Skip to content

എന്നെന്നും




Novel details

4.1/5 - (277 votes)

എടൊ !! വിടെടോ !! എന്റെ കയ്യിൽ നിന്നും  വിടാൻ ??

താൻ ആരാടോ എന്റെ കയ്യിൽ കയറി പിടിക്കാൻ ?? അനുവാദം ഇല്ലാതെ ഒരാളുടെ ദേഹത്ത് തൊട്ടാൽ ഉള്ള ശിക്ഷ എന്താണെന്ന് യേമാണ് ഞാൻ പറഞ്ഞു തരേണ്ട  കാര്യം ഉണ്ടോ ?? ഇല്ലല്ലോ ?? യാമിയുടെ നാവ് കുഴയുന്നുണ്ടായിരുന്നു !!

ഹെഡ് കോൺസ്റ്റബിൾ ശങ്കരന്റെ മുഖത്തു നോക്കി കൂസലില്ലാതെ അവൾ സംസാരിച്ചു ..

കള്ളു കുടിച്ചു ലക്ക് കെട്ട് വണ്ടി ഓടിച്ചതും പോരാ !! നീ എന്നെ നിയമം പഠിപ്പിക്കാൻ വരുന്നോടീ ?? ശങ്കരൻ യാമിയുടെ കയ്യിലെ പിടി മുറുക്കി …

നിയമം അറിയില്ലെങ്കിൽ പഠിക്കണം സാറെ !! അത്‌ പഠിച്ചിട്ട് യാമിയുടെ കയ്യിൽ പിടിക്കാൻ വാ !! അപ്പോൾ നമുക്ക്‌ ഒരു കൈ നോക്കാം !! ഇപ്പോൾ എത്ര  പെറ്റി  അടക്കണം എന്ന് പറ !!

ശ്ശെ !! ശങ്കരേട്ടാ !! പെറ്റി വാങ്ങിയിട്ട് വിട്ടു കള !! ഇത്‌  വള്ളിക്കെട്ട് കേസാണ് !! വെറുതെ എടുത്ത്  തലയിൽ വെക്കേണ്ട ……പുതിയ സിറ്റി പോലീസ് കമ്മീഷണർ ചാർജ് എടുത്തിട്ട് രണ്ട് ദിവസം ആയിട്ടില്ല … പുലിവാല്  പിടിക്കുന്ന ഇടപാട് ആണെങ്കിൽ പിന്നെ അയാൾ  നമ്മളെ ഇട്ട് പൊരിക്കും …കൂടെയുണ്ടായിരുന്ന  കോൺസ്റ്റബിൾ രാജീവ് പറഞ്ഞു …

എങ്ങനെ വിട്ടു കളയും രാജീവേ ?? പെറ്റി അല്ലലോ പ്രശനം  !! ഈ പെണ്ണിന് സുബോധം ഇല്ല !! വണ്ടി വെല്ലടത്തും ഇടിച്ചു കയറ്റിയാൽ ഇവളുടെ ശവത്തിനും നമ്മൾ കാവൽ ഇരിക്കേണ്ടി വരും !! എന്റെ മോളുടെ പ്രായമേ ഒള്ളു !!!!ചൊരയും നീരുമുള്ള ഒന്നിനെ ഒറ്റക്ക് ഒരുത്തന്റെ കയ്യിൽ ഈ അസമയത്തു കിട്ടായാൽ നഖവും മുടിയും ബാക്കി കാണില്ല …

അതുകൊണ്ട് ഈ അവസ്ഥയിൽ ഇതിനെ ഒറ്റക്ക് വിടുന്നത് ശരിയല്ല … ഒന്നുകിൽ അതിനെ സുരക്ഷിതമായ സ്ഥലത്തു  എത്തിക്കണം … അല്ലെങ്കിൽ അറസ്റ്റ് ചെയ്തു ഈ ഒരു രാത്രി പോലീസ് സ്റ്റേഷനിൽ ഇരുത്തണം !! ബോധം വരുമ്പോൾ എവിടെയാണെന്ന് വെച്ചാൽ പോകട്ടെ …

ശങ്കരൻ പറയുന്നത് കേട്ടപ്പോൾ രാജീവനും ശരിയായി തോന്നി … തനിക്കും ഏതാണ്ട് ഈ പ്രായത്തിൽ ഉള്ള ഒരു അനിയത്തി ഉള്ള കാര്യം രാജീവനും ഓർത്തു …

എന്നാലും ശങ്കരേട്ടാ !! ഏതൊരു പെണ്ണല്ലേ ?? ഒരു ലേഡി പോലീസ് ഇല്ലാതെ നമ്മൾ രാത്രിയിൽ ഇതിനെ സ്റ്റേഷനിൽ കൊണ്ടുപോയാൽ നാളെ മറ്റൊരു പുലിവാല് ആവരുത് … വാർത്തകൾ വളച്ചൊടിക്കുന്ന  അടിപൊളി മാധ്യമങ്ങളാണ് നമുക്ക്‌ ചുറ്റും കാത് കൂർപ്പിച്ചു ഇരിക്കുന്നത് ..:

രാജീവൻ പറഞ്ഞു ..:

ശങ്കരന്റെയും രാജീവിന്റെയും സംസാരം പകുതി ബോധത്തിൽ കേട്ട് യാമി കാറിന്റെ ബോണറ്റിൽ ചാരി നിൽകുവായിരുന്നു …

ഹലോ !! സാറുമ്മാർ എന്ത്  തീരുമാനിച്ചു ?? പെറ്റി അടച്ചിട്ട്  എന്നെ ഒന്ന് വിട് … ഈ നടുറോഡിൽ കൊതുകുകടിയും കൊണ്ട് നില്ക്കാൻ വയ്യാത്തത് കൊണ്ടാണ് …

എന്നാൽ മോൾക്ക് ഒരു കൊതുകുതിരി വാങ്ങിച്ചു കത്തിച്ചു തരാം എന്താ ?? ശങ്കരന്  യാമിയുടെ സംസാരം കേട്ട്  കലി കയറി ..

ആ സമയം റോഡിൻറെ എതിർവശത്തു  ഒരു പോലീസ് വണ്ടി വന്ന് നിന്നു …രാജീവ്  അത്‌ കണ്ടു …

ദൈവമേ !! അത്‌ കമ്മീഷണർ ആണെല്ലോ !! രാജീവ് ശങ്കരനെ തോണ്ടി കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു …

രാജീവ് റോഡ് ക്രോസ്സ് ചെയ്ത് നേരെ പോലീസ് ജീപ്പിന്റെ അടുത്തേക്ക് പോയി !!

ഫ്രന്റ് സീറ്റിലെ ഗ്ലാസ് താഴ്ത്തിയിട്ട്  കമ്മീഷണർ രഞ്ജൻ  രാജീവിനെ നോക്കി !!

ഗുഡ് ഈവെനിംഗ് സാർ !! രാജീവ് സല്യൂട്ട് ചെയ്തു !!

ഗുഡ് ഈവെനിംഗ് രാജീവ് !! എല്ലാം ഓക്കെ അല്ലേ ??

അതെ  സാർ !! ഇതുവരെ കുഴപ്പം ഒന്നുമില്ലായിരുന്നു …പക്ഷെ ഇപ്പോൾ ഒരു ചെറിയ പ്രശ്നം ഉണ്ട് !!!

രഞ്ജൻ ചോദ്യഭാവത്തിൽ രാജീവിനെ നോക്കി …

മദ്യപിച്ചു വണ്ടി ഓടിച്ചതിന് ഒരു പെണ്ണിനെ അവിടെ നിറുത്തിയിട്ടുണ്ട് !! അതിന് വണ്ടി ഓടിച്ചു പോകാനുള്ള  വെളിവില്ല !! പക്ഷെ ആ കൊച്ചു പെറ്റി അടച്ചിട്ട് പോകാമെന്ന് പറയുന്നു …

ഈ സമയത്തു അതിനെ വിടുന്നത് സേഫ് അല്ല !!

ആ കൊച്ചാണെങ്കിൽ ചുമ്മാ ശങ്കരൻ സാറിനോട് ചിറഞ്ഞു കൊണ്ട് നിൽകുവാ ??

രാജീവ് ഒരു കാര്യം ചെയ്യ്‌ !!

കോൺസ്റ്റബിൾ ശങ്കരന്റെ കൂടെ ആ കുട്ടിയെ സ്റ്റേഷനിലേക്ക് പറഞ്ഞു വിട് .. എന്നിട്ട് താൻ ആ വണ്ടി സ്റ്റേഷനിൽ കൊണ്ട് ഇട് …

ഞാൻ പുറകെ വന്നേക്കാം !!!

എസ്  സാർ !! രാജീവ് രഞ്ജനെ നോക്കി സല്യൂട്ട് ചെയ്തിട്ട് റോഡ് ക്രോസ്സ് ചെയ്തു പോയി …

രാജീവ് രഞ്ജൻ പറഞ്ഞ കാര്യങ്ങൾ ശങ്കരനെ അറിയിച്ചു ….

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4.1/5 - (277 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “എന്നെന്നും”

Your email address will not be published. Required fields are marked *

Don`t copy text!