Skip to content

ലക്ഷ്മി – ഭാഗം 42

Lakshmi Ashwathy Novel

അഭി….

സഞ്ജുവിൻ്റെ വിളിയിൽ അവൻ ഫോണിൽ നിന്നും തല ഉയർത്തി…

എന്താണ് സഞ്ജു …

നി എന്താ അഭി സജിത്ത് കൊണ്ടു വന്ന പേപ്പർ നോക്കുക പോലും ചെയ്യാതെ സൈൻ ചെയ്തത്…

നിനക്ക് എന്താ അപ്പുവിനെ വിശ്വാസം ഇല്ലെ ഇപ്പോളും….

അതല്ല അഭി ഒരു ചെറിയ മിസ്റ്റെക്ക് വന്നാൽ നി ഇതു വരെ ചെയ്ത എല്ലാം വെറുതെ ആവും… എൻ്റെ ഓർമ്മ വെച്ച കാലം തൊട്ടു എൻ്റെ അച്ഛൻ ബിസിനെസ്സ് ചെയ്യുന്നു അതു കണ്ട വളർന്നത് പക്ഷേ ഇതൊക്കെ തന്നെ ആണേലും സത്യം പറയാമല്ലോ അഭി അക്കൗണ്ട്സ് തൊട്ടു പോയാൽ എൻ്റെ കൈ വിറക്കും.. പക്ഷേ അപ്പു അവൻ എങ്ങനെ എനിക്ക് അത്ഭുതം ആണ്…

അക്കൗണ്ട്സ് തൊട്ടു പോയാൽ അവൻ്റെ കൈ വിറയൽ നിൻ്റെ തല അടിച്ചു ഞാൻ പൊളിക്കും .. ഈ ഒരു കാര്യം വരുമ്പോ ആണ് നമ്മൾ .രണ്ടും പേരും പിണങ്ങുന്നത്… അപ്പു അവൻ ആളു ബ്രില്ലിൻ്റ് ആണ് പിന്നെ ഞാൻ സൈൻ ചെയ്തത് എൻ്റെ ഓഫീസിൽ ഒരു രൂപ അങ്ങോട്ടോ ഇങ്ങോട്ടോ മാറി കിടന്നാൽ ഞാൻ അറിയും അതിനു കുത്തി ഇരുന്നു മുഴുവൻ ഒന്നും നോക്കണ്ട… പിന്നെ ഇപ്പൊ അപ്പു ചെയ്യുന്നത് അവൻ്റെ പ്രായത്തിനു ചെയ്യാൻ പറ്റുന്നതിന് അപ്പുറം ആണ്… ആ തല ആണ് എനിക്കു വേണ്ടത് സിവിൽ സർവീസ് അതവന് പറ്റും അവിടെ വന്നിരുന്നു ഓരോന്ന് ചെയ്യുന്നതിൽ കുടി അവൻ കുടുതൽ കുടുതൽ കോൺഫിഡൻ്റ് ആവുക ആണ് .. ആദ്യത്തെ മാസം ഞാൻ ഉണ്ടായിട്ടും എന്നെ കൊണ്ടു കണക്ക് ഒന്നും പറ്റില്ല അഭി ഏട്ടാ എന്ന പറഞ്ഞവൻ ഇപ്പൊ ഞാൻ ഇല്ലെങ്കിലും അവിടത്തെ അക്കൗണ്ട്സ് മുഴുവൻ നോക്കും… ആ ഒരു ധൈര്യം വളർത്തി എടുക്കുക അതായിരുന്നു വേണ്ടത് അല്ലാതെ എനിക്ക് അവിടെ ഒരു ജോലിക്കാരനെ അവശ്യം ഉണ്ടായിട്ടു അല്ല ഇപ്പൊ അവന് തോന്നുന്നുണ്ട് എനിക്ക് ഇതൊക്കെ സാധിക്കും എന്ന്.. ഇതൊന്നും അല്ലാതെ ഒരു വടിയും എടുത്ത് മുന്നിൽ വെച്ചു അടിച്ചു ഇരുത്തി പഠിപ്പിക്കാൻ അവൻ എഴുതാൻ പോവുന്നത് lkg എക്സാം അല്ല സഞ്ജു സിവിൽ സർവീസ് ആണ്…

എനിക്കു തോന്നി അഭി എന്തേലും കാണാതെ നി ഒന്നും ചെയ്യില്ല എന്നു…

ഇപ്പൊ ഒരു മീറ്റിംഗ് അവൻ നന്നായി പ്രസെൻ്റ് ചെയ്യും ഒരു പേടിയും ഇല്ലാതെ … എക്സാം ടൈമിൽ അവൻ്റെ മുന്നിൽ ഇരുന്നു ആര് എന്തു ചോദ്യം ചോദിച്ചാലും അവൻ നന്നായി അതു കൈകാര്യം ചെയ്യും അതാണ് വേണ്ടത്… അതൊക്കെ പോട്ടെ അക്കൗണ്ട്സ് തൊട്ടു പോയാൽ ഉള്ള കൈ വിറയൽ മാറ്റണോ വെറും ഒരു മാസം ഒറ്റ മാസം കൊണ്ട് മാറ്റി തരാം എൻ്റെ കുടേ പോരു…

അയ്യോ വേണ്ട അഭി എപ്പോളും നി ഒരു കാര്യം ഓർക്കണം നിൻ്റെ ഫ്രണ്ട് എന്നതിൽ കവിഞ്ഞ് ഞാൻ നിൻ്റെ പെങ്ങളുടെ ഭർത്താവ് ആണ് .. നിൻ്റെ ഒപ്പം ഞാൻ ഓഫീസിൽ കണക്ക് ക്ലാസ്സിനു വന്നാൽ എൻ്റെ പല കണക്ക് കുട്ടലും തെറ്റും എൻ്റെ പൊന്നു .അഭി ആളെ വിടൂ …

എങ്കിൽ വേണ്ട അതൊക്കെ പോട്ടെ സഞ്ജു സജിത്തും അമ്മുവും നല്ല മാച്ച് ആണ് അല്ലേ…

അതേ അഭി പക്ഷേ അമ്മുവിന് വലിയ താല്പര്യം ഇല്ല .. ആ കുട്ടിയെ നമ്മുക്ക് നിർബന്ധിക്കാനും പറ്റില്ല ഇപ്പോളും ആ കുട്ടിക്ക് ഒരു കല്യാണം താല്പര്യം ഇല്ല എന്നു തോന്നുന്നു.. പിന്നെ അഭി നി ഇടയിൽ നിന്നു കല്യാണം നടത്തിയാലും നാളെ ഒരിക്കൽ സജിത്ത് അവന് തോന്നരുത് അവൻ്റെ ലൈഫ് പോയി എന്നു…

എന്താണ് സഞ്ജു ഇതു ഞാൻ അവനോടു പറഞ്ഞത് അല്ല… സജിത്ത് ഇങ്ങോട്ടു ആവശ്യപ്പെട്ടത് ആണ് നിങ്ങളുടെ കല്യാണത്തിന് അമ്മുവിനെ കണ്ടപ്പോൾ .. എന്നോട് പറഞ്ഞപ്പോൾ തന്നെ ഞാൻ ആ കുട്ടിയുടെ ലൈഫിൽ ഉണ്ടായ ട്രാജഡി ആണ് പറഞ്ഞത് അതു അറിഞ്ഞപ്പോൾ അവൻ ഒന്നു ഞെട്ടി… അതു സ്വാഭാവികം അവൻ്റെ മനസു അറിഞ്ഞു ഞാൻ പറഞ്ഞു നി ഒന്നു ആലോചിക്കൂ എന്നിട്ട് തീരുമാനം പറ ചിലപ്പോൾ ആ കുട്ടിക്ക് നി വിചാരിക്കുന്ന പോലെ ഒരു ഭാര്യ ആവാൻ ഒന്നും പറ്റില്ല ചിലപ്പോൾ നിങ്ങളുടെ ലൈഫ് നല്ല രീതിയിൽ പോവാൻ 100/1 % ചാൻസ് എന്നു…

അപ്പോ അവൻ എന്താ അഭി പറഞ്ഞത്…

മുഖത്ത് വന്ന കൗതുകത്തിൽ സഞ്ജു അഭിയോട് ചോദിച്ചു…

പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അപ്പോ തന്നെ അവൻ ഓകെ പറഞ്ഞു.. ആ കുട്ടിയുടെ പാസ്റ്റ് ഒന്നും അവന് ഒരു പ്രോബ്ലം അല്ല പിന്നെ ഈ ലൈഫ് എന്നത് ഒരു ചലഞ്ച് അല്ലേ .. ചിലർ മത്സരിച്ചു ജയിക്കും ചിലർ തോൽക്കും ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടം തരണം ചെയ്ത പെണ്ണാണ് അമ്മു… ഒരു പെൺകുട്ടിക്ക് ജീവിതത്തെ പറ്റി ഒത്തിരി പ്രതീക്ഷ കാണും നമ്മൾ ആണുങ്ങൾ അതു നമ്മളെ കൊണ്ടാവുന്ന രീതിയിൽ സാധിച്ചു കൊടുത്തു അവരുടെ ഒപ്പം ജീവിക്കും നോർമൽ ലൈഫ്… പക്ഷേ അമ്മു ആ കുട്ടിക്ക് ജീവിതത്തിൽ വലിയ പ്രതീക്ഷ ഒന്നും കാണില്ല അങ്ങനെ ഉള്ള ഒരു കുട്ടി എൻ്റെ ലൈഫിൽ വന്നാൽ ഞങ്ങളുടെ ലൈഫ് ഡിഫറെൻ്റ് ആവില്ലെ എന്നു പിന്നെ ഒരു മാസ്സ് ഡയലോഗും ഈ ഭൂമി വേട്ടക്കാർ ക്ക് മാത്രം ഉള്ളത് അല്ല വേട്ട യടപെട്ടവർക്കും ഉള്ളത് എന്നു .. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല സഞ്ജു തരിച്ചു നിന്നു വല്ലാത്ത ജാതി മനുഷ്യൻ…

കുറച്ചു മുന്നേ ഇതൊക്കെ അറിഞ്ഞിരുന്നു എങ്കിൽ അഭി ഞാൻ അവനെ കണ്ട ഉടനെ കെട്ടി പ്പിടിച്ച് ഒരുമ്മ കൊടുത്തേനെ…

സത്യം സഞ്ജു ഈ ഭൂമിയിൽ കാമം വാഴുന്ന കാലം ഓരോ ദിവസവും ഓരോ പുതിയ അമ്മു ജനിക്കും… പക്ഷേ സജിത്തിനേ പോലെ ചിന്തിക്കുന്നവർ അവർക്ക് ഒപ്പം ഉണ്ടെങ്കിൽ .പിന്നെ നടക്കുന്നത് ചരിത്രം ആണ് വൻ ചരിത്രം…

അഭി ഏട്ടാ….

ആമിയുടെ വിളിയിൽ സംസാരം മുറിച്ചു അഭി എണീറ്റു…

എന്താ ആമി …

നമുക്ക് ഇറങ്ങാം ഹോസ്പിറ്റലിൽ ഇരുന്ന മതിയോ …

അയ്യോ ശരിയാ വാ സഞ്ജു നമ്മുക്ക് വീട്ടിൽ പോയി ബാക്കി പറയാം…

അതു പറഞ്ഞു അഭി മുന്നോട്ട് നടന്നു…

സഞ്ജു ഏട്ടാ…

എന്താണ് മുടിഞ്ഞ സ്നേഹത്തിൽ ഒരു വിളി…

ആമിയുടെ വിളിയിൽ സഞ്ജു തിരിഞ്ഞു നിന്നു…

അതു ഞാൻ ഒരാഴ്ച വീട്ടിൽ നിന്നാലോ എന്നാണ് ഒരു ആലോചന കുഞ്ഞാറ്റ അവളെ കണ്ടു കൊതി തീർന്നില്ല.. എന്താണ് സഞ്ജു ഏട്ടൻ്റെ അഭിപ്രായം…

വളരെ നല്ല അഭിപ്രായം നി നിന്നോടി ഒരാഴ്ച കഴിഞ്ഞു വന്ന മതി..

ഇന്നെന്ത പറ്റിയത് അല്ലെങ്കിൽ വീട്ടിൽ നിൽക്കുന്ന കാര്യം പറഞാൽ എൻ്റെ തല എടുക്കുന്ന ആൾ ആണ്…

പുതിയ തിരിച്ചു അറിവുകൾ ആമി നി എൻ്റെ ഭാര്യ ആണ് എന്നു വെച്ചു എൻ്റെ ഇഷ്ടത്തിനുസരിച്ച് തുള്ളുന്ന പാവ ഒന്നും അല്ല നിനക്കും നിൻ്റെ ഇഷ്ടം ഉണ്ടല്ലോ….

എന്നാലും എൻ്റെ സഞ്ജു ഏട്ടാ .ഇതെന്താ പറ്റിയത് .. തലയിൽ വല്ലതും വീണോ…

എൻ്റെ ആമി നമ്മുടെ മുന്നിൽ ചില അടാർ ഐറ്റങ്ങൾ വരുമ്പോൾ നമ്മൾ മാറി പോവും … കുറച്ചു മുന്നേ വരെ നിൻ്റെ ചേട്ടൻ ചെയ്യുന്ന എന്തോ അതായിരുന്നു എനിക്കു മാസ്സ്… ഇപ്പൊ നിൻ്റെ ചേട്ടൻ ഓകെ എന്ത് അവനെ മൊത്തത്തിൽ വിഴുങ്ങുന്ന ഒരു ഐറ്റം …

എന്താ ഈ പറയുന്നത് …

അതൊക്കെ പിന്നെ പറയാം.. നി വാ …

ഈശ്വര ഇനി ഇതിയാന് ആൾ മാറി വല്ല ഇൻജക്ഷൻ കിട്ടിയോ?. അതോ വട്ട് ആയോ…

സഞ്ജു പോയതു .നോക്കി ചിരിയോടെ ആമി പറഞ്ഞു….

സഞ്ജു വീടിനുളളിലേക്ക് വന്നപ്പോ എന്തോ ആലോചിച്ചു നിൽക്കുന്ന അഭിയെ ആണ് കണ്ടത്….

അഭി എന്താ പറ്റിയത് ..

സഞ്ജു അമ്മ ചതിച്ചു….

എന്താ കാര്യം ..

ലച്ചുവും മോളും ഇനി തൊട്ടു അമ്മയുടെ ഒപ്പം താഴെ ആണ് കിടക്കുന്നത്…

ഹ എത്ര മനോഹരം ആയ ആചാരം…

ചിരിയോടെ അതു പറഞ്ഞ സഞ്ജുവിനെ അഭി ഒന്നു നോക്കി…

പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും നിൻ്റെ വിധിയും ഇതൊക്കെ തന്നെ.. ആ മുറിയിലേക്ക് ആവശ്യം ഇല്ലാതെ കേറി പോവരുത് എന്നാണ് ഓർഡർ… എങ്കിലും ഇതൊക്കെ ആരാവും കണ്ടൂ പിടിച്ചത്…

കുറ്റം പറയാൻ പറ്റില്ല നിന്നെ പോലെ ഉള്ള ഐറ്റം ഓകെ അല്ലേ മൊതല് ചിലപ്പോൾ …

ദ്ദേ സഞ്ജു ഒരുമാതിരി വർത്തമാനം പറയരുത്… കുഞ്ഞിനെ കാണുക എന്നതാണ് ലക്ഷ്യം അല്ലാതെ നി പറയും പോലെ… ഉറക്കം ആണോ എന്നു നോക്കിയിട്ടു വരട്ടെ…

ആര് ഉറക്കം ആണോ എന്നു …

കുഞ്ഞു ഞാൻ നോക്കി വരാം നി ഇവിടെ നിൽക്കാണെ….

എൻ്റെ അഭി ആളെ വിടൂ തെറി. കേൾക്കാൻ എനിക്കു വയ്യ…

അഭി ….

രാജിയുടെ വിളിയിൽ അഭി. അങ്ങോട്ടു നോക്കി…

എന്താ അമ്മാ….

വന്നപ്പോ തൊട്ടു ഈ നില്പ് തുടങ്ങിയത് അല്ലേ ഒന്നു പോയി കിടന്നു ഉറങ്ങു നി…

അതു അമ്മേ ഞാൻ മോളേ കാണാൻ… പ്ലീസ് …

അയ്യോ ശരി ഇനി മോളേ കാണാതെ നി ഉറങ്ങാതെ ഇരിക്കണ്ട… ഉറങ്ങി കിടക്കുന്ന മോളോ കുഞ്ഞോ ഉണർന്ന നിൻ്റെ തലകിട്ടു ഞാൻ തരും….

അയ്യോ ഇല്ല ഞാൻ ദ്ദേ വരുന്നു സഞ്ജു…

അതും പറഞ്ഞു ലക്ഷ്മി കിടക്കുന്ന മുറിയിലേക്ക് പോയ അഭിയെ സഞ്ജു ചിരിയോടെ നോക്കി…

ഉറക്കത്തിൽ പോലും ഒരു കൈ കൊണ്ടു കുഞ്ഞിനെ തന്നോട് ചേർത്തു പിടിച്ച മാതൃത്വം.. അഭിയെ കണ്ടതും കുഞ്ഞിനെ നോക്കിയിരുന്ന അമ്മു ഒന്നു ചിരിച്ചു… ഉറങ്ങുന്ന ലക്ഷ്മിയും മോളും അഭി അടുത്തു ചെന്നു ആ കുഞ്ഞിളം നെറ്റിയിൽ അമർത്തി ചുംബിച്ചു ഉറക്കത്തിന് ഇടയിൽ വന്ന തടസം ഇഷ്ടം ആവാതെ കുഞ്ഞാവ ചെറുതായി ഒന്നു ചിണുങ്ങി എങ്കിലും വീണ്ടും കണ്ണ് മുറുക്കി അടച്ചു ഉറക്കം പിടിച്ചു.. ലക്ഷ്മിയെ ഒന്നു തലയിൽ തലോടി റൂം വിട്ടു…

എന്താ സന്തോഷം ആയോ …

പുറത്ത് നിന്ന സഞ്ജുവിൻ്റെ ചോദ്യം കേട്ടു അഭി ഒന്നു ചിരിച്ചു…

പിന്നെ മനസു നിറഞ്ഞു വാ സഞ്ജു നമ്മുക്ക് ഉറങ്ങാം…

പിന്നെ നിനക്ക് കുട്ടു കിടക്കാൻ ഞാൻ ആര നിൻ്റെ ഭാര്യയോ പോയി കിടന്നു ഉറങ്ങ് ചെറുക്കാ.. എനിക്ക് വേറെ പണി ഉണ്ടു…

ജൂലിയുടെ കടി കൊള്ളാൻ പോവാ…

ആണെങ്കിൽ….

നിൻ്റെ വിധി…

ചിലങ്കയുടെ ശബ്ദം കേട്ടാണ് സഞ്ജു ആമിയുടെ റൂമിലേക്ക് ചെന്നത്… ചിലങ്ക തൻ്റെ കയ്യിൽ എടുത്തു വെച്ചു അതിൽ തലോടി കിടക്കുന്നു …ഒരു നിമിഷം ആ കാഴ്ച സഞ്ജു നോക്കി നിന്നു…

എന്താണ് സഞ്ജു ഏട്ടാ ഡോറിൻ്റെ അവിടെ സ്റ്റക്ക് ആയി പോയ….

നിനക്ക് എന്തടി പുറകിലും കണ്ണുണ്ടോ?…

കണ്ണു ഒന്നും ഇല്ല പക്ഷേ മുക്കിനു അറിയാം എത്ര വർഷം ആയി കാണുന്നു…

ബെഡ്ഡിൽ നിന്നും എണീറ്റു ചിരിയോടെ ആമി സഞ്ജുവിനെ നോക്കി…

ഇന്നെന്ത് എൻ്റെ ഭാര്യ നല്ല ഹാപ്പി ആണല്ലൊ..എന്താ കാര്യം….

എനിക്കു ഒരു ഓഫർ ഒരു ഡാൻസ് വീഡിയോ ഒരു കവർ സോങ്ങ് ആണ് സംഭവം പക്ക ക്ലാസ്സിക്കൽ … എൻ്റെ ഡാൻസിൻ്റെ പാഷൻ അറിയാവുന്ന ഒരു ഫ്രണ്ട് അവൻ വെച്ച ഓഫർ ആണ് മുന്നു വർഷം മുന്നേ അവൻ്റെ ചേട്ടൻ ഒരു ആൽബം ഓകെ ചെയ്യുന്ന ആൾ ആണ്.. പക്ഷേ സഞ്ജു ഏട്ടന് അറിയാലോ ആ ടൈം ഞാൻ നോ പറഞ്ഞു … പിന്നെ അതിനെ പറ്റി തിരക്കിയില്ല ദ്ദേ ഇപ്പൊ അവൻ വീണ്ടും വിളിച്ചു അതു അഭിരാമി തന്നെ ചെയ്യണം എന്നു പറഞ്ഞു എന്താ സഞ്ജു ഏട്ടാ ഞാൻ ശ്രമിക്കട്ടെ….

തൻ്റെ നെഞ്ചിലേക്ക് ചിലങ്കയും മുഖവും ഒന്നിച്ചു ചേർത്തു വെച്ചു അത്രയും പറഞ്ഞ ആമിയുടെ നെറുകയിൽ സഞ്ജു സ്നേഹത്തിൽ ചുണ്ടമർത്തി….

നിനക്ക് വന്ന ഓഫർ അതു കൊണ്ടു മാത്രം നി ഇത്ര ഹാപ്പി ആവില്ല എന്താണ് ആ സോങ്ങ് പാടാൻ പോവുന്ന അഭിയാണോ?…

സഞ്ജുവിൻ്റെ നെഞ്ചില് നിന്നും മുഖം എടുത്തു ആമി അവനെ നോക്കി…

സഞ്ജു ഏട്ടന് ഞങളുടെ രണ്ടുപേരുടെയും മനസു നല്ലത് പോലെ അറിയാം… അവനിൽ നിന്നും ഒഴിയാൻ ഞാൻ വെച്ച ഓഫർ ആണ് അതു … പാടുന്നത് അഭിരാം എന്ന എൻ്റെ ചേട്ടൻ ആണെകിൽ മാത്രം ഞാൻ ചിലങ്ക കെട്ടാം എന്നു… ഇപ്പൊ അവൻ വിളിച്ചു ഓകെ പറഞ്ഞു നിൻ്റെ ചേട്ടൻ പാടി തുടങ്ങി അപ്പോ നമ്മുടെ പ്രോജക്ട് നോക്കികൂടെ എന്നു… ബട്ട് അവൻ എങ്ങനെ? അറിഞ്ഞു….

പെങ്ങൾക്ക് അറിയാമോ ഈ ഓഫർ……

ഹ അറിയാം…

അപ്പോ അതു തന്നെ അതിൽ ഇനി ചിന്തിക്കാൻ ഒന്നും ഇല്ല… അഭി അറിഞ്ഞിട്ടില്ല അറിഞ്ഞാൽ എന്നോടു പറയും….

ഇപ്പൊ അവൻ എന്നെ വിളിച്ചു വേച്ചതെ ഉള്ളൂ.. ജസ്റ് ചിലങ്ക എടുത്തു ഒന്നു കയ്യിൽ പിടിച്ച നേരം അത്ര .. എനിക്കു ഡാൻസ് നല്ല പേടി ഉണ്ടു സഞ്ജു ഏട്ടാ..

നിനക്ക് പറ്റും കാരണം നിൻ്റെ ഡാൻസ് എന്ന സ്വപ്നം അതിലും എത്രയോ മേലെ ആണ് നിനക്ക് ചേട്ടനോട് ഉള്ള സ്നേഹം.. അവനിലെ ഗായകൻ എന്ന സ്വപ്നം ഇതു രണ്ടും നടക്കും…

അതു പറഞ്ഞു കൊണ്ട് സഞ്ജു ആമിയുടെ കാലു തൻ്റെ മടിയിൽ എടുത്തു വെച്ചു .. അവളുടെ കയ്യിൽ നിന്നു ചിലങ്ക വാങ്ങി ആ കാലിൽ കെട്ടി ആ കാലിൽ അമർത്തി ചുംബിച്ചു…

നിറഞ്ഞ കണ്ണും ആയി ആമി അവനെ ഇറുക്കി കെട്ടി പുണർന്നു…

താങ്ക്യൂ സഞ്ജു ഏട്ടാ നിങ്ങളെ പോലെ ഒരു ഭർത്താവ് ഏതു ഒരു പെണ്ണിനും ബലം ആണ്…

ആമി …

എന്താ സഞ്ജു ഏട്ടാ…

ജൂലി ഈ പരിസരത്ത് എങ്ങും ഇല്ലല്ലോ അല്ലേ…

എന്തെ ?..വിളിക്കണോ…

അയ്യോ കടി കൊള്ളാൻ വയ്യ അതാ…

അതും പറഞ്ഞു സഞ്ജു അവളുടെ പിൻ കഴുത്തിൽ അമർത്തി ചുംബിച്ചു.. സഞ്ജു ഒഴുക്കിയ പ്രണയ ഗാനത്തിൽ ലയിച്ചു ആമിയുടെ കാലിലെ ചിലങ്ക കിലുങ്ങി. തുടങ്ങി .. ഇടക്ക് പ്രണയത്തിന് തടസം ആയ ഉടയാടകൾ ശരീരത്തിൽ നിന്നും മാറി നിന്നപ്പോൾ ഒപ്പം ചിലങ്കയുടെ കിലുക്കവും നിലച്ചു താത്കാലികം ആയി….

തുടരും….

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!