കാലുതളരുന്നുണ്ടെകിലും അവന്റെ കൈകളിൽ സുരക്ഷിതം ആണെന്നുള്ള തോന്നലാണ് എന്നെ മുന്നോട്ട് ഓടാൻ പ്രേരിപ്പിക്കുന്നത്.
ഓടുന്നതിനു ഇടയിൽ അവൻ ഇടക്ക് തിരിഞ്ഞുനോക്കുന്നുണ്ട്.
നീലകണ്ണുകളിൽ തടസ്സം സൃഷ്ടിക്കാൻ എന്നവണ്ണം മുടിയിഴകൾ പാറി വീഴുന്നുണ്ട്.
ഞങ്ങളെ പിടിക്കാൻ എന്നപോലെ ആരൊക്കെയോ പുറകിലുണ്ട്.
ഭയം കൊണ്ടായിരിക്കാം അവന്റെ കൈക്കുള്ളിൽ എന്റെ കൈ മുറുകുന്നത്.
പെട്ടന്ന് എന്തിലോ തട്ടി അവനും ഞാനും നിലംപതിച്ചിരുന്നു.
പിറകിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ച.
“ശ്ശെ എന്തൊരു സ്വപ്നമാണ് ഇതുതന്നെ ആണല്ലോ കർത്താവേ കുറച്ചുദിവസമായി കാണുന്നത്
കാലത്ത് തന്നെ മനുഷ്യന്റെ മൂഡ് കളയാൻ”
ആകെ വിയർത്താണ് എണീറ്റത്.
കട്ടിലിൽ നിന്ന് കാൽ നിലത്തോട്ട് വച്ചില്ല അപ്പോൾ തന്നെ ചേട്ടായി വാതിൽ തട്ടി വിളിക്കുന്നുണ്ട്….
എണീറ്റ്പോയി വാതിൽ തുറന്നു.
“എന്താ ബെല്ല ഞാൻ കൊറേ നേരാമായല്ലോ നിന്നെ വിളിക്കുന്നു.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം നീ മറന്നുപോയോ?”
“അത്..പിന്നെ ഇല്ല…സോറി ചേട്ടായി”
“എന്താ മോളെ വല്ലാതെ ഇരിക്കുന്നെ നീ വീണ്ടും ആ സ്വപ്നം തന്നെ കണ്ടോ?”
Nizar –
It is Good story