Skip to content

ലാവണ്യ

(6 customer reviews)




Novel details

  • Writer: Rohini Amy
  • Part: *
  • Category: Love, Drama, Mystery
4.1/5 - (244 votes)

മാളൂ…….. ടീ… മാളു… എഴുന്നേൽക്കാൻ……. പുതച്ചു മൂടി കിടക്കുന്നതു കണ്ടില്ലേ……..

എന്നത്തേയും പോലെ തന്നെ വല്യമ്മയുടെ വഴക്കു കെട്ടിട്ടാണ് മാളു കണ്ണു തുറന്നത് ……

നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്ന് ദീപു വരുമെന്ന്…… പോയി പാലു വാങ്ങി വാ….. കാലു കൊണ്ടു തട്ടിയുണർത്തി അവർ പറഞ്ഞു……

ഞാൻ മറന്നിട്ടില്ല വല്യമ്മേ…… ദാ വരുന്നു……. മുടി വാരിക്കെട്ടി മാളു പറഞ്ഞു….. ഇവിടുത്തെ നായയെ പോലും വല്യമ്മ കാലിൽ തട്ടിയുണർത്തില്ല……. അതിലും താഴെയാണ് താനെന്നു മാളു ഓർത്തു……. ആദ്യം കണ്ടത് വല്യമ്മയെ ആണെങ്കിലും കൈ രണ്ടും മുഖത്തിന്‌ നേരെ വെച്ചു ദിവസവും ചൊല്ലാറുള്ള പ്രാർത്ഥന ചൊല്ലി….. കുളിച്ചു നേരെ അടുക്കളയിലേക്ക്………

കുളിക്കാതെ അടുക്കളയിൽ കയറിയാൽ വല്യമ്മ നല്ല വഴക്കു പറയും…….. പക്ഷേ വല്യമ്മ കുളിക്കാതെയാണ് കയറാറ്………

അടുക്കള വശത്തു ചായ്പ്പിൽ ആണ് കിടക്കുക…….. പഴയ സാധനങ്ങളുടെ കൂടെ……

അടുപ്പ് കത്തിച്ചു……. ചോറിനുള്ള വെള്ളം വെച്ചു……. പാൽ വാങ്ങാനുള്ള പാത്രം എടുത്തു പതിയെ ഇറങ്ങി……… നേരം വെളുത്തു വരുന്നതേയുള്ളു…….. സൂക്ഷിച്ചു നോക്കി നടക്കുവാണ് മാളു…….. ഇഴജന്തുക്കൾ ഒരുപാട് ഉള്ള സ്ഥലമാണ്……. അമ്പലത്തിൽ നിന്നും കേൾക്കുന്ന കീർത്തനത്തിൽ മുഴുകി നടന്നു…… പടിക്കൽ നിന്നു തൊഴുതു…….. അകത്തു കയറിയാൽ ആരെങ്കിലും പറഞ്ഞു വല്യമ്മ അറിയും……… പിന്നൊരു യുദ്ധത്തിന് അതുമതി……….

എനിക്കു നീ മാത്രേ ഉള്ളൂ കൃഷ്ണ……… വിഷമിപ്പിച്ചോ……. പക്ഷേ എനിക്ക് സഹിക്കാൻ പറ്റുന്നതിലും അധികം തരരുത് കേട്ടോ….. അങ്ങനെ ഉണ്ടായാൽ തന്നെ മനുഷ്യരൂപത്തിൽ എന്റടുത്തു ഉണ്ടാവണം ……. കണ്ണടച്ച് പ്രാർത്ഥിച്ചു കാലു നീട്ടിവച്ചു നടന്നു……..

പാലിന്റെ പാത്രം ആ ചേച്ചിയെ ഏൽപ്പിച്ചു  അവർക്ക് വേണ്ടി കാത്തു നിൽക്കുമ്പോഴാണ് പിറകിൽ നിന്നും ഒരു ഷൂളമടി കേട്ടത്.. ചേച്ചിയുടെ മകൻ ആണ്.. കിണറിന് വക്കിൽ ഇരുന്ന് പല്ലുതേക്കുകയാണ്……… അതിനിടയിലാണ് ഈ തോന്നിവാസം……..  അങ്ങോട്ടേക്ക് പിന്നെ നോക്കാനേ  പോയില്ല……… ഇമ്മാതിരി കോഴികളെ ശ്രദ്ധിക്കാതെ ഇരിക്കുന്നതാണ് നല്ലത്……….

പാൽ പാത്രം കയ്യിൽ തന്ന് ചേച്ചി മകനോട് പറഞ്ഞു………… എണീറ്റ് പോടാ ചെക്കാ…….. കിണറ്റിലെ വെള്ളം ചീത്തയാക്കാതെ………

മാളുവിന്റെ മുന്നിൽനിന്നും അത്രയും കേട്ടതുകൊണ്ട് ഒരു ചമ്മലോടെ അവൻ എഴുന്നേറ്റ് പോയി………….

വീട്ടിലെത്തിയതും തനിക്കുള്ള പണികളൊക്കെ കറക്റ്റ് ആയി ഒരുക്കി വെച്ചിരുന്നു വല്യമ്മ……..

അടുക്കളയിൽ നിൽക്കുമ്പോൾ മാത്രം മനസ്സ് ശാന്തമാക്കി നിർത്തും……….. ഇല്ലെങ്കിൽ വല്യമ്മയുടെ കയ്യിൽ നിന്നും നല്ലത് കിട്ടും………… പിന്നെ  ചിന്തിക്കുന്നത് മുഴുവൻ പാത്രം കഴുകുമ്പോഴും തുണി നനക്കുമ്പോഴും  ഒക്കെയാണ്………..

ഞങ്ങൾ ദീപുവിനെ കൂട്ടാൻ പോവുകയാണ്……. വരുമ്പോഴേക്കും ഉച്ചയ്ക്കുള്ളത്  റെഡിയാക്കി വെച്ചിരിക്കണം……. അവന്റെ  മുറി കൂടെ വൃത്തിയാക്കി ഇടണം……… വല്യമ്മ ഓർഡർ ഇട്ടിട്ടു  പോയി…………

കേട്ടാൽ തോന്നും ഞാൻ ഇവിടുത്തെ വേലക്കാരിയാണ്ന്ന്…….. എങ്കിൽ  അല്ല……. ഇവിടുത്തെ അച്ഛന്റെ അനിയന്റെ മകളാണ് ഞാൻ………… എന്റെ അച്ഛൻ മരിച്ചുപോയി…….. അല്ല…….. സ്വയം ജീവനെടുത്തതാണ്……… ചായ്പ്പിൽ…….. ആ ചായ്പ്പിലാണ് എന്റെയുറക്കം………. പേടിയില്ല……… എന്റെ സ്വന്തം അച്ഛനല്ലേ………..

അമ്മ എവിടെയാണെന്ന് ഇന്നും അറിയില്ല……… ഞാൻ പത്താം ക്ലാസ്സിൽ എക്സാം എഴുതിയിട്ട് വീട്ടിൽ വരുമ്പോൾ കണ്ടത് ഒരാൾക്കൂട്ടമാണ്…… തൂങ്ങിയാടുന്ന അച്ഛനെ താഴെയിറക്കിയത് പോലീസ് വന്നതിനു ശേഷമാണ്…….. അമ്മയെ തിരഞ്ഞിട്ട് കാണാൻ പറ്റിയില്ല…….. ഒരു മൂലയിൽ കരഞ്ഞു തളർന്നിരുന്നു ഞാൻ ആരും ആശ്വസിപ്പിക്കാനില്ലാതെ ……… എല്ലാവരുടെയും മുഖത്തൊരു പുച്ഛഭാവം……..

പിന്നീടാണറിഞ്ഞത്………… അമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ചു വേറൊരാളുടെ കൂടെ പോയ കാര്യം………. എന്തിനായിരുന്നു അത്…… എന്തു കുറവാണ് അച്ഛൻ വരുത്തിയത് എന്നുമറിയില്ല…….. അതുവരെ ഞാൻ അനുഭവിച്ചിരുന്ന എന്റെ എല്ലാ സൗഭാഗ്യങ്ങളും തട്ടിക്കളഞ്ഞിട്ടാണ് അമ്മ പോയത്………… അന്ന് നഷ്ടപ്പെട്ടു സുഖജീവിതം……. നാണക്കേട് കാരണമാണ് അച്ഛൻ അങ്ങനെ ചെയ്തത്……. എന്റെ അച്ഛന്റെ ജീവനെടുത്ത അവരെ ഞാൻ പിന്നീട് ഓർക്കാനേ ശ്രമിച്ചിട്ടില്ല……….

ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാൽ വല്യച്ചനും വല്യമ്മയും എന്റെ കാര്യങ്ങൾ ഏറ്റെടുത്തു……….. അത് സ്നേഹം കൊണ്ടാവുമെന്നു  കരുതിയ എനിക്ക് തെറ്റിയത് എന്നെ പഠിക്കാൻ വിടാതിരുന്നപ്പോഴാണ്…………..

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4.1/5 - (244 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

6 reviews for ലാവണ്യ

  1. Greshma Shaji

    Good story

  2. Naj

    Super

  3. ITSMESADUUUU

    HI MAM BIG FAN OF YOUR WRITINGS, EEEE NAME REAL ALLA ENNU THONUNNU. ORUPAAD NOKKI THAANGALEA KURICHARIYAAN. SHERIKKUM EEE STORY I CAN FEEL IT. I CAN SEE IT . WONDERFUL THANK YOU MAM, INIYUM PRETHEEKSHIKKUNNU. WAITING …… 🙂

  4. ITSMESADUUUU

    HI MAM BIG FAN OF YOUR WRITINGS, EEEE NAME REAL ALLA ENNU THONUNNU. ORUPAAD NOKKI THAANGALEA KURICHARIYAAN. SHERIKKUM EEE STORY I CAN FEEL IT. I CAN SEE IT . WONDERFUL THANK YOU MAM, INIYUM PRETHEEKSHIKKUNNU. WAITING 🙂

  5. ITSMESADUUUU

    wonderful

  6. Anju

    Heart Touching Story…. Super♥

Add a review

Your email address will not be published. Required fields are marked *

Don`t copy text!