“അമ്മേ…. ഞാനിറങ്ങാട്ടോ…. “
“ഇന്നും നേരം വൈകീലോ കുട്ട്യേയ്യ്……”
” ആ…. എന്താപ്പോ ചെയ്യാ….? ഞാനീ നേരം വൈകിയിറങ്ങുന്നത് ഇതാദ്യമായിട്ടൊന്നും അല്ലല്ലോ…..
ഇന്നും ആ മാനേജർടെ വായിലിരിക്കുന്നത് മുഴുവനും ഞാൻ കേക്കേണ്ടി വരും…….”
അതും പറഞ്ഞ് ധൃതിയിൽ ഉമ്മറത്തിരുന്ന ബാഗും കുടയുമെടുത്ത് സാരി ഞൊറിയൊന്ന് നേരെ പിടിച്ചിട്ട് ഞാൻ മുന്നോട്ട് നടന്നു…………
ആളൊഴിഞ്ഞ വഴിയെത്തിയപ്പോൾ നടത്തം പതിയെ ഓട്ടമായി….
വിയർത്തു കുളിച്ചാണ് ഒരു വിധം ബസ്റ്റോപ്പിലെത്തിയത്…..
“ഇന്നും ബസ് പോയീലോ മോളെ……”
ബസ്റ്റോപ്പിന് പിന്നിലുള്ള പലചരക്ക് കടയിലിരുന്ന് ഗോപാലേട്ടനായിരുന്നു അത് പറഞ്ഞത്……
ഒന്നും മിണ്ടാനാകാതെ ഗോപാലേട്ടനെ ഒന്ന് നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്ത് പതിയെ ഞാനാ ബസ്റ്റോപ്പിലെ ബെഞ്ചിലേക്കിരുന്നു……
അച്ചൻ മരിച്ചപ്പോ തൊട്ട് തുടങ്ങിയതാ ഈ ഓട്ടം………. നഗരത്തിലെ പ്രശസ്തമായ തുണിക്കടയിലേക്കുള്ള ഓട്ടം…. ഇരുപത്തിരണ്ടാം വയസ്സിൽ തുടങ്ങിയ ഓട്ടം…..രണ്ടറ്റം കൂട്ടിമുട്ടിക്കാനായുള്ള എന്റെ ഈ നെട്ടോട്ടം………
വർഷം രണ്ടാകുന്നു അച്ഛൻ പോയിട്ട്……. അച്ഛന്റെ ആകെയുള്ള സമ്പാദ്യം ഞങ്ങള് മൂന്ന് പെൺമക്കളായിരുന്നു…….
നിരത്തിലൂടെ വാഹനങ്ങൾ ചീറി പാഞ്ഞു പോകുന്നുണ്ട്…… എന്റെ ചിന്തകളും ഇപ്പോൾ ഇങ്ങനെയാണ് എങ്ങോട്ടെന്നില്ലാതെ ഗത്യന്തരമില്ലാതെ ഇങ്ങനെ പാഞ്ഞു കൊണ്ടേയിരിക്കുന്നു…….
ഞാൻ വാച്ചിലേക്കൊന്ന് നോക്കി സമയം 9.25 ആകുന്നു……
9.30 ക്ക് ഉള്ള ബസ് ഇപ്പോ എത്തും…..
ഞാൻ പതിയെ ബസ്റ്റോപ്പിൽ നിന്ന് പുറത്തേക്കിറങ്ങി…..
ബസ് വരുന്നുണ്ട്……
ഇന്നും പതിവുപോലെ തന്നെ നല്ല തിരക്കാണ്…. ഒരു കാല് കുത്തി മറ്റേക്കാല് കുത്താനുള്ള സ്ഥലം പോലും ബസിലില്ല…..
അത്രയ്ക്ക് തിരക്കാണ്……
ഒരു വിധം തുണിക്കടയുടെ മുൻപിലെത്തി…..
പിന്നിലെ വാതില് വഴി അകത്തേക്ക് കയറി……
അകത്തെ സ്റ്റോറൂമിൽ ബാഗും വെച്ച് സാരി സെക്ഷനിലേക്ക് നടന്നപ്പോഴായിരുന്നു പിന്നിൽ നിന്ന് ഒപ്പം ജോലി ചെയ്യുന്ന ഷേർലി ചേച്ചി വിളിച്ചത്…..
“ഗംങ്ങേ……”
“എന്തോ ചേച്ചീ…….”
“ഇന്നും നേരം വൈകി അല്ലേ……. ?”
“ഇന്നും ബസ് കിട്ടിയില്ല ചേച്ചീ…….”
“മം….. നീയിന്ന് മാത്യൂ സാറിനെ കണ്ടിട്ട് ജോലിക്ക് കയറിയാ മതിയെന്നാ പറഞ്ഞത്………”
Sandeep –
I love this story..it is a thrilling love story…i am waiting for next episodes…
Sanil –
Novel super aayirunnu ….