എൻ്റെ ചേച്ചി ഇങ്ങനെ ഇരിക്കാതെ ഒന്നു കിടക്കു.. ദ്ദേ എട്ട് മണി ആവുന്നു ഇപ്പൊ കുഞ്ഞാറ്റയെ കൊണ്ടു വരും. ഒരു അഞ്ച് മിനിട്ട് മാത്രം ഉള്ളൂ എട്ട് ആവാൻ…
ആമിയുടെ പറച്ചിലിൽ കേട്ടു ലക്ഷ്മിയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു…
ആമി അഭി ഏട്ടനെ ഒന്നു വിളിച്ചു ചോദിച്ചാലോ ? കുഞ്ഞിയെ കയ്യിൽ വാങ്ങിയോ എന്നു..
എൻ്റെ പൊന്നു ചേച്ചി ആ കടുവ ഇങ്ങോട്ടു വന്നു എൻ്റെ തലയും കൊണ്ടു പോകും.. ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് നല്ലത് എൻ്റെ സഞ്ജു ഏട്ടൻ ആണ്….
അതും പറഞ്ഞു ആമി ഫോൺ എടുത്തു സഞ്ജുവിനെ വിളിച്ചു…
എന്താ ആമി കിട്ടിയില്ലേ…
ഇല്ല ബിസി പറയുന്നു … ഞാൻ ഒരു വട്ടം കുടെ നോക്കാം…
എങ്കിൽ നി അഭി ഏട്ടനെ വിളിക്കു….
എങ്കിൽ ചേച്ചി കേട്ടോ …
അതും പറഞ്ഞു ആമി ഫോൺ ലക്ഷ്മിക്ക് വെച്ചു നീട്ടി….
പറ ആമി…
അഭി ഏട്ടാ കുഞ്ഞിയെ കയ്യിൽ വാങ്ങിയോ എന്നറിയാൻ..
എൻ്റെ പൊന്നു ലച്ചു ഇതു കുറച്ചു കുടുതൽ ആണ് ..കുഞ്ഞിനെ കയ്യിൽ വാങ്ങി NICUവിൻ്റെ അകത്തോട്ടു നോക്കി ഇവിടെ നിൽക്കാൻ എനിക്കു വട്ട് ഇല്ല.. അമ്മ അകത്തേക്ക് പോയതെ ഉള്ളൂ.. നി വെച്ചിട്ട് പോ…
എന്താണ് അഭി പെങ്ങൾ ആണോ ലക്ഷ്മി ഇപ്പൊ ഒരമ്മ ആണ് .. ആ മനസ്സിൻ്റെ സങ്കടം നി മനസിൽ ആക്കണം…
ഫോൺ പോക്കറ്റിൽ ഇട്ടു തിരിഞ്ഞതും സഞ്ജുവിൻ്റെ ചോദ്യം കേട്ടു അഭി ഒന്നു ചിരിച്ചു….
എൻ്റെ സഞ്ജു എനിക്ക് മനസിൽ ആവും ആ മനസ്സിൻ്റെ വേദന… അവൾക്ക് സങ്കടങ്ങൾ എന്നോട് പറയാം എനിക്കോ ഞാൻ ഓരോ നിമിഷവും ഉരുകി ആണ് നിൽക്കുന്നത് .. അവളോട് ഉള്ള ദേഷ്യപെടൽ പോലും കപടം ആണ്.. മുന്നു ദിവസം ആയി കരച്ചിൽ തന്നെ കരച്ചിൽ അതിൻ്റെ ഇടയിൽ ശരീരത്തിൻ്റെ വേദന എനിക്കു കാണാൻ പറ്റില്ല സഞ്ജു അവളുടെ അവസ്ഥ.. അമ്മക്ക് മക്കളെ പറ്റിയുള്ള വേവലാതികൾ കരഞ്ഞു തീർക്കാം പക്ഷേ അച്ഛനോ.. ചില സമയത്ത് ദേഷ്യം ചിലപ്പോൾ വാശി അതും അല്ലെങ്കിൽ കരച്ചിൽ വല്ലാത്ത ഒരു അവസ്ഥ ആണ് ഇപ്പൊ ലച്ചുവിൻ്റെ .. മുന്നു ദിവസം കൊണ്ടു അവള് എൻ്റെ മോളുടെ അമ്മ മാത്രം ആയി….
അഭി പെങ്ങൾ അത്രയും മരണ വേദന മുന്നിൽ കണ്ടതു ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിക്കാൻ ആണ്. അന്നേരം കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടു വന്നു.. ആ അവസ്ഥ നമ്മൾ മനസ്സിലാക്കണം..
എനിക്കു മനസിൽ ആവും സഞ്ജു.. എനിക്കു തോന്നുന്നത് ഇപ്പൊ അവൾക്ക് ഏറ്റവും അവശ്യം അവളുടെ അമ്മ ആയിരുന്നു.. ആ സങ്കടം ലച്ചുവിൻ്റെ മനസിൽ ഉണ്ട്…
അഭി നി ദേഷ്യപെടില്ല എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ…
എനിക്കു ദേഷ്യം വരുന്ന എന്തെങ്കിലും ആണെങ്കിൽ നിനക്ക് പറയാതെ ഇരുന്ന പോരെ… എന്താണ് എങ്കിലും പറ സഞ്ജു…
ഡിസ്ചാർജ് ആയി പെങ്ങളെ വേണേൽ വീട്ടിൽ കൊണ്ടു പോവാം എന്ന ലക്ഷ്മിയുടെ ചെറിയമ്മ പറയുന്നത്….
അയ്യോ വേണ്ട അമ്മാതിരി സഹായം ഒന്നും അവരിൽ നിന്നും ഞാൻ ആഗ്രഹിക്കുന്നില്ല .. അതു കൊണ്ട് ആ കാര്യം നി വീട് സഞ്ജു.. നോക്കു നി എൻ്റെ മാലാഖ വരുന്നു….
രാജി കൊണ്ടു വരുന്ന കുഞ്ഞിനെ ചൂണ്ടി കണ്ണിൽ തെളിഞ്ഞ വാത്സല്യതിൽ അഭി പറഞ്ഞു.. കുഞ്ഞിനെ വാങ്ങാൻ ആയി അഭി കൈ രണ്ടും തൻ്റെ ജീൻസിൽ തുടച്ചു… എന്നൽ കൈ നീട്ടും മുന്നേ സഞ്ജു മുന്നിൽ കേറി..
ഇങ്ങ് മാറ് അഭി ഞാൻ എടുക്കാം…
വേണ്ട സഞ്ജു അമ്മേ ഇങ്ങു താ ഞാൻ എടുക്കാം…
ഒരേ പോലെ നീട്ടിയ നാലു കൈകൾ പക്ഷേ ഒരു ചിരിയോടെ രാജി അവരുടെ കയ്യിൽ കൊടുക്കാതെ അവരുടെ ഇടയിലൂടെ കൈ നീട്ടിയ ഗിരിധരിൻെറ കയ്യിൽ കുഞ്ഞിനെ കൊടുത്തു… ഒരു ചിരിയോടെ അഭി അമ്മയെ നോക്കി…
എന്തു പണി ആണ് ആൻ്റി കാണിച്ചത് ഞാൻ ആണ് മുന്നിൽ നിന്നത്….
ഒന്നു പോടാ നി വീട്ടിൽ പോയി കിടന്നു ഉറങ്ങി.. എൻ്റെ മോൻ റൂമിൽ ഇരുന്നു ഉറങ്ങി .. പാവം എൻ്റെ ഗിരി ഏട്ടൻ ഇന്നലെ തൊട്ടു ഇവിടെ നില്പ് ആണ്…
ഒന്നു മതി രാജി നിന്നോട് ആരേലും അതിനെ പറ്റി ചോദിച്ചോ..
അവരെ വഴക്ക് പറഞ്ഞു കൊണ്ടു ആയാൽ കുഞ്ഞിനെ തൻ്റെ നെഞ്ചോട് ചേർത്തു.. ആ കുഞ്ഞിളം നെറ്റിയിൽ ചുണ്ടമർത്തി..
ചേച്ചി ദ്ദേ കുഞ്ഞാറ്റ വന്നു…
എൻ്റെ പൊന്നു മോളേ നി ഒന്നു പതുക്കെ ഇറങ്ങു.. ഞങൾ അങ്ങോട്ട് ആണ് വരുന്നത്…
ആമിയുടെ പറച്ചിൽ കെട്ട് ലക്ഷ്മി ബെഡ്ഡിൽ നിന്നു ഇറങ്ങാൻ തുടങ്ങിയതും രാജി അവളെ സ്നേഹത്തിൽ ശാസിച്ചു…
അതു ഞാൻ അമ്മേ കുഞ്ഞി…
ബാക്കി പറയും മുന്നേ തൻ്റെ കയ്യിലേക്ക് തന്ന കുഞ്ഞിനെ അവള് അമർത്തി ചുംബിച്ചു… തൻ്റെ നെഞ്ചിലേക്ക് ചേർത്തു…
നി എന്താ ലച്ചു ഈ നോക്കുന്നത് NICU അവിടെ ഇരുന്നു എന്നു വെച്ച് കുഞ്ഞു മാറി ഒന്നും പോവില്ല…
മടിയിൽ വെച്ച കുഞ്ഞിൻ്റെ കയ്യും കാലും ചെവിയുടെ പുറകിലും ഓകെ ശ്രദ്ധിച്ചു നോക്കുന്ന ലക്ഷ്മിയെ നോക്കി അഭി പറഞ്ഞു…
അതു അഭി ഏട്ടാ കുഞ്ഞിയുടെ ദേഹത്ത് ഒരു ടെമ്പറേച്ചർ അതാ ഞാൻ…
നി ഇങ്ങു തന്നെ ..
കുഞ്ഞിനെ കയ്യിൽ വാങ്ങി അഭി നെറ്റിയിൽ തൊട്ടു നോക്കി…
ഇതാണോ ഇതു യെല്ലോ കളർ മാറാൻ Phototherapy ചെയ്ത കൊണ്ടാണ് .. ഒരു ബ്ലൂ ലൈറ്റ് അപ്പോ അതിൻ്റെ ഒരു ടെമ്പറേച്ചർ ബോഡിയിൽ കാണും ഇനി നോർമൽ അറ്മോസ്പിയർ ആവുമ്പോൾ മാറും.. ഇനി അതിൻ്റെ പേരിൽ ഒരു ടെൻഷൻ അടിക്കരുത് പ്ലീസ്….
തന്നെ നോക്കി ഒരു കളിയാക്കൽ പോലെ അതു. പറഞ്ഞ അഭിയെ ലക്ഷ്മി ദേഷ്യത്തിൽ നോക്കി…. സംഭവം പന്തി അല്ല എന്നു മനസിൽ ആയ അഭി തൻ്റെ മാസ്റ്റർപീസ് ആയ ചിരി എടുത്തു മുന്നിൽ ഇട്ടു…
എങ്കിൽ ഞാനും ഗിരി ഏട്ടനും വീടു വരെ പോയിട്ട് വരാം വാ ഗിരി ഏട്ടാ.. ഇവിടെ നിങൾ എല്ലാരും ഉണ്ടല്ലോ…
ഞാൻ വരണോ രാജി …
അഭിയുടെ കയ്യിൽ ഇരുന്ന കുഞ്ഞിൻ്റെ തലയിൽ തലോടി ഗിരിധർ ദയനീയം ആയി ചോദിച്ചു…
പിന്നെ ഞാൻ നടന്നു പോണോ ..
അയ്യോ ഞാൻ വരാം അപ്പുപ്പ പോയിട്ട് ഇപ്പൊ വരാം…
അതു പറഞ്ഞു കുഞ്ഞിൻ്റെ തലയിൽ ഉമ്മ
വെച്ചു രാജിയുടെ കൂടെ ആയാൾ പുറത്തേക്ക് പോയി… അഭി ചിരിയോടെ നോക്കി നിന്നു.. ആമി ആണേൽ അച്ഛൻ്റെ പുതിയ മുഖം കണ്ടു വാ പൊളിച്ചു നിന്നു…
Congrats
അഭിരാം സാർ..
Thanks സജിത്ത് എന്താ ചുമ്മ വന്നത ഒഫീഷ്യൽ ആയി എന്തേലും …
തനിക്ക് നേരെ നീട്ടിയ സജിത്തിൻെറ കൈ സ്വീകരിച്ചു ചിരിയോടെ അഭി ചോദിച്ചു…അഭിയുടെ പറച്ചിൽ കേട്ടു ലക്ഷ്മിയുടെ അടുത്ത് ഇരുന്ന അമ്മു തല ഉയർത്തി നോക്കി.. കയ്യിൽ ഒരു ഫയലുമയി നിന്ന അവനെ കണ്ടു വീണ്ടും തൻ്റെ തല കുനിച്ചു….
സാർ ഞാൻ ബേബിയെ ഒന്നു കാണാൻ.പിന്നെ ഈ പേപ്പർ ഒന്നു നോക്കി സൈൻ ചെയ്യണം എങ്കിലേ ബിൽ മാറു. അത്യാവശ്യം ആണ് …
ഇപ്പൊ ചെയ്യാം …
കയ്യിൽ ഇരുന്ന കുഞ്ഞിനെ സഞ്ജുവിൻ്റെ കയ്യിൽ കൊടുത്തു ഫയൽ വാങ്ങി അഭി ബെഡിൽ ഇരുന്നു ഓരോ പേപ്പർ സൈൻ ചെയ്യാൻ. തുടങ്ങി…
സാർ കണക്ക് ഓകെ ഒന്നൂടെ നോക്കി..
അപ്പു നോക്കിയില്ലേ?..
സൈൻ ചെയ്ത പേപ്പറിൽ നിന്നും കണ്ണ് എടുക്കാതെ അഭി ചോദിച്ചു…
രാഹുൽ നോക്കി എങ്കിലും….
ഒരു എങ്കിലും ഇല്ല അതു മതി..
എങ്കിലും എൻ്റെ അഭിരാം സാറേ നിൻ്റെ ഒരു യോഗം…
എന്താണ് സഞ്ജു…
സഞ്ജുവിൻ്റെ പറച്ചിൽ കേട്ടു ഫയലിൽ നിന്നും കണ്ണ് എടുത്തു അഭി അവനെ നോക്കി…
അല്ല എന്താ ആത്മാർത്ഥത .. എംഡി ഉള്ള സ്ഥലത്ത് വന്നു സൈൻ ചെയ്യിക്കുന്ന മാനേജർ. ഇതിൻ്റെ പുറകിൽ ഉള്ള ആ ചേതോവികാരം ആണ് എനിക്ക് മനസിൽ ആവാത്തത്..
സഞ്ജു പറഞ്ഞത് കേട്ട് അഭി ഒരു ചിരിയോടെ സജിത്തിനെ നോക്കി.. അവൻ ആണെങ്കിൽ ലക്ഷ്മിയുടെ ഒപ്പം ഇരുന്ന അമ്മുവിൻ്റെ മുഖത്തേക്ക് തന്നിൽ ഉള്ള ഒരു നോട്ടത്തിനു ആയി ഉറ്റു നോക്കി…
ഇന്നാ സജിത്ത്…
ആത്മാർത്ഥതയുടെ നിറകുടമെ നിന്നെ ആണ് നിൻ്റെ ബോസ്സ് വിളിച്ചത്…
അഭി വെച്ചു നീട്ടിയ ഫയൽ വാങ്ങാതെ അമ്മുവിനെ നോക്കി നിന്ന സജിത്തിനെ തോളിൽ തട്ടി സഞ്ജു വിളിച്ചു…
എന്താണ് സാർ…
ഞാനോ സറോ നിൻ്റെ ഉള്ള റിലെ പോയോ …
സോറി എന്താണ് അഭിരാം സാർ…
ഒന്നും ഇല്ല സജിത്ത് ദാ ഫയൽ ബാങ്കിൽ ഞാൻ കുറച്ചു കഴിഞ്ഞു വിളിച്ചോളം ….
അപ്പോ ശരി …
ഒരു ചിരിയോടെ ഫയലും വാങ്ങി അമ്മുവിനെ നോക്കി കൊണ്ടു അവൻ റൂം വിട്ടു..
കുഞ്ഞി തൻ്റെ അലാറം വെച്ചത് കേട്ടു ലക്ഷ്മി ഉറക്കത്തിൽ നിന്നും കണ്ണു തുറന്നു…
അച്ചൊട മോളുവിന് വിശന്നോ …
അതും ചോദിച്ചു കുഞ്ഞിനെ ലക്ഷ്മിയുടെ അടുത്ത് കിടത്തി ഫോണും നോക്കി സഞ്ജു പുറത്തേക്ക് ഇറങ്ങി ഒപ്പം അഭിയും…
ലക്ഷ്മി പാല് കൊടുത്തു കുഞ്ഞിനെ താഴെ കിടത്തിയപ്പോ ഡോക്ടർ റസിയ വന്നു. സ്റ്റിച്ചും ഓകെ നോക്കി…
അപ്പോ ഇന്നു ഡിസ്ചാർജ് ആവാം… പിന്നെ മെഡിസിൻ കഴിക്കാൻ മറക്കരുത് ഒത്തിരി ശ്രദ്ധിക്കണം ഇൻഫെക്ഷൻ ഒന്നും ഉണ്ടാവരുത് പിന്നെ വെള്ളം ഒത്തിരി കുടിക്കണം അല്ലേ യൂറിൻ ഇൻഫെക്ഷൻ ഉണ്ടാവും അപ്പോ പോവാം…
ചിരിയോടെ അവർ അതും പറഞ്ഞതു കെട്ടു. ലക്ഷ്മി ചിരിയോടെ അവരെ നോക്കി… ഡോക്ടർ പോയതും അഭി വന്നു അവൾക്ക് ഒപ്പം ബെഡ്ഡിൽ ഇരുന്നു …
അഭി ഏട്ടാ….
എന്താണ് ഭര്യെ എന്തോ പറയാൻ ഉണ്ടല്ലോ എന്താ കാര്യം…
കുഞ്ഞിൻ്റെ ചുരുട്ടി പിടിച്ച കൈക്കുളിൽ
തൻ്റെ വിരൽ ഒതുക്കാൻ ശ്രമിച്ചു കൊണ്ടു അവൻ ചോദിച്ചു…
അതു ചെറിയമ്മ അങ്ങോട്ട് ചെല്ലാൻ അവർ നന്നായി നോക്കും അഭി ഏട്ടാ.. കുഞ്ഞിനെ ഓകെ പുള്ളിക്കാരിക്ക് ഒത്തിരി ഇഷ്ടം ആണ് ഞാൻ പോട്ടെ…
കുഞ്ഞിൻ്റെ മുഖത്ത് നിന്നും കണ്ണ് എടുത്തു അഭി അവളെ നോക്കി…
എന്താണ് ലച്ചു ഇതു എന്നോട് ഇങ്ങനെ ഒക്കെ നിനക്ക് എങ്ങനെ പറയാൻ തോന്നുന്നു… നിന്നെയും കുഞ്ഞിനെയും കാണാതെ എങ്ങനെ ആണ് ഞാൻ അതും മാത്രം അല്ല അതു ശരി ആവില്ല .. പിന്നെ നിനക്ക് എന്നോട് സ്നേഹം ഇല്ല എങ്കിൽ പിന്നെ ഞാൻ എന്തു പറയാൻ..
അതും പറഞ്ഞു അഭി വീണ്ടും കുഞ്ഞിൻ്റെ നെറുകയിൽ തലോടി ഇരുന്നു…
അഭി പറഞ്ഞ കേട്ടു ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു .. സ്നേഹം ഇല്ലെന്നോ എനിക്കോ …
അഭി ഏട്ടാ.. സോറി ഞാൻ പെട്ടന്ന് ചെറിയമ്മ അങ്ങനെ ആണ് നാട്ടു നടപ്പ് എന്നൊക്കെ പറഞ്ഞപ്പോൾ അറിയാതെ പറഞ്ഞു പോയതാ…
തൻ്റെ ചുമലിൽ തല ചായ്ച്ചു അത്രയും പറഞ്ഞ ലക്ഷ്മിയെ അഭി ചിരിയോടെ നോക്കി..
നി ഒത്തിരി മാറി പോയി ലച്ചു…
അതെന്താ അഭി ഏട്ടാ…
അല്ല നിൻ്റെ അടുത്തു നേരത്തെ സെൻ്റി അടിച്ച എന്നെ പുച്ഛത്തോടെ നോക്കിയിരുന്ന നി ഇപ്പൊ ഇത്രയും ചെറിയ എൻ്റെ ഡയലോഗിൽ ഓ എനിക്കു വിശ്വാസിക്കാൻ പറ്റുന്നില്ല…
കളിയാക്കിയ പോലെ തന്നെ നോക്കി ചിരിച്ച അഭിയെ ലക്ഷ്മി ദേഷ്യത്തിൽ നോക്കി ഉള്ള ദേഷ്യം മഴുവൻ പല്ലുകളുടെ രൂപത്തിൽ ആ ചുമലിൽ പതിഞ്ഞു…
അമ്മേ ഈ സമയം ആയതു നിൻ്റെ ഭാഗ്യം അല്ലേ …
അതും പറഞ്ഞു അഭി തൻ്റെ ചുമലിൽ ലക്ഷ്മി കടിച്ച സ്ഥലം തിരുമ്മി…
സോറി അഭി ഏട്ടാ വേദന എടുത്തോ…
ഉണ്ടായിരുന്നു ഇപ്പൊ ഇല്ല…
തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ അവളെ തന്നിലേക്ക് ഒന്നൂടെ ചേർത്തു അഭി പറഞ്ഞു…
ഡാ കാല നിനക്ക് ലേബർ റൂമിൻ്റെ ഡോറിന് മുന്നേ കാത്ത് നിന്നു കൊതി തീർന്നിട്ടില്ല.. എന്തുവാ ഇതു മനുഷ്യൻ ആയ കുറച്ചു ഒതുക്കം വേണ്ടേ….
അങ്ങോട്ടു വന്ന. .സഞ്ജുവിൻ്റെ പറച്ചിൽ കേട്ടു ലക്ഷ്മി അഭിയിൽ നിന്ന് അകന്നു ചമ്മിയ മുഖത്തോടെ സഞ്ജുവിനെ നോക്കി…
അതു സഞ്ജു വാക്കുകൾ കിട്ടാതെ ആയപ്പോൾ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു അത്ര ഉള്ളൂ അല്ലാതെ നി കരുതും പോലെ…
എവിടെ നിൻ്റെ പെങ്ങൾ …
ആമി അമ്മുവിന് ഒപ്പം പുറത്തേക്ക് .. എന്തിനാ സഞ്ജു…
അയ്യോ അഭി ഏട്ടനെ പോലെ ഒരു മാന്യൻ… അതിൻ്റെ പേരിൽ എത്ര എത്ര ഇഡികൾ …
അതു വിടൂ സഞ്ജു കഴിഞ്ഞില്ലേ. നി ഇങ്ങു വാ ഞാൻ ഒരു കാര്യം പറയട്ടെ…
അതും പറഞ്ഞു അഭിയും സഞ്ജുവും പുറത്തേക്ക് നടന്നു .. കുഞ്ഞി എഴുനേറ്റു കരച്ചിൽ തുടങ്ങിയതും ലക്ഷ്മി അവളെ എടുത്തു തൻ്റെ മാറിലേക്ക് ചേർത്തു…
തുടരും…..
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
It’s getting dragged and becoming less realistic each day