Skip to content

ഗൗരി

(2 customer reviews)




Novel details

3.9/5 - (141 votes)
Category: Tags: , , ,

അങ്ങോട് മാറു സുധാകരാ , അവളുടെ അമ്മക്ക് സമ്മതമാണല്ലോ രണ്ടാനച്ഛനായ നീയാണല്ലോ തടസ്സം.

വാതിലിനു മുന്നിൽ രണ്ടു കൈയും വിരിച്ചു പിടിച്ചു നിന്ന സുധാകരനെ തള്ളി മാറ്റി   മഹാദേവൻ അകത്തേക്കു കയറി.

എൻ്റെ മോളു പാവമാ സാറേ അവളെ ഉപദ്രവിക്കല്ലേ സുധാകരൻ കൈകൂപ്പി മഹാദേവൻ്റെ മുന്നിൽ കെഞ്ചി.

എനിക്കവളെ ഉപദ്രവിക്കാനൊന്നും പ്ലാനില്ല സുധാകരാ അവളു സഹകരിച്ചാൽ പൂ പറിച്ചെടുക്കുന്ന ലാഘവത്തോടെ ഞാനെൻ്റെ കാര്യം നടത്തി പൊയ്ക്കോളാം അങ്ങനെയാണങ്കിൽ അവൾക്കും സുഖം എനിക്കും സുഖം അല്ല മറിച്ചാണങ്കിൽ അവളിന്നു കഷ്ടപ്പെടും പിച്ചിച്ചീന്തും ഞാനവളെ.

ഇല്ല മഹാദേവാ ഞാനതിന് സമ്മതിക്കില്ല

നിൻ്റെ സമ്മതം ആർക്കു വേണം നീ ഒന്നു പോടെ  പെറ്റ തള്ള സമ്മതിച്ചു രണ്ടാനച്ഛൻ മാറി അവിടെങ്ങാനും നിൽക്കുന്നതാ നിങ്ങൾക്കു നല്ലത്.

ഇല്ല എനിക്ക് അങ്ങനെ മാറി നിൽക്കാൻ പറ്റില്ല അവളെൻ്റെ പൊന്നുമോളാ കരഞ്ഞുകൊണ്ട് സുധാകരൻ മഹാദേവൻ്റെ കാലിൽ പിടിച്ചു

ഞാൻ കാലു പിടിക്കാം മഹാദേവാ എൻ്റെ മോളെ ഉപദ്രവിക്കരുത് ‘

സുധാകരനെ പിടിച്ചു ആഞ്ഞൊരു തള്ളു കൊടുത്തു മഹാദേവൻ .സുധാകരൻ മുറ്റത്തേക്കു  തെറിച്ചു പോയി ഈ സമയം മഹാദേവൻ അകത്തു കയറി

അകത്തു കയറിയ മഹാദേവൻ കണ്ടത് ഇടതും വലതുമായി തൻ്റെ കുഞ്ഞനുജത്തിമാരേ ചേർത്തു പിടിച്ചു നിൽക്കുന്ന ഗൗരിയെയാണ്

മഹാദേവൻ മെല്ലെ നടന്നു അവർക്കരികിലെത്തി .

അനിയത്തിമാരേ രണ്ടു പേരേയും ഗൗരിയിൽ നിന്ന് അടർത്തിമാറ്റി അവരേയും പുറത്താക്കി എന്നിട്ടാ വാതിലുകൾ വലിച്ചടച്ച് ഗൗരിയുടെ അടുത്തേക്ക് നടന്നടുത്തു.

പേടിച്ചു പോയോ നി

മറുപടി ഒന്നും പറയാതെ നിന്ന ഗൗരിയുടെ കണ്ണുകൾ മുറിയിൽ ഇരിക്കുന്ന ഫ്ലവർ വേയസിലായിരുന്നു.

ഗൗരി ,മഹാദേവൻ ഗൗരിയുടെ അരികിലായി നിന്നുകൊണ്ട് വിളിച്ചു.

ഗൗരിയുടെ കണ്ണുകൾ ഫ്ലവർ വേയസിൽ തന്നെ ആയിരുന്നു ആ നിമിഷവും.

തൻ്റെ ദേഹത്തു ഇയാളുടെ കൈ വീഴുന്ന ആ നേരം ഫ്ലവർ വേയസ് കൈയിൽ എടുക്കാൻ പാകത്തിന് ഗൗരി അതിനടുത്തേക്കു നീങ്ങി നിന്നു.

മഹാദേവൻ അവളുടെ അടുത്തേക്ക് വന്നു

പേടിക്കണ്ട ഞാനിവിടെ വന്നത് നിന്നെ ഉപദ്രവിക്കാനല്ല മറ്റു ചിലർ നിങ്ങളെ ഉപദ്രവിക്കാതിരിക്കാനാണ്.

ഗൗരി വിശ്വാസം വരാതെ മഹാദേവൻ്റെ മുഖത്തേക്ക് നോക്കി.


Listen to unlimited audiobooks and stories.
Download now

വിശ്വസിക്കാം

ഒരുപകാരം  നീ ചെയ്യണം,. നി ഈ മുറിയിൽ കിടന്നു ബഹളം വെയ്ക്കണം ഇപ്പോ  .ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതാണന്ന് പുറത്തു നിൽക്കുന്നവർ അറിയണം പ്രത്യേകിച്ച് നിൻ്റെ അമ്മ.

മഹാദേവൻ എന്തൊക്കെയാ ഈ പറയുന്നതെന്ന് ഗൗരിക്ക് മനസ്സിലായില്ല

നിന്നോട് ഞാൻ പറഞ്ഞതുപോലെ ചെയ്യടി സംസാരിച്ചു നിൽക്കാൽ നേരമില്ല

ഗൗരി അപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുകയാണ്

എടി പുല്ലേ നിന്നോടല്ലേടി ഒച്ച വെയ്ക്കാൻ പറഞ്ഞത്

ഈ മഹാദേവൻ ഇതുവരെ പെൺകുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ടില്ല എന്നേ കൊണ്ടത് ചെയ്യിക്കരുത്…

Read More

 

3.9/5 - (141 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 reviews for ഗൗരി

  1. Shivaranjan

    Good

  2. Bindu

    Very nice style of writing. Simple and realstic

Add a review

Your email address will not be published.

Don`t copy text!