പെട്ടെന്ന് ബൊലേറോയുടെ ഡോർ തുറന്ന് ഒരു സ്ത്രീ രൂപം തന്റെ അടുക്കലേക്ക് നടന്ന് വരുന്നത് രോഹൻ അവ്യക്തമയി കണ്ടു …ആ രൂപം അടുക്കുംതോറും അവന് കൂടിതൽ മിഴിവോടെ അവളെ കണ്ടു … ആ തണുപ്പിലും രോഹന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു …
പൂജ ….. അതേ പൂജ തന്നെ !!!
പൂജ … അവൾ എങ്ങനെ ഇവരോടൊപ്പം ?? അപ്പോൾ ദീപക്കും ഇവരുടെ കൂടെ കാണുമോ ?? അവൻ കൂടി ചെയ്ത തെറ്റ് ഞാൻ ഒറ്റക്ക് ഏറ്റെടുക്കേണ്ടി വരുമോ ??
താൻ ഒറ്റക്കാണ് !! അപകടത്തിലാണ് !! രോഹന്റെ മനസ്സിലൂടെ പലവിധ ചിന്തകളും വന്നു ..
രോഹൻ !! നിനക്ക് ഈ നിൽക്കുന്ന ആളെ ഞാൻ പരിചയപ്പെടുത്തേണ്ടല്ലോ !! അല്ലേ ?? സന്ദീപ് ചോദിച്ചു …
ഇല്ല സന്ദീപേ … ആര് മറന്നാലും ഇവൻ മറക്കാൻ ഒരു സാധ്യതയും ഇല്ല … ഗിരിയാണ് അതിന് മറുപടി പറഞ്ഞത് …
ഇതിനിടയിൽ എന്റെ റോൾ എന്താണെന്ന് ഞാൻ രോഹനോട് പറയാൻ മറന്നു …
ഞാൻ Dr രുദ്രൻ … അബോധാവസ്ഥയിൽ നീയൊക്കെ ഉപേക്ഷിചിച്ചിട്ട് പോയ ഈ പൂജയെ ഏറ്റെടുത്തു ചികിൽസിച്ച ഡോക്ടർ …
നീ ചെയ്ത തെറ്റിനുള്ള ശിക്ഷ നീ അനുഭവിച്ചേ തീരു രോഹൻ … ആ ശിക്ഷ വിധിക്കാനും അത് നിറവേറ്റാനും ആണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് ……ഗിരി പറഞ്ഞു …
കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുക എന്ന ഒരു ചികിത്സാ രീതി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു … ഞങ്ങളും അത് തന്നെയാണ് ചെയ്യാൻ പോകുന്നത് ..രുദ്രൻ പറഞ്ഞു …
നീ പണ്ട് ഈ നിൽക്കുന്ന പൂജയുടെ ഞരമ്പിൽ കുത്തിവെച്ച അതേ മയക്കുമരുന്ന് നിന്നിൽ കുത്തി വെക്കും .. ശേഷം നിന്നെ നിന്റെ കാറിൽ കയറ്റി ഇരുത്തി സീറ്റ് ബെൽറ്റ് ഇടും .. കാർ പതിയെ ദേ ആ കാണുന്ന കൊക്കയിലേക്ക് തള്ളി ഇടും … അതോടെ രോഹൻ എന്ന കഥാപാത്രം വെറും ഓർമ്മ മാത്രം ആയി മാറും …എങ്ങനെയുണ്ട് പ്ലാൻ ??സന്ദീപ് നിലത്തു നിന്ന് പിടിച്ചുയർത്തി ചോദിച്ചു
രോഹൻ ദയനീയമായിട്ട് ഒന്ന് സന്ദീപിനെ നോക്കി ..
പ്ളീസ് എന്നെ ഒന്നും ചെയ്യരുത് .. കള്ളിന്റെ പുറത്തു ബോധമില്ലാതെ പറ്റിപോയ ഒരബദ്ധം ആണ് !! ഞാൻ മാത്രമല്ല .. ദീപക്കും ഉണ്ടായിരുന്നു ….എന്നെ വെറുതെ വിടണം പ്ലീസ് .. ഈ ഭൂമിയുടെ ഏതെങ്കിലും കോണിൽ പോയി ഞാൻ ജീവിച്ചോളാം !!രോഹൻ അവസാന ആശ്രയം എന്നപോലെ പുലമ്പിക്കൊണ്ടിരുന്നു ..
മിണ്ടരുത് നീ !!!
നിന്നോട് ക്ഷമിക്കണം അല്ലേ ?? കള്ളും കഞ്ചാവും വലിച്ചു ബോധമില്ലാതെ ആയാൽ ആരെയും എന്തും ചെയ്യാമെന്നാണോ ?? പറയടാ !!എടാ പറയാൻ ??സന്ദീപ് രോഹന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി …
നീ പറഞ്ഞല്ലോ നീ മാത്രമല്ല … ദീപക്കിനും ഇതിൽ പങ്കുണ്ടെന്ന് ?? എനിക്ക് അറിയാം അവനും ഇതിൽ പങ്കുണ്ടായിരുന്നു എന്ന് .. അതുകൊണ്ട് അവനെ ഞാൻ നേരത്തെ കണ്ടിരുന്നു … സന്ദീപ് പറഞ്ഞു …
രുദ്രൻ കയ്യിൽ ഇരുന്ന മരുന്നിന്റെ ആംപ്യൂൾ പൊട്ടിച്ചു സിറിഞ്ചിലേക്ക് നിറച്ചു …
ശേഷം പൂജക്ക് നേരെ സിറിഞ്ജ് നീട്ടി … പെങ്ങളെ മടിക്കണ്ട ഇതു വാങ്ങി അവന്റെ ഞരമ്പിലേക്ക് കുത്തിയിറക്കിക്കോ ?? പൂജ സന്ദീപിനെ അനുവാദത്തിനായി നോക്കി … സന്ദീപ് കണ്ണുകൊണ്ട് അനുവാദം കൊടുത്തു …
രുദ്രന്റെ കയ്യിൽ നിന്ന് പൂജ മരുന്ന് നിറച്ച സിറിഞ്ജ് വാങ്ങി …രോഹന്റെ മുന്നിലേക്ക് നടന്നു … പൂജ അടുത്തേക്ക് വരുന്നത് കണ്ട് രോഹൻ ഒന്ന് കുതറി .. എന്നാൽ സന്ദീപും ഗിരിയും അവനെ മുറുകെ പിടിച്ചിരുന്നു …
രോഹൻ യാചിക്കുന്ന വിധത്തിൽ പൂജയെ നോക്കി … എന്നാൽ പൂജയുടെ ജ്വലിക്കുന്ന നോട്ടത്തിനുമുന്നിൽ രോഹൻ പതറിപ്പോയി ..
രോഹന്റെ കൈയിലെ തെളിഞ്ഞു നിന്ന ഞരമ്പിലേക്ക് പൂജ സിറിഞ്ജ് കുത്തിയിറക്കി …
എല്ലാം ഇതോടെ കഴിയാൻ പോവുകയാണെന്ന് രോഹന് മനസ്സിലായി …
നിന്റെ ബോധം അല്പസമയത്തിനകം മറയും അതിന് മുൻപ് ഒരു സത്യം നീ അറിയാനുണ്ട് .. നിന്റെ കൂടെ പങ്കാളിയായി ഉണ്ടായിരുന്ന നമ്മടെ ദീപക് ഇന്ന് ജീവനോടെ ഇല്ല … മരിച്ചു പോയി .. ട്രെയിനിൽ നിന്ന് വീണു മരിച്ചു .. വിധി അല്ലാതെന്ത് പറയാൻ !! എന്തായാലും അല്പസമയത്തിനകം നിനക്ക് അവനെ കാണാൻ പറ്റുമല്ലോ അതാണ് എന്റെ ഏക സമാധാനം …
സന്ദീപ് പറഞ്ഞു … രോഹൻ സന്ദീപിന്റെ വെളിപ്പെടുത്തൽ കേട്ടെങ്കിലും പ്രതികരിക്കാൻ കഴിഞ്ഞില്ല … പതിയെ അവന്റെ ബോധം മറഞ്ഞൂ …
രുദ്രനും ഗിരിയും കൂടി രോഹനെ താങ്ങി പിടിച്ചു കാറിൽ ഇരുത്തി. സീറ്റ് ബെൽറ്റ് ഇട്ടു ……ഗിരി എല്ലാം ഓക്കെ ആണെന്ന് കൈ പൊക്കി കാണിച്ചു …
സന്ദീപും രുദ്രനും ഗിരിയും കൂടി കാർ മെല്ലെ തള്ളി കൊക്കയുടെ മുനമ്പത്തെക്ക് കൊണ്ട് വന്നു ….ഗിരി ഒന്നുകൂടി ചുറ്റുപാടും നോക്കി … ആരും ഇല്ലെന്ന് ഉറപ്പിച്ച ശേഷം കാർ കൊക്കയിലേക്ക് തള്ളിയിട്ടു …
പൂജയുടെ കണ്ണുകൾ നിറയുന്നത് കണ്ട് സന്ദീപ് അവളെ ചെന്ന് ചേർത്തു പിടിച്ചു .. ഇതൊന്നും ചെയ്യണം എന്ന് കരുതിയതല്ല പൂജാ .. പക്ഷെ നിന്നോട് തെറ്റ് ചെയ്തിട്ട് ഒന്നും നടന്നിട്ടില്ലെന്ന രീതിയിൽ അവന്മാർ തന്ത്രപരമായി രക്ഷപ്പെട്ടില്ലേ … ഒരിക്കൽപോലും അവന്മാർക്ക് ചെയ്തുപോയ തെറ്റിന്റെ ആഴം മനസ്സിലാക്കാനോ അത് തിരുത്താനോ ശ്രമിച്ചിട്ടില്ലല്ലോ … നമ്മൾ ചെയ്തത് ചിലപ്പോൾ നീതിക്ക് നിരക്കാത്തതായിരിക്കും .:: പക്ഷെ എനിക്ക് ഇതാണ് ശരി … ഇവിടെ നടന്നതെല്ലാം നമുക്ക് എല്ലാവർക്കും മറന്നു കളയാം ..സന്ദീപ് പറഞ്ഞു ..
അതേ !! സന്ദീപിനോട് ഞാനും യോജിക്കുന്നു .. ഇവിടെ നടന്നത് എല്ലാം ഒരു ദുസ്വപ്‌നം പോലെ നമുക്ക് എല്ലാവർക്കും മറക്കാം … ഇവനെ തേടി വീട്ടുകാർ കുറച്ചു അലയും .. പിന്നെ പോലീസിൽ ഒരു മാൻ മിസ്സിങ് പരാതിയും കൊടുക്കും … അവനെ നഖവും മുടിയും അടിവാരത്തിൽ നിന്നും വാരി എടുത്താൽ പോലും ഈ മരണത്തിന്റെ ദുരൂഹതയുടെ ചുരുൾ അഴിക്കാൻ പാടുപെടും … രുദ്രൻ പറഞ്ഞു ..
അച്ഛന്റെ പാറുവിന് ഈ കഥ ഇഷ്ടമായോ ??
ഗിരി ചോദിച്ചു …
അച്ഛാ കഥയായാലും ജീവിതം ആയാലും എനിക്ക് ഇഷ്ടപ്പെട്ടു !! പെണ്ണുങ്ങളോട് ക്രൂരത കാണിക്കുന്ന എല്ലാവർക്കും ഏതൊരു പാഠം ആകട്ടെ ?? പക്ഷെ അച്ഛാ എനിക്ക് മനസ്സിലാകാത്ത ഒന്നുണ്ട് … ഈ കഥയിൽ എന്റെ അമ്മയുടെ റോൾ എന്താണ് ?? പാറു ഗിരിയുടെ രോമാവൃതമായ താടിയിൽ തടവിക്കൊണ്ട് ചോദിച്ചു …
ഗിരി ചുവരിൽ മാല ഇട്ടു തിരി കത്തിച്ചു വെച്ചിരുന്ന ഹൃദ്യയുടെ മുഖത്തേക്ക് നോക്കി …
ഹൃദ്യ തന്നെ നോക്കി ചിരിക്കുന്നതായി ഗിരിക്ക് തോന്നി …
അങ്ങനെ ചോദിച്ചാൽ നിന്റെ അമ്മയാണ് എല്ലാത്തിനും നിമിത്തം എന്ന് എനിക്ക് തോന്നിപോയിട്ടുണ്ട് ..
നിന്റെ അമ്മ ഒരു സാധു ആയിരുന്നു … വിവാഹം നിശ്ചയിച്ചപ്പോൾ തന്നെ ജാതകത്തിലെ ചില പൊരുത്തക്കേടുകൾ പണിക്കര് എടുത്തു പറഞ്ഞിരുന്നു .. ഞങ്ങൾ അത് കാര്യമാക്കാതെ തന്നെ മുന്നോട്ട് പോയി .. സന്തോഷകരം ആയിരുന്നു ജീവിതം നിന്നെ ഗർഭം ധരിച്ച സമയത്തു ഏറ്റവും കൂടുതൽ സന്തോഷിച്ചതും നിന്റെ അമ്മ ആയിരുന്നു പാറു …എന്നാൽ ഏഴാം മാസം പടിക്കൽ കാല് തെറ്റി വീണതും രക്തസ്രാവം ഉണ്ടായതും എല്ലാം പെട്ടെന്നായിരുന്നു .. നിന്നെ ജീവനോടെ കിട്ടിയപ്പോഴും എനിക്ക് പ്രതീക്ഷ ആയിരുന്നു നിന്റെ അമ്മയെ എനിക്ക് തിരികെ കിട്ടുമെന്ന് .. എന്നാൽ നിന്നെ പ്രസവിച്ചതിന്റെ മൂന്നാം നാൾ അവൾ നമ്മളെ വിട്ടു പോയി …
കൈ കുഞ്ഞായിരുന്ന നിന്നെക്കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നപ്പോൾ ആണ് … നിന്റെ ചെറിയമ്മ കാവ്യ നമ്മുടെ കൊച്ചു ജീവിതത്തിലേക്ക് കടന്ന് വന്നത് ..: ഇന്നും അവൾ ജീവിക്കുന്നത് നിനക്ക് വേണ്ടി അല്ലേ ?? ഗിരി കണ്ണട മാറ്റി കണ്ണ് തുടച്ചു ..
ദേ !! വരുന്നു ചെറിയമ്മ !! നൂറായുസ്സാണ് !! പാറു വാതിൽപ്പടിയിൽ നിന്ന് എഴുനേറ്റ് കൊണ്ട് പറഞ്ഞു ..
അച്ഛനും മോളും ഈ ത്രിസന്ധ്യ നേരത്തു ആരേ ഓർത്തുകൊണ്ട് ഇരിക്കുവാ ?? കാവ്യ ചോദിച്ചു ..
ഒന്നുമില്ല എന്റെ വാദ്യരെ …..ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഇരിക്കുവായിരുന്നു ..
എടി പെണ്ണെ നീ ഇങ്ങനെ അച്ഛന്റെ വാലിൽ തൂങ്ങി നടന്നോ .. ആര്യൻ സിവിൽ സർവീസ് കോക്കാച്ചിങ്ങിന് ചേർന്നു .. സന്ദീപേട്ടൻ ഇന്ന് വന്നിരുന്നു അഡ്മിഷൻ എടുക്കാൻ ..
മ്മ് , ഞാൻ അറിഞ്ഞു കാവ്യാ !! അവൻ എന്നെ അറിയിച്ചിരുന്നു ..പാറുവിനു അവളുടെ അമ്മയുടെ കൂട്ട് ഭരതനാട്യത്തിൽ റിസർച്ച് എടുക്കണം എന്നാണ് ……ഗിരി പറഞ്ഞു …
മോള് എന്തിനു പോയാലും എനിക്ക് എതിർപ്പില്ല .. പക്ഷെ നാളെ സ്വന്തം കാലിൽ നിൽക്കാൻ ഉള്ളത് സമ്പാദിക്കാൻ പറ്റണം അത്രേയൊള്ളൂ കാവ്യ പറഞ്ഞു ..
ചെറിയമ്മ ഇരിക്ക് ഞാൻ ചായ എടുക്കാം !!
പാറു അകത്തേക്ക് പോയി …
ഗിരിയേട്ടാ !! പിള്ളേരുടെ വിചാരം നമ്മൾക്ക് ഒന്നും അറിയില്ലെന്ന് ….രണ്ടു മിണ്ടാപൂച്ചകളും ചേർന്ന് നന്നായി അഭിനയിക്കുന്നുണ്ട് … രണ്ടിനും അസ്ഥിക്ക് പിടിച്ച പ്രേമം ആണ് ..
സന്ദീപേട്ടൻ എന്നെ കണ്ടപ്പോൾ പിള്ളേരുടെ കാര്യം സൂചിപ്പിച്ചിരുന്നു ..
എനിക്ക് അറിയാമെടോ !! രണ്ടും തകർത്തു അഭിനയം തുടരട്ടെ !! നമുക്ക് വൈകാതെ എല്ലാം ശെരിയാക്കാം …
കാവ്യ ചിരിച്ചു …
രുദ്രനും മധുവും വരുന്നുണ്ട് !! എല്ലാവരുടെയും സൗകര്യം നോക്കി നമുക്ക് അത് അങ്ങ് ആലോചിച്ചുറപ്പിക്കാം എന്ന് സന്ദീപ് എന്നോട് പറഞ്ഞിരുന്നു …
കൂട്ടത്തിൽ ഒന്നുകൂടി ഉണ്ട് … കാവ്യ ഗിരിയെ നോക്കി …
താൻ എന്ത് പറഞ്ഞു എതിർത്താലും അവരുടെ വിവാഹം കഴിഞ്ഞാൽ ഒരു മഞ്ഞച്ചരട് തന്റെ കഴുത്തിൽ ഞാൻ കെട്ടും ….ഗിരിയുടെ സ്വരം ആർദ്രമായി …
ഗിരിയേട്ടാ !!! അത് വേണ്ടാ … അങ്ങനെ ഒരു ഭാര്യാ പദവി ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല ..കാവ്യയുടെ ശബ്ദം ചിലമ്പിച്ചു ..
താൻ ആഗ്രഹികുന്നിലായിരിക്കും … എന്നാൽ ഞാനും പാറുവും തന്നെ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് …
തന്റെ വിവാഹത്തിന് വെറും പത്തു ദിവസം ബാക്കി നിൽകുമ്പോൾ അല്ലേ ഹൃദ്യ നമ്മളെ പിരിഞ്ഞു പോയത് …കൈകുഞ്ഞിമായി ശൂന്യതയിൽ നിന്ന എന്റെ അടുക്കൽ വന്നതും പാറുവിനെ ഏറ്റെടുത്തു സ്വന്തം കുഞ്ഞിനെ പോലെ വളർത്തി ഈ നിലയിൽ എത്തിച്ചത് നീ അല്ലേ കാവ്യാ ?? അതിനിടയിൽ നീ വേണ്ടന്ന് വെച്ചത് സ്വന്തം വിവാഹവും ,സുഖങ്ങളും അല്ലേ ????ഗിരി ചോദിച്ചു ..
ഞാൻ അതിന് ഇതുവരെ ഒന്നും ഒരു പരാതിയും പറഞ്ഞിട്ടില്ലല്ലോ ഗിരിയേട്ടാ ????എന്റെ ഹൃദ്യ ചേച്ചിയുടെ മകളെന്നാൽ എന്റേത് തന്നെയാണ് .. അതിന് ഒരു മാറ്റവും ഇല്ല …കാവ്യ കണ്ണ് തുടച്ചു ….എന്റെ ചേച്ചീ ജീവനോടെ ഇരുന്നാൽ ചെയ്യേണ്ട കടമകൾ എന്താണോ അത് മാത്രമേ ഞാൻ ചെയ്തിട്ടൊള്ളു …കാവ്യ പറഞ്ഞു …
ഗിരി കാവ്യയുടെ അരികിലേക്ക് ചേർന്നു നിന്നു .. എനിക്ക് നിന്റെ ഹൃദയശുദ്ധി അറിയാം കാവ്യാ … മോള് പോയി കഴിഞ്ഞാൽ ഞാനും ഒറ്റക്കാണ് … പരസ്പരം താങ്ങും തണലുമായി നമുക്ക് ജീവിച്ചുകൂടെ ?? ഗിരി കാവ്യയുടെ കണ്ണുകളിലേക്ക് നോക്കി ..
ഗിരിയേട്ടാ !! ഞാൻ … എനിക്ക് !! എനിക്ക് ആലോചിക്കണം ഗിരിയേട്ടാ … കാവ്യ വാക്കുകൾ കിട്ടാതെ നിന്ന് പതറി …
മതി … ആലോചിച്ചിട്ട് പതിയെ മറുപടി തന്നാൽ മതി … ഗിരി പതിയെ ചിരിച്ചു …
പാറു ചായയുമായി വന്നു …
കാവ്യ ചായ കുടിച്ചു …മോളെ നേരം ഒരുപാട് വൈകി … ഞാൻ ഇറങ്ങട്ടെ ??
ചെറിയമ്മ ഇനി ഇവിടെ പോകാൻ ആണ് !! അച്ഛൻ പറഞ്ഞതൊക്കെ ഞാൻ കേട്ടു !! ഞാൻ നേരത്തെ പറയണം എന്ന് കരുതിയ കാര്യങ്ങൾ കുറച്ചു വൈകിയാണെങ്കിലും അച്ഛൻ ചെറിയമ്മയോട് അവതരിപ്പിച്ചു ..
ചെറിയമ്മയുടെ മറുപടിക്കോ , എന്റെ കല്യാണം വരെയോ ഒന്നും അച്ഛൻ കാത്തിരിക്കേണ്ട .. നാളെ തന്നെ നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പോയി അച്ഛൻ ചെറിയമ്മയുടെ കഴുത്തിൽ താലി കെട്ടണം … അവിടെ വെച്ചല്ലേ ആദ്യമായി എന്റെ കുറുമ്പി ചെറിയമ്മയെ കണ്ടുമുട്ടിയത് .. അവിടെ നിന്ന് തന്നെ ഒരു പുതിയ ജീവിതത്തിന് തുടക്കം ആവട്ടെ … പാറു രണ്ടാളെയും നോക്കി ചിരിച്ചു ഗിരിയും ചിരിച്ചു കാവ്യയെ ചേർത്ത് പിടിച്ചു .. ദേ നമ്മുടെ മോള് പറഞ്ഞു ഇനി അപ്പീൽ ഒന്നും ഇല്ല
കാവ്യയുടെ കണ്ണുകൾ നിറഞ്ഞു ……..കവ്യ ചിരിച്ചുകൊണ്ട് തലയാട്ടി ..:
എല്ലാം മറ്റേതോ ലോകത്തിരിരുന്നു കണ്ടുകൊണ്ട് ഹൃദ്യയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും എന്ന പ്രതീക്ഷയോടെ നിറുത്തുന്നു
SHEROON4S
കഥക്ക് പൂർണത ഇല്ലന്ന് പറയുന്നവരോട് .. ഞാൻ പറയാൻ ആഗ്രഹിച്ച കഥ എനിക്ക് എഴുതുവാൻ സാധിച്ചില്ല .. ആദ്യമായിട്ടാണ് എന്റെ തുടർകഥ ഇത്രയും നീണ്ടുപോയത് .. എല്ലാ ദിവസവും എഴുതുവാൻ ഒരുപാട് ശ്രമിച്ചു ..എന്നാൽ ഓരോ കാരണങ്ങളാൽ ഒരുപാട് നീണ്ടുപോയി ……എന്നെ പിന്തുണച്ച എല്ലാ വായനക്കാരോടും ഒരുപാട് നന്ദി ഉണ്ട് ..
ഒരുപാട് കഥകൾ മനസ്സിൽ ഉണ്ടെങ്കിലും പഴയതുപോലെ എഴുതുവാൻ കഴിയുന്നില്ല …
ഇനി നല്ല ഒരു കഥവും കഥാപാത്രങ്ങളും മനസ്സിൽ വരുമ്പോൾ എഴുതുന്നതായിരിക്കും .. അതുവരെ
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission