Skip to content

SECURE സെക്യൂർ – Full Parts

SECURE Novel

“ഏട്ടാ…..
എന്നോട്….. എന്നോട് ക്ഷമിക്ക് ഏട്ടാ…..”
അനുപമയുടെ സ്വരം നിസ്സഹായതയിലലിഞ്ഞു കരച്ചിലിൽ കലർന്ന് അലക്സിന്റെ ചെവിയിലേക്കെത്തി.
“…..മോളേ, അനൂ…..
എന്താ, എവിടെയാ നീ…..”
എന്തു ഭാവമാണ് താൻ ധരിച്ചിരിക്കുന്നതെന്നറിയാതെ അലക്സ് ഫോണിലൂടെ തിരികെ ചോദിച്ചു.
“…..ഏട്ടനെന്നോട് ക്ഷമിക്ക് ഏട്ടാ…..
എന്നെ…., എന്നെ ശപിക്കരുത്..
ഞാൻ….”
അവളുടെ മറുപടിക്ക് മുൻപേ അവൻ ഇടയ്ക്കുകയറി;
“എന്താ മോളേ ഇത്‌…
ഒന്നുമില്ലേലും നീയെന്റെ രക്തമല്ലേടീ….
പിന്നെ, നമുക്ക് ചെറുപ്പത്തിലേ ഡാഡിയും മമ്മിയും നഷ്ടമായി,
ഏട്ടൻ പെട്ടെന്ന് മോളോട്… ഒരപ്പന്റെയും… അമ്മയുടെയും..സ്നേഹം
അല്ലെങ്കിൽ അവകാശമോ അഹങ്കാരമോ…
കാണിച്ചെന്ന് കരുതിയാൽ മതി അപ്പോൾ.
ഏട്ടനല്ലേടീ….. എവിടെയാ എന്റെ മോള്….?”
വിങ്ങിപ്പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ മറുപടി നൽകി;
“…ഹേട്ടനെ.. ധിക്കരിച്ച് എനിക്കിഷ്ടമായൊരാളുടെ കൂടെ
ഞാനിറങ്ങിപ്പോന്നു…
അവനെന്നെ വഞ്ചിച്ചു ഏട്ടാ, എനിക്കിപ്പോൾ….
ഞാൻ മരിക്കുന്നതിന് മുൻപ് ഏട്ടനോട് മാപ്പ് പറയുവാൻ വിളിച്ചതാ…
ഏട്ടനിനി ഈ അനിയത്തിയെ തിരയേണ്ട, വിഷമിക്കുകയും വേണ്ട
എന്നെയോർത്ത്..
ഏട്ടന്റെ വാക്ക് കേൾക്കാത്തതിന്…”
അവൾ മുഴുമിപ്പിക്കുംമുൻപേ അവൻ അലറി;
“മോളേ, അനൂ…. എന്താ മോളേ നീയീ പറയുന്നത്….
എവിടെയാ നീ, ഏട്ടനിപ്പോൾത്തന്നെ വരാം…”
അപ്പോഴേക്കും അവൾ മുഴുമിപ്പിച്ചു കഴിഞ്ഞിരുന്നു;
“…..കേൾക്കാത്തതിന് എനിക്ക് കിട്ടിയ ശിക്ഷയായി കരുതിക്കോളാം ഞാൻ.”
ശേഷം അവൾ വേഗം സമാധാനം ഭാവിച്ച് തുടർന്നു;
“ഏട്ടൻ ഇത്‌ കേൾക്ക്…. എത്രത്തോളമെനിക്ക് പറയാനാകുമെന്ന് അറിയില്ല..
എന്റെ ഭർത്താവ് എന്നെ വഞ്ചിച്ചു,
ഒരു വേശ്യസ്ത്രീയെക്കാളും തരംതാഴ്ത്തി എന്നെ പലർക്കും
കടം നൽകി..
മറ്റൊരുവന്റെ വിയർപ്പുംപേറി അടുത്തയാൾ വരുന്നതുവരെ
കാത്തുകിടക്കുവാ ഞാൻ.. മരിക്കാറായി ഏട്ടാ ഞാൻ..
ഏട്ടനെ വിളിക്കാൻ ഒരു ഫോൺ ഒപ്പിച്ചെടുക്കാൻ ഞാൻ ഒരുപാട്
കഷ്ടപ്പെട്ടു..
ഏട്ടന്റെ മനസ്സീന്ന് പോന്നത് മരണത്തിലേക്കായിരുന്നല്ലോ ഏട്ടാ ഞാൻ..”
ഇത്രയുംപറഞ്ഞു അവൾ പൊട്ടിക്കരയുന്നത് വിളറിനിന്നിരുന്ന അലക്സിന്റെ ചെവിയിലേക്ക് തുളച്ചുകയറി. അവൻ ലക്ഷ്യമില്ലാതെ മറുപടിനൽകിപ്പോയി;
“മ്….. മ്ളെ…. ഒന്നു…. ഒന്നുമില്ലെടാ….
ഏട്ടനുണ്ട്…. ഏട്ടനുണ്ട് നിനക്ക്.
എവിടെയാ, എവിടെയാണെന്ന് മാത്രം പറ ഏട്ടനോട്…”
അവനിത്രയും പറഞ്ഞതും രണ്ടോ-മൂന്നോപേർ അനുപമയോട് കയർക്കുന്നതും കോൾ കട്ട്‌ ആകുന്നതും ഒപ്പമായിരുന്നു.
“മോളേ……”
ആ അർദ്ധരാത്രിയിൽ അവൻ സർവ്വശക്തിയുമെടുത്തു അലറി.
“ഏട്ടാ….”
ഒരു സ്ത്രീശബ്ദം ഇങ്ങനെ അലറി വിളിക്കുന്നതുകേട്ട് അലക്സ് കണ്ണുകൾ തുറന്നു. തന്റെ ഹൃദയം വല്ലാതെ ഇടിക്കുന്നത് ശ്രദ്ദിച്ച്, വർദ്ധിച്ച ശാസോശ്ചാസത്തോടെ അവൻ, താൻ കിടന്നിരുന്ന ഹാളിലെ ക്ലോക്കിലേക്ക് നോക്കി- ഉടനെ അർധരാത്രിയുടെ ഭാവംപേറിത്തന്നെ, പെന്റുലത്തിന്റെ ശബ്ദം മറികടന്ന് പന്ത്രണ്ട് തവണ അലാറം മുഴങ്ങി.
ഒട്ടും ചിന്തിക്കാതെതന്നെ അവൻ താൻ കിടന്നിരുന്ന സോഫയിൽനിന്നും ചാടിയെഴുന്നേറ്റ് തന്റെയാ വലിയ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് സ്റ്റെയർകേസിലൂടെ സ്വന്തം റൂമിലേക്കെത്തി. നിമിഷങ്ങൾക്കുള്ളിൽത്തന്നെ, ശൂന്യമായ ടേബിളിലിരിക്കുന്ന തന്റെ ഫോണിലേക്ക് അവന്റെ കണ്ണുകൾ പോയി. ആ മൊബൈലെടുത്ത് ഓൺ ചെയ്ത് സ്ക്രീനിലേക്ക് അല്പനിമിഷം നോക്കിയശേഷം അവനത് ടേബിളിൽ വെച്ചു.
ഒരു സാധാരണ മനുഷ്യനെക്കാളും മൂന്നിരട്ടി വേഗതയിലുള്ള ഹൃദയതാളവും ശാസോശ്ചാസവും, ഇളകിമറിയുന്ന മനസ്സുമായി അലക്സ് ടേബിളിനു മുന്നിലെ ചെയറിൽ ഇരുന്നു.
രാത്രിയുടെ നിശ്ശബ്ദതകളെയെല്ലാം നാണിപ്പിക്കുംവിധം അവൻ തന്റെ ശബ്ദമലിനമായ മനസ്സുമായി ചലനമറ്റിരിക്കുന്ന സമയം പെട്ടെന്നൊരുനിമിഷം അവന്റെ ഫോൺ റിങ് ചെയ്തു, ടേബിളിലെ ശൂന്യതയുടെ സഹായത്തോടെ.
“ഏട്ടാ…..”
ഇതോടൊപ്പം ഉമിനീർ ഇറങ്ങിപ്പോയതുപോലെ, ഒരു സ്ത്രീശബ്ദം ഫോണിൽനിന്നും അവന്റെ കാതിലേക്ക് തുളച്ചുകയറി.
മറുപടിയായി ഇരുകണ്ണുകളും ഇറുക്കിയടച്ചു ചെയറിലേക്കിരുന്ന് അവൻ തുടങ്ങി;
“മോളെപ്പോലുള്ള ആളുകൾക്ക് ഈ നമ്പർ നൽകുക.
മോളെങ്ങനെ എന്നെയിപ്പോൾ തേടിയെത്തിയോ, അങ്ങനെതന്നെ
മോളെപ്പോലുള്ളവർ ഇവിടേക്കെത്തട്ടെ!”
സ്ത്രീശബ്ദം വിറകൊണ്ടുകൊണ്ട് പറഞ്ഞു;
“തീർച്ചയായും ഏട്ടാ…”
അവൻ ശാന്തനായി ചോദിച്ചു;
“ഏട്ടൻ എന്താ മോൾക്കായി ചെയ്തുതരേണ്ടത്?!”
ചോദ്യം കാത്തിരുന്നു എന്നപോലെ ഉമിനീര് വിഴുങ്ങി വിറവലോടെ സ്ത്രീശബ്ദം തുടങ്ങി;
“ഏട്ടാ… ഞാനൊരു ഭർതൃമതിയാണ്.
ഓർണിമാൻ ഗ്രൂപ്പിന്റെ ഫ്ലാറ്റിൽ ഫാമിലിയായി താമസിക്കുന്നു.
ഹസ്ബന്റും രണ്ട് കുട്ടികളുമുണ്ട്…
ഹസ്ബൻഡ് വീക്കെൻഡിൽ മാത്രമേ വരൂ, വർക്ക്‌ ചെയ്യുന്ന
സ്ഥലം അകലെയാണ്.
എന്നെ, ഹസ്ബൻഡ് ഇല്ലാത്ത സമയം തൊട്ടടുത്ത ഫ്ളാറ്റിലെ
ഒരു യുവാവ് ശല്യം ചെയ്തിരുന്നു…
പുറത്തുപറയുവാൻ നാണവും ഭയവുംപേറി, അവന്റെ ശല്യം
ഞാൻ സഹിച്ചുപോന്നിരുന്ന ഒരു ദിവസം…”
ഇത്രയുമായപ്പോഴേക്കും അലക്സ് ഫോൺ ചെവിയിലിരിക്കെ തന്റെ വലതുകാൽ ഇടതിന്മേൽ കയറ്റിവെച്ചു.

2
പതിവുപോലെ ‘ഓർണിമാൻ’ ശാന്തമായ സമയം. കുട്ടികളെ സ്കൂളിൽവിട്ടശേഷം ഏകാന്തമായ ഫ്ളാറ്റിലെ റൂമിൽ, രാവിലെ കിച്ചനിലും പരിസരങ്ങളിലുമായുള്ള പതിവ് മല്പിടുത്തങ്ങൾക്കൊടുവിൽ തന്റെ ബെഡ്‌ഡിൽ തളർന്നിരിക്കുകയായിരുന്നു ബിനീഫ. രണ്ടുദിവസമായതേയുള്ളൂ ഭർത്താവ് ലീവ് കഴിഞ്ഞു പോയിട്ട് -ആഴ്ചയിലൊരുദിവസം കിട്ടുന്ന ലീവിനിനി ദിവസങ്ങൾ കാത്തിരിക്കണം- അവൾ തന്റെ മൊബൈലിൽ ഭർത്താവ് ആരിഫിന്റെ പിക്ചർ എടുത്ത് ചിരിയോടെ നെഞ്ചോടമർത്തി.
അപ്പോഴേക്കും കോളിംഗ്ബെൽ മുഴങ്ങി. ലോൺഡ്രിക്കാർ ആയിരിക്കുമെന്നുകരുതി ബിനീഫ മൊബൈൽ റൂമിൽവെച്ച് മെല്ലെ എഴുന്നേറ്റുചെന്ന് ഡോർ തുറന്നു. അവൾ പകച്ചുപോയി- ഡോക്ടർ ജിതിൻ വർമ്മ! അവൾ പകച്ചുനിന്നൊരു നിമിഷത്തിനുള്ളിൽ അവൻ അവളുടെ പിൻകഴുത്തിൽ ഒരുകയ്യാൽ അമർത്തിപ്പിടിച്ച് മറുകൈകൊണ്ടു, അവളുടെ വായ പൊത്തിയമർത്തി- അവളുടെ കണ്ണുകൾ മിഴിഞ്ഞുനിന്നു. ഡോർ തന്റെ ഒരു കാലുപയോഗിച്ചു അവൻ ലോക്ക് ചെയ്ത് അവളെ പഴയപടി- പിടിവിടാതെ പിറകിലേക്ക് തള്ളിത്തുടങ്ങി. തന്റെ കൈകൾകൊണ്ട് അവൾ തലങ്ങും വിലങ്ങും പ്രഹരിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും, തന്റെ പിൻകഴുത്തിലും ചുണ്ടുകളിലും അമർന്നിരിക്കുന്ന ബലിഷ്ടമെന്ന് തോന്നിക്കുന്ന അവന്റെ കൈകൾ അവളുടെ കൈകളുടെ ബലത്തിന് പരിധി നിർണയിച്ചു.
ആദ്യംകണ്ട റൂമായ അവളുടെ ബെഡ്റൂമിലേക്ക് ഡോക്ടർ അവളെ തള്ളിവിട്ട് അകത്തുകയറി റൂം ലോക്ക് ചെയ്തു. ബിനീഫ അലർച്ചയോടെ കണ്ണില്പെട്ട തന്റെ മൊബൈലെടുത്ത് അവനെ ലക്ഷ്യംവെച്ച് ആഞ്ഞെറിഞ്ഞു. അവന്റെ നെറ്റിയിലത് ആഞ്ഞുപതിച്ചശേഷം ഫ്ലോറിലേക്ക് വീണു. വേദനമൂലം പുളഞ്ഞുപോയ അവൻ ഏറേറ്റ ഭാഗം കൈകൾകൊണ്ട് ആദ്യം പൊത്തിപ്പിടിച്ചു. അടുത്തനിമിഷം അവൻ, അവളുടെ അടുത്തേക്ക്‌ചെന്ന് തന്റെ വലത്തേ കരമുപയോഗിച്ച്, അവളുടെ മുഖത്ത് ആഞ്ഞടിച്ചു. ചെറിയൊരു മൂളലോടെ അവൾ നിലത്തുവീണുപോയി. ശക്തിയേറിയ പ്രഹരമേറ്റഭാഗത്ത് കൈകൾ വെക്കണമോ എന്നവൾ ശങ്കിച്ചുപോയി.
തന്നിലേക്ക് തുനിഞ്ഞുനിൽക്കുന്ന ജിതിനെ നോക്കി അവൾ നിരങ്ങി തന്റെ ബെഡ്‌ഡിൽ ഇരുകൈകളുംപിടിച്ചു ഇരുന്നു. അവൻ വേഗമെത്തി അവളുടെ മാറുകരണത്തുകൂടി പ്രഹരിച്ചു. ചെവിയിലൊരു മൂളലോടെ അവളുടെ ഇരുകണ്ണുകളും അടഞ്ഞുതുറന്നു- തലയാകെ മരവിച്ചു. എന്തുചെയ്യണം.. എങ്ങനെ ചെയ്യണം…… എന്നൊന്നും ചിന്തിക്കുവാനും കൂടെ പ്രവർത്തിക്കുവാനും സാധിക്കാത്ത അവസ്ഥയിലായി ബിനീഫ. ഉടനെ അവനവളെ കഴുത്തിനുപിടിച്ചുയർത്തി ബെഡ്‌ഡിലേക്കിട്ടു. വെണ്മയാർന്ന് സുതാര്യമായ ഗ്ലാസ്സുകളുള്ള വലിയ വിൻഡോയിലൂടെ സൂര്യപ്രകാശം റൂമിലേക്ക് പതിച്ചുകൊണ്ടിരുന്നു.
അവൻ അവളുടെ വയറിനു കുറുകെയായി മുട്ടുമടക്കി ഇരുന്നു. ശേഷം അവളുടെ തലയിൽനിന്നും സ്ക്രാഫ് അടർത്തി ഊരിയിട്ടു. ഉള്ള ശക്തിയെല്ലാമെടുത്ത് അവൾ അവനെ തട്ടിമാറ്റുവാനും ആക്രമിക്കുവാനും- ഒരുപോലെ ആ നിമിഷം ശ്രമം നടത്തി. പക്ഷെ അവയ്ക്കൊന്നും അവനെ നിയന്ത്രണത്തിലാക്കുവാൻ സാധിച്ചില്ലെന്ന് മാത്രമല്ല, അവൻ തന്റെ വലതുകൈവിരലുകൾകൊണ്ട് അവളുടെ ചുണ്ടുകളെ പിടിച്ചുവലിച്ചു. വേദനമൂലം അവളുടെ കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകിയെത്തി.
മുറിയപെട്ടു നടക്കുന്ന ശാസോശ്ചാസത്തിനൊപ്പം ബിനീഫ അവനോട് പറഞ്ഞു;
“എ….. ഹെ…. ന്നെ.. വി….. ട്.. ട്..”
മറുപടിയെന്നവണ്ണം പുഞ്ചിരിയോടെ, എന്നാൽ കാമം തിളയ്ക്കുന്ന കണ്ണുകളോടെ അവൻ തന്റെ നാവിനോട് ചേർത്ത് ചുണ്ടുകൾകൊണ്ട് അവളുടെ താടിമുതൽ ചുണ്ടുകൾ കുറുകെ കടന്ന് മൂക്കുവരെ തോർത്തി.
ശേഷം പറഞ്ഞു;
“ചേച്ചി, ഒരുപാടുനാളായി ഞാൻ കൊതിച്ചുനടക്കുന്നു.
എന്തുചെയ്‌തിട്ടും എനിക്കെന്റെ കൊതിയെ പിടിച്ചുനിർത്തുവാൻ
പറ്റുന്നില്ല.
ഞാനൊരു….. ഞാനൊരു യുവഡോക്ടറല്ലേ..
എന്റെ കരിയറിനും ഭാവിക്കും ഈ കൊതിയിങ്ങനെ
വിലങ്ങുതടിയായാൽ….
അത് മൊത്തത്തിൽ പ്രശ്നമാ..
കാത്തിരുന്നു എടുത്ത അവസരമാ ഇത്‌ ചേച്ചീ…
എനിക്ക് വേണം ഇന്ന് ചേച്ചിയെ,
ഇക്കയാണേൽ ഇവിടില്ല, പിള്ളേര് വരുവാൻ വൈകുന്നേരം വരെ സമയം!
രാവിലെ കഴിയുന്നതല്ലേയുള്ളൂ- ഇപ്പോൾ ഒരോപ്പറേഷൻ
സ്റ്റാർട്ട്‌ ചെയ്‌താൽ അത് സമയത്തിനകം കഴിയും..
അല്ലേ ചേച്ചീ,,?!”
കൂസലന്യേയുള്ള അവന്റെയീ വാചകങ്ങളോടൊപ്പം അവളുടെ കണ്ണുനീരുകൾപോലും നിസ്സഹായതയോടെ വീണ്ടും തുടർന്നൊഴുകിത്തുടങ്ങി. ബിനീഫ കൈകൂപ്പി പറഞ്ഞു;
“ദയവുചെയ്ത്… പ്ലീസ്…. എന്നെ വെറുതെ….
എന്നെ കൊല്ലരുത്….
നശിപ്പിക്കരുത്….. പ്ലീസ്…”
ഇടവിട്ട് ചിണുങ്ങിക്കരഞ്ഞു അവൾ വാചകങ്ങൾ പൂർത്തിയാക്കുവാനാകാതെ ബുദ്ധിമുട്ടി, നിസ്സഹായതയോടെ.
“അയ്യോ എന്റെ ചേച്ചീ…
നശിപ്പിക്കുക, പിന്നെ കൊല്ലുക… ഇതൊക്കെ ജീവിക്കുവാനറിയാത്ത
ഏട്ടത്തിമാർക്ക് പറ്റിപ്പോകുന്നതല്ലേ!
ഇക്ക ഒരുദിവസം ചേച്ചിയോടൊപ്പം ബെഡ്‌ഡിൽ കിടന്ന്
അതുമിതുമൊക്കെ കാട്ടിക്കൂട്ടിയാൽ ചേച്ചി നശിക്കുമോ,
അതോ മരിച്ചുപോകുമോ…
ഇക്കയെപ്പോലെ അങ്ങ് കണ്ടാലൊരു പ്രശ്നവുമില്ല.”
അവനിങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും അവളുടെ രോധനം റൂമിലാകെ അലയിട്ട് വർദ്ധിച്ചുവന്നു. അവൾ കണ്ണുകൾ ഇറുക്കിയടച്ചുപോയി- ഇരുട്ടിനെ ദർശ്ശിച്ചെന്നപോലെ.
ഉടനെ അവൻ തുടർന്നു;
“ദേ…. വർത്തമാനമൊക്കെ ഇക്കയോട് മതി.
അപ്പുറത്തെ ഫ്ലാറ്റിലിരുന്ന് കൊതിച്ച് കൊതിച്ച് ഞാനൊരു
പരുവമായി!
ഒരു പ്രശ്നവും വരുത്താതെ ഒന്നും ഉണ്ടാകാതെ
ഞാൻ തിരികെയും പൊയ്ക്കൊള്ളാം.
അതിനുള്ളതെല്ലാം നോക്കീം കണ്ടുമാ ഞാനിങ്ങു വന്നത്.
ദേ… ആ മൊബൈൽ എറിഞ്ഞു പൊട്ടിച്ചതിന് എന്തേലുമൊരു
കള്ളം കണ്ടുപിടിച്ചാൽ മാത്രം മതി ചേച്ചിക്ക്!”
ഇത്രയും പറഞ്ഞ് ജിതിൻ സ്വയം ബലിഷ്ഠനായി, ഒരു ഡോക്ടറിന് മനുഷ്യശരീരമെന്നപോലെ- അതിൽ കാമത്തിന്റെ രൗദ്രഭാവമുൾക്കൊണ്ട് ബിനീഫയെ കൃത്യമായി ഉപയോഗിക്കുവാൻ തുടങ്ങി. ഇരുവരുടെയും പലതരം ശബ്ദങ്ങൾ മത്സരിച്ച് റൂമിലാകെ അടിച്ചമർത്തപ്പെട്ടവയെപ്പോലെ പാറിനടന്നു, സമയം പോകുന്നതിനോടൊപ്പം. അവളുടെ ശരീരമാകെ ദുർബലപ്പെട്ടുവന്നു- അവന്റെ ശരീരത്തിന്റെയാകെ ബലിഷ്ഠതയുടെ മുന്നിൽ.
“….ഏട്ടാ… എനിക്കിനി ജീവിക്കുവാൻ ഏതെങ്കിലുമൊരു
വിശ്വാസം വേണമെങ്കിൽ, എന്റെ ഇക്കയുടെയും പിള്ളേരുടെയും
മുന്നിൽ അന്തസ്സായി നിന്നുകൊടുക്കണമെങ്കിൽ…
അവൻ, അവൻ ഇല്ലാതാകണം…ഏട്ടാ…..”
ബിനീഫ ഇതുപറഞ്ഞു പൊട്ടിക്കരയുന്നത് അലക്സിന്റെ ചെവിയിലേക്ക് തുളഞ്ഞുകയറി.
“….മോളേ, നിനക്ക് ഏട്ടനുണ്ട്… എല്ലാവരുമുണ്ട്..
നിനക്കൊന്നും സംഭവിച്ചിട്ടുമില്ല.
നീ നിവർന്നുതന്നെ നിൽക്കും!
അവന്റെ ആയുസ്സ് അവസാനിക്കുവാൻ ഞാനിനി അവനെ
കാണുന്ന നിമിഷംവരെ കാത്തിരുന്നാൽ മതി.
ധൈര്യമായി പോയി ഉറങ്ങുക.”
മറുപടിയ്ക്ക് കാക്കാതെ ഇത്രയും ദൃഢമായി പറഞ്ഞു ഫോൺ ഓഫ്‌ ആക്കി അവൻ ചാടി എഴുന്നേറ്റു.

3
“ഹൂഹ്…”
ഡോക്ടർ ജിതിൻ വർമയുടെ ഫ്ലാറ്റാകെ ഒരിക്കൽക്കൂടിനോക്കി മനസ്സുമടുത്തെന്നകണക്കെ എസ്. പി. അമർജിത്ത് വിജയ്, ജിതിന്റെ ബോഡിക്കരികെ മുട്ടുകൾ മടക്കിയിരുന്നു- ഇങ്ങനൊരു ശബ്ദം നിശ്വാസത്തോട് ചേർത്തുകൊണ്ട്.
“സാർ”
പിന്നിൽനിന്നുമൊരു വിളികേട്ട് അമർജിത്ത് തലതിരിച്ചു.
“വാർത്ത പതിവുപോലെ കാട്ടുതീയായിക്കഴിഞ്ഞു.
ഇതിപ്പോ…. വിരലിൽ എണ്ണാവുന്നതിനും അപ്പുറത്തേക്ക് എത്താറായി.
ഐ. ജി. സാർ ഇപ്പോൾ കത്തി ജ്വലിച്ചിരിക്കുകയായിരിക്കും!
ഇന്നും നമ്മൾ വെറുതേ ചെന്നാൽ….”
സർക്കിൾ ശിവറാം ആയിരുന്നു- അയാൾ ഇങ്ങനെ പതിയെ പറഞ്ഞു.
“എനിക്ക് കിട്ടാനുള്ളതൊക്കെ ഇവിടേക്ക് പോരുംമുൻപേ കിട്ടി.
ക്രൈംബ്രാഞ്ച് സ്വാധീനമില്ലാതെയായി, മുടന്തമായി എന്നൊക്കെപ്പറഞ്ഞു…..
പുള്ളിക്ക് തലപ്പത്തിരിക്കുന്നവരോടും മാധ്യമങ്ങളോടും സമാധാനം
പറയണം…. അതിനുള്ളൊരു മോട്ടീവേഷനായി കണക്കാക്കി
എത്രയുംവേഗം ഈ സൈക്കോയെ പിടിച്ചുകെട്ടി കൂട്ടിലടക്കണം!”
വാചകങ്ങളിൽനിന്നും വാചകങ്ങളിലേക്ക് കയറി ഇങ്ങനെ മറുപടി നൽകി അമർജിത്ത് എഴുന്നേറ്റു.
“ഫോറൻസിക്കിന്റെ ജോലി തീരാറായി, കൂടെ
മറ്റു ഫോർമാലിറ്റീസും.
പ്രത്യേകിച്ച് ആർക്കുമൊന്നും പറയാനില്ല, പതിവുപോലെ;
തെളിവായും അല്ലാതെയും!
ഫ്ലാറ്റിനു താഴെ മാധ്യമപ്പടയും ആളുകളും തടിച്ചുതുടങ്ങി.
നമുക്കൊന്നുമറിയാത്ത കാര്യത്തിൽ മാധ്യമങ്ങൾക്കും ആളുകൾക്കും
എല്ലാമറിയണം എന്ന പതിവ് നിർബന്ധം…!”
ലക്ഷ്യമില്ലാതെവന്ന, ശിവറാമിന്റെ ഈ വാചകങ്ങൾക്ക് മറുപടിയെന്നവണ്ണം ലക്ഷ്യമില്ലാതെ മെല്ലെ അലഞ്ഞുനടന്നുകൊണ്ട് അമർജിത്ത് പറഞ്ഞു;
“ഇവനൊക്കെ എന്തേലും കുത്തിത്തിരുപ്പ് കാണിച്ചിട്ടുണ്ടാകും!
ഹല്ലാതെ…. ഇതിലൊന്നും കാണില്ല ശിവറാം.
മുകളിലുമല്ല, എന്നാൽ താഴെയുമല്ലാത്തൊരുതരം കേസായതിനാൽ
ഈ ഐ. പി. എസ്. കാരൻ പെട്ടെന്നുമാത്രം പറയാം.
….രാവിലെ ഭാര്യയോടും കൊച്ചിനോടുമൊപ്പം അമ്പലത്തിൽ
പോകാനിരുന്നതാ- അവളുടെ പിറന്നാളാ.
പോലീസല്ലേ….. അവളുടെ മുഖം എപ്പോഴും വീർത്താ ഇരിക്കുന്നത്.”
ഉടനെയൊരു പുഞ്ചിരിയോടെ ശിവറാം പറഞ്ഞു;
“അതിപ്പോ… എല്ലാ പോലീസുകാരുടെയും വീട്ടിൽ ഇതാ സ്ഥിതി.
ചിലർ…. അതൊക്കെയങ്ങു ശീലമാക്കിക്കഴിഞ്ഞാൽ പ്രശ്നമില്ല.”
ഒരുനിമിഷം നിശ്ചലനായശേഷം അമർജിത്ത് പറഞ്ഞു;
“ഒരാളെപ്പോലും ഇവിടേക്ക് ഇപ്പോൾ അടുപ്പിക്കേണ്ട!
ഞാൻ താഴെയെത്തി… ഹാ… പറയാനുള്ളതൊക്കെ പറഞ്ഞിട്ട്
മതി എല്ലാത്തിനും ഇവിടേക്കുള്ള പെർമിഷൻ.”
ഇങ്ങനെയൊരു ഓർഡറിന്റെ അനാവശ്യകത വ്യക്തമാക്കുന്നതുപോലെ ശിവറാം മറുപടി നൽകി;
“സാർ!”
അമർജിത്ത് മെല്ലെ ബോഡിയിലേക്ക് തിരിഞ്ഞുനോക്കി നിന്നു അൽപനേരം. പിന്നെ തുടർന്നു;
“പ്രത്യേകിച്ചിപ്പോൾ എന്ത് പറയാനാ….
അടിച്ചുകൂട്ടി കുത്തി കൊന്നിട്ടിരിക്കുന്നു!
ഇതിപ്പോൾ, ഒരഭ്യാസി സ്വയം പയറ്റു നടത്തുന്നതുപോലെ
ഇതിനിടയ്ക്ക് ഞാനും…
ഇതുവരെയുള്ള ചില്ലറ തെളിവുകൾകൊണ്ടൊന്നും കാര്യമില്ല,
കയ്യോടെ പിടിക്കണം ഇതുചെയ്തവനെ- അല്ലാതെ
അന്വേഷണംകൊണ്ടൊന്നും ഒരു കാര്യവുമില്ല.”
ശിവറാം മറുപടി നൽകി;
“അന്വേഷണം എന്നുതന്നെ താഴെച്ചെന്ന് പറഞ്ഞിടാം സാർ.
എന്നിട്ട് മറ്റുവഴികൾ നോക്കാം നമുക്ക്.”
ചെറുചിരിയോടെ അമർജിത്ത് അയാളെനോക്കി പറഞ്ഞു;
“ഞാനിത്ര താല്പര്യമില്ലാതെ… പ്രതീക്ഷയറ്റവനെപ്പോലെ
സംസാരിക്കുന്നതായി തോന്നിയോ റാമിന്!?
ഇവനെ ഞാൻ പിടിക്കും, എന്റെ കൈയ്യിലേക്ക്തന്നെ വരും കാര്യങ്ങൾ.
ഈ കേസും നൂലാമാലകളും എനിക്ക് കിട്ടിയയൊരു ഗിഫ്റ്റായിട്ടേ
താൽക്കാലമെനിക്ക് കാണുവാനൊക്കൂ…
കാരണം, കേസന്വേഷിക്കുക എന്നതിലുപരി
കൊലയാളിയെ പിടിക്കുക എന്നതാണിനി കാര്യം!
അതിനുള്ള പണിനോക്കണം എനിക്ക്… കറ പുരണ്ടിരിക്കുന്നു.”
ക്രൈംസീനിൽനിന്നും താഴെക്കുചെന്ന ക്രൈംബ്രാഞ്ച് സംഘത്തെ കാത്തിരുന്നത് പതിവുപോലെ മാധ്യമപ്പടകളും ജനങ്ങളുമടങ്ങിയ ഒരു സാഗരമായിരുന്നു.
കൂളിംഗ്ഗ്ലാസ്‌ വെച്ച് പതിവുപോലെയെന്നമട്ടിൽ തങ്ങളുടെ മുന്നിലേക്കെത്തിയ എസ് .പി. അമർജിത്ത് വിജയ് ഐ. പി. എസ് നെ മൈക്കുകളും മൈക്രോഫോണുകളും ഫ്ലാഷുകളും കൃത്രിമകണ്ണുകളും മുന്നിൽനിന്നു സ്വീകരിച്ചു.
“കൃത്യമായൊരു വിവരണം നിങ്ങൾക്ക് നല്കാനാവാത്ത
അവസ്ഥയിലാണ് ഞാനും എന്റെ ടീമും.
ചില പ്രധാന തെളിവുകൾ കിട്ടിയിട്ടുണ്ട്, അതിന്റെ ഫലം
പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടിവരും ഞങ്ങളോടൊപ്പം ഏവരും.
നോ മോർ… നത്തിങ് മോർ..”
വേഗത്തിൽ ഇത്രയുംപറഞ്ഞു ടീമംഗങ്ങളുടെ സഹായത്തോടെ ഏവരെയും വകഞ്ഞുമാറ്റി അമർജിത്ത് പോകുവാൻ തുനിഞ്ഞതും ഒരുപാട് ചോദ്യങ്ങളോടൊപ്പം ഒരു സ്ത്രീശബ്ദം ഉയർന്നുകേട്ടു;
“സാർ, കാത്തിരിക്കുക എന്നതിന് ഇതുവരെ
ഒന്നും ആയിട്ടില്ല എന്നുകൂടി അർത്ഥമില്ല!?
മറുപടി പറയണം സാർ…”
ചോദ്യകർത്താവിന് മുഖംകൊടുക്കണമെന്ന് ഒരുനിമിഷം അവൻ ചിന്തിച്ചെങ്കിലും ആ നിമിഷം കഴിയുംമുന്പേ അവനാ ചിന്തയെ ഉപേക്ഷിച്ചു മുന്നോട്ടു കുതിച്ചു.
“അവശേഷിക്കപ്പെടേണ്ട ഒരു തെളിവിൽ എത്തുമ്പോൾ
ഇവനെ ഞാൻ കുടുക്കും.
എന്തായാലും ഞാനിവനെ വിട്ടുകൊടുക്കുവാൻ പോകുന്നില്ല ഒന്നിനും!”
ദൃഢതയോടെ, തങ്ങളുടെ വാഹനത്തിൽ സഞ്ചരിക്കവേ അമർജിത്ത് പറഞ്ഞു- ആരോടെന്നില്ലാതെ.
അല്പസമയത്തിനകം ഐ. ജി. യെക്കൂടി ഫേസ് ചെയ്യണമല്ലോയെന്ന് മനസ്സിലേക്ക് വന്നതോടെ, അവന്റെ മനസ്സ് സ്വയം ദൃഢതപ്രാപിച്ചു.
“നീ എന്തിനിത് ചെയ്താലും.. ആരെ ചെയ്താലും
എങ്ങനെ ചെയ്താലും..
അത് നീ എനിക്കുവേണ്ടിയുള്ളതായിട്ടാ…..
നിന്നെ ഞാൻ പിടിച്ചിരിക്കും!
ഇതുവരെയുള്ള എന്റെ റാങ്കുകളുടെയും ഞാൻ കരസ്ഥമാക്കിയവയുടെയും
അഭിമാനം കാക്കുവാനല്ല, ഇപ്പോൾ സംപൂജ്യമായിരിക്കുന്ന
അമർജിത്തിനുവേണ്ടി.. വേണ്ടി മാത്രം!”
ഇങ്ങനെ പിറുപിറുത്ത് അവൻ തന്റെ മൊബൈലിൽ- ശ്രദ്ദിക്കാതെ കിടന്നിരുന്ന, ആത്മമിത്രം റോണി തോമസ് ഐ. പി. എസ്. ന്റെ മിസ്സ്കോളിലൊന്നിൽ ചെന്ന് ഗ്രീൻ അമർത്തി.

4
ജിതിൻവർമ്മ ഡോർ തുറന്നതും തന്റെ വലതുകൈയ്യാൽ അലക്സ് അവനെ ആഞ്ഞു അകത്തേക്ക് തള്ളി. ക്ഷണനേരംകൊണ്ട് റൂം ലോക്ക് ചെയ്ത് തന്റെമുന്നിൽ ദേഹമാസകലം കറുപ്പുകളാൽ മറച്ചുനിൽക്കുന്നയാളെക്കണ്ടു ഡോക്ടർ ഞെട്ടി കണ്ണുകൾ മിഴിച്ചുപോയി.
“അനങ്ങുവാൻ നോക്കേണ്ട നീ… താഴെ സെക്യൂരിറ്റി പോലുമില്ല!
നട്ടുച്ചസമയമല്ലേ, എല്ലാവരും ഉണ്ടെങ്കിലും ഒരു ശൂന്യമായ
സമയമാ ഇത്‌ ഡോക്ടർ ജിതിൻ വർമ്മ.”
എന്തിനെങ്കിലുമെന്നപോലെ തുനിയുവാൻതുടങ്ങിയ ജിതിനോട് ഇങ്ങനെ പറഞ്ഞശേഷം ഒന്നുനിർത്തി അലക്സ് തുടർന്നു;
“മുഖം മറയ്ക്കാതെ ഞാനിവിടെ എത്തണമെങ്കിൽ
ആലോചിച്ചുകൂടെ- മുഖം കാണിച്ചു തിരികെ പോകാം
എന്ന ഉറപ്പ് എനിക്കുണ്ടെന്ന്…..”
ക്ഷണനേരത്തിനുള്ളിൽ അവൻ ജിതിനടുത്തെത്തി- അവനെ കഴുത്തിൽ പിടിച്ചു പൊക്കിയെടുത്തു. തന്റെ കരങ്ങൾ ചലിക്കുന്നതിനു മുൻപുതന്നെ മൂർച്ചയേറിയ എന്തോ ഒന്ന്, തന്റെ വയറിലേക്ക് കയറിയത് ഒന്ന് നോക്കിയ ജിതിൻ ഒരു കഠാരയുടെ പിടികണ്ട് ഞെട്ടി.
വായിൽ വായു പിടിച്ചുനിർത്തി കവിളുകൾ വീർപ്പിച്ചെന്നകണക്കെ വല്ലാതായിപ്പോയ മുഖവുമായി ഡോക്ടർ, അലക്സിനെ നോക്കി- അവൻ അല്പം പിന്നോട്ട് മാറിക്കൊണ്ട് പറഞ്ഞു;
“ദിസ്‌ ഈസ്‌ ആൻ ഇൻജെക്ഷൻ..
ആൻ അനസ്തേഷ്യ.
ഐ തിങ്ക്… ഹൗ ലോങ്ങ്‌ യു ക്യാൻ സർവൈവ്..
ഓക്കെ, ലെറ്റ്‌ മി സ്റ്റാർട്ട്‌ മൈ.. ഓപ്പറേഷൻ.. പ്ലീസ്”
ഉടനടി അലക്സ് പാഞ്ഞുവന്ന് ജിതിന്റെ മുഖത്ത് ആഞ്ഞിടിച്ചു. കുത്തേറ്റു വീഴാറായിരുന്ന അവൻ ക്ഷണനേരംകൊണ്ട് നിലംപതിച്ചു. ഒന്നുരണ്ട് നിമിഷങ്ങൾ കഴിന്നതോടെ നിലത്തുകിടന്ന് ഒരു നായയെപ്പോലെ ഡോക്ടർ തന്റെ നാവ് വെളിയിലേക്കിട്ട് കിതച്ചുതുടങ്ങി.
ഇത്‌ ശ്രദ്ദിച്ചു അലക്സ് മെല്ലെ പറഞ്ഞു;
“എന്റെ സമനില ഇനിയും തെറ്റുന്നതിനുമുന്പ് ഞാനൊരു കാര്യം പറയാം.
നിന്നെപ്പോലുള്ളവരെ ഞാനൊരുപാട് കണ്ടിട്ടുണ്ട്-
പ്രഫഷണൽ കോഴ്‌സിന്റെ സിംഹാസനത്തിൽ കയറിയിരിക്കുന്ന
ചെറിയ രാജകുമാരന്മാരായും കുമാരികളായും.
അഞ്ചുവർഷത്തോളം സ്വാതന്ത്ര്യം എന്ന വാക്കുപോലും മറന്ന്
നീയൊക്കെ ചികിത്സ പഠിക്കുമ്പോൾ,
സ്വയം സ്വതന്ദ്രനാകുവാനും സ്വതന്ദ്രയാകുവാനും
കാണിക്കുന്നതൊക്കെ എനിക്ക് നന്നായറിയാം.
അവിടംമുതൽ തുടങ്ങുന്നു നിന്റെയൊക്കെ വളർച്ച..
ഇതിലും വളർച്ചയെത്തിയവർ ധാരാളമുണ്ട് ശുശ്രൂഷ ചെയ്യാൻ,
ചികിൽസ നടത്തുവാൻ….”
ഒന്ന് നിർത്തി അലക്സ് തുടർന്നു;
“…നിനക്കൊക്കെ എന്നതാടാ ഡോക്ടറെ തന്നെ കെട്ടണം എന്നിത്ര
നിർബന്ധം..
ആലോചിച്ചിട്ടുണ്ടോ നീയിതൊക്കെ…!?”
തനിക്കേറ്റ വലിയ പരിക്കിൽ ഏതുതരം അസ്വാസ്ഥ്യം പുറപ്പെടുവിക്കണമെന്ന് സംശയിച്ചെന്നപോലെ ജിതിൻ, പുഞ്ചിരിതൂകി നിൽക്കുന്ന അലക്സിനെ നോക്കിക്കിടന്നു- തിരിച്ചറിയുവാനാകാത്ത ചില അസ്വസ്ഥതകൾ സ്വയമറിയാതെ പുറപ്പെടുവിച്ചുകൊണ്ട്.
“ഹാ…. നിന്നെപ്പോലുള്ള…. നിന്റെ വർഗ്ഗത്തിനോട്
ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.
നിന്റെയൊക്കെ പിള്ളേരും ഭാര്യമാരും ചികിത്സ തുടങ്ങുമ്പോഴാ
നിന്റെ വർഗ്ഗം മര്യാദ പഠിക്കുന്നത്!
ബാഡ് ലക്ക്…. നിനക്കതുവരെ പോകുവാനാകില്ല.
മെഡിസിന് പഠിക്കുന്നവരെയും ഡോക്ടർമാരെയും എനിക്ക് ബഹുമാനമാ..
പക്ഷെ അത് അവർ ചികിത്സിക്കുമ്പോൾ മാത്രം!”
അലക്സ് ഇങ്ങനെകൂടി കൂട്ടിച്ചേർത്തശേഷം അവനെ വീണ്ടും കഴുത്തിനുപിടിച്ചു പൊക്കിയെടുത്തു തന്റെ മുന്നിൽ നിർത്തി. ഡോക്ടർ തളർന്നുനിന്നുകൊടുത്തു.
“നിന്നെക്കുറിച്ചു ഞാൻ കേൾക്കേണ്ടപോലെ കേൾക്കുംവരെ നീ
എന്റെ പ്രശ്നമേ അല്ലായിരുന്നു.
പക്ഷെ, ഇപ്പോൾ നീ എന്റെമാത്രം പ്രശ്നമാണ്.
മനസ്സിലായോ ഞാൻ പറഞ്ഞത് നിനക്ക്…”
ഇങ്ങനെ ജിതിന്റെ മുഖത്തുനോക്കി പറഞ്ഞശേഷം അലക്സ് തന്റെ കരങ്ങൾ പൊടുന്നനെ അയച്ചു. ഡോക്ടർ നിലത്തേക്ക് ഒഴുകിവീണുകിടന്നു. ജിതിന്റെ കൈകാലുകൾ പുളയണമോ വിറയ്ക്കണമോ എന്ന് സംശയിച്ചു പ്രവർത്തനനിരത പ്രകടമാക്കി. അലക്സ് തുടർന്നു;
“നീ, ഒന്നും മനസ്സിലാകാതെ മരിക്കണമെന്നാ
എന്റെ ആഗ്രഹം… അതാ അതിന്റെ ശരി.
ഇല്ലെങ്കിൽ നീയറിഞ്ഞ സുഖങ്ങളൊക്കെ നിന്നെ ജയിപ്പിക്കും.”
ഒന്ന് നിർത്തി അല്പനിമിഷത്തിനകം അവൻ തുടർന്നു;
“…നിനക്കൊരു ബുദ്ധിമുട്ടും ഭാവിയിലേക്ക് ഉണ്ടാവാതെ
ഞാനീ ഓപ്പറേഷൻ ഉടനെതന്നെ പൂർത്തിയാക്കാം ഡോക്ടർ.
ഇനി ഒരുകാര്യത്തിനുപോലും നീ, വായപോലും
തുറക്കില്ല.”
അടുത്തനിമിഷം അലക്സ് രൗദ്രഭാവത്തിൽ വീണ്ടും ജിതിനെ പഴയപടി ഉയർത്തി. തലങ്ങും വിലങ്ങും വിരലുകളിലെണ്ണാവുന്നത്രയുംതന്നെ തവണ, ജിതിന്റെ വയറിൽ തറച്ചിരുന്ന കഠാര ഊരപ്പെട്ട്- അവന്റെ നെഞ്ചിലും പരിസരങ്ങളിലുമാകെ കയറിയിറങ്ങി. നിമിഷങ്ങൾകൊണ്ട് ചലനത പൂർണ്ണമായും നഷ്ടമായി, രക്തമൊലിച്ചുതുടങ്ങിയിരുന്ന ആദ്യത്തെ മുറിവിൽനിന്നുംതുടങ്ങി, മറ്റു മുറിവുകളിലൂടെ രക്തം വാർന്നൊഴുകി ഡോക്ടർ ജിതിൻ വർമ്മ ഹാളിലെ ഫ്ലോറിൽ വീണുകിടന്നു.
സ്വയം നിയന്ത്രിച്ചുനിന്നുപോയപോലെ കൈയ്യിൽ മൂർച്ചയേറിയ കഠാരയുമായി അലക്സ് ഡോക്ടറിന്റെ ബോഡിയെ നോക്കി നിന്നു. തന്റെ കണ്ണുകൾ ഒരുനിമിഷം ഇറുക്കിയടച്ച അലക്സ്, അങ്ങനെ നിൽക്കെത്തന്നെ കഠാര ഭദ്രമായി തന്റെ അരയിൽ ഒളിപ്പിച്ചശേഷം പോക്കറ്റിൽനിന്നും ഒരുപിടി ചില്ലി പൗഡർ എടുത്ത് ബോഡിക്കുമേലെ ഉൾപ്പെടെ ആഞ്ഞുവിതറി.
അലക്സ് മെല്ലെ ഫ്ലാറ്റിന്റെ മെയിൻഡോർ തുറന്നു. വരാന്തയുള്ളത് വളരെ വിജനമായിരുന്നു അപ്പോഴും. അവൻ, താൻ വന്നവഴി തിരികെ നടന്നുതുടങ്ങി, ഡോർ അടച്ചശേഷം. നടന്നുനീങ്ങിക്കൊണ്ടിരിക്കവേ ഒരുനിമിഷത്തേക്ക് അവന്റെ കണ്ണുകൾ തുറന്നില്ല- കാതുകളിൽ ഒരു സ്വരം അവനറിയാതെ മുഴങ്ങി;
“ഏട്ടാ….”
അവൻ തന്റെ കണ്ണുകൾ സ്വയം തുറന്നു. വിജനതയിലൂടെ വേഗത്തിൽ മുന്നോട്ടു ചലിക്കുവാൻ പൂർവ്വാധികമെന്നപോലെ അവന്റെ മനസ്സ് പ്രാപ്തമായി, ആ നിമിഷം. താൻ ചെയ്ത പ്രവർത്തിയെ പൂർണ്ണതയിലേക്കെത്തിക്കുവാൻ മറ്റൊരു പ്രവർത്തിയെ തേടിയെന്നപോലെ അലക്സ് കുതിച്ചു.

5
“ഏട്ടാ…. പോവാണോ…”
എയർപോർട്ടിലേക്ക് ടാക്സിയിൽ കയറുവാൻ തുടങ്ങിയ അലക്സിനോട്, അനുപമ വാടിയ മുഖത്തോടെ ചോദിച്ചു. മറുപടിയായി സമാധാനം വിതറുന്ന പുഞ്ചിരിതൂകിയെന്നപോലെ അവൻ അനുപമയുടെ ഇരുഷോൾഡറുകളിലും പിടിച്ചു പറഞ്ഞു;
“അയ്യേ… പ്രായപൂർത്തിയാകുവാൻപോകുന്ന പെണ്ണിങ്ങനെ
തളർന്നാലെങ്ങനെയാ…
ഊം!? ഇത്രയുംനേരംവരെ മുഖത്ത് ഒന്നുമില്ലായിരുന്നല്ലോ!”
ഒന്ന് നിർത്തി, അവളുടെ കണ്ണുകളിൽനോക്കി അലക്സ് തുടർന്നു;
“മോളേ, നമുക്ക് നമ്മളല്ലേ ഉള്ളൂ.
നമ്മളെ സംബന്ധിച്ചിപ്പോൾ യു. എസ്. ലേക്ക് ഏട്ടന്
പോകുവാൻ പറ്റുക എന്നത് വലിയ കാര്യമല്ലേ!
ഏട്ടന്റെ കൈയ്യിൽ കുറച്ചു പൈസ വന്നാൽ നിനക്കല്ലേടീ
അതിന്റെ ഗമ… ഹേ!?”
ഇതുംപറഞ്ഞു അവൻ തന്റെ കൈവിരലുകളിൽ ബലംകൊടുത്ത് പുഞ്ചിരിയുടെ തോത് വർധിപ്പിച്ചു. ശേഷം, സെന്റ്:മേരീസ് ഓർഫനേജിലെ മദർ സുപ്പീരിയറിനോടും മറ്റു അഭയാർത്ഥികളോടും ഒരിക്കൽക്കൂടി യാത്രകാണിച്ചു ടാക്സിയിലേക്ക് കയറി ഡോർ അടച്ചു.
ഉടനെ, ഓൺചെയ്ത് ശൂന്യമായ ടേബിളിൽ വെച്ചിരുന്ന അലക്സിന്റെ മൊബൈൽ ശബ്ദിച്ചു. അടുത്തനിമിഷംതന്നെ അടച്ചുവെച്ചിരുന്ന തന്റെ കണ്ണുകൾതുറന്നു അവൻ കോൾ എടുത്തു.
തന്റെ തലമുടിയിഴകളിൽ ഇരുകൈവിരലുകളും ഇറുക്കിപ്പിടിച്ചു കമിഴ്ന്നുകിടക്കുകയായിരുന്നു അലക്സ്. പെട്ടെന്നാണ് റൂമിലിരുന്ന അവന്റെ മൊബൈൽ ശബ്ദിച്ചത്! തലയുയർത്തി അവിടേക്ക് നോക്കിയ അവൻ, സ്വയം അവഗണിച്ച് പഴയപടി ബെഡിലേക്കമർന്നു. ദൈർഖ്യം തീരുന്നതുവരെ തുടർന്ന് റിങ് നിലച്ചു. ഉടനടിതന്നെ ഒരിക്കൽക്കൂടി റിങ് അവന്റെ ചെവികളെ തേടിയെത്തി. അലക്സ് പല്ല് ഞെരിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ് മൊബൈലെടുത്ത് നോക്കി- പരിചിതമല്ലാത്തൊരു നമ്പർ- പാതിരാതുടങ്ങിയ സമയം.
അവൻ കോൾ ഓൺ ചെയ്തു;
“ഹ്… ഹ്… ഹേട്ടാ… ത്… ഇ… ഇത്‌ ഞാനാ,
ഞാനാ…
പറഞ്ഞുറപ്പിച്ച സമയത്ത് എന്റെ
കോൾ കാണാത്തതിൽ ഏട്ടനും പിള്ളേരും

വിഷമിച്ചായിരിക്കും, അല്ലേ…
ഭാര്യ… എന്ന പേര് എനിക്കിനി ചുമക്കുവാൻ ത്രാണിയില്ല ഏട്ടാ..
ഞാൻ നശിച്ചു, എന്നെയിവർ നശിപ്പിച്ചു.
ഇനിയൊരു പകൽ എനിക്ക് കാണുവാൻ സാധിക്കുമോ എന്നറിയില്ല…
ഏട്ടൻ ധൈര്യമായിരിക്കണം, പിള്ളേർ… അവരൊന്നും…
എനിക്ക് ഹേട്ടനെ… നമ്മുടെ മക്കളെ ചതിക്കുവാനാകില്ല..
ഹെന്തിനാ.. ഞാൻ വിളിച്ചത്.. ഇപ്പോൾ…
എനിക്കറിയില്ല ഏട്ടാ…
ഏട്ടന്റെ പുതിയ നമ്പർ.. അത് ഓർത്തെടുക്കുവാൻ പാടുപെട്ടു.
എന്റെ ഫോൺ ഇവർ…”
വിങ്ങിപ്പൊട്ടിക്കൊണ്ടുള്ള ഈ വാചകങ്ങൾ ഇത്രയുംകൊണ്ട് പെട്ടെന്ന് നിലച്ചു, ചെറിയൊരു ശബ്ദത്തോടെ- ഉടനെ മറ്റുചില വാചകങ്ങൾ ദൂരെനിന്നെന്നപോലെ അലക്സിന്റെ ചെവിയിലേക്കെത്തി;
“മിസ്സ്‌ സ്നേഹാ ഹരി, എന്റെ ഫോൺ കട്ടെടുത്ത്
ഹരിയോട് ഇതൊക്കെ പറഞ്ഞാൽ…
അയാൾക്കതൊക്കെ നാണക്കേടല്ലേ നാളെ..,
നോർമ്മാ ഗ്രൂപ്പിന്റെ എം. ഡി. നിന്റെ അമ്മാവനുൾപ്പെടയുള്ള
ഞങ്ങൾക്കും കുറച്ചിലല്ലേ അതൊക്കെ…
ഇതൊക്കെയൊന്ന് കണ്ണടച്ചാലെന്താ…ബിസിനസ് ടൂറെന്നൊക്കെ പറഞ്ഞാൽ
ഇതൊക്കെയാ…, ഇത്‌ ചുമ്മാ….
നിന്റെ അമ്മാവനെ ഞാനൊന്ന് കാണട്ടെ ഇപ്പോൾ, അയാൾ കാര്യം
കഴിഞ്ഞ് വെറുതെ അപ്പുറത്ത് വിശ്രമിച്ചിരിക്കുവാന്നേ…!
കുടുംബത്തിൽ പിറന്നവളെ പിടിച്ചു സെക്രട്ടറി ആക്കിയിട്ട്…”
മദ്യലഹരിയുടെ തലപ്പത്തുനിന്നെന്നവണ്ണമുള്ള ഈ വാചകങ്ങൾ ഉടനെ അല്പം ഉച്ചത്തിൽ അലക്സിന്റെ ചെവിയിലേക്കടുത്തുവന്നു;
“…നീ…ഇത്‌ കെട്ടിയോന് തന്നെയാണോ വിളിച്ചത്…ഹേ,
നമ്പർ വല്ലതും മാറിയാൽ. നാളെ,
നാളെ ഞാൻ മാമയാണെന്ന്…ഞാൻ മാമയാകും,
പറഞ്ഞേ…”
വാചകം അവസാനിക്കുന്നതിനു മുൻപേ കോൾ കട്ടായി- വാചകങ്ങളുടെ ഉടമ കട്ടുചെയ്തതാണെന്നവിധത്തിൽ.
ഫോൺ ചെവിയിലിരിക്കെത്തന്നെ എന്തുചെയ്യണമെന്നറിയാതെ അലക്സ് ഉഴറി. അടുത്തനിമിഷം അവൻ മൊബൈൽ ടേബിളിൽ വെച്ച് പഴയപടി തന്റെ തലമുടിയിഴകളിൽ പിടിമുറുക്കി ബെഡ്‌ഡിലേക്ക് ഇരുന്നുപോയി. നിമിഷങ്ങൾ കഴിയുന്തോറും അവന്റെ മനസ്സ് നിയന്ത്രണാതീതമായിക്കൊണ്ടിരുന്നു. അടുത്തൊരുനിമിഷം ആ വലിയ വീട്ടിലിരുന്ന് അവൻ ഉച്ചത്തിൽ അലറി. ശേഷം ഉറക്കെ കരഞ്ഞുകൊണ്ട് തന്റെ ബെഡ്‌ഡിലേക്ക് മലർന്നുചായ്ഞ്ഞുകിടന്നു.
നിമിഷങ്ങൾക്കുള്ളിലെന്നപോലെ, തന്റെ മൊബൈൽ റിങ് ചെയ്യുന്നത്കേട്ട് മയക്കത്തിൽനിന്നും അവൻ ചാടിയെഴുന്നേറ്റു. അവസാനം തന്റെ ഫോണിലേക്കുവന്ന നമ്പർ വീണ്ടും കണ്ട് അലക്സ് കോൾ എടുത്തു;
“നിങ്ങളാരാണെന്ന് എനിക്കറിയില്ല….
ഞാൻ പറഞ്ഞതുമുഴുവൻ മനസ്സിലായെങ്കിൽ,….
ഞാൻ ജീവനോടെ ഇനിയില്ല എന്നറിഞ്ഞാൽ എന്റെ ഭർത്താവിനെ
ഈ കാര്യങ്ങളൊക്കെ നിങ്ങൾ ധരിപ്പിക്കണം- അദ്ദേഹത്തെ
ഞാൻ തേടിയിരുന്നുവെന്ന് ആ പാവം അറിയട്ടെ.
ഇന്നലെ എന്ന നശിച്ച ദിവസംതന്നെ രാവിലെ അദ്ദേഹം സിം മാറിയതിനാൽ
നമ്പർ എന്റെ ഓർമയിൽനിന്നും എടുത്ത് വിളിച്ചപ്പോൾ മാറിവന്നതാണ് നിങ്ങൾക്ക്.
എന്നെ ഉപയോഗിച്ച് മടുത്തു എല്ലാവരും മയക്കത്തിലാ ഇവിടെ.
എന്റെ ഭാഗത്തുനിന്നും ചിന്തിച്ചുനോക്കിയാൽ എനിക്കിങ്ങനെയെ
പറയാനൊക്കൂ…
ഇനി എനിക്ക് എന്റെ ഏട്ടനെ വിളിക്കുവാൻ ധൈര്യമില്ല..
അവസാനധൈര്യവും എന്നിൽനിന്നും ചോരപ്പെട്ടു..”
വിങ്ങലോടെ സ്ത്രീശബ്ദം ഇങ്ങനെ പറഞ്ഞുനിർത്തി. ഉടനെ, കണ്ണുകളടച്ച് ഇവയെല്ലാം കേൾക്കെ തന്റെ മനസ്സിനുകൂടി ചെവികൊടുത്തുകൊണ്ടിരുന്ന അലക്സ് മറുപടി നൽകി;
“നിങ്ങൾ വിളിക്കേണ്ടിടത്തോട്ട് തന്നെയാ വിളിച്ചത്..”
ഒന്നുനിർത്തി അവൻ തുടർന്നു;
“എന്നെ വിശ്വസിച്ചാൽ,
നിങ്ങൾക്ക് ഒന്നും സംഭവിക്കാത്തതുപോലെ തിരികെ വീട്ടിലേക്ക് പോകാം-
ആരും ഒന്നും അറിയേണ്ട.
നിങ്ങളെ നശിപ്പിച്ചവനുൾപ്പെടെ ഇനി ആയുസ്സുണ്ടാവില്ല.
ഞാൻ വാക്ക് പാലിച്ചാൽ, നിങ്ങളെപ്പോലുള്ള ഒരാൾക്ക് ഈ നമ്പർ കൈമാറുക. ശേഷം സ്വസ്ഥമായി ജീവിക്കുക…”
ഇത്രയും പറഞ്ഞു കോൾ കട്ട്‌ ചെയ്ത് അലക്സ്, അലറിക്കൊണ്ട് തന്റെ ഫോൺ നിലത്തേക്കെറിഞ്ഞു.

6
പതിവുപോലെ രാവിലെ ‘നോർമ്മാ’ ഗ്രൂപ്പിലെത്തിയ സ്നേഹയ്ക്ക് അമ്മാവൻ ഹരീന്ദ്രവർമ്മയുടെ വിളിവന്നു- ക്യാബിനിലേക്ക് ചെല്ലുവാൻ. അവൾ തന്റെ ക്യാബിനിൽ ചെയറിലിരുന്നുകൊണ്ട്, വർദ്ധിച്ചുവന്ന തന്റെ ഹൃദയമിടിപ്പ് കേട്ടിരിക്കെത്തന്നെ ചിന്തിച്ചു;
‘ആദ്യമേ വിചാരിച്ചതാ ഒഴിഞ്ഞുമാറാമാകുമെന്ന്..
ഓരോ തവണ… ഓരോ തവണ കഴിയുമ്പോഴും വിചാരിക്കും-
ഇനി ഒഴിഞ്ഞുമാറാം എന്ന്.
പക്ഷെ, സ്വന്തം അമ്മാവൻ… അമ്മായിയും പിള്ളേരുമൊക്കെ എങ്ങനെ സഹിക്കുമിത്!?
എങ്ങനെ അന്ന് ഹരിയേട്ടനോട് പറയും… വീണ്ടും ഒരെത്തുംപിടിയും കിട്ടാതെ…
ജോലി വേണ്ടെന്നുവെച്ചാലും കാര്യങ്ങൾ സമമാണ്.’
അവൾ പല്ലുകൾ പതുക്കെ ഇറുമ്മിക്കൊണ്ട് തന്റെ ചെയറിൽ ഒരിക്കൽക്കൂടി ഉറച്ചിരുന്നു. അല്പസമയം കഴിഞ്ഞില്ല, അറ്റൻഡർ മുഖേന ഹരീന്ദ്രവർമ്മയുടെ വിളി വന്നു.
ദേഷ്യഭാവത്തോടും വർദ്ധിച്ച ഹൃദയമിടിപ്പോടുംകൂടി സ്നേഹ തന്റെ സാരി നേരെയാക്കി എഴുന്നേറ്റ് ക്യാബിനിൽനിന്നും നടന്നു.
‘സെക്രട്ടറിയെ ഡിസ്കഷന് വിളിക്കുവാന്നാ എല്ലാവരുടെയും ധാരണ!
അകത്തെന്താണ് നടക്കുന്നതെന്ന് ആർക്കെങ്കിലും അറിയണോ!?’
ഇത്രയുമവൾ ചിന്തിച്ചപ്പോഴേക്കും വർമയുടെ ക്യാബിനെത്തി. തല ചെറുതായൊന്ന് കുനിച്ചുകൊണ്ട് സ്നേഹ ഡോർ തുറന്ന് അകത്തേക്ക് കടന്നുചെന്നു.
കാമപരവേശം കേറുന്നതിന് തൊട്ടുമുൻപുള്ള തരംകണക്കെയുള്ളൊരു നോട്ടം തന്റെ ചെയറിലിരുന്ന് ഹരീന്ദ്രവർമ്മ സ്നേഹയെ നോക്കി- അവൾ ഒന്നും മിണ്ടാതെ നിൽപ്പാണ്. അയാൾ മെല്ലെ എഴുന്നേറ്റ് പതിവുപോലെ അവളുടെ അടുത്തേക്ക് ചെന്നു. ശേഷം, ഒരുനിമിഷം അവളെ ആകെയൊന്ന് നോക്കി. മടിച്ചുനിൽക്കുകയാണെന്നവിധത്തിൽ നിൽക്കുന്ന സ്നേഹയെ അയാൾ തന്റെ ഇടതുകരംകൊണ്ട് തന്നിലേക്ക് ചേർത്തശേഷം മെല്ലെ അവളുടെ വയറിനു ഇടതുവശത്ത് ഇടുപ്പിൽ തന്റെ വലതുകൈ വെച്ചു. തൊലിയുരിഞ്ഞുപോകുന്നകണക്കിനെ അവൾ കണ്ണുകൾ ഇറുക്കി മുഖംകോച്ചി നിന്നുപോയി. ആ ക്ഷണം അയാളുടെ വലതുകൈ വയറിൽ നന്നായമർന്നു- അയാൾ തന്റെ മൂക്കിനാൽ അവളുടെ കഴുത്തിന്റെ ഇടതുഭാഗത്തുനിന്നും ഗന്ധം വലിച്ചെടുത്തുകൊണ്ട് അവിടെ അമർത്തി ചുംബിച്ചു. അപ്പോഴേക്കും അവൾ അയാളെ തള്ളിമാറ്റി പിറകോട്ടു നീങ്ങി.
അയാളൊന്ന് കണ്ണുകളടച്ച് ശ്വാസംവിട്ടശേഷം അവളോടായി പറഞ്ഞു;
“നാളെ വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ട്, ചെന്നൈ.
റെഡിയായിക്കോ വേഗം.”
സ്നേഹ പതിവുപോലെ, ഒരക്ഷരം പോലും പറയാതെ തലകുനിച്ചു വേഗത്തിൽ ക്യാബിനിൽനിന്നും പോയി. തന്റെ ക്യാബിനിലെത്തി ഒരു ദീർഘനിശ്വാസത്തോടെ വാഷ്ബേസണിൽനിന്നും ജലം മുഖത്തേക്ക് തെറിപ്പിച്ചുകൊണ്ടിരുന്നു, അവൾ പതിവുപോലെ.
രാത്രിയായി ഓഫീസിലെ അവസാന എംപ്ലോയിയും പോയശേഷം സ്നേഹ, ഹരീന്ദ്രന്റെ ചെന്നൈ മീറ്റിങ്ങിനെക്കുറിച്ച് തിരക്കുവാനായി തന്റെ ക്യാബിനിൽനിന്നും അയാളുടെ ക്യാബിനിലേക്ക് ചെന്നു.
“സമയം പത്തുപോലും ആയില്ലല്ലോ…
ഒന്ന് വെയിറ്റ് ചെയ്യ് തൽക്കാലം.
ഞങ്ങൾക്ക് കുറച്ചു കാര്യങ്ങളിവിടെ ഉണ്ട്.”
അവളെ കണ്ടപാടെ, തന്റെ ടേബിളിനു വശത്തും മുന്നിലുമായിരുന്നിരുന്ന മറ്റു നാലുപേരേയുംചൂണ്ടി ഹരീന്ദ്രവർമ്മ ഇങ്ങനെ പറഞ്ഞു.
അവൾ, അവരുടെ ഊറിയ ചിരികൾ വകവെയ്ക്കാതെ തന്റെ ക്യാബിൻ ലക്ഷ്യംവെച്ചു.
ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴേക്കും പിറകെ-പിറകെ ഹരീന്ദ്രന്റെ അതിഥികൾ നാലുപേരും തിടുക്കംഭാവിച്ചു സ്നേഹയുടെ ക്യാബിനിലേക്കെത്തി. അവൾ എഴുന്നേറ്റപ്പോഴേക്കും അവർ ബലമായി അവളെ പിടിച്ചുകൊണ്ടു ക്യാമ്പിന് വെളിയിലേക്ക് നടന്നു. കുതറുവാനും നിലവിളിക്കുവാനും തുടങ്ങിയ അവളുടെ വായ ഒരുവൻ മുറുകെ പൊത്തിയടച്ചുപിടിച്ചു.
ക്യാബിനിലിരുന്നിരുന്ന ഹരീന്ദ്രവർമയുടെ മുന്നിലൂടെ അവളെ അവർ ബാത്റൂമിലേക്ക് കൊണ്ടുപോയി. അവിടെനിന്നും ഷവർ തുറന്ന് അവർ അവളെയാകെ പിടിച്ചുനിർത്തി നനച്ചശേഷം പിടുത്തംവിടാതെ വലിച്ചിഴച്ച് ക്യാബിനിനരികിലെ ബെഡ്റൂമിലേക്ക് കൊണ്ടുവന്ന് ബെഡ്‌ഡിലേക്കിട്ടു. അവർ പിന്തിരിഞ്ഞുപോകുവാൻ തുനിയവെ അവൾ ചാടിയെഴുന്നേറ്റ് ഓടുവാൻ ശ്രമിച്ചു. പക്ഷെ, അതിദയനീയമായി ആ നാൽവർസംഘത്തിന് മുൻപിൽ അവൾ പരാജയപ്പെട്ടു. അവർ വീണ്ടും അവളെ പിടിച്ചു ബെഡ്‌ഡിൽ കിടത്തി. അപ്പോഴേക്കും ഹരീന്ദ്രവർമ്മ റൂമിലേക്കെത്തി.
ബെഡ്‌ഡിൽക്കിടന്നു കുതറുന്ന സ്‌നേഹയെനോക്കി അയാൾ പുഞ്ചിരിച്ചു. അപ്പോഴേക്കും മറ്റു നാലുപേരും അവളുടെ കൈകാലുകൾ ഓരോവശത്തേക്കും വലിച്ചുപിടിച്ചു. വർമ്മ റൂമിലെ ഹോം തീയേറ്റർ ഓൺ ചെയ്തുവെച്ചു, അവളുടെ നിലവിളിയൊരു ശല്യമാണെന്നുതോന്നിയതോടെ. അതിൽനിന്നും ഉയർന്നുകൊണ്ടിരുന്ന ഗാനത്തിന്റെ അകമ്പടിയിൽ അയാൾ പഴയപടി അവളെനോക്കി ഒരിക്കൽക്കൂടി പുഞ്ചിരിച്ചു.
അടുത്തനിമിഷം ഒരു ഭ്രാന്തനെപ്പോലെ അയാൾ അവളിലേക്ക് ഇഴഞ്ഞുകയറി. നാൽവർസംഘം അവളെ പിടിച്ചുവച്ചിരിക്കെ അയാൾ തന്റെ കണ്ണിൽ കണ്ടതും കൈയ്യിൽ കിട്ടിയതുമെല്ലാം അവളുടെ ദേഹത്തുനിന്നും വലിച്ചുപറിച്ചെടുത്തുതുടങ്ങി. അവളുടെ കണ്ണുകളിൽനിന്നും കണ്ണുനീരൊഴുകിത്തുടങ്ങി. അത് ശ്രദ്ദിച്ചെന്നവണ്ണം വർമ്മ പറഞ്ഞു;
“നിന്റെയീ അമ്മാവനെ, അമ്മായി വല്ലാതെ മടുപ്പിച്ചു തുടങ്ങിയപ്പോഴാ
നീയൊരു മോഹമായി എന്റെ മനസ്സിൽ കയറിയത്!
ഇത്രയുംകാലം ഈ അവസരം എനിക്ക് തരപ്പെടുത്തുവാൻ
എന്തേ കഴിഞ്ഞില്ല, എന്തേ തോന്നിയില്ല എന്നാണ്
ഇപ്പോൾ എനിക്ക് തോന്നുന്നത്…!
ഹാഹ്…അമ്മായിയെ കുറ്റംപറയുവാൻ പറ്റില്ല.
ഒരുപ്രായം കഴിഞ്ഞാൽ ഇങ്ങനെയൊക്കെയാ….”
മദ്യലഹരിയിലെന്നവണ്ണം അയാളിങ്ങനെ പറഞ്ഞുനിർത്തിയപ്പോഴേക്കും മറ്റു നാലുപേരും ലഹരിയടങ്ങി ചിരിച്ചു. താൻ നശിക്കുവാൻ പോകുന്ന ഈ നേരത്ത് എന്താണ് പറയേണ്ടത് എന്നറിയാതെ സ്നേഹ കുഴങ്ങിയനിമിഷം അയാൾ തുടർന്നു;
“പിന്നൊരു….. എന്താ പറയുക,
ഇങ്ങനൊരവസരത്തിൽ ഈ നാലെണ്ണം പെട്ടുപോയി.
ആ സ്ഥിതിക്ക് ഇവർക്കുകൂടി ഷെയർ കൊടുക്കാതെ
എങ്ങനെയാ ഞാൻ ബിസിനസ്സ് നടത്തുക!?
നീ പേടിക്കുവൊന്നും വേണ്ട, ബിസിനസ്സിൽ ബന്ധങ്ങളോ
സെന്റിമെന്റ്‌സോ അങ്ങനെയുള്ള വകുപ്പുകളൊന്നുമില്ല-
ലാഭംതന്നെ ലക്ഷ്യം.
മനസ്സിലായോ…. വിതയ്ക്കുക, എന്തിനാ?!
ഇരട്ടികൊയ്തെടുക്കുവാൻതന്നെ.
ചെന്നൈ മീറ്റിംഗ് കോപ്പ് എന്നൊക്കെ ഞാൻ പറഞ്ഞത്
വെറും നുണയാ, നിന്നെ ഇവിടെവെച്ച് ഒന്ന് ബിസിനസ്സ് ചെയ്യുവാൻ!
ഞാൻ നോക്കട്ടെ…”
ഇത്രയും പറഞ്ഞാനന്ദിച്ചുകൊണ്ട്, കരഞ്ഞുനിലവിളിച്ചുതുടങ്ങിയ സ്നേഹയിലെ എന്തോ കണ്ടെന്നപോലെ കണ്ണുകൾ മിഴിപ്പിച്ച് വർമ്മ അവളുടെ ശരീരത്തിലേക്ക് ആഴ്ന്നു. ഇതേസമയം പശ്ചാത്തലമെന്നപോലെ മറ്റു നാലുപേരും തങ്ങൾ പിടിച്ചുവച്ചിരിക്കുന്നവ വിടാതെ, പൊട്ടിച്ചിരിച്ചു.

7
എസ്. പി. അമർജിത്ത് വിജയ് യുടെ ക്യാബിനിലേക്ക് കോൺസ്റ്റബിൾ സലസിത രാജീവ്‌ അനുവാദത്തോടെ എത്തി. തന്നെ ആകെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന തുടർച്ചയായ കൊലപാതകങ്ങളുടെ പിറകെ, മനസ്സിനെ പായിച്ച് ഇരിക്കുകയായിരുന്നു അവൻ.
“എന്താ പ്രത്യേകിച്ച് പറയാനുണ്ടെന്ന് പറഞ്ഞത്…?
ഇരിക്കൂ…”
അവൻ അനുവാദം നൽകിയതോടെ, അവനഭിമുഖമായി ചെയറിലിരുന്ന് സലസിത സംസാരിച്ചുതുടങ്ങി;
“സാർ, പ്രധാനപ്പെട്ടൊരു ന്യൂസ്‌ താരനുണ്ട് സാറിന്.
ഇത്‌ ചിലപ്പോൾ നമ്മുടെയെല്ലാം നിറത്തിന്റെ മാനം ഒരുപോലെ കാക്കും.”
അമർജിത്ത് അവരുടെ മുഖത്തേക്ക് തുറിച്ചുനോക്കിയിരുന്നു, തനിക്കർഹതപ്പെട്ടതെന്തോ കിട്ടാനുണ്ടെന്ന ഭാവത്തോടെ.

“….സർ, രണ്ടുദിവസം മുൻപ് എന്റെ ഭർത്താവിന്റെ
സഹോദരിക്ക് ഒരു ഞരമ്പുരോഗിയിൽനിന്നും വളരെ
മോശമായൊരു പെരുമാറ്റമുണ്ടായി.
പൊതുസ്ഥലത്തായിരുന്നതിനാലും പൊതുവേ പ്രതികരണശേഷി
കുറഞ്ഞവളുമായിരുന്ന അവൾ വിഷമിച്ചുപോയ സമയം
അവൾക്ക്, പരിചയമില്ലാത്തൊരു സ്ത്രീ ഒരു നമ്പർ നൽകി..”
കോൺസ്റ്റബിളിന്റെ വാചകങ്ങൾ ഇത്രയുമായപ്പോഴേക്കും അമർജിത്ത് തന്റെ കീഴ്ചുണ്ട് മേൽപ്പല്ലുകളാൽ കടിച്ചിരുന്നു.
“…രാത്രികാലങ്ങളിൽ പന്ത്രണ്ടുമണിക്കുശേഷം ഈ നമ്പറിൽ
സ്വന്തം ചേട്ടനാണെന്നുകരുതി വിളിച്ച് ഇത്തരം വ്യക്തികൾക്കെതിരെ പരാതി പറഞ്ഞാൽ ഫലമുണ്ടാകുമെന്ന് സ്വകാര്യമായി ആ സ്ത്രീ
അവളോട്‌ പറഞ്ഞു.
പകച്ചുനിൽക്കുന്ന അവളുടെ കൈകളിലേക്ക് നമ്പർ നൽകി
ആ സ്ത്രീ എവിടെയോ മറഞ്ഞു.”
സലസിത ഇത്രയും പറഞ്ഞുതീർന്നില്ല, ഉടനടി അമർജിത്ത് തന്റെ ചെയറിൽനിന്നും ചാടിയെഴുന്നേറ്റു. ശേഷം ഉച്ചത്തിൽ ചോദിച്ചു;
“ആ നമ്പർ എവിടെ….?!”
ഒരു കടലാസുകഷണത്തിൽ എഴുതിയ പത്തക്കങ്ങൾ കോൺസ്റ്റബിൾ സലസിത എഴുന്നേറ്റുനിന്ന് അവനുനേർക്ക് നീട്ടി.
അത് കൈകളിൽ വാങ്ങിച്ചയുടൻ മുകളിലേക്കുനോക്കി ആർത്തുചിരിച്ചുകൊണ്ട് അമർജിത്ത് തന്റെ ചെയറിൽ ഇരുന്നു. ചിരികേട്ടെന്നവണ്ണം ക്യാമ്പിന് പുറത്തുണ്ടായിരുന്ന സർക്കിൾ ശിവറാം അകത്തേക്കെത്തി നോക്കി. അതുശ്രദ്ദിച്ച അമർജിത്ത് അയാളോടായി പറഞ്ഞു;
“കേട്ടോ ശിവറാം.
കൊലയാളി കേസുമായി എന്റെയടുത്തെത്തിയിരിക്കുന്നു.”
ശിവറാം, മനസ്സിലാക്കുവാനെന്നവണ്ണം അകത്തേക്കെത്തി. അമർജിത്തിന്റെ ഭാവമാറ്റംകണ്ട് ഇതിനിടയിൽ സലസിത പറഞ്ഞു;
“സർ, അവൾക്കോ ഒന്നും… കുഴപ്പമൊന്നും ഉണ്ടാകരുത്.
അലേർട്ടായിരിക്കുവാൻ സർ തന്ന നിർദ്ദേശമനുസരിച്ച്
ഞാനിതുമായി ഇവിടെ വന്നതാണ്.
ഇതാണ് നല്ലൊരു വേദി എന്നെനിക്ക് തോന്നിയതിനാലാണ്
ഇവിടേക്ക് വന്നു ഇവ സാറിനോട് പറയുന്നത്.”
ഉടനെ ചിരിയോടെ അമർജിത്ത് പറഞ്ഞു;
“ധൈര്യമായി തിരിച്ചു പൊയ്ക്കോ! ആരും ഒന്നും അറിഞ്ഞിട്ടില്ല
എന്ന് കരുതിയാൽ മതി.
ഇത്‌ എനിക്ക് കിട്ടാനുള്ളത് കിട്ടിയതായി ഞാനും കരുതിക്കൊള്ളാം.
ഓക്കെ. യു മെയ് ഗോ..
എനിക്ക് സമയമായി!”
ഇത്രയും പറഞ്ഞുകേട്ടശേഷം പ്രോട്ടോകോൾ നിർവ്വഹിച്ചു സലസിത പുറത്തേക്ക് പോയി. ഈ നിമിഷങ്ങളിലത്രയും അമർജിത്ത് ചിരിയോടെ ശിവറാമിന്റെ മുഖത്തേക്ക് നോക്കിനിന്നു. ശേഷം തുടർന്നു;
“ഓരോ കൊല കഴിയുമ്പോഴും തെളിവുകൾ നമ്മളെ നിശ്ചലരാക്കി,
നമ്മൾ ബലിയാടുകളാകുമ്പോൾ ഞാനെപ്പോഴും
പറയുമായിരുന്നില്ലേ ശിവറാം, ഒരു ഭ്രാന്തനെപ്പോലെ…
അവൻ എനിക്കുള്ളതാ- ഈ കേസ് എന്റെ കൈയ്യിലേക്ക്തന്നെ
വരുമെന്ന്…
എന്നിലെ ഭ്രാന്തനിപ്പോൾ തൃപ്തിയടഞ്ഞിരിക്കുന്നു.
അവനിലേക്ക് നേരിട്ടെത്തുവാൻ നമുക്കൊരു പാലം
അവൻതന്നെ ഇട്ടുതന്നിരിക്കുന്നു.”
ഇത് പറയുന്നതിനൊപ്പം തന്റെ കൈയിലിരുന്ന കടലാസുകഷണം അവൻ ശിവറാമിനുനേരെ ഉയർത്തിക്കാണിച്ചു.
കൃത്യമായൊരു വിവരണത്തിന് ഇനിയും സാധ്യതയുണ്ടെന്നവിധത്തിൽ മുഖവുമായി നിന്നുപോയ ശിവറാമിനോട് അവൻ തുടർന്നു പറഞ്ഞു;
“എല്ലാം വിശദ്ദമായി പറയാം ശിവറാം.
തൽക്കാലം ഞാനൊന്ന് തൃപ്തനാകുവാനുള്ള വഴി തുടങ്ങട്ടെ.”
പുഞ്ചിരിയോടെ ഇത്രയും പറഞ്ഞുകൊണ്ട് ശിവറാമിന്റെ തോളിൽ തട്ടിയശേഷം അവൻ തന്റെ മൊബൈലെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു;
“എടാ റോണീ, ഞാനവനെ പിടിക്കുവാൻ പോകുവാ.
കുറച്ചുകാര്യങ്ങൾ ആലോചിച്ചൊന്ന് എക്സിക്യൂട്ട് ചെയ്യണം.
നിന്റെ അകമഴിഞ്ഞ ഹെൽപ്പെനിക്ക് വേണ്ടിവരും, ഷുവർ.
അല്ലെൽത്തന്നെ, എന്റെ ആത്മമിത്രത്തോടല്ലേ.. എന്റെ
ആത്മാവിനോടല്ലേ എനിക്ക് കൂട്ടുചേരുവാൻ പറ്റൂ.”
ധൃതിയിൽ ഇത്രയും പറഞ്ഞൊപ്പിച്ച അമർജിത്തിന്, തിരികെയുള്ള മറുപടി ഒരുനിമിഷം ശ്രദ്ദിക്കേണ്ടിവന്നു. ശേഷം അവൻ തുടർന്നു പറഞ്ഞു;
“എടാ, എല്ലാം ഞാൻ പറയാം… ഞാനങ്ങു വരട്ടെ!
അതുവരെയൊന്ന് ക്ഷമിച്ചാൽമാത്രം മതി.
നിനക്കറിയാമല്ലോ, എന്റെ എഫിഷ്യൻസിയെ വെല്ലുവിളിച്ച്..
എന്റെ അഭിമാനമാകെ ഉരിഞ്ഞുകളഞ്ഞ ഈ കേസ്- ഇതെനിക്ക്
ഒറ്റക്കുതന്നെ തീർക്കണം.
എസ്. പി. അമർജിത്ത് വിജയ് ഐ. പി. എസ്. ആയല്ല,
ആത്മാഭിമാനത്തിനു മുറിവേറ്റ വെറും അമർജിത്ത് വിജയ് ആയി.
എടാ, പോയ അഭിമാനം എനിക്കിനി തിരികെ കിട്ടിയില്ലേലും
പ്രശ്നമില്ല… ഇത്‌ ചെയ്തുകൂട്ടിയത് എനിക്കിട്ടാ,
എന്റെ മാനത്തിനേറ്റ മുറിവ് ഞാൻ
സ്വകാര്യമായിത്തന്നെ ഉണക്കും.
പക്ഷെ… പക്ഷെ അതിനെനിക്ക് നിന്നെ വേണം-
മറ്റാരെയും പകരംവെക്കുവാൻ എനിക്കില്ലാത്ത എന്റെ ഉറ്റമിത്രം
റോണി തോമസ് ഐ. പി. എസ്.
ഞാൻ വരുവാ നിന്റടുത്തേക്ക്…”
അമർജിത്ത് ഇത്രയുംപറഞ്ഞു കോൾ കട്ട്‌ ചെയ്തപ്പോഴേക്കും, ശിവറാം തലതാഴ്ത്തി വാചകങ്ങൾ ചികഞ്ഞു എല്ലാം മനസ്സിലാക്കുകയായിരുന്നു.

8
“ബിസിനസ്സ് സംസാരിക്കുവാനെന്നുംപറഞ്ഞുവന്നിട്ട്…
ഹ്… ഹ്… നിന്നെ ഞാൻ കാണിച്ചുതരാമെടാ…”
അലക്സിന്റെ കൈയിൽനിന്നും തലങ്ങും വിലങ്ങും പ്രഹരമേറ്റ് തന്റെ ക്യാബിനിലെ ഫ്ലോറിൽ വീണിരിക്കെ ഹരീന്ദ്രവർമ്മ വേദന കടിച്ചമർത്തി ഇങ്ങനെ അലറി.
അലക്സ് ഉടനെ ചുറ്റുമൊന്ന് നോക്കിയശേഷം അവിടെ കിടന്നിരുന്നൊരു ചെയർ എടുത്ത് അയാളുടെ തലയിൽ ശക്തിയോടെ അടിച്ചു. വായിലൂടെ രക്തം മെല്ലെ ഒലിപ്പിച്ച് വർമ്മ ചലനമറ്റതുപോലെ കിടന്നുപോയി. അലക്സ് അയാളെ തന്റെ കറുത്ത ഗ്ലൗസണിഞ്ഞ കൈകളുപയോഗിച്ച് വലിച്ചുകൊണ്ട് വശത്തായുള്ള ബെഡ്റൂമിലേക്ക് കൊണ്ടുപോയി, എടുത്ത് ബെഡ്‌ഡിൽ കിടത്തി. അയാൾ പാതിമരിച്ചെന്നപോലെ അവന്റെ മുഖത്തേക്കുനോക്കി കിടന്നു.
“ചില കാര്യങ്ങൾ സെക്യൂർ ആക്കുവാൻ എനിക്കിങ്ങനെയൊക്കെ
ചെയ്തേ പറ്റൂ, സോറി മിസ്റ്റർ ഹരീന്ദ്രവർമ്മ.
നുണയുംപറഞ്ഞു ഞാനീ രാത്രിസമയം ഇവിടെ നിന്റെയടുക്കൽ
വന്നത് നിന്നെ എന്നെന്നേക്കുമായി ഈ ലോകത്തിൽനിന്നും
വിറ്റഴിക്കുവാനാ….
നീ എന്ന പ്രോഡക്റ്റ് ഇനിയും വിൽക്കാതിരിക്കുന്നതിൽ
അർത്ഥമില്ല.
ഊം… ഇതൊരു ബിസിനസ്സല്ലേ…
ഇത്‌ സംസാരിക്കുവാനാ ഞാൻ വന്നത്!”
അലക്സ് ഇത്രയും പറഞ്ഞുനിർത്തിയതും അയാൾ ബെഡ്‌ഡിൽനിന്നും തന്റെ ഉള്ള ആരോഗ്യത്തോടെ എഴുന്നേൽക്കുവാൻ ഭാവിച്ചു. എന്നാൽ ചെയർ ഏൽപ്പിച്ച ക്ഷതം അയാളെ തളർത്തി, അവൻ മെല്ലെ അയാളെ ബെഡ്‌ഡിലേക്ക് ചേർത്തിട്ടു. ശേഷം പറഞ്ഞു;
“പിന്നേയ്… ഇതെന്റെ ആദ്യത്തെ ബിസിനസ്സാണ്.
ഇതിൽ നല്ലൊരു ലാഭംകണ്ടാലേ എന്നെ വിശ്വസിച്ചു
ഇനിയും ആളുകൾ എനിക്കായി ഇൻവെസ്റ്റ്‌ ചെയ്യൂ..
എന്നാലല്ലേ ഈ ബിസിനസ്സ്മാന്റെ മനസ്സിനൊരു
ശാന്തത ലഭിക്കൂ..
ഇതൊന്നും ഞാൻ പ്രത്യേകം പറയാതെതന്നെ
നോർമ്മാഗ്രൂപ്പ് എം. ഡി. ക്ക് അറിയാമല്ലോ അല്ലേ…!”
ഉടനെ ഹരീന്ദ്രവർമ്മ എന്തോ പറയുവാൻ ശ്രമം തുടങ്ങി;
“ഹ്… ഹ്…
ഹെന്തിനാ… ഹെന്തിനാ…
എന്നെയിങ്ങനെ….”
പൂർത്തീകരിക്കുവാൻ വർമ്മ വിഷമിച്ചു. ഉടനെ മറുപടിയായി അലക്സ് പറഞ്ഞു;
“അതൊരിക്കലും നീയറിയുവാൻ പാടില്ല.
ചിലകാര്യങ്ങൾ അറിയേണ്ടപ്പോൾ അറിയണം.
ഒന്നുമറിയാതെ നീ മരിക്കുവാൻ പോകുവാ അല്പസമയത്തിനകം.”
ഹരീന്ദ്രവർമ്മയുടെ കണ്ണുകൾ നിറഞ്ഞുവരുന്നത് അലക്സ് നോക്കിനിന്നു- ചോദ്യങ്ങൾ ബാക്കിയുണ്ടോ എന്നറിയുന്നതിനെന്നപോലെ.
“നിന്റെ ഭാര്യക്ക് എന്താ ബിസിനസ്സെന്നു നോക്കാറുണ്ടോടാ നീ…
അതുപോട്ടെ, മക്കൾക്കോ….”
അല്പനിമിഷത്തിനകം അലക്സ് ഇങ്ങനെ പറഞ്ഞുനിർത്തിയശേഷം തുടർന്നു;
“ബിസിനസ്സെന്നുംപറഞ്ഞു കാശുകാണിച്ചു പെണ്ണുകെട്ടും..
സൂക്കേടൊക്കെ തീർത്ത് പിള്ളേരെയും ഉരുവാക്കി വിടും..
പിന്നെ നിന്നെപ്പോലുള്ള ഓരോന്നും എന്തൊക്കെ ബിസിനസ്സാ
ഏതൊക്കെ മീറ്റിങ്ങാ കൂടുന്നതെന്നൊക്കെ എനിക്ക്
വളരെ കൃത്യമായി അറിയാമെടാ…”
ഇത്രയും പറഞ്ഞപ്പോഴേക്കും അലക്സ് എന്തോ ഓർത്ത് സംശയിച്ചെന്നപോലെ നിന്നശേഷം സ്വയമെന്നവണ്ണം പറഞ്ഞു;
“…ചില ബിസിനസ്സ്മാൻമാർക്ക് ക്ഷണനേരംകൊണ്ട്
ബിസിനസ്സ് ലഭിക്കുകയും പെട്ടെന്നത് മുന്നോട്ടു നടത്തുവാനും
സാധിക്കും… അല്ലേ!?
അതെ…. പരിചയസമ്പത്തിന്റെ ആനുകൂല്യമില്ലാതെതന്നെ…”
ശേഷം അവൻ വർമ്മയെ നോക്കി. അയാളാനിമിഷം ഒന്നുറക്കെക്കരയുവാൻ ശ്രമംനടത്തി. അലക്സ് ഉടനെ തന്റെ അരികിലിരുന്ന ഹോം-തീയേറ്റർ ഓൺചെയ്ത് ശബ്ദം പരമാവധി വർദ്ധിപ്പിച്ചു. മറ്റെല്ലാത്തിനേയും അമർത്തി അതിൽനിന്നും ഗാനം തുടർന്നു.
ഒരുനിമിഷം അവൻ അയാളുടെ ചെവിയിലേക്ക്‌ചെന്ന് ഉച്ചത്തിൽ പറഞ്ഞു;
“എന്നെ കാണിച്ചുതരാൻപോയിട്ട് ഇനി നീ ഉണ്ടാവുകപോലുമില്ല.
സി. സി. ടി. വി. മണ്ണാങ്കട്ടകൊണ്ടൊന്നും തീരുന്നൊരു കേസാവില്ല
ഇതെന്ന് എനിക്കുറപ്പുള്ളതുകൊണ്ടല്ലേ മുഖം മറയ്ക്കാതെ
ഞാനിവിടെ എത്തിയത്!?
ആലോചിച്ചേ നീ….
തല പോയാല്പിന്നെ ഉടലിനെന്ത് ചെയ്യാനാകുമെടാ…
ആഹ്…ഇതൊന്നും പറഞ്ഞാൽ നിന്റെ തലയിൽ കേറില്ല.
കേറുമോ….?
എന്തായാലും നിനക്ക് നഷ്ടംവരാതെ ഞാനീ ബിസിനസ്സ്
ഇപ്പോൾത്തന്നെ ലാഭത്തിലാക്കിയേക്കാം.”
ഇത്രയും പറഞ്ഞുകൊണ്ട് അലക്സ്, അയാളുടെ മർമഭാഗത്ത് ഞൊടിയിടകൊണ്ട് തന്റെ അരയിൽ ഒളിപ്പിച്ചിരുന്ന മൂർച്ചയേറിയ കഠാര കുത്തിയിറക്കി. വായിൽനിന്നും വീണ്ടും രക്തം ഒഴുക്കി, ക്ഷണനേരംകൊണ്ട് ഹരീന്ദ്രവർമ്മയുടെ കണ്ണുകൾ മിഴിയപ്പെട്ടു. അതുകണ്ടയുടൻ അവൻ കഠാര വലിച്ചൂരി അയാളുടെ നെഞ്ചിൽ ആഞ്ഞുതറച്ചു- അയാൾ നിലച്ചു, നിശ്ചലനായി.
അല്പനിമിഷങ്ങൾക്കകം രക്തം കഠാരയിൽനിന്നും, വർമ്മയുടെ വസ്ത്രങ്ങളിലേക്ക് പടർത്തി തന്റെ അരയിലേക്ക് അലക്സ് മറച്ചു. ഹോം-തീയേറ്ററിൽനിന്നും ഗാനം തുടർന്നുകൊണ്ടിരിക്കവേ താൻ ധരിച്ചിരിക്കുന്ന കറുപ്പ് നിറമുള്ള ഷൂസ് മുതൽ കറുപ്പ് ജാക്കറ്റുവരെ അവനൊന്നു നോക്കി. പൊടുന്നനെതന്നെ തന്റെ പല്ലുകൾ കടിച്ചുകൊണ്ട് അവൻ ഹോം-തീയേറ്റർ ഓഫ്‌ ചെയ്തു. ഒരുപിടി ചില്ലി പൗഡർ റൂമിലേക്കാകെ തന്റെ പോക്കറ്റിൽനിന്നും വാരിയെറിഞ്ഞശേഷം സ്വയം നിയന്ത്രിച്ചെന്നതുപോലെ അലക്സ് ചലനമറ്റു നിന്നു.
“ഏട്ടാ….”
ഇങ്ങനൊരു ശബ്ദം അവനറിയാതെ മനസ്സിൽ മുഴങ്ങിയെന്നവണ്ണം അലക്സിന്റെ കണ്ണുകൾ കുറച്ചുകൂടി മിഴിഞ്ഞുതുറന്നുപോയി. അവൻ തിരികെ വേഗത്തിൽ നടന്നു, താനറിയാതെതന്നെ തന്റെ മനസ്സ്, വിജനതയിലൂടെ വേഗത്തിൽ മുന്നോട്ടു കുതിക്കുവാൻ പ്രാപ്തമായതുമൂലം. പൂർണ്ണത നിഷേധിക്കപ്പെട്ട ഒരു മനസ്സെന്നപോലെ എന്തിനെയോ തേടുവാനെന്ന വ്യാജേന നോർമ്മാ ഗ്രൂപ്പിൽനിന്നും അലക്സ് ഇരുട്ടിലേക്ക് ഇറങ്ങിനടന്നു- അതൊരു കുതിപ്പായി തുടർന്നു.

9
-“അല്ലെങ്കിലും അവളെമാത്രം പഴിപറഞ്ഞിട്ട് കാര്യമില്ല…
ചേട്ടൻ യു. എസ്. ലേക്കെന്നുംപറഞ്ഞു പോയിട്ട്
കാശിന്റെ പിറകെ പോയി, പെങ്ങളെ വേണ്ടത്ര ശ്രദ്ദിച്ചില്ല..
അത്രതന്നെ…”-
-“ഒരു സ്നേഹവുംകൊടുത്തു കൂടെനിൽക്കാതെ അവസാനം വന്നു
പെങ്ങളെ ഒരുത്തന് പിടിച്ചുകൊടുക്കാൻ തീരുമാനിച്ചാൽ…
അവള്…അനുപമ അതിനൊന്നും സമ്മതിക്കില്ല….”-
-“നീ നന്മയുള്ളവനാടാ, നിന്റെ നന്മ അവള് തിരിച്ചറിയട്ടെ…”-
-“എടാ…ഒന്നുമില്ലേലും അവളെന്റെ പെങ്ങളല്ലേടാ..
ഞാൻ മാത്രമല്ലേയുള്ളൂ അവൾക്കിങ്ങനൊക്കെ കാണിക്കാൻ,
…കൊച്ചിനെ ഞാൻ ശ്രദ്ദിച്ചില്ല,
…ഹവളു ഇഷ്ടമുള്ളൊരാളെ തിരഞ്ഞെടുത്തു, എന്നോട്
സമ്മതം ചോദിക്കാതെ അവന്റെ കൂടെ പോയി…
എന്റെ കുട്ടിക്ക് അതാണ് ഇഷ്ടമെങ്കിൽ ഹങ്ങനെ.. നടക്കട്ടെ.”-
അടുത്തനിമിഷം ഇവയെല്ലാം അലക്സിനെ, തന്റെ തലമുടിയിഴകളിലേക്ക്, തന്റെ കൈവിരലുകൾ ഇറുക്കി ബെഡ്‌ഡിൽ കമിഴ്ന്നു കിടക്കുന്നതിലേക്ക് എത്തിച്ചു. അവൻ തലയിണയിൽ കടിച്ചുകൊണ്ട് ശബ്ദമില്ലാതെ ശക്തിയോടെ അലറിക്കൊണ്ടിരുന്നു.
-“പ്ഫ…. എന്റെ ഭാര്യയെ ഞാൻ വ്യഭിചരിപ്പിച്ചെന്നോ…
എടൊ, നീയൊരു ചേട്ടനാണോ..
നിന്റെ പെങ്ങളുതന്നെയാണോടാ അവള്…
പറയുന്നത് കേട്ടില്ലേ….”-
-“പെങ്ങള് ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയെന്നത് സമ്മതിക്കാം.
പക്ഷെ, തന്നെപ്പോലെയല്ല…. അവളെ പൊന്നുപോലെ
നോക്കുന്നൊരുത്തനാ…
അവനിത്തിരി കാശ് കുറവാണേലെന്താ..തനിക്ക് വേണ്ടുവോളം
ഉണ്ടായിട്ട് എന്തായി ഇപ്പോൾവരെ….!”-
-“ഏട്ടാ, അവൻ ഒരു മോശം ആളാ..
എങ്ങനെയാ പറയുക, ചേച്ചിയെ പലർക്കുമവൻ വിറ്റു,
ഒരു കുഞ്ഞിനെപ്പോലും പ്രസവിക്കുവാൻ സമ്മതിക്കാതെ…”-
-“മതിയായ തെളിവുകളുടെ അഭാവംമൂലം…പ്രതിയെ..
വെറുതെ വിടുന്നതായി കോടതി ഉത്തരവിടുന്നു…”-
-“മിസ്റ്റർ, നിങ്ങളിനി യു. എസ്. ന് പോകുന്നതിനെക്കുറിച്ച്
ആലോചിക്കുകയേ വേണ്ട.
നിങ്ങളുടെ മനസ്സാകെ താളംതെറ്റിയ നിലയിലാ…
ബെറ്റർ യു തിങ്ക് എബൌട്ട്‌ സം ട്രീട്മെന്റ്സ്..”-
-“നീതിയും ന്യായവും ഒന്നും ഇവന്മാരെ തൊടില്ല…
കേസുംജയിച്ചു അവൻ രാജ്യംവിട്ടു.
കൊന്നു കൊലവിളിക്കണം ഇവനെയൊക്കെ….
ഒരൊറ്റ സ്ത്രീയെപ്പോലും കരയുവാൻ അനുവദിക്കാത്തവിധം..”-
-“…പെങ്ങളെ… നോക്കിയില്ല… ശ്രദ്ദിച്ചില്ല…”-
അനാഥമായ ആ വലിയ വീട് കുലുങ്ങുന്നകണക്കെ അലക്സ് നിലവിളിച്ചു, തുടർച്ചയായി പല രാത്രികാലങ്ങളിൽ…
-“…ഏട്ടാ….. എന്നെ വഞ്ചിച്ചു…..”-
ആ വലിയ വീട് പിന്നീട് ചില രാത്രികാലങ്ങളിൽ അലക്സിന്റെ അലർച്ചയിൽ കുലുങ്ങിത്തുടങ്ങി.
-“….കൊല്ലണം ഇവനെയൊക്കെ…
സ്ത്രീയുടെ കണ്ണീർ വീഴുവാൻ പാടില്ല…”-
“ഏട്ടാ…”
അലക്സ് സ്വപ്നത്തിൽനിന്നെന്നപോലെ, പതിവുപോലെ ഞെട്ടിയുണർന്നു. തന്റെ ബെഡ്‌ഡിൽ ഇരുന്നുകൊണ്ട് വർദ്ധിച്ച ശാസോച്ഛാസത്തിൻപുറത്ത് അവൻ കണ്ണുകൾ മെല്ലെയടച്ചിരുന്നു അല്പസമയം.
താമസിയാതെ ഒരുനിമിഷം റൂമിലെ ക്ലോക്കിന്റെ സെക്കൻഡ്‌സൂചി ചലിക്കുന്ന ശബ്ദം അവന്റെ കാതുകളെ തേടിയെത്തി. അടുത്തനിമിഷം ക്ലോക്ക് വലിയ ശബ്ദം പുറപ്പെടുവിച്ചുതുടങ്ങി- അവന്റെ കാതുകളിലേക്കത് തുളച്ചുകയറി ഇരുകണ്ണുകളും ക്ഷണനേരത്തിന്റെപോലും പാതിയിൽ തുറപ്പിച്ചു. അലക്സ് ക്ലോക്കിലേക്ക് നോക്കി- അർദ്ധരാത്രി പന്ത്രണ്ടുമണി!
ശൂന്യമായ ടേബിളിലിരിക്കുന്ന മൊബൈൽ അലക്സിനാൽ സ്വിച്ച്-ഓൺ ചെയ്യപ്പെട്ടു. ക്ലോക്കിന്റെ സെക്കന്റ്‌സൂചി ചലിക്കുന്നത് ശ്രദ്ദിച്ചെന്നവണ്ണം അവൻ ആ ടേബിളിനരികെ ചെയറിൽ ഇരുന്നു.
അല്പസമയം കടന്നുപോയശേഷമൊരുനിമിഷം- മൊബൈൽ റിങ് ചെയ്തു. അലക്സ് കോൾ എടുത്തു;
“…എ….ഏട്ടാ…”
മറുതലയ്ക്കൽനിന്നും ഇത്രയുംകൊണ്ട് ശബ്ദം താൽക്കാലികമെന്നപോലെ നിലച്ചു. മറുപടിയില്ലാതെ അലക്സ് കോളിൽ ശ്രദ്ദിച്ചിരുന്നു.
“…ഹ്…ഏട്ടാ, ഞാൻ…
ഞാൻ… എന്റെ പേര്…
എന്റെ പേര് ഇന്ദ്രജ…അമർജിത്ത്…
മാക്കോട് എസ്. പി. അമർജിത്ത് വിജയ് യുടെ ഭാര്യയാണ് ഞാൻ..
ഏട്ടാ…
എന്റെ ഹസ്ബന്റും അദ്ദേഹത്തിന്റെ ബെസ്റ്റ് ഫ്രണ്ടും..
റോണി തോമസ് ഐ. പി. എസ്…
ഞങ്ങൾ മൂവരും ചില സമയങ്ങളിൽ സഹോദരങ്ങളെപ്പോലെയായിരുന്നു..
പക്ഷെ, അമർ അറിയാതെ അയാൾക്കൊരു
കണ്ണ് എന്റെമേലുണ്ടെന്ന് ഞാനറിയുവാൻ വൈകി…വളരെ..
ഞങ്ങൾ ഒരുമിച്ചുള്ള സമയം പലപ്പോഴും അവൻ
അമറിന്റെ കണ്ണുവെട്ടിച്ച് എന്നെ
തെല്ലുനേരത്തിനുവേണ്ടി ചെറുതായി ചൂഷണം ചെയ്തുപോന്നു.
എനിക്ക്…കാര്യങ്ങൾ മനസ്സിലായിവന്നനിമിഷം..
ഒരു ദിവസം…”
ഇന്ദ്രജ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഭാര്യയുടെ വൈഭവം ആസ്വദിച്ച് അവളെ തള്ളവിരലുയർത്തി അഭിനന്ദിച്ചുകൊണ്ട്, അടുത്തായിരിക്കുന്ന റോണിയെ നിഗൂഢമായി മന്ദഹസിച്ചുകാണിച്ചശേഷം ഒരു വിജയിയെപ്പോലെ- വലിയൊരു നിശ്വാസത്തിനു കാത്തിരിക്കുംവിധം അമർജിത്ത് തന്റെ ഇരിപ്പിടത്തിൽ അമർന്നിരുന്നു.

10
സമയം രാത്രി പത്തുമണി ആയതിന്റെ ലക്ഷണം എസ്. പി. അമർജിത്തിന്റെ വില്ലയിലെ ഹാളിൽ ക്ലോക്ക് പ്രസ്താവിച്ചു. ഒരു ഗ്ലാസ്സുകൂടി മദ്യം റോണി, മദ്യലഹരി പിടിച്ചുവച്ചിരിക്കുന്ന- സുബോധത്തിലിരിക്കുന്ന അമർജിത്തിന്‌ മുൻപിൽ വെച്ചു. ശേഷം തന്റെ സുഹൃത്തിനെ റോണി നോക്കി. തന്റെ ആത്മമിത്രത്തിനുമാത്രം കാണുവാൻ സാധിക്കുന്നൊരു ഭാഗ്യമെന്നകണക്കെ അമർജിത്ത് ചെയറിൽ കുഴഞ്ഞുവീഴാറായിരിക്കുകയാണ്.
റോണി തന്റെ ശ്രദ്ധ മുകളിലെ നിലയിലേക്ക് നയിച്ചു, മെല്ലെ. കൂർപ്പിച്ച ചെവിയിലേക്ക് ഇന്ദ്രജയുടെയും കുട്ടിയുടെയും ഉൾപ്പെടെ ഒരുവിധത്തിലുള്ള ശബ്ദവും എത്താതെവന്നതോടെ റോണി മെല്ലെ തന്റെ കൈയ്യിലെ വാച്ചിലേക്ക് നോക്കി. ഇതിനിടയിൽ അമർജിത്ത് പഴയപടി ഇരിക്കെത്തന്നെ കണ്ണുകളടച്ചുതുടങ്ങിയിരുന്നു. റോണി മുകളിലെ നിലയിലേക്ക് മെല്ലെ എഴുന്നേറ്റ് കയറി.
അമർജിത്തിന്റെ ബെഡ്‌റൂം തുറന്നപ്പോഴേക്കും കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനുകീഴിൽ മോള് സുഖമായി ഉറങ്ങിക്കിടക്കുന്നത് റോണി കണ്ടു. അവൻ ഡോർ ഭദ്രമായി തിരികെ അടച്ചപ്പോഴേക്കും തൊട്ടടുത്തുനിന്നും വെള്ളം ബാത്റൂമിലെ ഫ്ലോറിൽ വീഴുന്നതിന്റെയും മറ്റും ശബ്ദം ശ്രദ്ദിച്ചു. തന്റെ ചുണ്ടുകൾ പരസ്പരം പിറകിലേക്കമർത്തി അവൻ ബാത്റൂമിന് മുന്നിലെത്തി. മെല്ലെ തന്റെ ചൂണ്ടുവിരൽ മടക്കി ഡോറിൽ തട്ടി, രണ്ടുതവണ.
“ഏട്ടാ, ഞാൻ കഴിയാറായി…റൂമിലേക്ക് ചെന്നോളൂ..
ഞാൻ ഇറങ്ങുവാ…”
പതിവുപോലെ, അമർജിത്തായിരിക്കുമെന്ന് കരുതി ഇന്ദ്രജ അകത്തുനിന്നും അല്പം ഉച്ചത്തിൽ പറഞ്ഞു.
ഒരുനിമിഷം അവനൊന്നു നിശ്ചലനായശേഷം വീണ്ടും പഴയപടി ഡോറിൽ തട്ടി.
“ഈ ഏട്ടന്റെയൊരു കാര്യം…
കുടിച്ചുകഴിഞ്ഞാൽപ്പിന്നെ അങ്ങോട്ടേക്കൊന്നുമില്ല..”
ഇങ്ങനെ അല്പം ഉച്ചത്തിൽ പറഞ്ഞു ഇന്ദ്രജ ബാത്റൂമിന്റെ ഡോർ തുറന്നു.
അരക്കുചുറ്റുമൊരു ടർക്കി മാത്രം ചുറ്റി വലതുകൈകൊണ്ട് മാറിടങ്ങൾ മറച്ചുനിന്ന തന്നെയാകെ റോണി നോക്കിനിൽക്കുന്നതുകണ്ട അവൾ ഞെട്ടി. ഉടനെ അവനവളെ തള്ളി അകത്തേക്കുകയറി ബാത്റൂമിന്റെ ഡോർ കുറ്റിയിട്ടു.
“നിങ്ങള്…ഇറങ്ങിപ്പോ വേഗം…
എവിടെ, അമർ എവിടെ… അവന്റെ ഫ്രണ്ട് എന്ന
സ്വാതന്ത്ര്യം തരുമ്പോഴത്..”
ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ പഴയപടിതന്നെ ബാത്റൂമിന്റെ ഡോർ തുറക്കുവാൻ ശ്രമിച്ചപ്പോഴേക്കും റോണി അവളെ തടഞ്ഞു പിറകിലേക്ക് നീക്കി.
ഇന്ദ്രജയുടനെ ഉച്ചത്തിൽ അമർജിത്തിനെ വിളിച്ചു. പക്ഷെ, എന്തോ ശബ്ദം കേട്ടെന്നപോലെ താഴെ ഹാളിലിരുന്ന് അവൻ ഞെട്ടിയതല്ലാതെ ഫലമുണ്ടായില്ല. അപ്പോഴേക്കും, ദേഹമാകെ നനഞ്ഞുനിന്നിരുന്ന ഇന്ദ്രജയെ റോണി തന്നോടുചേർത്തു. അവൾ കുതറുവാൻ ശ്രമിച്ചെങ്കിലും അവനൊരു ഉരുക്കിന്റെ കാഠിന്യത്തിൽ നിൽക്കപ്പെട്ടു. അവൾ ഒരിക്കൽക്കൂടി അമർജിത്തിനെ ഉറക്കെവിളിച്ചതും, റോണി അവളുടെ മുഖം തന്റെ നെഞ്ചിലേക്ക് നന്നായമർത്തി. ഇതിനിടയിൽ ടർക്കി ബാത്റൂമിലെ ഫ്ലോറിൽ വീണുപോയത് ഇരുവരുമറിഞ്ഞില്ല.
“ഞാൻ ചെറിയൊരു ഗുളിക അവന് കലർത്തിക്കൊടുത്തിട്ടുണ്ട്.
ഇനിയവന്റെ ബോധം നാളെ രാവിലയേ വരൂ..”
ഇങ്ങനെ പറഞ്ഞുകൊണ്ട് റോണി അവളുടെ നനഞ്ഞ മുടിയിഴകളെ വകഞ്ഞു- ഇരുകൈകളാൽ- അവളുടെ മുഖം പിടിച്ചുനിർത്തി, മുഖമാകെ അലക്ഷ്യമായി ചുംബിച്ചു. ചുംബനം വീഴുന്നതിന്റെ ശബ്ദം ബാത്റൂമിലാകെ പ്രതിഫലിച്ചു. ഉടനടിതന്നെ ഇന്ദ്രജ അവനെ അതിശക്തിയോടെ പിറകോട്ടു തള്ളിമാറ്റി വിജയിച്ചതും അവനവളെ വലിച്ചുപിടിച്ചെടുത്ത് ഫ്ലോറിലേക്ക് കിടത്തി. ശേഷം അവളുടെ ഇരുകാൽതുടകളുടെയും ഉൾവശത്തിന്മേൽ തന്റെ ഇരുമുട്ടുകളും മടക്കിയിരുന്നുകൊണ്ട്, അവൻ അവളുടെ വലതുകൈ സ്വന്തം ഇടതുകൈയ്യാൽ പിടിച്ചുമാറ്റി നീട്ടിപ്പിടിച്ചു. അടുത്തുകണ്ട ടാപ്പ് ഓൺ ചെയ്തശേഷം അവൻ അവളുടെ ഇടതുകൈയ്യും മടക്കി മാറ്റിപ്പിടിച്ചിട്ടു, തന്റെ വലതുകൈയ്യാൽ. ഇന്ദ്രജ, അവന്റെ കാൽമുട്ടുകൾ നൽകുന്ന വേദനമൂലം പുളഞ്ഞു. ഇതിനിടയിൽ നിലവിളിക്കുവാൻപോലും അവൾക്കായില്ല.
“ഹോഹ്…. അവന്റെ അടുത്തിരുന്നു നിന്റെ ഭംഗി
ആസ്വദിക്കുവാൻ എന്നാ ഒരു ഫീലാണെന്നറിയാമോ…!?”
അവളെ ആസ്വദിക്കുന്നകണക്കെ റോണി, മെല്ലെ അവളുടെ മുഖത്തേക്കുനോക്കി ഇങ്ങനെ പറഞ്ഞു.
“ഛീ…..”
മറുപടിയോടെ ഇന്ദ്രജ പല്ലുകൾ കൂട്ടിയിറുമ്മി മുഖംതിരിച്ചു.
“ഇന്ദ്രാ,…. ആ ഒരു ഫീൽ നിനക്കറിയില്ലാത്തോണ്ടാ…
അറിഞ്ഞാൽപ്പിന്നെ നീയെന്നെ വിടില്ല ഒരിക്കലും..ഹ.. ഹ..
അവനെന്നെയിങ്ങനെ വീട്ടിലെന്നും വിളിച്ചുവരുത്തി
നിന്നെക്കാണിച്ചു കൊതിപ്പിച്ചാൽ പിന്നെന്താ ചെയ്യുക… നീ പറ…
ഞാൻ മനുഷ്യനല്ലേ…”
ഇതുകേട്ടയുടൻ അവൾ, അവന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പി. തുപ്പേറ്റ് മുഖംതിരിച്ച അവൻ, അടുത്തനിമിഷം അവളെനോക്കി മന്ദഹസിച്ചശേഷം പൊടുന്നനെ അവളെ വീണ്ടും പഴയപടി ചുമ്പിച്ചുതുടങ്ങി. മുഖം, തിരിച്ചും മറിച്ചും കോട്ടിപ്പിടിച്ചും അവൾ കിടന്നു.
ഒരുവേള ചുമ്പനമവസാനിപ്പിച്ചു അവൻ പറഞ്ഞു;
“അവനിതൊരിക്കലും അറിയുവാൻ പോകുന്നില്ല.
നിന്റെ സമ്മതം മാത്രമുണ്ടേൽ നമ്മളേറ്റവും ഭാഗ്യംചെയ്തവരാകും
ഈ കാര്യത്തിൽ….
യൂ ആർ… ഹൗ ക്യാൻ ഐ ഡിസ്ക്രൈബ് ഇന്ദ്ര… നൗ…!?
സമയം കളയുവാൻ ഞാനില്ല…”
അടുത്തനിമിഷം മുതൽ, അവന്റെ മനസ്സിൽ തടിച്ചുകൂടിക്കിടന്നിരുന്ന ആശകൾ പരസ്പരം മത്സരിച്ചു പൂർണമല്ലാത്ത പ്രവർത്തികളായി അവനിലൂടെ ഇന്ദ്രജയുടെ നഗ്നമേനിയിലാകെ തുടങ്ങി.
“അമറിനോടിതെനിക്ക് പറയുവാൻ ഭയമാണ് ഏട്ടാ…
എല്ലാത്തരത്തിലും..
അമറിത് അറിഞ്ഞാൽ സഹിക്കില്ല, അവൻ റോണിയെ കൊല്ലും.
എനിക്കുറപ്പാ… എന്റെ ഭർത്താവിനെക്കൂടി നഷ്ടപ്പെടുന്നത്
എനിക്കാലോചിക്കുവാൻകൂടി വയ്യ…
പക്ഷെ…
പക്ഷെ അവൻ… റോണി ഇത്‌ മുതലെടുത്ത് ഇനിയും
ഇതുപോലെ മെല്ലെ കൊന്നുതിന്നും, എന്നെ.
ഏട്ടാ..
ഏട്ടാ, എനിക്കെന്റെ ഭർത്താവിനൊപ്പം ജീവിക്കണം, അന്തഃസ്സായി.
അതിന്.. ഈ ചെറ്റയൊരു തടസ്സമാ എല്ലാത്തരത്തിലും….
ഏട്ടാ…”
ഇങ്ങനെ ഫോണിൽ അലക്സിനോട് പറഞ്ഞു കണ്ണുനീർ പൊഴിച്ചുകൊണ്ട് ഇന്ദ്രജ അമർജിത്തിനു നേരെ നോക്കി. അവൻ എഴുന്നേറ്റുചെന്ന് അവളെ കെട്ടിപ്പിടിച്ചു, അവളുടെ നെറ്റിയിൽ ചുംബിച്ചപ്പോഴേക്കും ‘സെക്യൂർ’ എന്നുപറഞ്ഞു അലക്സ് കോൾ കട്ട്‌ ചെയ്തിരുന്നു. അപ്പോൾ ഇന്ദ്രജയുടെ കൈയിൽനിന്നും മൊബൈൽ വാങ്ങിച്ചുമാറ്റിയശേഷം പഴയപടി നിൽക്കത്തന്നെ അമർജിത്ത് പറഞ്ഞു;
“മതി… സെക്യൂർ”
അപ്പോഴേക്കും മന്ദഹാസത്തോടെ, ചെറുതായി കൈയ്യടിച്ച് റോണിയും ഇന്ദ്രജയെ അഭിനന്ദിച്ചു.

11
അർദ്ധരാത്രിയുടെ യാമങ്ങളിൽ തന്റെ, ഒരേക്കർ തോട്ടത്തിന് നാടുവിലായിവരുന്ന ബംഗ്ലാവിലെ വലിയ ഹാളിൽ ചെയറിൽ ഇരിക്കുകയാണ്- പ്രതീക്ഷ കൈവിടാതെയെന്നപോലെ റോണി തോമസ് എന്ന ഐ. പി. എസ്. കാരൻ. അവന്റെ മുന്നിൽ ചെറിയ ടേബിളിലിരുന്നിരുന്ന പൊട്ടിയ്ക്കാത്ത വലിയ മദ്യക്കുപ്പിയും ശൂന്യമായ രണ്ട് ഗ്ലാസുകളും അവനെത്തന്നെ നോക്കി ഉറച്ചിരിക്കുന്നെന്നപോലെയാണ്.
പിൻ-ഡ്രോപ്പ് സൈലന്റ് എന്നകണക്കെ സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഒരുനിമിഷം ബംഗ്ലാവിന്റെ മെയിൻഡോറിൽനിന്നും കോളിംഗ്ബെൽ മുഴങ്ങി. റോണി ചെയറിൽനിന്നും മെല്ലെ എഴുന്നേറ്റ് തന്റെ അരയിൽ ഗൺ ഭദ്രമാണെന്നുറപ്പുവരുത്തി. ശേഷം മെയിൻഡോറിനടുത്തേക്കെത്തി. ഡോർ തുറന്നതും ശക്തിയായൊരു ചവിട്ടേറ്റ് അവൻ ഹാളിലേക്ക് തെറിച്ച് വീണു. ആദ്യകാഴ്ചയിൽ കറുത്തൊരു രൂപമെന്ന് തോന്നിക്കുന്നകണക്കെ- അലക്സ് ഡോർ ലോക്ക്ചെയ്ത് ശരവേഗത്തിൽ ഹാളിലേക്ക് പ്രത്യക്ഷനായതും ശബ്ദമില്ലാതെ പാഞ്ഞുവന്നൊരു ബുള്ളറ്റ് അവന്റെ വലതുകാൽമുട്ടിനു മുകളിലായി തറച്ചുകയറി. അലക്സ് അതിന്റെ ആഘാതത്തിൽ മുട്ടിലേക്ക് നോക്കിപ്പോയപ്പോഴേക്കും അവന്റെ ഇടതുകൈമുട്ടിന് മുകളിലേക്കും പഴയപടി മറ്റൊരു ബുള്ളറ്റ് പാഞ്ഞുവന്നുകയറി. ഇത്തവണ, മടിഞ്ഞുപോകുവാൻ തുടങ്ങുന്ന കാലുകളാൽ അലക്സ് മുന്നോട്ട് നോക്കി- രണ്ടാംനിലയിലെ ഓപ്പൺ-ഹാളിന് മുന്നിലായി നീട്ടിപ്പിടിച്ച ഗണ്ണുമായി അമർജിത്ത് നിൽക്കുന്നു!
വേദന കടിച്ചമർത്തി അലക്സ് ഫ്ലോറിൽ മുട്ടുകുത്തിയിരുന്നുപോയി. തെറിച്ചുവീണുകിടന്നിരുന്ന റോണി ചാടിയെഴുന്നേറ്റ് തന്റെ അരയിലെ ഗണ്ണെടുത്ത് അത് പ്രവർത്തിപ്പിക്കുവാൻ തയ്യാറായിനിന്നു. അപ്പോഴേക്കും മുകളിൽനിന്നും സ്റ്റെയർകേസ് വഴി അമർജിത്ത് ഗൺ താഴ്ത്തിപ്പിടിച്ചു മെല്ലെ ഇറങ്ങിവന്നു.
“ഹ…. ഹ…. സബാഷ്!…. ഗ്രേറ്റ്‌ വർക് മിസ്റ്റർ എസ്. പി.
അമർജിത്ത് ഐ. പി. എസ്.”
കൈയ്യിലൊതുക്കിയ തന്റെ ഗണ്ണുമായി കൈകൾ പരസ്പരം ക്ലാപ്പ് ചെയ്തുകൊണ്ട് അമർജിത്ത് ഇങ്ങനെ പറഞ്ഞുകൊണ്ട് അലക്സിനു മുൻപിലായി റോണിയോട് ചേർന്നുനിന്നു. നിശ്ചലനായിരിക്കുന്ന അലക്സിനെ അല്പനിമിഷം അമർജിത്ത് നോക്കിനിന്നു. ശേഷം റോണിയുടെ തോക്ക് താഴ്ത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു;
“ഞങ്ങളിന്ന് നിന്നെയിവിടെ കാത്തിരിക്കുകയായിരുന്നു…
നീ അദ്യകൊല നടത്തി, എന്റെ തലയിലേക്ക് ഈ കേസ് വന്നപ്പോൾമുതൽ
ഞാനും….”
അവനൊന്നു നിർത്തി, പിന്നെ ചിരിയോടെ തുടർന്നു;
“…മുളകുപൊടി വിതറി രക്ഷപെടാമെന്നും
ക്യാമറയിൽ മുഖംകാണിച്ച് പ്രത്യക്ഷപ്പെടാമെന്നുംവെച്ച
സൈക്കോ കില്ലർ…. മണ്ടൻ.”
ഒന്നുകൂടി അമർജിത്ത് ഇങ്ങനെ നിർത്തിയപ്പോഴേക്കും അലക്സ് പഴയപടി തലകുനിച്ചിരുന്നതേയുള്ളൂ. അമർജിത്ത് തുടർന്നു;
“….ഉള്ള തെളിവുകളൊന്നും നിന്നിലേക്കുള്ള പാലമാകാതെവന്നപ്പോൾ
ഞാൻ തീരുമാനമെടുത്തതാ നിന്നെ ഒറ്റയ്ക്ക് പിടിച്ചുകെട്ടണമെന്ന്,
നീ എനിക്കുള്ളതുമാത്രമാണെന്ന്.
കുറച്ചുദിവസം നീയെന്നെ പഠിപ്പിച്ച ക്ഷമയുടെ ഫലം
അധികം താമസിയാതെ നീയിന്നു അറിയും.
രണ്ടുവാക്ക് സംസാരിക്കാതെ നിന്നെ കൊന്നുകളഞ്ഞാൽ
എനിക്കെന്താ പിന്നെയൊരു മെച്ചം!?”
ഇത്രയുംപറഞ്ഞു, തന്റെ മുഖത്തെ പുഞ്ചിരി റോണിക്ക് സമ്മാനിച്ച്, അവൻ തുടർന്നു;
“….കണ്ടില്ലേടാ കൊലയാളി, എന്റെ ക്ഷമ!
നിന്നെയിപ്പോൾ തുണ്ടം തുണ്ടമാക്കി
ഇടിച്ചുനുറുക്കേണ്ട സമയംകഴിഞ്ഞു.
ഇതുപോലെ എത്രപേർ നിന്നെ പറ്റിച്ചു
കൊലകൾ നടത്തിച്ചുകാണുമെടാ..
അവനൊരു ശിക്ഷകൻ, നിയമം കൈയ്യിലെടുത്ത്
എത്രകാലം വിലസാമെന്നുവെച്ചെടാ….
ഹ…. ഹ…
അതിലും രസം… ഹ…, ഹ…,
നിന്നെയൊരു സ്ത്രീതന്നെ ഇങ്ങനെ വീഴ്ത്തിയെന്നതാ..
എന്റെ ഭാര്യക്ക് നല്ലൊരു കൺഗ്രാറ്റ്സ് കൊടുക്കണം ചെന്നിട്ട്.”
ഇങ്ങനെ പറഞ്ഞുവന്ന് അല്പം മുന്നോട്ടു നടന്നവിടെ മുട്ടുമടക്കിയിരുന്ന് അമർജിത്ത് മൂക്കത്തുകൈവെച്ചു ചിരിതുടർന്നു.
അലക്സ് മെല്ലെ മുഖമുയർത്തി ഇരുവരെയും നോക്കി. ഉടൻതന്നെ റോണി അവനുനേരെ ഗൺ ഉയർത്തി, ലാഘവത്തോടെ നിന്നു.
“ഞാനുമിനി നിന്നെപ്പോലെ ഇത്തരം സൈക്കോകളെ,
ഇതുപോലെ തേടിപ്പിടിച്ചുവരുത്തി കൊല്ലുന്ന ഏർപ്പാട്
തുടങ്ങിയാലോ എന്നാലോചിക്കുവാ…”
പഴയപടി, ചിരി നിർത്തുവാനാകാതെ അമർജിത്ത് അലക്സിനോട് പറഞ്ഞു. ശേഷം പൊടുന്നനെ ചാടിയെഴുന്നേറ്റ് അലക്സിന്റെ മുഖത്തേക്ക് അമർജിത്ത് ആഞ്ഞുചവിട്ടി.
“പ്ഫ….. നീ കൊല്ലാൻ വന്നതല്ലേടാ…
കൊല്ലെടാ, നീ ധൈര്യമുള്ളവനാണേൽ
നിയമം കൈയ്യിലെടുത്താലെന്തു സംഭവിക്കുമെന്ന് കാണിച്ചുതരാം
നിനക്ക് ഞാൻ.”
അടക്കിവെച്ചിരുന്ന ദേഷ്യമെന്നപോലെ രൗദ്രഭാവമുൾക്കൊണ്ട് അമർജിത്ത് ഇങ്ങനെ അലറി, അലക്സിനോട്- മുഖത്തേറ്റ ചവിട്ടിനാൽ അവൻ മറിഞ്ഞുവീണു, വലതുകാലിലാകെ രക്തവുമായി. “ഏട്ടാ….”
ശരവേഗത്തിൽ ഇങ്ങനൊരു നിലവിളി അലക്സിന്റെ കാതിലൂടെ പാഞ്ഞുപോയി. അലറിക്കൊണ്ട് അവൻ ചാടിയെഴുന്നേറ്റുനിന്നു, ശക്തി ചോർന്ന വലതുകാലുമായി! അമർജിത്ത് അവനെനോക്കി മുഖംചുവപ്പിച്ചു നിന്നു. അലക്സ് തന്റെ പല്ലുകൾ പരസ്പരം ഞെരിച്ചു.

“ഏയ്‌ അമർ, ഇവനെ കളഞ്ഞേക്ക് ഇപ്പോൾത്തന്നെ.
എന്തിനാ വെറുതെ വെച്ചുകൊണ്ടിരിക്കുന്നേ…”
റോണി ധൃതിഭാവിച്ചു അമർജിത്തിനോടായി പറഞ്ഞു, അലക്സിനെ പഴയപടി എയിം ചെയ്തുനിൽക്കെ.
തന്റെ വലതുകൈയ്യിൽ താഴ്ത്തിപ്പിടിച്ചിരിക്കുന്ന ഗണ്ണിൽ പിടിമുറുക്കി അമർജിത്ത് മനഃപൂർവമെന്നവണ്ണം മന്ദഹസിച്ചുകൊണ്ട് അലക്സിനെ നോക്കിത്തന്നെ പറഞ്ഞു;
“അവൻ കൊലയാളിയല്ലേ…
കൊല്ലാൻവേണ്ടി വന്നു…
ഇവനെങ്ങനാ കൊല്ലുന്നതെന്ന് ഞാനൊന്ന് കാണട്ടെ…
രണ്ട് ഗൺപോയിന്റുകൾക്ക്മുൻപിലും അവന്റെ
അമിതവിശ്വാസം…”
അമർജിത്ത് മുഴുമിപ്പിക്കുന്നതിനു മുൻപേ അലക്സ് തുടങ്ങി;
“വന്നാൽ…
അതുപോലെതന്നെ പോകുവാനും എനിക്കറിയാം.
ആ ഉറപ്പ് നന്നായുള്ളതുകൊണ്ടുതന്നെയാടാ
ഞാനിവിടെ വന്നത്..
അത് നിനക്കുപകരം പതിനായിരം പേരുണ്ടേലും…”
വേച്ചുനിന്നുകൊണ്ട് അലക്സ് റോണിയുടെ മുഖത്തേക്കുനോക്കി ഇങ്ങനെ പറഞ്ഞതും- ഗൺ എയിം ചെയ്തു നിൽക്കുന്ന റോണിക്കും, അലക്സിനും നടുവിലേക്ക്- റോണിയുടെ പാതിമറയ്ക്കുംവിധം അമർജിത്ത് ലാഘവംഭാവിച്ച് കയറിനിന്നു.
“ഊം… ബാക്കി…”
പരിഹാസം ഭാവിച്ച് അമർജിത്ത് പറഞ്ഞു.
അലക്സ്, റോണിയിൽനിന്നും കണ്ണുകളെടുക്കാതെ തുടർന്നു;
“നിനക്കുള്ള കുഴിയിൽത്തന്നെയാ നീയിപ്പോഴും… മിസ്റ്റർ റോണി..
ഇതാണ് എന്റെ പ്ലാൻ ഓഫ് അറ്റാക്ക്…
ഞാൻ അന്വേഷിച്ച് പ്രതിയെ കണ്ടുപിടിക്കും,
പിന്നെ ശിക്ഷ വിധിക്കും.”
വേദന കടിച്ചമർത്തിയെന്നപോലെ ഇത്രയും പറഞ്ഞപ്പോഴേക്കും അലക്സ് തന്റെ വലതുകാലിന്റെ ബലമില്ലാത്ത അവസ്ഥയിൽ വലതുകൈ, വലതുകാൽമുട്ടിന്മേൽവെച്ച് ഒരുവിധം നിൽപ്പ് ഭദ്രമാക്കി. ശേഷം തുടർന്നു;
“ഉള്ള സമയംകൊണ്ട് ഞാനൊരു കാര്യം പറയാം..
റോണീ, മനസ്സിന്റെ ആഴത്തിലുള്ള വൈരാഗ്യത്തിന്റെ വിത്തിനെ
നിന്റെ വർഗ്ഗക്കാർ വളർത്തിക്കൊണ്ടുപോരുമ്പോൾ
കള്ളും പെണ്ണും മണ്ണും…., പെണ്ണ് നിനക്കൊക്കെ,
നിന്റെ വർഗ്ഗത്തിനാകെ മധുരിക്കുന്നത്.. എപ്പോഴുമൊരു
മധുരമായിരിക്കുന്നത് എനിക്ക് നന്നായറിയാം…”
ഇതിനിടയിൽ അലക്സിന്റെ വാചകങ്ങൾ ഓരോന്നായി രസിച്ചു കേൾക്കുകയായിരുന്നു അമർജിത്ത്.
“…നിന്റെ വർഗ്ഗത്തിനോട് ഒന്നും-ഒട്ടും പറഞ്ഞിട്ട്
കാര്യമേയില്ല….
നീ ഒന്നുമറിയാതെതന്നെ അവസാനിക്കും.
നിന്റെയൊക്കെ ഭാര്യമാരെ നീയൊക്കെ കൂട്ടിക്കൊടുക്കുമോടാ…”
അവസാനവാചകം അത്യന്തം അലർച്ചയോടെ അലക്സ്, റോണിയുടെ മുഖത്തേക്കുനോക്കിനിൽക്കത്തന്നെ പറഞ്ഞു.
റോണി പല്ലുകൾ ഞെരിച്ചതും അമർജിത്ത് കലിപൂണ്ട് തന്റെ ഗൺ അലക്‌സിനുനേരെ ഉയർത്തുവാനോങ്ങിയതും, അമർജിത്തിന്റെ ഫോൺ റിങ് ചെയ്തു. അവനുടനെ മൊബൈൽ പോക്കറ്റിൽനിന്നും എടുത്തുപോയി, ഇന്ദ്രജയുടെ നമ്പറിനിട്ടിരിക്കുന്ന റിങ്ങായതിനാൽ.
“ഏട്ടാ…”
ഇടറിയ ശബ്ദത്തോടെ ഇന്ദ്രജ തുടങ്ങി. അമർജിത്ത് കാതുകൂർപ്പിച്ചുപോയി, മൊബൈൽ ചെവിയിലിരിക്കെ.
“…ഏട്ടാ… ആ കൊലയാളിയെ…
ഏട്ടൻ കൊല്ലരുത്…
അയാളെ, അയാളെ നിയമത്തിനേലും കൊടുത്താൽ മതി..
ഏട്ടാ…”
തന്റെ ഭാര്യയുടെ ഇടറുന്ന ശബ്ദത്തിൽ ആഴ്ന്നുപോയതിനാൽ അലക്സ് രൗദ്രഭാവത്തോടെ നിൽക്കുന്നത് അവൻ മറന്നു.
“…ഏട്ടാ, ഏട്ടന്റെ ഉറ്റസുഹൃത്ത്… റോണി, അവൻ ചതിയനാ..
സ്വന്തം കൂട്ടുകാരന്റെ ഭാര്യയെ പ്രാപിച്ചവൻ;
ഏട്ടന്റെ ഇന്ദ്രയെ നശിപ്പിച്ചവൻ…”
ഇതുകേട്ടുനിന്നുപോയ അമർജിത്തിന്റെ വലതുകൈയ്യിൽ താഴ്ത്തിപ്പിടിച്ചിരുന്ന ഗൺ അയഞ്ഞു, കൈകളിൽനിന്നും. അവൻ അല്പം വലത്തേക്കു നീങ്ങിത്തിരിഞ്ഞുപോയി, ഇടതുചെവിയിൽ മൊബൈൽ പിടിച്ചിരിക്കെ. റോണി അലക്സിന് തൊട്ടുമുന്നിലേക്ക് കയറി നിന്നു- അവന്റെ നെറ്റിയിലേക്ക് ഗൺ എയിംചെയ്തുതന്നെ.
ഇന്ദ്രജ വിങ്ങിക്കൊണ്ട് തുടരുകയായിരുന്നു;
“…ഏട്ടാ, ഞാൻ ആ കൊലയാളിയോട്
ഫോണിൽ പറഞ്ഞതെല്ലാം സത്യമാ.. നഗ്നമായ സത്യം..
ഏട്ടന്റെ കൂട്ടുകാരന് ഏട്ടനറിയാത്തൊരു കണ്ണുണ്ട് ഏട്ടാ..
ഏട്ടനോട് പറഞ്ഞ്… ഏട്ടനെ തെല്ലുനേരത്തേക്കുപോലും
പിരിഞ്ഞിരിക്കുവാൻ എനിക്കാകില്ലാത്തോണ്ടാ..
എന്നോട്…. എന്നോട് ക്ഷമിക്കേട്ടാ…..
എന്റെ മനസ്സെന്നെ വേട്ടയാടി ജയിച്ചിരിക്കുന്നു…
അതുകൊണ്ട്… അതുകൊണ്ട് വിളിച്ചതാ ഞാൻ…
എന്നോട്… ഏട്ടാ എന്നോട് സ്നേഹമുണ്ടേൽ..
എട്ടനയാളെ കൊല്ലരുത്..
ആ… ആ ചതിയനെ കൊന്നുകളയ് ഏട്ടാ…”
അവസാനവാചകംപറഞ്ഞു ഇന്ദ്രജ മൊബൈലിലൂടെ അലറുന്നതുകേട്ട് അമർജിത്ത് തിരിഞ്ഞു റോണിയെ നോക്കിയതും അതു കണ്ടെന്നപോലെ റോണി തിരികെ നോക്കുവാൻ തുടങ്ങിയതും, അലക്സ് തന്റെ സർവ്വശക്തിയോടുംകൂടെ അരയിലെ കഠാരയെടുത്ത് റോണിയെ ചേർത്തുപിടിച്ചു ഇടതുകണ്ണിൽ കുത്തിയിറക്കിയതും റോണിയുടെ ഗണ്ണിലെ ബുള്ളറ്റ് അലക്സിന്റെ നെറ്റിയിൽ തറച്ചുകയറിയതും ഇന്ദ്രജയുടെ കോൾ കട്ടായതും ഒരുനിമിഷത്തിലെന്നപോലെ കഴിഞ്ഞു.
ഒരുനിമിഷം എസ്. പി. അമർജിത്ത് വിജയ് ഐ. പി. എസ്. ന്റെ കണ്ണുകൾ സ്വയം അടഞ്ഞുതുറന്നെന്നകണക്കെയായി. അവൻ മുന്നോട്ട് ചലിച്ചു- മൊബൈൽ നിലത്തേക്ക് വീണുപോയതറിയാതെ, അലക്‌സും റോണിയും പരസ്പരം എതിർദിശയിലേക്ക് വീഴുന്നതുകണ്ടുകൊണ്ട്.
അമർജിത്ത് ഇരുവരുടെയും അടുത്തെത്തി നിന്നപ്പോഴേക്കും ഇരുകാലുകളും പിടപ്പിച്ചശേഷം റോണിയുടെ ചലനമാകെ നിലച്ചു. അവൻ അലക്സിനെ നോക്കിപ്പോയി- നേടാനുള്ളതെന്തോ കണ്മുന്നിലുള്ളതുപോലെന്നകണക്കെ, ചലനമറ്റുകിടക്കുന്ന അലക്സിന്റെ മുഖത്തൊരു പുഞ്ചിരി വിടരുവാനുള്ള ഭാവമായിരുന്നു.
അടുത്തനിമിഷംതന്നെ അമർജിത്ത് റോണിയെ നോക്കി. അതിനടുത്തനിമിഷം അവൻ, തന്റെ കൈയ്യിലിരിക്കുന്ന ഗണ്ണിലേക്ക് നോക്കിപ്പോയി. അത് നിലത്തേക്കെറിഞ്ഞശേഷം അവൻ റോണിയുടെ ഇടതുകണ്ണിൽ കയറിയിരിക്കുന്ന കഠാരയിൽ ആഞ്ഞുചവിട്ടി- റോണിയുടെ ജഡം ചെറുതായൊന്നു ചലിച്ചു. ഒരിക്കൽക്കൂടി അവനാ കഠാരയിൽ വലതുവശത്തേക്കായി ചവിട്ടിപ്പിടിച്ചു- തലച്ചോർ പിളരുവാനെന്ന ആഗ്രഹത്തോടെ- രക്തം കഠാരക്കു ചുറ്റിനുമായി പടർന്നൊഴുകിക്കൊണ്ടിരുന്നു.
അമർജിത്ത് വേച്ചു-വേച്ചു പിറകിലേക്ക് രണ്ടടി വെച്ചശേഷം വേച്ചുകൊണ്ടുതന്നെ അടുത്തുകണ്ട ചെയറിലേക്കിരുന്നുപോയി, തന്റെ തലയിൽ വലതുകൈ കൊടുത്തുകൊണ്ട്. നിശബ്ദമായി ഒന്നുരണ്ടു മിനിറ്റുകൾ കടന്നുപോയി. അപ്പോഴേക്കും തന്റെ മുന്നിൽ, താൻ എറിഞ്ഞിട്ട ഗൺ കിടക്കുന്നത് അവന്റെ കണ്ണുകൾ കണ്ടെത്തി. അവൻ ചാടിയെഴുന്നേറ്റ് അലറിക്കൊണ്ട് റോണിയുടെ ബോഡിയ്ക്കരുകിലേക്ക് ഓടിച്ചെന്നു, റോണിയുടെ ഗൺ പിടിച്ചെടുത്തു- അവന്റെ നെറ്റിയിലേക്ക് തുരുതുരെ വെടിയുതിർത്തു. ശേഷം ആ ഗൺ നിലത്തേക്ക് ആഞ്ഞിട്ടു.
നീട്ടിയുള്ള വർദ്ധിച്ച ശാസോശ്ചാസത്തോടെ ഒരുനിമിഷം അവനവിടെ നിന്നശേഷം തളർന്നെന്നകണക്കെ പിറകിലേക്ക് തിരിഞ്ഞുനടന്നു, വേച്ചു-വേച്ചു തന്റെ ഗണ്ണും താഴെനിന്നെടുത്തു ചെയറിൽ വലതുവശത്തേക്ക് ചായ്ഞ്ഞു ചാരിയിരുന്നു- വലതുകൈയ്യിൽ തളർത്തിപ്പിടിച്ചിരിക്കുന്ന തന്റെ ഗണ്ണുമായി. ഒന്നുരണ്ടു നിമിഷങ്ങൾ കഴിഞ്ഞില്ല, അവൻ വലിയ അലർച്ചയോടെ വിളിച്ചു നിലവിളിച്ചു- “മോളേ……..”
നിലവിളി കരച്ചിലായി ഒതുങ്ങി- മെല്ലെ അവസാനിച്ചപ്പോഴേക്കും ചുറ്റുമുള്ള നിശബ്ദമായവയെല്ലാം ചേർന്ന് ‘സെക്യൂർ’ എന്ന് മന്ത്രിക്കുംപോലെ അമർജിത്തിന് തോന്നി. അവൻ തന്റെ കണ്ണുകൾ മുറുകെത്തുറന്നുപിടിച്ചു മുന്നിലെ വിദൂരതയിലേക്ക് നോക്കിയിരുന്നു, കൈയ്യിൽ അയഞ്ഞിരിക്കുന്ന തന്റെ ഗണ്ണുമായി.

SECURE സെക്യൂർ

Written by Hibon Chacko

©copyright protected

 

Title: Read Online Malayalam Novel Samrakshanam  written by HIBON CHACKO

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!