കാവ്യാ !!
തനിക്ക് എന്നെ ഇഷ്ടമായോ ?? കാവ്യക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് രോഹൻ ചോദിച്ചു ..
രണ്ട് ദിവസത്തെ പരിചയം കൊണ്ട് ഒരാളുടെ ഉള്ളിൽ എന്താണെന്ന് അറിയാൻ കഴിയില്ലല്ലോ രോഹൻ ?? കാവ്യ മുന വെച്ചു സംസാരിച്ചു ..
കാവ്യ പേരെടുത്തു വിളിച്ചത് രോഹന് ഇഷ്ടമായില്ലെങ്കിലും നീരസം പുറത്തു പ്രകടിപ്പിക്കാത്ത ഇരുന്നു ..
എനിക്ക് വരുന്ന രണ്ടാമത്തെ ആലോചന ആണ് രോഹന്റെത് അച്ഛനും അമ്മയ്ക്കും രോഹനെ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടമായി ..അച്ഛൻ എലെക്ട്രിസിറ്റി ബോർഡിൽ ആണ് …രോഹന്റെ ചുറ്റുപാട് അന്വേഷിച്ചു വന്നപ്പോൾ രോഹന്റെ മാധവൻ അങ്കിൾ അച്ഛൻ മുൻപ് ജോലി ചെയ്തിടത്തു കൂടെ ഉണ്ടായിരുന്ന ആളായിരുന്നു ..
അച്ഛൻ അന്വേഷിച്ചു !! ഇഷ്ടമാവുകയും ചെയ്തു..ഇനി എനിക്ക് വിട്ടുതന്നിരിക്കുകയാണ് .. എല്ലാം എന്റെ തീരുമാനം പോലെ !! കാവ്യ ചിരിച്ചു .
എന്നിട്ട് കാവ്യ എന്ത് തീരുമാനിച്ചു ?? രോഹന് ആകാംഷയായി …
എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല … പക്ഷെ എനിക്ക് കുറച്ചു സമയം വേണം ..ഞാൻ മനസ്സ് കൊണ്ട് ഒരു വിവാഹത്തിന് തയ്യാറായിട്ടില്ല … ഒരു ആറ് മാസം എങ്കിലും വേണം എന്നാണ് എന്റെ അഭിപ്രായം …കാവ്യ പറഞ്ഞു …
ആറു മാസമോ ?? രോഹൻ ചോദിച്ചു ..
അതെ !! കണ്ണടച്ച് തുറക്കുന്നതിന് മുൻപ് ദിവസങ്ങൾ പോകും … അച്ഛനും അമ്മയും വല്യച്ഛന്റെ മകളുടെ കല്യാണത്തിന് ഒപ്പം നടത്താനാണ് പ്ലാൻ ചെയുന്നത് ..: എനിക്ക് അതിനോട് യോജിപ്പില്ല .. ഒന്നാമത് ഒറ്റമകൾ ആയി വളർന്ന എനിക്ക് ആകെ ഉള്ള ഒരു ചേച്ചീ ആണ് ഹൃദ്യ .. ആളുടെ കല്യാണത്തിന് എനിക്ക് അടിച്ചുപൊളിക്കണം .. ഞാനും കൂടി അന്ന് കല്യാണപെണ്ണായാൽ പിന്നെ ഒരു രസവും ഉണ്ടാകില്ല … കാവ്യ പറഞ്ഞു
ഓഹോ !! അപ്പോൾ അതാണ് കാര്യം … അത് നമുക്ക് ശെരിയാക്കാം !! എല്ലാം കാവ്യയുടെ ഇഷ്ട്ടം പോലെ നടക്കട്ടെ … രോഹൻ ചിരിച്ചു …
ആട്ടെ !!! കാവ്യയുടെ ആദ്യത്തെ ആലോചന എങ്ങനെയാണ് മുടങ്ങി പോയത് ?? രോഹൻ ചോദിച്ചു ..
അതൊരു കഥയാണ് … എന്നെ കാണാൻ വന്ന ആളുടെ മനസ്സിൽ ഹൃദ്യ ചേച്ചീ ആയിരുന്നു .. പുള്ളി എന്നെ കാണാൻ വന്ന സമയം തന്നെ അത് തുറന്ന് പറയുകയും ചെയ്തു … അതോടെ അവരുടെ കല്യാണം ഞങ്ങൾ ആലോചിച്ചു ഉറപ്പിച്ചു ..
തന്നെ തഴഞ്ഞു ഹൃദ്യയെ വിവാഹം കഴിക്കാൻ എന്താണ് കാരണം ?? രോഹൻ തിരക്കി ..
ആ ,, എനിക്ക് അറിയില്ല .. പക്ഷെ അദ്ദേഹം നല്ല മനസ്സിന് ഉടമയാണ് !! അതുകൊണ്ടാണ് എന്റെ ചേച്ചിയെ തിരഞ്ഞെടുത്തത് ..: എന്റെ ചേച്ചിക്ക് സംസാരശേഷി ഇല്ല .. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹം ചേച്ചിയെ ഇഷ്ടപെട്ടത് ..
കാവ്യ പറഞ്ഞു ..
ഓ !! അങ്ങനെ ഒരു കഥ ഇതിന് പിന്നിൽ ഉണ്ട് അല്ലേ !! രോഹൻ ചോദിച്ചു …
മ്മ് ,, കാവ്യ മൂളി … അതൊക്കെ പോട്ടെ !! എനിക്ക് ഫോണിൽ വിളിച്ചപ്പോൾ എന്നെ ഹിൽ ടോപ്പിൽ കൊണ്ടുപോകാം എന്നൊക്കെ വീമ്പ് ഇളക്കിയല്ലോ ?? എന്തെ അങ്ങോട്ട് പോകുന്നില്ലേ ?? കാവ്യ തിരക്കി …
പോകുന്നത് കൊണ്ട് കുഴപ്പം ഇല്ല !! പക്ഷെ തിരിച്ചു വരുമ്പോൾ ഇരുട്ടും .. താമസിച്ചു വീട്ടിൽ ചെന്നാൽ വീട്ടിൽ എന്ത് പറയും … രോഹൻ ചോദിച്ചു ..
സത്യത്തിൽ ഞാൻ രോഹനെ കാണാൻ വരുന്ന കാര്യം അച്ഛന് അറിയില്ല !! പറഞ്ഞില്ല എന്നതാണ് സത്യം .. ഒരു ഫ്രണ്ടിനേ കാണാൻ പോകുവാ … താമസിച്ചേ വരുവോള്ളു എന്ന് പറഞ്ഞു ….അതുകൊണ്ട് താമസിച്ചാലും കുഴപ്പമില്ല … കാവ്യ ചിരിച്ചു …
രോഹൻ കാവ്യയെ തന്നെ നോക്കി ഇരുന്നു …
ഒരു സംശയം ചോദിക്കട്ടെ ?? താൻ മുൻപ് പറഞ്ഞല്ലോ ഒരു പരിചയവും ഇല്ലാത്ത എന്നെ വിവാഹം കഴിക്കാൻ കുറച്ചു സമയം വേണം എന്ന് !! അങ്ങനെ പറഞ്ഞ തനിക്ക് എന്റെ കൂടെ യാത്ര ചെയ്യുന്നതിൽ പ്രശ്നം ഒന്നുമില്ലേ ?? രോഹൻ ചോദിച്ചു ..
ഞാൻ എന്തിന് രോഹനെ പേടിക്കണം ?? എന്നെ രോഹൻ കൊല്ലാനൊന്നും കൊണ്ടുപോവുകയല്ലല്ലോ ?? പിന്നെ എന്നെ സൂക്ഷിക്കാൻ എനിക്ക് നന്നായി അറിയാം ?? രോഹന് ബുദ്ധിമുട്ടും എന്നെ സംശയവും ആണെങ്കിൽ എനിക്ക് കൂടെ വാരാൻ താല്പര്യം ഇല്ല .. കാവ്യയുടെ എടുത്തടിച്ചപോലത്തെ മറുപടി കേട്ട് ഉത്തരമില്ലാതെ രോഹൻ നിന്നു ..
ഞാൻ തോൽവി സമ്മതിച്ചിരിക്കുന്നു കാവ്യാ !! തന്നോട് വാദിച്ചു .. തന്നെ ഞാൻ ഒന്നും ചെയ്യില്ല .. രോഹൻ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു ..
മ്മ് ,, ബഹുമാനം ഒക്കെ പതിയെ മാറിക്കൊള്ളും !!
ഞാൻ ഒന്ന് വാഷ്‌റൂമിൽ പോയിട്ട് വരാം …
കാവ്യ വാഷ്‌റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു ശേഷം ഫോൺ എടുത്തു ഗിരിയെ വിളിച്ചു …
ഹലോ !! കാവ്യാ … എന്തായി ??
രോഹനെകൊണ്ട് ഞാൻ സമ്മതിപ്പിച്ചിട്ടുണ്ട് .. ഞങ്ങൾ ഇപ്പോൾ കോഫി ഷോപ്പിൽ നിന്ന് ഇറങ്ങും .. ഗിരിയേട്ടൻ പറഞ്ഞ സ്പോട്ടിലേക്ക് പോകണം എന്നാണ് ഞാൻ രോഹനൊട് പറഞ്ഞത് … ആള് സമ്മതിച്ചിട്ടുണ്ട് ..
ഗിരിയേട്ടാ എനിക്ക് പേടി ഉണ്ട് .. പുറമെ അയാളുടെ മുന്നിൽ ധൈര്യം കാണിച്ചു നില്കുന്നു എന്നെ ഒള്ളു …
നീ ഒന്നുകൊണ്ടും പേടിക്കേണ്ട ഞങ്ങൾ കോഫി ഷോപ്പിന് പുറത്തു കിടക്കുന്ന കറുത്ത ബൊലേറോയിൽ ഉണ്ട് .. ഞങ്ങളുടെ പിന്നാലെ തന്നെ കാണും ..: നിനക്ക് ഒരു അപകടവും വരില്ല .. കാവ്യയുടെ അച്ഛൻ എന്റെ കൂടെ ഉണ്ട് … ഞാൻ ഫോൺ കൊടുക്കാം ..
ഗിരി ഫോൺ രാമഭദ്രന് കൈമാറി …
മോളെ … എന്റെ മോള് ഒന്നുകൊണ്ടും പേടിക്കേണ്ട … ഗിരി എന്നോട് എല്ലാം വന്ന് പറഞ്ഞിരുന്നു … ഞങ്ങൾ മോളുടെ പിന്നാലെ തന്നെയുണ്ട് ..മോള് ധൈര്യമായി അവന്റെ കൂടെ ഇറങ്ങിക്കോ ..
ശരി അച്ഛാ !! കാവ്യക്ക് അച്ഛന്റെ ശബ്ദം കേട്ടപ്പോൾ ധൈര്യമായി …
കാവ്യയെ നോക്കി രോഹൻ പുറത്തു നില്കുന്നുണ്ടയിരുന്നു …
കാവ്യ ഇറങ്ങിവരുന്നത് രോഹൻ കണ്ടു .. രോഹൻ നേരെ പാർക്കിങ്ങിൽ പോയി കാർ എടുത്തുകൊണ്ട് വന്നു … കാവ്യ ചുറ്റും കണ്ണോടിച്ചു ..ഗിരിയുടെ ബൊലേറോ കുറച്ചു മാറ്റി നിറുത്തി ഇട്ടിരിക്കുന്നത് കാവ്യ കണ്ടു ..
രോഹൻ കാർ എടുത്തുകൊണ്ട് വന്ന് കാവ്യ നില്കുന്നിടത്തു നിറുത്തി … കാവ്യ രോഹന്റെ കാറിൽ കയറി ..
മുൻപ് കാണിച്ച ധൈര്യം ഒന്നുമില്ലല്ലോ കാവ്യാ ?? കാവ്യയുടെ മുഖത്തെ പരിഭ്രമം കണ്ട് രോഹൻ ചോദിച്ചു ..
ഏയ് എനിക്ക് എന്ത് ധൈര്യക്കുറവ് !! ഞാൻ കൂട്ടുകാരൊപ്പം ഇടക്ക് വരുന്ന കോഫി ഷോപ് ആണ് ഇത് ….പലര്ക്കും എന്നെ പരിചയം ഉണ്ട് .. അതിന്റെ ഒരു പകപ്പ് ഉണ്ടെന്നേ ഒള്ളു ..:ഇപ്പൊ ഓക്കെ !! നമുക്ക് പോകാം … കാവ്യ സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് പറഞ്ഞു …
രോഹൻ കാർ ഓടിച്ചു തുടങ്ങി … ഗിരി രോഹന്റെ കാറിനെ പതിയെ പിന്തുടരാൻ തുടങ്ങി ..
രോഹന്റെ പഠനം ഒക്കെ എവിടെയായിരുന്നു ?? കാവ്യ സംസാരിക്കുവാനായി വിഷയം കണ്ടെത്തി ..
എഞ്ചിനീയറിംഗ് പഠനം ബാംഗ്ലൂർ ആയിരുന്നു ..പഠനം കഴിഞ്ഞു കുറേനാൾ അവിടെ തന്നെ തുടർന്നു …മറ്റൊന്നും കൊണ്ടല്ല …സപ്ലൈ എഴുതി എടുക്കാൻ ഉണ്ടായിരുന്നു …ഞാൻ ഹോസ്റ്റലിൽ നിന്ന് മാറി എന്റെ ഒരു കൂട്ടുകാരന്റെ ഫ്ലാറ്റിൽ ആണ് നിന്നത് .. ഹോസ്റ്റലിൽ നാല് വർഷം അല്ലേ നിൽക്കാൻ പറ്റുവൊള്ളൂ …
റിലേറ്റീവിന്റെ കൂടെയായിരുന്നോ താമസം അതോ ഫ്രണ്ട്‌സ് ആയിരുന്നോ ?? കാവ്യ ചോദിച്ചു ..
റിലേഷൻ ഒന്നും അല്ല .. ബാംഗ്ലൂർ കോളേജിൽ വെച്ചുള്ള പരിചയം എഞ്ചിനീയറിംഗ് ആയിരുന്നു എങ്കിലും വേറെ ഡിപ്പാർട്മെൻറ് ആയിരുന്നു … രോഹൻ സംസാരിക്കുവാൻ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും കാവ്യ അത് മനസ്സിലാക്കിത്തന്നെ ചോദിച്ചുകൊണ്ടിരുന്നു ..
അവരുമായി ഇപ്പൊ കോണ്ടാക്ട് ഉണ്ടോ ?? കാവ്യ ചോദിച്ചു …
ഇല്ല !! എവിടെയാണെന്ന് പോലും അറിയില്ല .. ഓരോരുത്തരും അവരവരുടെ തിരക്കുകൾക്കൊപ്പം പോയി .. രോഹൻ പറഞ്ഞു …
എന്തായാലും കണ്ടെത്തി കല്യാണത്തിന് വിളിക്കണം രോഹൻ … അത് ഒരു സൗഹൃദം പുതുക്കലും കൂടി ആകും …
മ്മ് … രോഹൻ ഒന്ന് മൂളുക മാത്രം ചെയ്തു …
ഹെയർപിൻ വളവുകളും മൂടൽ മഞ്ഞും കണ്ട് അവർ യാത്ര ആസ്വദിച്ചു ……കാവ്യ ഒരു സംശയവും തോന്നാത്ത വിധം റോഹനോട് സംസാരിച്ചു കൊണ്ട് ഇരുന്നു …
ഇടക്ക് കാവ്യ കാറിന്റെ മിററിൽ നോക്കും .. ഗിരി പിന്നാലെയുണ്ടെന്ന് കാണുമ്പോൾ മനസ്സിന് സമാധാനം തോന്നും ..
താൻ മുൻപ് ഇവിടെ ഐ മീൻ ഈ വഴി വന്നിട്ടുണ്ടോ ?? പുറത്തെ കാഴ്ചയിൽ മുഴുകി ഇരുന്ന കാവ്യയുടെ കൈകളിൽ സ്പർശിച്ചു കൊണ്ട് രോഹൻ ചോദിച്ചു …
രോഹൻ കൈകളിൽ തോട്ടതും കാവ്യ കൈകൾ പിൻവലിച്ചു …
ഇല്ല !! ആദ്യമായിട്ടാണ് …കാവ്യ പറഞ്ഞു ..
എന്നാൽ ഇറങ്ങിക്കോ .. ഇനി വണ്ടി ഓടിയാൽ നമ്മൾ കൊക്കയിൽ പോയി വീഴും …രോഹൻ കാർ നിറുത്തി …ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി …
കാവ്യ പിന്നാലെ ഡോർ തുറന്ന് ഇറങ്ങി !!!
എടൊ !! ഈ സ്ഥലത്തിന് കുറച്ചു പ്രത്യേകതകൾ ഉണ്ട് .. ഒന്ന് കരഞ്ഞാലോ ഒച്ചവെച്ചാലോ പോലും ആരും അറിയില്ല .. ആൾക്കാർ കയറിവരാൻ പേടിക്കുന്ന ഒരു സ്ഥലം ആണ് … രോഹൻ കാവ്യയെ അടിമുടി നോക്കിയിട്ട് ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് കാവ്യയുടെ തോളിൽ കൈയിട്ട് തന്നിലേക്ക് അടുപ്പിച്ചു …
എനിക്ക് അറിയാം രോഹൻ !! ഒന്ന് കരഞ്ഞാലോ ഒച്ച വെച്ചാലോ ആരും കേൾക്കാത്ത സ്ഥലം ആണ് ഇതെന്ന് !! അതുകൊണ്ടാണ് ഈ സ്ഥലം തന്നെ അവർ നിനക്ക് വേണ്ടി തിരഞ്ഞെടുത്തത് ?? തോളിൽ വെച്ച രോഹന്റെ കൈ എടുത്തു മാറ്റിക്കൊണ്ട് കാവ്യ മൂർച്ചയോടെ അത് പറഞ്ഞപ്പോൾ രോഹൻ ഒന്ന് പകച്ചു ..
അവരോ ?? ആര് ?? രോഹൻ പതറികൊണ്ട് ചോദിച്ചു …
കാവ്യ പറയാൻ തുടങ്ങിയതും അവരുടെ എതിരെ വന്ന് ഗിരിയുടെ ബൊലേറോ വന്ന് നിന്നു …
എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ രോഹൻ കാവ്യയെ നോക്കി …
ബൊലേറോയിൽ നിന്ന് ആദ്യം ഇറങ്ങിയത് ഗിരിയാണ് ……ഗിരിയെ കണ്ടതും രോഹന് ഉടൽ ആകെ ഒരു തരിപ്പ് ഉണ്ടായി .. കൂടെ രുദ്രനും ഇറങ്ങി …
ഗിരി !! നീ എങ്ങനെ ഇവിടെ ???രോഹൻ നിന്ന് വിക്കി …
ഞാൻ മാത്രമല്ല .. നിനക്ക് അറിയാവുന്ന മറ്റു ചിലരും കൂടി ആ വണ്ടിയിൽ ഉണ്ട് …
ബാക്ക് ഡോർ തുറന്ന് സന്ദീപ് ഇറങ്ങി ….
സന്ദീപ് !! രണ്ടാളും ഇവിടെ വരണെങ്കിൽ അത് കാവ്യയുടെ അറിവോട് കൂടി തന്നെയായിരിക്കും …രോഹന് എന്ത് ചെയ്യണം എന്ന് അറിയാതെ അങ്കലാപ്പിൽ ആയി …
എടാ !! രോഹൻ .. നിന്നെ എവിടെയൊക്കെ ഞങ്ങൾ തിരക്കി നടന്നു എന്ന് നിനക്ക് അറിയുമോ ?? എന്തൊക്കെയുണ്ട് വിശേഷം ?? എത്രനാളയാടാ നിന്നെയൊന്ന് കണ്ടിട്ട് …
ഗിരി ചിരിച്ചുകൊണ്ട് പോയി രോഹനെ കയ്യിൽ പിടിച്ചു കുലുക്കി ..രൊഹന് അമ്പരന്ന് നിൽക്കുകയാണ് …
അതെങ്ങനെയാ ഒരുവാക്ക് പോലും പറയാതെ എന്റെ അടുത്ത് നിന്ന് മുങ്ങിയവനെ കാണുന്നത് ഇപ്പോഴാ ?? സന്ദീപും ചിരിച്ചു …
എടാ ഈ നിൽക്കുന്ന കാവ്യ ഗിരിയുടെ കസിൻ ആണ് .. നിന്റെ പ്രൊപോസൽ വന്നപ്പോൾ കാവ്യയാണ് നിന്റെ ഫോട്ടോ ഗിരിക്ക് അയച്ചുകൊടുത്തത് .. നിനക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് ഞങ്ങളും കരുതി …രോഹന് വിശ്വാസയോഗ്യമായ ഒരു കള്ളം സന്ദീപ് പറഞ്ഞതോടെ രോഹന് കുറച്ചു ആശ്വാസം തോന്നി …
കാവ്യ രണ്ടാളെയും നോക്കി ചിരിച്ചതോടെ രോഹൻ ആശ്വസിച്ചു ..
നിങ്ങൾ സംസാരിക്ക് ഞാൻ കാറിൽ ഉണ്ടാകും …
കാവ്യ പോയി ബൊലേറോയിൽ ഇരുന്നു
പിന്നെ എന്തുണ്ട് വിശേഷം !! ഞാൻ ഇപ്പോൾ സിംഗപ്പൂർ ആണ് .. ഗിരി കൊച്ചിയിൽ വർക്ക് ചെയ്യുന്നു ..സന്ദീപ് സംഭാഷണം തുടങ്ങിവെച്ചു …
നമ്മുടെ ദീപക്കിന്റെ വിശേഷം എന്തുണ്ട് ?? രോഹൻ തിരക്കി …
അപ്പോൾ ദീപകിന്റെ മരണം ഇവൻ അറിഞ്ഞിട്ടില്ല .. സന്ദീപ് മനസ്സിൽ പറഞ്ഞു ..
ദീപക്!! അവനെ പറ്റി നീ മിണ്ടിപ്പോകരുത് … നന്ദി ഇല്ലാത്തവൻ !! നിനക്ക് എന്റെ ലവർ പൂജയെ ഓർമയില്ലേ ?? അവൾക്ക് ദീപക്കും ആയിട്ട് റിലേഷൻ ഉണ്ടായിരുന്നു …നീ പോയതിന് ശേഷം ഒരു രണ്ട് മാസം കഴിഞ്ഞു പൂജ എന്നെ കാണാൻ വന്നു … അവൾ പ്രെഗ്നന്റ് ആണ് രക്ഷിക്കണം എന്ന് … രോഹൻ അത് കേട്ട് നടുങ്ങി നിന്നു …
ആ ഗർഭത്തിന് ഉത്തരവാദി ആരാണെന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ ദീപകിന്റെ പേര് പറഞ്ഞു … ഞാൻ അവനെ വിളിച്ചു തിരക്കിയപ്പോൾ അവൻ സമ്മതിക്കുന്നില്ല … അവൾ കോടതിയിൽ പോകുമെന്ന് പറഞ്ഞപ്പോൾ അവൻ നഷ്ടപരിഹാരം കൊടുത്തോളാമെന്ന് പറഞ്ഞു … അപ്പോൾ കൊച്ചു അവന്റേത് തന്നെയാണ് എന്ന് ഉറപ്പായി … നമ്മുടെ കൂടെ നിന്നിട്ട് നമുക്ക് തന്നെ പണിയുന്നവനെ തിരിച്ചു പണി കൊടുക്കാൻ അറിയാൻ വയ്യാത്തത് കൊണ്ടല്ല … തന്ത ഇല്ലാത്ത ഒരു കൊച്ചിനെകൊണ്ട് അവൾ നടക്കേണ്ടി വരുമല്ലോ എന്ന് ഓർത്തു ക്ഷമിച്ചതാ !!സന്ദീപ് രോഹനെ പാളി നോക്കി …
എന്റെ പൊന്ന് സന്ദീപേ !! എനിക്ക് അന്നേ തോന്നിയതാണ് അവൾ .. ആ പൂജ … അതൊരു പോക്ക് കേസാണെന്ന് .. അവളുടെ നോട്ടവും ചിരിയും സംസാരവും ഒന്നും ശെരിയല്ലായിരുന്നു … അവള് നമ്മളെ പലപ്പോഴും മുട്ടാൻ വന്നിട്ടുണ്ട് … അപ്പോഴൊക്കെ നിന്റെ മുഖം ഓർത്തു മാറി നിന്നിട്ടേ ഒള്ളു എനിക്ക് അവൾ ആയിരുന്നടാ …രോഹൻ പറഞ്ഞു …
എന്നിട്ടാണോടാ നായെ ആ പെണ്ണിനെ നീയൊക്കെ പിച്ചിച്ചീന്തിയത് ??? സന്ദീപ് കരണം പുകച്ചൊന്ന് കൊടുത്തു ….അപ്രതീക്ഷിതമായി കിട്ടിയ അടി കൊണ്ട് രോഹൻ മണ്ണിലേക്ക് വീണു …
പെട്ടെന്ന് ബൊലേറോയുടെ ഡോർ തുറന്ന് ഒരു സ്ത്രീ രൂപം തന്റെ അടുക്കലേക്ക് നടന്ന് വരുന്നത് രോഹൻ അവ്യക്തമയി കണ്ടു …ആ രൂപം അടുക്കുംതോറും അവന് കൂടിതൽ മിഴിവോടെ അവളെ കണ്ടു … ആ തണുപ്പിലും രോഹന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു …
പൂജ ….. അതേ പൂജ തന്നെ !!!
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission