Skip to content

ലക്ഷ്മി – ഭാഗം 44

Lakshmi Ashwathy Novel

Happy 1st anniversary Mrs.. ലക്ഷ്മി അഭിരാം…365 days 8760 Hours 525600 minutes…

നി എന്നിൽ നിറച്ചത് മുഴുവൻ പ്രണയം ആയിരുന്നു… അഭിരാം എന്ന വെറും മനുഷ്യനിൽ നിന്നും നല്ലൊരു ഭർത്താവും നല്ല ഒരു അച്ഛനും എന്നോ നഷ്ടം എന്നു കരുതിയ പലതും നി എനിക്കു നേടി തന്നു എൻ്റെ അച്ഛനും അമ്മയ്ക്കും നല്ല ഒരു മകൾ ആയി ആമിക്ക് നല്ല ഒരു ചേച്ചി ആയി എൻ്റെ സഞ്ജുവിന് നല്ല ഒരു അനിയത്തി ആയി അതിലും എല്ലാം അപ്പുറം എൻ്റെ കുഞ്ഞിക്ക് നല്ല ഒരു അമ്മയായി നിന്നോളം വേറെ ഒന്നിനെയും ഇത്ര സ്നേഹിക്കുന്നില്ല എൻ്റെ പ്രണയത്തിനും ജീവിതത്തിനും എല്ലാം ഒരൊറ്റ പേര്….ഈ നെഞ്ചിലെ ഓരോ തുടിപ്പും വിളിച്ചു പറയുന്നത് നിൻ്റെ പേരാണ് പതറി നിന്ന ഓരോ നിമിഷവും ചേർത്തു നിർത്തി .. സോറി ഒരു വർഷം മുൻപ് പിടിച്ചു വാങ്ങിയ ഈ താലിക്ക് അന്നു നിനക്ക് ഒത്തിരി വേദന തോന്നി കാണും ശപിച്ചിട്ടും ഉണ്ടാവും എല്ലാം നിന്നോട് ഉള്ള ഇഷ്ടം കൊണ്ടു മാത്രം ആയിരുന്നു.. കാരണം നി ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന തിരിച്ചു അറിഞ്ഞ നിമിഷങ്ങൾ നിന്നെ നഷ്ടം ആകുമോ എന്ന ഭയം … ചെറിയ ചെറിയ പിണക്കങ്ങൾ പിന്നീട് വലിയ വലിയ ഇണക്കങ്ങൾ എൻ്റെ ഓരോ വാശിയും ഇഷ്ടങ്ങളും താൽപര്യങ്ങളും സ്വീകരിച്ചു എൻ്റെ നല്ല പാതി ആയി.. എൻ്റെ ജീവിതം എൻ്റെ ധൈര്യം എൻ്റെ പ്രചോദനം ഇതെല്ലാം ഉൾകൊണ്ട് ഒരൊറ്റ പേര് ലക്ഷ്മി … താങ്ക്സ് ഇത്ര മനോഹരം ആയ ജീവിതം സമ്മാനിച്ചതിന് നല്ല ഒരു മകളെ തന്നതിന് ഇതിനു എല്ലാത്തിലും ഉപരി എന്നെ പോലെ ഒരാളെ സഹിക്കുനതിന്…

തൻ്റെ മുന്നിൽ നിന്നു അഭി പറഞ്ഞത് കേട്ട് ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കണ്ണീരോടെ അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു…

നന്ദി മാപ്പ് ഇതെല്ലാം ഞാൻ ആണ് അഭി ഏട്ടാ പറയേണ്ടത് .. എന്താ പറയുക ഓരോ നിമിഷവും തന്ന ചേർത്തു നിർത്തലിന് അഭിരാം വർമ്മയിൽ നിന്ന് അഭിരാമിലേക്ക് പിന്നീട് അഭി ഏട്ടനിലേക്ക് ഉള്ള യാത്ര പുതിയ തിരിച്ചു അറിവുകൾ ആയിരുന്നു.. ഇത്രത്തോളം എന്നെ ആരും സ്നേഹിക്കുന്നില്ല ആർക്കും സ്നേഹിക്കാനും പറ്റില്ല.. അഭിരാം എന്ന നിങൾ എനിക്ക് തന്നത് ഒരു ഭർത്താവിൻ്റെ സ്നേഹം മാത്രം അല്ല ഒരച്ഛൻ്റെ കരുതൽ ആണ് .. എൻ്റെ മോള് ഭാഗ്യവതി ആണ് അവൾക്ക് കിട്ടിയത് ഏറ്റവും നല്ല അച്ഛനെ ആണ് ഓരോ നിമിഷവും വാക്കുകൾ കൊണ്ടു മുറിപ്പെടുത്തി ശരീരം കൊണ്ടു അകറ്റി നിർത്തി… എന്നിട്ടും എന്നോട് ഉണ്ടായിരുന്നത് സ്നേഹം മാത്രം… നന്ദി ഞാൻ എന്ന പെണ്ണിനെ ഇങ്ങനെ സ്നേഹിക്കുന്നതിന് മനസ്സിലാക്കുന്നതിന്… ഞാൻ ഒന്നു തളർന്നു എന്നു കണ്ടാൽ അല്ലേ കരഞ്ഞു എന്നു കണ്ടാൽ എന്നെ താങ്ങി നിർത്തുന്ന ഈ രണ്ടു കൈകൾ ആണ്.. ഓരോ നിമിഷവും അഭി ഏട്ടൻ്റെ ഭാര്യ ആയി ഈ നെഞ്ചിലെ ചൂടേറ്റ് ജീവിച്ചു മരിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്…

തൻ്റെ നെഞ്ചിലേക്ക് വീണു അത്രയും പറഞ്ഞ ലക്ഷ്മിയെ അഭി കൂടുതൽ ചേർത്തു നിർത്തി….

എന്താണ് അഭിരാം സാർ റോമൻസ് കഴിഞ്ഞോ അകത്തേക്ക് കേറികൊട്ടെ…

സഞ്ജുവിൻ്റെ പറച്ചിൽ കേട്ട് ലക്ഷ്മി അഭിയിൽ നിന്നും അകന്നു മാറി…

Happy anniversary പെങ്ങളെ ഈ മൊതലിനെ സഹിച്ചില്ലെ ഒരു വർഷം നല്ല ഒരു അവാർഡ് തരണം …

അവൾക്ക് കിട്ടിയ അവാർഡ് ആണ് ദ്ദേ ബെഡ്ഡിൽ night ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്നത് മുന്നു മാസം ആയി.. പകൽ പോത്ത് പോലെ കിടന്നു ഉറങ്ങുക രാത്രി എണീറ്റു ഇരിക്കുക അജാതി ഹോബി ആണ് അവൾക്ക്…..

അഭി പറഞ്ഞത് സഞ്ജുവും ലക്ഷ്മിയും ചിരിയോടെ കേട്ടു നിന്നു…

താങ്ക്സ് സഞ്ജു ഏട്ടാ ആമിക്ക് വോമിറ്റിങ് കുറഞ്ഞോ…

എൻ്റെ പെങ്ങളെ അതു ഒരു സൈഡിൽ കുടി നടക്കും….

എങ്കിൽ ഞാൻ സഞ്ജു ഏട്ടന് കോഫി എടുക്കാം…

നിനക്ക് വേണോ….

വേണം സഞ്ജു പക്ഷേ ഒരു കപ്പ് മതി….

ഒരു ഗ്ലാസ്സ് കോഫി പോലും എൻ്റെ തൊണ്ടയിൽ നിന്നും ഇറക്കാൻ സമ്മതിക്കരുത് ഉടനെ ഓടി വരും അതിൻ്റെ പങ്ക് വാങ്ങാൻ .. എൻ്റെ പോന്നു അഭി നമിച്ചു…

എന്തു ചെയ്യാനാ നിന്നോട് വല്ലാത്ത ഒരു ഇഷ്ടം ആയി പോയി…പക്ഷേ നി എന്തിനാ എൻ്റെ റൊമാൻസിനു ഇടയിൽ കാല നിനക്ക് ഇനിയും എൻ്റെ ഇടി കൊണ്ട് മതി ആയില്ല….

ഇല്ല നിൻ്റെ ഇടി എത്ര കൊണ്ടാലും മതി വരില്ല.. പിന്നെ ഇപ്പൊ എങ്ങാനും ഞാൻ നിൻ്റെ ഇടി കൊണ്ട് തട്ടി പോയാൽ പ്രഗ്നൻ്റ് ആയ പെങ്ങളെ ജീവിതകാലം മുഴുവൻ നോക്കണം….

നിന്നെ ഞാൻ ഒന്നും ചെയ്യില്ല പോരെ….

എങ്കിലും എൻ്റെ കണ്ണിൻ്റെ യോഗം ….

എന്താ സഞ്ജു?…

കഴിഞ്ഞ വർഷം രണ്ടും കൂടെ എന്തായിരുന്നു ഇടി അതും പാവം ഞാൻ തന്നെ കണ്ടു…അതൊക്കെ പോട്ടെ anniversary ആയി എന്താ പ്രോഗ്രാം…

അന്നു നടക്കാതെ പോയ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ പോകുന്നു എന്തെ വിരോധം ഉണ്ടോ…

നിനക്ക് നല്ല ദുഃഖം ഉണ്ടല്ലേ….

സഞ്ജു പറഞ്ഞത് മനസിൽ ആവാതെ അഭി അവനെ നോക്കി….

അല്ല രാത്രി ഓഫീസ് കണക്ക് ടാലി ആക്കാൻ ലാപ് ടോപ്പ് കൊണ്ട് ഭാര്യ സോഫയിൽ ഭർത്താവ് കൊച്ചിനെ നോട്ടം ഇത്തിരി കഴിയുമ്പോ നേരെ തിരിഞ്ഞു … ഇതിന് ഇടയിൽ റോമൻസ് എങ്ങനെ സാധിക്കുന്നു….

ശവത്തിൽ കുത്തരുത് സഞ്ജു ഇപ്പൊ അതാ അവസ്ഥ .. ഹ വിധി .. പിന്നെ ഉള്ള സമാധാനം ഒരു ഏഴ് മാസം കഴിഞ്ഞ ഇതെ അവസ്ഥ നിനക്ക് വരും എന്നുള്ളത് ആണ്….

ഇന്നാ സഞ്ജു ഏട്ടാ കോഫി …

ദ്ദേ അവൻ്റെ കയ്യിൽ കൊടുക്കു … വാങ്ങി കുടിക്ക് അഭി…

കോഫിയും ആയി വന്ന ലക്ഷ്മിയുടെ കയ്യിൽ നിന്നും കപ്പ് വാങ്ങി അഭി ഒന്നു ചിരിച്ചു….

എൻ്റെ അഭി എനിക്കു നിൻ്റെ ചിരി ഒരു വീക്നെസ് ആയി പോയി പണ്ട് തൊട്ടേ ഞാൻ അതിൽ ആണ് വീഴുക ..

നിനക്ക് മാത്രം അല്ല വേറെ പലർക്കും എൻ്റെ ചിരി ആണ് ഇഷ്ടം …

അതു പറഞ്ഞു ലക്ഷ്മിയെ നോക്കിയതും അവള് പുച്ഛിച്ചു ഇറങ്ങി പോയി…

പുച്ഛം പരമ പുച്ഛം ഇന്നാ സഞ്ജു കോഫി….

കുടിച്ചു കൊണ്ടിരുന്ന കപ്പ് സഞ്ജുവിന് നിട്ടി അഭി പറഞ്ഞു…

താ .. അപ്പോ ഞാൻ ഇറങ്ങുന്നു അഭി . നാളെ വരാം…

ശരി സഞ്ജു ഞാൻ ഇറങ്ങാം ആമിയെ ഒന്നു കാണണം…

കുഞ്ഞിയെ ഉറക്കുമ്പോൾ തൻ്റെ ശരീരത്തിൽ കുടി ഇഴഞ്ഞു നടന്ന പ്രിയപെട്ട കൈ കണ്ടൂ ലക്ഷ്മി ഒന്നു ചിരിച്ചു….

എന്താണ് അഭി ഏട്ടാ,..

അതിനു മറുപടി മുന്നേ അഭിയുടെ ഫോൺ ബെൽ അടിച്ചു…

. ഹലോ പറ സജിത്ത് ആണോ താങ്ക്സ് ..

.

അഭി ഏട്ടാ ട്രീറ്റ് ചെയ്യണം കേട്ടോ…

പിന്നെ ചെയ്യാം ഈ സൺഡേ ആവട്ടെ അല്ലെങ്കിൽ അപ്പുവിനെ കിട്ടില്ല…

. അപ്പോ ഗുഡ് നൈറ്റ് അഭി ഏട്ടാ…

ഗുഡ് നൈറ്റ്…

എന്താ സജിത്ത് പറഞ്ഞത്…

ഫോൺ വെച്ചതും ലക്ഷ്മിയുടെ ചോദ്യം കേട്ടു അഭി ഒന്നു പുഞ്ചിരിച്ചു….

ഇൻ്റർനാഷണൽ ബിസിനെസ്സ് അവാർഡ് അനൗൺസ് ചെയ്തു…. Best business man of the year അഭിരാം വർമ്മ..

തൻ്റെ മടിയിലേക്ക് തല വെച്ചു ചിരിയോടെ അത്രയും പറഞ്ഞ അഭിയുടെ തലയിൽ ലക്ഷ്മി സ്നേഹത്തിൽ തലോടി…

Congrats

hubby.. ഇതെന്താ പുതുമ കഴിഞ്ഞ വർഷവും അഭി ഏട്ടൻ തന്നെ ആയിരുന്നില്ലേ…നിങ്ങളുടെ ഫോട്ടോ ഇട്ടു എന്ന ഒറ്റ പേരിൽ ഒരു ന്യൂസ് പേപ്പർ മുഴുവൻ കത്തിച്ച ആൾ ആണ് ഞാൻ ..

ഹ കഴിഞ്ഞ രണ്ടു വർഷമായി ഞാൻ തന്നെ ആണ് പക്ഷേ ഇത്തവണ ഒത്തിരി സ്പെഷ്യൽ ആണ്.. അടിച്ചു ഏല്പിച്ച ജോലിക്ക് കിട്ടുന്ന സമ്മാനം അങ്ങനെ ആയിരുന്നു മുന്നേ വരെ പക്ഷേ ഇപ്പൊ അങ്ങനെ അല്ല.. എന്തിനാ നി ന്യൂസ് പേപ്പർ കത്തിച്ചത്…

പിന്നെ അല്ലാതെ ഉള്ള ജോലിയും പോയി ചെറിയമ്മയുടെ വായിൽ നിന്നു തെറിയും കേട്ടു പേപ്പർ നോക്കിയപ്പോൾ അവരുടെ മുടിഞ്ഞ വർണന.. ഏറ്റവും പ്രായം കുറഞ്ഞ യുവ ബിസിനെസ്സ് മാൻ .. ബിസിനസ് സാമ്രാജ്യത്തിലെ. കിരീടം വെക്കാത്ത രാജാവ് പിന്നെ ഒന്നും ആലോചിച്ചില്ല അഭിരാം വർമ്മ അടുപ്പിൽ നിന്നു കത്തി..

ദുഷ്ട ഇത്ര ദേഷ്യം ആയിരുന്നോ നിനക്ക് എന്നോടു…

പിന്നെ ആ സമയത്ത് ആളെ കിട്ടിയാൽ അടുപ്പിൽ വെച്ചെനെ അത്ര ദേഷ്യം … പിന്നെ പ്രതികാരം അതൊക്കെ പോയിട്ട് ഇപ്പൊ ഈ ജിന്നിനോട് വല്ലാത്ത മുഹബ്ബത്ത് ആണ്…

നി എന്തു റിവഞ്ച് ആണ് ചെയ്തത് ഞാൻ ചെയ്തത് അല്ലേ മോളേ റിവഞ്ച്… എന്നെ അത്ര വെറുത്ത നിന്നെ കൊണ്ടു മാറ്റി ചിന്തിപ്പിക്കുക പിന്നെ എൻ്റെ ഭാര്യ ആയി എൻ്റെ കുഞ്ഞിൻ്റെ അമ്മ ആയി .. ദ്ദേ ഇപ്പൊ തന്നെ ഈ മടിയിൽ തല വെച്ചു ഇങ്ങനെ കിടക്കുക സ്വീറ്റ് റിവഞ്ച് …

സോറി അഭി ഏട്ടാ അതൊക്കെ…

അയ്യോ വേണ്ട സെൻ്റി അടിച്ചു ടൈം കളയരുത് …ഞാൻ അച്ചനോട് ഒന്നു പറഞ്ഞിട്ട് വരട്ടെ ഉറങ്ങരുത് ഉറങ്ങിയാൽ എൻ്റെ സ്വഭാവം മാറും. എൻ്റെ ട്രോഫി ഇപ്പൊ എഴുനേറ്റു അലാറം തുടങ്ങും   അതിനു    മുന്നേ   ഇന്നെങ്കിലും   നിന്നെ   ഒന്നു   നല്ല   പോലെ   സ്നേഹിക്കണം…..

തന്നോട് അത്രയും പറഞ്ഞു ഗിരിധരിൻെറ റൂമിലേക്ക് പോയ അഭിയെ ലക്ഷ്മി ചിരിയോടെ നോക്കി….

Now we going to Announce the next category of award best business man of the year അഭിരാം വർമ്മ… മാറി വരുന്ന ബിസിനെസ്സ് മാറ്റങ്ങൾക്ക് ഒരേ ഒരേ ഒരു പേര് അഭിരാം .. ബിസിനെസ്സ് സ്വപ്നം കാണുന്ന ഏത് ഒരാളുടെയും റോൽ മോഡൽ please

കുഞ്ഞിനെ ലക്ഷ്മിയുടെ കയ്യിൽ കൊടുത്തു അവാർഡ് വാങ്ങാൻ എഴുന്നേറ്റ അഭിയെ ഗിരിധർ നിറ കണ്ണുകളോടെ നോക്കി. ..സ്റ്റേജിൽ എത്തി momento കയ്യിൽ വാങ്ങി നേരെ അഭി നോക്കിയതും അച്ഛൻ്റെ കണ്ണിലേക്ക് ആണ്…

സാർ two വേഡ്സ് …

നന്ദി ഇങ്ങനെ ഒരു ജന്മം തന്ന അമ്മക്ക് പിന്നെ സാക്ഷാൽ ജഗദീശ്വരനോട്.. ഈ അവാർഡ് അദ്ദേഹത്തിന് ആണ് ബിസിനെസ്സിലെ എൻ്റെ   ഒരേ  ഒരു  ഗുരു. എൻ്റെ റോൽ മോഡൽ എൻ്റെ അച്ഛൻ.. മകൻ തളർന്നു എന്നു തോന്നുമ്പോൾ വാക്കുകൾ കൊണ്ടു വാശി കുട്ടി ഒപ്പം നിന്നു .. നിന്നെ കൊണ്ടു സാധിക്കും എന്ന് പറയാതെ പറഞ്ഞു .. പിന്നെ ഓരോ പുരുഷനും പൂർണ്ണം ആകുക തൻ്റെ നല്ല പാതി ഒപ്പം ചേരുമ്പോൾ ആണ് എന്നിലെ പുരുഷനെ പൂർണ്ണം ആക്കി ഒപ്പം എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം ആയ എൻ്റെ മോളേ എനിക്ക് തന്നു താങ്ക്സ് ലക്ഷ്മി … പിന്നെ എടുത്തു പറയണ്ട വേറെ ഒരാൾ ഇരുപത്തിനാല് വർഷം ആയി അവൻ എനിക്ക് ആരാണ് എന്ന് എന്നോട് തന്നെ ഞാൻ ചോദിക്കുന്നു… സഞ്ജീവ് എൻ്റെ സഞ്ജു അവൻ ഇല്ലെങ്കിൽ ഞാൻ പൂർണ്ണം അവില്ല എൻ്റെ ജീവിതത്തിലെ സന്തോഷം ആയാലും സങ്കടം ആയാലും അവൻ ഒപ്പം നിന്നു … പിന്നെ എൻ്റെ ചേട്ടൻ മാത്രം ആണ് എൻ്റെ ഹീറോ എന്ന് പറയുന്ന എൻ്റെ ആമി… പിന്നെ ലൈഫിൽ കടന്നു വന്ന ഒത്തിരി മുഖങ്ങൾ ശത്രു ആയും മിത്രം ആയും എല്ലാരോടും നന്ദി…

സ്റ്റേജിൽ നിന്നു ഇറങ്ങി തൻ്റെ അടുത്തു വന്ന മകനെ ഗിരിധർ ചേർത്തു നിർത്തി…

അഭിമാനം ആണ് ഈ നിമിഷം അഭിരാം വർമ്മയുടെ അച്ഛൻ.. നന്ദി ഞാൻ എന്ന അച്ഛൻ്റെ സ്വപ്നത്തിന് കാവൽക്കാരൻ ആയതിനു …

തന്നെ കെട്ടിപിടിച്ചു അത്രയും പറഞ്ഞ അച്ഛനെ അഭി ഇറുക്കി. പുണർന്നു…

നന്ദി അങ്ങനെ പറയരുത് ഈ ജന്മം തന്നതിന് ഞാൻ ആണ് നന്ദി പറയണ്ടത്….

അയ്യോ എന്തിനാ അപ്പുപ്പയുടെ മോൾ കരയുന്നത്…

പെട്ടന്ന് അഭിയെ അകറ്റി നിർത്തി കരഞ്ഞ കുഞ്ഞിനെ ലക്ഷ്മിയുടെ കയ്യിൽ നിന്നും വാങ്ങിയ അച്ഛനെ അഭി ചിരിയോടെ നോക്കി…

അഭി നിൻ്റെ പെങ്ങൾ നിന്നോട് പിണങ്ങി…

എന്തിനാ ആമി നി എന്നോട് പിണങ്ങിയത്….

സഞ്ജു പറഞ്ഞ കേട്ട് അഭി ആമിയേ ചേർത്തു നിർത്തി…

അഭി ഏട്ടൻ എൻ്റെ പേര് ലാസ്റ്റ് ആണ് പറഞ്ഞത് ഞാൻ പിണങ്ങി…

അയ്യോ സോറി നെക്‌സ്‌റ് ടൈം അദ്യം നിൻ്റെ പേരെ പറയൂ….

ഞാൻ അവാർഡ് മേടിച്ചാൽ അപ്പോ നിൻ്റെ പേരെ അദ്യം പറയൂ ആമി..

സഞ്ജു അതു പറഞ്ഞതും ആമി ഒന്നു ചിരിച്ചു …

എങ്കിൽ കാക്ക മലർന്നു പറക്കും…

ആമിയുടെ പറഞ്ഞ കേട്ടു അഭി ഒന്നു ചിരിച്ചു….

എന്താടാ അഭിരാം വർമ്മ നിനക്കു സംശയം ഉണ്ടോ?..

ഉണ്ടെങ്കിൽ….

ഒരു ബെറ്റ് വെക്കാം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിൻ്റെ കയ്യിൽ ഇരിക്കുന്ന മൊമെൻ്റോ എൻ്റെ കയ്യിൽ വരും…

നോക്കാം അങ്ങനെ ഒന്നു നടന്നാൽ സഞ്ജീവ് മഹാദേവൻ എന്തു പറയുന്നോ അതു അഭിരാം വർമ്മ ചെയ്യും…

.

സമ്മതിച്ചു പക്ഷേ ഒരു കാര്യം ഒരു അഞ്ച് വർഷം നി ബിസിനെസ്സ് വിട്ടു നിൽക്കണം….

സഞ്ജുവിൻ്റെ പറച്ചിൽ കേട്ട് എല്ലാരും ഒന്നു ചിരിച്ചു…

അഭിരാം സാർ വൈഫിൻ്റേ ഒപ്പം നിന്നു ഒരു ഫോട്ടോ പ്ലീസ്…

ഫോട്ടോഗ്രാഫർ പറഞ്ഞ കേട്ട് അഭി ലക്ഷ്മിയെ ചേർത്തു നിർത്തി സാരിയുടെ ഇടയിലൂടെ വയറിൽ കുസൃതി കാട്ടിയ അവനെ ലക്ഷ്മി കപട ദേഷ്യത്തിൽ നോക്കി …

ഇവിടെ വെച്ചു കടി കിട്ടിയ നാണക്കേട് ആണ് കൈ എടുക്കു മോനെ അഭിരാം വർമ്മെ…

അയ്യോ വട യക്ഷി ചതിക്കരുത്…

ആ പേടി വേണം…

അതും പറഞ്ഞു തന്നിലേക്ക് ചേർന്ന് നിന്ന ലക്ഷ്മിയെ അഭി കൂടുതൽ ചേർത്തു നിർത്തി …

തുടരും….

അടുത്ത   ബെല്ലോട്   കുടി   ലക്ഷ്മി   എന്ന   സ്റ്റോറി   തീരുന്നത്   ആണ്

4.2/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!