പ്രണയാഗ്നി




Novel details

4.4/5 - (59 votes)

കുളത്തിന്റെ കൽപ്പടവിൽ ഈറനോടെ അർദ്ധ നഗ്നമേനിയാൽ നിൽക്കുന്ന മാളവികയെ കണ്ടപ്പോൾ സിദ്ധുവിന്റെ സിരകൾ വികാരത്തിന്റെ ഉന്മാദാവസ്ഥയിൽ എത്തിയിരുന്നു.

അവളെ വലിച്ച് തന്റെ നെഞ്ചോട് ചേർത്ത് അധരങ്ങൾ കവർന്നെടുക്കുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും അവളത് ആസ്വദിച്ചു. പെട്ടെന്ന് എന്തോ ഓർത്തപോലെ ഞെട്ടി ഒരു കിതപ്പോടെ അവനിൽ നിന്ന് അകന്നു മാറി.

“സിദ്ധു ,എന്താ ഇത് ഇങ്ങനെയൊന്നും പാടില്ലെന്ന് അറിഞ്ഞുകൂടെ ” അവന്റെ നോട്ടം താങ്ങാനാവാതെ നിറഞ്ഞ മിഴികളോടെ അവളതു പറയുമ്പോൾ സിദ്ധുവിനും താൻ ചെയ്തത് തെറ്റാണെന്ന് ബോധ്യം വന്നിരുന്നു.

എത്ര നാളെന്നു വെച്ചാ മാളൂ ഇങ്ങനെ, മടുത്തു .നിരാശയോടെ അവൻ കൽപ്പടവിലിരുന്നു.

എല്ലാം നമുക്ക് വേണ്ടിയല്ലേ സിദ്ധൂ ഇത്രനാളും ക്ഷമിച്ചില്ലേ ഇനി ഒരു ഏഴു ദിവസം കൂടി അത്രേയുള്ളൂ അതു കഴിഞ്ഞാൽ മാളവിക എന്നന്നേക്കുമായി സിദ്ധാർത്ഥിന് സ്വന്തം . അവളും അവനരികിൽ ഇരുന്നു.

ഏഴു ദിവസങ്ങൾ ഏഴു യുഗങ്ങൾ പോലെ നീണ്ടുകിടക്കുന്നു. താലി കെട്ടിയ പെണ്ണിനെ ഒന്നു തൊടാൻ പോലും പറ്റാതെ അന്ധവിശ്വാസത്തിന്റെ പേരും പറഞ്ഞ് എല്ലാവരെയും പേടിച്ച് . ഒരു നെടു വീർപ്പ് അവനിൽ നിന്നും ഉയർന്നു.

“വല്ല്യ പുരോഗമന വാദി ആയിരുന്നല്ലോ നീയും എന്നിട്ട് അച്ഛമ്മയുടെ വാക്കും കേട്ട് … “

എത്ര പുരോഗമനം പറഞ്ഞാലും സ്വന്തം താലിയുടെ കാര്യം വരുമ്പോൾ ഏതൊരു ഭാര്യയും അന്ധവിശ്വാസിയാകും സിദ്ധൂ . ഞാൻ മാത്രമല്ല . എല്ലാ സ്ത്രീകളും ഇങ്ങനെ തന്നെ. അതു പറയുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല മാളു . ചില്ലു പാത്രത്തിലുള്ള പഞ്ചസാരയുടെ മുന്നിൽ പെട്ട ഉറുമ്പിന്റെ  അവസ്ഥയാ എന്റേത്. നോക്കി വെള്ളമിറക്കാനാ യോഗം ” അതു പറയുമ്പോൾ അവന്റെ മുഖത്തൊരു കുസൃതി ചിരിയുണ്ടായിരുന്നു.

ഒന്നു പോയേ സിദ്ധൂ വിവാഹം കഴിഞ്ഞ് ഇരുപത്തിഒന്നാം നാൾ നമ്മൾ ഒരുമിച്ചുള്ള പൂജ കഴിഞ്ഞാൽ മാത്രമേ നമ്മൾ തമ്മിൽ ഒന്നാകാൻ പാടുള്ളൂ എന്ന് ജയന്തൻ തിരുമേനി പറഞ്ഞത് മറന്നു പോയോ ? അതിനു മുമ്പ് നമ്മുടെ വ്രതം മുറിഞ്ഞാൽ ഒരുപാട് അനിഷ്ടങ്ങൾ സംഭവിക്കുമെന്നാ പറഞ്ഞിരിക്കുന്നത് അത് ചിലപ്പോൾ നിന്നെ മരണത്തിലേക്കും … മരണത്തിലേക്ക് വിട്ടു കൊടുക്കാനല്ല സിദ്ധൂ നിന്നെ ഞാൻ  പ്രണയിച്ചത്. അവളുടെ കണ്ഠമിടറി…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

4.4/5 - (59 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “പ്രണയാഗ്നി”

Your email address will not be published. Required fields are marked *