Skip to content

ഊമക്കുയിൽ – 10

oomakuyil

ഹലോ  സേതു  ആന്റി അല്ലേ ?? ആന്റി ഇത് ഗിരി ആണ് …

ആ ഗിരിയോ ?? എന്തൊക്കെയുണ്ട് വിശേഷങ്ങൾ  ?? കുറേയായല്ലോ വിളിച്ചിട്ട് ??

എന്റെ വിവാഹനിശ്ചയം ആണ് ..നേരിട്ട് ക്ഷണിക്കാൻ വരുന്നുണ്ട് .. ആന്റി … സന്ദീപ് ഇപ്പോൾ എവിടെയാണ് ??എനിക്ക് സന്ദീപിന്റെ നമ്പർ തരുമോ??

അവൻ സിംഗപ്പൂരിൽ ആണ് ഗിരി ?? അവൻ  ലീവിന് ശ്രമിക്കുന്നുണ്ട് …എല്ലാം  ഒത്താൽ അവൻ ഒരു മാസത്തിനകം  വരും .. അവന്റെ അച്ഛന്റെ ആണ്ട് കർമ്മങ്ങൾ വരുന്നുണ്ട്‌ …ഞാൻ നമ്പർ തരാം  നീ എഴുതിഎടുത്തോ ??

സേതു പറഞ്ഞ നമ്പർ പേപ്പറിൽ എഴുതിയിട്ട് ഗിരി  ഫോൺ വെച്ചു …

സന്ദീപ് ഇപ്പോൾ സിംഗപ്പൂരിൽ ആണ് !! എന്തായാലും ഇപ്പോഴും ഒറ്റത്തടി ആണ് .. കല്യാണം കഴിഞ്ഞിരുന്നു എങ്കിൽ ഇതിനോടകം അറിഞ്ഞേനെ ??

ഗിരി സന്ദീപിന്റെ നമ്പറിൽ വിളിച്ചു …

സന്ദീപ് ഫോൺ എടുത്തു …

ഹലോ  സദീപ് അല്ലേ ??

അതെ  സന്ദീപ് ആണെല്ലോ ??ആരാണ് ??

ഞാൻ ഗിരിയാണ് സംസാരിക്കുന്നത് ?? നിനക്ക് സുഖമല്ലേ ??

ഗിരി !! സന്ദീപ് ഒന്ന് അമ്പരന്നു …

ഗിരി നീ … നിനക്ക് നമ്പർ എവിടെ നിന്ന് കിട്ടി ?? സന്ദീപ് ചോദിച്ചു …

ഞാൻ സേതു ആന്റിയെ വിളിച്ചിരുന്നു .. അപ്പോൾ നമ്പർ വാങ്ങിയതാണ് ……നിനക്ക് സുഖമാണോടാ ?? ഗിരി അന്വേഷിച്ചു ..

സുഖമാണ് !! നീ എന്നെ വിളിച്ചല്ലോ !! സന്തോഷമയടാ ..

ഞാൻ വിളിച്ചത് എന്റെ വിവാഹനിശ്ചയത്തിനു ക്ഷണിക്കാൻ ആണ് .. സേതു ആന്റി പറഞ്ഞു നീ നാട്ടിൽ വാരാൻ ശ്രമിക്കുന്നുണ്ടെന്ന് ….ഗിരി പറഞ്ഞു …

ലീവ് ശെരിയായാൽ അടുത്ത ആഴ്ച ഞാൻ അവിടെ ഉണ്ടാകും … സന്ദീപ് പറഞ്ഞു ..

നീ  വരണം  നീ വരാനായിട്ടാണ് ഞാൻ കാത്തിരിക്കുന്നത് … ഗിരി മനസ്സിൽ പറഞ്ഞു ..

രോഹനും ദീപക്കും നാട്ടിൽ ഉണ്ടോ ?? ഗിരി ചോദിച്ചു …

എനിക്ക് അറിയില്ലെടാ ! ആരുമായും ഇപ്പോൾ എനിക്ക് കോണ്ടാക്ട് ഇല്ല .. നിനക്ക് ക്ഷണിക്കാൻ ആണെങ്കിൽ നമുക്ക്‌ നാട്ടിൽ പോയി അന്വേഷിക്കാമെടാ … രണ്ടാളുടെയും വീട് എനിക്ക് അറിയാം …സന്ദീപ് പറഞ്ഞു ..

ആദ്യം നീ നാട്ടിൽ വാ !! അതിന് ശേഷം ബാക്കി ഒക്കെ തീരുമാനിക്കാം …

ഗിരി കട്ട് ചെയ്തു … ശേഷം രുദ്രൻ വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചു …

ഹലോ. രുദ്രനല്ലേ ??

ഞാൻ ഗിരിയാണ് !! എനിക്ക് തന്നെ നേരിട്ട് കാണണം ..

താൻ എന്നെ  എന്തിന് കാണാൻ  ആണ് ?? രുദ്രൻ തിരിച്ചു ചോദിച്ചു …

ആദ്യമായിട്ടാണ്  എന്നെ ഒരാൾ ഫോൺ വിളിച്ചു ചോദ്യം ചെയ്തത് ?? അതും ഞാൻ ചെയ്യാത്ത തെറ്റിന്റെ  പേരിൽ താൻ എന്നെ തെറ്റിദ്ധരിച്ചു ചോദ്യം ചെയ്തു …

എനിക്ക് ഞാൻ തെറ്റുകാരൻ അല്ലെന്ന് തെളിയിക്കണം … ഗിരി പറഞ്ഞു …

എന്റെ മുന്നിൽ താൻ തെറ്റുകാരൻ അല്ലെന്ന് തെളിയിച്ചിട്ട് എന്ത് നേടാനാണ് ഗിരി ??

ഒന്നും നേടാനല്ല !! എനിക്ക് ഒന്നും നേടുകയും വേണ്ട .. താൻ വായിൽ തോന്നിയതൊക്കെ മുന്നേ  വിളിച്ചു പറഞ്ഞത്  കേട്ട് മിണ്ടാതെ ഇരുന്നത്  പൂജക്ക് എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല … അന്നും ഇന്നും … പക്ഷെ  അതിന്റെ  ഉത്തരത്തിനായി ഞാൻ കാത്തിരിക്കുകയാണ് …

ഒരാഴ്ച്ച !! ഒരേയൊരാഴ്ച ഞാൻ അതിന്റെ ഉത്തരം കണ്ടത്തും ……രുദ്രനും എന്റെ കൂടെ വേണം ……ഒരു പെണ്ണിന്റെയും ശാപവും കണ്ണുനീരും എന്റെ ജീവിതത്തിൽ വാരാൻ ഇടയാകരുത് …അറിഞ്ഞുകൊണ്ട്  ആരെയും ഞാൻ ഉപദ്രവിച്ചിട്ടില്ല …രുദ്രന് സംശയം ഉണ്ടെങ്കിൽ  തന്റെ  കസിൻ ആണെല്ലോ  മധു !! അവളോട് ചോദിച്ചു നോക്ക് ഈ ഗിരി എങ്ങനെ ഉള്ളവൻ ആണെന്ന് ..പ്ലസ് ടു  മുതൽ ഉള്ള സൗഹൃദം ആണ് ഞങ്ങളുടേത് …വീട്ടുകാരും കൂടെ പഠിച്ചവരും എല്ലാവരും സംശയത്തോടെ മാത്രം കണ്ട ഞങ്ങളുടെ സൗഹൃദത്തിന് ഇതുവരെ ഒരു മങ്ങളും ഏറ്റിട്ടില്ല ഗിരി പറഞ്ഞു …

രുദ്രൻ ഒന്നും മിണ്ടിയില്ല …

രുദ്രൻ എന്റെ കൂടെ ഉണ്ടാകണം …നൊ  പറയരുത് !!

രുദ്രൻ മൗനമായി !! രുദ്രൻ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ??

മ്മ് ,, എനിക്ക് കേൾക്കാം ഗിരി !!ഞാൻ ഉണ്ടാകും  ഗിരി ..തന്നെ  തെറ്റിദ്ധരിച്ചത് ആണൊ അല്ലയോ എന്ന് എനിക്ക് അറിയില്ല … അന്നത്തെ സാഹചര്യം മനസ്സിൽ വെച്ചുകൊണ്ട് സംസാരിച്ചതാണ് ..ഗിരി വിളിച്ചാൽ മതി ഞാൻ വരും ..രുദ്രൻ പറഞ്ഞു ..

താങ്ക്സ് രുദ്രാ !!ഞാൻ വിളിക്കാം ഗിരി പറഞ്ഞിട്ട് ഫോൺ വെച്ചു ..

ഹലോ  ഗിരിയേട്ടാ ?? രണ്ടു ദിവസമായി അനക്കം ഒന്നുമില്ലല്ലോ ?? എന്നെ മറന്നോ  അതോ വിവാഹം ഉറപ്പിച്ചത് കൊണ്ട് മെസ്സേജ് അയപ്പ് കുറക്കാം എന്ന് കരുതിയോ ?? ഹൃദ്യയുടെ മെസ്സേജ് വായിച്ചിട്ട് ഗിരി ചിരിച്ചു …

നിന്നെ  മറന്നിട്ടില്ല  പെണ്ണെ !! രണ്ട് ദിവസമായി നല്ല തിരക്കിലാണ് .. ഇപ്പോൾ എന്റെ ഒരു കസിനെ വിളിക്കാൻ ഞാൻ എയർപോർട്ടിൽ പോകുവാ !! അവിടെ ഇവിടെ വരെയായി ഒരുക്കങ്ങൾ ?? ഗിരി മെസ്സേജ് അയച്ചു ..

കാവ്യ ചോദിച്ചു തുണി  എടുക്കാൻ ഗിരിയേട്ടൻ കൂടെ വരേണ്ടേ എന്ന് ?? ഗിരിയേട്ടൻ വരുന്നുണ്ടോ ?? നാളെ ഉച്ചക്ക് ശേഷം പോകാമെന്ന് വിചാരിക്കുന്നു ?? ഹൃദ്യ മെസ്സേജ് അയച്ചു …

നാളെ നിങ്ങൾ പോയി തുണി  വാങ്ങികൊള്ളൂ … താൻ ഉടുക്കുന്ന സാരിയുടെ ഫോട്ടോ അയച്ചുതന്നാൽ മതി അതിന് ഇണങ്ങിയ കുർത്ത ഞാൻ വാങ്ങിക്കൊള്ളാം … ഗിരി മറുപടി കൊടുത്തു …

കുറച്ചു നേരമായല്ലോ ഫോണിൽ കുത്തുന്നു !! ആരാ ഗിരി ?? ഡ്രൈവിംഗ് ചെയ്തുകൊണ്ടിരുന്ന രുദ്രൻ ചോദിച്ചു ..

ഹൃദ്യ ആണ്  .. അവൾ അല്ലാതെ മറ്റാര് മെസ്സേജ്  അയക്കാനാണ് ……..ഗിരി ചോദിച്ചു ..

ഇപ്പോൾ  മധു വിളിക്കാറില്ലേ ?? രുദ്രൻ ഗിരിയെ പാളി നോക്കി ചോദിച്ചു ..

ഏയ്‌ !! വിളി ഒന്നുമില്ല … പണ്ട് ദിവസവും രണ്ടും മൂന്നും പ്രാവശ്യം വിളിച്ചുകൊണ്ടിരുന്നതാണ് .. കല്യാണം ഉറപ്പിച്ചതോടെ ഞാനും അധികം വിളിക്കാൻ  പോയിട്ടില്ല .. പിന്നെ അവൾ ജർമ്മനിക്ക് പോകുന്ന കാര്യം എന്നോട് പറഞ്ഞില്ല ..ഞാൻ അറിഞ്ഞതാണ് കമ്പനിയിൽ ജർമനിയിലേക്ക് പോകുവാൻ ഓഫർ വരുന്ന കാര്യം .നറുക്ക് വീണത് അവരുടെ ബ്രാഞ്ചിനാണ് ……ഗിരി പറഞ്ഞു .. ആദ്യമൊക്കെ അവൾ വിളിക്കാതെ ആയപ്പോൾ കുറച്ചു വിഷമം ഒക്കെ തോന്നി … പിന്നെ ഹൃദ്യയോട് സംസാരിക്കുന്നത് കൊണ്ട് ഞാൻ അത് മറന്നു എന്ന് വേണം പറയാൻ … സംസാരിക്കുന്നു എന്ന് പറഞ്ഞത് മെസ്സേജ് അയക്കുന്നു എന്ന് …

ഞാൻ ഗിരിയോട് ഒരു കാര്യം തമാശക്ക് ചോദിക്കട്ടെ ??

രുദ്രൻ പറഞ്ഞോളൂ !! എന്തിനാ ഈ മുഖവര ??

മധുവിന് ഒരു സൗഹൃദത്തിനപ്പുറം ഒരു ഇഷ്ട്ടം ഐ മീൻ ഒരു ലവ് തന്നോട്  ഉണ്ടായിരുന്നു എങ്കിൽ താൻ എന്ത് തീരുമാനം എടുത്തേനേ ?? രുദ്രൻ ചോദിച്ചു …

ഗിരി രുദ്രനെ നോക്കി ചിരിച്ചു !!

തനിക്ക് അറിയുമോ രുദ്രാ !! ഞാൻ മധുവിനെ ഒരുപാട്‌ ഇഷ്ടപ്പെട്ടിരുന്നു ..അവളുടെ കുറുമ്പും കുസൃതിയും ഒക്കെ ഒരുപാട്‌ ആസ്വദിച്ചിരുന്നു ..പലപ്പോഴും അവളുടെ മനസ്സ് അറിയാൻ ശ്രമിച്ചു .. പക്ഷെ പേടിയായിരുന്നു .. അവൾ ഒരു നൊ പറഞ്ഞാൽ  ഈ ഫ്രണ്ട്ഷിപ്‌ പോലും അവൾ വേണ്ടന്ന് വെക്കും  … അത്‌ എനിക്ക് ഉൾകൊള്ളാൻ പറ്റില്ലായിരുന്നു ..അതുകൊണ്ട്  മനസ്സിൽ തോന്നിയ ഇഷ്ട്ടം മനസ്സിൽ തന്നെ കുഴിച്ചിട്ടു .. ഇപ്പോൾ മനസ്സിൽ മധുവിനോട് ഉള്ളറഖ് തികഞ്ഞ സൗഹൃദം മാത്രമാണ് ….

ഗിരിയുടെ വെളിപ്പെടുത്തൽ കേട്ട്  ഉൾകിടിലത്തോടെ രുദ്രൻ ഇരുന്നു …

മധുവിന് ഗിരിയോട് തോന്നിയ ഇഷ്ട്ടം ഗിരിക്ക് തിരിച്ചും ഉണ്ടായിരിന്നു … പരസ്പരം പറയാതെ പോയ പ്രണയം .. ഇപ്പോൾ പിരിഞ്ഞു മറ്റ് രണ്ട് ബന്ധങ്ങളിലേക്ക് ചേരാനായി കാത്തിരിക്കുന്നു …

മധു ഈ സത്യം ഒരിക്കലും അറിയാൻ പാടില്ല … മധു ഇത് അറിഞ്ഞാൽ ഒരുപക്ഷെ ഇനി ഒരിക്കലും മധു എന്റെ സ്വന്തം ആകില്ല …രുദ്രൻ ഓർത്തു …

രുദ്രൻ എന്താണ് ആലോചിക്കുന്നത് ????ഗിരി ചോദിച്ചു …

ഒന്നുമില്ല … ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം !! സന്ദീപ് ഇറങ്ങി വരുമ്പോൾ ഗിരി എന്നെ വിളിച്ചാൽ മതി …

ഗിരി സന്ദീപിനായി കാത്തു നിന്നു ….

ഏറെ നേരത്തെ കാത്തിരിപ്പിന് ഒടുവിൽ സന്ദീപ് ഇറങ്ങി വരുന്നത്  കണ്ടു … സന്ദീപിന്റെ കൂടെ ഒരു പെണ്ണും ഒരു കൈകുഞ്ഞും ഉണ്ടായിരുന്നു …

ഗിരി  അവരെ  സൂക്ഷിച്ചു നോക്കി … നിറുകയിൽ ഒരു നുള്ളു കുങ്കുമം തൊട്ടിട്ടുണ്ട് കഴുത്തിൽ മംഗല്യസൂക്തം …മുടി  തോളൊപ്പം മുറിച്ചിട്ടിരിക്കുന്നു ..എവിടോ  കണ്ട് മറന്ന രൂപം …

സന്ദീപ് ഗിരിയെ കണ്ട് വന്ന് കെട്ടിപിടിച്ചു .. നീ എന്നെ വിളിക്കാൻ വന്നല്ലൊ ഒരുപാട്‌ സന്തോഷം !!

ഇത് ?? ഇത്‌ ???ഗിരി തൊട്ടടുത്തു നിന്ന് പെണ്ണിനേയും കൈകുഞ്ഞിനെയും ചൂണ്ടി ചോദിച്ചു …

നീ ഇവളെ മറന്നോ ?? ഇത് പൂജ !! എന്റെ പഴയ കാമുകി !! ഇപ്പോൾ എന്റെ ഭാര്യ !! എന്റെ കുഞ്ഞിന്റെ അമ്മ !!

സന്ദീപിന്റെ വെളിപ്പെടുത്തൽ കേട്ട് കിളിപോയപോലെ ഗിരി നിന്നു …

(തുടരും …)

(എല്ലാവരുടെയും ശ്രദ്ധയ്ക്ക് :. മുൻപ് രുദ്രൻ ഗിരിയോട് വെളിപ്പെടുത്തുന്നത് പൂജ ഇപ്പോഴും മെന്റൽ ഹോസ്പിറ്റലിൽ ആണെന്നാണ് ‌ ആണ് ..രുദ്രൻ പഴയ അറിവ് വെച്ച് പറയുന്നത് ആണ് ..അടുത്ത പാർട്ടിൽ ക്ലിയർ ആകും )

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!