“ഇയാക്കെന്താ കണ്ണു കാണില്ലേ ,
എവിടെ നോക്കിയാണ് വണ്ടിയോടിക്കുന്നത് ,റോഡിലെ കുഴിയൊന്നും കണ്ടില്ലേ ”
”സോറി ….
കുഴി ഞാൻ ശ്രദ്ധിച്ചില്ല ”
”ഒരു സോറി പറഞ്ഞാൽ ദേഹത്ത് തെറിച്ച ചെളിയൊക്കെ ആവിയായിപ്പോകുമല്ലോ ”
”ഞാൻ മനപൂർവ്വം കാറ് കുഴിയിൽ ചാടിച്ച് നിങ്ങളുടെ ദേഹത്ത് വെള്ളം തെറിപ്പിച്ചതല്ല ”
“പിന്നെ ഇയാള് കാറ് മര്യാദക്ക് ഓടിച്ചിരുന്നെങ്കിൽ വെള്ളം തെറിപ്പിക്കാതെ പോകാമായിരുന്നു ”
“റോഡിലൂടെ പോകുമ്പോൾ സൈഡ് ഒതുങ്ങി നടക്കണം”
“ശരണ്യേ ഒന്നു പതുക്കെ പറയ് ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട് ,ഇത്തിരി ചെളി വെള്ളം തെറിപ്പിച്ചതിന് ഇത്രയൊക്കെ പറയണോ”
ഗൗരിയും കൂട്ടുക്കാരി ശരണ്യയും കൂടി ബാങ്കിലേക്ക് വന്നതാണ് ,ഒരു ലോണിന്റെ കാര്യത്തിന് വേണ്ടി ,ഗൗരിക്ക് ബാങ്കിലൊന്നും പോയി പരിചയമില്ല അതുകൊണ്ടാണ് ശരണ്യയെ കൂട്ടിന് വിളിച്ചത് ,ബസ്സിറങ്ങി രണ്ടു പേരും കൂടി ബാങ്കിലേക്ക് നടന്നു പോകുകയായിരുന്നു, മഴയായത് കൊണ്ട് റോഡിലെ കുഴികളിൽ നിറയെ ചെളി വെള്ളമായിരുന്നു ,ഒരു കാറ് കുഴിയിൽ ചാടി വെള്ളം തെറിപ്പിച്ചത് കാരണം രണ്ടുപേരും ആകെ നനഞ്ഞു ,കാറ് ക്കാരൻ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ കാറ് കുഴിയിൽ ചാടിക്കാതെ കൊണ്ടുപോകാമായിരുന്നു ,എന്തായാലും അയാൾ തിരിച്ച് വന്ന് സോറി പറഞ്ഞു പക്ഷേ ശരണ്യ സമ്മതിച്ച് കൊടുക്കുന്നില്ല
“നീ മിണ്ടാതിരിക്ക് ഗൗരി …. നമ്മുടെ ഭാഗത്ത് തെറ്റില്ല പിന്നെന്തിനാ പേടിച്ച് മിണ്ടാതിരിക്കുന്നത് ”
”തനിക്കെന്താ വെള്ളം അലർജിയാണോ ”
”എന്നെ കളിയാക്കാതെ ഇയാളാദ്യം റോഡിലൂടെ എങ്ങനെ വണ്ടിക്കണമെന്ന് പഠിക്ക് ”….
Ani –
Nalla kadha…