Site icon Aksharathalukal

ഊമക്കുയിൽ – 9

oomakuyil

അതെ !! രുദ്രൻ തന്നെയാണ് …ബാംഗ്ലൂർ ഉണ്ടണ്ടായിരുന്ന രുദ്രൻ ……നിനക്ക് എന്നെ ഓർമയുണ്ട്  അല്ലേ ??

അല്ലെങ്കിലും പഴയതൊന്നും മറക്കാൻ കഴിയില്ലല്ലോ ?? രുദ്രന്റെ പുച്ഛം കലർന്ന ശബ്ദം ഗിരിയുടെ കത്തിൽ തുളച്ചുകയറി …

രുദ്രാ !! പ്ളീസ്….ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ……എന്നെ വെറുതെ വേട്ടയാടരുത് …

നീ ഒരു തെറ്റും ചെയ്തിട്ടില്ല അല്ലേ ?? നീ ഒന്ന് പുറകോട്ട് ആലോചിച്ചു നോക്ക് നീയും നിന്റെ കൂടെ ഉള്ളവന്മാരും എന്താണ് ചെയ്തുകൂട്ടിയത് എന്ന് …

രുദ്രന്റെ മൂർച്ചയുള്ള ശബ്ദം കേട്ട് സ്‌തബ്ധനായി ഗിരി ഇരുന്നു ….

ഇല്ല  രുദ്രാ !! എനിക്ക് ഒന്നിലും ഒരു പങ്കുമില്ല ഞാൻ  പറയുന്നത് സത്യമാണ് …

നീ മിണ്ടരുത് !! മനഃസാക്ഷി എന്നൊരു സാധനം നിനക്ക് ഉണ്ടെങ്കിൽ നീ എന്നോട് ഇങ്ങനെ സംസാരിക്കില്ല ..

ഞാനായിട്ട് ഒന്നിനും വരുന്നില്ല … പക്ഷെ  നീയൊക്കെ കാണിച്ചു  കൂട്ടിയതിന്റെ തിക്ത ഫലം അനുഭവിച്ചുകൊണ്ട്  ഒരാൾ ഇപ്പോഴും ബാംഗ്ലൂർ സ്പന്ദന ഹോസ്പിറ്റലിലെ സെല്ലിൽ  കഴിയുന്നുണ്ട് …. പൂജ !!

നീ ആ പേര് മറക്കാൻ  വഴിയില്ലല്ലോ അല്ലേ !! രുദ്രൻ പറഞ്ഞു ..

രുദ്രൻ  !! ഞാൻ പറഞ്ഞല്ലോ  .. ഒരു തെറ്റും ഞാൻ ചെയ്‌തിട്ടില്ല ….ആരുദെയും ജീവിതം ഞാൻ നശിപ്പിച്ചിട്ടില്ല ..എല്ലാം  രുദ്രന്റെ തെറ്റിദ്ധാരണ ആണ് ..

എന്റെ കൂടെ ഉണ്ടായുന്നവർ എന്നെ ചതിച്ചു ഞാൻ  ആ കുട്ടിയെ രക്ഷിക്കാൻ ആണ് നോക്കിയത് ….ഗിരിയുടെ യാചന  കലർന്ന ശബ്ദം രുദ്രനെ അലോരസ്സപെടുത്തി .. 

എന്റെ മുന്നിൽ ഒരു ഏറ്റുപറച്ചിൽ നടത്തേണ്ട കാര്യം ഇല്ല ഗിരി ……..ഒരുപക്ഷെ നിന്റെ കൂടെ അന്ന് ഉണ്ടായിരുന്ന ചെകുത്താന്മാർ എന്ന് ഒന്നും നടക്കാത്ത ഭാവത്തിൽ സുഖമായി ജീവിക്കിന്നുണ്ടാകും …

ഗിരി ഒന്നും പറഞ്ഞില്ല …

ഞാൻ കാരണം ഇയാൾ വീർപ്പ് മുട്ടേണ്ട !! ഫോൺ വെച്ചേക്കാം !! രുദ്രൻ ഫോൺ  കട്ട് ചെയ്തു …

ഗിരിയുടെ കണ്ണുകൾ നിറഞ്ഞു ..:

എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിക്ക്‌ കയറുന്നതിന് മുൻപ് ഒരു ചെറിയ ബ്രേക്ക് വേണമെന്ന് കരുതിയാണ് ബംഗ്ലൂർക്ക് ട്രെയിൻ കയറിയത് …

കെ അർ പുരത്തു താമസിക്കുന്ന അകന്ന  ബന്ധു ആയ സന്ദീപ്  ആണ്  തന്നെ ബംഗ്ലൂർക്ക് ക്ഷണിച്ചത് ….സന്ദീപിന്റെ  കൂടെ രോഹൻ , ദീപക് എന്ന രണ്ട് കൂട്ടുകാരും താമസിച്ചിരുന്നു ..ബാംഗ്ലൂർ നഗരത്തിലെ ഓരോ ദിവസ്സവും ആസ്വദിക്കുവാൻ ഉള്ളതായിരുന്നു .. കയ്യിൽ  ഇഷ്ട്ടം പോലെ കാശും എന്തും ചെയ്യാൻ തിളപ്പുള്ള പ്രായവും …എല്ലാം മതിമറന്ന് ആസ്വദിച്ചു …

പൂജ … മംഗലാപുരം സ്വദേശി … പഠനത്തിനായി ബാംഗ്ലൂരിലേക്ക് വന്നവൾ .. കാണാൻ സുന്ദരി .. പഠനത്തിലും മുൻപന്തിയിൽ .. തന്റെ കസിൻ സന്ദീപിന്റെ കാമുകി …സന്ദീപിന് പൂജ ആയിരത്തിൽ ഒരുവൾ മാത്രമായിരുന്നു ..എന്നാൽ പൂജക്ക് സന്ദീപിനോട് അന്ധമായ സ്നേഹമായിരുന്നു …

പൂജയുടെ സ്നേഹം  സന്ദീപ് പലപ്പോഴും ദുരുപയോഗം ചെയ്യുന്നത് പോലെ തനിക്ക് തോന്നിയിരുന്നു ..

ഒരിക്കൽ മധുവിന്റെ ഒരു ആവശ്യത്തിനായി ചെന്നൈയിലേക്ക് തന്നെ വിളിച്ചു ….ആദ്യം നിരസിച്ചു എങ്കിലും പിന്നീട് താൻ രണ്ടു ദിവസത്തേക്ക് ബാംഗ്ലൂരിൽ നിന്നും ചെന്നൈക്ക് പോയി..

സന്ദീപിന് പല ദുശീലങ്ങൾ ഉണ്ടെന്ന് അറിയാമായിരുന്നു എങ്കിലും .. തനിക്ക് ദോഷം വരുന്നതൊന്നും സന്ദീപിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലായിരുന്നു …

ചെന്നൈയിൽ നിന്ന് തിരിച്ചു ബാംഗ്ലൂരിലെ ഫ്ലാറ്റിൽ വന്നു .. വാതിൽ പൂട്ടിയിരിക്കുന്നത് കണ്ട് ബാഗിൽ ഉണ്ടായിരുന്ന താക്കോൽ എടുത്തു വാതിൽ തുറന്ന് ഫ്ലാറ്റിലേക്ക് കയറി ..മുറികൾ ആകെ അലങ്കോലമായി കിടക്കുന്നു … ആരെയും അവിടെ കണ്ടില്ല … തന്റെ മുറി തുറക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു സന്ദീപിന്റെ മുറിയിൽ നിന്ന് ഒരു ഞരക്കം കേട്ടത് …

സംശയം തോന്നി വാതിലിൽ തട്ടി നോക്കി …. പ്രതികരണം ഒന്നും ഉണ്ടായില്ല .. ഗിരി ഒരു നിമിഷം ആലോചിച്ചു … പിന്നെ രണ്ടും കല്പിച്ചു വാതിൽ തുറന്നു …

വാതിൽ തുറന്ന് കണ്ട കാഴ്ച്ച കണ്ട് ഗിരി നടുക്കത്തോടെ നിന്നു …

അർധനഗ്നയായി കിടക്കുന്ന  പൂജ !!!സുബോധം ഇല്ലന്ന് ഗിരിക്ക് മനസ്സിലായി ..മുറിയിൽ  മറ്റാരേയും കണ്ടില്ല …

ഗിരിക്ക് എന്ത്ചെയ്യണം എന്ന് അറിയാതെ അവിടെ തരിച്ചു നിന്നു ….ഫോൺ എടുത്ത് സന്ദീപിനെ വിളിച്ചു … ബെൽ അടിച്ചതല്ലാതെ പ്രതികരണം ഒന്നും ഉണ്ടായില്ല …രോഹനെയും ദീപകിനെയും വിളിച്ചു .. രണ്ടാളുടെയും ഫോൺ സ്വിച്ച്ഓഫ് …

ഗിരി വീണ്ടും സന്ദീപിനെ വിളിച്ചു .. ഈ തവണ സന്ദീപ് ഫോൺ എടുത്തു ..

സന്ദീപേ !! നീ എവിടാ ?? ഗിരി ചോദിച്ചു …

ഞാൻ ഫ്ലാറ്റിൽ ഇല്ലടാ !! രണ്ട് ദിവസം കഴിഞ്ഞേ  വരുവോള്ളു ..മൈസൂരിൽ എന്റെ കൂടെ പഠിച്ച കുട്ടിയുടെ എൻഗേജ്മെൻറ് ആണ് .. ഞാൻ വെളുപ്പിനെ പുറപ്പെട്ടു .. നീ എവിടെയാ ?? സന്ദീപ് തിരക്കി ..

ഞാൻ ഫ്ലാറ്റിൽ വന്നു !! ഗിരി പറഞ്ഞു …

അവിടെ ആരും  ഇല്ലേ !! നിന്റെ കയ്യിൽ താക്കോൽ ഉണ്ടല്ലോ .. തുറന്ന് കയറിക്കോ !! സന്ദീപ് പറഞ്ഞു ..

സന്ദീപേ  ഒരു പ്രശ്നമുണ്ട് !!! പൂജ ഇവിടെ ഉണ്ട് !! അവൾക്ക് തീരെ വയ്യ !! അവൾക്ക്  എന്താ പറ്റിയതെന്ന് ഞാൻ പറയുന്നില്ല … പക്ഷെ ആരാണ് ഈ കണ്ണിൽ ചോരയില്ലാത്ത  പണി കാണിച്ചതെന്ന് എനിക്ക് അറിയില്ല ..

ഒരു ശ്വാസം മാത്രമേ ഉള്ളു … ഗിരി പറഞ്ഞുകൊണ്ട് കിതച്ചു …

ഹാ !! അവൾക്ക് എന്ത് പറ്റിയെന്നാ !!! ഇന്നലെ വൈകിട്ട് അവൾ ഫ്ലാറ്റിൽ വന്നതാണ് .. രാത്രി ആയത് കൊണ്ട് പോകേണ്ട  എന്ന് പറഞ്ഞത് ഞാനാണ് … ഞാൻ പുലർച്ചെ  പോകുമ്പോൾ വരെ അവൾക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു …സന്ദീപ് പറഞ്ഞു ..

ഗിരി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തിട്ട് വീഡിയോ കാൾ വിളിച്ചു …. സന്ദീപ് ഫോൺ എടുത്തു ……നോക്ക് ഇങ്ങനെയാണോ നീ പൂജയെ  രാവിലെ  കണ്ടത് ??ഗിരി പൂജയെ കാണിച്ചു കൊടുത്തു … സന്ദീപ് ഞെട്ടി വിറങ്ങലിച്ചു ..

അയ്യോ …. പൂജാ !! അവൾക്ക്  എന്ത് പറ്റി ….

എന്റെ പൊന്ന് ഗിരി എനിക്ക് ഒന്നും അറിയില്ല !! ഞാൻ ഇറങ്ങാന്നേരം അവൾ ഉറക്കമായിരുന്നു !! നീ ദീപകിനെയും രോഹനെയും  വിളിച്ചു നോക്കിക്കേ ?? സന്ദീപ് അലറി ..

ഞാൻ വിളിച്ചു !! രണ്ടാളും ഫോൺ ഓഫ് ആക്കിയേക്കുവാ … ഗിരി പറഞ്ഞു ..

ഗിരി !! നീ സമയം കളയാതെ അവളെ  ഹോസ്പിറ്റലിൽ കോണ്ടുപോ … അവൾക്ക് ഒന്നും സംഭവിക്കരുത് !! അവൾക്ക് എന്തേലും പറ്റിയാൽ നമ്മുടെ അല്ല എന്റെ തലയിൽ ആകും ..സന്ദീപിന്റെ ഭയം കണ്ട് ഗിരിക്കും പേടി തോന്നി ..

ഞാൻ ഇപ്പോൾ ഇവിടെ നിന്നും തിരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല .. കൂട്ടുകാരോട് കള്ളം പറഞ്ഞു അങ്ങോട്ട് വാരാൻ പറ്റില്ല ..

നീ അവളെ സിറ്റിയിലുള്ള  ഹോസ്പിറ്റലിൽ കൊണ്ട്‌പോക്കോ .. അവിടെ ക്യാഷുവാലിറ്റിയിൽ ഉള്ള  Dr കെവിൻ എന്റെ കൂട്ടുകാരൻ ആണ് .. അവനെ വിളിച്ചു പറയാം .. അവൻ അവിടെയില്ലെങ്കിൽ ആരോടെങ്കിലും നോക്കാൻ ഞാൻ വിളിച്ചു പറയാം .. നിനക്ക് ഒരു കുഴപ്പവും വരാതെ ഞാൻ നോക്കാം ഗിരി … പ്ളീസ് !! താമസിക്കുന്ന ഓരോ നിമിഷവും പൂജയുടെ ജീവൻ അപകടത്തിലാകും …

സന്ദീപ് ഫോൺ കട്ട് ചെയ്തു … ഗിരി പൂജയെ നോക്കി … ജഗ്ഗിൽ ഇരുന്ന വെള്ളം മുഖത്തു തളിച്ചു നോക്കി … പ്രതികരിക്കുന്നില്ല … കൈ പിടിച്ചു നാഡി മിടിപ്പ് നോക്കി … ജീവനുണ്ട് ..:

ഗിരി പിന്നെ ഒന്നും നോക്കിയില്ല … അവിടെ കിടന്ന വസ്ത്രം പൂജയുടെ ധരിപ്പിച്ചു ഒരു ഷീറ്റ് എടുത്തു വട്ടം ചുറ്റി … അവളെ എടുത്തുകൊണ്ട്  താഴെ ചെന്ന്  സന്ദീപിന്റെ കാർ സ്റ്റാർട്ട് ചെയ്ത്  സിറ്റി ഹോസ്പിറ്റലിലേക്ക് യാത്രയായി …

സിറ്റി. ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ കാർ കൊണ്ട് നിറുത്തി .. അറ്റെൻഡറിന്റെ  സഹായത്തോടെ സ്‌ട്രെച്ചറിൽ പൂജയെ കിടത്തി …

ഗിരിക്ക്  ആകെ  പേടിയായി …

ഹലോ !! ഗിരി അല്ലേ … ഞാൻ Dr രുദ്രൻ  ഡ്യൂട്ടി ഡോക്ടർ ആണ്  Dr  കെവിൻ എന്നെ വിളിച്ചിരുന്നു ..എന്താ  ഈ കുട്ടിക്ക്  പറ്റിയത് ??

എനിക്ക് അറിയില്ല ഡോക്ടർ … ഞാൻ സ്ഥലത്തില്ലായിരുന്നു .. Dr കെവിന്റെ  കൂട്ടുകാരൻ സന്ദീപിന്റെ കസിൻ ആണ് ഞാൻ ..സന്ദീപിന്റെ  ഫ്ലാറ്റിൽ ആണ് താമസം ……രണ്ടു ദിവസമായി ഞാൻ ചെന്നൈയിൽ ആയിരുന്നു … ഇന്ന് രാവിലെ ആണ് ഞാൻ ബാംഗ്ലൂരിൽ വന്നത് ..

ഫ്ലാറ്റിന്റെ താക്കോൽ ഉള്ളത് കൊണ്ട് തുറന്ന് കയറി അപ്പോഴാണ് പൂജയെ ഈ അവസ്ഥയിൽ കണ്ടത് ..

തനിക്ക് ഈ കുട്ടിയെ അറിയാം അല്ലേ ?? Dr രുദ്രൻ ചോദിച്ചു ….സണ്ടീപിനെ കാണാൻ വരാറുണ്ട് .. അവർ തമ്മിൽ റിലേഷൻഷിപ് ഉള്ളതായി അറിയാം .. പൂജയുടെ ഡീറ്റെയിൽസ് എനിക്കറിയില്ല ഡോക്ടർ ..

എന്തായാലും താൻ ഇവിടെ നിൽക്ക് !! ഞാൻ വിശദമായി പരിശോധിച്ചിട്ട് വരാം ….രുദ്രൻ പറഞ്ഞിട്ട് അകത്തേക്ക് പോയി …

ഗിരി അവിടെ കാത്തുനിന്നു ..

കുറച്ചു നേരമായിട്ടും രുദ്രനെ കണ്ടില്ല ഗിരിക്ക് പരിഭ്രമിച്ചു … അവിടെ കണ്ട ഒരു കസേരയിൽ പോയി  ഗിരി ഇരുന്നിട്ട് സന്ദീപിനെ വിളിച്ചു … ഫോൺ സ്വിച്ച്ഓഫ് … ഗിരി ഒന്നുകൂടി വിളിച്ചു ഫോൺ  സ്വിച്ച്ഓഫ് …

മോനെ !! നീയല്ലേ  ആ പെങ്കൊച്ചിനെ  കൊണ്ടുവന്നത് !! അറ്റൻഡർ വന്ന് ചോദിച്ചു …

അതെ !! ഗിരി കസേരയിൽ നിന്ന് എഴുനേറ്റു.. ചേട്ടൻ മലയാളിയാണ് അല്ലേ !!

മ്മ് ..ആ കൊച്ചിനെ  എവിടെ നിന്നാണ് കൊണ്ടുവന്നത് എന്നൊന്നും ഞാൻ നിന്നോട് ചോദിക്കുന്നില്ല !! നീയല്ല ഇത് ചെയ്തത് എന്ന് മനസ്സിലായി ..നീ ഈ ക്രൂരത ചെയ്തിരുന്നുവെങ്കിൽ ഇവിടെ കൊണ്ടുവരില്ലെന്ന്  എനിക്ക് അറിയാം ..

കെട്ടടത്തോളം അകത്തുപോകുന്ന കേസാണ് കുഞ്ഞേ !! നീയതിന്റെ ജീവൻ രക്ഷിക്കാൻ കൊണ്ടുവന്നില്ലേ !! മതി .. അതിന് ആയുസ്സുണ്ടെങ്കിൽ രക്ഷപെടും .. നീ ഇവിടെനിന്ന് പോകാൻ നോക്ക്…അല്ലെങ്കിൽ ഇത് നിന്റെ തലയിൽ ആകും …

എന്തായാലും ആശുപത്രിക്കാർ പോലീസിനെ അറിയിക്കും … കേസാകും ..ആ പെണ്ണിന്  ബോധം തെളിയാൻ സമയമെടുക്കും .. പോലീസ് വന്ന് ആ കൊച്ചിന്റെ മൊഴി എടുക്കുന്ന വരെ നീ അവന്മാരുടെ കസ്റ്റഡിയിൽ ആകും … ഒരു മയവും ഇല്ലാത്ത കാട്ടാളന്മാരാണ്  ഈ നാട്ടിലെ പോലീസ് …ഉള്ള തടി കേടാവാതെ. രക്ഷപെടാൻ നോക്ക് …

അറ്റൻഡർ പറയുന്നത് കേട്ട് സ്‌തബ്ധനായി ഗിരി നിന്നു ……എന്നെ കണ്ണുമിഴിച്ചു നോക്കി നിൽക്കാതെ .. പോകാൻ നോക്ക് ..

ഗിരി പിന്നെ അവിടെ നിന്നില്ല … ഫ്ലാറ്റിൽ പോയി തന്റെ ബാഗും എടുത്ത് നേരെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ പോയി പാലക്കാടിനുള്ള ആദ്യത്തെ ബസിന് കയറി …

സന്ദീപിന്റെ നമ്പറിൽ വിളിച്ചപ്പോൾ ഒന്നും പ്രതികരണം ഉണ്ടായില്ല …

പിന്നീട് പൂജക്ക് എന്ത് സംഭവിച്ചെന്നോ എങ്ങനെയുണ്ടെന്നോ താൻ അറിഞ്ഞിട്ടില്ല  !!

നാട്ടിലേക്ക് വന്ന താൻ പതിയെ ജോലി അന്വേഷിച്ചു തുടങ്ങി ..

മധു ചെന്നൈയിലേക്ക് വിളിച്ചു എങ്കിലും പോകാൻ മനസ്സു വന്നില്ല … ഒടുവിൽ മധുവിന്റെ കമ്പനിയുടെ പുതിയ ബ്രാഞ്ച് കൊച്ചിയിൽ തുടങ്ങുന്നു എന്ന് അവൾ തന്നെ പറഞ്ഞറിഞ്ഞു … അപേക്ഷ കൊടുത്തു …അങ്ങനെ തനിക്ക് ജോലി കിട്ടി ..

രുദ്രൻ പറഞ്ഞത് ശെരിയാണെങ്കിൽ പൂജ ഇപ്പോൾ സ്പന്ദന ഹോസ്പിറ്റലിൽ ഉണ്ട് ….അത്‌ മെന്റൽ ഹോസ്പിറ്റൽ ആണെന്ന് താൻ കേട്ടിട്ടുണ്ട് ..

പൂജയുടെ ഇപ്പോഴത്തെ അവസ്ഥ സന്ദീപിന് അറിയുമോ ??

സന്ദീപ് പിന്നെ തന്നെ വിളിച്ചിട്ടില്ല … പോലീസിനെ പേടിച്ചു താൻ പിന്നെ ഒന്നും അന്വേഷിക്കാൻ പോയിട്ടില്ല എന്നതാണ് സത്യം …

പക്ഷെ  പൂജക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണം .. ഇതിനു പിന്നിൽ സന്ദീപ് ആണൊ അതോ അന്നുമുതൽ പിടി തരാതെ മുങ്ങിയ ദീപക്കും റോഹനുമാണോ ??

ഗിരി ഫോണിലെ  കോൺടാക്ട് ലിസ്റ്റിൽ ഒന്ന് നോക്കി … ഗിരി തേടിയ നമ്പർ കിട്ടി …ഡയൽ ചെയ്തു …

മറുതലക്കലിൽ നിന്ന്  ഫോൺ  അറ്റൻഡ് ആയി …

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post
Exit mobile version