി   ഏട്ടൻ   ഫ്രീ   ആണോ  ?

ഫ്രീ   അല്ലേലും    നി   പറയുന്ന   എന്തേലും   ഞാൻ   നോ   പറയുമോ? നിത്യ   എൻ്റെ   സ്വന്തം   അനിയത്തി   അല്ലേ   പിന്നെ   ഒരു   കാര്യം   ലച്ചു   അച്ഛൻ   മരിച്ചിട്ട്   ഒരു   വർഷം   മേലെ   ആയി   ആ  വിട്ടിൽ   ചെറിയമ്മ  ഒറ്റക്ക്   അല്ലേ   നിത്യ   ഒപ്പം   കുട്ടില്ല   അതാവും   പക്ഷേ  എന്തൊക്കെ  നിന്നോട്   പറഞ്ഞാലും  നിന്നെ  വേദനിപ്പിച്ചു  എങ്കിലും   നിൻ്റെ  അമ്മയുടെ   സ്ഥാനം   ആണ്   നാളെ   ഇങ്ങോട്ട്   ഒന്നു   വിളിച്ചു   നോക്കാം  വരില്ല   എങ്കിൽ  ബാക്കി   അവരുടെ   ഇഷ്ടം….

അഭി ഏട്ടന് ഒരു മാറ്റവും ഇല്ല…

തൻ്റെ   നെഞ്ചിലേക്ക്   ചേർന്ന്   കിടന്നു   ലക്ഷ്മി   പറഞ്ഞ   കേട്ട്   അഭി   അവളെ   ചേർത്തു  പിടിച്ചു….

അയ്യോ പഴയ പോലെ ഇരിക്കാൻ ആണ് രണ്ടു മണിക്കൂർ കുടുതൽ ജിമ്മിൽ വർക്. ഔട്ട് ചെയ്യുന്നത്.. ബോഡി ഉടഞ്ഞ ചങ്ക് പറിയും….

ഒന്നു പോ അഭി ഏട്ടാ ഏതു നേരവും ഒരു ബോഡി    ഇങ്ങനെ   ഉണ്ടോ   മനുഷ്യന്   ബോഡി  ഭ്രാന്ത്…..

അതൊക്കെ പോട്ടെ ഇന്നു വർമ്മ അസോസിയേറ്റ് എംഡി Mrs.. ലക്ഷ്മി അഭിരാം മീറ്റിംഗ് തകർത്തു എന്നറിഞ്ഞു … പ്രസൻ്റഷൻ സൂപ്പർ ആയിരുന്നു എന്നാ കേട്ടത്..

ആര പറഞ്ഞത്  എങ്ങനെ അറിഞ്ഞു അഭി ഏട്ടാ…

രണ്ടു വർഷം ആയി ബിസിനെസ്സ് വിട്ടിട്ട് എങ്കിലും അഭിരാം വർമ്മയുടെ ഫാൻസ് അതിനുള്ളിൽ ഉണ്ടു. നിരഞ്ജൻ മേനോൻ ബ്ലൂ ഡയമണ്ട് എംഡി.. അവൻ വിളിച്ചു പറഞ്ഞതാണ്..

അഭി ഏട്ടൻ ബിസിനെസ്സിൽ ആയിരുന്നപ്പോൾ ഇത്ര ബിസി ആയിരുന്നില്ല…. ഇപ്പൊ സിംഗർ ആയപ്പോ ഒട്ടും സമയം ഇല്ല.. ഒരാഴ്ച എനിക്കു എന്തു സങ്കടം ആയി എന്നോ .അഭി ഏട്ടനെ കാണാതെ….

തൻ്റെ നെഞ്ചിലേക്ക്   കുടുതൽ  ചേർന്നു കിടന്ന ലക്ഷ്മിയെ അഭി അമർത്തി ചുംബിച്ചു…

എനിക്കും അങ്ങനെ തന്നെ നിന്നെയും മോളെയും കാണാതെ എനിക്കും പറ്റില്ല… നിൻ്റെ അതേ സ്വഭാവം ആണ് ഈ പെണ്ണിന് . മിക്കവാറും നാട്ടുകാർ എന്നെ തല്ലി കൊല്ലും…

പറഞ്ഞു തീർന്നതും ലക്ഷ്മി അഭിയുടെ കവിളിൽ അമർത്തി കടിച്ചു…

കടിയുടെ പകരമായി തന്നിലേക്ക് അമർന്നു അവൻ ഒഴുക്കിയ സ്നേഹത്തെ അവള് ചേർത്തു പിടിച്ചു.. “നിന്നിൽ ഞാൻ ഒരു മഴ പോലെ പെയ്യും നിന്നെ നനച്ചു നിൻ്റെ ആത്മാവിനെ എന്നോടു ചേർക്കും .. ഒടുവിൽ ഒരു പുഴ ആയി തീർന്നു നമ്മൾ ഒന്നിച്ചു ഒഴുകും”..

തൻ്റെ നെഞ്ചില് കിതപ്പോടെ വീണ അവനെ ലക്ഷ്മി അമർത്തി ചുംബിച്ചു..

നിനക്ക് ആയി തൊഴി ..

പുനർ ജനിക്കാം ഇനിയും.

ജന്മങ്ങൾ ഒന്നു ചേരാം..

അന്നെൻ്റെ ബാല്യവും കൗമാരവും..

നിനക്ക് ആയി മാത്രം പങ്ക് വെക്കാം.,

അഭി ഏട്ടാ l love you… ഈ .നെഞ്ചില് എൻ്റെ മരണം വരെ ഇങ്ങനെ കിടക്കണം ഈ ചേർത്തു നിർത്തലിൽ ലയിച്ചു…

തൻ്റെ   നഗ്നമായ   നെഞ്ചില്   അമർത്തി ചുംബിച്ച   ലക്ഷ്മിയെ അഭി  ചേർത്തു പിടിച്ചു  നെറ്റിയിൽ  അമർത്തി ചുംബിച്ചു…

I love you to ലച്ചു മരണം കൊണ്ടു പോലും നിന്നിൽ നിന്നും അകന്നു മാറാൻ എനിക്കു ആവില്ല.. അത്രയും ഞാൻ നിന്നെ സ്നേഹിക്കുന്നു… നമ്മുടെ മോളെയും…

അടുത്തു കിടന്ന കുഞ്ഞിയെ തലോടി അഭി ലക്ഷ്മിയുടെ  നെറുകയിൽ അമർത്തി ചുംബിച്ചു.. തൻ്റെ പ്രണയം സ്വീകരിച്ചു തൻ്റെ നെഞ്ചില് കിടന്നു ഉറങ്ങുന്ന ലക്ഷ്മിയെ അഭി ചേർത്തു പിടിച്ചു ഒരിക്കലും അകറ്റാൻ ആവതെ….

(അവസാനിച്ചു)

അഭിയുടെയും ലക്ഷ്മിയുടെയും പ്രണയം ഇവിടെ തീരുന്നില്ല തുടർന്ന് കൊണ്ടിരിക്കും അവരുടെ ജീവിതവും … I love you അഭി ഏട്ടാ   ലക്ഷ്മിയേ പോലെ എനിക്കും   നിങ്ങളോടു മുടിഞ്ഞ മോഹബത്ത്  ആണ്

4.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ലക്ഷ്മി – ഭാഗം 45 (അവസാന ഭാഗം)”

  1. സൂപ്പർ കിടുക്കാച്ചി നോവൽ ആയിരുന്നു. എനിക്കും അഭിയേട്ടനെ പോലെ ഒരു hubby മതി 😍

  2. This is my first novel in this site..I like it very much..it is superb.. Because of this I started to read others.. anyway Thank you smuch for this..keep on going..all the best..all wishes..come with a new one soon..👏👏💐🙏

  3. ഒരു രക്ഷ ഇല്ലാത്ത സ്റ്റോറി… ❤️❤️
    Characters ഒക്കെ അടിപൊളി ആയിരുന്നു ഒരിക്കലും മറക്കാത്ത ഒരു കഥ ആയി മനസ്സിൽ ഉണ്ടാവും 🥰🥰.

Leave a Reply

Don`t copy text!