Skip to content

നിശബ്ദത – Full Parts

Silence Novel

“എന്റെ അമ്മേ എൻറെ ഈശോയെ…
അവൾക്ക് നല്ലൊരു ഭാവി…നല്ലൊരു ചെറുക്കനെ
അങ്ങ് കൊടുത്തേക്കണമേ!
അങ്ങേ ഉള്ളൂ എനിക്ക്…അറിയാമല്ലോ..!?”
ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്കുശേഷം, ദൈവാലയത്തിൽനിന്നും പുറത്തേക്കിറങ്ങുന്നതിനുമുന്പായി ജെസ്സി മുട്ടിന്മേൽ നിന്ന് ചുണ്ടുകളനക്കി- ചെറിയ ശബ്ദത്തോടെ- കണ്ണുകളടച്ചു ഇത്രയും ഉരുവിട്ടശേഷം മുഖത്തു നിരാശ പടർത്തി തുടർന്നു;
“നല്ലകാലത്തു എന്നില്നിന്നുമുണ്ടായ തെറ്റുകളൊന്നും
എന്റെ മകൾക്ക് വന്ന് ഭവിക്കുവാൻ അങ്ങൊരിക്കലും
അനുവദിക്കരുതേ..
യേശുവേ, ഞാനങ്ങയിൽ വിശ്വസിക്കുന്നു.
എനിക്ക് മറ്റൊന്നും വേണ്ട..!”
അനുഭവപ്പെട്ട ആത്മീയ നിർവൃതിയുടെ കരുത്തോടെ സാവധാനം വിശുദ്ധ കുരിശ്ശ് വരച്ചശേഷം ജെസ്സി എഴുന്നേറ്റ് ഈശോയെ കുമ്പിട്ട് ദൈവാലയത്തിനു പുറത്തേക്കിറങ്ങി. വിശുദ്ധ കുർബാനയ്ക്കുശേഷം ആളുകൾ പിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ആ സമയം. തനിക്ക് ചുറ്റുമുള്ളവരിലേക്ക് വേഗത്തിലൊന്ന് കണ്ണോടിച്ചശേഷം അപരിചിതമായ ആ മുഖങ്ങൾ വിട്ടെറിഞ്ഞു മുന്നോട്ട് വേഗം നടക്കാനൊരുങ്ങിയതും പിറകിൽ നിന്നും ഒരു വിളി എത്തി;
“ജെസ്സീ….”
അവർ തിരിഞ്ഞുനോക്കിയതും തന്റെ സുഹൃത്ത് ആനിയെ കണ്ട് പുഞ്ചിരിയോടെ അവിടെ നിന്നു.
“എങ്ങോട്ടാ ഇത്ര ധൃതിയിൽ…?!”
ഇതുംപറഞ്ഞു ആനി ചിരിയോടെ തന്റെ അടുക്കലേക്കെത്തിയതും ജെസ്സി മറുപടി നൽകി;
“കുറച്ചു കഴിയുമ്പോഴേക്കും എന്റെ ആങ്ങള
ജോയിച്ചനും കുടുംബവും വരുമെടീ.
അവർ കഴിഞ്ഞയാഴ്ച നാട്ടിലേക്ക് വന്നതാ.
വല്ലതും വെച്ചുണ്ടാക്കി വെക്കേണ്ടെ!”
ധൃതിയാർന്ന ഈ മറുപടി കേട്ടയുടൻ അംഗീകാരഭാവത്തോടെ ആനി ചോദിച്ചു;
“പിള്ളേരുണ്ടോടീ വീട്ടില്…
അവരെന്നാ പറയുന്നു…
ലൂക്കോച്ചനോ,,”
ജെസ്സി മറുപടി നൽകി;
“പിള്ളേര് ഉണ്ടെടി.
ഞാൻ കുർബ്ബാന കഴിഞ്ഞു ചെല്ലുമ്പോഴേക്കും
പറ്റാവുന്നതൊക്കെ ചെയ്തുവെക്കാൻ അവളോട്
പറഞ്ഞിട്ടുണ്ട്. ഞാൻ ചെന്നിട്ട് വേണം
ലൂക്കോച്ചനും അവർക്കു രണ്ടുപേർക്കും
അടുത്ത കുർബ്ബാനയ്ക്ക് പോരുവാൻ!”
ചെറുതായി തലയാട്ടിക്കൊണ്ട് ആനി പറഞ്ഞു;
“എന്നാൽ ഞാനായിട്ട് നിന്റെ സമയം കളയുന്നില്ല.
മറ്റന്നാൾ വെച്ചിരിക്കുന്ന പ്രയർ മീറ്റിങ്ങിന് കാണാം.
വരുമല്ലോ അല്ലെ…”
ജെസ്സി മറുപടി നൽകി;
“നാളെകഴിഞ്ഞു കാണാമെടി.
എന്നാൽ ഞാനങ്ങു പോകുവാ കേട്ടോ…
എല്ലാവരും സുഖമായിട്ടിരിക്കുന്നല്ലോ!?”
ചോദ്യഭാവത്തോടെ മറുപടി അവസാനിപ്പിച്ച അവർ ആനിയുമായി പിരിഞ്ഞു. ദൈവാലയത്തിൽനിന്നും പോകുന്നവഴി മറ്റു പരിചയക്കാരെയൊക്കെ തന്റെ പരിചയംഭാവിക്കുന്ന ചിരിയുടെ അകമ്പടിയോടെ ധൃതിയിലാണെന്നറിയിച്ച്‌ അവർ മുന്നോട്ടുള്ള ചുവടുകൾ വെച്ചുകൊണ്ടിരുന്നു.

2

“ഒന്നാംവർഷം പകുതിയായതേയുള്ളൂ…
ഇനിയും കിടക്കുന്നു രണ്ടരവർഷം ഡിഗ്രി കഴിയാൻ.
സീനിയേഴ്സ് ആകാൻ പറ്റിയിരുന്നേൽ..”
തെല്ല് തമാശകലർന്ന നിരാശ പ്രകടമാക്കിക്കൊണ്ട് അനുപമ പറഞ്ഞു, ഫ്രീ അവറിൽ. അപ്പോൾ, അവളെ ശ്രവിച്ചിരുന്നിരുന്ന ബിലീന അല്പംകൂടി അവളോട് ചേർന്നിരുന്നുകൊണ്ട് മറുപടി നൽകി;
“കോളേജ് ലൈഫല്ലേ, എന്ജോയ് ചെയ്യടി…
ദാ, എടിപിടീന്ന് വര്ഷമങ്ങു പോകും!
നീയെന്താ ഒരുമാതിരി കൊച്ചുപിള്ളേരെപ്പോലെ…!?”
കൂസലന്യേ, വലിയ കോൺഫിഡൻസോടെയുള്ള ഈ മറുപടി ബിലീന ലൂക്കോസ് എന്ന പത്തൊന്പതുകാരിയിൽനിന്നും കേട്ടതോടെ ‘തൃപ്തിയായി’ എന്ന സഹതാപഭാവത്തോടെ അനുപമ ജോൺസൻ മുഖം താഴ്ത്തിക്കളഞ്ഞു.
അല്പസമയം, ക്ലാസ്സിലെ മറ്റ് വിദ്യാർത്ഥിനി-വിദ്യാർത്ഥികളുടെ മുറുമുറുപ്പിന്റെയും മറ്റ് പ്രവർത്തനങ്ങളുടേയുമൊക്കെ കലപില ശബ്ദങ്ങൾ അവർക്കിരുവർക്കുമിടയിലേക്ക് കയറിവന്നു.
“ഒരു ചേട്ടൻ നിന്നെ കുറച്ചു ദിവസങ്ങളായി
ടൂൺ ചെയ്യാൻ നടപ്പുണ്ടല്ലോ..ഊം!?”
പെട്ടെന്ന്, ബോധോദയം സംഭവിച്ചപോലെ അനുപമ അവളോട് ചോദിച്ചു.
“എന്റെയെടീ..
അവനെ കണ്ടാൽത്തന്നെ ഒരു
വശപിശകു ലക്ഷണമാ…”
വാചകം മുഴുമിപ്പിക്കാതെ, ബിലീന അവളുടെ മുഖത്തേക്ക് നോക്കിയിരുന്നശേഷം തുടർന്നു;
“….അവനെപ്പോലെയുള്ളവനൊക്കെ തലവെച്ചു
കൊടുക്കുന്നതിലും ഭേധം…
എനിക്ക് വയ്യാ!
ഇങ്ങനെയുള്ളവന്മാരുടെ ശല്യം
എനിക്ക് വയസ്സറിയിച്ചപ്പോൾതൊട്ടുള്ളതാ..
നീ വേറെ വല്ലതും പറ!”
മറുപടിയായി ‘കൊള്ളാം’ എന്ന സഹതാപഭാവത്തോടെ അനുപമ തുടർന്നു;
“അപ്പോൾ എന്നെപ്പോലെ, അപ്പനും അമ്മയും
കാണിച്ചുതരുന്ന ചെറുക്കനെ..അല്ല, ചെറുക്കന്
തലവെക്കാനാണോ നിന്റെ പ്ളായീൻ?!”
തമാശകലർന്ന ഈ വാചകങ്ങൾക്കു മറുപടിയായി പ്രസാദംകലർന്ന മുഖത്തോടെ ബിലീന ഒന്ന് മന്ദഹസിച്ചു. പിന്നെ അല്പനേരം ആലോചനയിലാണ്ടു. ശേഷം തുടർന്നു;
“പപ്പാ എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്.
ഞാനല്ലേ മൂത്തത്..അവനു പത്തിൽ പഠിക്കാനുള്ള
പ്രായമല്ലേയുള്ളൂ! ഞങ്ങൾ മൂന്നാൾക്കുംവേണ്ടിയാ
പപ്പാ വർഷങ്ങൾ ഞങ്ങളെ വിട്ട് പുറത്തു ജോലി നോക്കിയത്.
എല്ലാംവിട്ടു പപ്പാ തിരിച്ചുവന്നപ്പോഴാ
എനിക്ക് സന്തോഷമായത്…ഞങ്ങൾക്കെല്ലാം.
മമ്മിയുടെ കാര്യമറിയാമല്ലോ, ഇതിലും നല്ല മമ്മി
സ്വപ്നങ്ങളില്മാത്രം! അനങ്ങാൻപോലും സമ്മതിക്കത്തില്ല,
എന്തൊരു വളർത്തലാ ഇത്…!?”
വളരെ ഗൗരവമായി തുടങ്ങിയ മറുപടി തമാശകലർത്തിയ സൊയ്‌ര്യമില്ലായ്‌മ പ്രകടമാക്കി നിർത്തിയശേഷം അവൾ തുടർന്നു;
“..എന്നെ സ്നേഹിച്ചു എന്റെ ഇഷ്ടത്തിന് നിൽക്കുന്ന
ഒരുത്തനെ മതിയെനിക്ക്. അതിനു പകരമെന്താന്നാ
ഞാൻ കൊടുത്തുകൊള്ളാം..”
അവൾ പറഞ്ഞുനിർത്തിയതും അനുപമ ചിരികലർന്ന സന്തോഷഭാവത്തോടെ പറഞ്ഞു;
“ദേ..സൂപ്പർമാർക്കറ്റുപോലെയാ.
എവിടെച്ചെന്നുനോക്കിയാലും ഇഷ്ടമുള്ളത്
എടുക്കാം ബില്ലീ.”
തലയും കണ്ണുകളുമുപയോഗിച്ച് ചുറ്റുമൊന്നു കറക്കംവിട്ടുകൊണ്ടുള്ള അനുപമയുടെ ഈ വാചകങ്ങൾ കേട്ടുകൊണ്ടുതന്നെ തന്റെ വലതുകാൽ അനക്കിക്കൊണ്ട് വലതുകരം ടേബിളിൽ ചലിപ്പിച്ചു ചുണ്ടുകളെ സ്വാതന്ദ്ര്യത്തോടെ വിട്ട് ബിലീന മന്ദഹസിച്ചു.അപ്പോഴേക്കും അവർ കഴിഞ്ഞതായുള്ള ബെൽ മുഴങ്ങി.

3

“എന്താ കോൾ എടുക്കാൻ ഇത്ര താമസിച്ചത്!”
ഇരുട്ടുപരന്ന തന്റെ റൂമിലെ ബെഡിൽ കിടക്കുകയായിരുന്ന ബിലീനയുടെ ഫോണിൽനിന്നും ഹെഡ്‌സെറ്റിലൂടെ ശബ്ദം അവളുടെ ചെവികളിലേക്കെത്തി.
“മമ്മി കുറച്ചു മുൻപാ ഉറങ്ങാൻ കിടന്നത്!
പപ്പാ പിന്നെ അല്പം നേരത്തെ ഉറങ്ങി,
ഞാൻ ടെക്സ്റ്റ് ചെയ്തിരുന്നല്ലോ നിനക്ക്…”
ലൈറ്റണച്ചതിന്റെ അന്ധകാരം ശക്തമാണെങ്കിലും തന്റെ കണ്ണുകളാൽ ചുറ്റും റൂമൊന്നു പരിശോധിച്ചശേഷം വളരെ പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി നൽകി.
“സൗണ്ട് വളരെ കുറവാണല്ലോ…ഞാൻ തന്ന
ഹെഡ്‌സെറ്റ് ഉപയോഗിക്കത്തില്ലേ!?”
അല്പം കോൺഫിഡൻസ് ലെവൽ ഉയർത്തിപ്പിടിച്ചെന്നപോലെ മറുപടി വന്നു;
“അതിലാ…ഹാ…ഞാനിപ്പോൾ സംസാരിക്കുന്നത്!
എനിക്കിത്തിരി ഇളക്കം കൂടുതലാണെന്നുംപറഞ്ഞു
മമ്മി മൂന്നുനാലുവർഷമായി പിറകേയാ…
പപ്പക്ക് പിന്നെ അത്രയും ഇല്ല.
ഉച്ചഭാഷിണിപോലെ സംസാരിച്ചാലേ,
മമ്മി എന്നെ അടുപ്പത്തിട്ട് കറിവെക്കും!”
ഈ വാചകങ്ങൾക്കു മറുപടിയായി ഹെഡ്‌സെറ്റിലൂടെ അവളുടെ ചെവികളിലേക്കു ചിരി മുഴങ്ങിയെത്തി;
“മമ്മി അത്രയ്ക്കും ഭയങ്കരിയാ…?”
മന്ദഹാസത്തോടെ അവൾ മറുപടി നൽകി;
“ഞാനൊരുദിവസം പരിചയപ്പെടുത്താം. മതിയോടാ…”
‘ഊം’ എന്ന മൂളലോടെ അവൻ മറുപടി നൽകി;
“എന്നാലങ്ങനെയാകട്ടെ.
ഒന്ന് പരിചയപ്പെട്ടിരിക്കുന്നത് നല്ലതാ..”
അല്പസമയത്തേക്ക് ഇരുവരും നിശബ്ദമായി.
“പിന്നെ എന്തൊക്കെയുണ്ട്..
അനുപമയൊക്കെ എന്തുപറയുന്നു…?”
നിശബ്ദതയെ മുറിച്ചുകൊണ്ട് അവന്റെ ശബ്ദമെത്തി.
“റൂബൻ തന്നതാണെന്നുംപറഞ്ഞു ഈ
ഹെഡ്‌സെറ്റ് തന്നു. വേറൊന്നും പറഞ്ഞില്ല..
എന്താ!”
അവൾ ശബ്ദം താഴ്ത്തിത്തന്നെ ചോദിച്ചു.
“ഏയ്..ഒന്നുമില്ല.
ഇവിടെ റൂമിൽ ഞാനിതുവരെ ലൈറ്റ്
കെടുത്തിയിട്ടില്ല. സംസാരിക്കുന്നതിനിടയിൽ
റൂമിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ കഴിയുന്നുണ്ട്.”
റൂബൻ പറഞ്ഞു.
“ഓഹോ..ഇവിടെ മൊത്തം അന്ധകാരം മാത്രം!”
അവൾ ഉടനെ മറുപടി നൽകി.
അല്പസമയത്തേക്ക് ഇരുവരും, വീണ്ടും കാരണമില്ലാത്തൊരു നിശബ്ദത പാലിച്ചുകിടന്നു.
“സൈമണിനെ ഞാൻ നിന്റെ എഫ്.ബി. പിക് കാണിച്ചു.
സുന്ദരനാണെന്നു പറഞ്ഞു..”
അവൾ വീണ്ടും തുടക്കമിട്ടു.
“അവൻ പത്തിലെങ്ങാണ്ടും പഠിക്കുവല്ലേ!?”
റൂബൻ ചോദിച്ചു.
“അതെ. അവനും ഞാനും ചെറുപ്പത്തിലേ ഒരു കയ്യാ!
ഒരു നല്ല അനുജൻ.
എല്ലാത്തിനും എനിക്ക് സപ്പോർട്ടാ…”
അവള്‍ ധൃതിയില്‍ മറുപടി നല്‍കി.

“ഹാ…ചെറുക്കൻ വഷളായിപ്പോകാന്‍ ഇനിയൊരു
കാരണം വേണ്ട. കിപ്‌ ഇറ്റ്‌ അപ്‌”
മന്ദഹാസംകലര്‍ത്തി അവന്‍ മറുപടി നല്‍കി.
“ഓഹോ…സഹിച്ചോ…”

തമാശകലര്‍ന്ന നിഷേധഭാവത്തില്‍ അവള്‍ മറുപടി നല്‍കി.
“ഹൂം…നമ്മുടെ ക്ലാസ്സിലെ പിള്ളേരൊക്കെ

എങ്ങനെ ഉണ്ട്‌?

നിനക്കിഷ്ടമായോ നമ്മുടെ കോളേജും ക്ലാസും?”
ചോദ്യഭാവത്തോടെ അവന്റെ വാചകങ്ങള്‍ എത്തി.
“ഒന്നാമത്‌ ഇത്‌ നമ്മുടെ ആദ്യത്തെ യിയറല്ലേ…!
നമ്മളെപ്പോലെ വലിയ സ്റ്റാന്‍ഡേര്‍ഡൊന്നും ഇല്ല
ബാക്കി ഉള്ളവര്‍ക്ക്‌. പിന്നെ അനുപമയൊക്കെ
നമ്മുടെ ബഡിയല്ലേ..!

ഈം…പിന്നെ നീയുള്ളതുകൊണ്ടൊക്കെ…കൊള്ളാം.
സീനിയേഴ്‌സ്‌ ആകുമ്പോഴേക്കും എല്ലാം ശരിയാകും.”
അല്പം ഗാരരവമായിത്തന്നെ അവള്‍ മറുപടി നല്‍കി.
“എല്ലാം റെഡിയാക്കാം ബില്ലീ,

ഞാനില്ലേ നിന്റെയൊപ്പം!?”

സമാധാനരൂപേണ അവന്റെ മറുപടിയെത്തി.

“ഉവ്വ! ഉണ്ടായാല്‍ മതി. റൂബന്‍ പീറ്റര്‍..”
തമാശകലര്‍ന്ന ആശങ്കാഭാവത്തില്‍ അവള്‍ മറുപടി നല്‍കി.
“മിസ്റ്റര്‍ ബില്ലീ ലൂക്കോസ്‌, ഈ റൂബനെന്നും
ഉണ്ടാകും…കട്ടയ്ക്ക്‌.”

അവന്റെയീ മറുപടികേട്ട്‌ ചിരിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു;
“മിസ്റ്റര്‍ ബില്ലിയോ”

ഇതുകേട്ട്‌ അവന്‍ ചോദിച്ചു;

“ആ…മിസ്റ്റര്‍ തന്നെ! ഞാനെങ്ങനെയാ കാണുന്നത്‌!

ഫസ്റ്റ്‌ ഇയര്‍ തീരാന്‍ ഇനി അധികം സമയമില്ല.

നമ്മുടെ ഫ്രണ്ട്ഷിപ്പിങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുവല്ലേ…
നമുക്കിടയിലിതുവരെ

ഒരു ആണ്‍-പെണ്‍ വ്യത്യാസം എനിക്ക്‌ ഫീല്‍ ചെയ്തിട്ടില്ല.
നിനക്കെങ്ങനെയാ….”

അവള്‍ മറുപടി നല്‍കി;

“ഹയ്യോ…ഞാനങ്ങനെയൊന്നും ഉദ്ദേശിച്ച്‌ പറഞ്ഞതല്ല.
എന്റെ പൊന്നിന്‌ ഫീല്‍ ചെയ്തോ…

എടാ, നീയെനിക്ക്‌ അനുപമയെക്കാളും

വലുതാണെന്നാ തോന്നുന്നത്‌.

സന്തോഷമായോ…?”

അവന്റെ മറുപടി എത്തി;

“ഉവ്വേ…

പിന്നേയ്‌, ബില്ലിക്ക്‌ കറങ്ങാൻ പോകാന്‍ ഇഷ്ടമാണോ?”
അവള്‍ താല്പര്യം പ്രകടിപ്പിച്ചെന്നപോലെ മറുപടി നല്‍കി;
“എവിടെ പോകാനാ…

ഞാനങ്ങനെ തനിച്ചൊന്നും ഒരിടത്തുമിതുവരെ
പോയിട്ടില്ല, പപ്പയുടെയും റിലേറ്റിവ്സിന്റെയും
കൂടെയല്ലാതെ!”

അവന്റെ മറുപടി വന്നു;

“ഇതൊക്കെയില്ലാതെ ലൈഫില്‍ എന്താ

എന്‍ജോയ്മെന്റ്‌. നീ ഓക്കെ ആണേല്‍ ഈ

വീക്കെന്‍ഡില്‍ ഒരിടത്തു പോയേക്കാം!”
അവള്‍ ചോദിച്ചു;
“എവിടെയാ….നമുക്കൊരുമിച്ചു പോകാം.
അനുപമയും നമ്മളും.”

അവന്‍ മറുപടി നല്‍കി;

“വീക്കെന്റാകാൻ ഇനിയും ദിവസങ്ങള്‍ ഉണ്ടല്ലോ!
രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ഞാന്‍ പറയാം.
അതുപോരെ॥?”

സമ്മതഭാവത്തില്‍ അവള്‍ മറുപടി നല്‍കി;
“അതുമതിയെടാ…എന്നാല്‍ ഞാന്‍ കിടന്നോട്ടെ,
ഉറക്കം വരുന്നു. നാളെ ക്ളാസ്സുള്ളതല്ലേ..

നേരത്തെ വരാം.”

‘ഓക്കെ..ബായ്‌’ എന്നുപറഞ്ഞു അവന്‍ കോള്‍ കട്ട്‌ ചെയ്തു. ഫോണിന്റെ
സ്ക്രിനില്‍ ഒന്ന്‌ നോക്കിയശേഷം ബിലീന തന്റെ കണ്ണുകള്‍ തുറന്നുപിടിച്ചു
നേരെ കിടന്നു. മറ്റൊന്നിനുമാകാതെവന്ന ആ നിമിഷങ്ങളില്‍ അവള്‍

ചിന്തിച്ചു;

‘ഇന്നും ബലംപിടിച്ചാണ്‌ റൂബനോട്‌ സംസാരിച്ചത്‌.
അവനോട്‌ എപ്പോഴും സംസാരിച്ചിരിക്കുവാന്‍
തോന്നും. കോളേജില്‍ വന്നപ്പോള്‍മുതല്‍ അവനോട്‌
ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങിയതാ.
പരിചയപ്പെട്ടതുമുതല്‍ അവനെന്തുപറഞ്ഞാലും
ചെയ്താലും അനുസരണയോടെ നില്‍ക്കുവാനേ
തോന്നൂ…എന്നെക്കൊണ്ടതേ പറ്റൂ
എന്നുപറയുന്നതാവും ശരി!

ഇത്രയും ചിന്തിച്ചതിന്‍പുറത്ത്‌ അവള്‍ തന്റെ

ചെവികള്‍

ഹെഡ്‌സെറ്റില്‍നിന്നും സ്വതന്ത്രമാക്കി. ശേഷം അവ തന്റെ ബെഡ്ഡിലേക്ക്‌
മാറ്റിയിട്ടു. ഫോണ്‍ തന്റെ നെഞ്ചോടുചേര്‍ത്തു ഇരുകൈകളാല്‍
പിടിച്ചുകൊണ്ട്‌ അവള്‍ വീണ്ടും ചിന്തയിലാണ്ടു;

‘അവനു തന്നോട്‌ മിണ്ടുവാനും അടുക്കുവാനും
യാതൊരു ഭയവും ലജ്ജയുമൊന്നും ഇതുവരെ
കണ്ടിട്ടില്ല. റിച്ചായിട്ടും അവന്‍ മറ്റുള്ളവരെപ്പോലെയല്ല,
എന്നോട്‌ വലിയ ഇഷ്ടമുണ്ട്‌. എല്ലാ കാര്യങ്ങള്‍ക്കും
സപ്പോര്‍ട്ട്‌ ചെയ്യും..ഒരുപാട്‌ കാര്യങ്ങള്‍ പറഞ്ഞുതരും…

ഇത്രയുമായപ്പോഴേക്കും അവള്‍ ഫോണിന്റെ സ്ക്രീനിലേക്ക്‌

ഒരിക്കല്‍ക്കൂടി നോക്കി. കണ്ണുകള്‍ അതില്‍നിന്നുമൊന്നെടുത്തശേഷം ടെക്സ്റ്റ്‌
മെസ്സേജ്‌ ഇന്‍ബോക്സ്‌ വേഗം തുറന്നു. ചെറിയ നിരാശയോടെ, പുതിയ
മെസ്സേജുകളൊന്നും വന്നില്ലായെന്നുറപ്പിച്ച്‌ അവള്‍ ഫോണ്‍
ഹെഡ്സെറ്റിനരികിലേക്കിട്ടു. ശേഷം, അവിടേക്ക്‌ ചെരിഞ്ഞുകിടന്നുകൊണ്ട്‌
ചിന്തിച്ചു;

‘ഹ്‌…നാളെ നേരത്തെ ക്ളാസില്‍ പോകണം.
അവന്‍ എന്നും നേരത്തെ വരും.

കുറച്ചു മിണ്ടിയും പറഞ്ഞുമിരുന്നിട്ട്‌
ക്ളാസ്സിലേക്ക്‌ കയറിയാല്‍ മതി.”

ചെറിയൊരു നെടുവീര്‍പ്പിനുശേഷം അവളുടെ കണ്ണുകള്‍ മെല്ലെ
അടഞ്ഞുപോയി. കൂടെ ശരീരമാകെ മെല്ലെ അയഞ്ഞു.

4

തന്റെ ഇടതുകൈയ്യില്‍ ആരോ പിച്ചിയ അനുഭവമുണ്ടായതോടെയാണ്‌
ബിലീനയ്ക്ക്‌ പരിസരബോധം വീണത്‌.

“എന്താ…!”

അല്പം ദേഷ്യംകലര്‍ത്തി സംശയഭാവത്തോടെ അവള്‍ പിച്ചിന്റെ
ഉടമയായ അനുപമയോട്‌ ചോദിച്ചു.

“ദാ..അവിടൊരുത്തന്‍ നിന്നെത്തന്നെ
നോക്കിനില്‍ക്കാന്‍ തുടങ്ങിയിട്ട്‌ നേരം
കുറെയായി.”

ദൃഷ്ടി എതിര്‍വശത്തേക്ക്‌ നീട്ടിക്കൊണ്ട്‌ അനുപമ പറഞ്ഞു. തന്റെ
പരിസരബോധം കൈവിട്ടമട്ടില്‍ വീണ്ടും അവിടേക്കുതന്നെ നോക്കിക്കൊണ്ട്‌
ബിലീന പറഞ്ഞു;

“ഞാനും അവനെത്തന്നെ നോക്കിനില്‍ക്കാന്‍
തുടങ്ങിയിട്ട്‌ കുറച്ചായെടി.”

തമാശകലര്‍ന്ന അത്ഭുതഭാവത്തില്‍ അനുപമ അവളെയൊന്ന്‌ നോക്കി.
ശേഷം പറഞ്ഞു;

“ബസ്‌ ഇപ്പോള്‍ വരും. ഇതൊരു കവലയാ…”

‘പോ ഒന്ന്‌’ എന്ന ഭാവത്തില്‍ തന്റെ ലക്ഷ്യത്തില്‍നിന്നും കണ്ണുകളെടുക്കാതെ
ബിലീന നിന്നു; കോളേജ്‌ കഴിഞ്ഞു മടങ്ങുന്ന വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികളും
മറ്റു ആളുകളും തിങ്ങിനിറഞ്ഞൊരു കവലയിലാണ്‌ താനിപ്പോള്‍
എന്നറിയാമായിരുന്നിട്ടും!

അവള്‍ തന്റെ നില്പങ്ങനെ തുടര്‍ന്നുവന്നപ്പോഴേക്കും ബസ്‌ എത്തി.
അത്ഭുതവും ഭാഗ്യവുമെന്നവണ്ണം കൃത്യം അവളുടെ മുന്നില്‍, ചേര്‍ന്ന്‌
ഡോറിന്റെ ഭാഗം വരത്തക്കരീതിയില്‍ ബസ്‌ വന്നു നിന്നു. ഡോര്‍മെന്‍
ഇറങ്ങിയതും ബിലീന തന്റെ ഇടതുതോളിലിട്ടിരിക്കുന്ന ബാഗുമായി
ബസിലേക്ക്‌ ചാടിക്കയറി, പിറകെ അനുപമയും;നേരെ കയറിച്ചെന്നത്‌ ഒരു
ഒഴിഞ്ഞ സീറ്റിലേക്കാണ്‌. അവള്‍ വേഗം അവിടെ കയറിയിരുന്നു.
അടുത്തായി അനുപമ ഇരുന്നതുപോലുമറിയാതെ, ശ്രദ്ദിക്കാതെ ബിലീന
വലത്തേക്ക്‌ നോക്കി, തന്റെ ലക്ഷ്യത്തില്‍നിന്നും കണ്ണുകളെടുക്കാതെ ഇരുന്നു.
ഈ സമയം ബസിലേക്ക്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ തിക്കിത്തിരക്കി
കയറിക്കൊണ്ടിരിക്കുകയായിരുന്നു. അല്പസമയംകഴിഞ്ഞതോടെ താന്‍ മെല്ലെ
മുന്നോട്ട്‌ നീങ്ങിത്തുടങ്ങുന്നതായി അവള്‍ക്ക്‌ തോന്നി. തന്റെ
ലക്ഷ്യത്തില്‍നിന്നു കണ്ണുകള്‍ പറിഞ്ഞുപോകുംവരെ അവള്‍ പഴയപടിതന്നെ
ഇരുന്നു. ബസ്‌ വേഗത്തില്‍ ചലനം തുടങ്ങിയതോടെ ചെറിയൊരു
നെടുവീര്‍പ്പിന്റെ സഹായത്തോടെ തന്റെ തോളിലെ ബാഗ്‌ ബലത്തില്‍ ഈരി

മടിയില്‍വെച്ചശേഷം ചുണ്ടുകള്‍ പരസ്പരം അമര്‍ത്തി ബിലീന
മന്ദഹസിച്ചിരുന്നു. പെട്ടെന്നുതന്നെ അവള്‍ ഇടത്തേക്ക്‌ തലതിരിച്ചു. ബാഗ്‌
ഈരിയത്തിന്റെ നഷ്ടം സഹിച്ചുകൊണ്ട്‌ അനുപമ ചെറിയ

ദേഷ്യഭാവത്തോടെ അവളെ നോക്കിയിരുന്നു.
‘എന്താ’ എന്നൊന്ന്‌ മൂളിക്കൊണ്ട്‌ ചിരിയോടെ ബിലീന അവളോട്‌ ചോദിച്ചു;

“എന്താ…”

അവളുടെ ചിരികണ്ടു അനുപമ അറിയാതെ ചിരിച്ചുപോയി, മെല്ലെ-
മനസ്സിലായി എന്നമട്ടില്‍ തലകുലിക്കിക്കൊണ്ട്‌.

“ആരാടീ അത്‌?

ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലല്ലോ…”
അനുപമ അക്ഷമയായി ചോദിച്ചു.
“ഞാന്‍ ഇതിനുമുന്‍പ്‌ കണ്ടിട്ടുണ്ടല്ലോ!”

കൂസലന്യേ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ ബിലീന പുറത്തേക്ക്‌
നോക്കിയിരുന്നു. അല്പസമയം കഴിഞ്ഞില്ല ‘എന്താ സത്യത്തില്‍ നടക്കുന്നത്‌”
എന്ന ഭാവത്തോടെ അനുപമ അവളെ തോണ്ടി വിളിച്ചു.

“രണ്ടുമൂന്നു ദിവസമായി ഒരു പരിചയക്കാരന്‍
എന്നെ നോക്കിക്കൊണ്ടിരിക്കുന്നു.

ഞാന്‍ അവനെ തിരിച്ചും. ഇനി വല്ലതും
അറിയണോ…”

വലതുകൈപ്പത്തിയുടെ സഹായത്തോടെ അനുപമയോട്‌ അവള്‍ ഇങ്ങനെ
പറഞ്ഞു.

“ഓഹോ..ആയിക്കോട്ടെ.
ഞാനറിയാതെ ഇതൊക്കെ നടക്കുന്നുണ്ടല്ലോ,,
നടന്നോ..നടക്കട്ടെ..”

തമാശകലര്‍ന്ന പിണക്കഭാവത്തില്‍, അനുപമ അവളുടെ നേരെ
നോക്കാതെതന്നെ ഇരുകൈകളും തന്റെ മടിയിലിരുന്നിരുന്ന ബാഗില്‍
ഒരുമിച്ചമര്‍ത്തിപ്പിടിച്ചു ഇരുന്നു. ‘വലിയ കാര്യമായിപ്പോയി’ എന്ന
ഭാവത്തില്‍ ബിലീനയും ചിരിയോടെ പുറത്തേക്കുനോക്കിയിരുന്നു.

സമയം കുറച്ചു കടന്നുപോയതോടെ അവര്‍ക്കിരുവര്‍ക്കും ഇറങ്ങേണ്ട
സ്റ്റോപ്പ്‌ എത്തി. തിക്കിലും തിരക്കിലുംപെട്ട്‌ പതിവുപോലെ കുറച്ചു
വിദ്യാര്‍ത്ഥിനികളോടൊപ്പം കണ്‍സെഷന്റെ രൂപാ ഡോര്‍മാനെ ഏല്‍പ്പിച്ചു
ബിലീനയും അനുപമയും ഇറങ്ങി മുന്നോട്ടുള്ള വഴിയിലൂടെ നടന്നു.
അത്യാവശ്യമൊരു കവലയെന്നു പറയാമായിരുന്ന ആ സ്ഥലത്തായി
വിദ്യാര്‍ത്ഥിനികളെ കാത്തു പ്രായഭേദമന്യേ ആളുകള്‍ നില്‍ക്കുകയും
ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

“നീ ശ്രദ്ദിച്ചോ..അവനൊരു പ്രത്യേക
സന്ദര്യമല്ലേടി”

മെല്ലെയുള്ള നടത്തത്തിനിടയില്‍ ബിലീന മുന്നോട്ടുനോക്കിത്തന്നെ
അനുപമയോട്‌ ചോദിച്ചു.

“ശരിയാടി. അവനെപ്പോലെ സൌന്ദര്യമുള്ള
ഒരു ബുള്ളറ്റും കൈയിലുണ്ട്‌.”

എരിതീയില്‍ എണ്ണയൊഴിക്കുംപോലെ അനുപമ തമാശരൂപേണ മറുപടി
നല്‍കി.

“പള്ളിയില്‍വെച്ചു പലതവണ ഞാനവനെ

മുന്‍പ്‌ കണ്ടിട്ടുണ്ടെടി..”

അവള്‍ പറഞ്ഞുതീരുംമുമ്പ്‌ അനുപമ ഇടയ്ക്കുകയറി;
“എടീ ഭയങ്കരീ…ഒരുവര്‍ഷം കോളേജില്‍

ഒരുമിച്ചു പോയി ഇതിപ്പോള്‍ രണ്ടാംവര്‍ഷം

തുടങ്ങി ദിവസങ്ങളായി. ഒരുവാക്ക്‌ നീയെന്നോട്‌
പറഞ്ഞില്ലല്ലോടീ ബില്ലി…”

ചുണ്ടുകള്‍ പരസ്പരം അമര്‍ത്തിയുള്ളൊരു മന്ദഹാസം മാത്രമേ
മറുപടിയായി അവള്‍ക്കുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അനുപമയ്ക്ക്‌
വഴിപിരിയുവാനുള്ള റോഡിലെ തിരിവ്‌ എത്തിയിരുന്നു.

“നാളെ കാണാം,ബായ്‌”
പതിവുപോലെ ഗാരവം നല്‍കാതെ ബിലീന പറഞ്ഞു അനുപമയോടായി.
“ശരി…

ഉഈം….ആയിക്കോട്ടെ. ഇന്ന്‌ കലക്കും പെണ്ണ്‌…”
ആക്കിയപോലെയൊരു മറുപടിസമ്മാനിച്ചു അനുപമ മറഞ്ഞു.
എന്തിനെന്നില്ലാതെയൊരു നെറ്റിചുളിച്ചു ബിലീന തന്റെ വീട്‌ ലക്ഷ്യമാക്കി
നടന്നു.

5

വാഹനങ്ങള്‍ ബ്ലോക്ക്മൂലം മുന്നോട്ടും പിറകോട്ടും പൊയ്ക്കൊണ്ടിരുന്നു.

അപ്പോഴേക്കും റോഡിന്‌ എതിര്‍വശത്തായി റൂബന്‍ നിന്നുകൊണ്ട്‌ തന്റെ
കൈവീശിക്കാണിച്ചു, ചിരിയോടെ. റോഡിലെ തിരക്കുമൂലം തന്റെയടുത്തേക്ക്‌
വരുവാന്‍ വിഷമിക്കുന്ന ബിലീനയെയും അനുപമയെയും, അവന്‍ റോഡ്‌
ബുദ്ധിപൂര്‍വ്വം ക്രോസ്സ്ചെയ്തുചെന്ന്‌ താന്‍ നിന്നിരുന്നിടത്തേക്ക്‌
നയിച്ചുകൊണ്ടുവന്നു.

“ഇതൊക്കെ നല്ല പരിചിതമാണല്ലോ?”
ഉടനടി ചിരിയോടെ അനുപമ അവനോട്‌ ചോദിച്ചു.

മറുപടിയായി അവളെനോക്കിയൊന്ന്‌ ചിരിച്ചശേഷം ബിലീനയോടായി
അവന്‍ ചോദ്യമുന്നയിച്ചു;

“എന്നാ പറഞ്ഞാ വീട്ടില്‍നിന്നും ചാടിയത്‌?”
വിടര്‍ന്ന കണ്ണുകളോടുകൂടി അവള്‍ മറുപടി നല്‍കി;
“ഒരു കോവസ്പറ്റിഷന്‍ ഉണ്ടെന്നുംപറഞ്ഞു പോന്നു.
ഇതിപ്പോ ആദ്യത്തെ തവണയൊന്നുമല്ലല്ലോ!
അതുകൊണ്ട്‌ അത്ര പേടിയൊന്നും എനിക്ക്‌

ഫീല്‍ ചെയ്തില്ല.”

ചിരിച്ചുകൊണ്ട്‌ അവന്‍ അവളെ ശ്രവിച്ചുനിന്നുപോയപ്പോഴേക്കും
അനുപമ ചോദ്യമുന്നയിച്ചു;

“ഇന്നെവിടെ പോകാനാ വിളിച്ചത്‌?”
അവന്‍ ചിരിയടക്കിവെച്ചു മറുപടി നല്‍കി;
“ഇവിടുന്ന്‌ പതിനഞ്ചു കിലോമീറ്റര്‍ അപ്പുറം ഒരു

ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ ഉണ്ട്‌. നമുക്കിന്ന്‌ അവിടെ
പോകാം..”
അവന്റെ മറുപടികേട്ട് അവരിരുവരും പരസ്പരം നോക്കി. അതിന്റെ അർത്ഥം മനസ്സിലാക്കിയെന്നവണ്ണം അവൻ അവരോടായി പറഞ്ഞു;
“ദേ..ഈ വഴി താഴെക്കുചെന്നാൽ ഓട്ടോ കിട്ടും.
നമുക്ക് അതിലങ്ങു പോകാം. കാറെടുക്കാൻ ഞാനൊരു
ശ്രമം നടത്തിയതാ! പക്ഷെ, വീട്ടിൽ അത്രനല്ല
സാഹചര്യമല്ലായിരുന്നു. ഇല്ലേൽ,
കഴിഞ്ഞതവണത്തെപ്പോലെ കാറിൽ നമുക്ക്
പോകാമായിരുന്നു.”
ഇത്രയുംപറഞ്ഞു മറുപടിക്ക് കാത്തുനിൽക്കാതെ അവൻ, പറഞ്ഞവഴിയെ താഴേക്കിറങ്ങി. അവരിരുവരും മറ്റൊന്നും ചിന്തിക്കാതെ അവനെ അനുഗമിച്ചു.
“നെക്സ്റ്റ് വീക്ക് സെമസ്റ്റർ എക്സാം തുടങ്ങും.
വല്ലതും ആയോ നിനക്ക്‌!?”
ഓട്ടോയിൽ തന്നോട് ചേർന്നിരുന്നിരുന്ന റൂബനോടായി ബിലീന ചോദിച്ചു.
“ഇതുവരെ എക്സാം എഴുതിയിട്ടില്ലാത്തതുപോലെ..
അതൊക്കെ നടക്കേണ്ട സമയത്തു നടക്കേണ്ടപോലെ
നടന്നുകൊള്ളും!”
വാചകങ്ങൾ മുഴുമിപ്പിക്കുന്നതിനുമുന്പേ അവൻ ബിലീനയെ അല്പസമയം നോക്കി. പിന്നെ തുടർന്നു;
“ഒന്നുമില്ലേലും ഫസ്റ്റ് ഇയറിൽ നമ്മളാ ഏറ്റവുമധികം
സ്കോർ ചെയ്തിരിക്കുന്നത്. അപ്പൊ ഇനിയും
അങ്ങനെതന്നെ മുന്നോട്ടുപോകും..”
അവൾ ഭാവഭേദമന്യേ അവനെ ശ്രവിച്ചിരുന്നതും, അവൻ തന്റെ ഇടതു കരത്തിന്റെ പത്തി അവളുടെ വലതുകൈപ്പത്തിയിന്മേൽ അമർത്തി. അനുപമ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ട് സമയം പിന്നിട്ടുപോന്നു. ലക്ഷ്യസ്ഥാനമായ ചിൽഡ്രൻസ് പാർക്കിൽ എത്തുന്നതുവരെ അവന്റെ കൈപ്പത്തി ബിലീനയുടെ കൈപ്പത്തിയിന്മേൽ അമർന്നപടിയിരുന്നു.
കുട്ടികളുടെ പാർക്കായിരുന്നെങ്കിലും പല പ്രായത്തിലും ഭാവത്തിലുമുള്ള ഒരുപാടുപേർ സാമാന്യം വിസ്തീർണ്ണമുള്ള ആ പാർക്കിലാകെ നിറഞ്ഞുനിന്നിരുന്നു. ധാരാളം കുട്ടികളെയും, പലയിടങ്ങളിലും പാർക്കിന്റെ റൈഡുകളിലും കാണാമായിരുന്നു. ഒഴിഞ്ഞൊരു കോർണർ, നടക്കുന്നതിനിടയിൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ മൂവരും അവിടേയ്‌ക്ക്‌ചെന്നു പഴകി നശിക്കാറായിരുന്നൊരു റൈഡിന്റെ വശത്തായി ചെയറുകണക്കെയുള്ള ഭാഗത്തിരുന്നു.
“നല്ല പാർക്കല്ലേ!”
ഇരുകൈകളും ഇരിപ്പിടത്തിലൂന്നി കാലുകൾ പിറകോട്ടും മുന്പോട്ടും ആട്ടിക്കൊണ്ട് റൂബൻ ചോദിച്ചു.
“ആ നല്ല സ്ഥലമാ..”
അല്പം ഉറക്കെയായി അവരിരുവരും ഒരുപോലെ പറഞ്ഞു.
അതുകേട്ട് ചിരിച്ചുകൊണ്ട് റൂബൻ ബിലീനയെ നോക്കിയതും അവൾ മറുപടി നീട്ടി;
“..നല്ല സ്ഥലമാ ഇത്. നന്നായിട്ടുണ്ട്.”
അനുപമ ചിരിയോടെ അവളുടെയീ മറുപടിയ്ക്ക് സപ്പോർട്ട് ചെയ്തതും അല്പനേരത്തേക്കു റൂബൻ ബിലീനയെ നോക്കിയിരുന്നു, പഴയപടി ഇരുകൈകളും ഇരിപ്പിടത്തിലൂന്നി കാലുകൾ ആട്ടിക്കൊണ്ടുതന്നെ. അധികസമയമാകുന്നതിനുമുമ്പുതന്നെ ബിലീന അവനെ മുഖംകൊണ്ട് കൊഞ്ഞനംകുത്തി കാണിച്ചു. അതുകണ്ട് മന്ദഹാസത്തോടെ അവൻ തന്റെ കൈകൾ സ്വന്തം മടിത്തടത്തിലേക്ക് വെച്ചു. ശേഷം നേരെ നോക്കിയിരുന്നു.
“രാവിലെ ഇറങ്ങിയതല്ലേ..
ഉച്ചക്ക് ഫുഡ്‌ഡൊക്കെ കഴിച്ചിട്ട് വീട്ടിൽ പോയാൽ
മതിയല്ലോ അല്ലെ!”
ഇരുവരോടുമായി നീണ്ടുനിന്ന നിശബ്ദതയ്ക്കു വിരാമമിട്ട് അവൻ ചോദിച്ചു.
മറുപടിയായി അനുപമ ബിലീനയെയൊന്നു നോക്കിയതേയുള്ളൂ. അവൾ കൂസലന്യേ മനസ്സിനെ മറ്റെങ്ങോ പറഞ്ഞയച്ചെന്നമാതിരി ഇരിക്കുകയായിരുന്നു. മൗനം സമ്മതമായെടുത്തെന്നപോലെ റൂബൻ ‘ശരി’ എന്ന അർത്ഥത്തിൽ തല മുകളിലേക്കും താഴേക്കും ആട്ടിയശേഷം പറഞ്ഞു;
“ഇനി ഇവിടെ ഇരുന്നാൽ ബോറാകും.
നമുക്ക് മുൻപോട്ട് കുറച്ചുനേരം നടക്കാം. വാ..”
ഉടൻതന്നെ അവനും അനുപമയും ചാടിയെഴുന്നേറ്റു. ചെറിയൊരു നിശ്വാസത്തോടെ മനസ്സിനെ തിരികെപ്പിടിച്ചു മെല്ലെ ബിലീന എഴുന്നേറ്റു. ശേഷം അവരൊരുമിച്ചു മുൻപോട്ടു നടന്നുതുടങ്ങി. ഇതിനിടയിൽ ബിലീന തന്റെ കൂട്ടുകാരിയെ ഒന്നുനോക്കി. അവളാകട്ടെ ഗൗരവഭേദമന്യേ മുൻപോട്ടു നടക്കാനുള്ള തിരക്കിലായിരുന്നു. നിർവൃതിയിലേക്ക് തിരികെയെത്തുവാനായി ബിലീന സ്വയം മന്ദഹാസം ചൊരിഞ്ഞു മുന്നോട്ട് വിദൂരത ലക്ഷ്യമാക്കി നടന്നുതുടങ്ങി.
ഈ സമയം റൂബനാകട്ടെ, തന്റെ കൂട്ടാളികൾക്ക് വഴിതെളിക്കുവാനുള്ള ചിന്തയിലായിരുന്നു.

6

പതിവുപോലെ വൈകുന്നേരം കോളേജ് കഴിഞ്ഞതിനുശേഷം, തന്നെ പതിവായി ലക്ഷ്യമിട്ടുനിൽക്കുന്ന മുഖത്തേക്കുനോക്കി നിൽക്കുകയായിരുന്നു ബിലീന- മറ്റൊന്നും ശ്രദ്ദിക്കാതെ. പെട്ടെന്ന് ബസ് വന്നുനിന്നു. വിദ്യാർത്ഥികളും മറ്റും പതിവുപോലെ തിക്കിത്തിരക്കി ബസിൽ കയറിക്കൂടി. ബസിൽ കയറിയശേഷമാണ്, തന്റെ വലതുകാല്പ്പാദം ഇളക്കിക്കൊണ്ട് കുലീനഭാവത്തോടെ ബിലീന നിന്നിടത്തുതന്നെ അനക്കമില്ലാതെ നിൽക്കുന്നത് അനുപമ കണ്ടത്. ഉടനെതന്നെ വളരെ തത്രപ്പെട്ട് അവൾ ബസിൽനിന്നും ഇറങ്ങി. അപ്പോഴേക്കും ഡബിൾ ബെല്ലടിച്ചു ബസ് ചലിച്ചുതുടങ്ങി.
“എന്താടീ, ദേ ബസ് പോയി.”
ബസ് പോയ പിറകെ അനുപമ, ആ വഴി നോക്കികൊണ്ട് അവളോടിങ്ങനെ പറഞ്ഞു.
തെല്ലുനേരം മറുപടിയില്ലാതിരുന്ന ബിലീന വീണ്ടും എതിർവശത്തായി നിലയുറപ്പിച്ചുനിൽക്കുന്ന തന്റെ ലക്ഷ്യത്തിലേക്ക് നോട്ടംവെച്ചുകൊണ്ട് അവളോടായി പറഞ്ഞു;
“ഇന്ന് കുറച്ചു താമസിച്ചു പോയാൽ മതി.
അടുത്ത ബസിനു പോകാം.”
‘പെട്ടു’ എന്ന തമാശകലർന്ന ഭാവത്തിൽ അനുപമ തോളിലെ ബാഗുമായി കൈകെട്ടി ബിലീനയോട് ചേർന്നുനിന്നു. ബസ് വന്നുപോയതിനാൽ കവലയിലെ തിരക്കൽപ്പം കുറഞ്ഞിരുന്നു. ഉടനെ ബിലീന റോഡിനിരുഭാഗവും നോക്കിയശേഷം തങ്ങളുടെ എതിർവശത്തെ ബസ് സ്റ്റോപ്പിന് വശത്തായി നിൽക്കുന്ന ലക്ഷ്യത്തിനടുത്തേക്ക് വേഗം നടന്നുചെന്നു. അടുത്ത് ചെന്നപാടെ തന്റെ തോളിലെ ബാഗ് അവനെ ഏൽപ്പിച്ചശേഷം അവൾ ചോദിച്ചു;
“എന്താ നിങ്ങളുടെ പേര്?”
അവനുടനെ ബാഗ് തന്റെ കൈകളില്പിടിച്ചുകൊണ്ട് അവളുടെ മുഖത്തുനിന്നും കണ്ണുകളെടുക്കാതെ പറഞ്ഞു;
“ഡെറിൻ ജേക്കബ്”
അപ്പോഴേക്കും അനുപമ വേഗം റോഡ് ക്രോസ് ചെയ്തു അവളുടെ അടുത്തേക്ക് വന്നു. ബിലീന അവളെ കാരണമില്ലാതെ ഒന്ന് നോക്കിയപ്പോഴേക്കും ഡെറിനെ നോക്കാതെതന്നെ അവൾ ‘എന്താ!’ എന്ന്, ചിരിയോടൊപ്പം നാണംകലർന്ന ഭാവത്തിൽ ബിലീനയോട് പ്രകടമാക്കി.
വേഗംതന്നെ ബിലീന ശ്വാസമെടുത്തു അവന്റെ മുഖത്തുനോക്കിയശേഷം ചോദിച്ചു;
“ഇനി എന്താ..ആ..പള്ളിയിലൊക്കെവെച്ചു
ഞാൻ കണ്ടിട്ടുണ്ടല്ലോ!?”
അവളിൽനിന്നും കണ്ണുകളെടുക്കാതെതന്നെ അവൻ മറുപടി നൽകി;
“ഞാനും. ഞാനും കണ്ടിട്ടുണ്ട്…”
ഒരുകാലിൽ ബലംകൊടുത്തു അവനുനേരെതന്നെ അവൾ നിന്നു. അവനാകട്ടെ അവളുടെ ബാഗുമായി പഴയപടി തുടർന്നു. നിശബ്ദത സമയംകൊഴിച്ചുകൊണ്ടിരുന്ന ഒരുവേളയിൽ അനുപമ അവനോട് ചോദിച്ചു;
“ഇപ്പോൾ എന്ത് ചെയ്യുന്നു?”
അനുപമയെനോക്കി ചെറുതായി നെറ്റിചുളിച്ചുകൊണ്ട് അവൻ മറുപടി നൽകി;
“ഞാൻ ഹോട്ടൽ മാനേജ്‍മെന്റ് കഴിഞ്ഞശേഷം..
വർക്ക് ചെയ്യുകയായിരുന്നു.”
മറുപടി അവസാനിപ്പിച്ചുകൊണ്ട് അവൻ മന്ദഹസിച്ചപ്പോഴേക്കും അനുപമ അർത്ഥമില്ലാത്തൊരു നോട്ടം ബിലീനയ്ക്കുനേരെ അയച്ചു. വീണ്ടും മൂവർക്കുമിടയിൽ നിശബ്ദത പടർന്നു. അല്പസമയംകഴിഞ്ഞില്ല, നിശബ്ദതയ്ക്കു വിരാമമിട്ട് ബിലീന ചോദിച്ചു;
“ഈ ഇരിക്കുന്ന ബുള്ളറ്റ് നിങ്ങളുടെയാണോ?”
മറുപടിയായി തന്റെ ബ്ലാക് കളർ ബുള്ളറ്റിലേക്ക് നോക്കിയശേഷം മന്ദഹാസത്തോടെ അവളുടെ മുഖത്തേക്കുനോക്കി അവൻ പറഞ്ഞു;
“അതെ, എന്റെയാ..”
അവന്റെ കൈകളിലിരിക്കുന്ന ബാഗ് കരസ്ഥമാക്കികൊണ്ട് ബിലീന പറഞ്ഞു;
“എന്റെ വീട്ടിൽ ഞാനാ മൂത്തത്.
ഏക പ്രതീക്ഷ ഞാനാ..
അനിയനുള്ളത് പത്താം ക്ലാസ് കഴിഞ്ഞതേയുള്ളൂ.
എനിക്ക് പ്രേമിച്ചുനടക്കാനൊന്നും…
പറ്റത്തൊന്നുമില്ല.”
ഇത്രയുംപറഞ്ഞശേഷം അനുപമയുടെ കൈയ്യില്പിടിച്ചുകൊണ്ട് ബിലീന, ധൃതിയിൽ തിരികെ റോഡ് ക്രോസ്സ് ചെയ്ത് പഴയ സ്ഥാനത്തുതന്നെ ചെന്നുനിന്നു. അപ്പോഴേക്കും ഹോൺ മുഴക്കിക്കൊണ്ട് ബസ് എത്തി. തങ്ങൾ നിന്നിരുന്ന വശത്തെ സീറ്റിലാണ് ഇത്തവണ മനഃപൂർവം ബിലീന ഇരുന്നത്. തന്റെ മടിയിൽ ബാഗുംവെച്ചു തലയല്പം കുനിച്ചിരിക്കുന്ന അവളെയൊന്നു നോക്കിയശേഷം അനുപമ ഡെറിൻ നിന്നിടത്തേക്ക് നോക്കി. അപ്പോഴേക്കും ബസ് ചലിച്ചുതുടങ്ങി. ബിലീനയുടെ ശ്രദ്ധകിട്ടിയാൽ എന്തോ പറയുവാൻ തുനിഞ്ഞമാതിരി വലതു കരത്താൽ, തന്റെ തലയുംചേർത്തു എന്തൊക്കെയോ പ്രകടമാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഡെറിൻ ധൃതിയിൽ.
ബസ് നീങ്ങി അല്പം ദൂരമായപ്പോഴാണ് അനുപമയ്‌ക്ക് അവളോടൊപ്പമിരിക്കുവാനുള്ള ചിന്ത വന്നത്. ഇരുന്നശേഷം അവൾ ബിലീനയുടെ മുഖത്തേക്ക് നോക്കി. പഴയപടിതന്നെ ഇരിക്കുകയായിരുന്ന അവൾ ഉടനെ തലവെട്ടിച്ചു പുറത്തേക്കുനോക്കിയിരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പെത്തുന്നവരെ അവരിരുവരും പരസ്പരമൊന്നും മിണ്ടിയില്ല.
പതിവുപോലെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ കൗതുകത്തോടെ അനുപമ അവളോട് ചോദിച്ചു;
“നിനക്കിത്രയും ധൈര്യം എവിടുന്ന് കിട്ടിയെടീ!?”
മറുപടിയായി ഒരു മന്ദഹാസം ബിലീന തന്റെ മുഖത്ത് വിരിയിച്ചതും, ഒരു ബുള്ളറ്റ് അവരെ ചേർന്ന് മെല്ലെ മുന്നോട്ടുപോയി. അത് ഡെറിനാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ അവരിരുവരും തിരിച്ചറിഞ്ഞു. നിമിഷങ്ങൾക്കകം ബിലീന പറഞ്ഞു;
“ഇത്രയും ആൾക്കാരും പെണ്പിള്ളേരുമൊക്കെ
നിൽക്കുന്നിടത്ത് എന്നെത്തന്നെ നോക്കി
മാസങ്ങളോളം നിൽക്കാൻ അവനെന്തു തന്റേടമാടി..!
ഇപ്പോൾ സെമസ്റ്റർ ഒന്ന് കഴിഞ്ഞു.”
‘മനസ്സിലായി’ എന്നമട്ടിൽ മറുപടിയായി അനുപമ പറഞ്ഞു;
“ഓഹോ..”
അപ്പോഴേക്കും അവർക്ക് പിരിയേണ്ട സ്ഥലമായി. പതിവുപോലെ ‘ബായ്’ പറഞ്ഞു അനുപമ ബിലീനയെ പിരിഞ്ഞു. തലയല്പംകുനിച്ച് തന്റെ പാദങ്ങളെ കാരണമില്ലാതെ വീക്ഷിച്ചുകൊണ്ട് ബിലീന മുന്നോട്ട് നടന്നു.

7

“സെക്കന്റ് സെമസ്റ്ററിലെ ചാപ്‌റ്റേഴ്‌സ്
ഉദ്ദേശിച്ചതിനേക്കാൾ കുറച്ചു ടഫ് ആണല്ലേ..”
കോളേജ് ലൈബ്രറിയിൽ ബുക്ക്സ് തിരഞ്ഞുകൊണ്ടിരിക്കെ റൂബൻ, തന്റെ അടുത്തായി നിന്നിരുന്ന ബിലീനയോടായി പറഞ്ഞു.
“ഹാ..കുറച്ച്.
അല്ലങ്കിൽ റഫറൻസിനെന്നുംപറഞ്ഞു മിസ്
നമ്മളേമൊത്തം ഈ അവർ ഇവിടേയ്ക്ക്
വിടുമോ!?”
അർത്ഥമില്ലാത്തൊരു നെറ്റിചുളിവുമായി ബിലീന അവനോടിങ്ങനെ മറുപടി പറഞ്ഞു.
“ഹമ്..തൽക്കാലം ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.”
ഒരു ബുക്ക് തപ്പിയെടുത്തുകൊണ്ട് അതിലെ പൊടിതട്ടി റൂബൻ അവളോട് പറഞ്ഞു.
ശേഷം, അവൻ അവളെനോക്കി ലൈബ്രറിയുടെ ഒരു കോണിലേക്ക് ശ്രദ്ധതിരിച്ചു. വായനയും മറ്റുമായിരിക്കുന്ന വിദ്യാർത്ഥികൾക്കിടയിലൂടെ അവൻ മെല്ലെ ആ കോണിലേക്ക് നടന്നു. ബിലീന അവനെ അനുഗമിച്ചു. കോണിലായി വിൻഡോയോട് ചേർന്ന് ബഞ്ചിൽ റൂബൻ ഇരുന്നു. അവൻ കൈയ്യിലിരുന്ന ബുക്ക് തുറന്നപ്പോഴേക്കും അവൾ അവന്റെ അടുത്തിരുന്നിരുന്നു.
“ഇവിടാകുമ്പോൾ കുറച്ചു ശല്യം കുറഞ്ഞുകിട്ടും.
അടുത്തോട്ടെങ്ങും അധികമാരുമില്ല.”
ബുക്കിന്റെ താളുകൾ മറിച്ചുകൊണ്ട് അതിലേക്കുനോക്കിത്തന്നെ അവൻ അവളോട് പറഞ്ഞു.
“…ഇങ്ങോട്ടാരുമിനി എഴുന്നെള്ളാതിരുന്നാൽ മതി.”
അല്പം ദൂരത്തായി നിലകൊണ്ടിരുന്ന മറ്റു വിദ്യാർത്ഥികളെനോക്കി അവൾ മറുപടിയായി പറഞ്ഞു.
തെല്ലുനേരത്തേക്ക് റൂബനും ബിലീനയ്ക്കുമിടയിൽ നിശബ്ദത നിറഞ്ഞുനിന്നു.
“ഹാ..ദാ,, ഇവിടം മുതലാണ് മാറ്റർ!”
വിടർന്നകണ്ണുകളോടെ ബുക്കിന്റെ ഒരു പേജിലേക്കുനോക്കി അവൻ പറഞ്ഞു.
അതുകേട്ട് ഇരുകൈമുട്ടുകളും ടേബിളിലൂന്നി, കൈകളിലിൽ തുറന്ന ബുക്കുമായിരിക്കുന്ന റൂബനടുത്തേക്ക് അവൾ പറ്റിച്ചേർന്നിരുന്നുകൊണ്ട് ആ പേജിലേക്ക് നോക്കി. അപ്പോഴേക്കും, ഇരുവർക്കും കേൾക്കാവുന്നവിധം അവനാ പേജിലെ ആദ്യവരി മുതൽ വായിച്ചുതുടങ്ങി.
സമയം കുറച്ചു കടന്നുപോയതോടെ അവന്റെ വായനയും വിവരണവും അവളുടെ മനസ്സ് ശ്രദ്ദിക്കാതെവന്നു. കണ്ണുകളും പ്രത്യക്ഷത്തിലുള്ള ശ്രദ്ധയും അവനു നൽകിക്കൊണ്ടിരിക്കുന്ന ആ സമയം തന്റെ ശരീരത്തിന്റെ ഒരുവശം മുഴുവനായും- ഷോൾഡർ മുതൽ പാദംവരെ അവന്റെ ശരീരത്തോട് ചേർന്നിരിക്കുന്നതായവൾ അറിഞ്ഞു. അല്പം നീങ്ങിമാറണമെന്നു പെട്ടെന്നവൾക്ക് തോന്നിയെങ്കിലും അവൻ തുടർന്നിരുന്ന പ്രവർത്തനം അവളെ അതിൽനിന്നും പിന്തിരിപ്പിച്ചു.
ഒരുവേള അവനവളുടെ മുഖത്തുനോക്കി വിവരിക്കുന്നനേരം, അവന്റെ കൈവിരലുകൾ അറിയാതെ അയഞ്ഞു റഫർ ചെയ്തിരുന്ന പേജ് മറിഞ്ഞുപോയി. അതുകണ്ട അവൾ ഉടനടി അവന്റെ ഇടതുകരത്തിനു മുകളിലൂടെ തന്റെ വലതുകരമുപയോഗിച്ചു മറിഞ്ഞുപോയ പേജ് തിരികെയാക്കി. അപ്പോഴേക്കും അവൻ തന്റെ കൈവിരലുകളാൽ ആ പേജിനെ ഭദ്രമാക്കിപ്പിടിച്ചു. ശേഷം തന്റെ പ്രവർത്തനം തുടർന്നു.
“ബോറടിക്കുന്നു ആർ.പി!”
മുഖം കൊച്ചിക്കൊണ്ട് അല്പസമയശേഷം അവൾ പറഞ്ഞു.
അപ്പോഴേക്കും തന്റെ വായന അവസാനിപ്പിച്ചു ചിരിയോടെ അവൻ അവളെനോക്കി മറുപടി നൽകി;
“എനിക്കും!”
ശേഷം, ചെറിയ ശബ്ദമുണ്ടാകത്തക്ക വിധത്തിൽ തന്റെ കൈയ്യിലിരുന്ന
ബുക്ക് അവൻ ടേബിളിൽവെച്ചു. അവന്റെ ഇടതുകൈമുട്ട് ടേബിളിന്റെ അറ്റത്തായിരുന്ന ആ സമയം അവൾ തന്റെ വലതുകരത്താൽ ബുക്കിന്റെ കവർപേജ് അമർത്തിക്കൊണ്ട് അതിലേക്കുനോക്കിത്തന്നെ ചോദിച്ചു;
“ഈ ബുക്കിന്റെ പേരെന്താ!?”
ചെറുനിമിഷങ്ങൾ കടന്നുപോയിട്ടും അവന്റെ മറുപടി ലഭിക്കാത്തതിനാൽ അവൾ അനങ്ങാതെ അങ്ങനെതന്നെയിരുന്നു അവന്റെ മുഖത്തേക്ക് നോക്കി. മന്ദഹാസത്തോടെ അവൻ മറുപടി നൽകി;
“ഒന്ന് വായിച്ചുനോക്ക് ബില്ലീ..
എന്റെ തൊണ്ടയിലെ വെള്ളം വറ്റി.”
അതുകേട്ടതും ചിരിയോടെ അവൾ കൈ പിറകിലേക്കുവലിച്ചുകൊണ്ട് പിൻവാങ്ങി. ശേഷം, അവനോട് അല്പം ഗ്യാപ്പിട്ട് അവൾ നീങ്ങിയിരുന്നു. അപ്പോഴേക്കും അവനവളെ നോക്കിക്കൊണ്ട് ഇരുകൈകളും ടേബിളിലിരുന്ന ബുക്കിന്മേൽ ‘എക്സ്’ ആകൃതിയിൽ മടക്കിവെച്ചു അതിലേക്ക് തലചായ്ച്ചു കിടന്നു.അൽപനേരം വീണ്ടും നിശബ്ദതയായി അവർക്ക് കൂട്ട്.
“ഈ ചുരിദാറിന്റെ തുണിയേതാടീ ബില്ലീ..?”
അനക്കംകൂടാതെ, തുടർന്നുവന്ന തന്റെ അവസ്ഥയിൽത്തന്നെ അവൻ അവളോടായി ചോദിച്ചു.
അവളാകട്ടെ കാലുകൾ ചെറുതായനക്കി ഇരുകൈകളും മടിയിൽവെച്ചു ചുറ്റുപാടും നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ചോദ്യംകേട്ട് പെട്ടെന്നവൾ അവനെനോക്കി ഉത്തരം നൽകി.ശേഷം കൂട്ടിച്ചേർത്തു;
“…കോളേജിൽ വരുമ്പോൾ ഷോളിടാനൊന്നും
എന്നെക്കൊണ്ട് വയ്യ!
പള്ളിയിൽ പോകുമ്പോൾ മാത്രമിടും…”
ഇടയിലൊരുനിമിഷം ചുറ്റുപാടും കാരണംകൂടാതെ നോക്കിപ്പോയശേഷം അവൾ അവനെത്തന്നെ നോക്കി തുടർന്നു;
“…ബോറല്ലേടാ..!?”
അനക്കംകൂടാതെ അവനൊന്ന് മന്ദഹസിച്ചു. ശേഷം പറഞ്ഞു;
“നിനക്ക് കറക്ട് ഫിറ്റാ.
ചേരും..നല്ല ഷേപ്പുണ്ട് ബില്ലിക്ക്.”
ഉണർവ്വോടുകൂടിയ ചിരിയോടെ അവൾ ഉടൻ മറുപടി നൽകി;
“ആണോ!
ആർ.പി, താങ്ക്യൂ.
യൂണിഫോമെങ്ങാനും ആയിരുന്നേൽ
അപ്പൊ എന്റെ ഗ്ലാമറ്‌ മുഴുവൻ പോയേനെ..”
മറുപടിയ്ക്കുശേഷം അവന്റെ കണ്ണുകൾ തന്റെ കഴുത്തിനുതാഴെ വന്നുപോയതവൾ ശ്രദ്ദിച്ചു. മുഖത്തുണ്ടായിരുന്ന ചിരി മായ്ക്കാതെ അവൾ അവനെ നോക്കിയിരുന്നു, രണ്ടുതവണ തന്റെ കഴുത്തിനുതാഴെ വലതുഭാഗത്തു അവന്റെ ഇടതുകൈഭാഗം അമർന്നിരുന്നതായി ഓർത്തെടുത്തുകൊണ്ട്. അപ്പോഴേക്കും പുതിയ അവറിനുള്ള ബെൽ മുഴങ്ങി.

8

ബസ് വന്നതും ഡെറിൻ റോഡ് കുറുകെ കടന്ന് ഡോറിനരികിലെത്തിയപ്പോഴേക്കും ബിലീന പതിവുപോലെ ആ വശത്തു സ്ഥാനം പിടിച്ചിരുന്നു. മറ്റു വിദ്യാർത്ഥികളും യാത്രക്കാരുമെല്ലാം കയറിക്കൊണ്ടിരിക്കെ തന്നെ ശ്രദ്ദിക്കാത്തമട്ടിലിരുന്നിരുന്ന അവളോടായി അവൻ പറഞ്ഞു;
“നടക്കുമ്പോഴേക്കും ഞാൻ വരും.
എനിക്ക് സംസാരിക്കണം നിന്നോട്.”
ചെറുതായി നെറ്റിചുളിച്ചുകൊണ്ടുള്ള അവന്റെയീ വാചകങ്ങളോട് മറുപടിയായി അവൾ അനക്കംകൂടാതെയിരുന്നതേയുള്ളു. ഇതിനിടയിൽ അവളുടെ അടുത്തിരുന്നിരുന്ന അനുപമ അവനെ നോക്കിയശേഷം, കൂസലന്യേ ഇരിക്കുന്ന ബിലീനയുടെ മുഖത്തേക്ക് നോക്കി കാരണമില്ലാത്ത ഗൗരവം വിടാതെ ഒരിക്കൽക്കൂടി, പുറത്തുനിന്നിരുന്ന അവനെ നോക്കി. അപ്പോഴേക്കും ഡബിൾബെൽ മുഴങ്ങി ബസ് മുന്നോട്ടെടുത്തുതുടങ്ങി. ബസിനൊപ്പം ഓടിക്കൊണ്ട് ബിലീനയോടായി ഒരിക്കൽക്കൂടി അവനൽപ്പം ശബ്ദമുയർത്തി പറഞ്ഞു;
“എനിക്ക് കാണണം..
ഇന്ന് സംസാരിക്കണം.”
അപ്പോഴും തന്റെ നിലയിൽ മാറ്റമില്ലാതെ തുടർന്നിരുന്ന അവൾ, ബസ് വേഗത്തിൽ നീങ്ങി അവനെ പിന്നിട്ടപ്പോൾ മന്ദഹസിച്ചശേഷം തന്റെ ഇടതുകരം നെറ്റിയിൽ പിടിച്ചു തലതാഴ്ത്തി പുഞ്ചിരിതൂകി. ഇത് കണ്ടുകൊണ്ടിരിക്കെ അനുപമ ചിരിയടക്കിക്കൊണ്ട്‌ അവളുടെ തുടയിൽ ചെറിയൊരടി സമ്മാനിച്ചു. അങ്ങനെതന്നെയിരുന്നു അവളെ തിരികെ നോക്കിക്കൊണ്ട് ബിലീന ചിരിച്ചുപോയി. അപ്പോഴേക്കും അതുകണ്ടു അനുപമ മുൻപോട്ടു നോക്കിയിരിക്കാൻ ശ്രമിച്ചുതുടങ്ങി, പുഞ്ചിരിയോടെ.
ബസിറങ്ങിയശേഷം പതിവുപോലെ നടക്കുമ്പോൾ അനുപമയും ബില്ലിയും പിറകിലേക്ക് മാറി-മാറി നോക്കിക്കൊണ്ടിരുന്നു. അവർക്കിടയിൽ നിശബ്ദതയ്ക്കല്ലാതെ മറ്റൊന്നിനും സ്ഥാനമുണ്ടായിരുന്നില്ല, പ്രക്ത്യക്ഷത്തിൽ. കുറച്ചു വിദ്യാർത്ഥികളല്ലാതെ മറ്റാരും അവരുടെ കണ്ണുകളിൽ പെടാതിരുന്നൊരു വേള, ഒരു ബുള്ളറ്റ് വേഗത്തിൽ വരുന്നത് അനുപമ അകലെനിന്നും കണ്ടു. അവൾ വേഗം തല മുന്നോട്ടാക്കി നടന്നു, മുഖത്ത് ചെറുതായൊരു ബലം പിടിച്ചശേഷം. ഞൊടിയിടയ്ക്കുള്ളിൽ ബുള്ളറ്റ് റോഡിനു വശത്തായി നടന്നിരുന്ന അനുപമയുടെ അടുത്തെത്തിയശേഷം പിന്നോട്ടെടുത്ത്‌, അടുത്ത് റോഡരികിലായി നടന്നിരുന്ന ബിലീനയുടെ അരികിലേക്ക് ഡെറിൻ ചേർത്തു.
മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നിരുന്ന അവരുടെ നിരയിൽ റോഡരുകിലായി തന്റെ ബുള്ളറ്റ് വെച്ചശേഷം ഡെറിൻ വേഗമിറങ്ങിനടന്നു ബിലീനയുടെ പിറകിലെത്തി. ഉടൻതന്നെ തന്റെ വലതുകരം മുന്പോട്ടുനീട്ടി, ബിലീനയ്ക്കും റോഡരുകിനുമിടയിൽ ഗ്യാപ്പ് ഉണ്ടാക്കുവാനാഞ്ഞുകൊണ്ട് അവൻ പറഞ്ഞു;
“കുറച്ചു സ്ഥലം താടോ ആദ്യം!”
തെല്ലുനിമിഷം അനക്കമില്ലാതെ നടന്നശേഷം അവൾ ഇടത്തേക്ക് നീങ്ങി, അവന്റെ ഗ്യാപ്പുണ്ടാക്കാനുള്ള ശ്രമം കണ്ട്. നടന്നുകൊണ്ടിരിക്കെ അവൻ ബിലീനയോട് ചോദിച്ചു;
“എടീ, എനിക്കൊന്നു സംസാരിക്കണം നിന്നോട്.
കുറച്ചേറെ പറയാനുണ്ട്..എപ്പോഴാ സമയം? പറ…”
അപ്പോൾ അനുപമ അവനെ നോക്കി. ബിലീനയാകട്ടെ താഴേക്കു നോക്കിയതേയുള്ളു. നിശബ്ദമായി മൂവരും മുന്പോട്ടുനടന്നു. ഉടനെ മുന്നോട്ടുനോക്കിയശേഷം അവൻ പറഞ്ഞു;
“ഒന്ന് പറ..
എനിക്ക് സംസാരിക്കാനുണ്ട്.”
പഴയപടിതന്നെ നടത്തംതുടർന്നുകൊണ്ട് അവളപ്പോൾ മറുപടി നൽകി;
“എനിക്ക് പറയാനുള്ളതെല്ലാം ഞാൻ
പറഞ്ഞിട്ടുണ്ട്. ഇനിയൊന്നും എനിക്ക്
കേൾക്കാനില്ല. പൊയ്‌ക്കോ..”
മറുപടികേട്ട്, അവർ നടത്തം തുടർന്നിരിക്കെത്തന്നെ അവൻ ഇരുകൈകളും തന്റെ അരയ്ക്കുകൊടുത്തു ഇരുത്തംവന്ന മുഖഭാവത്തോടെ റോഡിലൊരുനിമിഷം നിന്നു. പിന്നെ വേഗം പഴയ ഗ്യാപ്പിലേക്ക് ഓടിനടന്നു എത്തിയശേഷം പഴയപടി നടന്നുകൊണ്ട് പറഞ്ഞു;
“എനിക്ക് പറയാനുള്ളത് കേൾക്കേണ്ടേ നിനക്ക്!”
ഇത്രയും പറഞ്ഞശേഷം ചെറിയൊരു ഇടവേളനല്കി അവൻ തുടർന്നു;
“നിനക്കീ ഷോളില്ലാത്ത ചുരിദാറുകളോട്
ഭയങ്കര കമ്പമാണല്ലോ..”
നെറ്റിചുളിച്ചുള്ള അവന്റെയീ വാചകത്തിനു മറുപടിയായി, പഴയപടി നടത്തം തുടർന്നിരുന്ന അനുപമ ഞെട്ടിയമട്ടിൽ അവനെയൊന്നു നോക്കി. ബിലീന എന്തോ പറയുവാൻ തുനിഞ്ഞശേഷം അത് വിഴുങ്ങി. നിശബ്ദതയെ വീണ്ടും കൂട്ടുപിടിച്ചു മൂവരും മുൻപോട്ടു നടന്നുകൊണ്ടിരുന്നു.
അല്പസമയശേഷം പഴയപടിതന്നെ തുടർന്നുകൊണ്ട് ബിലീന പറഞ്ഞു;
“എന്നെ അവിടെനിന്ന് നോക്കിക്കൊണ്ടിരുന്നിട്ട്
ഒരു കാര്യവുമില്ല. പറയാനുള്ളതെല്ലാം ഞാൻ
പറഞ്ഞുകഴിഞ്ഞു…”
മറുപടി പറയുംമുന്പേ തന്റെ കൺവെട്ടത്തുനിന്നും മറഞ്ഞുകൊണ്ടിരിക്കുന്ന ബുള്ളറ്റിനെനോക്കിയശേഷം ഡെറിൻ;
“അതെനിക്ക് മനസ്സിലായി. അതുകൊണ്ടല്ലേ
പിറകെ നടക്കുന്നത്..! എനിക്ക്..പറയാനുള്ളത്..
എനിക്ക് സംസാരിക്കാനുണ്ടെന്നേ…”
മറുപടി മുഴുമിപ്പിക്കാതെ അല്പനിമിഷം നിർത്തിയശേഷം അവൻ തുടർന്നു;
“..എനിക്കെന്നാ..മൊബൈൽ നമ്പർ താ..”
ഉടൻതന്നെ നടത്തമവസാനിപ്പിച്ചു കാരണമില്ലാത്തൊരു ദേഷ്യം പ്രകടിപ്പിച്ചു ബിലീന അവനോട് പറഞ്ഞു;
“എനിക്ക് സൗകര്യമില്ല..!”
അല്പനിമിഷം പരസ്പരം മുഖത്തോടുമുഖം നോക്കി ബിലീനയും ഡെറിനും നിന്നു. തന്റെ മുഖഭാവം മാറുവാൻ സമയം, അവൾ തലതിരിച്ചു നടത്തം തുടർന്നു. അപ്പോഴേക്കും അനുപമ പിരിഞ്ഞുപോയിരുന്നു.
“ഞാൻ എന്നാ കാണിക്കാനാ ഇങ്ങനെ നടക്കുന്നത്!?”
ഡെറിൻ ചോദിച്ചു.
“അതെനിക്കറിയാമോ..സ്വയം ചോദിക്ക്.”
അവൾ നടത്തമൽപ്പം വേഗത്തിലാക്കികൊണ്ട് പറഞ്ഞു.
“എന്റെ പിറകെ നടക്കേണ്ടാ, നിർത്തിക്കോ.”
അവൾ താമസിയാതെ കൂട്ടിച്ചേർത്തു.
“പിറകെയല്ലടോ…നിന്റെ കൂടെയാ
നടക്കുന്നത് ഇപ്പോൾ.”
അവൻ മറുപടി നൽകി.
അപ്പോഴേക്കും നടത്തംനിർത്തി ഇരുകൈകളുംകൂപ്പി അവളവനോട് അർത്ഥരഹിതമായ ദേഷ്യഭാവത്തിൽ പറഞ്ഞു;
“പൊന്നുമോനെ, ഇന്നത്തേക്കൊന്നു
വെറുതെ വിടാമോ!
പൊയ്‌ക്കോ..നിർത്ത്.”
ഇതുകേട്ട് ഡെറിൻ ഭാവമൊന്നും പ്രകടമാക്കാതെ പിന്നിലേക്ക് നടന്നു. നടത്തം തുടർന്നിരുന്ന അവളുടെ മുഖത്ത് ചിരിവന്നുതുടങ്ങിയിരുന്നു.

9

“പപ്പാ, ഞാനൊന്നു പുറത്തുപോവുകയാ.
ഇന്നലെ പറഞ്ഞില്ലായിരുന്നോ ഞാൻ..”
റെഡിയാകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനുമുന്പായി ബിലീന, ലൂക്കോസിനോട് പറഞ്ഞു.
ഇതുകേട്ടെന്നവണ്ണം അടുക്കളയിൽനിന്നും ജെസ്സി വേഗത്തിൽ, ഹാളിലിരുന്നിരുന്ന ലൂക്കോസിനടുത്തേക്കെത്തി. അയാൾ എന്തോ പറയുവാൻ തുടങ്ങിയപ്പോഴേക്കും ജെസ്സി പറഞ്ഞു;
“നീ ഈ എല്ലാ ദിവസവും എങ്ങോട്ടാ
ഈ പോക്ക്! എന്ത് ബില്ലീ…?”
ഗൗരവരൂപേണയുള്ള ഈ ചോദ്യത്തിന് മറുപടിയെന്നവണ്ണം പപ്പയോടായി അവൾ പറഞ്ഞു;
“എല്ലാ ദിവസവും അല്ലല്ലോ പാപ്പാ.
ഇന്ന് സാറ്റർഡേ അല്ലെ! അനുപമയുണ്ട് എന്റെ കൂടെ.
ഫ്രെണ്ട്സ് കുറച്ചുപേർ ഫൊറോനാ പള്ളിയുടെ
അടുത്ത് വരും. വെറുതെ എല്ലാവരുമൊന്നു…”
നിസ്സഹായാവസ്ഥയിലെന്നവണ്ണം അവൾ പറഞ്ഞതുകേട്ട് ലൂക്കോസ് പറഞ്ഞു;
“വേഗം പോയിട്ട് വാ..”
ഇതുകേട്ട് , റെഡിയാകുവാനായി അവൾ വേഗം തന്റെ റൂമിലേക്ക് പോയി. അപ്പോഴേക്കും അടുക്കളയിലേക്കുള്ള നടത്തത്തിനിടയിൽ ജെസ്സി വിളിച്ചുപറയുന്നുണ്ടായിരുന്നു;
“ഇതത്ര നല്ലതല്ലാ……”
അവൾ റെഡിയായി ചെറിയൊരു ഹാൻഡ്ബാഗിന്റെ അകമ്പടിയോടെ ഹാളിലേക്ക് തിരികെയെത്തിയതും അവളെക്കാത്തു സൈമൺ നിൽക്കുന്നുണ്ടായിരുന്നു.
“ചേച്ചീ, എന്റെ ബുക്ക് തീർന്നു.
ചേച്ചീടെ കൈയ്യിൽ വല്ലതുമുണ്ടോ..”
ഇതുകേട്ട് തെല്ലുനേരം മൗനമായൊന്നുനിന്ന് ആലോചിച്ചശേഷം അവൾ മറുപടി നൽകി;
“എന്റെ റൂമിൽ, ടേബിളിൽ ബാലൻസ് വന്ന
കുറച്ചു നോട്ട്ബുക്സ് ഇരിപ്പുണ്ട്.
അതില്നിന്നൊരെണ്ണം എടുത്തോ നീ.”
മറുപടി നൽകാതെ അവൻ അവളുടെ റൂം ലക്ഷ്യമാക്കി പോയി. ഹാളിലിരുന്ന് ന്യൂസ്‌പേപ്പർ നോക്കുകയായിരുന്ന ലൂക്കോസിനോട് അവൾ പതിഞ്ഞസ്വരത്തിൽ പറഞ്ഞു;
“പപ്പാ, ഞാൻ പോയിട്ട് വരാം.”
മറുപടിയായി അയാൾ അവളെ നോക്കിക്കിയശേഷം പഴയപടിയായിക്കൊണ്ട് പറഞ്ഞു;
“താമസിക്കരുത്, വേഗം വന്നേക്കണം..”
‘ശരി’ എന്ന് പറഞ്ഞശേഷം അവൾ വീട്ടിൽനിന്നുമിറങ്ങി നടന്നു. ഉടനടി അവളുടെ ഫോൺ റിങ് ചെയ്തു;
“നീ ഇതെവിടെപ്പോയി…
വിളിക്കാമെന്ന് പറഞ്ഞിട്ട്!?”
അനുപമ സംസാരിച്ചു.
“എന്റെയെടീ, വീട്ടിൽനിന്നുമൊന്നു ഇറങ്ങിക്കിട്ടേണ്ടേ!?
ദേ, ഞാൻ എല്ലാംകഴിഞ്ഞിപ്പോൾ ഇറങ്ങിയതേയുള്ളൂ.
നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു…”
മറുപടിയായി ധൃതിയിൽ ബിലീന പറഞ്ഞു.
“ഞാൻ റെഡിയായിരിക്കുവാ…”
അനുപമയുടെ മറുപടി അങ്ങേത്തലയ്ക്കൽനിന്നും വന്നു.
“എന്നാൽ ഇറങ്ങിക്കോ നീ.
ഞാൻ ദേ എത്താറായി.”
മറുപടിയായി ബിലീന പറഞ്ഞു.
‘ഓക്കേ’ എന്ന് പറഞ്ഞുകൊണ്ട് അനുപമ കോൾ കട്ട് ചെയ്തു. ശേഷം ധൃതിയിൽ മുന്നോട്ട്, അറിയാതെതന്നെ നടന്നുകൊണ്ടിരിക്കെ ബിലീന മെല്ലെ തന്റെ ചുറ്റുമൊന്നു വീക്ഷിച്ചുപോയി, പറ്റാവുന്നവിധത്തിൽ. മേക്കപ്പിലും ഡ്രസ്സിങ്ങിലും ശ്രദ്ദിച്ചു നടന്നുകൊണ്ടിരിക്കെ തിരുവിൽവെച്ചു അനുപമയെ അവൾ കണ്ടുമുട്ടി. അവളെ ആകെയൊന്നു നോക്കി ചിരിച്ചുകാണിച്ചുകൊണ്ട് കോൺഫിഡൻസോടെ ബിലീന അവളോടൊപ്പം മുന്നോട്ടു നടന്നു.
“വീട്ടിൽ ടഫ്‌ഫായിരുന്നോ..”
അനുപമ നടത്തത്തിനിടയിൽ ചോദിച്ചു.
“ആ..ഹാ..ആ, ആയിരുന്നു.”
കൂസലില്ലായ്മ പ്രകടമാക്കി ബിലീന അവൾക്കിങ്ങനെ മറുപടി നൽകി.

10

“എടീ, എന്നോട് എമിലിയും മറ്റും ചോദിച്ചിരുന്നു
നീയും റൂബനും തമ്മിലെന്താണെന്ന്!”
ഒരുദിവസം ലൈബ്രറിയിലിരിക്കെ ബിലീനയോട് അനുപമ പറഞ്ഞു.
അടുത്തായി, തന്റെ ഫോണിൽ യൂടൂബിലായിരുന്ന അവൾ അനുപമയെ നോക്കി പറഞ്ഞു;
“എന്ത്..
നമ്മൾ…ഞങ്ങൾ ഫ്രണ്ട്സല്ലേ,,
നിനക്കറിയില്ലേടീ!?”
ചെറുതായൊന്നു നെറ്റിചുളിച്ചുകൊണ്ട് അവൾ പറഞ്ഞതിനൊപ്പം കൂട്ടിച്ചേർത്തു;
“…അവനെന്റെ ബെസ്റ് ഫ്രണ്ടാ ഇപ്പോൾ.
എനിക്കവനെയും അവനെന്നെയും നന്നായറിയാം.
എടീ…
എന്താ ഇപ്പോൾ പറയുക!”
അനുപമ അല്പം അയഞ്ഞുകൊണ്ട് പറഞ്ഞു;
“നിങ്ങൾ തമ്മിലുള്ള അടുപ്പവും മിങ്കിളിങ്ങും
അങ്ങനെ എല്ലാം ബാക്കിയുള്ളവർ ശ്രദ്ദിക്കുന്നുണ്ട്.
പലരും ഒളിഞ്ഞും തെളിഞ്ഞും ചോദ്യവും
പറച്ചിലുമൊക്കെയായി. ഞാനതാ ഉദ്ദേശിച്ചത്.”
ഇതുകേട്ട് ബിലീന തന്റെ ഫോണിലേക്ക് തിരിഞ്ഞു പറഞ്ഞു;
“പറയുന്നവർ അങ്ങനെ പലതും പറയട്ടെഡീ.
നമുക്ക് നമ്മളെയറിഞ്ഞാൽ പോരെ!
ഹും…”
മറുപടിയായി അനുപമ ഒന്നും മിണ്ടിയില്ല. പകരം ലൈബ്രറിയിലെ മറ്റു വിദ്യാർത്ഥികളെ നോക്കിക്കൊണ്ടിരുന്നു. അല്പനേരത്തെ നിശബ്ദതയ്ക്കു വിരാമം നൽകി അവൾ ചോദിച്ചു;
“ഡെറിന്റെ കാര്യം എന്തായി,,
അവനെക്കുറിച്ചു എന്താ നിന്റെ തീരുമാനം!?”
പഴയപടി ഫോണിൽനിന്നും കണ്ണുകളെടുത്തു വേഗത്തിൽ ചെറുതായൊന്നു നിശ്വസിച്ചശേഷം ഒരുനിമിഷത്തെ നിശബ്ദത പിന്നിട്ട ബിലീന മറുപടിയായി പറഞ്ഞുതുടങ്ങി;
“അവനോട് ഇതിൽക്കൂടുതൽ ഞാനെങ്ങനെയാ
പറയുന്നത്. ആ പൊട്ടന് ഇത്ര പ്രായമായതല്ലേടീ….
കണ്ടാലേ അറിയത്തില്ലേ,, അവനു
മനസിലാവില്ലേ എനിക്കവനെ ഇഷ്ടമാണെന്ന്!?”
അപ്പോൾ അനുപമ പറഞ്ഞു;
“അവനു കൺഫ്യൂഷൻ വരാൻ ചാൻസ് ഉണ്ട് ബില്ലീ,
നിനക്കിഷ്ടമാണെന്നറിയാമെങ്കിലും!
നിനക്കൊന്ന് ഫ്രീയായിക്കൂടെ തൽക്കാലം?!”
ഉടനടി വന്നു മറുപടി;
“അയ്യടാ..എന്നെ അങ്ങനെ താഴാനൊന്നും കിട്ടില്ല.
അവനു വേണേൽ മനസ്സിലാക്കി എന്നെ കെ…
വേണേൽ മനസ്സിലാക്കട്ടെഡീ അവൻ.”
കാത്തുവെച്ചിരുന്നെന്നപോലെ മറുപടി നൽകി അനുപമ;
“എത്ര നാളായി നിന്നെത്തന്നെ നോക്കി
അവനിങ്ങനെ നടക്കുന്നു!?”
കാത്തുവെച്ചിരുന്നെന്നപോലെ ബിലീനയും മറുപടി നൽകി;
“എടീ..നിനക്കെന്റെ സാഹചര്യങ്ങളും അവസ്ഥകളും
അറിയാമല്ലോ. പിന്നെ, ആരെങ്കിലും ചോദ്യവും
പറച്ചിലുമൊക്കെയായി വന്നാൽ..
എനിക്കിതിന്റെ പിറകെ പോകാനും മറുപടി
നൽകാനുമൊന്നും പറ്റില്ല!”
ശേഷം അല്പസമയത്തേക്ക് അവർക്കിരുവർക്കുമിടയിൽ നിശബ്ദത പടർന്നു. അല്പനേരം കഴിഞ്ഞതോടെ ഒന്നയഞ്ഞമട്ടിൽ ബിലീന ആരോടെന്നില്ലാതെ പറഞ്ഞു;
“ബോധം വരുമ്പോൾ അവൻ മനസ്സിലാക്കട്ടെ!
ഞാനവനെ വേണ്ടെന്നുവെച്ചിട്ടൊന്നുമില്ലല്ലോ…
ഇനിയും സമയം ഒരുപാടുണ്ട്,,
ഇതിൽക്കൂടുതൽ എന്തേലും വേണോ..
അവൻ ചെയ്യട്ടെ.”
ഇതുകേട്ട് അനുപമ ‘മനസ്സിലാക്കി’ എന്നമട്ടിൽ മുഖഭാവം പ്രകടമാക്കി. ബിലീനയാകട്ടെ പഴയപടി തന്റെ കണ്ണുകളെ ഫോണിലേക്ക് നയിച്ചു.

11

‘ബില്ലീ, ഇന്നാണോ ദിവസം?”
ഇരുട്ടുപരന്നുകിടക്കുന്ന തന്റെ റൂമിലെ ബെഡിൽ പതിവുപോലെ കിടന്നിരുന്ന ബിലീനയുടെ ചെവിയിലേക്ക് റൂബന്റെ സ്വരം എത്തി. അവൾ ഹെഡ്സെറ്റ് ഒന്നുകൂടി ഇരുചെവികളിലും ഉറപ്പിച്ചു മറുപടി നൽകി;
“ആണെങ്കിലെന്താടാ!
വല്ലാത്ത അന്വേഷണമാണല്ലോ ചെറുക്കന്!?”
ചെറുചിരിയോടെ അവന്റെ മറുപടി എത്തി;
“ഒന്ന് പതുക്കെപ്പറയെന്റെ ബില്ലീ..
അവിടെയുള്ളവരെല്ലാം ഇപ്പോൾ എണീക്കും.”
കോൺഫിഡൻസ് പ്രകടമാക്കി അവൾ മറുപടി നൽകി;
“ഇതിപ്പോൾ എത്ര നാളായി.
ഇവിടെയുള്ളവർക്ക് ഇതല്ലേ പണിയിപ്പോൾ..
അങ്ങനൊന്നും എന്നെ പൊക്കത്തില്ല.”
അവന്റെ മറുപടി എത്തി;
“ഹോഹോ…സീനിയേഴ്സ് ആയതിന്റെ കാണാനുണ്ട്.
തേർഡ് ഇയറിൽ ആകട്ടേയെന്നൊക്കെ
പറഞ്ഞിരുന്നത് ഇതിനൊക്കെയായിരുന്നല്ലേ മോള്..!?”
‘ഊം’ എന്നൊരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി. ചെറിയൊരു ഇടവേളക്കുശേഷം അവൻ ദൃഢതകലർത്തി ചോദിച്ചു;
“ഇന്ന് ചെയ്തോ…?”
അവൾ അല്പം സാവകാശത്തിൽ മറുപടി നൽകി;
“ഊഹൂം..ചെയ്തിട്ടില്ല ഇതുവരെ.”
അവൻ പതിഞ്ഞസ്വരത്തിൽ പറഞ്ഞു;
“എന്നാ പറ്റി ഇന്ന്?”
അവൾ ചെറിയൊരു ആലസ്യത്തോടെ മറുപടി നൽകി;
“പ്രത്യേകിച്ചൊന്നുമില്ല. എനിക്ക് ഒരു..മൂഡില്ലായിരുന്നു.”
ചെറിയൊരു ആശ്വാസഭാവത്തിൽ അവൻ പറഞ്ഞു;
“എനിക്ക് ഈ കോൾ കഴിഞ്ഞു ചെയ്യണം.
എന്നിട്ടേ കിടക്കൂ..”
മറുപടിയായി പതിഞ്ഞസ്വരത്തിൽ അവളൊന്നു മൂളിയതേയുള്ളൂ.
ചെറിയൊരു ഇടവേളക്കുശേഷം അവൻ തുടർന്നു;
“പിന്നേയ്, നിനക്ക് വയസ്സറിയിച്ചകാലത്തുള്ള ആ
കാൽമുകനെ ഞാനിന്ന് കണ്ടു.
എന്റെ ഫ്രെണ്ട്സിനു അവനെയറിയാം.”
നെറ്റിചുളിച്ചുകൊണ്ട് അവൾ മറുപടി നൽകി;
“ഓഹോ..നല്ലകാര്യം. നടക്കട്ടെ..നടക്കട്ടെ.”
അല്പനിമിഷം അവന്റെ മറുപടിയില്ലാതെവന്നതിനാൽ അവൾ ചോദിച്ചു;
“പിന്നെന്താ ആർ.പീ. വിശേഷം?”
സാധാരണസാവധാനത്തോടെ അവൻ മറുപടിയായി പറഞ്ഞു;
“ഈയിടെയായി ഭയങ്കര ഷേപ്പാണല്ലോ നിനക്ക്!?
എന്തുവാടീ പിന്നിലെ രഹസ്യം?”
ഓർമ്മയിൽനിന്നെന്നപോലെ അവൾ മറുപടി നൽകി;
“ആഹാ..ഇതൊക്കെ ശ്രദ്ദിക്കാറുണ്ടോ!
ഞാൻ ഭയങ്കര ബ്യുട്ടിയല്ലേ!
എങ്ങനെ സാധിക്കുന്നു!?”
ചെറിയൊരുനിമിഷം നിശബ്ദനായ അവൻ മറുപടി നൽകി;
“ചെക്ക് ചെയ്യേണ്ടി വന്നുപോകാറുണ്ട്..
ചിലപ്പോൾ..
ശ്രദ്ദിക്കാറില്ലാ…?”
അവൾ മറുപടി പറഞ്ഞു;
“ആ..ഞാൻ ശ്രദ്ദിക്കാറില്ലല്ലോ!?
കൊച്ചുകള്ളൻ..
അവനിതാ പരുപാടിയല്ലേ!”
ഉടനെ അവന്റെ മറുപടി എത്തി;
“ഹോ..നമ്മള് പാവം.
ആരെങ്കിലും അവസരം തന്നാലേ ഉള്ളേ..
ഇതൊക്കെ ശ്രദ്ദിച്ചാലെങ്ങനാ!”
കൂസലന്യേ തമാശരൂപേണ അവൾ മറുപടി നൽകി;
“അപ്പോൾ ആർ.പി. ചെക്ക് ചെയ്യുവാനിരിക്കുവാ അല്ലെ,,
നോക്കിയിരുന്നോ കേട്ടോ!
ഇപ്പൊ കിട്ടും… എടാ കള്ളാ,
എന്റെയടുത്തുതന്നെയിത് വേണോ!
വേറെ ഒരു പണിയുമില്ലാ നിനക്ക്..!?”
തമാശകലർന്ന നിരാശാഭാവത്തോടെ അവൻ മറുപടിയായി പറഞ്ഞു;
“ഇവിടെ ചിലവാകില്ലിതൊന്നും കേട്ടോ!
നാളെത്തൊട്ടെന്റെ കൂടെ നിന്നുകൊള്ളണം..
കേട്ടോ..
ഇതെന്റെ ആജ്ഞയാണ്.”
ചിരിയോടെ അവൾ മറുപടി നൽകി;
“ഉത്തരവ് മഹാരാജൻ”
അവളുടെ മറുപടികേട്ട് അവൻ ചെറുതായൊന്നു ചിരിച്ചു, അവളാകട്ടെ മനസ്സിലും. അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അവൻ ഗൗരവപൂർവ്വം പറഞ്ഞു;
“എന്താ പറയുക…നിന്നെയെനിക്ക് ഭയങ്കര ഇഷ്ടമാടീ.
ആർക്കും വിട്ടുകൊടുക്കുവാൻ തോന്നത്തേയില്ല..
എപ്പോഴും നീയെന്റെ സ്വന്തമാണെന്നൊരേ തോന്നലാ.
എല്ലാക്കാര്യത്തിലുമതേ…”
ചെറിയൊരു നിശ്വാസത്തിൻപുറത്തു അവൾ പറഞ്ഞു;
“വിരുതാ…ഞാനുണ്ടെടാ നിന്റെ കൂടെ!
നമ്മളവസാനംവരെ ഇങ്ങനെ പോകും…”
കാത്തിരുന്നെന്നമട്ടിൽ അവൻ മറുപടി നൽകി;
“ആ..അനുപമയെ ഇനിയധികം അടുപ്പിക്കേണ്ട കെട്ടോ.
എനിക്കൊരു പ്രൈവസി ഫീൽ ചെയ്യുന്നില്ല.
നീയല്ലേ ഇതൊക്കെ ശ്രദ്ദിക്കേണ്ടത്..ബില്ലീ..”
അയഞ്ഞമട്ടിൽ അവൾ മറുപടി നൽകി;
“എന്റെ കാര്യത്തിലങ്ങനെ അവൾ
തലയിടത്തൊന്നുമില്ല. അവളുടെ
ആവശ്യമില്ലെന്നുകണ്ടാൽ അവൾ സ്വയം
മാറിനിന്നുകൊള്ളും. ദാറ്റ് ഈസ് ഹെർ ക്യാരക്ടർ!”
അയഞ്ഞമട്ടിലായി അവനും;
“ഞാൻ പറഞ്ഞെന്നേയുള്ളൂ.
എനിക്ക് നിന്നെയിത്തിരി കാര്യമാ..അതാ.
മനസ്സിലായോ…!?”
ഇരുത്തംവന്ന മട്ടിൽ അവൾ മറുപടി നൽകി;
“എനിക്കറിയാമെടാ നിന്നെ.
ഞാനും അതുപോലെയല്ലേ നിന്നോട്…പിന്നെന്താ…!”
ഇത്രയുംകേട്ടതോടെ അല്പനിമിഷം നിശ്ശബ്ദനായിരുന്നശേഷം അവൻ മറുപടിയായി നൽകി;
“എന്നാൽ നീ കിടന്നോടീ..
എനിക്കിനി വയ്യ! ബൈ…”
ഇത്രയും പറഞ്ഞശേഷം അവൻ വേഗം കോൾ കട്ട് ചെയ്തു.
മറുപടിപറയുവാൻ തുനിഞ്ഞ ബിലീനയ്ക്ക് അത് അപ്പാടെ വിഴുങ്ങേണ്ടിവന്നു. അവൾ വേഗം അറിയാതെതന്നെ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിക്കിടന്നുപോയി. പെട്ടെന്നുള്ള അവന്റെ നിറംമാറ്റവും കൂടെയായുണ്ടായ കോൾ കട്ട് ചെയ്യലും അവളെ കാരണമില്ലാത്തൊരു വലിയ നിരാശയിലേക്ക് എത്തിച്ചു, ആ നിമിഷം. അവൾ വേഗം അവനു കുറച്ചധികം മെസ്സേജുകൾ ടെക്സ്റ്റ് മെസ്സേജ് ഓപ്പൺ ചെയ്ത് അയച്ചു. ചില ഭംഗിവാക്കുകളും ഒറ്റ ഭംഗിവാചകങ്ങളുമടങ്ങുന്ന ആ സന്ദേശങ്ങൾക്ക് അവന്റെ മറുപടി വന്നില്ല. അവനെയൊന്നു വിളിക്കണമെന്നവൾക്ക് തോന്നുകയും ഉടൻതന്നെ തീരുമാനം പിൻവലിക്കുകയും അവൾ ചെയ്‌തു. സമയമല്പം കടന്നുപോയിട്ടും അവന്റെ മറുപടികാണാതെവന്നത്തോടെ അവൾ കിടന്നപാടേ കണ്ണുകൾ തുറന്നുകിടന്നു.
‘അവനെ ഒരുതരത്തിലും വേദനിപ്പിക്കുവാൻ
പാടില്ല. ആരെല്ലാം എന്തൊക്കെ പറഞ്ഞാലും
അവനും ഞാനും കാന്തങ്ങളെപ്പോലെയാ..
ഞങ്ങളെ ഞങ്ങൾക്കുമാത്രമേ അറിയൂ..
ഞങ്ങൾക്കുമാത്രമേ മനസ്സിലാകൂ.’
ഇത്രയും ചിന്തിച്ചതിൻപുറത്ത് അവൾ ഫോൺ പിടിച്ചുകൊണ്ടുതന്നെ ഒരുവശം ചെരിഞ്ഞു കിടന്നു.
‘ഈ പൊട്ടന് ഒന്ന് റിപ്ലൈ തന്നാലെന്താ!
എനിക്കെങ്ങനെ ഫീൽ ചെയ്യുമെന്ന് ഒരു വിചാരവുമില്ല.
ഞാനെന്തേലും ചെയ്താൽത്തന്നെ പിന്നെ
എനിക്കുതന്നെയാ വിഷമം. ഇല്ലേൽ
രണ്ടുദിവസം മിണ്ടാതിരിക്കാമായിരുന്നു..’
അവളിങ്ങനെ ധൃതിയിൽ ചിന്തിച്ചിരിക്കെ പെട്ടെന്ന് ഫോണിലൊരു മെസ്സേജ് എത്തി. അവളത് വേഗം വായിച്ചു;
“നാളെ കാണാം ബില്ലീ.
ഇപ്പോൾ ഞാൻ ടയേർഡ് ആണ്.
സ്വീറ്റ് നൈറ്റ്..”
ഇത്രയും വായിച്ചതോടെ നീളത്തിലൊരു നിശ്വാസമിട്ടുകൊണ്ട് അവൾ ഫോൺ ബെഡിലേക്ക് മാറ്റിയിട്ടശേഷം തന്റെ കണ്ണുകൾ മെല്ലെയടച്ചുകിടന്നു. അപ്പോഴേക്കും അറിയാതെതന്നെ അവളുടെ കാൽപാദങ്ങൾ താഴേക്ക് നീണ്ടു വിടർന്നുപോയി. ആലസ്യത്തോടെ അവൾ ഉറക്കത്തിന്റെ ശ്വാസകാഹളം പുറപ്പെടുവിച്ചു, കണ്ണുകളടച്ചുകൊണ്ട്.

12

പുറത്തെ കാഴ്ചകളൊക്കെ ശ്രദ്ദിച്ചു മനസ്സിൽ മന്ദഹാസത്തോടെ കെ.എസ്.ആർ.ടി.സി ബസിന്റെ സൈഡ്‌സീറ്റിൽ ഇരിക്കുകയായിരുന്നു ബിലീന. പെട്ടെന്ന് ഒഴിന്നുകിടന്ന തന്റെ സൈഡിൽ ഒരാൾ വന്നിരുന്നതുകണ്ട അവൾ നോക്കി.
“എവിടെ പോകുവാ..?”
അവളോട് ചേർന്നിരുന്നുകൊണ്ട് ഡെറിൻ ചോദിച്ചു.
തെല്ലുനേരമൊന്നതിശയിച്ച് അവനെ നോക്കിയശേഷം അവൾ മറുപടി പറഞ്ഞു;
“ഞാൻ എന്റെ കസിൻസിൻറെ അടുത്ത് പോകുവാ..”
ഇത്രയും പറഞ്ഞശേഷം തെല്ലതിശയത്തോടെ വാചകം മുഴുമിപ്പിക്കാതെ അവൾ അവനെ നോക്കി തുടർന്നു;
“..അല്ല, നീയെങ്ങനെ ഇവിടെത്തി..”
ചെറിയൊരു ചിരിയോടെ അവൻ മറുപടി നൽകി;
“ഞാൻ ഇപ്പോൾ…എനിക്കിതല്ലേ ഇപ്പോൾ പണി.
ഇന്ന് സംസാരിക്കുവാനിങ്ങനെ ഒരു ചാൻസ്
ഒക്കുമെന്നു കണ്ടപ്പോൾ നിന്റെ കണ്ണിൽപ്പെടാതെ
കൂടെ ഈ ബസിൽ കയറി.”
ഇത്രയും പറഞ്ഞു അവൻ, മുന്നിലെ ഹാൻഡ്ബാറിൽ പിടുത്തമിട്ടിരിക്കുന്ന തന്റെ ഇരുകൈകളിലെ വിരലുകൾമാത്രം ഒന്നിടകലർത്തി ചലിപ്പിച്ചു. അവനെ നോക്കിയശേഷം അവൾ ചോദിച്ചു;
“ഞാനിപ്പോൾ ബഹളംവെച്ചാൽ എന്താ
ഉണ്ടാവുക എന്നറിയാമോ..”
അവളെയൊന്നു നോക്കിയശേഷം അവൻ ഭാവഭേദമന്യേ മറുപടി നൽകി;
“എന്ത് പറ്റാനാ..ഞാൻ കുടുങ്ങും.”
ഇതുകേട്ട് തന്റെ കണ്ണുകളെ പുറത്തേക്കുനയിച്ച് അവൾ ചെറുതായൊന്നു പുഞ്ചിരിതൂകി. ചെറിയൊരിടവേളക്കുശേഷം അവൻ ചോദിച്ചു;
“എന്താ ഇപ്പോൾ പെട്ടെന്ന് കസിന്സിനെ കാണാൻ?”
മറുപടിയായി അവൾ പറഞ്ഞു;
“എനിക്കെന്താ പൊയ്ക്കൂടേ..!
ശ്ശെടാ..എന്റെ കോളേജ് അടച്ചിരിക്കുവാ.”
അവൻ തുടർന്നു;
“വെക്കേഷൻ ട്രിപ്പ്.
പിന്നേയ്..എനിക്ക് ഫോൺ നമ്പർ വേണം.”
ഉടനെ വന്നു അവളുടെ മറുപടി;
“ഞാൻ തരത്തില്ല!”
അവനും വിട്ടുകൊടുത്തില്ല;
“പിന്നെ ഞാനെങ്ങനെ വിളിക്കും..സംസാരിക്കും!?”
നെറ്റിചുളിച്ചുകൊണ്ട് അവൾ മറുപടി നൽകി;
“വിളിക്കേണ്ട, സംസാരിക്കുകയും വേണ്ട!
പോരെ..!”
അവൻ തെല്ലു നിരാശാഭാവത്തോടെ പറഞ്ഞു;
“അപ്പോൾ ഞാനിനി എങ്ങനെ നമ്പർ ഒപ്പിച്ചെടുക്കും!”
അവൾ മറുപടിയൊന്നും പറയാതെ നേരെനോക്കിയിരുന്നു. അവർക്കിടയിലല്പ്പനേരം നിശബ്ദത പരന്നു.
“കാണാൻ ഭയങ്കര സുന്ദരിയാ കേട്ടോ!?”
നിശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് അവൻ പറഞ്ഞു. അവൾ കേട്ടതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
“മേക്കപ്പിട്ടാൽ കുറച്ചുകൂടി ഗ്ലാമർ ആകാം.”
അവൻ തുടർന്നു പറഞ്ഞു.
ഇതുകേട്ടതോടെ അവന്റെ മുഖത്തേക്കുതിരിഞ്ഞു അവൾ ദൃഢതയോടെ പറഞ്ഞു;
“സൗകര്യം ഇല്ല. പോരെ!?”
ഇത്രയും പറഞ്ഞതോടുകൂടി അവൾ തുറന്നുചിരിച്ചുപോയി. ഇതുകണ്ട് പുഞ്ചിരിയോടെ അവൻ പറഞ്ഞു;
“വണ്ടി ഓടിക്കൊണ്ടിരിക്കുന്നത് ഭാഗ്യം!
ഇല്ലേൽ ഇപ്പോൾ എല്ലാവരും കേട്ടേനെ..
ഒന്ന് പതുക്കെ പറയാമോ!?”
പതിഞ്ഞസ്വരത്തിലുള്ള അവന്റെയീ മറുപടി കേട്ടശേഷം നേരെയിരുന്നുതന്നെ തന്റെ കണ്ണുകളെ അവന്റെ മുഖത്തേക്ക് ചലിപ്പിച്ച് അവൾ പറഞ്ഞു;
“എനിക്ക് മേക്കപ്പിടാൻ തൽക്കാലം മടിയാ.
സൗകര്യമുള്ളവർ നോക്കിയാൽ മതിയെന്നാ എനിക്ക്..”
അവളുടെ മറുപടികേട്ട് അവൻ തല നേരെപിടിച്ച് മുകളിലേക്കും താഴേക്കും മെല്ലെ രണ്ടുമൂന്നുതവണയാട്ടി-‘മനസ്സിലായി’ എന്നമട്ടിൽ. ശേഷം അവൻ ചോദിച്ചു;
“ഞാൻ എങ്ങനെയുണ്ട്..!?”
ഉടനെവന്നു മറുപടി;
“നല്ല ഒരു ബോറൻ. എനിക്ക് സെയിര്യം തരില്ല..”
അവനുടനെ മറുപടി നൽകി;
“സ്നേഹമുള്ളതുകൊണ്ടല്ലേ..”
അവൾ മറുപടിയായി അവനെ നോക്കി പറഞ്ഞു;
“ബോറാണേന്നേ…”
അവൻ അല്പം ഇരുത്തംവരുത്തി പറഞ്ഞു;
“എങ്ങനെ ആലോചിച്ചുനോക്കിയാലും എനിക്ക്
പറ്റിയ പെണ്ണാ നീ. കെട്ടിയാൽ കൊള്ളാമെന്നുണ്ട്.
നീയെന്നും കൂടെ വേണമെന്നാ..!”
മറുപടിയായി അവളൊന്നും പറഞ്ഞില്ല. വീണ്ടും നിശബ്ദത അവർക്കിടയിലേക്കെത്തി- അല്പസമയത്തേക്ക്.
“ഇങ്ങനെ നിന്നോട് സംസാരിച്ചിരിക്കാൻ
ഒത്തിരി കൊതിയുണ്ട്..”
നിശബ്ദതയ്ക്കു വിരാമമിട്ട് അവൻ മുഴുമിപ്പിക്കുംമുമ്പേ ചെറിയൊരുനിമിഷത്തെ ഇടവേളക്കുശേഷം തുടർന്നു;
“..ഞാൻ കുറച്ച് ഫ്രീഡം എടുക്കും.
അതങ്ങു സഹിച്ചോണം. ഇനി അതിനും
ബദലായി പറഞ്ഞേക്കരുത്.”
മറുപടികേട്ട് അല്പസമയം മിണ്ടാതിരുന്നശേഷം അവൾ പറഞ്ഞു;
“എനിക്കിറങ്ങേണ്ട സ്റ്റോപ്പ് ആകാറായി.
എന്താ നമ്മുടെ പരിപാടി?”
ഉടനടി അവൻ മറുപടി നൽകി;
“കസിന്സിനെയും എന്റെ അമ്മായിയപ്പനെയും
അമ്മായിയമ്മയെയും പരിചയപ്പെട്ടശേഷം കാണാം.
ഈ ബസ് നിൽക്കുന്നിടംവരെ പോയി തിരികെ
പോരും.. അത്രയും നേരത്തേക്കുള്ളത് ഇപ്പോൾ
എന്നോടൊപ്പമുണ്ട്.”
മറുപടിയായി പുറത്തേക്കുനോക്കി, ഉറപ്പിച്ചഭാവത്തിൽ അവൾ എഴുന്നേറ്റ് അവനെ മറികടന്നു ഫുഡ്ബോർഡിലേക്ക് മെല്ലെ നടന്നു.

13

കോളേജുകളുടെ എക്സിബിഷൻ മറ്റൊരു കോളേജിൽ, ജില്ലാതലത്തിൽ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലൊരുദിവസം ഉച്ചതിരിഞ്ഞനേരത്തായി തന്റെ ഫോണും ചെവിയിൽപിടിച്ചുകൊണ്ട് തിരഞ്ഞുനടക്കുകയായിരുന്നു ബിലീന.
“എടാ, എന്റെ ഐറ്റം കഴിഞ്ഞു.
ഞാൻ വെളിയിലെത്തി. നീയെവിടെയാ..
ഇവിടെ മുഴുവനും പിള്ളേരുടെ ബഹളമാ..”
അവൾ ചുറ്റുമുള്ള ബഹളത്തെമറികടന്നുകൊണ്ട് ഫോണിലൂടെ ഉച്ചത്തിലിങ്ങനെ സംസാരിച്ചു.
“എടീ നീ നേരെ പോരെ.
എന്നിട്ട്, ആദ്യം കാണുന്ന ലെഫ്റ്റിലേക്ക്
ഒരു ഓപ്പണിങ് കാണാം. അവിടെ ഞാൻ നിൽപ്പുണ്ട്.”
അങ്ങേത്തലയ്ക്കൽനിന്നും റൂബൻ ഇങ്ങനെ മറുപടി നൽകി.
‘ഓക്കേ’ എന്നുപറഞ്ഞു കോൾ കട്ട് ചെയ്തശേഷം അവൻ പറഞ്ഞതവൾ അനുസരിച്ചു.
“ആർ.പി. ഒത്തിരിനേരമായോ വന്നിട്ട്..!”
ചെറിയൊരു ചിരിയോടെ, അല്പം ഒഴിഞ്ഞസ്ഥലത്തായി നിന്നിരുന്ന റൂബനെ നോക്കി ബിലീന ഇങ്ങനെ ചോദിച്ചുകൊണ്ട് അടുത്തു.
“ഞാൻ കുറച്ചുനേരമായി വന്നിട്ട്!
നമുക്കുപിന്നെ പെർഫോമു ചെയ്യാൻ ഒന്നുമില്ലല്ലോ…”
അര്ഥമില്ലാത്തൊരു ഭാവത്തോടെ അവനിങ്ങനെ മറുപടി നൽകി.
ചുറ്റുമൊന്ന് നോക്കിയശേഷം അർഥമില്ലായ്മതന്നെ പ്രകടമാക്കി അവൾ തുടർന്നു;
“ഇതെന്തുവാ, ഇവിടെങ്ങും ആരുമില്ലല്ലോ!
നമുക്ക് പോകേണ്ടേ…”
ഉടനെ അവന്റെ മറുപടി വന്നു;
“എന്റെ മണ്ടൂസെയ്, ബില്ലീ…
ഇപ്പൊ വീട്ടിലേക്കുപോയിട്ടെന്തിനാടീ…
കുറച്ചുനേരം മിണ്ടിപ്പറഞ്ഞിട്ടങ്ങു പോയാലെന്താ,,
എന്നത്തെയുംപോലെ..!”
മെല്ലെ തലതാഴ്ത്തി തന്റെ പാദങ്ങളിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു;
“ഓ..അങ്ങനെയാണേൽ ഓക്കേ.
ഞാൻ പിന്നെ, ഇതൊരുമാതിരി സ്ഥലമായതുകൊണ്ടാ!”
അവനൽപ്പം മുന്നിലേക്ക് ചുവടുകൾ വെച്ചശേഷം പറഞ്ഞു;
“ഇത് ഈ കോളേജിരിക്കുന്ന സ്ഥലത്തിന്റെ
ഒരു എഡ്ജാണ്. ദേ..മുന്നിലങ്ങോട്ടേക്ക് കിടങ്ങാ…
ഇവിടെ പ്രത്യേകിച്ചൊന്നുമില്ലാത്തതിനാൽ
അധികമാരും വരില്ല ഇവിടേക്ക്.”
ഉടനെ ചിരിയോടെ മറുപടി നൽകിക്കൊണ്ട് അവൾ അവനൊപ്പം ചെന്ന് നിന്നു;
“ഇതൊക്കെ എങ്ങനറിയാം ആർ.പി..
ഭീകരനാണല്ലോ നീ..”
അവൻ തന്റെ വലതുകരം, അവളുടെ പിറകില്നിന്നും വലത്തേ ഇടുപ്പിലൂടെ ചുറ്റി അല്പംകൂടി തന്നോടുചേർത്തുകൊണ്ട് പറഞ്ഞു;
“റൂബൻ ഡീ.”
മറുപടിയായി തന്റെ ഇടതുകൈ ഉപയോഗിച്ച് അവനെ അവൾ അനുകരിച്ചു. കുറച്ചുസമയം നിശബ്ദത വിഴുങ്ങിയതോടെ അവൾ പറഞ്ഞു;
“വലിയ മലയുടെയൊക്കെ ടോപ്പിൽ ഇങ്ങനെ
നിൽക്കുവാൻ എന്ത് രാസമായിരിക്കുമല്ലേ..!”
അവൻ തലകുലുക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
“നമ്മൾ ആദ്യമായിട്ടല്ലല്ലോ ഇങ്ങനെ!
അപ്പൊ, ഇതുവരെ നിനക്ക് രസമൊന്നും
തോന്നിയില്ലായിരുന്നോ ബില്ലീ!?”
അല്പസമയശേഷം അവൻ അവളുടെ മുഖത്തേക്ക് തലതിരിച്ചു പറഞ്ഞു.
ഉടനെ ചെറുചിരിയോടെ അവന്റെ വയറിനു നടുവിൽ തന്റെ വലതുകൈയ്യാൽ പിടിത്തംവെച്ചുകൊണ്ട് അവൾ പറഞ്ഞു;
“എന്റെ ആർ.പി,,
നമ്മളെങ്ങനെയാടാ..!”
അവനുടനെ, അവളുടെ വയറിലായി, അവിടിരിക്കുന്ന കൈയ്യുടെ വിരലുകളാൽ ചെറിയ ഒന്നുരണ്ടു തട്ടുതട്ടിയശേഷം പറഞ്ഞു;
“നിനക്ക് കുറച്ചു വയറു ചാടിയോഡീ?”
ഉടൻ ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു;
“നീ പോടാ ആർ.പി,,
എന്നെ കളിയാക്കി..”
ചിരികലർത്തി അവൻ മറുപടിയായി പറഞ്ഞു;
“ഞങ്ങളെപ്പോലല്ല നിങ്ങൾക്ക്!
മുകളിൽ രണ്ടെണ്ണമുള്ളതുകൊണ്ട്
പെട്ടെന്നങ്ങനെ അറിയില്ല വയറുചാടിയാൽ..”
മറുപടിയായി, തന്റെ കാലുകൾ നിലത്തേക്ക് മാറിമാറി ചവിട്ടിക്കൊണ്ട് അവൾ മറുപടി പറഞ്ഞു;
“എടാ, ബോഡിക്ക് മാസ് കൂടുമ്പോൾ
അതുങ്ങൾക്കും വെക്കും വണ്ണം..പൊട്ടാ..”
ഇത്രയുംപറഞ്ഞുകൊണ്ട് അവൾ തമാശകലർത്തിയ ദേഷ്യഭാവം പ്രകടമാക്കി.
ഉടൻതന്നെ, തന്റെ വലതുകൈയ്യാൽ അവളുടെ വലതുമുൻഭാഗത്തിന്റെ മകുടത്തിലായവൻ ചെറുതായൊന്നു അമർത്തി, ഒന്നിലധികം തവണ. ശേഷം പറഞ്ഞു;
“ആഹാ…പറഞ്ഞത് ശരിയാണെന്നുതോന്നുന്നു…!”
മറുപടിയായി അവൾ ഭാവമൊന്നുംകൂടാതെ ചലനമറ്റു നിന്നതേയുള്ളൂ. അല്പനിമിഷം കഴിഞ്ഞില്ല, അവനൊരു കോൾ വന്നു;
“ആ, മമ്മീ..ഞാൻ വരുവാ.”
അവൻ ഫോൺ കട്ട് ചെയ്യുന്നതിനിടയിൽ അവൾ പറഞ്ഞു;
“ഞാനും പറയാനിരിക്കുകയായിരുന്നു പോകാമെന്ന്.”
‘ഊം’ എന്ന മൂളലോടെ അവൻ തുടർന്നു;
“വീട്ടിൽ കുറച്ചു റിലേറ്റിവിസ് വന്നിട്ടുണ്ട്.
അവരെയൊന്നു തലകാണിക്കണം.”
മറുപടി മുഴുമിപ്പിക്കാതെ പിറകോട്ടുതിരിഞ്ഞു അവൻ തുടർന്നു, അവളെ മുൻപോട്ടു നടക്കുവാൻ പ്രേരിപ്പിച്ച്;
“ഒരുമിച്ച് പോകാം. ബൈക്ക് ഉണ്ട്.
സ്റ്റാൻഡിനു താഴെ വിടാം.
അവിടുന്ന് ബസിനുപോയാൽ
പ്രശ്നമില്ലല്ലോ…
ഇപ്പോൾ ഇത് സ്ഥിരമായില്ലേ!”
മറുപടിയായി തലയാട്ടിക്കൊണ്ട് മെല്ലെ അവൾ അവനെ അനുഗമിച്ചു.

14

“എടീ ബില്ലീ,, നിനക്കെന്താ വട്ടാണോ!
അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ..”
ചെറിയ കിതപ്പോടെ നടന്നുകൊണ്ട് അനുപമ, തന്റെയൊപ്പം നടക്കുന്ന ബിലീനയോട് ചോദിച്ചു. ഒരുനിമിഷം നിന്നശേഷം ബിലീന പിറകിലേക്ക് നോക്കി, പതിവുപോലെ ഡെറിൻ തന്റെ ബുള്ളറ്റിനൊപ്പം ബസ് സ്റ്റോപ്പിനടുത്തായി നിൽക്കുകയായിരുന്നു. അവൾ ചെറിയൊരു ദേഷ്യഭാവത്തോടെ നടത്തം തുടർന്ന് അനുപമയെ നോക്കി ചോദിച്ചു;
“എന്തുവാടീ,, എന്താ നിനക്ക്!?
ബസ് വരും ഇപ്പോൾ.
പിറകോട്ട് പോയിനിന്നു കേറി പൊയ്ക്കോ.”
മറുപടിയുടെ അർഥം ഏതാണ്ട് ഗ്രഹിക്കാനായെന്നമട്ടിൽ മുഖഭാവം പ്രകടിപ്പിച്ചതേയുള്ളൂ അനുപമ. ശേഷം അവൾ മറുപടിയായി പറഞ്ഞു;
“കൂട്ടുകാരിയായിപ്പോയി…
അവനോട് നേരിട്ടങ്ങു പറയുവാൻ മേലായിരുന്നോ
സംസാരിക്കണം..കൂടെ നടന്നുവരാൻ ഒക്കെ!?”
അല്പനിമിഷം കഴിഞ്ഞില്ല, ബിലീന മറുപടി പറയുന്നതിന് മുൻപായി ഡെറിൻ തന്റെ ബുള്ളറ്റിൽ അവരുടെ അടുത്തെത്തി. ശേഷം, റോഡരുകിലായി ബുള്ളറ്റ് ഒതുക്കിവെച്ച്, അവനെ ശ്രദ്ദിക്കാത്തമട്ടിൽ മുന്നോട്ട് നടക്കുന്ന അവരോടൊപ്പം അവൻ വേഗമെത്തി നടന്നു.
“മൂന്ന് വർഷമാകുവാൻ അധികമില്ല ഞാനീ പണി
തുടങ്ങിയിട്ട്. ജോലിയും മറ്റുമൊക്കെവിട്ട്
നിന്നെമാത്രം നോക്കിനടക്കുന്നതിനൊരു
പ്രതിഫലം വേണ്ടേഡീ!?”
ബിലീന കേൾക്കെ അവളോടൊത്തു നടന്നുകൊണ്ട് ഡെറിൻ ചോദിച്ചു.
“ഞൊടിയിടകൊണ്ട് എവിടുന്നോ തപ്പി എന്റെ
നമ്പരൊക്കെ ഒപ്പിച്ചല്ലോ! എന്തിനാ എന്നും രാത്രി
എനിക്ക് മെസ്സേജ് അയക്കുന്നത്, ഐ.ലവ്.യൂ. ന്ന്!?”
അവൾ ചോദ്യഭാവത്തിൽ അവനോട് മറുപടിയായി പറഞ്ഞു.
അല്പസമയം നിശ്ശബ്ദനായശേഷം താഴ്ന്നസ്വരത്തിൽ അവൻ മറുപടിയായി പറഞ്ഞു;
“നമ്പർ ഞാൻ ഷാർലറ്റിന്റെ കൈയിൽനിന്നും
വാങ്ങിച്ചെടുത്തതാ. നീയായിട്ട് എന്നുതരാനാ..
ഞാൻ സ്വർഗ്ഗത്തിൽ ചെന്നിട്ടോ! പിന്നെ,, ഐ.ലവ്.യൂ…
എനിക്ക് നിന്നോടുള്ള എല്ലാ സൂക്കേടുകളുടെയും
ആ..അങ്ങനെതന്നെ പറയാം, എല്ലാ സൂക്കേടുകളുടെയും
ഒരു ഫൈനൽ ബൈ പ്രോഡക്റ്റ് ആണ് ആ മെസ്സേജ്.
ആലോചിച്ചാൽ മനസ്സിലാകും ബിലീനയ്ക്ക്…”
അവൾ മറുപടിയായി ഒന്നും പറഞ്ഞില്ല. ഉടനെ അവളെനോക്കി നെറ്റിചുളുപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു;
“നീ വണ്ണം വെച്ചോടീ!?”
ഇതുകേട്ടപ്പോൾ അനുപമ മൗനമായി ബിലീനയെ ഒന്നുനോക്കി. അപ്പോൾ അവനോടായി ബിലീന പറഞ്ഞു;
“ആ വെച്ചു.
ആ കാര്യംകൂടി മെസ്സേജ് അയക്കുവാൻ
മേലായിരുന്നോ മോന്!?”
ഉടനെ അവൻ സംശയംകലർന്ന നാണഭാവത്തിൽ മറുപടി നൽകി;
“അയ്യേ..എന്തുവാടീ
ഞാൻ അത്തരക്കാരനേയല്ല!?”
അപ്പോൾ അവനെനോക്കി മുഖം കോടിപ്പിടിച്ചുകൊണ്ട് അവൾ വേഗത്തിൽ മറുപടി നൽകി;
“അയ്യോടാ….
മൂന്നുവർഷം പബ്ലിക്കായി നോക്കിനിന്നിട്ടും
നാണംവന്നിട്ടില്ല ഇതുവരെ!?”
അവൻ ചെറുചിരിയോടെ സാവധാനത്തിൽ മറുപടി നൽകി;
“എടീ, തിടുക്കം ഒന്നിനും നല്ലതല്ല.
പിന്നെ നിന്നെ നോക്കി നിൽക്കുന്നതൊരു രസമാടീ..
ഇത്രയും സൗന്ദര്യവതിയായൊരു പെണ്ണിനെ
നോക്കിനിൽക്കുവാൻ എനിക്കെങ്ങനെ
സാധിക്കാതിരിക്കും!?”
ഒന്ന് നിർത്തിയശേഷം അവൻ തുടർന്നു;
“നീ പറ..എങ്ങനെ സാധിക്കും!?”
ഈ സമയം അവരെ പിന്നിലാക്കി, സ്ഥിരമായി അവർ പോയിക്കൊണ്ടിരുന്ന ബസ് കടന്നുപോയി. അനുപമയാകട്ടെ, വെറുതെ ആ ബസിനെയൊന്ന് നോക്കിപ്പോയി. അപ്പോഴേക്കും ബിലീന അവനു മറുപടിയായി പറഞ്ഞു;
“എന്നോട് സംസാരിക്കേണ്ട!”
അവർ മൂവരും മുന്നോട്ട് നടന്നുകൊണ്ടിരുന്നെങ്കിലും നിശബ്ദത അവർക്കിടയിൽ പതിയിരുന്നു.
“എടീ, നിന്റെ ഫോട്ടോ വല്ലതും ഉണ്ടേൽ തരാമോ എനിക്ക്,,
മനസ്സിൽ ഫ്രെയിംചെയ്തു വെക്കാനാ..”
ലാഘവഭാവത്തോടെ, നിശബ്ദതയെ പുറംതള്ളി അവൻ ചോദിച്ചു.
ഇതുകേട്ട അവൾ, അവനെ കണ്ണുകളുരുട്ടി കാണിച്ചു. അതേസമയം അനുപമ അവന്റെ മറുപടിയാൽ സ്വയം ചിരിച്ചുപോയി.
“അനുപമേ..ഇവൾ നിന്നെ നടത്തിപ്പിച്ച് വിഷമിപ്പിച്ചല്ലോ..!”
അനുപമയെനോക്കിക്കൊണ്ട് അവൻ തമാശഭാവത്തിൽ ഉച്ചത്തിൽ ചോദിച്ചു.
മറുപടിയായി അവളൊന്നും മിണ്ടിയില്ല.
ഉടനേതന്നെ അവൻ ആരോടെന്നില്ലാതെ പറഞ്ഞു;
“എന്റെ കൈയ്യിലോട്ടൊന്ന് കിട്ടിക്കോട്ടെ ബിലീനയെ..
പകരം വീട്ടിയേക്കാം കേട്ടോ അനുപമേ.”
തമാശകലർന്ന ദൃഢഭാവത്തിലുള്ള ഈ വാചകങ്ങൾ അവനിൽനിന്നുമെത്തിക്കഴിഞ്ഞപ്പോഴേക്കും അടുത്ത ജംക്ഷനിൽ അവർ നടന്നെത്തിയിരുന്നു. മുന്നിലായിക്കണ്ട ബസ് സ്റ്റോപ്പിൽ ബിലീന കയറിനിന്നു, അവളെ അനുകരിച്ച്‌ അനുപമയും. ബിലീനയുടെ മുഖത്തേക്കുനോക്കി, ആളൊഴിഞ്ഞ ആ ബസ് സ്റ്റോപ്പിൽ, അവളുടെ മുന്പിലായവൻ നിന്നു. കണ്ണിമവെട്ടാതെ തന്നെ നോക്കിനിൽക്കുന്ന ഡെറിന്റെ മുഖത്തേക്ക് തിരികെ അവളും നോക്കിനിന്നു. അല്പസമയം കഴിഞ്ഞില്ല, അടുത്ത ബസ് വേഗമെത്തി. ബസിലേക്ക് കയറുന്നനേരം അനുപമ, അവനെ മൈൻഡ് ചെയ്യാതെപോകുന്ന ബിലീനയെ നോക്കിയശേഷം അവനെ നോക്കി. ബസ് ചലിച്ചുതുടങ്ങിയപ്പോഴേക്കും ധൃതിയിൽ ഡെറിൻ വന്നവഴി തിരികെനടന്നുതുടങ്ങി.

15

സമയം അർധരാത്രി കഴിഞ്ഞിരുന്നു. തേർഡ് ഇയറിന്റെ അവസാനകാലം കോളേജ് ടൂറിന്റെ, അവസാനദിനം ആഘോഷിച്ചശേഷം എല്ലാവരുംതന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബസിൽ ഉറക്കത്തിലായിരുന്നു. ഏറ്റവും പിറകില്നിന്നും, വലതുഭാഗത്തെ രണ്ടാമത്തെ സീറ്റിന്റെ ഇടതുഭാഗത്തായിരുന്ന്, തന്റെ കണ്ണുകൾ തുറന്നിരിക്കുകയായിരുന്നു ബിലീന.

തൊണ്ണൂറുശതമാനത്തോളംതന്നെ ബസ് അന്ധകാരവൃതമായ ആ സമയം, ഒരു വേള, ബിലീനയുടെ ഇടതുമുൻഭാഗത്തേക്കെന്നപോലെ ഒരു കൈ മെല്ലെ പരതി എത്തി. മുൻഭാഗം ശരീരത്തിൽനിന്നും തുടങ്ങുന്ന സ്ഥലത്തെത്തിയപ്പോൾ ആ കൈ മെല്ലെ അവിടെ പറ്റിച്ചേർന്നിരുന്നു. അല്പസമയം അവൾ അനക്കമില്ലാതെ, തനിക്ക് പരിചിതമായിരുന്ന ആ അവസ്ഥയെ- ആ കരത്തെ അങ്ങനെതന്നെ നിലനിർത്തുവാൻ പ്രേരിപ്പിക്കുംവിധം ആ ഭാഗത്തു ബലംകൊടുത്ത് ഇരുന്നു. ശേഷം ഒരുവേള തന്റെ ഷോളെടുത്തു മെല്ലെ മുൻഭാഗം ആകെ അവൾ പുതപ്പിച്ചിട്ടു.
അടുത്തനിമിഷം, കരം മെല്ലെ മുൻഭാഗത്തു അരിച്ചുകയറി. ഇടതുമുൻഭാഗം കരത്തിനകത്തുപെട്ടു അമരുകയും ഞരിയുകയും ചെയ്യുവാൻ തുടങ്ങിയതോടെ അവളുടെ കൈവിരലുകൾ മെല്ലെ ചലിച്ചുതുടങ്ങി, എന്തിനെന്നില്ലാതെ. സമയമെടുത്ത്, എന്നാൽ ധൃതിയിൽ ആ കരം അവളുടെ ഇടതുമുൻഭാഗത്തെ പറ്റാവുന്നവിധത്തിലാകെ താലോലിക്കുകയും ഓമനിക്കുകയും ചെയ്തശേഷം- അല്പംകൂടി കരത്തിന്റെ ഉടമ മുന്നോട്ടാഞ്ഞിരുന്നെന്നപോലെ ഷോളിനടിയിലൂടെതന്നെ അവളുടെ വലതുമുൻഭാഗത്തേക്ക് ആ കരം അരിച്ചരിച്ച് ചെന്ന്-അതിനെ വിഴുങ്ങുവാൻ തുടങ്ങിയനിമിഷം അവളുടെ കാലുകളിലെ പേശികൾ സ്വയം പ്രവർത്തിച്ചുതുടങ്ങുന്നെന്നപോലെയായി അവൾക്ക്. കരത്തിന്റെ വായ വലതുമുൻഭാഗം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആ സമയം അവിടമാകെ ബലം കേന്ദ്രീകരിച്ചുതുടങ്ങി അവൾ. റൂബനാണ്‌ കരത്തിന്റെ ഉടമയെന്നുപോലും മറന്നുപോകുന്ന അവസ്ഥയിലൂടെ അവൾ കടന്നുപോയിക്കൊണ്ടിരിക്കുകയായിരുന്നു. കുറച്ചുസമയം അങ്ങനെ കടന്നുപോയതോടെ അവന്റെ ചൂണ്ടുവിരൽ അവളുടെ വലതുമുൻഭാഗത്ത് ഒരു തുടിച്ച തടിപ്പിനായി പരതി. അത് കണ്ടെത്തിയതോടെ ചൂണ്ടുവിരലിനൊഴികെ മറ്റ്‌ വിരലുകൾക്ക് താൽക്കാലിക വിശ്രമമായി. തന്റെ ലക്ഷ്യത്തിനുചുറ്റും അതിന്മേലും ചൂണ്ടുവിരൽ തെന്നിയും നീങ്ങിയും പലവിധേന നടന്നുകൊണ്ടിരുന്നു.
കുറച്ചുസമയം കഴിഞ്ഞതോടെ പെട്ടെന്നൊരുനിമിഷം അവന്റെ വിരൽ അവളുടെ ഇടതുമുൻഭാഗത്തായി പരതിത്തുടങ്ങി. വിരിഞ്ഞുവന്ന മന്ദഹാസം ചുണ്ടുകൾ പരസ്പരം അമർത്തിപ്പിടിച്ചു അവൾ മറച്ചുവെച്ചു. അപ്പോഴേക്കും തനിക്കാവശ്യമായതിനെ വിരൽ തേടിപ്പിടിച്ചിരുന്നു. അല്പനിമിഷങ്ങൾക്കു മുന്പായിരുന്നതുപോലെതന്നെ വിരൽ തന്റെ ജോലി തുടർന്നുതുടങ്ങി, തന്റെ പുതിയ മേച്ചിൽസ്ഥലത്തിനു നാടുവിലാകെ.
രാത്രിയുടെ യാമങ്ങളിലൂടെ ബസ് നിശബ്ദമായി സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതില്നിന്നുമെല്ലാം അകന്നിരിക്കുകയായിരുന്ന ബിലീനയുടെ കഴുത്തിനുതാഴെ, ബനിയനകത്തേക്ക് അവന്റെ കരം ഇരച്ചുകയറിയിറങ്ങി.
അവൾ തന്റെ കണ്ണുകൾ മെല്ലെയടച്ച്‌ സീറ്റിലേക്ക് പറ്റാവുന്നത്ര ചാരിയിരുന്നു. മുൻഭാഗത്തെ തടഞ്ഞുനിർത്തിയിരിക്കുന്ന മതിലിനുപുറമെ അങ്ങിങ്ങായി അവന്റെ കരം ഓടിനടന്നു, മെല്ലെ. ഒരുവേള അവന്റെ കരം അവളുടെ വലതുമുൻഭാഗത്തെ വിഴുങ്ങിത്തുടങ്ങി. അവൾ കണ്ണുകളടച്ചുകൊണ്ടിരിക്കെത്തന്നെ തന്റെ കാലുകളെ പരസ്പരം മുൻപോട്ട് വലിച്ചുനീട്ടുവാനാഞ്ഞു, സ്വയം. എന്തൊക്കെയോ പ്രവർത്തിക്കുവാൻ അവളുടെ ശരീരമാകെ സജ്ജമായതുപോലെ അവൾക്കനുഭവപ്പെട്ടുതുടങ്ങി. താത്കാലികമായ നിർവൃതിക്കായി മറ്റൊരാളുടെ കരത്തിന് സമർപ്പിക്കപ്പെട്ട അവസ്ഥയിലേക്ക് അവളുടെ മനസ്സ് സഞ്ചരിച്ചുതുടങ്ങി.
സമയം കടന്നുപോയിക്കൊണ്ടിരുന്നു. അവന്റെ കരം മതിലിനെ ഭേദിച്ചു അകത്തേക്കുകയറി. അവളുടെ വലതുമുൻഭാഗം ഉന്മേഷത്തോടെ അവന്റെ കരത്തിനു യോജിച്ചവിധം പിന്നീട് വഴങ്ങുവാൻ തുടങ്ങി. ഒരു പരിചയസമ്പന്നന്റെ മിടുക്ക് കാണിച്ചും എന്നാൽ സാഹചര്യത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽപ്പെട്ടും അവന്റെ കരം അവളുടെ വലതുമുൻഭാഗമാകെ ഉഴിയുകയും വിഴുങ്ങുകയും ഞെരിക്കുകയും ചെയ്തുകൊണ്ടിരുന്നു, കൃത്യമായ ഇടവേളകളിൽ. അവളാകട്ടെ തന്റെ ഷോൾ മെല്ലെ മാറ്റി മടിയിലേക്കിട്ടു, കണ്ണുകളടച്ചിരിക്കെത്തന്നെ.
സമയം കടന്നുപോകുന്തോറും മറ്റെല്ലാം മറന്ന് അവൾക്ക്, അന്ധകാരവൃതമായ കണ്ണുകളിലൂടെ തനിക്കനുഭവപ്പെടുന്നവ രുചിച്ചറിയേണ്ടിവന്നുതുടങ്ങി. ഇതിനിടയിലെപ്പോഴോ ബനിയൻ ഇടതുഭാഗത്തേക്ക് വലിഞ്ഞുനീങ്ങുന്നത് അവൾക്കറിയുവാൻ സാധിച്ചതേയില്ല. നഗ്നമായ, അവളുടെ ഇടതുമുൻഭാഗത്തെ കേന്ദ്രബിന്തുവിലാകെ അവന്റെ വിരൽ ലക്ഷ്യമില്ലാതെ ചലിച്ചുതുടങ്ങിയപ്പോൾ ചെറുചിരിയുടെ വക്കിലെത്തപ്പെട്ട് മുന്നോട്ടാഞ്ഞുപോയി അവൾ. പതുക്കെ തന്റെ ഇരുകൈകളും ബലമില്ലാത്ത അവസ്ഥയിലേക്ക് അവൾക്കെത്തിക്കേണ്ടിവന്നു.
പിന്നീടുണ്ടായ ഏതോ ചില സമയങ്ങളിൽ അവന്റെ കരത്തിന്റെ പ്രവർത്തനങ്ങളെ അവൾക്കനുഭവിക്കുവാനായില്ല- മനസ്സിന്റെ പ്രവർത്തനം ആ നേരമാകെ നിലയ്ക്കപ്പെട്ടിരുന്നു. പെട്ടെന്നൊരുനിമിഷം തന്റെ വലതുമുൻഭാഗത്തെ കേന്ദ്രബിന്തുവിൽ അവന്റെ വിരലുകൾ തിരുമ്മുന്നതനുഭവപ്പെട്ടാണ് അവൾ കണ്ണുകൾ വേഗം തുറന്നത്! നേരിയ വേദന അവൾക്കവിടെ അനുഭവപ്പെട്ടെങ്കിലും അതിനെ മറികടക്കുംവിധം അവന്റെ വിരലുകൾ അവിടെത്തന്നെ പ്രായശ്ചിത്തം ചെയ്തുപോന്നു.
തന്റെ ശരീരവും മനസ്സും തന്നാൽത്തന്നെ ബന്ധനസ്ഥമായ അവസ്ഥയിലായിരുന്നതിനാൽ അവന്റെ കരം അവൾക്കൊരു ഭാരമായിത്തുടങ്ങി, നേരിയതോതിലാകെ. അല്പസമയം പിന്നിട്ടില്ല, അവരുടെ ഇടതുഭാഗത്തുനിന്നും മൊബൈൽ വലിയ ശബ്ദത്തിൽ റിങ് ചെയ്തു. അവൻ വേഗത്തിൽ തന്റെ കരം പിൻവലിച്ച്, തന്റെ മടിയിലേക്ക് വെച്ചു. അവളാകട്ടെ ക്ഷണനേരംകൊണ്ട് തന്റെ വസ്ത്രങ്ങളാകെ നേരെയാക്കി ഷോൾ ഉപയോഗിച്ച് മുൻഭാഗമാകെ പഴയപടി പുതപ്പിച്ചു. ഇരുവരും ഇടംവലം തിരിയാതെ ഉൾവലിഞ്ഞിരിക്കുന്ന ആ സമയം, അരണ്ട വെളിച്ചത്തിന്പുറത്ത് മൊബൈലിന്റെ റിങ് പെട്ടെന്ന് നിർത്തപ്പെട്ടു. കൂടെയായി ചില നേരിയ പിറുപിറുപ്പുകളും ശബ്ദം നീക്കപ്പെട്ട ചിരികളും ഉയർന്നുവന്നശേഷം വേഗം അവസാനിച്ചു.
ബസിന്റെ വേഗതയിൽ ശ്രദ്ധയൂന്നിയ അവളുടെ കണ്ണുകൾ മെല്ലെയടഞ്ഞുപോയി. അതിനു പിറകെയായി മനസ്സും അവളുടെ ശരീരത്തെ അനുകരിച്ചു.
16

പള്ളിയിലെ രാത്രിപ്പെരുന്നാൾ നടന്നുകൊണ്ടിരുന്നു. പള്ളി-ഗ്രൗണ്ടിലെ സ്കൂളിന്റെ ഭിത്തിയിൽ ചാരിനിന്നുകൊണ്ട് നാടകം കാണുകയായിരുന്നു ബിലീന. അവളുടെ ഇടതുവശത്തായി ജെസ്സിയും ലൂക്കോസും സൈമണും മറ്റ് ആളുകളും വലതുവശത്തായി ഒരു ക്ലാസ്റൂമിന്റെ ഡോറും അതിനപ്പുറത്തേക്ക് പള്ളിയുടെ ആവശ്യങ്ങൾക്കായുള്ള കുറച്ച് സാധനസാമഗ്രഹികളും ആയിരുന്നു. പെരുന്നാളിന്റെ ആവശ്യങ്ങൾക്കായി അലങ്കാരങ്ങളും മറ്റും തയ്യാറാക്കിയത് സ്കൂളിനകത്തും പരിസരത്തുമായിരുന്നു. വലിയ ശബ്ദവാദ്യഘോഷങ്ങളോടെ നാടകം മുന്നേറിക്കൊണ്ടിരുന്നു-ഗ്രൗണ്ടിലെ ആബാലവൃദ്ധം ജനങ്ങൾ തങ്ങളുടെ ശ്രദ്ധ സ്റ്റേജിലേക്ക് അടിയറവ് വെച്ചിരിക്കുന്ന സമയം.
പെട്ടെന്നൊരുനിമിഷം അവളുടെ വശത്തായുള്ള ക്ലാസ്സ്‌റൂം ഡോർ മെല്ലെ തുറന്നു. സാധാരണ ബൾബിന്റെ, അരണ്ടവെളിച്ചമുള്ള ആ ക്ലാസ്റൂമിലേക്ക് ആരുടെയോ കൈകൾ അവളെ പിടിച്ചുവലിച്ചിട്ടശേഷം ഞൊടിയിടകൊണ്ട് ഡോർ മെല്ലെ ചാരിയിട്ടു. അടുത്തനിമിഷംതന്നെ അവളെ ആ കൈകളുടെ ഉടമ റൂമിന്റെ ഭിത്തിയിൽ ഡോറിനോട് ചേർന്ന് ചാരിനിർത്തിയശേഷം ഇടതുകൈയ്യാൽ അവളുടെ വായ പൊത്തിപ്പിടിച്ചു. മിഴിച്ചുപോയ കണ്ണുകളാൽ കുതറുവാൻ തുടങ്ങവേ അവൾ തന്റെ മുന്നിലെ മുഖം ഡെറിന്റേതാണെന്ന് കണ്ടു. ഉടനെ അവൾ തന്റെ വലതുഭാഗത്തേക്ക് തലവെട്ടിച്ചുനോക്കുവാനാഞ്ഞു, പുറത്തേക്കെന്നപോലെ. അല്പസമയം, തന്റെ വായ പൊത്തിപ്പിടിച്ചിരിക്കുന്ന അവന്റെ മുന്നിൽ അവൾക്കങ്ങനെ നിൽക്കുവാനേ കഴിയുമായിരുന്നുള്ളൂ. ശേഷം അവൻ തന്റെ കൈ പിൻവലിച്ചു. ഉടനെതന്നെ ഇരുകൈകളും ഭിത്തിയിലേക്കൂന്നി അവളെ തനിക്കുള്ളിലാക്കി അവൻ.
“എന്തോന്നാടാ…ആരെങ്കിലും..
എന്റെ പപ്പയും മമ്മിയും പുറത്തുണ്ടിവിടെ.”
ദേഷ്യഭാവത്തിൽ നെറ്റിചുളിപ്പിച്ചുകൊണ്ട് പതിഞ്ഞസ്വരത്തിൽ അവൾ ഡെറിനോട് പറഞ്ഞു.
അതുകേട്ട് അവളുടെ മുഖത്തേക്കുതന്നെ നോക്കിനിന്നതല്ലാതെ അവനൊന്നും പറഞ്ഞില്ല. ക്ഷമ നശിച്ചെന്നമട്ടിൽ അല്പസമയം കഴിഞ്ഞതോടെ അവൾ പറഞ്ഞു;
“എന്താ…!?”
മറുപടിയൊന്നുമില്ലാതെവന്നപ്പോൾ അവൾ കുതറിമാറി ഇറങ്ങിപ്പോകുവാൻ ശ്രമം നടത്തി. അവളെ തടഞ്ഞങ്ങനെതന്നെ നിർത്തുന്നവിധം ബലിഷ്ഠമായിപ്പോയിരുന്നു അവന്റെ കരങ്ങൾ.
“നിന്നെ ഒന്ന് കാണുവാൻ വിളിച്ചതാ…”
പതിഞ്ഞസ്വരത്തിൽ സാധാരണമാംവിധം അവൻ പറഞ്ഞു.
“എന്നിട്ട് കണ്ടില്ലേ, ഇനി എന്നെ വിട്..
പുറത്തെല്ലാവരുമുണ്ട് പൊട്ടാ.”
നെറ്റിചുളിച്ചുകൊണ്ടുതന്നെ അവൾ മറുപടി നൽകി.
“കോളേജ് ടൂറൊക്കെ എങ്ങനെ ഉണ്ടായിരുന്നു?”
അവൻ ചോദിച്ചു.
“വളരെ നന്നായിരുന്നു. എന്താ….?”
ഒരിക്കൽക്കൂടി കുതറുവാൻ ശ്രമംനടത്തി പരാജയപ്പെട്ട് അവൾ മറുപടി നൽകി.
അല്പനിമിഷത്തെ ആലോചനയ്ക്കുശേഷം അവൻ പറഞ്ഞു;
“നിനക്ക് ഇന്ന്…ഭയങ്കര…ഇന്ന് സുന്ദരിയായിരുന്നു.”
ഉപേക്ഷാഭാവത്തിൽ മറുപടിയായി അവൾ പറഞ്ഞു;
“ഓഹ്‌..ഇങ്ങനെ, ഇപ്പോളാണോ ഇതൊക്കെ
ഇങ്ങനെ പറയുന്നത്!?”
കൂസലന്യേ അവൻ മറുപടിയായി പറഞ്ഞു ഉടൻ;
“തോന്നുന്നത് പറയാതിരിക്കുവാൻ പറ്റുമോ!?”
മറുപടി വന്നു ഉടൻ;
“എന്നിട്ട് പറഞ്ഞുതീർന്നോ?”
കാത്തിരുന്നെന്നപോലെ അവന്റെ മറുപടി എത്തി;
“ഇല്ല…കുറച്ചുകൂടി ഉണ്ട്.”
പെട്ടെന്നുള്ളൊരു നിശ്വാസത്തോടെ അവൾ പറഞ്ഞു;
“ഇനി എന്താ..ഒന്ന് പറ വേഗം..”
ഉടനെ, മറുപടിയെന്നവണ്ണം അവൻ തന്റെ കൈകൾ അവളുടെ ഷോള്ഡറുകളിലമർത്തി മെല്ലെ, എന്നാൽ ഗാഢമായി അവളുടെ ഇടതുകവിളിലും വശത്തായി കഴുത്തിലും ചുംബിച്ചു. ഉടനെതന്നെ ഭാവവ്യത്യാസമൊന്നുംകൂടാതെ അവളവനെ പിന്നോട്ട് ആഞ്ഞുതള്ളിയശേഷം പറഞ്ഞു;
“ഇത്രയുംനേരം ആലോചിച്ചു കണ്ടുപിടിച്ചതായിരിക്കും.
സുന്ദരിയായിരിക്കുന്നുപോലും..ഒന്ന് പൊയ്‌ക്കോ…”
ഇതുംപറഞ്ഞു അവൾ തിരിഞ്ഞു പോകുവാനാഞ്ഞതും അവൻ വേഗം അവളെ പിന്നിൽനിന്നും വട്ടം കെട്ടിപ്പിടിച്ച്‌ തന്നോടുചേർത്തു. അവൾ ബലംപ്രയോഗിച്ചുതുടങ്ങിയതോടെ അവൻ, അവളെ അങ്ങനെതന്നെ മുന്നിലെ ഭിത്തിയോട് ചേർത്തു. ശേഷം പറഞ്ഞു;
“ദേ…എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.
പറയാനുള്ളതങ്ങു കേട്ടിട്ട് പോയാൽ മതി.”
കുറച്ചുനിമിഷങ്ങൾകൂടി കുതറുവാൻ ശ്രമിച്ചശേഷം അവളൊന്നയഞ്ഞു. അപ്പോൾ അവൻ പറഞ്ഞു;
“നിന്റെ പിന്കഴുത്തിനുതാഴെ കാണുവാൻ എന്നാ
രാസമാണെന്നറിയാമോ..
ഞാൻ പലപ്പോഴും നോക്കിനിന്നിട്ടുണ്ട്.”
‘ശ്ശൊ’ എന്ന പരിതാപകരമായ ഭാവത്തോടെ അവൾ ഒന്നനങ്ങി. അപ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ പിന്കഴുത്തിനുതാഴെ മുടിയോടുചേർത്ത് അമർന്നിരുന്നു. ചുംബനം അവളുടെ വലതുവശത്തെ അല്പം മുകളിലേക്ക് ഉയർത്തി.
“ഇത്രയും നാളുമായിട്ട് ഒരൊറ്റ റീപ്ളേ പോലുമില്ല..
ഒരുവിധത്തിലും..
അതിന്റെ ദേഷ്യംകൊണ്ട് ചെയ്തതാണെന്ന് വിചാരിച്ചോ.”
കൂസലന്യേയുള്ള ദൃഢതയോടെ ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ അവളെ വിട്ട് മാറി, പിന്നോട്ട്.
ഉടനടി പുറത്തേക്കിറങ്ങുവാൻ തുനിയവെ അവൾ പറഞ്ഞു;
“ഇനി ഒരിക്കലും ഒരുതരത്തിലും
നീയെന്റെ റീപ്ളേ പ്രതീക്ഷിക്കേണ്ട.”
മറുപടിയായി അല്പം ഉച്ചത്തിലവൻ പറഞ്ഞു;
“നീ കുറച്ച് വണ്ണംവെച്ചു കേട്ടോ..”
അവൾ, ചാരിയിരുന്ന ഡോർ തുറന്ന് പുറത്തേക്ക് മെല്ലെ ഇറങ്ങിച്ചേരുമ്പോഴേക്കും അവൻ ക്ലാസ്റൂമിന് പിറകിലായുള്ള വാതില്തുറന്ന് വന്നതുപോലെ ഇറങ്ങി നടന്നുതുടങ്ങി, വിജനമായ ആ ചെറിയ മൈതാനത്തിലൂടെ.

17

ജെസ്സിയും ബിലീനയും പെരുന്നാളിന്റെ പിറ്റേന്നത്തെ ഞായറാഴ്ച്ച വി.കുർബാനയ്ക്കുശേഷം വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോൾ വഴിയിലായി ഡെറിൻ നിൽക്കുന്നതുകണ്ട ജെസ്സി പറഞ്ഞു;
“എന്തുവാടീ ഇവനുമായി നിനക്ക് ബന്ധം!?”
മറുപടിയായി ഡെറിനെ നോക്കിയശേഷം അവൾ പറഞ്ഞു;
“എന്റെ പൊന്നു മമ്മീ, എനിക്കൊരു ബന്ധവുമില്ല.
വർഷം രണ്ടുമൂന്നായി എന്നെ നോക്കി ഈ നടപ്പ്..
ചിലപ്പോൾ ലവ് ആയിരിക്കും!”
മനസ്സിൽ ചിരിയോടെ അവൾ ഈ മറുപടി അവസാനിപ്പിച്ചപ്പോഴേക്കും ജെസി ദേഷ്യഭാവം നടിച്ച് അവളെ നോക്കി. അവൾ ചെറുതായൊന്ന് ചിരിച്ചുപോയി, അവരെനോക്കി.
അവർ നടന്നുകൊണ്ടിരിക്കുന്ന റോഡിന്റെ എതിർവശത്തായി നിന്നിരുന്ന ഡെറിനടുത്തെത്തിയപ്പോഴേക്കും, ജെസ്സി ദേഷ്യഭാവം നടിച്ചുതന്നെ അവനെയൊന്ന് നോക്കി. മറുപടിയായി അവൻ തിരികെ ഒരു മന്തഹാസം നയിച്ചു. ഉടനെ അവർ തന്റെ ശ്രദ്ധ ബിലീനയിലേക്ക് നയിച്ചു.
“ഇത് നിനക്ക് നല്ലതല്ല കേട്ടോ.
ഞാൻ പറഞ്ഞിരിക്കുന്നു…”
ജെസ്സിയുടെ ഈ വാചകങ്ങളെ അവൾ കേൾക്കാത്തമട്ടിൽ ഗൗനിച്ചു.
“…അവനെ കണ്ടിട്ട് അത്ര പന്തി തോന്നുന്നില്ല എനിക്ക്.
ഇവന് വീട്ടിൽ ചോദിക്കാനും പറയാനും
ആരുമില്ലേ ആവോ!”
ജെസ്സി അവളോടായി തുടർന്ന് പറഞ്ഞു.
“എന്റെ മമ്മീ, ഇത്രയും നാളായിട്ടും
ഇതുപോലെ പിറകെ ഒലിപ്പിച്ച് നടക്കുന്നേൽ
അതിനർത്ഥം എന്താ!?”
ചോദ്യഭാവത്തിൽ അവൾ ജെസ്സിയെനോക്കി പറഞ്ഞുനിർത്തി.
“പഠിച്ച് വല്ല ജോലിയും വാങ്ങിച്ച്‌ സ്വന്തം
കാര്യംനോക്കി ജീവിക്കാനുള്ളതിന്
ഇങ്ങനെ ഓരോന്നൊക്കെ നടക്കുന്നത് കണ്ടില്ലേ!
..അതാ ഞാൻ പറഞ്ഞത്.”
ആരോടെന്നില്ലാതെ ജെസ്സി,നടത്തത്തിനിടയിൽ ഇങ്ങനെ പറഞ്ഞപ്പോഴേക്കും ‘മതിയായി’ എന്ന ഭാവവുമായി ബിലീനയും ഒപ്പംനിന്നു. അല്പസമയത്തിനകം ബിലീന പറഞ്ഞു;
“എന്നെ നല്ല ചെറുക്കന്റെ കൈയ്യിലേ കൊടുക്കാവൂ കേട്ടോ.”
ഉടനെ വന്നു ജെസ്സിയുടെ മറുപടി;
“നീ ഇങ്ങനെ നടന്നോടീ..
മര്യാദക്ക്, പഠിക്കാൻ വിട്ടാൽ പഠിച്ച്
സ്വയം ഒരു നിലയിലാക്.
ബാക്കി അപ്പോൾ തീരുമാനിക്കാം.”
തമാശകലർന്ന ദേഷ്യഭാവത്തോടെ അവൾ മറുപടി നൽകി;
“ഓ..എന്നാ ചെയ്താലും സംഭവിച്ചാലും
എനിക്കാ കുറ്റം!”
ഉടനെ അടുത്ത മറുപടിയായി;
“മൂത്തവർ ചൊല്ലും മുതുനെല്ലിക്ക, ആദ്യം കയ്ക്കും
പിന്നെ മധുരിക്കും.”
ചെറിയ മന്ദഹാസത്തെ ചിരിയിലേക്കെത്തിച്ച് അവൾ പിറകിലേക്ക് തിരിഞ്ഞു ഡെറിനെ നോക്കി. ശേഷം തിരിഞ്ഞപ്പോഴേക്കും ജെസ്സി അവളെ ദയനീയതകലർന്ന ദേഷ്യഭാവം നടിച്ചുകൊണ്ട് നോക്കി.
“എനിക്ക് നല്ല വിശപ്പുണ്ട്”
അവൾ മുഖം ചുളുപ്പിച്ച്‌ പറഞ്ഞു.
“പഠിക്കാനുള്ളതൊക്കെ വേഗം എന്റെകൂടെ
നിന്ന് അടുക്കളേൽ കേറി പഠിച്ചോ.
ഇല്ലേൽ വിഷമിക്കേണ്ടി വരും പിന്നെ..”
ജെസ്സി മറുപടിയായി പറഞ്ഞു.
“എനിക്കത്യാവശ്യം കുക്കിങ്ങൊക്കെ അറിയാം.
മമ്മിയെന്താ എന്നെ കൊച്ചാക്കുന്നെ…”
നെറ്റിചുളിപ്പിച്ച്‌ അവൾ പറഞ്ഞു.
മറുപടിയായി ജെസ്സി ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും അവരെ പരിചയമുള്ള ഒരു കുടുംബം അവർക്കെതിരെ ചിരിയോടെ നടന്നെത്തി.

18

“ഹലോ ബില്ലീ…”
റിങ് ചെയ്ത ഫോൺ ചെവിയിൽ വെച്ചപ്പോഴേക്കും അങ്ങേ തലയ്ക്കൽനിന്നും അനുപമ, ബിലീനയോട് പറഞ്ഞു.
“ടൂർ എന്നതായിരുന്നു അല്ലെ!
നല്ല രസമായിരുന്നൂടി..”
മറ്റുമുഖവുരകളൊന്നുംകൂടാതെ ബിലീന മറുപടിയായി പറഞ്ഞു.
“ഇന്നലെതന്നെ ആയിരുന്നോ നമ്മൾ തിരിച്ചെത്തിയത്!
എനിക്ക് അത്ഭുതം തോന്നുന്നു, ഓർക്കുമ്പോൾ…”
ബിലീന ഇങ്ങനെ തുടർന്നപ്പോഴേക്കും അനുപമ ചോദിച്ചു;
“നിനക്കിപ്പോൾ ഇത്തിരി അത്ഭുതവും..
ഓര്മയുമൊക്കെ കൂടും.
പ്രായമിതല്ലേ മോളെ…”
ഇതുപറഞ്ഞു അവൾ ചിരിച്ചതും ബിലീന പെട്ടെന്ന് പറഞ്ഞു;
“ആ…എടീ..ഇന്ന് ഞായറാഴ്ചയല്ലായിരുന്നോ,
കുർബാനകഴിഞ്ഞു പോരുംവഴി ഞങ്ങൾ
അവനെ കണ്ടു.”
താല്പര്യാഭാവത്തോടെ അനുപമ ചോദിച്ചു;
“എന്നിട്ടോ…?”
ആത്മവിശ്വാസത്തിന്റെ നെറുകയിൽ നിന്നെന്നപോലെ അവൾ മറുപടി നൽകി;
“ആളെ മമ്മിക്ക് ബോധിക്കുവൊക്കെ ചെയ്തു.
പക്ഷെ, തരംകിട്ടിയാൽ മമ്മി കൈകഴുകും!”
ചിരിയോടെതന്നെ അനുപമ മറുപടി നൽകി;
“നമ്മള് മോശമല്ലായിരിക്കും ഈ കാര്യത്തിൽ…”
ഉടനെ വന്നു മറുപടി;
“ഒന്ന് പോടീ…
എടീ…നിനക്കറിയാമല്ലോ,, റൂബൻ
ഉള്ളതുകൊണ്ട് എനിക്കവന് അത്ര ഫ്രീഡം
കൊടുക്കാനാവില്ല.
പാവം…എനിക്കവനെ ഒത്തിരി ഇഷ്ടമാടീ…
എന്ത് ചെയ്യാനാ ഞാനിപ്പോൾ”
കാത്തുവെച്ചിരുന്നെന്നപോലെ അനുപമയുടെ മറുപടിയെത്തി;
“കുറച്ചിങ് അടുപ്പിക്ക്..അടുപ്പിച്ച് നിർത്ത്.
പിന്നേയ്, സുന്ദരൻ ചെറുക്കനെ വേറെ
പെണ്ണുങ്ങള് വല്ലതും നോട്ടമിട്ടാൽ തീർന്നു..”
ഉടനെ വന്നു മറുപടി;
“പിന്നേയ്..അങ്ങനാണേൽ അവൻ പോട്ടെന്നുവെക്കും ഞാൻ.”
ഒന്നുനിർത്തിയശേഷം അവൾ തുടർന്നു;
“…എന്നാൽപ്പിന്നെ കുറച്ച് അടുപ്പിക്കാം ഇനിയും.
അല്ലേടീ..”
അനുപമ മറുപടി പറഞ്ഞു;
“നിന്റെ ഇഷ്ടംപോലെ ചെയ്യ് എന്താന്നാ..”
തണുത്ത വാചകങ്ങളുമായി പിറകെയെത്തി ബിലീന;
“എന്താടീ നിനക്കൊരു വൈക്ലബ്യം?”
ഒന്ന് നിർത്തിയശേഷം അവൾ തുടർന്നു;
“നീയല്ലാതെ എനിക്കാരാടീ ഉള്ളത്…”
കൊഞ്ചൽ കലർന്നുള്ള ഈ വാചകങ്ങൾക്ക് മറുപടിയായി അനുപമ പറഞ്ഞു;
“ബോധിച്ചിരിക്കുന്നു.”
സുഖിപ്പിക്കുന്നവിധം അവൾ പറഞ്ഞു;
“നിന്നെയെനിക്ക് ഭയങ്കര ഇഷ്ടമാ.
നീ വേണ്ടാത്ത കാര്യത്തിലൊന്നും തലയിടില്ല.
നല്ല കുട്ടി…”
ഇരുത്തംവന്ന മറുപടി വന്നു തിരികെ;
“മോളേ….,,, ഊം…,,”
അല്പനിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം ബിലീന പറഞ്ഞു;
“ഡെറിൻ, എന്റെ ബോയ് കൊള്ളാം എന്തായാലും.
ഒറ്റയടിക്ക് എന്നെയും എന്റെ വീട്ടുകാരെയും
അവൻ കറക്കിയെടുത്തില്ലേടീ…”
ധൃതിയിലായതുപോലെ അനുപമ മറുപടി നൽകി;
“വേഗം കെട്ടിക്കോടി ബില്ലീ..എന്നാൽ.
…ആ എടീ, ഇത്തിരി ബിസിയാ..ഞാൻ വിളിക്കാം.”
ബിലീന എന്തെങ്കിലും പറയുംമുന്പേ അനുപമ കോൾ കട്ടാക്കിയിരുന്നു.

19

രാവിലെ ആദ്യത്തെ അവർ നടന്നുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് സ്റ്റാഫ് ഗൈഡ് ക്ലാസിനു വാതിൽക്കലേക്കെത്തി. പഠിപ്പിച്ചിരുന്ന ടീച്ചർ അടുത്തേക്കുചെല്ലുംവരെ അവർ അവിടെത്തന്നെ നിന്നു. കുറച്ചുസമയം പരസ്പരം പതിഞ്ഞസ്വരത്തിൽ സംസാരിച്ചതിനുശേഷം ഗൈഡ് ടീച്ചർ ബിലീനയെ ക്ഷണിച്ചു. അവൾ ക്ലാസ്സിൽനിന്നും മെല്ലെ കാര്യമറിയാൻ എത്തിയതും ടീച്ചിങ് തുടരുവാൻ ടീച്ചർ തിരിഞ്ഞവഴി, അവളെ ഗൗരവത്തോടെ കാര്യമായൊന്ന് നോക്കി.
“എന്റെ പിറകെ വാ…കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്.”
ഗൗരവം വിടാതെ ഗൈഡ് അവളോടായി
ഇങ്ങനെ പറഞ്ഞുകൊണ്ട്
ഡിപ്പാർട്മെന്റിലേക്കെന്നപോലെ നടന്നു.
കാര്യമെന്താകുമെന്ന് ആർജിച്ച അവൾ
ടീച്ചറെ അനുഗമിച്ചു.”
ഡിപ്പാർട്മെന്റിൽ അവിടിവിടായി കുറച്ച് ടീച്ചേഴ്സും സാറന്മാരും ഇരിപ്പുണ്ടായിരുന്നു. ചിലർ പരസ്പരം കുശലം പറഞ്ഞും മറ്റുചിലർ തങ്ങളുടെ സ്വന്തം പ്രവർത്തികളിൽ മുഴുകിയും സമയം കളഞ്ഞിരിക്കെ അല്പം പ്രൈവസി കിട്ടുന്നതൊരിടത്ത് ചെയറിൽ ടീച്ചർ ഇരുന്നശേഷം മുന്നിലെ ടേബിളിനോട് ചേർന്നുള്ള ചെയറിലിരിക്കുവാൻ ബിലീന ആജ്ഞാപിക്കപ്പെട്ടു.
“നിനക്ക് എത്ര വയസ്സുണ്ട്?”
ടീച്ചർ ഗൗരവത്തോടെ ചോദിച്ചു.
“ഇരുപത്തിയൊന്ന് ആകാറാകുന്നു.”
ടീച്ചറിന് എതിർവശത്തായിരുന്ന അവൾ മറുപടി നൽകി.
“മിനിഞ്ഞാന്ന്, ടൂറിന്റെ വിശേഷങ്ങളൊക്കെ
എന്റെ ചെവിയിലെത്തിയിരുന്നു.
വല്ലതും അറിഞ്ഞുകാണുമോ…”
ചെറിയൊരു കാരണമില്ലാത്ത ഭയത്തോടെ പതിഞ്ഞ സ്വരത്തിൽ അവൾ ടീച്ചറുടെ ഈ വാചകങ്ങൾക്ക് മറുപടി നൽകി;
“..ഇല്ല…”
‘ഊം’ എന്നൊരു ഭാവത്തോടെ പുച്ഛം കലർത്തി ടീച്ചർ തലയാട്ടി.
“മിനിഞ്ഞാന്ന്, അതായത് ശനിയാഴ്ച്ച..
കൃത്യം പറഞ്ഞാൽ വെളുപ്പിന്…
നീ ദാനശീലയായെന്ന് ക്ലാസ്സിലെ ചില സ്റ്റുഡന്റസ്
എന്നെ അന്നും ഇന്നലെയുമൊക്കെ വിളിച്ചുപറഞ്ഞു.
ഞാൻ അന്വേഷിച്ചപ്പോൾ കാര്യം ശരിയാ..
അവന് സാറന്മാർ വേറെ വച്ചിട്ടുണ്ട്.”
ഇതുകൂടി കേട്ടതോടെ ബിലീന ഇരുന്നുകൊണ്ടുതന്നെ വിയർക്കുവാനും,ഹൃദയത്തിന്റെ വേഗതയെ വരുതിയിലാക്കാനാവാതെവരികയും ചെയ്തു. ടീച്ചർ തുടർന്നു;
“എന്റെ മോളേ..എത്രയൊക്കെ അലമ്പന്മാർ ഉള്ള
ക്ലാസ്സാ നമ്മുടേത്! എന്നിട്ട് ഇത്തരമൊരു മോശം..
എന്താ ഞാനിപ്പോൾ അതിന് പറയുക..
ഇങ്ങനെയൊരു വൃത്തികേട് കാണിക്കുവാൻ
നിനക്കെങ്ങനെ തോന്നിയെടീ..നിനക്കുമാത്രം!”
അവളറിയാതെതന്നെ, മുഖം വിളറിയതുകണ്ട ടീച്ചർ തുടർന്നു;
“..ബാക്കി പിള്ളേരൊക്കെ എത്ര നല്ലവരാണെന്ന്
ഇപ്പോളാ ഞങ്ങൾക്ക് മനസ്സിലായത്..”
ഇതുപറഞ്ഞുകൊണ്ട് രണ്ടു ടേബിൾ അകലത്തിലിരുന്നൊരു ടീച്ചറെ വിളിച്ചുകൊണ്ട് അവർ തുടർന്നു;
“..അല്ലേ ടീച്ചറെ!?”
മറുപടിയായി അവർ പുശ്ചത്തോടെ തലയാട്ടി, ചിരികലർത്തി.
“ഡിപ്പാർട്മെന്റിൽ എല്ലാവരും അറിഞ്ഞു,
ക്ലാസ്സിലും പാട്ടായി. എന്റെ ക്ലാസ് അല്ലേ,
നാണക്കേട് എനിക്കും!”
ഇത്രയും ടീച്ചർ തുടർന്നു പറഞ്ഞപ്പോഴേക്കും ബിലീന മുഖംപൊത്തി ശബ്‌ദംകുറച്ചു കരഞ്ഞുപോയി. കുറച്ചുസമയം, അവളുടെ കരച്ചിലടങ്ങട്ടെയെന്നവണ്ണം ടീച്ചർ അവളെനോക്കി നിശബ്ദമായിരുന്നു.
“..മോളേ, ഇനിയിപ്പോൾ നീ കരഞ്ഞിട്ടെന്താ കാര്യം!?
വല്ല കാര്യവുമുണ്ടോ…”
ഇങ്ങനെ പറഞ്ഞൊന്നു നിർത്തിയശേഷം ടീച്ചർ തുടർന്നു;
“..എനിക്കിപ്പോൾ നിന്റെ ഇരട്ടിയിലധികം പ്രായമുണ്ട്.
എന്റെയൊക്കെ ഈ പ്രായത്തിൽ ഇങ്ങനൊക്കെ
ചിന്തിക്കുവാൻ വരെ ഞങ്ങൾ ഭയപ്പെട്ടിരുന്നു.”
ഇത്രയുമായപ്പോഴേക്കും അവളുടെ കരച്ചിലിന്റെ ആഴം കൂടി.
“പറഞ്ഞാൽ കൂടിപ്പോകും..
അതുപിന്നെ വേറെ പ്രശ്നമാകുമെന്നുവെച്ച്
ഞങ്ങളാരുമൊന്നും മിണ്ടാതിരിക്കുന്നതാ.
പറയുന്നത് മനസ്സിലാകുന്നുണ്ടെന്ന് കരുതുന്നു..”
അവളുടെ കരച്ചിലല്ലാതെ മറ്റൊന്നും, ടീച്ചറുടെ ഈ വാചകങ്ങൾക്കുശേഷം കുറച്ചുസമയത്തേക്കുണ്ടായില്ല.
“കാണാനും കൊള്ളാം…പഠിക്കുകയും ചെയ്യും..
ഇത്ര പ്രശ്‌നമാണേൽ വേഗം കെട്ടിച്ചുവിടാൻ
വീട്ടിൽ പറയ്‌. അതോ..ഞങ്ങൾ വിളിച്ച് പറയണോ..”
ഒന്ന് നിർത്തിയശേഷം ടീച്ചർ തുടർന്നു;
“വേണോടീ…?”
അവൾ കരച്ചിൽ തീവ്രതയോടെ തുടരുകയല്ലാതെ മറ്റൊന്നും മറുപടിയായുണ്ടായിരുന്നില്ല.
“…മോളേ, തോന്നിവാസം കാണിക്കാതെ
പഠിച്ച് വല്ലതും ആയി കല്യാണമൊക്കെ കഴിച്ച്
അന്തഃസ്സായി ജീവിക്കുവാൻ നോക്ക്. അല്ലാതെ
ഇതുകൊണ്ടൊന്നും എവിടെയും എത്തില്ല..
എല്ലാവരും എല്ലായ്‌പ്പോഴും കേൾക്കുന്നതും പറയുന്നതുമെ
എനിക്കും പറയുവാനുള്ളൂ…
ഈ കാലഘട്ടത്തിൽ ജീവിക്കുന്നൊരുത്തിയോട്
പ്രത്യേകിച്ചൊരു ഉപദേശത്തിന്റെ ആവശ്യമില്ല.
പിന്നെ, അഹങ്കാരംകൊണ്ട് തോന്നിവാസം ചെയ്യാൻ
ഇറങ്ങിപ്പുറപ്പെട്ടാൽ ഇതിനേക്കാൾ ഭീകരമായി കൊണ്ട്
പഠിക്കും. അത് വേണോ..അത്രയുമൊക്കെ പോകണോ
എന്നൊക്കെ ചിന്തിക്ക്..”
ഒന്ന് നിർത്തിയശേഷം ടീച്ചർ ചോദിച്ചു;
“..എന്ത് പറയുന്നു ബിലീന ലൂക്കോസ്..”
മറുപടിയില്ലാതെ കരഞ്ഞുകൊണ്ടിരുന്ന ബിലീനയെ നോക്കിത്തന്നെ ടീച്ചർ തുടർന്നു;
“ഈ കോളേജിന് ഇത്തിരി അച്ചടക്കം ഉണ്ട്.
ഇല്ലേൽ ഇത്തരം വേലകളൊക്കെ കണ്ടില്ലെന്ന്
വെക്കാമായിരുന്നു.
വിട്ടാൽ, എവിടെയേലും പോയി നശിച്ചോളുമായിരുന്നു.
ഞങ്ങൾക്കെന്താ..അവനവന്റെ അന്തസ്സ്‌, സംസ്കാരം, ഭാവി..”
അപ്പോഴേക്കും ടീച്ചറിന്റെ ഫോൺ റിങ് ചെയ്തു. അവർ ഫോണെടുത്ത് നോക്കിയപ്പോഴേക്കും കോൾ കട്ട് ആയിരുന്നു. അല്പനിമിഷം അതിലെക്കെന്തോ ടച്ച് ചെയ്തശേഷം അവർ തുടർന്നു;
“..ഇതൊക്കെയുണ്ടല്ലോ..
പൊന്നുമോളേ, പുറത്തുനിന്നും കേൾക്കുമ്പോഴും
കാണുമ്പോഴുമൊക്കെയാ..എത്രമാത്രം വൃത്തികേടാണെന്ന്
മനസിലാകൂ. സ്വന്തം മാതാപിതാക്കളുടെയും
കുടുംബത്തിന്റെയും കാര്യമൊക്കെയൊന്നോർക്ക്..”
അല്പം ഗൗരവമയച്ചു ടീച്ചർ ഇങ്ങനെ പറഞ്ഞു. മുഖം പൊത്തിപ്പിടിച്ച് കരഞ്ഞിരുന്ന അവൾ മുന്നിലെ ടേബിളിലേക്ക് ചായ്ഞ്ഞു.
“…എനിവെയ്, എനിക്ക് നോന്നോടിത്തിരി
ഇഷ്ടക്കൂടുതലുണ്ടായിരുന്നത് പോയി, നീ കളഞ്ഞു.
ഇനിയേലും നന്നായിട്ട് ജീവിക്കുക.”
ഇതുംപറഞ്ഞു ടീച്ചർ ഫോണുമായി എഴുന്നേറ്റു. പുതിയ ചലനങ്ങളൊന്നും
അവളിൽ കാണാതെവന്നതോടുകൂടി അവർ തുടർന്നു;
“ഇത്രയുമായി…ഇനിയിപ്പോൾ ഇവിടിരുന്ന്
കരഞ്ഞു എല്ലാവരെയും കൂടുതൽ അറിയിക്കേണ്ട.
വേഗം എഴുന്നേറ്റ് ക്‌ളാസ്സിൽ പോയ്‌ക്കോ.
ലിസ്റ് ഇയർ കഴിയാറായി. പഠിച്ച് വല്ലതും വാങ്ങി
പോകാനുള്ള പണി നോക്കിയാൽ കൊള്ളാം. വേണേൽ മതി…”
ഇത്രയുംപറഞ്ഞുകൊണ്ട് ടീച്ചർ അവളെ എഴുന്നേൽപ്പിച്ചു. ശേഷം, പറഞ്ഞതിന്റെ ബാക്കിപത്രവുംപേറി ബിലീന ക്ലാസ്സിലേക്ക് നടന്നു.
20

ഒരു ദിവസം കോളേജ് കഴിഞ്ഞസമയം ഡെറിൻ കാൺകെ ബിലീന അനുപമയോടൊപ്പം ജങ്ഷനിലായുള്ള വലിയൊരു ബേക്കറിയിലേക്ക് കയറി. അവൻ മെല്ലെ അല്പം അകലത്തിൽ അവരെ അനുഗമിച്ചു. അവൾ തിരക്കൊഴിഞ്ഞൊരു കോണിൽനിന്നും രണ്ടാമത്തെ ടേബിളിൽ ഇരുന്നു. ഉടനെ, പിറകെയായി ഡെറിൻ അതിന്റെ ആദ്യത്തെ ടേബിളിന്റെ കോണോട് ചേർന്ന് തനിക്കുനേരെയിരിക്കുന്ന ബിലീനയ്ക്ക് മുഖാഭിമുഖമായി ഇരുന്നു.
വെയ്റ്റർ വന്നു, അവർ കോഫിയും സ്‌നാക്‌സും ഓർഡർ ചെയ്തു. അവനും അവരെ അനുകരിച്ചു. അനക്കംകൂടാതെ മുഖത്തോടുമുഖം നോക്കിയിരിക്കുന്ന ഡെറിനും ബിലീനക്കുമിടയിൽ, അവളുടെ എതിരെ-കോണിലെ കവറിലിരുന്ന് അനുപമ തന്റെ ഫോണിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.
ഒരുവേള ബിലീന അനുപമയോട് ചോദിച്ചു;
“എടീ, ഷാർലറ്റും ഇവനും തമ്മിലെന്താ ബന്ധം?”
പെട്ടെന്ന് ഫോണിൽനിന്നും തലയുയർത്തിയൊന്ന് ഞെട്ടിക്കൊണ്ട് അനുപമ പറഞ്ഞു;
“ആ..ഇവന്റെ ഫ്രണ്ടിന്റെ പെങ്ങളെങ്ങാണ്ടുമാ..
എന്നാ അവൾ അന്ന് പറഞ്ഞത്..”
അവസാനവാചകം അല്പം ധൃതിയിൽ അനുപമ പറഞ്ഞപ്പോഴേക്കും അവർ ഓർഡർ ചെയ്തവ എത്തി. അപ്പോഴും അവൻ അവളുടെ മുഖത്തുനിന്നും കണ്ണുകളെടുക്കാതെ, മറ്റൊന്നും ശ്രദ്ദിക്കാതെ, അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അല്പസമയത്തിനകം അവന്റെ ഓർഡറും എത്തി.
അവൻ അവളെനോക്കിത്തന്നെ കോഫി സിപ് ചെയ്യുവാനാഞ്ഞു. അവനോടുള്ള നോട്ടത്തിൽ അവൾ കുറച്ചുകൂടി ശ്രദ്ധാലുവായി. ബിലീനയുടെ മുഖഭാവം ശ്രദ്ദിക്കാനിടയായ അനുപമ ഉടനെ ചെറിയ അമ്പരപ്പോടെ ചോദിച്ചുപോയി;
“എന്തുവാടീ…ഇതൊക്കെ!?”
ഇതിനിടയിൽ ചുണ്ടുപൊള്ളി, കോഫി തിരികെ ടേബിളിൽ വെക്കുന്ന ഡെറിനെ കണ്ട് ബിലീന തന്റെ മന്ദഹാസം കടിച്ചമർത്തി മറുപടി നൽകി;
“അല്പം സൊയിര്യം തരാമോ..പ്ളീസ്,,
ഞങ്ങൾ പരസ്പരം പല പേർസണൽ കാര്യങ്ങളും
കൈമാറിക്കൊണ്ടിരിക്കുവാ. അതാണേ..”
ഉടനെ തമാശകലർന്ന ഗൗരവത്തിൽ അനുപമ പറഞ്ഞു;
“ഓ..ഹോ..
ഞാൻ പോയിത്തരണോ ആവോ..!”
അവനെ വീണ്ടും നോക്കിക്കൊണ്ട് ബിലീന പറഞ്ഞു;
“ഏയ്..തൽക്കാലം വേണ്ട.”
മറുപടിരഹിതയായി അനുപമ അവളെ നോക്കിയിരുന്നുപോയതേയുള്ളൂ. അല്പനിമിഷം കഴിഞ്ഞില്ല, ബിലീന ചിരിയമർത്തി തന്റെ പിന്നിലെ മുടിയെടുത്ത് ഇടത്തെ ഷോൾഡറിലൂടെ താഴേക്കിട്ടു. ശേഷം, തലയല്പം ഇടത്തേക്ക് ചരിച്ച് ഇടതുകൈയ്യിലെ രണ്ടു വിരലുകളാൽ ഇടത്തെ കവിളിൽ ബലംകൊടുത്തു ഇരുന്നു.
ഉടനെ അവൻ കോഫി ഒരു സിപ് നുകർന്നു. അപ്പോഴേക്കും അവർ സ്നാക്സ് ചെറിയ രീതിയിൽ കഴിച്ചുതുടങ്ങിയിരുന്നു. ഒരുവേള തന്റെ വലതുപാദത്തിലെ ചെരുപ്പ് മാറ്റി നഗ്നമായ പാദം അവനുമാത്രം കാണാനാവുന്നവിധം അവൾ വെച്ചു. അവളുടെ പ്രവർത്തനങ്ങൾ മുഖത്തുനിന്നും വായിച്ചെടുത്തെന്നവിധം അനുപമ ശബ്ദം താഴ്ത്തി പറഞ്ഞു;
“എടീ, ഇങ്ങനെയും മിറ്റെ..ഇളകല്ലേ.
അവൻ ഇവിടെവച്ചു നിന്നെ വല്ലതും ചെയ്യും!”
‘ശ്രദ്ദിക്കുന്നില്ല’ എന്നമട്ടിൽ മറുപടി നൽകി അവൾ അവനെനോക്കി ഇരുന്നു. ശേഷം അവന്റെയൊപ്പം കോഫി സിപ് ചെയ്തു തുടങ്ങി.
“എന്റെ സ്നേഹം സത്യമാണേൽ തൽക്കാലം
ഇത്രയും ചാർജ് മതി അവന്. വാ പോകാം..”
എല്ലാംകഴിഞ്ഞു അവൾ വേഗം എഴുന്നേറ്റുകൊണ്ട് അനുപമയോട് പറഞ്ഞു. ‘ഒന്നും തൽക്കാലം മനസ്സിലായില്ല’ എന്നഭാവത്തോടെ അനുപമ ആദ്യമായി ഡെറിനെ അവിടെവച്ച് നോക്കിപ്പോയി, ബിലീന ബിൽ പെയ് ചെയ്യുന്നസമയം. അപ്പോൾ അവനാകട്ടെ, തന്റെ ഫോണിൽ എന്തൊക്കെയോ ചെയ്യുകയായിരുന്നു, ബിലീനയെ ഇടയ്ക്കിടെ വല്ലാത്തൊരു മുഖഭാവത്തോടെ നോക്കിക്കൊണ്ട്.

21

“എനിക്കിന്ന് സംസാരിക്കുവാനൊരു മൂഡില്ല.”
രാത്രി കോൾ എടുത്തപാടെ ബിലീന റൂബനോട് പറഞ്ഞു.
“നീ ഇങ്ങനെ ഫെഡ്-അപ് ആകാതെ..”
അവൻ ധൈര്യം സംഭരിച്ചെന്നപോലെ മറുപടിയായി പറഞ്ഞു.
“ഇന്നുണ്ടായത് എന്താണെന്നറിയാമോ..”
ദേഷ്യഭാവത്തിൽ അവൾ ചോദിച്ചു.
“എന്നെയും വിളിപ്പിച്ചിരുന്നു സ്റ്റാഫ്‌ റൂമിൽ.
അവരെല്ലാം അറിഞ്ഞതുകൊണ്ട് അങ്ങനൊക്കെ
പറഞ്ഞതാ നമ്മളോട്…
അവരിതെത്ര കണ്ടിരിക്കുന്നു!”
സമാധാനപരമായുള്ള അവന്റെ മറുപടിയ്ക്ക് അവൾ മൗനം ഭജിച്ചതേയുള്ളൂ.
“സംഭവിച്ചത് സംഭവിച്ചു.
ഇനി മുന്നോട്ടുള്ളത് നോക്കുക..
നമ്മളറിഞ്ഞോ ആരെങ്കിലും നമ്മളെ
ഇങ്ങനെ വാച്ച് ചെയ്യുന്നുണ്ടെന്ന്.”
ഉടനെവന്നു അവളുടെ മറുപടി;
“ഇനി അറിയുവാനാരുമില്ല, ഒന്നുമില്ല.
കോളേജിലേക്ക് പോകുവാൻതന്നെ പേടിയാകുവാ.
എങ്ങനെ എല്ലാവരെയും ഫേസ് ചെയ്യും!?”
ഇത്രയും പറഞ്ഞൊന്നു നിർത്തിയപ്പോഴേക്കും, അവൻ എന്തോ പറയുവാൻ തുടങ്ങിയതും അവൾ ശബ്ദത്തിൽ തുടർന്നു;
“ഡിപ്പാർട്മെന്റിൽനിന്നും വന്ന എന്റെ കോലവും
അവസ്ഥയും കണ്ടായിരുന്നല്ലോ!
ക്‌ളാസിൽ എല്ലാത്തിനുമറിയാം. ആരുമൊന്നും
ചോദിച്ചുമില്ല പറഞ്ഞുമില്ല..ജീവിതത്തിലിനി ഇത്തരം
നാണക്കേടുണ്ടാവാനില്ല!”
ഒന്നുകൂടി പറഞ്ഞു ഒരുനിമിഷം നിർത്തിയശേഷം അവൾ ദയനീയതകലർന്ന ദേഷ്യഭാവത്തോടെ പറഞ്ഞു;
“ഞാനിനി എന്ത് ചെയ്യും….!?”
അവൻ മറുപടിയായി ഒന്നും പറഞ്ഞില്ല. അല്പസമയംകൂടി നിശബ്ദതയ്ക്കു വിട്ടുനൽകിയശേഷം അവൾ പറഞ്ഞു;
“ഇനി ഒരു പരിപാടിയും പഴയപോലെ വേണ്ട.
മര്യാദക്ക് പോയാൽ മതി.”
മറുപടിയായി അവൻ പറഞ്ഞു;
“മതി, ഈ ഇയർ തീരുവാൻ ഇനി
അധിക സമയമില്ല.”
ഉടനെ അവൾ കയറിപ്പറഞ്ഞു, ദേഷ്യം കരയ്‌ക്കെത്തിച്ചമട്ടിൽ;
“ആ…”
കുറച്ചുനിമിഷങ്ങൾ വീണ്ടും ഇരുവരും നിശബ്ദമായി. ശേഷം അവൾ പറഞ്ഞു;
“എനിക്കിനിയിന്ന് സംസാരിക്കുവാൻ മൂഡില്ല. സംസാരിക്കാനേയിരുന്നതല്ല…
വെക്കുവാ ഞാൻ പിന്നെ മിണ്ടാം.”
ഇത്രയുംപറഞ്ഞു അവൾ കോൾ കട്ട് ചെയ്ത് പതിവുപോലെ ബെഡിലേക്ക് മാറ്റിയിട്ടശേഷം തിരിഞ്ഞുകിടന്നു;
‘ഇനി എങ്ങനെ അഭിമാനത്തോടെ എല്ലാവരുടെയും മുഖത്തുനോക്കും! നഷ്ടമായവ മനസ്സിനെ വിടാതെ പിന്തുടർന്നുപിടിക്കുകയാ..കൊത്തിവലിക്കുകയായിരുന്നു.’
അവളുടെ കണ്ണുകൾ നിറഞ്ഞുനിന്നു, ഇത്രയും ചിന്തിച്ചപ്പോഴേക്കും.
‘മുന്നോട്ടൊരു വിശ്വാസം റൂബൻ ആയിരുന്നു.
എന്നാലത് ഇപ്പൊ നഷ്ടമായിരിക്കുന്നു.
എന്നെന്നേക്കുമായി..
ഇനി എങ്ങനെ മുന്നോട്ട് പോകും!?’
അവളുടെ മനസ്സിലേക്ക് ചിന്തകൾ ഓടിയെത്തി ഇങ്ങനെ. കുറച്ചു സമയത്തേക്കെന്നപോലെ അന്ധകാരവൃതമായ റൂമിൽ അവൾ ചലനമറ്റങ് കിടന്നു. വീണ്ടും അല്പസമയം കടന്നുപോയതോടെ അവൾ തിരിഞ്ഞു, ബെഡിൽ മലർക്കെ കിടന്നു, കണ്ണുകൾ തുറന്നുപിടിച്ചുകൊണ്ട്-ചെറിയൊരു ഉണർവ് ലഭിച്ചതുപോലെ. അപ്പോഴേക്കും പതിവുപോലെയെന്നവണ്ണം അവളുടെ ഫോണിലേക്ക് ടെക്സ്റ്റ് മെസ്സേജ് വന്ന അലാറം മുഴങ്ങി. അവൾ മെല്ലെ തന്റെ ഫോൺ പരതിയെടുത്തു. ശേഷം, സാവധാനം അതിന്റെ സ്ക്രീനിലേക്ക് നോക്കി.

22

ബിലീനയും അനുപമയും വൈകുന്നേരം കോളേജില്നിന്നും ബസിറങ്ങി വീടുകളിലേക്ക് നടക്കുകയായിരുന്നു. പതിവുപോലെ ഡെറിൻ ബുള്ളറ്റിൽ പിറകെയെത്തി. വണ്ടി ഒതുക്കിവെച്ചശേഷം, അവനെ കണ്ടുകൊണ്ട് നടത്തം അവസാനിപ്പിച്ച് കാത്തുനിൽക്കുന്ന അവരുടെ അടുത്തേക്ക് അവൻ നടന്നുചെന്നു.
“ഇന്നലെ രാത്രി ടെക്സ്റ്റ് ചെയ്തിരുന്നല്ലോ..
എന്താ പറയാനുള്ളത്!?”
അടുത്തെത്തിയതോടെ അവൻ ബിലീനയോട് ചോദിച്ചു.
അവൾ ചുറ്റുമൊന്ന് നോക്കിയശേഷം പറഞ്ഞു;
“ഇനി നിങ്ങളെന്റെ പിറകെ നടക്കേണ്ട.
എനിക്ക് നിങ്ങളെ താല്പര്യമില്ല.
ഇനി ശല്യം ചെയ്യരുത്.
ഇതാ പറയാനുള്ളത് എനിക്ക്!”
ഗൗരവം കലർത്തിയുള്ള അവളുടെ മറുപടി കേട്ട് മ്ലാനമായ മുഖത്തോടെ അവൻ ചോദിച്ചുപോയി;
“ഇതാണോ കാര്യം!
ഞാൻ വിചാരിച്ചു, ഇഷ്ടമാണെന്നെങ്ങാൻ
പറയുമെന്ന്..”
മറുപടിയായവൾ പറഞ്ഞു;
“ഞാൻ തമാശ പറഞ്ഞതല്ല.
എനിക്ക് എന്റെ ഭാവി നോക്കണം..
എന്റെ വീട്ടുകാരെയും കുടുംബത്തെയുമൊക്കെ
നോക്കണം..”
ഉടനെ അവൻ മറുപടി പറഞ്ഞു;
“ഈ പറഞ്ഞതൊക്കെ എനിക്കുമുണ്ട്.
നീയെന്താ ഇങ്ങനെ സംസാരിക്കുന്നത്..
നിനക്കെന്താ പറ്റിയത്..!
പറ….”
കാത്തുവെച്ചിരുന്നെന്നപോലെ അവൾ മറുപടി നൽകി;
“എന്നെപ്പോലെ നിങ്ങളും
ഭാവിയും കുടുംബവുമൊക്കെ നോക്കുക.
എന്തിനാ വെറുതെയിങ്ങനെ..”
ഡെറിന്റെ മുഖത്തു ദേഷ്യം ഇരച്ചുകേറുന്നത് അവരിരുവരും നോക്കിനിന്നു കണ്ടു.
“പബ്ലിക്കായിപ്പോയി..
ഇല്ലേൽ ഞാൻ നിനക്ക് നല്ല മറുപടി തന്നേനെ..,,”
അവൻ ദൃഢതയോടെ പറഞ്ഞു.
ഇതുകേട്ട് അവൾ തലകുനിച്ച് നിന്നു. അനുപമയ്‌ക്ക് അവളെനോക്കി നിന്നുകൊടുക്കുവാനേ കഴിഞ്ഞുള്ളു. കുറച്ചുസമയത്തേക്ക് അവർ മൂവരും അങ്ങനെതന്നെ വഴിയിൽ നിശബ്ദരായി നിന്നു. നാട്ടുകാരും മറ്റും, അവരെ നോക്കിയും മറ്റും കടന്നുപോയിക്കൊണ്ടിരുന്നു.
അല്പമൊന്നയഞ്ഞു അവൻ പറഞ്ഞു;
“ഞാനിപ്പോൾ എന്താ പറയേണ്ടത്..!?”
മറുപടിയായി അവൾ നടന്നുതുടങ്ങിക്കൊണ്ട് പറഞ്ഞു;
“എനിക്ക് പറയാനുള്ളതും ചെയ്യാനുള്ളതും എല്ലാം
ഞാൻ പറഞ്ഞു, ചെയ്തു. ഇനി സ്വയം
തീരുമാനിക്കാം..ഭാവി വേണോ, അതോ..”
മറ്റൊന്നിനും നിൽക്കാതെ, എന്തോ പറയുവാൻ തുനിഞ്ഞത് വിഴുങ്ങിക്കൊണ്ട് അവൻ തിരികെ തന്റെ ബുള്ളറ്റിനടുത്തേക്ക് നടന്നു.
“ഇത്തിരി കൂടിപ്പോയെടീ…”
അനുപമ അവളോട് പറഞ്ഞു.
“ഇത്രയുംനാളും പിറകെ നടന്നിട്ട്
ഇങ്ങനൊരു ചെറിയ റീസൺവെച്ചു
പോകുവാണേൽ പോകട്ടെ…
ഇതിൽക്കൂടുതൽ ഞാനെന്തു ചെയ്യാനാ,,
നിനക്കറിയില്ലേ…!?”
മറുപടിയായി ദൃഢതയോടെ ബിലീന അവളോട് പറഞ്ഞു.
“ഹൂം…ഓക്കേ.
ഇട്ടേച്ചൊന്നും പോകുകേല മച്ചാൻ.
നിന്നോട് സ്നേഹമുണ്ട്..”
അനുപമയുടെ മറുപടിക്ക് തിരികെ, മൗനവും മ്ലാനവുമായ തന്റെ മുഖം മാത്രമായിരുന്നു ബിലീനയ്ക്ക് നല്കുവാനുണ്ടായിരുന്നത്. അനുപമ യാത്രപറഞ്ഞു പിരിഞ്ഞശേഷം ബിലീന തനിയെ തന്റെ വീട് ലക്ഷ്യമാക്കി നടന്നുതുടങ്ങി.

23

“നല്ല ടേസ്റ്റ് ഉണ്ടല്ലേ!
ഇവിടുത്തെ ബെസ്റ് ബേക്കറിയാ ഇത്..”
ഷേക്ക് ടേസ്റ്റ് ചെയ്തുകൊണ്ട് റൂബൻ പറഞ്ഞു.
ഇതിരെയിരുന്നിരുന്ന ബിലീന മറുപടിയായി പറഞ്ഞു;
“ഊം..ശരിയാ.”
കുറച്ചുഭാഗം കുടിച്ചശേഷം അവൻ തുടർന്നു;
“ഇനിയിപ്പോൾ സ്വസ്ഥമായി.
തേർഡ് ഇയറും കഴിഞ്ഞു..എക്‌സാമും.
ആരെയും പേടിക്കേണ്ട…”
മറുപടിയായി അവളൊന്ന് മൂളിയതേയുള്ളൂ.
“എല്ലാം ഒരു അഹങ്കാരികളായിരുന്നു കേട്ടോ
ക്‌ളാസ്സിലെ..അല്ലെ..!”
നെറ്റിചുളിച്ചുകൊണ്ട് അവൻ പറഞ്ഞു. അപ്പോൾ അവൾ മറുപടി നൽകി;
“ആവോ…എന്തായാലും എല്ലാം കഴിഞ്ഞു.
ഹോ..ഓർക്കാനേ വയ്യ!”
ഒരു സിപ്പിനുശേഷം അവൻ ചോദിച്ചു;
“നിനക്ക് വേഗം തിരിച്ചു വീട്ടിൽ കേറണം
എന്നുറപ്പാണോ..?”
അപ്പോൾ ഷേക്ക് കുടിച്ചിറക്കിക്കൊണ്ട് അവൾ പറഞ്ഞു;
“ആം…വേണം.
നേരത്തെ വരണമെന്നാ പറഞ്ഞിരിക്കുന്നത്..
വീട്ടിൽ..
കുറച്ചുപേർ വരും..റിലേറ്റിവ്‌സ്.”
ഉടനെ അവൻ മറുപടി പറഞ്ഞു;
“ഓക്കേ. ഞാൻ ഡ്രോപ്പ് ചെയ്യാം.
പതിവുപോലെ..”
മറുപടിയായി അവൾ താല്പര്യമില്ലായ്‌മകണക്കെ മെല്ലെ ഷേക്കിലേക്ക് നോക്കി തലയാട്ടിയതേയുള്ളൂ.
“എന്തെങ്കിലും ഇനിയും ഓർഡർ ചെയ്യട്ടെ?”
റൂബന്റെ ഈ ചോദ്യത്തിന് മറുപടിയായി ‘വേണ്ട’ എന്ന അർത്ഥത്തിൽ അവൾ മുഖഭാവം പ്രകടമാക്കി.
“പക്ഷെ ഒരു കാര്യമുണ്ട്..
എന്നും കാണാമായിരുന്നു നിന്നെ..
ക്‌ളാസ്സിലായിരുന്നേൽ..”
അവൻ പെട്ടെന്ന് പറഞ്ഞു. മറുപടിയായി അവളൊന്ന് മന്ദഹസിച്ചു.
“എന്താ ഒരു വൈക്ലബ്യം..?!”
അവൻ അവളുടെ മുഖഭാവംകണ്ട് നെറ്റിചുളിച്ച് ചോദിച്ചു. പിന്നെ തുടർന്നു;
“…എടീ ചിയർ അപ്പ്‌..
എന്നും നൈറ്റ് കോളിംഗ് ഉണ്ട്..
പിന്നെ ഇങ്ങനെ പറ്റുമ്പോഴെല്ലാം കാണാം.
തൽക്കാലം ഇത്രയുംവെച്ച് അഡ്ജസ്റ്റ് ചെയ്യ്..
വിഷമിക്കാതെ..”
വളരെ വിഷമത്തോടെയൊരു പുഞ്ചിരി അവൾ അവനു സമ്മാനിച്ചു, മറുപടിയായി. ശേഷം, ഷേക്ക് ഫിനീഷ്‌ചെയ്‌ത്‌ അവന്റെ ഗ്ലാസിനൊപ്പം വെച്ചശേഷം തന്റെ ഹാൻഡ്ബാഗും കെട്ടിപ്പിടിച്ചു അവൾ ഇരുന്നു.
“…എപ്പോഴും ഞാൻ പറയാറുള്ളതാ…
എന്നെ നിന്നെക്കാൾ നന്നായി ആരും
മനസ്സിലാക്കിയിട്ടില്ല ബില്ലീ.
ആ ഒറ്റ കാരണത്തിലാ ഞാൻ ഇത്രയും നിന്നോട്
അടുത്തതും..നമ്മളിത്രയും ആയതും..”
ഒന്ന് നിർത്തിയശേഷം അവൻ അവളുടെ മുഖത്തുതന്നെനോക്കി പറഞ്ഞു;
“..ഐ നീഡ് യൂ..”
ഇത്രയും പറഞ്ഞു അവൻ വേഗം എഴുന്നേറ്റപ്പോഴേക്കും മറുപടിയായി അവൾ പറഞ്ഞുപോയി;
“അതെനിക്കറിയാം.”
ശേഷം അവളും എഴുന്നേറ്റു. ഉടൻ വെയ്റ്റർ എത്തി ബില്ലുമായി. അവൻ ധൃതിയിൽ പേയ്‌മെന്റ് നടത്തിയശേഷം അവളെ നോക്കി പുറത്തേക്ക്‌നടന്നു, തന്റെ കാർ ലക്ഷ്യമാക്കി. പിറകെയായി ഫ്ലോറിലേക്ക് ഇടയ്ക്കിടെ നോക്കിക്കൊണ്ട് ബിലീനയും നടന്നു. പുറത്തിറങ്ങിയതും, വെയിലിന്റെ കാഠിന്യം അവർക്കനുഭവപ്പെട്ടുതുടങ്ങി. ഒരു ഭാഗത്തുനിന്നും, വൈകുന്നേരത്തേക്കെന്നപോലെ മഴക്കാറ് ഉദിച്ചുയരുന്നുണ്ടായിരുന്നു.

24

കോൾ റിങ് ചെയ്യുന്നത് കേട്ടുകൊണ്ട് ഫോൺ ചെവിയിൽവെച്ച് ബിലീന കാത്തിരുന്നു, അങ്ങേത്തലയ്ക്കൽ കോൾ എടുക്കുവാൻ.
“ഹലോ…”
അങ്ങേത്തലയ്ക്കൽനിന്നും ഡെറിന്റെ ശബ്ദം മുഴങ്ങിയതോടെ തന്റെ അടുത്തിരുന്നിരുന്ന അനുപമയെ ഒന്ന് നോക്കിയശേഷം ബിലീന പറഞ്ഞു;
“ആ..ഹലോ.. എന്തെടുക്കുവാ!?”
ഉടനെ വന്നു മറുപടി;
“ഞാനന്ന് പറഞ്ഞതിപ്പോൾ നന്നായില്ലേ..”
ഉടനെ അവൻ ഇടയ്ക്കുകയറി- ഈ സമയം അനുപമ, ബിലീനയുടെ റൂമിനടുത്തേക്ക് ജെസ്സിയോ മറ്റോ വരുന്നുണ്ടോയെന്ന് ശ്രദ്ദിച്ചിരുന്നു;
“..എന്ത്..എന്താ..?”
അവന്റെയീ ചോദ്യം അവസാനിക്കുന്നതിനുമുന്പേ അവൾ തുടർന്നു;
“..ഞാനന്ന് പറഞ്ഞില്ലായിരുന്നോ സ്വന്തം
ഭാവി നോക്കാൻ. ഇപ്പോളത് നന്നായെന്ന് തോന്നുന്നില്ലേ..
മാസങ്ങളായി എന്നോട് ബന്ധമൊന്നും
ഇല്ലാതെവന്നപ്പോൾ എല്ലാം റെഡിയായില്ലേ..”
ഉടനെ വന്നു അവന്റെ മറുപടി;
“എന്ത് റെഡിയായെന്ന്..
ഞാനിപ്പോൾ, ഈ നിമിഷംവരെ
പഴയപോലെതന്നെയാ..
നിനക്ക് ഞാൻ വരുന്നതും കാണുന്നതും…
അങ്ങനെയൊക്കെ താൽപര്യമില്ലെങ്കിൽ..പിന്നെ
ഞാനായിട്ടെന്തിനാ എന്നുവെച്ചാ
അനങ്ങാതിരിക്കുന്നത്!”
ധൃതിയിലൊരുനിമിഷം ഇടവേളയെടുത്ത്‌ അവൾ പറഞ്ഞു;
“ആ…എന്തായാലും..
നന്നായല്ലോ. സന്തോഷമുണ്ടല്ലോ
നിങ്ങൾ സംസാരിക്കുമ്പോൾ..”
ഉടനെ, ശാന്തസ്വരത്തിലവൻ മറുപടി നൽകി;
“നീ മിടുക്കിയാടീ..”
അവന്റെ മറുപടി തീർന്നയുടൻ അവൾ പറഞ്ഞു;
“ഞാൻ ബാംഗ്ലൂർക്ക് പോവുകയാ.
ഇനി രണ്ടുവർഷം കഴിഞ്ഞേ വീട്ടിലേക്കാണേലും
വരൂ. ഇനിയും എന്നെയാലോചിച്ച് സമയം
കളഞ്ഞേക്കരുത് എന്നുപറയുവാൻ വിളിച്ചതാ.
കുറേ നാളു പിറകെ നടന്നതല്ലേ..
ആ ഒരു സ്പിരിട്ടുകൊണ്ട് വിളിച്ചതാ.”
മറുപടി കേട്ടശേഷം അവൻ ചോദിച്ചു;
“അതെന്താ, രണ്ടുവർഷം കഴിഞ്ഞേയുള്ളൂ എന്ന്
ഇപ്പോഴേ തീരുമാനിച്ചത്!?”
മറുപടിയായി അവൾ പറഞ്ഞു;
“ഇവിടെ നിന്നിട്ടെന്തിനാ..
അവിടെ പപ്പയുടെ പെങ്ങളുണ്ട്..
ആവശ്യം വന്നാൽ.
പിന്നെ ഇവിടുന്ന് ഇടയ്ക്ക് അവിടേക്കൊക്കെ
പോക്കുവരവുള്ളതാ.”
മറുപടി അവസാനിപ്പിച്ചതോടെ, അനുപമ തന്നെ നോക്കുന്നത് അവൾ ശ്രദ്ദിച്ചു. അപ്പോഴേക്കും അവൻ പറഞ്ഞു;
“ഓഹോ..നല്ലത്!
എനിക്കൊന്നും പറയാനില്ല..”
‘ശരി’ എന്നുമാത്രം പറഞ്ഞയുടൻ അവൾ കോൾ കട്ട് ചെയ്തു. ശേഷം അവൾ അനുപമയോടായി പറഞ്ഞു;
“എന്തൊക്കെയോ പറയുവാൻ ഞാൻ മിസ് ചെയ്തല്ലോ..!?”
ഇതുപറഞ്ഞവൾ ചിന്തിച്ചിരിക്കെ അനുപമ പറഞ്ഞു;
“എനിക്കൊന്നും തോന്നുന്നില്ല.
എല്ലാം ഓക്കെയാ..
ഏറ്റ മട്ടാണെന്നാ എനിക്ക് തോന്നുന്നത്.
നീ വെറുതെ ടെൻഷനടിക്കാൻ നിൽക്കേണ്ട.”
‘അങ്ങനെ വിശ്വസിക്കാം’ എന്നമട്ടിലുള്ള മുഖഭാവവുമായി റൂമിലെ ബെഡ്‌ഡിൽനിന്നും അവളിറങ്ങി ഹാളിലേക്ക് നടന്നു, പിറകെ അനുപമയും. വൈകുന്നേരം ശീലമുള്ള ചായ കുടിച്ചുകൊണ്ട് ലൂക്കോസ് അവിടെ ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

25

ഡെറിൻ തന്റെ ബുള്ളറ്റിൽ ബിലീനയുടെ വീട്ടിലെത്തി. വെറുതെയൊന്ന് ചുറ്റുപാടും നോക്കിപ്പോയശേഷം അവൻ ഡോറിൽ മുട്ടി. അപ്പോൾ അനുപമ ഡോർ തുറന്നു. മൂന്നുവർഷങ്ങൾക്കുശേഷം പരസ്പരം കാണുന്ന അവർ തമ്മിൽ മന്ദഹസിച്ചു. അവൻ അകത്തു കയറിയതും അവൾ ഡോർ അടച്ച് ലോക്ക് ചെയ്തശേഷം, ബിലീനയുടേതെന്ന് അവനു തോന്നിക്കുന്നൊരു റൂമിലേക്ക് നടന്നു- അവൻ തന്നെ അനുഗമിക്കുവാനായി.
റൂമിലേക്ക് അവൻ എത്തിയതോടെ ബെഡിൽ ഇരുന്നിരുന്ന ബിലീന എഴുന്നേറ്റു. ‘ഓക്കേ’ എന്ന മുഖഭാവത്തോടെ അനുപമ റൂമിന്റെ ഡോർ വെളിയിൽനിന്നും അടച്ചു.
“ഞാനാ അനുപമയെക്കൊണ്ട് നിന്നെ വിളിപ്പിച്ചത്..”
ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ തന്റെ മുഖം അവന്റെ നെഞ്ചിലമരുംവിധം, അവനെ കെട്ടിപ്പിടിച്ചു. അവനാകട്ടെ, മൂന്നുവർഷങ്ങൾക്കുശേഷം അവളെ കണ്ട സന്തോഷത്തിലായിരുന്നു. ചലനംകൂടാതെ തന്റെ മാറോടു ചേർന്നിരിക്കുന്ന ബിലീനയെ അവൻ മെല്ലെ കെട്ടിപ്പിടിച്ചു. കുറച്ചുസമയം ഇരുവരും ചലനമറ്റവരായി നിന്നു അങ്ങനെ.
“എന്താ എന്റെ കൊച്ചിന് വേണ്ടത്!?”
അവളെ തനിക്കുനേരെ നിർത്തിയശേഷം അവൻ ചോദിച്ചു.
“എനിക്ക് നിന്നെ വേണം..നിന്റെ സ്നേഹം വേണം..”
ഇത്രയും മറുപടി പറഞ്ഞശേഷം അവൾ അവനോടുചേർന്ന്, തന്റെ പാദങ്ങളിലൂന്നി ഉയർന്ന് അവന്റെ ചുണ്ടിലൊരു മുത്തം നൽകി. മറുപടിയായി അവൻ തന്റെ കരവലയത്തിൽ അവളെ ചേർത്ത് നെറുകയിൽ ചുംബിച്ചശേഷം പറഞ്ഞു;
“ഞാൻ നിന്റേതല്ലാതെ വേറെ ആരുടേതാടീ…ബില്ലീ…!”
ഉടനെ അവളെ ഡെറിൻ കോരിയെടുത്ത് അവിടെയുണ്ടായിരുന്ന ടേബിളിൽ തനിക്കുനേരെ ഇരുത്തി. ശേഷം അവളുടെ കാലുകളെ അകത്തി അവളോട് ചേർന്നു. ഉടനെ തന്റെ കാലുകളാൽ അവനെ വലയംചെയ്ത് കൈകളാൽ അവനെ തന്റെ മാറോടുചേർത്തു അവൾ. പിന്നെ മെല്ലെ അവന്റെ തലമുടിയിൽ മൃദുവായൊന്ന് ചുംബിച്ചശേഷം വിരലുകളാൽ മുടിയിഴകളെ തഴുകി.
“എനിക്ക് നിന്നെ ഇഷ്ടമായിരുന്നു..
ജീവനായിരുന്നു എന്നൊക്കെ
അറിയാമായിരുന്നില്ലേ നിനക്ക്..
എത്ര തവണ..ആയിരം തവണ
പറയാതെ ഞാൻ പറഞ്ഞതല്ലേ നിന്നോട്..
എനിക്ക് നിന്നെ വേണമെന്ന്!”
ഗൗരവംകലർന്നിടറിയ, അവളുടെയീ വാചകങ്ങൾക്ക് മറുപടിയായി മാറിൽ തലചായ്ച്ചിരിക്കെത്തന്നെ അവൻ പറഞ്ഞു;
“അതെ. എനിക്കറിയാം നിന്നെ.”
മറുപടിയ്ക്കുശേഷം അവൻ നിശ്ശബ്ദനായപ്പോൾ അവൾ പറഞ്ഞു;
“എന്നിലുള്ള സ്നേഹത്തിന്റെ..അഹങ്കാരത്തിന്റെ
പുറത്ത് ഞാനൊരുത്തന് എന്റെമേൽ അധികാരം
കൊടുത്തുപോയി..പറ്റിപ്പോയി എനിക്ക്..
ഞാനെന്തു ചെയ്യാനാ…പക്ഷെ, അപ്പോഴും
എനിക്ക് നിന്നെ ജീവനായിരുന്നു.”
ഇത്രയുമായപ്പോഴേക്കും അവളുടെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ അവന്റെ തലമുടിയിഴകളിലേക്ക് വീണുതുടങ്ങി.
“നമ്മൾ തമ്മിൽ പരസ്പരം സ്നേഹം കണ്ണുകളിലൂടെ
കൈമാറിയതും,, ഞാൻ എന്നെ..നിന്നെ ഏൽപ്പിച്ചതും..
നീ എന്നെ തിരഞ്ഞതും..എല്ലാം,
എല്ലാമെനിക്ക് തിരിച്ചുവേണം..”
കരച്ചിലോടുകൂടി അവൾ പറഞ്ഞുനിർത്തിയശേഷം അവന്റെ തലമുടിയിൽ ഒരിക്കൽക്കൂടി ചുംബിച്ചു.അവളുടെ മാറിൽ ചായ്ഞ്ഞിരിക്കെ തന്റെ കണ്ണുകൾ മെല്ലെയടച്ചുകൊണ്ട് അവൻ പറഞ്ഞു;
“നിന്നോടടുത്തിരിക്കുവാൻ ഞാൻ ഒരുപാട് കൊതിച്ചിരുന്നു..
നിന്നോട് സംസാരിക്കുവാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു..
നിന്റെ പാദം മുതൽ തലവരെ ചുംബിക്കുവാൻ,”
ഒരുനിമിഷം നിർത്തിയശേഷം, അവൻ തന്റെ മുഖം അവളുടെ മാറിലമർത്തിക്കൊണ്ട് പറഞ്ഞു;
“…ബില്ലീ, എനിക്ക് നീയില്ലാതെ പറ്റില്ലെടീ..”
ഇടറിപ്പോയ അവന്റെ ശബ്ദത്തോടൊപ്പം തന്റെ കഴുത്തിനുതാഴെ നെഞ്ചിൽ ചെറിയ നനവുണ്ടായതായവൾ അറിഞ്ഞു.
“എന്റെ മനസ്സിലൂടെ ശരീരം നിനക്ക്
കൈമാറിത്തന്നിട്ടില്ലേ ഡെറീ..പറ,,
നിന്നെ വിട്ടുതരില്ലായെന്ന് പറഞ്ഞതല്ലേ വീണ്ടും ഞാൻ..
നീയില്ലാതെ പറ്റില്ലായെന്ന് വീണ്ടും വീണ്ടും
പറഞ്ഞതല്ലേ ഞാൻ..”
ഇത്രയും അവനോടവൾ പറഞ്ഞൊപ്പിച്ചപ്പോഴേക്കും തന്റെ കണ്ണുകൾ ഇറുക്കിയടച്ച് കണ്ണുനീർത്തുള്ളികൾ പാടെയകറ്റി. അപ്പോഴേക്കും അവന്റെ മനസ്സിലൂടെ, താൻ ഒരിക്കൽ ഒരു പെൺകുട്ടിയെ പ്രായത്തിൻപുറത്ത് കവർന്നെടുത്തശേഷം അവളെ എന്നെന്നേക്കുമായി തന്നിൽനിന്നുമകറ്റിയത് കടന്നുപോയി.
“കഴിഞ്ഞ മൂന്ന് വർഷം നിന്നെ കാണാതെ എനിക്ക്
പറ്റില്ലായിരുന്നു..എന്റെ കുറ്റബോധം മാത്രമാണ്
എന്നെയിത്രയും നാളവിടെ നിർത്തിയത്..
ഒരുപാട് മനസ്സിലാക്കി താഴ്ന്നുപോയ എന്റെമേൽ
ഇപ്പോൾ നിനക്കേ അധികാരമുള്ളൂ..
മറ്റുള്ളതെല്ലാം,..മറ്റുള്ളവയെല്ലാം..
നിനക്കുവേണ്ടിയെനിക്ക് വലിച്ചെറിയേണ്ടിവന്നു.
ഡെറീ…എനിക്കിനി നിന്നെ മതി..നിന്നെ മാത്രം മതി…
ഐ ലവ് യൂ, ഐ ലവ് യൂ…
ഐ ലവ് യൂ..”
ഇത്രയും പറഞ്ഞശേഷം അവൾ അവന്റെ മുഖം കൈകളിലെടുത്ത് ആകെ ചുംബനങ്ങൾ നൽകിത്തുടങ്ങി. അവളുടെ ചുണ്ടുകളുടെ ചൂടറിഞ്ഞുകൊണ്ടിരിക്കുമ്പോൾ അവൻ ചിന്തിച്ചു;
‘ചെയ്ത തെറ്റിന് പ്രായശ്ചിത്തവുമായിരിക്കുന്നു..
ബില്ലിയെ ഒരുനിമിഷത്തേക്കുപോലും
നഷ്ടപ്പെടുത്തുവാനാവില്ല..
അവളെന്റെ സ്വന്തം, എന്റെ മാത്രം..
സ്നേഹിച്ച പെണ്ണ് ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു,
സ്നേഹം കൊടുക്കുവാനെനിക്ക് സമ്മതവും.’
ഒരുവേള ചുംബനമവസാനിപ്പിച്ചു അവൾ പറഞ്ഞു;
“എനിക്കിങ്ങനെയൊക്കെ നിന്നോട് വേണമായിരുന്നു.
അതാ…അതാ ഞാൻ അവളെക്കൊണ്ട്
ഇവിടെ ആരുമില്ലാത്ത സമയംവന്നപ്പോൾ
നിന്നെ വിളിപ്പിച്ചത്.
ഇനിയിപ്പോൾ ആര് വന്നാലും കണ്ടാലും..
എനിക്കൊന്നുമില്ല.”
പതിഞ്ഞസ്വരത്തിൽ ഇങ്ങനെയവൾ അവസാനിപ്പിച്ച് അവന്റെ ഇരുകവിളുകളിലും താഴെ കഴുത്തിനിരുവശവും ചുംബിച്ചശേഷം, അവനെ അകറ്റി നിലത്തേക്കിറങ്ങിനിന്നു. അല്പസമയം പൂർണ്ണനിശ്ശബ്ദനായി അവനവളെ നോക്കിനിന്നു. ശേഷം തന്റെ കരങ്ങളാൽ അവളുടെ കവിളുകൾക്കിരുവശവുമെടുത്ത്, ചുണ്ടുകൾക്കിടയിലേക്ക് ചുണ്ടുകൾ ചേർത്തു. അവൾ മെല്ലെ തന്റെ കരങ്ങൾ അവന്റെ കരങ്ങളിലേക്ക് പിടുത്തമിട്ടതും ചുണ്ടുകൾ പരസ്പരം ഗാഢമായും തീവ്രമായും പോരടിച്ചുതുടങ്ങി.
പരസ്പരം കണ്ടുമുട്ടിയ സ്നേഹത്തിന്റെ ഊർജ്ജം തീരുംവരെ അവരുടെ ചുണ്ടുകൾ വിശ്രമിച്ചില്ല. ശേഷം, മനസ്സില്ലാമനസ്സോടെ അവളുമായി റൂമിൽനിന്നും അവൻ ഇറങ്ങിവന്നപ്പോഴേക്കും, അവിടെ നിന്നിരുന്ന അനുപമയെ കെട്ടിപ്പുണർന്ന് ബിലീന അവളുടെ കവിളിലൊരു മുത്തം കൊടുത്തു. അനുപമ മന്തഹാസമമർത്തിപ്പിടിച്ച് നിറഞ്ഞുവന്ന കണ്ണുകളെ തടഞ്ഞുനിർത്തി.
ഡെറിൻ തന്റെ ബുള്ളറ്റിൽ തിരികെ പോന്നു. അവന്റെ മനസ്സുനിറയെ ചിന്തകളെത്തി വികസിച്ചിരുന്നു;
‘ഒരു പെണ്ണിന്റെ സ്നേഹം വാങ്ങിച്ചെടുക്കുവാൻ..
അവളെ നേടുവാൻ…അവളിലലിയുവാൻ..
എത്രമാത്രം നഷ്ടമായിരിക്കുന്നു. ഇത്രയുംകാലം പണയംവെച്ച
ഭാവിയും വർത്തമാനവും ഭൂതവുമെല്ലാം
ഈ നിമിഷംമുതൽ തിരികെ
നേടിത്തുടങ്ങണം…ഞങ്ങൾക്കിരുവർക്കുമായി…’
വികസിച്ചുവന്ന ചിന്തകൾ അവനെ കൂടുതൽ നിശ്ശബ്ദനാക്കിക്കൊണ്ടിരുന്നു.

26

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിവാഹം കൊഴുത്തുകൊണ്ടിരിക്കുകയായിരുന്നു. ക്ഷണിക്കപ്പെട്ടവരെല്ലാം ഭക്ഷണം കഴിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഡെറിനും ബിലീനയും നവദമ്പതികളായി സ്റ്റേജിൽ ചിരിയോടെ റിസപ്‌ഷൻ നേരിടുന്ന തിരക്കിലാണ്. വിവിധ ബന്ധങ്ങളിൽനിന്നും ആളുകൾ സ്റ്റേജിലെത്തി നവദമ്പതികളെ കാണുകയും സംസാരിക്കുകയും പലതരം സമ്മാനങ്ങളും പാരിതോഷികങ്ങളും നൽകുന്ന തിരക്കിലാണ്. ഇതിനോടൊപ്പം ക്യാമറകൾ രംഗങ്ങളെല്ലാം ഒപ്പിയെടുത്തുകൊണ്ടിരുന്നു.
ഒരുവേള ബിലീനയുടെ മുഖം തണുത്ത് വാടി- സ്റ്റേജിലേക്ക് കൈയ്യിലൊരു ഗിഫ്റ്റുമായി റൂബൻ പീറ്റർ ചിരിയോടെ കയറിവന്നു. എന്തുചെയ്യണമെന്നറിയാതെ അവൾ സ്തംഭിച്ചുനിന്നു. അവൻ നവദമ്പതികൾക്ക് മാറിമാറി ഷേക്-ഹാൻഡ് നൽകിയശേഷം ഡെറിന്റെ കൈയ്യിൽ ഗിഫ്റ് ഏൽപ്പിച്ചു- നവദമ്പതികളോടൊപ്പം ക്യാമറക്കണ്ണുകൾക്ക് അവസരം നൽകുകയും ചെയ്തു.
പിരിയുവാൻ തുടങ്ങവേ റൂബൻ പറഞ്ഞു ഡെറിനോട്‌;
“കൺഗ്രാജുലേഷൻസ്..
മൂന്ന് വർഷമേ ആയുള്ളൂ ഞാൻ മാറിയിട്ട്..
സൂപ്പറാ..,”
ഇത്രയുംപറഞ്ഞുകൊണ്ട് അവൻ ഡെറിനുനേരെ, കബളിപ്പിക്കുന്ന മുഖഭാവത്തോടെ ചിരിച്ചുകൊണ്ട് നിന്നു. ഉടനെ അവനെ പുണർന്നുകൊണ്ട്, അവന്റെ ചെവിയിലായി ഡെറിൻ എന്തോ പറയുന്നത് ബിലീന കണ്ടു. മുഖത്തെ ചിരിമായ്ഞ്ഞു അവൻ തിരികെ പോകുന്നതും അവൾക്കു കാണുവാൻ സാധിച്ചു. ഉടനെ അവൾ പരിസരം മറന്ന് ഡെറിനോട്‌ ചോദിച്ചു;
“എന്താ ഡെറീ അവനോട്‌ പറഞ്ഞത്..”
മറുപടി പറയുവാൻ അവൻ തുനിഞ്ഞതും പെട്ടെന്ന് ജെസ്സി ചില റിലേട്ടീവ്‌സിനെയും കൂട്ടി അവരുടെ മുന്നിലെത്തി. അവർ തമ്മിൽ പരസ്പരം കുശലങ്ങൾ പറയുന്നതിനിടെ ചില വാചകങ്ങൾ ഉയർന്നുകേട്ടു;
“…അമ്മയുടെ കൂടെയുള്ളപ്പോൾ ധൈര്യമുണ്ടല്ലോ..!”
“മോനെ ഈശോയായിട്ട് അമ്മയ്ക്ക് കൊടുത്തതാ കേട്ടോ..”
ചുറ്റുപാടും നിശബ്ദമായെന്നപോലെ അവർക്കിടയിൽ ചില കൂട്ടചിരികൾ ഉയർന്നുതാണിരുന്നു. ഇതിനിടയിൽ ഒരുനിമിഷം ഡെറിന്റെ കണ്ണുകൾ ബിലീനയുടെ കണ്ണുകളുമായി ഉടക്കി അവ പരസ്പരം മന്ദഹാസംകലർന്ന നിശബ്ദത കൈമാറി.

‘അങ്ങനെ വിശ്വസിക്കാം’ എന്നമട്ടിലുള്ള മുഖഭാവവുമായി റൂമിലെ ബെഡ്‌ഡിൽനിന്നും അവളിറങ്ങി ഹാളിലേക്ക് നടന്നു, പിറകെ അനുപമയും. വൈകുന്നേരം ശീലമുള്ള ചായ കുടിച്ചുകൊണ്ട് ലൂക്കോസ് അവിടെ ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

25

ഡെറിൻ തന്റെ ബുള്ളറ്റിൽ ബിലീനയുടെ വീട്ടിലെത്തി. വെറുതെയൊന്ന് ചുറ്റുപാടും നോക്കിപ്പോയശേഷം അവൻ ഡോറിൽ മുട്ടി. അപ്പോൾ അനുപമ ഡോർ തുറന്നു. മൂന്നുവർഷങ്ങൾക്കുശേഷം പരസ്പരം കാണുന്ന അവർ തമ്മിൽ മന്ദഹസിച്ചു. അവൻ അകത്തു കയറിയതും അവൾ ഡോർ അടച്ച് ലോക്ക് ചെയ്തശേഷം, ബിലീനയുടേതെന്ന് അവനു തോന്നിക്കുന്നൊരു റൂമിലേക്ക് നടന്നു- അവൻ തന്നെ അനുഗമിക്കുവാനായി.
റൂമിലേക്ക് അവൻ എത്തിയതോടെ ബെഡിൽ ഇരുന്നിരുന്ന ബിലീന എഴുന്നേറ്റു. ‘ഓക്കേ’ എന്ന മുഖഭാവത്തോടെ അനുപമ റൂമിന്റെ ഡോർ വെളിയിൽനിന്നും അടച്ചു.
“ഞാനാ അനുപമയെക്കൊണ്ട് നിന്നെ വിളിപ്പിച്ചത്..”
ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ തന്റെ മുഖം അവന്റെ നെഞ്ചിലമരുംവിധം, അവനെ കെട്ടിപ്പിടിച്ചു. അവനാകട്ടെ, മൂന്നുവർഷങ്ങൾക്കുശേഷം അവളെ കണ്ട സന്തോഷത്തിലായിരുന്നു. ചലനംകൂടാതെ തന്റെ മാറോടു ചേർന്നിരിക്കുന്ന ബിലീനയെ അവൻ മെല്ലെ കെട്ടിപ്പിടിച്ചു. കുറച്ചുസമയം ഇരുവരും ചലനമറ്റവരായി നിന്നു അങ്ങനെ.
“എന്താ എന്റെ കൊച്ചിന് വേണ്ടത്!?”
അവളെ തനിക്കുനേരെ നിർത്തിയശേഷം അവൻ ചോദിച്ചു.
“എനിക്ക് നിന്നെ വേണം..നിന്റെ സ്നേഹം വേണം..”
ഇത്രയും മറുപടി പറഞ്ഞശേഷം അവൾ അവനോടുചേർന്ന്, തന്റെ പാദങ്ങളിലൂന്നി ഉയർന്ന് അവന്റെ ചുണ്ടിലൊരു മുത്തം നൽകി. മറുപടിയായി അവൻ തന്റെ കരവലയത്തിൽ അവളെ ചേർത്ത് നെറുകയിൽ ചുംബിച്ചശേഷം പറഞ്ഞു;
“ഞാൻ നിന്റേതല്ലാതെ വേറെ ആരുടേതാടീ…ബില്ലീ…!”
ഉടനെ അവളെ ഡെറിൻ കോരിയെടുത്ത് അവിടെയുണ്ടായിരുന്ന ടേബിളിൽ തനിക്കുനേരെ ഇരുത്തി. ശേഷം അവളുടെ കാലുകളെ അകത്തി അവളോട് ചേർന്നു. ഉടനെ തന്റെ കാലുകളാൽ അവനെ വലയംചെയ്ത് കൈകളാൽ അവനെ തന്റെ മാറോടുചേർത്തു അവൾ. പിന്നെ മെല്ലെ അവന്റെ തലമുടിയിൽ മൃദുവായൊന്ന് ചുംബിച്ചശേഷം വിരലുകളാൽ മുടിയിഴകളെ തഴുകി.
“എനിക്ക് നിന്നെ ഇഷ്ടമായിരുന്നു..
ജീവനായിരുന്നു എന്നൊക്കെ
അറിയാമായിരുന്നില്ലേ നിനക്ക്..
എത്ര തവണ..ആയിരം തവണ
പറയാതെ ഞാൻ പറഞ്ഞതല്ലേ നിന്നോട്..
എനിക്ക് നിന്നെ വേണമെന്ന്!”
ഗൗരവംകലർന്നിടറിയ, അവളുടെയീ വാചകങ്ങൾക്ക് മറുപടിയായി മാറിൽ തലചായ്ച്ചിരിക്കെത്തന്നെ അവൻ പറഞ്ഞു;
“അതെ. എനിക്കറിയാം നിന്നെ.”
മറുപടിയ്ക്കുശേഷം അവൻ നിശ്ശബ്ദനായപ്പോൾ അവൾ പറഞ്ഞു;
“എന്നിലുള്ള സ്നേഹത്തിന്റെ..അഹങ്കാരത്തിന്റെ
പുറത്ത് ഞാനൊരുത്തന് എന്റെമേൽ അധികാരം
കൊടുത്തുപോയി..പറ്റിപ്പോയി എനിക്ക്..
ഞാനെന്തു ചെയ്യാനാ…പക്ഷെ, അപ്പോഴും
എനിക്ക് നിന്നെ ജീവനായിരുന്നു.”
ഇത്രയുമായപ്പോഴേക്കും അവളുടെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ അവന്റെ തലമുടിയിഴകളിലേക്ക് വീണുതുടങ്ങി.
“നമ്മൾ തമ്മിൽ പരസ്പരം സ്നേഹം കണ്ണുകളിലൂടെ
കൈമാറിയതും,, ഞാൻ എന്നെ..നിന്നെ ഏൽപ്പിച്ചതും..
നീ എന്നെ തിരഞ്ഞതും..എല്ലാം,
എല്ലാമെനിക്ക് തിരിച്ചുവേണം..”
കരച്ചിലോടുകൂടി അവൾ പറഞ്ഞുനിർത്തിയശേഷം അവന്റെ തലമുടിയിൽ ഒരിക്കൽക്കൂടി ചുംബിച്ചു.അവളുടെ മാറിൽ ചായ്ഞ്ഞിരിക്കെ തന്റെ കണ്ണുകൾ മെല്ലെയടച്ചുകൊണ്ട് അവൻ പറഞ്ഞു;
“നിന്നോടടുത്തിരിക്കുവാൻ ഞാൻ ഒരുപാട് കൊതിച്ചിരുന്നു..
നിന്നോട് സംസാരിക്കുവാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു..
നിന്റെ പാദം മുതൽ തലവരെ ചുംബിക്കുവാൻ,”
ഒരുനിമിഷം നിർത്തിയശേഷം, അവൻ തന്റെ മുഖം അവളുടെ മാറിലമർത്തിക്കൊണ്ട് പറഞ്ഞു;
“…ബില്ലീ, എനിക്ക് നീയില്ലാതെ പറ്റില്ലെടീ..”
ഇടറിപ്പോയ അവന്റെ ശബ്ദത്തോടൊപ്പം തന്റെ കഴുത്തിനുതാഴെ നെഞ്ചിൽ ചെറിയ നനവുണ്ടായതായവൾ അറിഞ്ഞു.
“എന്റെ മനസ്സിലൂടെ ശരീരം നിനക്ക്
കൈമാറിത്തന്നിട്ടില്ലേ ഡെറീ..പറ,,
നിന്നെ വിട്ടുതരില്ലായെന്ന് പറഞ്ഞതല്ലേ വീണ്ടും ഞാൻ..
നീയില്ലാതെ പറ്റില്ലായെന്ന് വീണ്ടും വീണ്ടും
പറഞ്ഞതല്ലേ ഞാൻ..”
ഇത്രയും അവനോടവൾ പറഞ്ഞൊപ്പിച്ചപ്പോഴേക്കും തന്റെ കണ്ണുകൾ ഇറുക്കിയടച്ച് കണ്ണുനീർത്തുള്ളികൾ പാടെയകറ്റി. അപ്പോഴേക്കും അവന്റെ മനസ്സിലൂടെ, താൻ ഒരിക്കൽ ഒരു പെൺകുട്ടിയെ പ്രായത്തിൻപുറത്ത് കവർന്നെടുത്തശേഷം അവളെ എന്നെന്നേക്കുമായി തന്നിൽനിന്നുമകറ്റിയത് കടന്നുപോയി.
“കഴിഞ്ഞ മൂന്ന് വർഷം നിന്നെ കാണാതെ എനിക്ക്
പറ്റില്ലായിരുന്നു..എന്റെ കുറ്റബോധം മാത്രമാണ്
എന്നെയിത്രയും നാളവിടെ നിർത്തിയത്..
ഒരുപാട് മനസ്സിലാക്കി താഴ്ന്നുപോയ എന്റെമേൽ
ഇപ്പോൾ നിനക്കേ അധികാരമുള്ളൂ..
മറ്റുള്ളതെല്ലാം,..മറ്റുള്ളവയെല്ലാം..
നിനക്കുവേണ്ടിയെനിക്ക് വലിച്ചെറിയേണ്ടിവന്നു.
ഡെറീ…എനിക്കിനി നിന്നെ മതി..നിന്നെ മാത്രം മതി…
ഐ ലവ് യൂ, ഐ ലവ് യൂ…
ഐ ലവ് യൂ..”
ഇത്രയും പറഞ്ഞശേഷം അവൾ അവന്റെ മുഖം കൈകളിലെടുത്ത് ആകെ ചുംബനങ്ങൾ നൽകിത്തുടങ്ങി. അവളുടെ ചുണ്ടുകളുടെ ചൂടറിഞ്ഞുകൊണ്ടിരിക്കുമ്പോൾ അവൻ ചിന്തിച്ചു;
‘ചെയ്ത തെറ്റിന് പ്രായശ്ചിത്തവുമായിരിക്കുന്നു..
ബില്ലിയെ ഒരുനിമിഷത്തേക്കുപോലും
നഷ്ടപ്പെടുത്തുവാനാവില്ല..
അവളെന്റെ സ്വന്തം, എന്റെ മാത്രം..
സ്നേഹിച്ച പെണ്ണ് ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു,
സ്നേഹം കൊടുക്കുവാനെനിക്ക് സമ്മതവും.’
ഒരുവേള ചുംബനമവസാനിപ്പിച്ചു അവൾ പറഞ്ഞു;
“എനിക്കിങ്ങനെയൊക്കെ നിന്നോട് വേണമായിരുന്നു.
അതാ…അതാ ഞാൻ അവളെക്കൊണ്ട്
ഇവിടെ ആരുമില്ലാത്ത സമയംവന്നപ്പോൾ
നിന്നെ വിളിപ്പിച്ചത്.
ഇനിയിപ്പോൾ ആര് വന്നാലും കണ്ടാലും..
എനിക്കൊന്നുമില്ല.”
പതിഞ്ഞസ്വരത്തിൽ ഇങ്ങനെയവൾ അവസാനിപ്പിച്ച് അവന്റെ ഇരുകവിളുകളിലും താഴെ കഴുത്തിനിരുവശവും ചുംബിച്ചശേഷം, അവനെ അകറ്റി നിലത്തേക്കിറങ്ങിനിന്നു. അല്പസമയം പൂർണ്ണനിശ്ശബ്ദനായി അവനവളെ നോക്കിനിന്നു. ശേഷം തന്റെ കരങ്ങളാൽ അവളുടെ കവിളുകൾക്കിരുവശവുമെടുത്ത്, ചുണ്ടുകൾക്കിടയിലേക്ക് ചുണ്ടുകൾ ചേർത്തു. അവൾ മെല്ലെ തന്റെ കരങ്ങൾ അവന്റെ കരങ്ങളിലേക്ക് പിടുത്തമിട്ടതും ചുണ്ടുകൾ പരസ്പരം ഗാഢമായും തീവ്രമായും പോരടിച്ചുതുടങ്ങി.
പരസ്പരം കണ്ടുമുട്ടിയ സ്നേഹത്തിന്റെ ഊർജ്ജം തീരുംവരെ അവരുടെ ചുണ്ടുകൾ വിശ്രമിച്ചില്ല. ശേഷം, മനസ്സില്ലാമനസ്സോടെ അവളുമായി റൂമിൽനിന്നും അവൻ ഇറങ്ങിവന്നപ്പോഴേക്കും, അവിടെ നിന്നിരുന്ന അനുപമയെ കെട്ടിപ്പുണർന്ന് ബിലീന അവളുടെ കവിളിലൊരു മുത്തം കൊടുത്തു. അനുപമ മന്തഹാസമമർത്തിപ്പിടിച്ച് നിറഞ്ഞുവന്ന കണ്ണുകളെ തടഞ്ഞുനിർത്തി.
ഡെറിൻ തന്റെ ബുള്ളറ്റിൽ തിരികെ പോന്നു. അവന്റെ മനസ്സുനിറയെ ചിന്തകളെത്തി വികസിച്ചിരുന്നു;
‘ഒരു പെണ്ണിന്റെ സ്നേഹം വാങ്ങിച്ചെടുക്കുവാൻ..
അവളെ നേടുവാൻ…അവളിലലിയുവാൻ..
എത്രമാത്രം നഷ്ടമായിരിക്കുന്നു. ഇത്രയുംകാലം പണയംവെച്ച
ഭാവിയും വർത്തമാനവും ഭൂതവുമെല്ലാം
ഈ നിമിഷംമുതൽ തിരികെ
നേടിത്തുടങ്ങണം…ഞങ്ങൾക്കിരുവർക്കുമായി…’
വികസിച്ചുവന്ന ചിന്തകൾ അവനെ കൂടുതൽ നിശ്ശബ്ദനാക്കിക്കൊണ്ടിരുന്നു.

26

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിവാഹം കൊഴുത്തുകൊണ്ടിരിക്കുകയായിരുന്നു. ക്ഷണിക്കപ്പെട്ടവരെല്ലാം ഭക്ഷണം കഴിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഡെറിനും ബിലീനയും നവദമ്പതികളായി സ്റ്റേജിൽ ചിരിയോടെ റിസപ്‌ഷൻ നേരിടുന്ന തിരക്കിലാണ്. വിവിധ ബന്ധങ്ങളിൽനിന്നും ആളുകൾ സ്റ്റേജിലെത്തി നവദമ്പതികളെ കാണുകയും സംസാരിക്കുകയും പലതരം സമ്മാനങ്ങളും പാരിതോഷികങ്ങളും നൽകുന്ന തിരക്കിലാണ്. ഇതിനോടൊപ്പം ക്യാമറകൾ രംഗങ്ങളെല്ലാം ഒപ്പിയെടുത്തുകൊണ്ടിരുന്നു.
ഒരുവേള ബിലീനയുടെ മുഖം തണുത്ത് വാടി- സ്റ്റേജിലേക്ക് കൈയ്യിലൊരു ഗിഫ്റ്റുമായി റൂബൻ പീറ്റർ ചിരിയോടെ കയറിവന്നു. എന്തുചെയ്യണമെന്നറിയാതെ അവൾ സ്തംഭിച്ചുനിന്നു. അവൻ നവദമ്പതികൾക്ക് മാറിമാറി ഷേക്-ഹാൻഡ് നൽകിയശേഷം ഡെറിന്റെ കൈയ്യിൽ ഗിഫ്റ് ഏൽപ്പിച്ചു- നവദമ്പതികളോടൊപ്പം ക്യാമറക്കണ്ണുകൾക്ക് അവസരം നൽകുകയും ചെയ്തു.
പിരിയുവാൻ തുടങ്ങവേ റൂബൻ പറഞ്ഞു ഡെറിനോട്‌;
“കൺഗ്രാജുലേഷൻസ്..
മൂന്ന് വർഷമേ ആയുള്ളൂ ഞാൻ മാറിയിട്ട്..
സൂപ്പറാ..,”
ഇത്രയുംപറഞ്ഞുകൊണ്ട് അവൻ ഡെറിനുനേരെ, കബളിപ്പിക്കുന്ന മുഖഭാവത്തോടെ ചിരിച്ചുകൊണ്ട് നിന്നു. ഉടനെ അവനെ പുണർന്നുകൊണ്ട്, അവന്റെ ചെവിയിലായി ഡെറിൻ എന്തോ പറയുന്നത് ബിലീന കണ്ടു. മുഖത്തെ ചിരിമായ്ഞ്ഞു അവൻ തിരികെ പോകുന്നതും അവൾക്കു കാണുവാൻ സാധിച്ചു. ഉടനെ അവൾ പരിസരം മറന്ന് ഡെറിനോട്‌ ചോദിച്ചു;
“എന്താ ഡെറീ അവനോട്‌ പറഞ്ഞത്..”
മറുപടി പറയുവാൻ അവൻ തുനിഞ്ഞതും പെട്ടെന്ന് ജെസ്സി ചില റിലേട്ടീവ്‌സിനെയും കൂട്ടി അവരുടെ മുന്നിലെത്തി. അവർ തമ്മിൽ പരസ്പരം കുശലങ്ങൾ പറയുന്നതിനിടെ ചില വാചകങ്ങൾ ഉയർന്നുകേട്ടു;
“…അമ്മയുടെ കൂടെയുള്ളപ്പോൾ ധൈര്യമുണ്ടല്ലോ..!”
“മോനെ ഈശോയായിട്ട് അമ്മയ്ക്ക് കൊടുത്തതാ കേട്ടോ..”
ചുറ്റുപാടും നിശബ്ദമായെന്നപോലെ അവർക്കിടയിൽ ചില കൂട്ടചിരികൾ ഉയർന്നുതാണിരുന്നു. ഇതിനിടയിൽ ഒരുനിമിഷം ഡെറിന്റെ കണ്ണുകൾ ബിലീനയുടെ കണ്ണുകളുമായി ഉടക്കി അവ പരസ്പരം മന്ദഹാസംകലർന്ന നിശബ്ദത കൈമാറി.

Written by Hibon Chacko

©copyright protected

 

Title: Read Online Malayalam Novel Silence written by HIBON CHACKO

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!