Skip to content

നിന്നോടുള്ള പ്രണയം

aksharathalukal-malayalam-poem

ഞാൻ നിന്നെ പ്രണയിക്കുന്നു.
കാറ്റ് മഴത്തുള്ളിയെ പ്രണയിച്ച പോലെ അല്ല.
മണ്ണ് മഴത്തുള്ളിയെ പ്രണയിച്ച പോലെ.
ഓരോ വരവിലും മഴത്തുള്ളിയെ മാറോടണച്ച
മണ്ണിനെപ്പോലെ.
ഓരോ തവണയും തന്റെ മനസിന്റെ ആഴങ്ങളിലേക്ക് മഴത്തുള്ളിയെ ചേർത്തണച്ച
മണ്ണിനെപ്പോലെ ഞാൻ നിന്നെ പ്രണയിക്കുന്നു.
നീയെന്ന മഴത്തുള്ളിയെന്നിൽ പെയ്യാതിരുന്ന നാളുകളിലെല്ലാം ഞാൻ വറ്റി വരണ്ടു പോയിരുന്നു.
നീയെന്നിൽ പെയ്തിറങ്ങിയ നാളുകളിലെല്ലാം എന്നിൽ നൂറു വസന്തങ്ങൾ പൂത്തുലയുന്നുണ്ടായിരുന്നു.
ഞാൻ നിന്നെ പ്രണയിക്കുന്നു.
എന്നിൽ തളിർക്കുന്ന കുഞ്ഞുചെടിയല്ല
എന്നിൽ വേരുകൾ പടർത്തുന്ന വൻവൃക്ഷമാകണം നീ.
നിന്നിൽ വിടരുന്ന പൂക്കളെന്നിൽ വീണലിയുമ്പോൾ അവയുടെ സുഗന്ധത്തിൽ
സ്വയം അലിഞ്ഞു ഇല്ലാതാവണം എനിക്ക്.
പ്രണയിക്കണം എനിക്ക് നിന്നെ
നിന്നെ മാത്രം.
ഇനി വരും ജന്മത്തിലല്ല ഇനിയെത്ര ജന്മമുണ്ടെങ്കിലും അതിലത്രയും
നിന്നെ മാത്രം പ്രണയിക്കണമെനിക്ക്‌.

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിന്നോടുള്ള പ്രണയം”

Leave a Reply

Don`t copy text!