“ഓ.. ഈ രാത്രി തന്നെ പോണോ ന്റെ ഫൽഗുണേട്ടാ .. കരിമ്പടനൊക്കെ ഇറങ്ങുന്ന സമയമാ.. “
സത്യഭാമ കൊഞ്ചലോടെ പറഞ്ഞതുകേട്ട് ഫൽഗുണൻ തമ്പി അവളെ ചെറുചിരിയോടെ ഒന്നു നോക്കി..
“ഉം.. മാങ്ങാത്തൊലി… ഇന്നേവരെ ഞാനെങ്ങും കണ്ടിട്ടില്ല ഈ കരിമ്പടനെ .. എവനോ പടച്ചുവിട്ട കള്ളക്കഥയാണെ ന്നെ.. ഈ പ്രേതഭൂത പിശാചുക്കളെയൊന്നും കണ്ടാൽ ഭയക്കുന്നവൻ അല്ല.. ഈ ഫൽഗുണൻ തമ്പി.. “
“ഉം… വീരൻ തന്നെ.. ” സത്യഭാമ അതിശയത്തോടെ അയാളെ നോക്കി പറഞ്ഞു…
“എന്റെ ചക്കരേ പോകാൻ മനസ് ഉണ്ടായിട്ടല്ല.. നിന്റെ കെട്ടിയോൻ ആ കാലമാടൻ വാസു എപ്പഴാ ജയിൽ ചാടി വരുന്നതെന്ന് ദൈവത്തിന് പോലും അറിയില്ല.. “
ഫൽഗുണൻ തമ്പി കട്ടിലിരുന്ന സത്യഭാമയുടെ അടുത്തേക്ക് ചേർന്നിരുന്നിട്ട് അവളുടെ താടയിൽ പിടിച്ചു വലിച്ചിട്ട് പറഞ്ഞു…
“എന്നാ പോ.. “
സത്യഭാമ പരിഭവം നടിച്ചുകൊണ്ട് പറഞ്ഞു..
“നീ പിണങ്ങാതെ ന്റെ പൊന്നെ…
വീട്ടിലെയാ മൂതേവിയ്ക്ക് ഉറക്ക ഗുളിക കലക്കി കൊടുത്തിട്ട് ഫൽഗുണേട്ടൻ നാളെ രാത്രി ഓടി ഇങ്ങുവരില്ലേ.. “
അയാൾ ശൃംഗാരത്തോടെ പറഞ്ഞു.. അവൾ ഒന്ന് കുണുങ്ങി ചിരിച്ചു…
സ്ഥലത്തെ ഒരു പ്രമാണിയാണ് ഫൽഗുണൻ തമ്പി .. സുന്ദരിയായൊരു ഭാര്യ വീട്ടിൽ ഉണ്ടായിട്ടും അയാൾക്ക് പൂതി വാസുവിന്റെ ഭാര്യയായ സത്യഭാമയോടാണ്… വാസു നാട്ടിലെ പ്രശസ്തനായൊരു ഗുണ്ടയാണ്. അയാൾ ഈ അടുത്തുകാലത്ത് ഒരു കുത്തു കേസിൽ ജയിലിലായി .. അതോടെ ഫൽഗുണൻ തമ്പി രാത്രി കാലങ്ങളിൽ വാസുവിന്റെ വീട്ടിൽ വിളയാട്ടവും തുടങ്ങി..
***********
തലവഴി തോർത്ത് മുണ്ടിട്ട് ഇരുട്ടിലൂടെ ഫൽഗുണൻ തമ്പി കാട്ടുവഴിയിലൂടെ വേഗത്തിൽ വീട്ടിലേക്ക് നടന്നു…
സത്യഭാമയുടെ അംഗലാവണ്യം അയാളുടെ കണ്മുന്നിൽ നിന്ന് അപ്പോഴും മറഞ്ഞിട്ടുണ്ടായിരുന്നില്ല…
നിലാവിന്റെ കിരണങ്ങൾ അങ്ങിങ്ങായി അരിച്ചിറങ്ങിയിട്ടുണ്ടായിരുന്നു..
ചീവീടിന്റെ മുരൾച്ചയും വവ്വാലുകളുടെ ചിറകടി ശബ്ദവും അന്തരീക്ഷത്തിൽ തങ്ങി നിന്നിരുന്നു…
നല്ല തണുത്ത കാറ്റ് വീശു
ന്നുണ്ടായിരുന്നു…
Reviews
There are no reviews yet.