” ലച്ചൂ ഒന്ന് വേഗം എണീക്ക്.. എല്ലാരും കുളിച്ചു, ഇനി നീ മാത്രേ ഒള്ളൂ ട്ടാ..”
ഈ ചേച്ചി ഉറങ്ങാനും സമ്മതിക്കില്ല.. “നിന്നെ പെണ്ണ് കാണാൻ വരുന്നതിന് ഞാൻ എന്തിനാ ടീ കുളിക്കുന്നെ.. നീ കുളിച്ചാൽ പോരെ..”
“ഇനി നിന്റെ മണമെങ്ങാനും അടിച്ചിട്ട്, ചെക്കൻ എന്നെ വേണ്ടാന്ന് പറഞ്ഞാലോ.. നീ പോയി കുളിക്കുന്നുണ്ടോ, ഇല്ലേൽ ഞാനിപ്പോ അച്ഛനെ വിളിക്കും..”
ഈ പെണ്ണ് സമ്മതിക്കില്ല..
“ഈശ്വരാ ആ ചെക്കന് ഇവളെ ഇഷ്ടാകണേ.. ഇവളെ കെട്ടിച്ച് വിട്ടിട്ട് വേണം മനഃസമാധാനത്തോടെ ഒന്ന് കിടന്നുറങ്ങാൻ..”
പത്തു മിനിറ്റിൽ കുളിയും പല്ല് തേപ്പും കഴിഞ്ഞു.. പക്ഷെ തനു(എന്റെ ചേച്ചി) അവിടെ യുദ്ധം തന്നെ യുദ്ധം.. പാവം വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ട് ഒരു സാരി ചുറ്റാൻ..
“നോക്കി നിൽക്കാതെ ഒന്ന് വന്ന് സഹായിക്കെടീ ദുഷ്ടേ..”
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Silpa –
Supperr.. നല്ല ഇഷ്ടായി 😍
Neethu –
Sooper
Surya –
Adipoli!!! No other words to say…keep writing!!! Applaus to author for a good humour sense from start to end.😊