“ഹാലോ …..ഇമയുടെ ബ്രദർ അല്ലെ…..?”
“അതേ … നിങ്ങളാരാണ്……..?”
“ഐ ആമ് ശ്രീനാഥ്…. അത്യാവശ്യമായൊന്ന് സിറ്റി ഹോസ്പിറ്റൽ വരെ വരാവോ… ആ കുട്ടി പറഞ്ഞിട്ടാണ് ഞാനിപ്പോൾ വിളിക്കുന്നത്….. “
“ഇമ… അവൾക്കെന്ത് പറ്റി….?”
“ചെറിയൊരു ആക്സിഡന്റ്…. എന്റെ ബൈക്കൊന്ന് ചെറുതായിട്ട് ആ കുട്ടിയെ ഇടിച്ചു… ഇപ്പോ കാര്യമായി കുഴപ്പമൊന്നുമില്ല…… കാലിന് ഒന്ന് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്….
നെറ്റിയൽപം മുറിഞ്ഞിട്ടുണ്ട് അല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഇല്ല…… നിങ്ങളൊന്ന് വേഗം വരുവോ….?”
“ഏട്ടനിപ്പോ വരുവോ…?”
” എനിക്കറിയില്ല… പറഞ്ഞോണ്ടിരുന്നപ്പോൾ തന്നെ കോൾ കട്ടായി….”
” ഇയാൾക്ക് പോണേൽ പൊയ്ക്കോളൂ…. ഇവിടെ നിന്ന് ബുദ്ധിമുട്ടണ്ട…. ഏട്ടനിപ്പോ വരും…..”
“പിന്നൊരു കാര്യം എന്റെ പേര് ഇയാൾ എന്നല്ല ശ്രീനാഥ് എന്നാ…..”
“അതെന്തേലും ആകട്ടെ….. ഏട്ടനൊന്നിങ്ങ് വന്നാ മതിയാരുന്നു,,…. “
“ടോ താനെന്തിനാ നടുറോഡിൽ കേറിന്ന് സെൽഫി എടുത്തേ… അതോണ്ടല്ലേ തന്നെ വണ്ടിയിടിച്ചത്,…. “
” ആഹ് എന്റെ പേര് ടോ എന്നല്ല ഇമ എന്നാണ്,,…. “
” ആ അതെന്തേലും ആകട്ടെ,…. താനാദ്യം ഞാൻ ചോദിച്ചത് പറ,…..”
”ഞാൻ വെറുതേ ഫെയ്സ്ബുക്കിൽ ഇടാൻ,…. ഞാൻ നോക്കിയപ്പോ വണ്ടിയൊന്നും ഇല്ലായിരുന്നു അതാ ഞാൻ,…..”
” നടുറോഡിൽ നിന്ന് അഭ്യാസം കണിച്ചാണോ ഫെയ്സ് ബുക്കിൽ ഫോട്ടോയിടുന്നത്,…..”
” അത് പിന്നെ,…..”
” ആഹ് നിന്നേ പറഞ്ഞിട്ട് കാര്യംഇല്ല…. മെട്ടേന്ന് വിരിയാത്തതിന്റെയെക്കെ കൈയ്യിൽ ഫോണും കൊടുത്ത് വിടുന്ന പേരന്റ്സിനെ വേണം പറയാൻ,…. “
” ദേ എന്റെ അച്ഛനേം അമ്മേം വെല്ലോം പറഞ്ഞാ ഉണ്ടല്ലോ,…. “
അത് പറയുമ്പോൾ അറിയാതെങ്കിലും എന്റെ ശബ്ദമിടറിയിരുന്നു…… കണ്ണ് നിറഞ്ഞു വന്നു…..
“ടോ താൻ കരയാനും വേണ്ടീട്ട് ഞാനൊന്നും പറഞില്ലല്ലോ,…..”
ഞങ്ങളുടെ ആ സംസാരത്തിനിടയിലേക്കായിരുന്നു റൂമിന്റെ വാതിലും തള്ളി തുറന്ന് ഏട്ടൻ വന്നത്,…..
” കാർത്തി എന്റെ കാല്…. അതും പറഞ്ഞ് പിടിച്ച് നിർത്തിയ കണ്ണിരത്രയും ഏട്ടന്റെ വയറിലേക്ക് തല ചായ്ച്ച് ഞാൻ കരഞ്ഞു തീർത്തു,……”
” പോട്ടെ മോളെ വിഷമിക്കല്ലേ,,…. “
അതും പറഞ്ഞു കൊണ്ട് ഏട്ടൻ നോക്കിയത് ഹെൽമറ്റും കൈയ്യിൽ പിടിച്ച് നിൽക്കുന്ന ശ്രീനാഥിന്റെ മുഖത്തേക്കായിരുന്നു,….
“ടാ നീയെന്റെ പെങ്ങളെ,,…..”
അതു പറഞു കൊണ്ട് ഏട്ടൻ ശ്രീനാഥിന്റെ കോളറിനു പിടിച്ചു…..
“എന്റെ പെങ്ങൾക്കെന്തേലും പറ്റിയിരുന്നേൽ വെറുതെ വിടില്ലായിരുന്നു നിന്നെ ഞാൻ…..
നീയൊക്കെ എവിടെ നോക്കിയാ വണ്ടിയോടിക്കുന്നത്….?”
” കാർത്തി ശ്രീനാഥിനെ വിട് കാർത്തി…. തെറ്റെന്റെ ഭാഗത്താ…. ഞാനാ റോഡിൽ…..
സോറി കാർത്തി എന്നെ ഇനി വഴക്ക് പറയല്ലേ… ഞാനിനി ആവർത്തിക്കില്ല……”
“എന്ത്,…?”
അപ്പോഴേക്കും ഡോക്ടറ് റൂമിലേക്ക് വന്നിരുന്നു,…. ഒപ്പം ഒരു നഴ്സും….
ഒരിഞ്ചക്ഷൻ കൂടി ബാക്കിയുണ്ടത്രേ…..
” കാർത്തി…. ഇനി ഇഞ്ചക്ഷൻ വേണ്ടന്ന് പറയ്……”
ഞാനത് പറഞ്ഞ് തീരും മുമ്പേ സൂചി എന്റെ ഞരമ്പിലേക്കമർന്നിരുന്നു…….
അറിയാതെങ്കിലും ഞാനപ്പോൾ ശ്രീനാഥിന്റെ മുഖത്തേക്ക് നോക്കി…..
ഷർട്ടിന്റെ കോളർ ഭാഗമെല്ലാം ചുളുങ്ങിയിരുന്നു…..
പക്ഷേ അയാളുടെ കണ്ണുകൾ…. ആ നോട്ടം സഹതാപമാണോ ദേഷ്യമാണോ …., എന്തോ വായിച്ചെടുക്കാൻ കഴിയാത്തൊരു ഭാവം ആ മുഖത്ത് നിഴലിച്ചിരുന്നു…….
” നാല് ദിവസം കഴിഞ്ഞ് നെറ്റിയിലെ സ്റ്റിച്ചെടുക്കാൻ വരണം…. ഒരു ത്രീ വീക്ക്സ് കഴിഞ്ഞ ശേഷം കാലിലെ പ്ലാസ്റ്ററെടുക്കാം…. “
“മ് ശരി ഡോക്ടർ…..”
പക്ഷേ ശ്രീനാഥ് അപ്പോഴും എന്നിൽ നിന്നാ നോട്ടം മാറ്റിയിരുന്നില്ല…….
Neethu 💝 –
Oru horer vayikkan thannathil valare santhosham Nice story