Skip to content

ഊമക്കുയിൽ – 11

oomakuyil

ഇത് പൂജ !! എന്റെ പഴയ കാമുകി !! ഇപ്പോൾ എന്റെ ഭാര്യ !! എന്റെ കുഞ്ഞിന്റെ അമ്മ !!

സന്ദീപിന്റെ വെളിപ്പെടുത്തൽ കേട്ട് കിളിപോയപോലെ ഗിരി നിന്നു …

നീ  എന്താ  ഈ പറഞ്ഞു വരുന്നത് ?? നിന്റെയും പൂജയുടെയും കല്യാണം കഴിഞ്ഞെന്നോ ?? എനിക്ക് ഒന്നും മനസിലാകുന്നില്ല ..സംശയത്തോടെ ഗിരി ചോദിച്ചു …

നിന്റെ സംശയങ്ങൾ എല്ലാം ഞാൻ തീർത്തു തരാം ..

ഞങ്ങളുടെ വിവാഹം രഹസ്യമായിട്ടാണ് നടന്നത് … ബാംഗ്ലൂരിൽ വെച്ച് പൂജയെ രജിസ്റ്റർ മാര്യേജ് ചെയ്ത് അവിടെനിന്നും ഞങ്ങൾ സിംഗപ്പൂരിന് പറക്കുകയായിരുന്നു … പറയാൻ ഒരുപാടുണ്ട് ഗിരി …സന്ദീപ് ഗിരിയുടെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു …

ല്ഗഗേജുമായി അവർ കാർ പാർക്ക് ചെയ്തിടത്തേക്ക് പോയി …

കാറിന്റെ ഡോർ തുറന്ന് ഡ്രൈവിങ് സീറ്റിൽ നിന്ന് രുദ്രൻ ഇറങ്ങി ..

രുദ്രൻ സന്ദീപിന്റെ വരവ് കണ്ട് അന്ധാളിച്ചു നിന്നു .. ഇത് എന്ത് കൂത്ത് ?? ഇവന്റെ കല്യാണം കഴിഞ്ഞ കാര്യം ഗിരി തന്നോട് പറഞ്ഞിരുന്നോ ?? ഈ കുട്ടി ?? ഇവളെ  താൻ എവിടോ കണ്ടു മറന്നത് പോലെ ?? ആകെ കുഴഞ്ഞല്ലോ ..

ആരാ  ഗിരി ഇത് ?? കൂട്ടുകാരൻ ആണൊ ?? സന്ദീപ് രുദ്രനെ നോക്കി ചോദിച്ചു ……അതെ നമ്മുടെ ചങ്ക് ആണ് !! ഗിരി രുദ്രനെ ചൂഴ്ന്നു നോക്കിയിട്ട് പറഞ്ഞു .. ഹലോ .. ഞാൻ സന്ദീപ് !! ഗിരി പറഞ്ഞുകാണുമല്ലോ അല്ലേ ?? ഇത് എന്റെ വൈഫ് പൂജ .. ഇത്‌ ഞങ്ങളുടെ മകൻ ആര്യൻ എട്ടു മാസം പ്രായം !! സന്ദീപ് പൂജയെയും മകനെയും രുദ്രന് പരിചയപ്പെടുത്തി ……പൂജക്ക് മലയാളം അറിയില്ല .. മംഗലാപുരം സ്വദേശി ആണ് ..രുദ്രൻ പൂജയെ നോക്കി ചിരിച്ചു .. പൂജ തിരിച്ചും ഒരു നേർത്ത ചിരി സമ്മാനിച്ചു ..:

കാറിൽ ബാഗ് കയറ്റി വെച്ചതിന് ശേഷം അവർ എയർപോർട്ടിൽ നിന്ന് യാത്ര തിരിച്ചു ..:

ഗിരി !! എനിക്ക് ഒരു കാര്യം പറയാനുണ്ട് !! അമ്മക്ക് എന്റെ വിവാഹം നടന്ന കാര്യം ഒന്നും അറിയില്ല .. ഇവളെയും കുഞ്ഞിനേയും കൊണ്ട് എനിക്ക് വീട്ടിൽ കയറി ചെന്നാൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് ഒരു നിശ്ചയവും ഇല്ല .. നീ എനിക്ക് ഒരു വഴി പറഞ്ഞു താ ഗിരി …

ഏയ്‌ ! സേതു ആന്റി കുഴപ്പം ഒന്നും ഉണ്ടാക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട് സന്ദീപ് !! ഈ ചക്കര കുട്ടന്റെ മുഖം കണ്ടാൽ ആര് ഇറക്കി വിടാൻ ആണ് ..

നീ ധൈര്യമായിട്ട് ഇരിക്ക് …

എടാ  നല്ല വിശപ്പുണ്ട് ?? നാടെത്താൻ ഇനിയും ഒരുപാട്‌ നേരം ഉണ്ട് ….നല്ല് ഒരു ഹോട്ടൽ നോക്കി നീ കാർ നിറുത്തണം പ്ളീസ് ..

ഗിരി കാർ ഒരു ത്രീ സ്റ്റാർ റെസ്റ്റാറ്റാന്റിലേക്ക് ഓടിച്ചു കയറ്റി ..പൂജ കുഞ്ഞിനെ സന്ദീപിന്റെ കയ്യിൽ കൊടുത്തിട്ട് വാഷ്‌റൂമിൽ പോയി ..

സന്ദീപേ !! നിനക്ക് ഈ രുദ്രൻ ആരാണെന്ന് മനസ്സിലായോ??

പൂജക്ക് അപകടം ഉണ്ടായപ്പോൾ ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഇദ്ദേഹം ആണ് .. തികച്ചും അവിചാരിതമായിട്ടാണ് ഞാൻ രുദ്രനെ കണ്ടുമുട്ടുന്നത് … ഗിരി രുദ്രനെ പരിചയപ്പെട്ട സാഹചര്യം സന്ദീപിനോട് പറഞ്ഞു …

അന്ന് പൂജക്ക് സംഭവിച്ച അപകടത്തിന് അറിയാതെ എങ്കിലും ഞാൻ ആണ് കാരണക്കാരൻ എന്ന് എനിക്ക് അറിയാം ഗിരി ….എന്നെ വിശ്വസിച്ചു എന്റെ അടുത്ത് വന്നവളെ സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല  ..: അല്ലെങ്കിൽ കൂടെയുണ്ടായിരുന്ന സഹോദരന്മാരായി കണ്ടവന്മാർ കാമവെറിയന്മാരാണെന്ന് ഞാൻ മനസിലാക്കാൻ വൈകിപ്പോയി …

എന്താ സത്യത്തിൽ അന്ന് സംഭവിച്ചത് സന്ദീപ് ?? ഞങ്ങൾക്ക് സത്യം അറിയണം ?? ഗിരി പറഞ്ഞു …

എടാ  നിനക്ക് എന്റെ ലൈഫ് എന്താണെന്ന് അറിയാമായിരുന്നല്ലോ ??? എല്ലാം എനിക്ക് ടൈം പാസ് ആയിരുന്നു !! ഒന്ന് ഒഴികെ !! പൂജ …

അവൾ എന്റെ എല്ലാം ആയിരുന്നു മറ്റുള്ളവർക്ക്  ടൈം പാസ് ആണെന്ന് തോന്നിയ വെറും ഒരു റിലേഷൻ ആയിരുന്നു ഞങ്ങളുടേത് ..എന്നാൽ ഞങ്ങൾ രണ്ടാൾക്കും അങ്ങനെയല്ലായിരുന്നു ..

വികാരം വിവേകത്തെ തോൽപിച്ച ആ ദിവസം അവൾ എന്റെ മാത്രമായി …മറ്റുള്ളവരുടെ മുന്നിൽ താന്തോന്നിയും തെമ്മാടിയുമായ സന്ദീപ്  ആദ്യമായിട്ടാണ്  ഒരു പെണ്ണിനെ അറിഞ്ഞത് ….അന്ന് രാത്രി ഞാൻ അവൾക്ക് വാക്ക് കൊടുത്തതാണ്  മരണം വരെയും കൂടെയുണ്ടാകും എന്ന് …

രാത്രിയുടെ യാമങ്ങളിൽ തളർന്ന് ഉറങ്ങുമ്പോഴും അവൾക്ക് അറിയാമായിരുന്നു പുലർച്ചെ ഞാൻ മൈസൂർ പോകുമെന്ന് അവളോട്  രാവിലെ എഴുനേറ്റ് ഫ്രഷ് ആയിട്ട് പോയാൽ മതിയെന്ന് പറഞ്ഞിട്ടാണ് ഞാൻ മൈസൂരിലേക്ക് യാത്ര ആയത് …

പിന്നീട് എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല !! നീ ഫ്ലാറ്റിൽ വന്ന്  വീഡിയോ കാളിൽ ആണ് പൂജയെ  ആരോ പിച്ചിച്ചീന്തി ഇട്ടിരിക്കുന്നത് ഞാൻ കണ്ടത് ..ആ പാതകം ഒരിക്കലും നീയല്ല ചെയ്തതെന്ന് എനിക്ക് അറിയാമായിരുന്നു ഗിരി …

പിന്നെയാര് ?? എന്റെ മനസ്സിലെ ചോദ്യം അത് തന്നെ ആയിരുന്നു …

മൈസൂരിൽ നിന്ന് വന്ന ഞാൻ ആദ്യം നമ്മുടെ ഫ്ളാറ്റിലേക്കാണ് പോയത് .. അവിടെ  പൂജ കിടന്ന മുറിയെക്ക് ഞാൻ ചെന്നു .. മുറി മുഴുവൻ തിരഞ്ഞു …

അവിടെനിന്നും എനിക്ക് കിട്ടിയത്  ദീപക് മാത്രം ഉപയോഗകുന്ന ഓൾഡ് മോങ്ക് ബോട്ടിലും അവൻ വലിക്കുന്ന  സിഗരറ്റ് കുറ്റികളും ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റും കിട്ടി ഒപ്പം കട്ടിലിന്റെ അടിയിൽ നിന്ന്  രോഹന്റെ ഡ്രൈവിംഗ് ലൈസെൻസ് ഇട്ടുവെക്കാറുള്ള ലെതർ പഴ്സും കിട്ടി …

അപ്പോൾ തന്നെ ആരാണ് ഇതിന്റെ പിന്നിൽ എന്ന് മനസ്സാക്കാൻ പറ്റുമല്ലോ ??

പൂജയെ തേടി ആശുപത്രിയിൽ പോയ  എനിക്ക് കിട്ടിയത് മനോനില തകർന്ന പൂജയെ ആയിരുന്നു .. വിവരം അറിഞ്ഞു വന്ന പൂജയുടെ വീട്ടുകാർ അവളെ കൈയൊഴിഞ്ഞു ……

എന്തു ചെയ്യണം  എന്ന് അറിയാതെ കുഴഞ്ഞു നിന്നപ്പോൾ ആണ്  എന്റെ ഫ്രണ്ട്  Dr കെവിൻ പറഞ്ഞത് പൂജയെ സ്പന്ദന ഹോസ്പിറ്റലിലേക്ക് മാറ്റാൻ … അങ്ങനെ പൂജയെ സ്പന്ദനയിലേക്ക് മാറ്റി ..

രാവും പകലും ഞാൻ കൂടെ ഇരുന്നു ….പതിയെ പതിയെ അവളുടെ ജീവിതം സാധാരണ നിലയിൽ വന്നു ….എങ്കിലും ഇവളോട്‌ ഈ ചതി ചെയ്തവനെ കണ്ടുപിടിക്കണം എന്ന് മനസ്സ് പറഞ്ഞു കൊണ്ടിരിന്നു ..

ഒരു ദിവസം രണ്ടും കല്പിച്ചു ദീപക്കും രോഹനും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ മൊബൈലിൽ കാണിച്ചു ..: പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലാതെ ഇരുന്ന പൂജ  ഫോട്ടോ കണ്ടതും മുഖം വലിഞ്ഞു മുറുകുന്നതും ഫോൺ തട്ടി തെറിപ്പിക്കുകയും ചെയ്തു …

അതോടെ രണ്ടാൾക്കും ഇതിൽ പങ്കുണ്ടെന്ന് വ്യക്തമായി ..

പൂജയെ സ്പന്ദനയിൽ ആക്കിയിട്ട് തന്നെ ഞാൻ ദീപകിന്റെ വീട്ടിലേക്ക് തിരിച്ചു ……ദീപക് വീട്ടിൽ ഉണ്ടായിരുന്നു ……എന്നെ കണ്ട് പതറിയെങ്കിലും പൂജയെ പറ്റി ഞാൻ ഒന്നും സംസാരിച്ചില്ല … മനസ്സിൽ കനൽ ആളി എരിഞ്ഞെങ്കിലും സംയമനം പാലിച്ചു …

കൂട്ടുകാർ ബാംഗ്ലൂർ ഗെറ്റ് ടുഗെതർ നടത്തുണ്ട് നീ തീർച്ചയായും വരണം എന്ന് പറഞ്ഞു   ഞാൻ ഒരു ട്രെയിൻ ടിക്കറ്റ് അവന്റെ കയ്യിൽ കൊടുത്തു ..

പിറ്റേ ദിവസം തൃശ്ശൂരിൽ നിന്ന് ദീപക് ട്രെയിൻ കയറി .. പാലക്കാട് നിന്ന് ഞാനും കയറി .. പൊതുവെ ആ കംപാർട്മെന്റിൽ തിരക്ക് കുറവായിരുന്നു … അവന്റെ ഇഷ്ട  ബ്രാൻഡ് ആയ  ഓൾഡ് മോങ്ക് ഞാൻ കോളയുമായി മിക്സ് ചെയ്തു അവന് നീട്ടി ആദ്യത്തെ ഗ്ലാസ് കുടിച്ചു തീർത്ത  ദീപക്കിനെ നോക്കി  ഞാൻ ഒന്ന് ചിരിച്ചു ….പതിയെ പൂജയുടെ വിശേഷം തിരക്കി … പൂജയുടെ പേര് കേട്ടതും ദീപക് ഒന്ന് നടുങ്ങി ……പക്ഷെ രക്ഷപെടില്ലെന്ന് ഉറപ്പായപ്പോൾ അവന് എല്ലാം പറയേണ്ടി വന്നു …

പൂജ  എന്റെ കൂടെയുള്ള കാലം തൊട്ടേ അവർക്ക് രണ്ടാൾക്കും തോന്നിയ  അടങ്ങാത്ത മോഹം ആയിരുന്നു …പാതി മയക്കത്തിൽ ആയിരുന്ന പൂജയുടെ കയ്യിൽ  മയക്ക് മരുന്ന് കുത്തിവെച്ചു … ആദ്യം ദീപക്  അവനെക്കൊണ്ട്  കഴിയാവുന്ന പോലെ ആ പാവത്തിനെ  കൊല്ലാകൊല ചെയ്തു … രോഹന്റെ ഊഴം വന്നപ്പോഴേക്കും  പൂജ  മൃതപ്രായ ആയി … പൂജ മരിക്കുമെന്ന ഭയം തോന്നി അവളെ ആ മുറിയിൽ ഉപേക്ഷിച്ചു അവിടെ നിന്ന് കടന്ന് കളഞ്ഞു …

സംഭവങ്ങൾ  പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആ കുപ്പിയുടെ മുക്കാലും അവന്റെ ഉള്ളിൽ ചെന്നിരുന്നു ……ദീപകിന്റെ ബോധം മറയുന്നത് പോലെ തോന്നി …

ഞാൻ ദീപക്കിനെ നോക്കി !! ഇവൻ ദയ അർഹിക്കുന്നുണ്ടോ ?? ഇല്ല  !! ഒരിക്കലും ഇല്ല .. ഇവനെ കൊത്തി നുറുക്കണം !!! പക്ഷെ ഇവനെ കൊന്ന് ജയിലിൽ പോയാൽ എന്റെ പൂജക്ക് ആരുമില്ലാതെ ആകും .. അങ്ങനെ സംഭവിക്കാൻ പാടില്ല …

സന്ദീപ് പുറത്തേക്ക് നോക്കി ..ഈറോഡ് സ്റ്റേഷൻ കഴിഞ്ഞു ട്രെയിൻ എടുത്തു … അടുത്ത സ്റ്റോപ്പ് സേലം ആണ്  അതിന് മുൻപ് കാര്യം നടത്തണം !!

സന്ദീപ് ആകെ മൊത്തം കംപാർട്മെന്റ് നടന്ന് പരിശോധിച്ചു ……..അധികം തിരക്കില്ല … എല്ലാവരും ഉറക്കത്തിൽ ആണ് ..

സന്ദീപ് ദീപക്കിനെ പതിയെ താങ്ങിപിടിച്ചു … ട്രെയിന്റെ ഡോറിന്റെ സൈഡിൽ ചാരി നിറുത്തി … സ്വന്തം കൂടെപ്പിറപ്പിനെ പോലെ സ്നേഹിച്ചു കൊണ്ടുനടന്നതല്ലേ  നായെ നിന്നെ ?? നീ ദയ അർഹിക്കുന്നില്ല … എന്റെ പൂജ അനുഭവിച്ച വേദനയുടെ നൂറിൽ ഒരംശം എങ്കിലും നീ അറിയണം … ട്രെയിനിന്റെ വേഗത കൂടി വന്നു … സന്ദീപ് നാലുപാടും കണ്ണ് ഓടിച്ചു … ഇല്ല ആരുമില്ല … സുബോധം നഷ്ടപ്പെട്ട് കാലുറപ്പിക്കാൻ കഷ്ടപ്പെട്ട ദീപക്കിനെ  ട്രെയിനിൽ നിന്ന് തള്ളിയിട്ടു ……..ഒരു അലർച്ച പോലും കേട്ടില്ല …

ഗിരിയും രുദ്രനും സ്തബ്ധയാറായി ഇരുന്നു ..

ചെയതത് തെറ്റാണ് ?? പക്ഷെ ഒരു കുറ്റബോധവും തോന്നിയില്ല …

പിറ്റേ ദിവസത്തെ പത്രത്തിന്റെ ചരമകോളത്തിൽ  വന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽക്കൽ അശ്രദ്ധമായി നിന്ന യുവാവിന് ദാരുണാദ്യം !!

കൂട്ടുകാരോടൊപ്പം അവന്റെ വീട്ടിലും പോയിരുന്നു …

ഇനി ഒരുത്തനും കൂടി ബാക്കി ഉണ്ട് !അവൻ എവിടെയുണ്ടെന്ന് അറിയില്ല … പക്ഷെ ഒരിക്കൽ എന്റെ കയ്യിൽ  അവനെ കിട്ടും …സന്ദീപ് ഉറച്ച ശബ്ദത്തോടെ പറഞ്ഞു …

പൂജയുടെ ആരോഗ്യം പഴയ സ്ഥിതിയിൽ ആയപ്പോൾ ഞാൻ അവളെ കല്യാണം കഴിക്കാൻ ആഗ്രഹം പറഞ്ഞു …എന്നാൽ അവൾ സമ്മതിച്ചില്ല .മനസ്സിനും ശരീരത്തിനും ഉണ്ടായ ആഘാതം അവളെ അടിമുടി മാറ്റിയിരുന്നു …എന്നാലും അവളെ വിട്ടുകളയാൻ ഞാൻ ഒരുക്കമല്ലായിരുന്നു ..ഒടുവിൽ എന്നോട് നൊ പറയാൻ അവൾക്ക് കഴിഞ്ഞില്ല …ഞങ്ങൾ ഒന്നായി …സന്ദീപ് പറഞ്ഞു ..

സന്ദീപ്  ചെയ്തത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല ….നിയമത്തിന് മുന്നിൽ കൊണ്ടുവന്നാൽ എന്താകും സ്ഥിതി എന്ന് നമുക്ക്‌ അറിയാവുന്ന ഒന്നാണ് ….രുദ്രൻ പറഞ്ഞു ..

സേതു ആന്റിയുടെ അടുത്ത് ഞാൻ സംസാരിച്ചോളാം …അത്‌  ഓർത്തു നീ വിഷമിക്കേണ്ട ……ഗിരി പറഞ്ഞു …

പെട്ടെന്ന് ഗിരിയുടെ ഫോൺ ബെൽ അടിച്ചു ..കാവ്യ കാളിങ് !!

തുണി എടുക്കാൻ പോകുന്ന കാര്യം ഹൃദ്യ പറഞ്ഞിരുന്നു ……അതിന്റെ കാര്യം വല്ലതും പറയാനുള്ള വിളി ആയിരിക്കും ……ഗിരി ഓർത്തു …

ഗിരി ഫോൺ  എടുത്തു !!! ഗിരിയേട്ടാ ഇത്  കാവ്യയാണ് !!

മനസിലായി പറഞ്ഞോളൂ കാവ്യാ !!

ഒന്നുമില്ല ഗിരിയേട്ടാ  ഞാൻ ഒരു കോമഡി പറയാൻ വിളിച്ചതാ ??

പരസ്യത്തിൽ പറയുന്നത് പോലെ ഒന്നെടുത്തൽ ഒന്ന് ഫ്രീ എന്ന് കേട്ടിട്ടില്ലേ ……അതുപൊലെ ഒന്നാണ് ഇത് !!

ങേ !! അത്‌ എന്താണ് കാവ്യ  എനിക്ക് മനസിലായില്ല !! ഗിരി പറഞ്ഞു ..

ഹോ !! എന്റെ ഗിരിയേട്ടാ ..ഹൃദ്യ  ചേച്ചിയുടെ വിവാഹം ഉറച്ചത് കൊണ്ട് എനിക്ക് ഇവിടെ കിടക്കപ്പൊറുതി ഇല്ല … എന്റെയും കൂടി കല്യാണം നടത്തിയേ പറ്റൂ ..

ദാ ഇപ്പോൾ  മാട്രിമോണിയലിൽ നിന്ന്  ഒരു ചെക്കനെ തപ്പി എടുത്തോണ്ട് അച്ഛൻ വന്നിട്ടുണ്ട്‌ ….കാവ്യ പറഞ്ഞു …

അത് കൊള്ളാമല്ലോ !! ആശംസകൾ … ഗിരി പറഞ്ഞു !!ആട്ടെ  പയ്യന് എന്താണ് പണി !!!

ഓ …അങ്ങേര്  ഒരു മാസം കടലിലും പിന്നെ ഒരു മാസം കരയിലും ആണെന്നാണ് പറഞ്ഞത് … കാവ്യ ഒഴുക്കോടെ പറഞ്ഞു …

കാവ്യയുടെ സംസാരം കേട്ട് ഗിരിക്ക് ചിരി വന്നു ..

മോളെ കാവ്യാ !! നിന്റെ സ്വഭാവത്തിന് ഈ ജോലിയുള്ള പയ്യൻ ആണ് നല്ലത് ….ഒരു മാസം നിന്റെ കൂടെ നിന്ന് മടുക്കുമ്പോൾ അവന് കടലിൽ പോകാമല്ലോ … ഗിരി ചിരിച്ചു …

ആഹാ !!! സാറ്  തമാശിച്ചതാണൊ ??എനിക്ക് അത്ര ചിരി ഒന്നും വരുന്നില്ല … ആ തലമണ്ടയിൽ എന്തേലും കുരുട്ടുബുദ്ധി ബാക്കി ഉണ്ടെങ്കിൽ ഇത് മുടക്കാൻ ഒരു വഴി പറഞ്ഞു  താ ബ്രോ … കാവ്യ പറഞ്ഞു …

ആദ്യം പയ്യൻ നിനക്ക് ചേരുമോ എന്ന് നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം വേണമോ  അതോ മുടക്കണോ എന്ന് ..ഫോട്ടോ സെൻറ് ചെയ്യൂ സോദരി !!!

ദാ അയച്ചിട്ടുണ്ട് !! എല്ലാം വേഗം വേണം ചെക്കൻ ഇപ്പോൾ നാട്ടിൽ ലീവിന് വന്നിട്ടുണ്ട്‌ !! നമ്മൾ ഓക്കെ പറഞ്ഞാൽ നേരിട്ട് കാണാൻ റെഡി ആയിട്ട് നിൽകുവാ !! കാവ്യ പറഞ്ഞു …

നിന്ന് പിടക്കാതെ പെണ്ണെ !!!നമ്മുക്ക് വഴിയുണ്ടാക്കാം ……..ഗിരി പറഞ്ഞു …

കാവ്യ ഫോൺ വെച്ചിട്ട് പോയി …

കാവ്യ  അയച്ച ഫോട്ടോ ഡൌൺലോഡ് ആയി വന്നു ……ഗിരി തരിച്ചു നിന്നു പോയി ……ഗിരി അറിയാതെ ആ പേര് മന്ത്രിച്ചു ….

രോഹൻ ….

(തുടരും …)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!