ഏക “മാനസം”

1900 Views

ഏക മാനസം
============
കുറ്റ ബോധം ഇല്ലാത്ത
കുറ്റ കൃത്യങ്ങളുടെ,
കുത്തൊഴുക്ക് ആയി
കേരളം മാറുന്നുവോ…?

കാക്കി അണിഞ്ഞ പോലീസിനും,
കുടുംബത്തിനകത്തെ കാരണവർക്കും,
കൈക്കുമ്പിളിൽ ഒതുങ്ങാതെ…
കേരളത്തിൻറെ യൗവ്വനം
ക്രമം തെറ്റി ഒഴുകുന്നുവോ…?

കഞ്ചാവിലും കള്ളിലും മയക്കുമരുന്നിലും,
കേരളത്തിൻറെ മക്കൾ
മയങ്ങി തീരുന്നുവോ…?

പ്രണയ തകർച്ചയുടെ പ്രതിഫലമായി
പ്രാണൻ എടുക്കാൻ മാത്രം പ്രാപ്തരാകുന്നുവെങ്കിൽ…
ആധിയും ആശങ്കയും മാത്രമാണ്
തെരുവിൽ എവിടെയും നാം കാണുന്നത്.

നിൻറെ ‘മാനസ’ത്തിൽ തുളഞ്ഞു കയറിയ –
വെടിയുണ്ടയുടെ തീനാളം കത്തിക്കരിച്ചത്
സകല ‘മാനസ’ങ്ങളെയുമാണ്.

പകയുടെ പുകച്ചുരുൾ
പുകച്ചു വിഴുങ്ങി
ഹൃദയത്തിൽ കുടിയിരുത്തിയ
കാട്ടാള ഹൃദയൻറെ
കണ്ണുകൾ കണ്ടത് മനുഷ്യരെയല്ല.

തെല്ലൊന്ന് തെറ്റാതെ
ഉന്നം പിടിച്ചുതിർത്ത നിന്റെ…
കൈകൾക്ക് പിന്തുണ
എവിടെനിന്ന്?

കൈ വിറക്കാതെയാ-
കാഞ്ചി വലിക്കുവാൻ
പരിശീലനം ലഭിച്ചത്?
എവിടെ നിന്ന്?

പതറാത്ത പാദത്തിൽ,
ഇടറാത്ത ഹൃദയത്തിലെ-
ങ്ങിനെ കഴിഞ്ഞു?..
നിനക്കീ കുരുതി….!

കൊന്നിട്ട് നീ സ്വയം
ചത്ത് തീർന്നെങ്കിലും….
തീരില്ല നിന്നെ
ശപിച്ചു തീർത്താൽ.

ഞങ്ങൾ ഒന്നാകെ
ഒരേ മാനസത്താൽ
കാർക്കിച്ചു തുപ്പുന്നു…
നിൻ മുഖത്ത്.

(അബു വാഫി, പാലത്തുങ്കര)

4/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഏക “മാനസം””

  1. number of young women’s tragic deaths, many suspected to be suicide, have revived public discussions on the practice of dowry, domestic violence and gender justice

Leave a Reply