Skip to content

THE PHYSICIAN ദ ഫിസിഷൻ – Full Parts

THE PHYSICIAN Novel

THE PHYSICIAN ദ ഫിസിഷൻ

January 20 ; 8:30 pm

തന്റെ തോളിൽ കപ്പിയാർ ദേവസിച്ചേട്ടന്റെ കരം പതിയെ പതിഞ്ഞപ്പോഴാണ് എബിൻ പതുക്കെ കണ്ണ് തുറന്നത്. ചിരിച്ചുകൊണ്ട് നിൽക്കുന്ന ദേവസിച്ചേട്ടനെ കണ്ടതോടെ എബിന് കാര്യം മനസ്സിലായി. അവൻ മുട്ടിന്മേൽ നിന്നുകൊണ്ടുതന്നെ ഒരിക്കൽക്കൂടി അൾത്താരയിലെ ഈശോയെ നോക്കി. അപ്പോഴേക്കും ദേവസ്സിച്ചേട്ടൻ പള്ളിയുടെ അവസാനത്തെ വാതിലുംകൂടി അടയ്ക്കുവാനായി തയ്യാറെടുത്തു ചെന്നുനിന്നു. എബിൻ കുരിശ്ശുവരച്ചു എഴുന്നേറ്റശേഷം ഈശോയെ വന്ദിച്ചു പള്ളിയിൽനിന്നും പുറത്തിറങ്ങി, പതിവുപോലൊരു ചിരി ദേവസിച്ചേട്ടന് സമ്മാനിച്ചശേഷം.

പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിലെത്തിയപ്പോൾ കണ്ട വെളിച്ചത്തിൻപുറത്തു തന്റെ വാച്ചിലേക്ക് തെല്ലുസംശയത്തോടെ എബിൻ സൂക്ഷിച്ചു നോക്കി. കിറുകൃത്യം- ദേവസിച്ചേട്ടൻ പതിവ് മുടക്കാതെ കൃത്യ സമയത്തുതന്നെ പള്ളി പൂട്ടിയിരിക്കുന്നു, ഇത്ര നേരത്തെ പള്ളി അടച്ചുവോ എന്നൊരു സംശയം എബിന്റെ മനസ്സിൽനിന്നും വാച്ചിൽകണ്ട സമയം എടുത്തുമാറ്റി. സമയം എട്ടരമണി കഴിഞ്ഞുതുടങ്ങിയിരിക്കുന്നു എന്ന് അറിയാതെ മന്ത്രിച്ചുകൊണ്ടു ഇരുട്ടിന്റെ മടയിലൊളിച്ച തന്റെ കൊണ്ടെസ്സ കാർ ലക്ഷ്യമാക്കി എബിൻ ധൃതിയില്ലാതെ നടന്നു.

പാർക്കിംഗ് ഗ്രൗണ്ടിന്റെ ഒരു കോര്ണറിലായി, മതിലിനോട് ഏകദേശം ചേർത്തായിരുന്നു എബിൻ കാർ പാർക്ക് ചെയ്തിരുന്നത്. കാർ കാണാമെന്നായപ്പോൾ പാന്റിന്റെ പോക്കറ്റില്നിന്നും കീ എടുത്തു അവൻ തന്റെ വലതു കൈയ്യിൽ പിടിച്ചു. കാറിനടുത്തെത്തി കീ, ഹോളിലിട്ടു തിരിച്ചശേഷം ഡോർ തുറക്കുവാൻ എബിൻ തുനിഞ്ഞതും ആരുടെയോ വലിയ കിതപ്പും ശാസോച്വാസവും ശ്രദ്ദിച്ചു. ഒരുനിമിഷംകൊണ്ടു അവനു മനസ്സിലായി- താൻ നിൽക്കുന്നതിന്റെ മറുവശത്തായി ആരോ ഉണ്ട്. എബിൻ പതിയെ ഡോർ ലോക്ക് ചെയ്തു. ശേഷം കീയുമായി കാറിന്റെ പിന്നിലൂടെ മറുഭാഗത്തേക്കു ചെന്നു.

January 20 ; 8:35 pm

എബിൻ തിരികെ വന്നു ഡോർ വീണ്ടും തുറന്നു മിനറൽ വാട്ടർ ബോട്ടിൽ നോക്കി. ഒരു തുള്ളി വെള്ളംപോലും ബോട്ടിലിൽ അവശേഷിക്കുന്നുണ്ടായിരുന്നില്ല. അവൻ വേഗം പാർക്കിംഗ് ഗ്രൗണ്ടിന്റെ മറ്റൊരു കോര്ണറിലുണ്ടായിരുന്ന ടാപ്പ് ലക്ഷ്യമാക്കി വേഗം നടന്നു. ബോട്ടിലിൽ വെള്ളവുമായി എബിൻ തിരികയെത്തി കിതച്ചവശ്ശയായി തന്റെ കാറിന്റെ പാസ്സന്ജര്സ് സൈഡിൽ ചാരി ഗ്രൗണ്ടിലിരിക്കുന്ന യുവതിക്ക് നൽകി. അഴിയാറായി പടർന്ന തലമുടിയിഴകളോടും പാതി അടഞ്ഞ ഇരുകണ്ണുകളോടും തളർന്ന കൈകളോടുംകൂടി യുവതി അവന്റെ കൈകളിൽനിന്നും ബോട്ടിൽ വാങ്ങി. അവൻ ബോട്ടിൽ തുറക്കുവാൻ യുവതിയെ സഹായിക്കുവാൻ തുനിഞ്ഞതും അവൾ ബോട്ടിൽ തുറന്നു അതിന്റെ ക്യാപ് താഴെവീഴ്ത്തിയതും ഒപ്പമായിരുന്നു.

അല്പം ആർത്തിയുടെ സഹായത്തോടെ യുവതി വെള്ളം വേഗത്തിൽ കുടിച്ചുതുടങ്ങിയപ്പോഴേക്കും അവളുടെ അവശതമൂലം ബോട്ടിലിന്റെ ക്യാപ് തെറിച്ചുപോയതാണെന്നകാര്യം മനസ്സിലാക്കി എബിൻ അത് താഴെനിന്നും കുനിഞ്ഞു എടുത്തു. അവൻ മെല്ലെ ഗ്രൗണ്ടിലാകെയൊന്നു നോക്കി ദൃക്‌സാക്ഷികളാരുമില്ലെന്നു ഉറപ്പാക്കിയശേഷം യുവതിയെ നോക്കി പഴയപടി ഇരുന്നു. അപ്പോഴേക്കും ബോട്ടിലിന്റെ മുക്കാൽഭാഗത്തോളം വെള്ളം കുടിച്ചിറക്കിയ യുവതി വലിയൊരു ആശ്വസംകലർന്ന നിശ്വാസത്തോടെ തന്റെ അരികിലായി ബോട്ടിൽ ബലത്തിൽ വെച്ചു.

എബിൻ അവളുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. യുവതി തന്റെ കണ്ണുകളടച്ചുകൊണ്ടു തന്റെ അവശതകൾ അകറ്റിക്കളയുവാൻ ശ്രമിക്കുകയാണ്, ശാസോസ്ചാസംവഴി. അല്പസമയം കഴിഞ്ഞതോടെ യുവതി സംസാരിക്കുവാൻ തുനിഞ്ഞു. എന്നാൽ വർധിച്ചിരുന്ന കിതപ്പ് ആദ്യം അവളെ അതിനു അനുവദിച്ചില്ല.

“എന്റെ… എന്റെ കാറ് കുറച്ചകലെ ഉണ്ട്.

താങ്ക്സ് എ ലോട്.

ഓടി ഞാൻ തളർന്നിരുന്നതാ ഇവിടെ.

അതാ… അതാ വെള്ളം ചോദിച്ചത്.

താങ്ക്സ് എ ലോട്.”

യുവതി ബുദ്ധിമുട്ടി ഇത്രയും വാചകങ്ങൾ പറഞ്ഞൊപ്പിച്ചതോടെ ഈ സംഭവത്തിലിരുന്നിരുന്ന എബിൻ ഉണർന്നു.

“വാ… ഞാൻ കാറിനടുത്തു വിടാം.”

എഴുന്നേൽക്കാമോ എന്ന് ആംഗ്യം കാണിച്ചുകൊണ്ട് എബിൻ യുവതിയോട് പറഞ്ഞു.

ബുദ്ധിമുട്ടിക്കൊണ്ടു അനങ്ങാതെ അനങ്ങിയ യുവതിയെ, അവൻ എഴുന്നേറ്റു അവളുടെ കാരങ്ങളിൽപിടിച്ചു എഴുന്നേൽക്കുവാൻ സഹായിച്ചു. ശേഷം, കാറിന്റെ ആ വശത്തെ മുന്നിലെ ഡോർ തുറന്നു സീറ്റു കുറച്ചു പിറകിലേക്ക് ചാരിവെച്ചു, യുവതിയോട് കയറി ഇരിക്കുവാൻ സമ്മതം നൽകി. അവൾ പതിയെ കയറി സീറ്റിൽ ചാരി ഇരുന്നുപോയി. ഡോർ അടച്ചശേഷം എബിൻ വന്നവഴി തിരികെ വന്നു കാറിൽ കയറി സ്റ്റാർട്ട് ചെയ്തു. കാർ യൂ ടേൺ എടുത്തു ഗ്രൗണ്ടിൽനിന്നും പുറത്തേക്കിറങ്ങുംവഴി അവൻ ഒരിക്കൽക്കൂടി തന്റെ കണ്ണുകൾ പായിച്ചു ദൃക്‌സാക്ഷികളാരുമില്ലെന്നു ഉറപ്പുവരുത്തി.

January 20 ; 9:20 pm

കറാകെ മുഴുവനും അടിച്ചുതകർക്കപ്പെട്ടിരിക്കുന്നു. ചുറ്റും ആരെയും ഒന്നും കാണാനുമില്ല. എബിൻ വേഗത്തിൽ തന്റെ കണ്ണുകള്കൊണ്ടൊരു പരിശോധന നടത്തി. മുന്നിലെ വലതു ഭാഗത്തെ ഡോർ തുറന്നുകിടന്നിരുന്നു. ഒരുപക്ഷെ യുവതി ഇറങ്ങി ഓടിയപ്പോൾ ഇങ്ങനെ സംഭവിച്ചതാകാം- അവൻ ഊഹിച്ചു. കാറിന്റെ കീ അതിൽനിന്നും എടുത്തുമാറ്റപ്പെട്ടിരുന്നു. അവൻ തിരികെ തന്റെ കാറിനടുത്തേക്ക്, മറുവശത്തേക്കു റോഡ് മുറിച്ചുകിടന്നു വന്നുനോക്കിയപ്പോൾ ക്ഷീണവും തളർച്ചയും കരണമായിരിക്കണം യുവതി ഉറക്കത്തിന്റെ പിടിയിലമർന്നിരുന്നു. അല്പസമയത്തെ ആലോചനയ്ക്കു ശേഷം എബിൻ തന്റെ മൊബൈൽ എടുത്തു. അതിലൊരു നമ്പർ ഡയൽ ചെയ്തുകൊണ്ട് തകർക്കപ്പെട്ട കാറിനടുത്തേക്ക് നടന്നു, ഒരിക്കൽക്കൂടി.

“ഹാലോ അരുൺ…. എടാ….

കേൾക്കാമോ നിനക്ക്?….

ആ…. എടാ, എനിക്കൊരു സഹായം ചെയ്യണം വേഗം.

നമ്മുടെ പള്ളിയിൽനിന്നും വലത്തോട്ട് തിരിഞ്ഞു

കോട്ടയം പോകുന്ന റോഡിലായി വലതുവശംചേർന്നു

ഒരു KL 38 C 4586 റിറ്റ്സ് കിടപ്പുണ്ട്.

ഒരു ഡോക്ടറുടെ വണ്ടിയാ. കുറച്ചുപേർ പണി

കൊടുത്തു കാർ ഒരു പരുവമായി കിടക്കുവാ.

കീയും കാണുന്നില്ല.

വേഗം ബിനു ചേട്ടനെയും വിളിച്ചുവന്ന്

ഇതിവിടുന്നു വർക്ഷോപ്പിലേക്കു മാറ്റണം.

ചേട്ടനോട് അത്യാവശ്യമാണെന്ന് പറഞ്ഞാൽ മതി, വന്നുകൊള്ളും.

ഒന്നും പേടിക്കേണ്ട, ഓണർ എന്റെയൊപ്പം ഉണ്ട്.

ബാക്കിയെല്ലാം ഞാൻ പിന്നീട് പറയാം. പണി

കഴിഞ്ഞു നീയെന്നെയൊന്നു വിളിക്കണേ കേട്ടോ!?

ആ…. ഓക്കെ ഡാ.”

എബിൻ മൊബൈൽ പാന്റിന്റെ പോക്കറ്റിൽ താഴ്ത്തി തിരികെ തന്റെ കാറിനടുത്തെത്തി. യുവതിയെ ശല്യംചെയ്യാതെ പതിയെ ഡോർ തുറന്നു കാർ സ്റ്റാർട്ട് ചെയ്തു.

January 20 ; 9:50 pm

എബിൻ കാറിൽനിന്നും ഇറങ്ങി വീടിന്റെ ഗേറ്റ് തുറന്നു. കാർ, പോർച്ചിൽ പാർക്ക് ചെയ്ത്, പോരുംവഴി വഴിയരികിലെ തട്ടുകടയിൽനിന്നും വാങ്ങിച്ച ഡിന്നർ ഐറ്റംസ് കാറിൽനിന്നും എടുത്തു അവ വീടിന്റെ സിറ്റ് ഔട്ടിലേക്കു വെയ്കുവാൻ തുനിഞ്ഞതും മെയിൻ ഡോർ തുറന്നുവന്ന ഡെയ്‌സ് അവ എബിന്റെ കൈകളിൽനിന്നും വാങ്ങിച്ചു.

“ഇന്ന് ഡിന്നർ പുറത്തുനിന്നാണെന്നു ചേട്ടായി

പറഞ്ഞില്ലായിരുന്നോ. അതുകൊണ്ടു ഞാൻ ഫോണിലൊരു സിനിമ കാണുവായിരുന്നു.”

ഇത്രയും പറഞ്ഞശേഷം ഡെയ്‌സ് സാധനങ്ങളുമായി അകത്തേക്ക് പോയി. കാർപോർച് വീടിന്റെ ഒരു വശംചേർന്നു അകത്തേക്ക് കയറിയായിരുന്നതിനാൽ അവൻ കാറും അതിലുള്ള യുവതിയെയും കണ്ടില്ല, ശ്രദ്ദിച്ചുമില്ല.

യുവതിയെ ഉണർത്തുവാനായി എബിൻ കാറിനടുത്തെത്തി. അവൾ പഴയപടി മയക്കത്തിലായിരുന്നു. അവൻ അൽപനേരം അവളെ നോക്കിനിന്നശേഷം ഡോർ തുറന്നു അവളുടെ ഇടതുഷോൾഡറിൽ പതുക്കെ തട്ടിവിളിച്ചു. അവൾ തന്റെ കണ്ണുകൾ തുറന്നു. ക്ഷീണത്തിന്റെയും മയക്കത്തിന്റെയും ഹാങ്ങോവറിൽ അവൾ ഒരു അവശയെപ്പോലെ അവനെ നോക്കി.

“എന്റെ വീടാ…. ഞാനും വീട് നോക്കുന്ന ഒരു

പയ്യനും മാത്രമേ ഉള്ളു.

ഇന്നിവിടെ വിശ്രമിക്കാം. കാറിന്റെ കാര്യം

ഞാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. അത് മുഴുവനായും

തകർത്തിട്ടിരിക്കുകയായിരുന്നു.

എന്തായാലും മയങ്ങുന്നതിനു മുൻപേ

പ്രാഥമിക വിവരങ്ങൾ തന്നത് നന്നായി കേട്ടോ.”

ഇത്രയും പറഞ്ഞു എബിൻ ഒന്ന് പുഞ്ചിരിച്ചു. യുവതി പുറത്താകെയൊന്നു നോക്കിയശേഷം തന്റെ ചെറിയ അമ്പരപ്പുമാറ്റി കാറിനു പുറത്തിറങ്ങി. കാർ ലോക്ക് ചെയ്തശേഷം അവൻ അവളെയുംകൂട്ടി വീട്ടിലേക്കു കയറി ഡോർ അടച്ചു. അപ്പോഴേക്കും കിച്ചനിൽനിന്നും വന്ന ഡെയ്‌സ് അമ്പരന്നുപോയി തന്റെ മുന്നിലെ കാഴ്ച്ചകണ്ട്‌.

“നീ ചേച്ചിക്ക് റൂം കാണിച്ചുകൊടുക്ക്‌.

എടാ…. ചേച്ചി…. എന്റൊരു ഫ്രണ്ടാ.

റൂം കാണിച്ചുകൊടുക്ക്‌.”

എന്ത് എങ്ങനെ കൃത്യമായി പറയണം എന്ന ആശയക്കുഴപ്പത്തിൻപുറത്തു എബിൻ ഇത്രയും പറഞ്ഞൊപ്പിച്ചു ഡെയ്‌സിനോട്.

യുവതിയെ ഒന്ന് നോക്കിയശേഷം ഡെയ്‌സ് പറഞ്ഞു;

“ശരി ചേട്ടായി.”

ശേഷം യുവതിയോടായി തുടർന്നു;

“ചേച്ചി, വാ. റൂം കാണിച്ചു തരാം.”

January 20 ; 11:10 pm

“ഒത്തിരി നന്ദിയുണ്ട് കേട്ടോ നിങ്ങൾക്ക്.

ഇയാളെ കാണുവാൻ പറ്റിയില്ലായിരുന്നേൽ…

എനിക്ക് ഓർക്കുവാൻകൂടി വയ്യ….”

തനിക്കുള്ള ഭക്ഷണത്തിൽ കൈവെക്കുന്നതിനുമുന്പ് ഫ്രഷായി വന്നിരുന്ന യുവതി എബിനെ നോക്കിക്കൊണ്ടു പറഞ്ഞു. അവൻ നേരത്തെതന്നെ ഫ്രഷായി ഡെയ്‌സിനൊപ്പം അവളെ ഡിന്നറിന്‌കാത്തു ഡൈനിങ്‌ടേബിളിൽ

ഇരിക്കുകയായിരുന്നു. യുവതിയെ ശ്രവിച്ച എബിൻ ഒന്ന് മന്ദഹസിച്ചു.

“കഴിക്കു ചേച്ചി. എനിക്കിത്തിരി നാക്കു

കൂടുതലാ എന്ന് എബിൻ ചേട്ടായി എപ്പോഴും

പറയും. എന്തായാലും ചോദിക്കാതെയും

പറയാതെയും ചേട്ടായിയെ കണ്ടപ്പോൾ കേറി

ഇങ്ങു പോന്നു അല്ലെ!

പേടിയൊന്നുമില്ലേ….!?

അതോ രണ്ടാൾക്കും നേരത്തേയെങ്ങാൻ അറിയാമോ!?”

ഡെയ്‌സിന്റെ വെട്ടിത്തുറന്നുള്ള സംസാരംകേട്ട് എബിൻ അല്പം ദേഷ്യത്തോടെ തന്റെ കൈകൊണ്ടൊരു ചെറിയ തട്ട് അവനിട്ടു കൊടുത്തപ്പോഴേക്കും യുവതി മറുപടിയെന്നോണം പതിയെ മന്ദഹസിച്ചു.

“എന്റെ പേര് അഞ്ജലി ജോർജ്.

ഡോക്ടർ ആണ്.

കോട്ടയം മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യുന്നു.

ഞാനൊരു ചെറിയ പ്രശ്നത്തിലാ. ഒരൽപം പഴയ…

അതുകൊണ്ടിതൊക്കെ ശീലമായിപ്പോയി.”

അഞ്ജലി ഇങ്ങനെ അവരോടു പറഞ്ഞപ്പോഴേക്കും എബിന്റെ മൊബൈൽ റിങ് ചെയ്തു. അവൻ കാൾ എടുത്തപ്പോഴേക്കും ഡെയ്‌സ് തുടർന്നു;

“ഹി… ഹി… എബിൻ ചേട്ടായിയും ഇങ്ങനെയൊക്കെയാ.

എന്തുവന്നാലും എല്ലാം ശീലമായപോലെയാ….

നല്ല ചേർച്ച…. ഹി…. ഹി….”

അപ്പോഴേക്കും മൊബൈൽ ടേബിളിൽ വച്ചുകൊണ്ടു എബിൻ പറഞ്ഞു;

“ആഹ്…. അഞ്ജലി, കാർ വർക്ഷോപ്പിലേക്കു

മാറ്റിയിട്ടുണ്ട്. അവിടെയാകെ നല്ല മഴയാപോലും.”

എബിനെ ശ്രദ്ദിച്ചിരുന്ന അഞ്ജലി ഉടനെ പറഞ്ഞു;

“ഓഹ്…. എന്റെ മൊബൈലും സ്പെക്ടസും

കാറിൽ ഡ്രൈവ് സീറ്റിനടിയിലായി….

കാറിലെവിടെയോ കണ്ടേക്കും….”

എബിൻ ചിരിയോടെ തുടർന്നു;

“രണ്ടും ഭദ്രമാണെന്നറിയാൻ കഴിഞ്ഞതിൽ

സന്തോഷം! ഹി.. ഹി.. അവരതു എടുത്തുവെച്ചിട്ടുണ്ട്.”

ഒന്ന് നിർത്തിയശേഷം;

“വേഗം കഴിച്ചശേഷം കിടന്നോ. രാത്രി നല്ല മഴ കാണും.

ഇങ്ങോട്ടേക്കു എത്താതിരിക്കില്ല….”

January 21 ; 7:30 am

അഞ്ജലി മെല്ലെ തന്റെ കണ്ണുകൾ തുറന്നു. നേരം നന്നായി വെളുത്തിരിക്കുന്നുവെന്നു മനസ്സിലാക്കി അവൾ എഴുന്നേറ്റു തന്റെ മുഖം കഴുകി ഹാളിലേക്ക് ചെന്നു. അവിടെ അവളെ പ്രതീക്ഷിച്ചെന്നപോലെ എബിനും ഡെയ്‌സും കോഫിയുമായി ഇരിക്കുന്നുണ്ടായിരുന്നു.

കോഫി കുടിക്കുന്നതിനിടയിൽ എബിൻ പറഞ്ഞു;

“കോട്ടയം പോലീസ് സ്റ്റേഷനിൽ പോയി ഒരു

കംപ്ലൈന്റ്റ് കൊടുക്കണം. ശേഷം വർക്ഷോപ്പിൽ

നമുക്കൊന്ന് പോകാം. ഫോണും മറ്റും എടുക്കണമല്ലോ!?

ആഹ്…. പിന്നെ…. ബാക്കി ഇതിനെല്ലാം ശേഷം.”

ഇത്രയും കേട്ടശേഷം അഞ്ജലി പറഞ്ഞു;

“കംപ്ലൈന്റ്‌കൊണ്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.

എന്റെ ഫോണൊന്ന് കിട്ടിയാൽ ഞാൻ

ആരെയേലും കോൺടാക്ട് ചെയ്തു നിങ്ങളെ

ഒഴിവാക്കിത്തരാം.”

‘അതല്ല ചേച്ചി..’ എന്നുതുടങ്ങി മുഴുമിപ്പിക്കുംമുമ്പേ ഡെയ്‌സിനെ കേറി എബിൻ പറഞ്ഞു;

“എന്തായാലും താൻ തല്ക്കാലം ഞാൻ

പറയുംപോലെ ചെയ്തിട്.

തന്നെ ഇവിടെ പിടിച്ചിടാനൊന്നും ഉദ്ദേശമില്ല.”

കോഫി കഴിഞ്ഞശേഷം അഞ്ജലി ഫ്രഷാകാൻ പോയപ്പോൾ എബിൻ റെഡിയായി നിന്നു. അവനൽപം വെയിറ്റ് ചെയ്തു മുഷിഞ്ഞ ശേഷമാണ് അവൾ വന്നത്. പക്ഷെ, അവളെ കൂടുതൽ സുന്ദരിയായി കണ്ടപ്പോൾ അവന്റെ മനസ്സ് നിര്മലമായി.

“ഇവിടം പരിചയമില്ലായിരിക്കുമല്ലോ!?

ഇവിടെനിന്നും കുറച്ചുണ്ട് കോട്ടയത്തേക്ക്.

വാ… ഇറങ്ങാം.”

January 21 ; 9 am

എബിനും അഞ്ജലിയും കോട്ടയം പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി കാറിൽ യാത്ര ചെയ്യുകയാണ്.

“ആക്ച്വലി എന്താ തന്റെ പ്രോബ്ലം?”

അല്പം തന്റെ നെറ്റി ചുളിച്ചു അവളെ മൈൻഡ് ചെയ്യാതെ അവൻ ചോദിച്ചു.

അഞ്ജലി മറുപടി പറഞ്ഞു;

“ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ഒരുത്തനുമായി

ചെറിയ പ്രശ്നമുണ്ട്. അത് വളർന്നു വലുതായി.

അവൻ ഡോക്ടറാ, അവിടെത്തന്നെയാ- കോട്ടയത്ത്.”

ശേഷം എബിന് നേരെ തിരിഞ്ഞു തുടർന്നു;

“ഇന്നലെ രാത്രി ഞാൻ ഡ്യൂട്ടി കഴിഞ്ഞു

റൂമിലേക്ക് പോരുന്ന വഴി അവൻ കുറച്ചു

കമ്പനിക്കാരെ കൂട്ടിവന്ന് എന്നെ

ഉപദ്രവിക്കുവാൻ ശ്രമിച്ചു. ഞാനവന്റെ കരണത്തു

ഒരെണ്ണം പൊട്ടിച്ചശേഷം രക്ഷപെട്ടു, എന്റെ കാറിൽ.

അവർ പിറകെ ഉണ്ടായിരുന്നു, വേറെ നിർവ്വാഹം

കാണാത്തതുകൊണ്ട് നേരെ കണ്ട റോഡിലൂടെ

പോന്നു. പെട്രോൾ തീർന്നതാണോ എന്തോ,

വണ്ടിക്കൊരു മിസ്സിംഗ് ഇടയ്ക്കു വന്നു.

അപ്പൊ… ഇറങ്ങി ഓടിയെത്തിയത് ഈ

കാറിനടുത്താ.”

‘ഓക്കേ’ എന്ന് മറുപടി പറഞ്ഞു എബിൻ തുടർന്നു;

“ഇതുവരെ പരാതിയൊന്നും പോലീസിൽ കൊടുത്തിട്ടില്ലാ

എങ്കിൽ ഇപ്പോൾ ചെല്ലുമ്പോൾ അവൻ വെറുതെ

ഉപദ്രവിക്കുന്നുവെന്നു എന്നതിന് മുൻ‌തൂക്കം

നൽകിയാൽ മതി.”

മറുപടിയായി അഞ്ജലി പറഞ്ഞു;

“ഇതുവരെ കംപ്ലൈന്റ് ഒന്നും ഒരിടത്തും

ചെയ്തിട്ടില്ല.”

January 21 ; 4 pm

“എന്നിട്ട്, കംപ്ലൈന്റ് കൊടുക്കാൻ ചെന്നിട്ടെന്തായി?”

;അഞ്ജലിയുടെ കാറിൽ വർക്ക് ചെയ്തുകൊണ്ടിരിക്കെ അരുൺ ചോദിച്ചു, എബിനോട്;

“കളസാ- കുളസാ കുറെ ചോദ്യങ്ങൾ ചോദിച്ചു.

പയറ്റിനിന്നു കാര്യം നടത്തി.”

ഇതിനിടയിൽ അഞ്ജലി മൊബൈൽ സ്വിച്ച്ഓൺ ചെയ്ത് മെഡിക്കൽ കോളേജിലേക്ക് കോൺടാക്ട് ചെയ്തിരുന്നു.

അപ്പോഴേക്കും എബിൻ അവളുടെ അടുത്തേക്ക് വന്നു;

“സ്‌പെക്ടസ് എവിടെ?”

മറുപടിയായി അവൾ പറഞ്ഞു;

“സ്‌പെക്ടസ് വെക്കാം…. ഹി… ഹി..

മെഡിക്കൽ കോളേജിലെ പണി തെറിച്ച മട്ടാ.

അവരെ ഇൻഫോം ചെയ്‌തൊന്നുമില്ലല്ലോ…

ഞാനൊന്നും പ്രത്യേകിച്ച് മിണ്ടാൻ പോയില്ല,

കുറച്ചു പ്രോബ്ലെംസ് ഉണ്ടെന്നതൊഴിച്ച്.”

അവളുടെ മറുപടിയിൽ സംതൃപ്തി പ്രകടിപ്പിച്ചു എബിൻ തുടർന്നു;

“ഇങ്ങനെ സംഭവിച്ചതും താൻ പറഞ്ഞതുമെല്ലാം

നന്നായി. മെഡിക്കൽ കോളേജിലെ ജോലി വിടാൻ ഞാൻ

പറയാൻ തുടങ്ങുകയായിരുന്നു. പോലീസ് കേസ്

എടുത്തിട്ടുണ്ടേലും ഇനിയവിടെ തുടരുന്നത്

അത്ര പന്തിയുള്ള കാര്യമല്ല.

സമയംപോലെ അവിടെ റൂമിൽ ചെന്ന്

സാധനസാമഗ്രഹികളെല്ലാം എടുക്കാം, ഹി.. ഹി..

കൂടെ സൂപ്രണ്ടിനെ കാണുകയും ചെയ്യാം.”

ചിരിച്ചുകൊണ്ട് അഞ്ജലി തന്റെ ഗോൾഡ് ഫുൾഫ്രെയിം സ്‌പെക്ടസ് എടുത്തു മുഖത്ത് വച്ചു.

January 21 ; 10:30 pm

രാത്രി ഡിന്നറിനു ശേഷം ബാൽക്കണിയിൽ തനിച്ചിരിക്കുകയായിരുന്ന എബിന്റെ അടുക്കലേക്കു അഞ്ജലി എത്തി. അവളെ ആ നിമിഷം കണ്ടപ്പോൾ അവൻ തെല്ലൊന്നതിശയിച്ചുപോയി. ഇന്ന് കുറച്ചു ഡ്രസ്സ് ഷോപ്പ് ചെയ്തതിന്റെയുൾപ്പെടെ അവളുടെ സ്പെക്ടസും ചുവപ്പുകലർന്ന നിറവും മൂക്കിൻപുറത്തെ സ്റ്റഡ്‌ഡും വല്ലാത്തൊരു സൗന്ദര്യനിർവൃതി പ്രധാനം ചെയ്യുന്നതായി അവനു തോന്നി.

“ടിപ്പിക്കൽ ഡോക്ടർ ആയല്ലോ!?”

അവൻ ചെറുചിരിയോടെ ചോദിച്ചു.

മറുപടിയായി കിട്ടിയപോലൊരു ചിരി തിരികെ സമ്മാനിച്ചുകൊണ്ട് അവൾ അവനു വശത്തായി അരികിൽ മാറിയിരുന്നു, അവനെ നോക്കിക്കൊണ്ട്. കുറച്ചു സമയത്തേക്ക് രണ്ടാൾക്കും ഒന്നും മിണ്ടുവാൻ ഉണ്ടായിരുന്നില്ല.

“വേറെയാരും ഇവിടില്ലേ എബിൻ?”

കോൺഫിഡൻസ് പ്രകടമാക്കി അവൻ അവളുടെ ഈ ചോദ്യത്തെ നേരിട്ടു. പിന്നെ തുടർന്നു;

“പപ്പയും മമ്മയും എന്റെ ബ്രദറും യൂ. എസ്. ൽ

എന്റെ ചെറുപ്പത്തിൽ മരിച്ചു.

അന്നൊക്കെ ആ ആക്‌സിഡന്റ് ഇവിടെ വലിയ

വാർത്തയായിരുന്നു.

പിന്നെ സ്വത്തിനു പഞ്ഞമൊന്നുമില്ല, സ്ഥലമായിട്ടും ഉണ്ട്.

നാട്ടിലേക്ക് വന്നശേഷം ബോർഡിങ്ങിൽ നിന്നാണ്

പഠിച്ചത്. പപ്പയുടെ ഫാമിലി സപ്പോർട്ട് ചെയ്തു.

സ്വത്തിന്റെയൊക്കെ കാര്യത്തിൽ പ്രശ്‍നങ്ങളായപ്പോൾ

ഞാൻ എല്ലാത്തിനെയും കണക്കിന് പറഞ്ഞു ഒഴിവാക്കി.

എം. ബി. എ. കഴിയാറാകുമ്പോഴാ സംഭവം, ശേഷം

അവിടിവിടൊക്കെയായി വർക്ക് ചെയ്തു കുറച്ചു നാൾ.

ഫോർ നത്തിങ്….”

നിരാശ തെല്ലു പ്രകടമാക്കിയശേഷം അവൻ തുടർന്നു;

“മമ്മയ്ക്കു ഈ വീട് വാങ്ങിക്കണം എന്നായിരുന്നു താല്പര്യം.

ചെറുപ്പത്തിലേ പറഞ്ഞുകേട്ടിട്ടുണ്ട് മമ്മയിൽ നിന്നുതന്നെ.

വാങ്ങിച്ചു, താമസമാക്കി.

ഡെയ്‌സിനെ ഞാൻ ബാംഗ്ലൂർ നിന്നും പൊക്കിയതാ.

ഞാൻ പഠിച്ച കോളേജിൽ പഠിക്കാൻ വന്നതാ, ഞാനൊരിക്കൽ

ബാംഗ്ലൂർ വർക്ക് ചെയ്യുമ്പോൾ. പഠിക്കാതിരിക്കാനും

ഉഴപ്പാനും ചെറുക്കൻ ബഹുമിടുക്കനായിരുന്നു. ഡിഗ്രി കഴിഞ്ഞു

അവനെ ഇങ്ങു കൂട്ടി.”

ഉടനെ അഞ്ജലി ചിരിച്ചുകൊണ്ട് പറഞ്ഞു;

“കുറച്ചുമുമ്പ് താഴെ, ഉടനെ അവനു തുടർപഠനം

തുടങ്ങണമെന്ന് അവൻ എന്നോട് പറഞ്ഞു…”

ഡെയ്‌സിനോടുള്ള ഇഷ്ടം മുഖത്ത് പ്രകടമാക്കി എബിൻ തുടർന്നു;

“ഇവിടെ പുള്ളിക്ക് സുഖമാ. അതുകൊണ്ടു

ഇടയ്ക്കു കോൺഫിഡൻസ് കിട്ടാൻ അങ്ങനെ പറയും.

എന്നോട് പറയുമ്പോൾ ഉടനെ റെഡിയാക്കാമെന്നു ഞാൻ പറയും.

അത് കേട്ടാൽ പിന്നൊന്നും മിണ്ടില്ല..കൂടെ കട്ടയാ..”

ഇത്രയും പറഞ്ഞു അവൻ തന്റെ മുഷ്ടി ചുരുട്ടി ഹൃദയഭാഗത്തു വെച്ചശേഷം തുടർന്നു;

“അവനും എന്നെപ്പോലാ. അപ്പനും അമ്മയും

ഇവൻ ജനിച്ചപ്പോഴേ എങ്ങോ പിരിഞ്ഞുപോയി.

അവനു ഞാനും എനിക്ക് അവനും മാത്രമേയുള്ളു

തൽക്കാലം!”

ഇത്രയും കേട്ടതോടെ അവൾ അറിയാതെ തന്റെ തലകുനിച്ചുപോയി.

ചുണ്ടിൽ വിരിഞ്ഞ ചെറുചിരിയോടെ അല്പസമയം അവൻ ആകാശത്തിലേക്കു നോക്കിയിരുന്നു. പിന്നെ തിരിഞ്ഞിരുന്നു ചോദിച്ചു, നിശ്ശബ്ദയായിരിക്കുന്ന അഞ്ജലിയോട്;

“എന്താ അഞ്ജലി, അഞ്ജലിയുടെ പ്രശ്നം!?”

പെട്ടെന്നവൾ തലയുയർത്തി ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി.

അവൻ കുറച്ചുനേരം അവളെത്തന്നെ നോക്കിയിരുന്നു. അല്പനേരത്തോളം തലകുനിച്ചിരുന്നശേഷം അവൾ തന്റെ നോട്ടം ആകാശത്തിലേക്കാക്കിയിരുന്നു.

January 31 ; 11:30 am

കോട്ടയം സ്റ്റേഷനിൽ നിന്നും എസ്. ഐ. ഷാനവാസ് മുഹമ്മദും രണ്ടു പോലീസുകാരും മെഡിക്കൽ കോളേജിൽ സൂപ്രണ്ടിന്റെ റൂമിൽ അഞ്ജലിയുടെയും എബിന്റെയും സാന്നിധ്യത്തിൽ ഇരിക്കുകയാണ്. പെട്ടെന്ന് ഡോക്ടർ ആമോസ് അവിടേയ്ക്കു കടന്നുവന്നു.

ഉടനെ സൂപ്രണ്ട് സംസാരിച്ചു;

“ആമോസ്, തനിക്കു ഗുണ്ടാപ്പണിയൊക്കെ

ഉണ്ടായിരുന്നല്ലേ..തന്നെ തിരക്കി വന്നിരിക്കുന്നതാ ഇവർ.”

ആമോസിന്റെ മുഖം കണ്ടു എബിൻ ചെറുതായൊന്നു അതിശയിച്ചുപോയി. അവനെ കണ്ടാൽ തന്റെ പ്രായവും ഐശ്വര്യം തോന്നിക്കുന്ന മുഖവും, ഏതാണ്ടെല്ലാം തന്നെപ്പോലെതന്നെ എന്ന് എബിന് തോന്നി. ഡോക്ടറുടെ വേഷഭാവത്തിലും തന്റെ രൗദ്രത അവൻ അഞ്ജലിയെ നോക്കി വ്യക്തമാക്കുന്നത് എബിന് കാണുവാൻ സാധിച്ചു. ചില നമ്പറുകൾക്കു കൂടെ നിന്നുകൊള്ളണം എന്ന, വീട്ടിൽനിന്നും ഇറങ്ങുമ്പോഴുള്ള എബിന്റെ വാക്കിൻപുറത്താകണം അഞ്ജലി ധൈര്യത്തോടെ ആമോസിനെ തന്റെ മുഖംകൊണ്ട് നേരിട്ടു.

അപ്പോഴേക്കും എസ്.ഐ. ഡോക്ടർ ആമോസിനോട് തുടർന്നു;

“നിങ്ങൾക്കെതിരെ ഡോക്ടർ അഞ്ജലി പരാതി

നൽകിയിട്ടുണ്ട്. മൊഴികളും തെളിവുകളുമെല്ലാം

ഞങ്ങൾക്കിവർ തന്നിട്ടുമുണ്ട്. പക്ഷെ, തല്ക്കാലം

ഇവർക്ക് തന്നോടൊരു പ്രശ്‌നത്തിന് താല്പര്യമില്ല.

മര്യാദയ്ക്ക് താനും അങ്ങനെതന്നെ മുന്നോട്ടു പോകണം.

ഇത് പറയാനാ തന്നെ ഇങ്ങോട്ടേക്കു വിളിപ്പിച്ചത്.”

ഇത്രയും കേട്ടതോടെ ഡോക്ടർ ആമോസ് വലിയ ഭാവവ്യത്യാസമൊന്നും കൂടാതെ എബിനെ നോക്കി. അപ്പോൾ അവൻ തുടർന്നു;

“ഞാൻ അഞ്ജലിയുടെ ആരുമല്ല തല്ക്കാലം.

പക്ഷെ ഞങ്ങൾ ഉടനെ വിവാഹിതരാകുവാൻ പോവുകയാണ്‌.

താനിനി പ്രശ്‍നങ്ങളുമായി ഞങ്ങളുടെ

അടുക്കലേക്കു വരരുത്.”

തന്റെ മുഖത്ത് ചുവപ്പു പടർത്തിക്കൊണ്ടു അവനിത്രയും പറഞ്ഞപ്പോഴേക്കും ഡോക്ടർ ആമോസ് സൂപ്രണ്ടിനെ നോക്കി പറഞ്ഞു;

“മേലിൽ എന്റെ ഭാഗത്തുനിന്നും പ്രശനങ്ങളൊന്നും

ഉണ്ടാകില്ല.”

ശേഷം എസ്.ഐ. യെ നോക്കി തുടർന്നു;

“ക്ഷമിക്കണം സർ”

സൂപ്രണ്ട് അഞ്ജലിയെ നോക്കിയപ്പോഴേക്കും അവൾ പതിയെ തലയാട്ടി. പൊയ്‌ക്കൊള്ളുവാൻ സൂപ്രണ്ട് അനുവാദം നൽകിയപ്പോൾ ഡോക്ടർ ആമോസ് വേഗം പുറത്തേക്കു പോയി.

ഉടനെ സൂപ്രണ്ട് എല്ലാവരോടുമായി പറഞ്ഞു;

“ഇല്ലാത്ത വഷളത്തരമൊന്നുമില്ല കയ്യിൽ അവന്റെ.

ഡോക്ടര്സിൽത്തന്നെ ചില ഉഡായിപ്പുകളുമായാ

കമ്പനി. പിന്നെ മെഡിസിന് പഠിക്കുന്ന കുറച്ചെണ്ണത്തിനോടും.

പുറത്തുമുണ്ട് കുറെ ബന്ധങ്ങൾ..”

അപ്പോൾ എസ്. ഐ . പറഞ്ഞു;

“നോക്കാം..”

സൂപ്രണ്ട് തുടർന്നു;

“ഇതിന്റെയൊക്കെ ബലത്തിലാ അവൻ നെഗളിച്ചു

നടക്കുന്നത്. ആരും ചോദിക്കാനും പറയാനുമൊന്നും

ഇല്ലെന്നേ…ആർക്കും പരാതിയുമില്ല. അതിനുള്ള

പണിയൊക്കെ ഉണ്ടവന്റെ കയ്യിൽ..”

ഇത്രയും ശ്രവിച്ചുനിന്ന എസ്.ഐ. എബിനോടായി പറഞ്ഞു;

“എന്നാൽ ബാക്കി പണി നടക്കട്ടെ.

ഇവിടെ നിന്നും വെക്കേറ്റ് ചെയ്തു പോകുവല്ലേ.

റൂം കാലിയാക്കാൻ കാണുമല്ലോ!

വേഗം വിട്ടോ… പ്രോബ്ലം എന്തെങ്കിലും

ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.”

February 1 ; 8:30 pm

“റിച്ച് കിഡ്ഡ് ആയിരുന്നിട്ടും ഒരു കാമുകി ഇല്ലാതിരിക്കുന്നതു ഒരു കുറവാ കേട്ടോ എബിൻ…”

മഴ തോർന്നൊരു സമയം വീടിന്റെ ബാക്കണിയിലിരുന്നു അഞ്ജലിയുടെ കുസൃതി നിറഞ്ഞ ഈ വാചകം കേട്ട് എബിൻ തുടർന്നു;

“ഹ… ഹ… കാമുകിമാരോക്കെ ഒരുപാടുണ്ടായിരുന്നു.

ഹൃദയങ്ങൾ തമ്മിലടുത്തു അതൊരു ജീവിത ബാധ്യത

എന്നൊരവസ്ഥയിലേക്കെത്തുന്ന സമയം അവളുമാര്

പതുക്കെ ഡീവിയേറ്റ് ചെയ്യും.

അല്ല, അതൊരു സത്യമാ കേട്ടോ… അവളുമാരുടെ

സ്ഥാനത്തു ഞാനാണെങ്കിലും അങ്ങനെ ചെയ്യും.

‘ഏവരിബഡി ഡിസേർവ്സ് എ സെക്കന്റ് ചാൻസ്’ എന്ന് കേട്ടിട്ടില്ലേ, പോയി ജീവിതം എന്താണെന്നു പഠിക്കട്ടെ.”

ഇത്രയും കേട്ടശേഷം അല്പം സന്തോഷം പ്രകടമാക്കി അഞ്ജലി ചോദിച്ചു;

“ഒരു കാമുകനപ്പോൾ ഡ്യൂട്ടിയിലാണ് ഇപ്പോഴുമുള്ളിൽ

എന്നർത്ഥം.

കാമുകിമാർ തിരിച്ചുവന്നാൽ സ്വീകരിക്കുമോ!?”

അവൻ തന്റെ മുഖത്ത് ഭാവമൊന്നുംകൂടാതെ മുന്നോട്ടുതന്നെ നോക്കിയിരുന്നു പറഞ്ഞു;

“ഉത്തരം ഞാൻ മുൻപേ സ്ഥാപിച്ചുകഴിഞ്ഞു.”

സംശയദൃഷ്ടിയോടെ അവൾ ഒന്ന് നെറ്റിചുളിച്ചപ്പോഴേക്കും അവൻ തുടർന്നു;

“സ്വീകരിക്കുമെന്ന്. താൻ വർക് ചെയ്യുന്ന ഹോസ്പിറ്റലിൽ

തനിക്കൊരു പേഷ്യന്റ് വന്നാൽ, അസ് എ ഫിസിഷൻ

താൻ അറ്റൻഡ് ചെയ്യില്ലേ…ട്രീട്മെന്റിനുള്ള വകുപ്പെല്ലാം കയ്യിലുണ്ട്.”

അപ്പോൾ ഒരു നിർവൃതിയോടെ അവൾ പറഞ്ഞു;

“ഞാനിവിടെ വന്നപ്പോൾതൊട്ട് ഇന്നുവരെയുള്ള

സംഭവങ്ങൾകൊണ്ട് അതെനിക്ക് ശരിക്കും മനസ്സിലായി.”

നിർവൃതി അവസാനിപ്പിക്കാതെ അവനെത്തന്നെ നോക്കിയിരുന്ന ശേഷം അവൾ പറഞ്ഞു;

“ഞാനല്പം പ്രാക്ടിക്കലാ എബിൻ.”

അവന്റെ മറുപടി താമസിച്ചില്ല;

“താനൊരു മെഡിസിൻകാരിയല്ലേ, അതുകൊണ്ടാ..”

പിന്നെ ചിരിയോടെ തുടർന്നു;

“ശരീരം മാത്രം സുഖപ്പെടുത്തുവാൻ വിധിക്കപ്പെട്ട വ്യക്തി.”

ഉടനെ തെല്ലു വൈഭവത്തോടെ അവൾ ചോദിച്ചു;

“എബിൻ എം.ബി.എ. കഴിഞ്ഞിട്ട് എത്ര നാളായി?”

മറുപടി വന്നു;

“എനിക്ക് വയസ്സ് മുപ്പതായി ഇന്നലെ.”

ഇരുകൈകളും, തുറന്നുപോയ തന്റെ വായിൽപൊത്തി അല്പനിമിഷം അവൾ സ്തംഭിച്ചിരുന്നു.

അപ്പോൾ അവൻ ചെറിയൊരു ചിരി പാസ്സാക്കിയശേഷം തുടർന്നു;

“എന്റെ അപ്പനും മമ്മയും സഹോദരനും

പോയ ദിവസവും ഇന്നലെയാ…”

ഇത് കേട്ടപ്പോൾ അവൾക്കൊരയവായി. അല്പനിമിഷത്തെ നിശബ്ദമായ ഇടവേളയ്ക്കുശേഷം തുടർന്നു;

“എങ്ങനൊരു പെണ്ണ് ഇങ്ങനൊരു മനുഷ്യനെ

താങ്ങും!?

വെറുതെയല്ല എല്ലാവരുമാളും പോയത്..

രൂപവും പ്രവർത്തികളും ചിന്തകളും തമ്മിൽ

ഒരു കോർഡിനേഷനും കിട്ടത്തില്ല എബിന്റെ.”

മറുപടി വന്നു;

“തന്നെയും പറഞ്ഞുവിടാൻ പോകുവാ ഞാൻ”

ശേഷം തമാശയാണെന്ന ഭാവത്തിലിരുന്നു.

പക്ഷെ ഇത് കേട്ടതോടെ അവൾ മെല്ലെ തല കുനിച്ചു. അല്പനിമിഷം കഴിഞ്ഞു മറുപടിയെന്നോണം പറഞ്ഞു;

“ഉം…. പോകണം.”

അല്പസമയം നിശബ്ദത നിറഞ്ഞ ആ രംഗത്തിലേക്കു താഴെ ഹാളിൽ നിന്നെന്നോണം ഒരു ശബ്ദമെത്തി.

“ചേട്ടായി…. ചേച്ചിയേം വിളിച്ചു വാ. കഴിക്കാം….”

എബിൻ എഴുന്നേറ്റശേഷം തിരിഞ്ഞു അഞ്ജലിയോട് ചോദിച്ചു;

“തനിക്കു എന്നാ വയസ്സുണ്ട്?”

“ഇരുപത്തി ഏട്ടാകാറായി- അവൾ ചെറുചമ്മലോടെ പറഞ്ഞു.

ശേഷം അവനെ അനുഗമിച്ചു.

“അപ്പോഴിനി കെട്ടണം… പിള്ളേരാകണം…. തല്ക്കാലം.

വാ താഴെ ഫുഡ് റെഡിയാ.”- എബിൻ അഞ്ജലിയെ നോക്കി പറഞ്ഞു.

അവൾ അതുകേട്ടൊന്നു ചിരിച്ചതും പുറത്തു മഴ ശക്തിയായി പെയ്തുതുടങ്ങി.

ഹാളിലേക്കിറങ്ങുംവഴി അവൻ അവളോട് ചോദിച്ചു;

“കാറുകൂടിയിരുന്നല്ലേ വീണ്ടും…

അറിഞ്ഞതേയില്ല… നല്ല മഴ.”

മറുപടിയായി അവൾ ചെറുചിരിയോടെ പറഞ്ഞു;

“രാത്രിയല്ലേ ഭായ്…

എങ്ങനാ അറിയുന്നേ… ഹ.. ഹ…”

അവർ ഹാളിലെത്തിയപ്പോഴേക്കും ഡിന്നർ റെഡിയാക്കി തനിക്കുള്ള ചെയർ ഡെയ്‌സ് സ്വന്തമാക്കിയിരുന്നു.

February 2 ; 5:30 am

നേരം വെളുക്കുന്നതിനു മുൻപേ എബിൻ കണ്ണുകൾ തുറന്നു. വീണ്ടും ഉറക്കം വരാതിരുന്ന അവസ്ഥ അവനെ പിറകിലേക്ക് നയിച്ചശേഷം മുന്നിലേക്കായി ചിന്തിപ്പിച്ചു. ഇടയ്ക്കിടെയുള്ള ഈ സ്വഭാവത്തിന് അവൻ വഴങ്ങിക്കിടന്നു-

‘പള്ളിയിൽനിന്നും പുറത്തിറങ്ങി കാറിനടുത്തെത്തി.

അപ്പോൾ അഞ്ജലിയെ കണ്ടു.

ഡോക്ടർ അഞ്ജലി പ്രശ്നത്തിലാണെന്നു കണ്ടു

അവൾക്കു ലിഫ്റ്റ് കൊടുത്തു.

അവൾ തന്ന ഡീറ്റെയിൽസ് വെച്ച് കുറച്ചു കിലോമീറ്ററുകൾ അകലെ അവളുടെ കാർ കണ്ടെത്തി.’

“അയ്യടാ…. ഇപ്പോളാ ഒരു കാര്യം ഓർമ്മവന്നത്‌…

അവൾ വന്നതില്പിന്നെ എനിക്ക് പള്ളിയിലേക്കേ

പോകേണ്ടി വന്നിട്ടില്ല, പോയില്ല എന്നതാണ് സത്യം!

ഹൂം…. എബിൻ…. നല്ലതല്ല ഇതൊക്കെ….

പോകണം….”

സ്വയം ഇങ്ങനെ ആരോടെന്നില്ലാതെ സംസാരിച്ച അവനെ വീണ്ടും ചിന്തകൾ പിടുത്തമിട്ടു-

‘കാർ റിപ്പയറിങ് നടന്നുകൊണ്ടിരിക്കുന്നു.

പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ്…. ഹോസ്പിറ്റൽ….

മറ്റവൻ…. അവന്റെ പേര്….. ആ… പിന്നെ….

ഷോപ്പിംഗ്…. റൂം…. പിന്നെന്താ….

ഇത്രയൊക്കെയേ ഉള്ളു….’

“പിന്നെ അവളൊരു സുന്ദരി ഡോക്ടർ”

അവൻ ചെറുതായി ഈ വാചകം മന്ത്രിച്ചശേഷം പുതപ്പു ഒന്നുകൂടി മുറുക്കിപ്പുതച്ചു തിരിഞ്ഞു കിടന്നു, ചിരിയോടെ.

അല്പസമയം കഴിഞ്ഞില്ല, വീണ്ടും ചിന്താഭാരം-

‘എവിടെയോ എന്തോ തകരാറു ഫീൽ ചെയ്യുന്നു…’

അവൻ ആ കിടപ്പിൽത്തന്നെ നെറ്റിചുളിച്ചു.

February 5 ; 8:55 pm

പതിവ് വീണ്ടും തുടങ്ങി പള്ളിയിൽ നിന്നും രാത്രി വീട്ടിൽ തിരിച്ചെത്തിയതാണ് എബിൻ. മ്ളാനമുഖവുമായി ഹാളിലിരുന്ന ഡെയ്‌സായിരുന്നു അവനെ പക്ഷെ വരവേൽക്കാനുണ്ടായിരുന്നത്.

“ചേച്ചി റൂമിൽക്കിടന്നു കരയുന്നുണ്ട്..

ഞാനൊന്നും ചോദിക്കാൻ പോയില്ല.

കുറെ നേരമായി ചേട്ടായി….”

എബിൻ ഡെയ്‌സിനെ ശ്രദ്ദിച്ചപ്പോഴേക്കും അവൻ മറുപടിയെന്നോണം

ഇങ്ങനെ പറഞ്ഞു.

“അതിനു നിനക്കിതെന്താ….

വേഗം ഡിന്നർ…. ഡിന്നർ വല്ലതും ആയോ?

വിശക്കുന്നെടാ….”

എബിൻ അധികം ഗൗരവമില്ലാത്ത ഈ മറുപടി പറഞ്ഞതോടെ ഡെയ്‌സ് എഴുന്നേറ്റു കിച്ചണിലേക്കു പോയി.

ഹാളിനോട് ചേർന്നുള്ള അഞ്ജലിയുടെ മുറിയിലേക്ക് എബിൻ നടന്നു. ഡോറിനടുത്തെത്തിയതും ചെറിയ കരച്ചില് കേൾക്കാമെന്നായി. ചാരിയിട്ടിരിക്കുകയായിരുന്ന ഡോർ അവൻ പതിയെ തുറന്നു റൂമിലേക്ക് കയറി. ബെഡിൽ കമിഴ്ന്നുകിടന്നു കരയുകയായിരുന്ന അഞ്ജലിയുടെ വശത്തായി അവൻ ചെന്നിരുന്നു.

എബിന്റെ സാന്നിധ്യമറിഞ്ഞു അവൾ തന്റെ കരച്ചിലവസാനിപ്പിച്ചു കണ്ണുകൾ തുടച്ചുകൊണ്ട് വേഗം എഴുന്നേറ്റു.

“എന്താ… എന്തേലും പ്രോബ്ലം ഉണ്ടോ?”

എബിൻ അല്പം ഗൗരവത്തോടെ അവളോട് ചോദിച്ചു.

“ഏയ്… ഒന്നുമില്ല…”

നിസ്സാരതയോടെ ഇങ്ങനെ പറഞ്ഞുകൊണ്ട് അവനെ നോക്കാതെ അവൾ റൂമിൽനിന്നും പോകുവാനാഞ്ഞു. പക്ഷെ, അവനതു ഇഷ്ടമായില്ല. അവൾ ഡോറിനടുത്തെത്തിയതും അവൻ എഴുന്നേറ്റു ചെന്ന് അവളുടെ വലതുകൈയ്യിൽ പിടിച്ചു പിറകിലേക്ക്-തന്റെ ഇടതുവശത്തേക്ക് തിരിച്ചുകൊണ്ടു വലിച്ചുമാറ്റി. കൈവിടാതെതന്നെ ഡോർ ചാരിയിട്ടശേഷം അവളുടെ ഇരു ഷോള്ഡറുകളിലും തന്റെ കൈകൾ പിടിച്ചു അവൻ ഡോറിനോട് ചേർത്തു. ആ ബലത്തിൽ ഡോർ ലോക്ക് ആയി.

അവൻ അല്പംകൂടി അവളോട് ചേർന്നു.

“എന്താ… നിനക്ക് കാര്യം പറഞ്ഞാല്…?”

അല്പം ഗൗരവത്തിലുള്ള അവന്റെയീ ചോദ്യത്തിനുമുന്പിൽ തന്റെ മുഖം മ്ലാനമാക്കി താഴ്ത്തിയതേയുള്ളു അവൾ. സമയമല്പം കഴിഞ്ഞശേഷവും രണ്ടാൾക്കും അനക്കമുണ്ടായില്ല. അവൻ അവളെയൊന്നു നോക്കി… പിന്നെ പതുക്കെ അവളുടെ കൈകൾക്കിടയിലൂടെ തന്റെ ഇരുകൈകളുമുപയോഗിച്ചു അവളെ തന്നിലേക്ക് ചേർത്തു അവൻ. പെട്ടെന്ന് അവളെന്തോ പറയുവാൻവന്നതും അവൻ തന്റെ ചുണ്ടുകൾ അവളുടെ നെറ്റിയുടെ ഒത്ത നടുവിലായി അമർത്തി. തുറന്ന ചുണ്ടുകൾ അടയ്ക്കുവാനാവാതെ അവൾ സ്തബ്ധയായി നിന്നു.

“ചേട്ടായീ… കഴിക്കാൻ വായോ… റെഡി….”

ഹാളിൽനിന്നും ഡെയ്‌സ് അല്പം സ്വരമുയർത്തി ഇങ്ങനെ അറിയിപ്പ് നൽകിയതും എബിൻ തന്റെ ചുണ്ടുകളെ പിൻവലിച്ചു അഞ്ജലിയെ നോക്കി-അവളുടെ ചുണ്ടുകൾ തുറന്നുതന്നെയിരുന്നു. അവളുടെ സൗന്ദര്യത്തെ ഒരിക്കൽക്കൂടി മാനിച്ചുകൊണ്ട് അവൻ തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്കു ചേർത്തുവെച്ചു. അവ പരസ്പരം എങ്ങനെയോ അമർന്നുപിണഞ്ഞു പോയി.

‘ടക് ടക്’

ഡെയ്‌സ് വന്നു ഡോറിലൊന്നു മുട്ടിയ ശേഷം തിരികെ പോയി. എബിൻ അഞ്ജലിയെ അയച്ചു പിന്നോട്ട് മാറി, അവളെ നോക്കിത്തന്നെ. അവൾ തന്റെ സ്‌പെക്ടസെടുക്കാൻ വേഗം നീങ്ങി, അവനെ നോക്കാതെ. അവൻ പതുക്കെ ഡോർ തുറന്നു ഹാളിലേക്ക് പോയി. ഡെയ്‌സ് തന്റെ സ്ഥാനം തിട്ടപ്പെടുത്തി പതിവുപോലെ ഡൈനിങ്‌ടേബിളിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. എബിൻ ഫ്രഷാകുവാനായി പോയപ്പോഴേക്കും മുഖം കഴുകി മുടി കെട്ടിയൊതുക്കി അഞ്ജലി ഡൈനിങ്ങിലേക്കു വന്നു. ഡെയ്‌സ് അവളെ സൂക്ഷിച്ചു നോക്കിപ്പോയി.

‘എന്താടാ ചെക്കാ’ എന്നുള്ള നർമ്മത്തിലവൾ മുഖംകൊണ്ട് മറുപടി നൽകി അവന്‌. ഡെയ്‌സ് ചിരിച്ചു.

February 6; 1:30 am

ഡെയ്‌സ് ഉറക്കം പിടിച്ചിരുന്നു. ശക്തിയായ ഇടിയും മഴയും തുടർന്നുകൊണ്ടിരിക്കുന്നു. എബിന്റെ റൂമിലും അഞ്ജലിയുടെ റൂമിലും ലൈറ്റുകൾ അണഞ്ഞിരുന്നില്ല. ചുറ്റുപാട് മുഴുവനും അന്ധകാരവൃതമായിരുന്നു, രാത്രിയുടെ യാമങ്ങളായതിനാൽ.

നിശബ്ദയായി, തനിച്ചു, തന്റെ റൂമിലെ വിന്ഡോ തുറന്നിട്ട് മഴ ശക്തിയായിക്കൊണ്ടിരിക്കുന്നതു നോക്കിനിൽക്കുകയായിരുന്നു അഞ്ജലി, വിൻഡോയോട് ചേർന്ന് കൈകൾ അതിൽ പിടുത്തമിട്ടുകൊണ്ട്. കാറ്റ് വീശുന്നതിനിടയിൽ ഒന്നുരണ്ടു മഴത്തുള്ളികൾ ചാറ്റൽപോലെ അവളുടെ ഗോൾഡ് ഫ്രെയിമുള്ള സ്‌പെക്ടസിലേക്കു തെറിച്ചു. കണ്ണുചിമ്മിപ്പോയതും വലിയൊരു ഇടിമുഴക്കം അവളുടെ കാത്തുകളടപ്പിച്ചു. മുഴക്കം അവസാനിച്ച ആ നിമിഷം അവൾ തിരിച്ചറിഞ്ഞു-താൻ ആരുടെയോ കരവലയത്തിനുള്ളിലാണ്. തന്റെ വയറിനു കുറുകെ വലയം ചെയ്തിരിക്കുന്ന കൈകളുടെ ഉടമ അവളുടെ വലതു ഷോൾഡറിലെ നഗ്നമായ ഭാഗത്തു ചുംബിച്ചു.

‘ഐ ലവ് യൂ’- അവൾക്കുമാത്രം കേൾക്കാവുന്നത്ര പതിഞ്ഞ സ്വരത്തിൽ എബിൻ പറഞ്ഞു. അവൾ അനങ്ങിയില്ല. അല്പസമയം അങ്ങനെ കടന്നുപോയി. അപ്പോൾ അവനെ ഒഴിവാക്കി അവൾ തന്റെ ബെഡ്‌ഡിൽ ചെന്നിരുന്നു. തുറന്നുകിടന്ന വിന്ഡോ അവൻ അടച്ചപ്പോഴേക്കും റൂമിലാകെ വലിയ നിശ്ശബ്ദതയായി.

അവൻ അവളുടെ അടുത്ത് ചെന്നിരുന്നതും, അവളവന്റെ ഷോൾഡറിൽ തല ചായ്ച്ചു നേരെയിരുന്നു- ഇരുകരങ്ങളും പരസ്പരം കൂട്ടിപ്പിടിച്ചു ചുരുട്ടി മടിയിൽ വെച്ച്. അവൻ തന്റെ ഇടതുകൈയ്യാൽ അവളുടെ ഷോൾഡറിനെ വലയം ചെയ്തു.

“പപ്പാ വിളിച്ചിരുന്നു….

പപ്പയും മമ്മിയും കാനഡയിലാ.

എന്റെ ചെറുപ്പത്തിലേ പരസ്പരം പിരിഞ്ഞ

അവരെ പിന്നീടിതുവരെ ഒരുമിച്ചൊന്നു കാണുവാൻ പോലും

എനിക്ക് ഭാഗ്യം ഉണ്ടായിട്ടില്ല..

ചെറുപ്പത്തിലേ ഒരുപാട് കൊതിച്ചിട്ടുണ്ട്-

അവരെ രണ്ടുപേരെയും ഒരുമിച്ചൊന്നു കാണുവാൻ.”

അഞ്ജലിയെ ശ്രവിച്ച് അവൻ നിശ്ശബ്ദനായിത്തന്നെ ഇരുന്നു. ഒരുനിമിഷം തന്റെ കൈവിരലുകൾ ചലിപ്പിച്ചു അവൻ അവളെ ആശ്വസിപ്പിച്ചു.

“ഒരുപാട് കരഞ്ഞിട്ടുണ്ട്….

തനിച്ചിരുന്നും…. അവരോടായും….

പരസ്യമായും… ഒക്കെ…”

ഇതുപറഞ്ഞു അവൾ പതിയെ വിതുമ്പി. കണ്ണുനീർത്തുള്ളികൾ അവളുടെ കണ്ണുകളിൽനിന്നും അടർന്നുവീണു.

“ലീവിന് നാട്ടിൽ വരുന്ന മുറയ്ക്ക് രണ്ടാളും

എന്നെ വന്നു കാണും.

അപ്പന്റെയും അമ്മയുടെയും സ്നേഹം എനിക്കൊരിക്കലും

കിട്ടിയിട്ടില്ല….

അത് ചേർത്തനുഭവിക്കുവാനുള്ള ഭാഗ്യം

ഇന്നുവരെ എനിക്കുണ്ടായിട്ടുമില്ല.

ഇന്ന് പപ്പാ വിളിച്ചപ്പോൾ ഞാൻ അറിയാതെ

കരഞ്ഞുപോയി, പതിവിനു വിപരീതമായി പപ്പയും…”

ഇത്രയും പറഞ്ഞുകൊണ്ട് അവൾ തന്റെ കൈകളാൽ അവന്റെ കഴുത്തിനെ വലയംചെയ്ത്, അവനോടു തല ചായ്ച്ചു ചരിഞ്ഞിരുന്നു.

“പപ്പയെയും മമ്മിയെയും നമുക്ക് തിരിച്ചുപിടിക്കാം….

എന്റെ വാക്കാ അഞ്ജലി.”

അല്പം ഇടറിപ്പോയി അവനിങ്ങനെ പറഞ്ഞൊപ്പിക്കുവാൻ.

സമയം കുറച്ചങ്ങനെ നീങ്ങിപ്പോയി, നിശബ്ദമായി. അഞ്ജലിയുടെ കണ്ണുകൾ അടഞ്ഞിരുന്നതായി എബിൻ കണ്ടു. തന്റെ ചാരെ തന്നോട് ചായ്ഞ്ഞിരിക്കുന്ന നിഷ്കളങ്കത തോന്നിക്കുന്ന മുഖത്തുനിന്നും കണ്ണെടുക്കുവാൻ അവനു സാധിച്ചില്ല. പതിയെപ്പതിയെ അവനറിയാതെതന്നെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ തേടിച്ചെന്ന് അതിലമർന്നു. ഒരുനിമിഷം അവളുടെ ചുണ്ടുകൾ മെല്ലെ തുറക്കപ്പെട്ടു. അവന്റെ ചുണ്ടുകൾ സാവദാനം അവളുടെ ചുണ്ടുകളെ പുണർന്നു തുടങ്ങി.

ഒരുവേള, തന്റെ കരങ്ങളാൽ അവൾ അവനെ കുറച്ചുകൂടി തന്നിലേക്കുചേർത്തു കൈവിരലുകളാൽ അവന്റെ പിന്കഴുത്തിലെ മുടിയിഴകളെ തഴുകിത്തുടങ്ങി. ഇരുവരും, പരസ്പരം പരിസരം മറന്നുതുടങ്ങിയതോടെ എബിൻ അവളെ കോരിയെടുത്തു ബെഡിലേക്കിട്ടു. അവനു അഭിമുഖമായി തന്റെ തല ഇടത്തേക്ക് ചരിച്ചു അഞ്ജലി കിടന്നു. അവൻ അവളിലൂടെ ഇഴഞ്ഞുകയറിവന്ന് അവളുടെ സ്‌പെക്ടസ് ഊരി മാറ്റിവെച്ചു.

February 6; 12:30 pm

എബിൻ പതുക്കെ തന്റെ കണ്ണുകൾ തുറന്നു. അവൻ ഉറക്കമുണരുന്നതെന്നതുംകാത്ത് അഞ്ജലി ഒരു ചെയറിൽ അല്പം മാറി അരികിലായി ഇരിക്കുന്നുണ്ടായിരുന്നു. അവൾ കുളിച്ചു സുന്ദരിയായിരിക്കുന്നതായവൻ കണ്ടു. തന്റെ ട്രഡീഷണൽ കം ടിപ്പിക്കൽ സ്‌പെക്ടസുമായി അവളിരിക്കുന്നതു അവനെ മന്ദഹസിപ്പിച്ചുപോയി, അവളെ നോക്കി.

‘ഞാൻ കോഫി എടുക്കാം’ എന്നുംപറഞ്ഞു അവൾ റൂമിൽനിന്നും പോയി. അപ്പോഴാണ് അവൻ ശ്രദ്ദിക്കുന്നത്- സമയം ഉച്ചയോടടുത്തെന്നും തന്റെ പൂർണ്ണ നഗ്നത ഒരു പുതപ്പിനാൽ മറയ്ക്കപ്പെട്ടിരിക്കുകയാണെന്നും. എഴുന്നേറ്റ് വേഷം മാറി അവൻ ബാത്റൂമിലേക്കു പോയി.

തിരിച്ചു റൂമിലേക്കിറങ്ങിയതും കോഫിയുമായി അഞ്ജലി കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവൻ അത് വാങ്ങി ഒന്ന് രുചിച്ചു. ചലനമില്ലാതെ നിൽക്കുന്ന അഞ്ജലിയെ ശ്രദ്ദിച്ചതോടെ അവൻ കപ്പ് ടേബിളിൽ വെച്ചശേഷം അവളെ നെഞ്ചോടു ചേർത്തു, അവൾ അവനിലേക്ക്‌ ചായ്ഞ്ഞു.

“ഡെയ്‌സ് എവിടെയാ?- എബിൻ ചോദിച്ചു.

“കിച്ചണിലാ….

അവനെ ഇപ്പോൾ കണ്ടാൽ ചേട്ടായിക്ക്

നാണമാകുമെന്നുപറഞ്ഞു ഇരിക്കുവാ…ഹി..”

ചെറുചിരിയോടെ അഞ്ജലി മറുപടി നൽകി.

അൽപനേരം നിശബ്ദമായിരുന്നശേഷം അവൾ ചോദിച്ചു;

“തെറ്റായിപ്പോയോ….”

അവൻ മറുപടിയൊന്നും പറഞ്ഞില്ല. ചലനമറ്റു തന്നോട് ചായ്ഞ്ഞുനിൽക്കുന്ന അഞ്ജലിയുമായി കോഫി വീണ്ടും എടുത്തു രുചിച്ചുതുടങ്ങി അവൻ. അവൾ അനങ്ങിയില്ല. കോഫി തീരാറായപ്പോൾ അവൻ പറഞ്ഞു;

“തെറ്റായിപ്പോയോ എന്നുചോദിച്ചാൽ… തെറ്റായിപ്പോയി..

നീയൊരു ക്രിസ്ത്യാനിയല്ലേടി അഞ്ജലി ജോർജ്.”

ശേഷം, അവൻ അവളെ തന്റെ മുന്നിൽ അഭിമുഖമായി നിർത്തി. പിന്നെ തുടർന്നു;

“വിവാഹേതര ലൈംഗികബന്ധം വലിയ തെറ്റാണ്.

സഭയുടെയും നിയമം ഇങ്ങനെതന്നെയല്ലേ…

വേറൊന്നുംകൊണ്ടല്ലെടീ….”

മുഴുമിപ്പിക്കുംമുമ്പ് അവൻ കോഫി കപ്പ് കാലിയാക്കി ടേബിളിൽ വെച്ചു. പിന്നെ തുടർന്നു;

“വിവാഹത്തിന് പുറമെ ഇത്തരം ബന്ധങ്ങൾ

നടത്തിയാൽ അതിനർത്ഥം അത്തരക്കാർക്കു തങ്ങളുടെ വികാരവിചാരങ്ങളുടെമേൽ, മനസ്സിന്റെ മേൽ

ആധിപത്യമില്ലെന്നാണ് ലക്ഷണം.

അത്തരക്കാർക്കു ഒരു കുടുംബമായി ജീവിക്കുവാൻ

വളരെ ബുദ്ധിമുട്ടേണ്ടിവരും, ചുരുക്കം പറഞ്ഞാൽ.

ലൈംഗികതയിലൂന്നിയ മനോഭാവം

മാറുന്നതുവരെ ഇത്തരക്കാർ ജീവിതത്തിലെ

ഏതെങ്കിലുമൊരു സമയത്ത് ഓരോരോ പ്രശ്നങ്ങളിൽ പെട്ടുകൊണ്ടേയിരിക്കും.”

ഇത്രയും കേട്ടതോടെ അവൾ മുഖം വീർപ്പിച്ചു അവനെ ഒന്ന് നോക്കി- ഈ പണ്ഡിതനാണോ ഈശോയേ ദിവസവും പള്ളിയിൽ പോകുന്നതും ഇന്നലെ രാത്രി ഇല്ലാത്ത കുരുത്തക്കേടൊക്കെ കാട്ടിക്കൂട്ടിയതെന്ന നർമ്മഭാവത്തിൽ.

അപ്പോൾ അവൻ ഒന്ന് ചിരിച്ചുകാണിച്ചു അവളെ നോക്കി. ശേഷം പറഞ്ഞു;

“വിശക്കുന്നു….കഴിക്കാൻ വല്ലതുമായോന്നു

നോക്കട്ടെ,,,”

എബിൻ ഡെയ്‌സിനെ തപ്പി കിച്ചണിലേക്കു നടന്നു. ‘ഇനി ഞാനായിട്ടെന്തിനാ ഈ റൂമിൽ തനിച്ച്’ എന്ന ഭാവത്തിൽ അഞ്ജലിയും ധൃതിയിൽ എബിനെ അനുഗമിച്ചു.

February 7; 3:30 am

നിർവൃതിയുടെ പര്യവസാനഘട്ടത്തിൽ അഞ്ജലി തന്റെ കണ്ണുകൾ രണ്ടും അടച്ചുപിടിച്ചുകൊണ്ടു ഉമിനീർ തന്റെ അന്നനാളത്തിലേക്കു ശക്തിയായി ഇറക്കി. നിർവൃതിയോടെതന്നെ തന്റെ പ്രവർത്തി അവസാനിപ്പിച്ചു നഗ്നയായ അവളോട് കൂടുതൽ തളർന്നമർന്നു അവൻ.

അല്പസമയം കടന്നുപോയതോടെ അവനെ തന്റെ ദേഹത്തുനിന്നും അവൾ തള്ളിമാറ്റിയിട്ടു. കിടന്നുകൊണ്ടുതന്നെ, ഒരു ഷീറ്റെടുത്തു അവന്റെ നഗ്നമായ ശരീരത്തിലേക്കിട്ടു അവൾ. ശേഷം മറ്റൊരു ഷീറ്റിനാൽ അവൾ തന്റെ നഗ്നത പൂർണ്ണമായും മറച്ചു. കുറച്ചുനേരത്തോളം അനക്കമില്ലാതെ അവരും ആ രാത്രിയും മുൻപോട്ടു നീങ്ങി. ഉടനെ മലർന്നുകിടന്നിരുന്ന അവന്റെ ദേഹത്തോട് അവൾ ചെരിഞ്ഞു ചായ്ഞ്ഞു കിടന്നു.

“സഭയും സംസ്കാരങ്ങളുമെല്ലാം പറയുന്നത്

ശരിയാ എബിൻ.

എനിക്കതു ബോധ്യമായിട്ടുണ്ട്….

എബിന് എന്റെ കഥ കേൾക്കേണ്ടേ….!?”

അഞ്ജലി പതുക്കെ എബിനോട് ദൃഢതയോടെ പറഞ്ഞു.

അവൻ തിരിഞ്ഞു അവളുടെ കഴുത്തിന്റെ ഇടതുഭാഗത്തേക്കു തന്റെ മുഖം ചായ്ച്ചു. ശേഷം അവളെ പുണർന്നു കിടന്നു.

അഞ്ജലി തന്റെ കഥ എബിനോട് പറഞ്ഞുതുടങ്ങി;

“പപ്പയും മമ്മിയും കാനഡയിലാണ്.

അവർ പരസ്പരം ഞാൻ ചെറുതായിരുന്നപ്പോഴേ

പിരിഞ്ഞതാ.

കാനഡയിലാ രണ്ടാളും വർക്കിംഗ് എന്നേയുള്ളു,

അവിടെ ഒരുമിച്ചല്ല.

പപ്പയുടെ അവധിക്കു പപ്പയും മമ്മിയുടെ അവധിക്കു മമ്മിയും

ബോർഡിങ് സ്കൂളിൽ വന്നെന്നെ കാണും.

ചെറുപ്പം മുതലേ സ്നേഹം കിട്ടുവാൻ ഒരുപാടു

കൊതിച്ചിരുന്നു, സ്നേഹം നടിച്ചു അവ തിരികെ

വാങ്ങുവാനും…”

FLASHBACK 1

പഠിക്കാൻ വളരെ മിടുക്കിയായിരുന്നു അഞ്ജലി ജോർജ് എന്ന ടീനേജുകാരി പെൺകുട്ടി. സൗന്ദര്യവതിയായിരുന്ന അവൾക്കു പക്ഷെ പേരന്റ്സിന്റെ ജീവിതം മാനസികമായി വലിയ ക്ഷതങ്ങൾ സമ്മാനിച്ചുപോന്നു, ചെറുപ്പം മുതലേ.

ബോർഡിങ് സ്കൂളില്നിന്നും നല്ല റിസൽറ്റോടെ പ്ലസ് ടു പാസ്സായ അഞ്ജലിക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ മെഡിസിന് അഡ്മിഷൻ ആയി. ഒറ്റപ്പെടൽ ഒന്നുകൂടി അധികമായ ആ അവസരത്തിലാണ് തന്റെ മനസ്സിന് വളരെ ആശ്വാസമായ ഒരു സുഹൃത്ബന്ധം ജെഷി ജോൺ എന്ന റൂംമേറ്റ് യുവതിയുമായി അവൾക്കുണ്ടാകുന്നത്.

ജെഷിയുമായി വളരെവേഗം അടുത്ത അഞ്ജലി അവളോട് തന്റെ ജീവിതം മുഴുവനും വിവരിക്കുവാൻ മറന്നില്ല. ആ ബന്ധത്തിന്റെ തീവ്രതയുടെപുറത്തു തനിക്കു ബോർഡിങ് സ്കൂളിലുണ്ടായിരുന്ന കാമുകനെ തഴഞ്ഞു ഒഴിവാക്കി ആ പ്രേമബന്ധത്തിനു ഫുള്സ്റ്റോപ് ഇടാനും അഞ്ജലി മടിച്ചില്ല. ജീവിതത്തിൽ ഒരു സ്ത്രീക്ക് ഒരു പുരുഷനോട് തോന്നാവുന്ന ആരാധനയുടെ കാര്യകാരണങ്ങളെല്ലാം മറ്റു വഴികളിലൂടെയാണെങ്കിലും ജെഷി എന്ന സുഹൃത്തിൽനിന്നും തനിക്കു കിട്ടിത്തുടങ്ങി എന്നായപ്പോൾ അവർക്കിടയിൽ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ബന്ധങ്ങളുടെയും അദൃശ്യമായ മതിലുകൾപോലും ഇല്ലാതായി.

പഠനം പുരോഗമിക്കുന്തോറും അവർ തമ്മിൽ വളരെ അടുത്തു. ജെഷിയുടെ വീട് കോളേജിന് ഏകദേശം അടുത്തായതിനാൽ അവധി ദിവസങ്ങൾ അഞ്ജലി ചെലവഴിച്ചിരുന്നത് അവളോടൊപ്പം അവളുടെ വീട്ടിലായിരുന്നു. ജെഷിയുടെ പേരന്റ്സ് മിക്കപ്പോഴും പരസ്പരം വലിയ വഴക്കായിരുന്നു. തന്റെ ചെറുപ്പം മുതലേ അവർ ഇങ്ങനെയാണെന്നും അത് കാര്യമാക്കാനില്ലെന്നും പറഞ്ഞു ജെഷി തന്റെ സുഹൃത്തിനെ സമാധാനിപ്പിച്ചുപോന്നു.

FLASHBACK 2

ഒരു അവധി ദിവസം ജെഷിയോടൊപ്പം പതിവുപോലെ അവളുടെ വീട്ടിലെത്തിയതായിരുന്നു അഞ്ജലി. അവർ വൈകുന്നേരം വീട്ടിൽ വന്നപ്പോഴേക്കും തുടങ്ങിയിരുന്ന ജെഷിയുടെ പേരന്റ്സ് തമ്മിലുള്ള വഴക്കു അവസാനിച്ചത് ഏതാണ്ട് രാത്രിയായപ്പോഴേക്കുമായിരുന്നു.

അഞ്ജലിയെപ്പോലെ ജെഷിയും, ജോൺ-അന്ന ദമ്പതികളുടെ ഒറ്റമകളായിരുന്നു. അപ്പനും അമ്മയും ചേർന്ന് തനിക്കു നൽകുന്ന ‘സമ്മാനം’ അവളെ സർവ്വോപരി ഒരു വൈകാരികതയിലേക്കു നയിച്ചിരുന്നു.

അന്ന് രാത്രി, തന്റെ പപ്പയെയും മമ്മിയെയും മനസ്സിലോർത്തു വിഷമത്തിലാണ്ടു റൂമിൽക്കിടന്ന അഞ്ജലിയുടെ അടുക്കലേക്കു ജെഷി നീങ്ങിയൊട്ടി കിടന്നു. രാത്രി എറിയസമയത്ത് ജെഷി, അഞ്ജലിയുടെ ഷർട്ടിന്റെ കോളർ വലിച്ചിളക്കിമാറ്റി അവളുടെ ഇടതുനെഞ്ചിൽ തന്റെ മുഖമമർത്തി.

തനിക്കെന്തെങ്കിലും ചെയ്യാനാകുന്നതിനു മുൻപേ, താനെന്തെങ്കിലും ചെയ്യാൻ തുനിയുമ്പോഴേക്കും ആ രാത്രി അവസാനിക്കുവോളം ജെഷി തന്റെ ആത്മാർത്ഥസുഹൃത്തിന്റെ മാനസികവും ശാരീരികവുമായ എല്ലാ മർമ്മങ്ങളിലും തന്റെ വൈകാരികതയിലൂന്നിയ സ്നേഹവും കാമവും ഇഷ്ടവും പ്രകടമാക്കിക്കൊണ്ടിരുന്നു.

പിറ്റേന്നുമുതൽ, എപ്പോഴൊക്കെ അവർ പരസ്പരം തനിച്ചു ഒന്നിക്കുന്നുവോ- അപ്പോഴൊക്കെ ജെഷി തന്റെ സുഹൃത്തിനെ തനിക്കുള്ള അമിതമായ വൈകാരികതയ്ക്കു തൃപ്തിവരുത്തുവാൻ ഉപയോഗിച്ചുപോന്നു. അഞ്ജലിയ്ക്കും ഈ ബന്ധം ലഹരി നല്കിത്തുടങ്ങിയതോടെ എല്ലാം എപ്പോഴും അതിന്റേതായ പരിപൂര്ണതയിൽ എത്തിയിരുന്നു. പലപ്പോഴും, ജെഷിയോ താനോ ഒരു പുരുഷനായിരിക്കുമോ എന്നുപോലും അഞ്ജലി സംശയിച്ചു ഭയപ്പെട്ടിരുന്നു.

FLASHBACK 3

എം.ബി.ബി.എസ്. മൂന്നാം വർഷത്തിലാണ് ജെഷി തങ്ങളുടെ സീനിയർ സ്റ്റുഡന്റായ ഒരു യുവാവുമായി പ്രണയത്തിലാകുന്നത്‌. കാമം കലർന്ന ആ പ്രേമബന്ധത്തിനു അവൾ അധികം പ്രാധാന്യം കല്പിച്ചിരുന്നില്ല. തന്റെ ശ്രദ്ധ അഞ്ജലിയും താനും തമ്മിലുള്ള ബന്ധത്തിലേക്ക് അവൾ കൊടുത്തുപോന്നു.

പക്ഷെ, കാമത്തിന് പ്രാധാന്യം നൽകുന്ന, യുവാവിന്റെ സ്നേഹം മറ്റു സ്റുഡന്റ്സിനു മുൻപിൽ ജെഷിക്കൊരു ക്രെഡിറ്റ് ആയിരുന്നതിനാൽ അവൾ പതിയെ ആ യുവാവുമായും അടുത്തു.

ആ അവസരങ്ങളിൽ നിർവൃതിയുടെ ഓരോ സ്റ്റേജിലും തൃപ്തി അധികകാലം കണ്ടെത്തുവാനാകാതെ, അത് ലഭിക്കുവാനായി പുതിയ പരീക്ഷണങ്ങൾ പലവഴി അഞ്ജലിയും ജെഷിയും തങ്ങളുടെ ബന്ധത്തിൽ ചെയ്തുപോന്നിരുന്നു. അതിന്റെ ഭാഗമായി ഇരുവരുടെയും മൊബൈലുകളിലും മറ്റും പരസ്പരം ബന്ധപ്പെടുന്നതിന്റെ വീഡിയോ ക്ലിപ്പുകൾ അനവധി സൂക്ഷിക്കപ്പെട്ടിരുന്നു.

പഠനത്തിലും, ചേർന്നുള്ള മറ്റു വൈഭവങ്ങളിലും എം.ബി.ബി.എസ്. സ്റ്റുഡന്റസ് എന്നുള്ള നിലയിൽ വളരെ മുന്നിലായിരുന്നതുകൊണ്ടും പുറത്തറിയാത്ത വൈകാരികവും ശാരീരികവുമായ ബന്ധത്തിന്റെ പെട്ടെന്നുള്ള വലിയ വളർച്ചകളും അഞ്ജലിയെയും ജെഷിയേയും അഹങ്കാരികളാക്കിത്തീർക്കുന്നതിൽ ഒന്നാമതുനിന്നു വലിയ പങ്കുവഹിച്ചിരുന്നു. കാരണമില്ലാത്തതും ലക്ഷ്യമില്ലാത്തതുമായ അമിതമായ ധൈര്യം പല അവസരങ്ങളിലും അവർ പലയിടത്തും പല മേഖലകളിലും കാണിച്ചുപോന്നു.

പലപ്പോഴും ജെഷി തന്റെ സുഹൃത്ത് അഞ്ജലിയോട് പറയുമായിരുന്നു- നിന്നെവിട്ട് മറ്റൊരു ലഹരി എനിക്കുണ്ടേൽ അത് മയക്കുമരുന്നും മരണവും മാത്രമായിരിക്കും ചിലപ്പോൾ എന്ന്.

FLASHBACK 5

ഒരു ദിവസം വൈകുന്നേരം ലാബിലെ ഒരു കോര്ണറിലായി ചില ഫോര്ത് ഇയർ പ്രൊജക്ടസിന്റെ അവസാനഘട്ടത്തിലായിരുന്നു അഞ്ജലിയും ജെഷിയും അടങ്ങുന്ന കുറച്ചു യുവതികൾ. പെട്ടെന്ന്, ‘ഇപ്പോൾ വരാമെടി’ എന്നാന്ഗ്യം കാണിച്ചശേഷം ജെഷി ലാബിൽനിന്നു വേഗം പുറത്തേക്കുപോയി.

അല്പസമയം കഴിഞ്ഞില്ല, സീനിയർ എം.ബി.ബി.എസ്. സ്റുഡന്റും ജെഷിയുടെ കാമുകനുമായ ആമോസ്.ബി.ജോൺ തന്റെ ഫ്രണ്ട്സിൽപ്പെട്ട ചില സ്റുഡന്റ്‌സുമായി അവിടെ എത്തി. അഞ്ജലിയുടെ ചുറ്റുമുള്ള സ്റുഡന്റ്സിനോട് അവൻ അല്പം സ്വരമുയർത്തി പറഞ്ഞു;

“എനിക്ക് അഞ്ജലിയോട് അല്പം സംസാരിക്കണം.

കുറച്ചുനേരത്തേക്കു…. ഞാൻ ഇവിടെനിന്നും

പോകുംവരെ മാത്രം മതി… ഒന്ന് പുറത്തിറങ്ങണം.

വേഷംകെട്ട്‌ ഇറക്കിയാൽ എന്റെ സ്വഭാവം മാറും…”

അവസാന വാചകം അല്പം കടുപ്പിച്ചു പറഞ്ഞതോടെ ആമോസിന്റെ മോശം ബന്ധങ്ങളെക്കുറിച്ചും കോളേജിലുള്ള സ്വഭാവങ്ങളും പ്രവർത്തികളുംമറ്റും അറിയാമായിരുന്ന, അഞ്ജലിയൊഴികെയുള്ള ഏവരും വേഗം പുറത്തേക്കുപോയി.

എല്ലാവരും പോകുന്നതുകണ്ടു അഞ്ജലി അവരെ തലങ്ങും വിലങ്ങും നോക്കിയിരുന്നു, ഇപ്പോൾ അവൾ ആമോസിന്റെ നേരെയാക്കി തന്റെ ദൃഷ്ടി. അവന്റെ കൂടെ ഉണ്ടായിരുന്ന നാലുപേർ അല്പം അകലേക്ക് മാറിനിന്നു. ആമോസ് തുടർന്നു;

“ലുക്ക് അഞ്ജലി, എനിക്ക് വളച്ചുകെട്ടാനൊന്നും

അറിയില്ല- ഒരു കാര്യം പറയുമ്പോൾ നേരിട്ട് മുഖത്തു

നോക്കി പറയും.

ദേ…. എന്റെ മൊബൈലിൽ നിന്റെയും എന്റെ കാമുകിയുടെയും പ്രകടനങ്ങൾ ഒരുപാടുണ്ട്.

സൂപ്പർ അഞ്ജലി… അമൈസിങ് വിത്ത് … … ….”

ഇത്രയും കേട്ടതോടെ അവൾ ഞെട്ടിവിറച്ചുപോയി. കുടുകുടാ വിയർത്തൊഴുകിയ അവളുടെ, കണ്ണുകൾ കലങ്ങി മുഖമാകെ ചുവന്നു. അതുകണ്ടു ആമോസ് പറഞ്ഞു;

“ഹേ…. ഡോണ്ട് വറി.

അഞ്ജലി എന്തിനാ പേടിക്കുന്നത്….

ഞാൻ നിങ്ങളുടെ പക്ഷത്താ….”

ഒന്ന് നിർത്തിയശേഷം, ഗമയിൽ അല്പം ശബ്ദം താഴ്ത്തി അവൻ തുടർന്നു;

“ഞാൻ വന്നത് വേറൊന്നിനുമല്ല.

ഇനിമുതൽ എന്റെ കാമുകിയുടെ കൂടെ

നീ കിടക്കുമ്പോഴെല്ലാം ഞാനും ഉണ്ടാകും.

അവളെ നിലനിർത്തി എനിക്ക് നിന്നെ വേണം.

പറ്റില്ല അഞ്ജലി, നീയില്ലാതെ.

ഞാൻ ചെറുപ്പംതൊട്ടേ ഇങ്ങനാ….

കമ്പനിക്കാളില്ലേലെന്താ ത്രില്ല്…!?”

അവൾ വിറച്ചു. ജീവിതത്തിലാദ്യമായി ഇങ്ങനൊരു ഷോക്ക് താങ്ങിയ അവളുടെ തൊണ്ട വറ്റി വരണ്ടു. അവളുടെ ശ്വസോഛ്വാസം ദ്രുതഗതിയിലായി. ഒരക്ഷരംപോലും മറുപടി പറയുവാനാകാതെ അവൾ നിന്നു.

ആമോസ് ചെറു ചിരിയോടെ തുടർന്നു;

“അവളോട് കുറച്ചു നാളുകളായി ഞാൻ പറയുന്നു.

എന്നോട് നേരിട്ട് ക്ഷണിക്കാനാ പെണ്ണിന്റെ

ഓർഡർ, നിന്നെ.

പറ്റില്ല അഞ്ജലി, ഉടനെ വേണം..

വോവ്… റിയലി നൈസ്…. യൂ ടു ബ്യുട്ടീസ്.

ഹോഹ്… പറഞ്ഞു എനിക്ക് ബോറടിച്ചു.

ഞാൻ പോട്ടെ…. ബായ്….”

കൂസലന്യേ ആമോസ് തന്റെ കൂടെവന്നവരെ വിളിച്ചു പുറത്തേക്കു നടന്നു. അഞ്ജലി ഒന്ന് കരയുവാൻപോലുമാകാതെ നിന്നുപോയി.

പുറത്തുപോയവർ തിരികെ വന്നപ്പോഴേക്കും അവൾ ബോധരഹിതയായി നിലത്തേക്ക് വീണു.

FLASHBACK 5

കണ്ണുതുറന്നപ്പോൾ താൻ ഹോസ്റ്റലിലെ തന്റെ റൂമിലാണെന്നു അഞ്ജലി മനസ്സിലാക്കി. അരികിലായി കുറച്ചു വിദ്യാർത്ഥിനികൾ ഉണ്ട്. തന്റെ മുഖവും കഴുത്തുമാകെ നനഞ്ഞിരിക്കുന്നുവെന്നു മനസ്സിലാക്കിക്കൊണ്ട് അവൾ തേടിയത് മറ്റാരെയുമല്ല- ഉറ്റ സുഹൃത്തായ ജെഷിയെ.

ജെഷി കുളിക്കുകയാണെന്നറിഞ്ഞ അവൾ പതിയെ തന്റെ കണ്ണുകളടച്ചു. അപ്പോൾ ചുറ്റുമുള്ളവരുടെ പിറുപിറുപ്പു അവളുടെ കാതുകളിലേക്കു ഓടിക്കയറി. ലോകം ഇപ്പോൾ കീഴ്മേൽ മറിഞ്ഞിരിക്കുകയാണെന്നായിരുന്നു അവളുടെ തോന്നൽ.

ആദ്യമായി അപ്പോൾ അഞ്ജലി മനസ്സിലാക്കുകയായിരുന്നു- തന്റെ തോന്നലുകളാകെ, ഇതുവരെയുള്ള ജീവിതത്തിൽനിന്നും, മാറിയിരിക്കുന്നു. തന്റെ കാഴചയും കേൾവിയും ശബ്ദവും ആകെ മാറിപ്പോയെന്നവൾ തിരിച്ചറിഞ്ഞു.

ഉടനെ ആമോസ് അവളുടെ ചിന്തകളിലേക്ക് ഓടിയെത്തി. റിച്ച് പയ്യനാണ്, പഠനത്തിൽ മുന്നിലായതിനാൽ മെഡിസിനെടുത്തു ഇവിടെ കൂത്താടി നടക്കുന്നു. കഴിഞ്ഞവർഷം ജെഷിയുമായി പ്രണയത്തിലായി. താൻ എന്തുകൊണ്ട് ഈ ഫ്രോഡിനെപ്പറ്റി ഇതുവരെ ചിന്തിച്ചില്ലെന്നവൾ ഓർത്തു. അവന്റെ കയ്യിലില്ലാത്ത വേഷംകെട്ടുകളോ കൊള്ളരുതായ്മകളോ ഇല്ല. എന്തിനും കൂടെ താങ്ങുവാൻ കൂട്ടുകാരായും അല്ലാതെയും ഒരുപാടുപേരുള്ളതിന്റെ നെഗളിപ്പ് വേറെ. തന്റെ ചിന്തയിലേ ഇല്ലാതിരുന്നതു തന്നെ അപായപ്പെടുത്താൻ തേടി എത്തിയിരിക്കുന്നു.

അവൾ ഇത്രയും ചിന്തിച്ചു കിടന്നുകൊണ്ടിരിക്കെ കുളികഴിഞ്ഞു ജെഷി എത്തി. അവൾ റൂമിൽ നിന്നിരുന്നവരോട് പറയുന്നതുകേട്ടാണ് അഞ്ജലി തന്റെ കണ്ണുകൾ തുറന്നത്‌;

“എല്ലാവരും പൊയ്‌ക്കോ. പ്രോബ്ലം ഒന്നുമില്ല.

അവളിപ്പോൾ എഴുന്നേറ്റുകൊള്ളും.

വലിയ ഇഷ്യൂ ആക്കാൻ നിൽക്കേണ്ട,

അവൾക്കു ഇടക്കിങ്ങനെ പതിവാ….

ഈ തലകറക്കം.”

FLASHBACK 6

“ചതിച്ചല്ലോടി നീ ജെഷി എന്നെ….”

നോട്ടു റെഡിയാക്കുന്ന തിരക്കിലായിരുന്ന ജെഷിയോടു കിടക്കെത്തന്നെ ദയനീയമായി അഞ്ജലി പറഞ്ഞു. എല്ലാവരും റൂംവിട്ടു പോയതുമുതൽ നാലരമണിക്കൂറോളം കഴിഞ്ഞ ഈ സമയത്താണ് ആദ്യമായി ഒരു ശബ്ദമുയർന്നത്.

ഇതുകേട്ട് അവളെ നോക്കി മറുപടിയായി അല്പം ഗൗരവത്തിൽ ജെഷി പറഞ്ഞു;

“പോടീ വട്ടീ, നിനക്കിതെന്തുപറ്റി…

തലകറക്കം…. ഹി… ഹി…

എടീ കുറച്ചുമാസം മുൻപാ…. അറിയാതെ ഒരു

ക്ലിപ്പ് വാട്സ്ആപ്പ് വഴി അവനു സെൻറ് ആയി.

പിന്നെ വാലേ വാലേ ചോദിച്ചു ചോദിച്ചു

അവൻ ഉള്ളതെല്ലാം വാങ്ങിച്ചെടുത്തു.

ഒരു പ്രശ്നമുണ്ടാകുന്നതിലും ഭേദമല്ലേ ഇത്.

പക്ഷെ അവൻ എന്നെവന്നു ഇതുപോലൊരിക്കൽ

ചോദിച്ചെടി.

അപ്പോൾ ഞാനാ പറഞ്ഞത്… ഒരു ധൈര്യത്തിന്

നിന്നെ വിളിക്കാൻ.

ആറേഴുതവണ ആകുമ്പോൾ ഇട്ടേച്ചു പൊയ്ക്കൊള്ളും.

അവൻ പെണ്ണുങ്ങളെ കാണാത്തവനൊന്നുമല്ല.

നീ ഒന്നും ഓർത്തു ബേജാറാകേണ്ട ബ്രോ….”

ഇത് കേട്ടപാടെ അഞ്ജലിയുടെ കണ്ണിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകിയിറങ്ങി. അവൾ തിരിച്ചൊന്നും പറഞ്ഞില്ല. തനിക്കെല്ലാം നഷ്ടമായിരിക്കുന്നുവെന്ന ബോധ്യം ഇപ്പോഴാണ് അവൾക്കു വന്നത്. ആ ഒറ്റനിമിഷത്തിൽ തന്നിലെ അഞ്ജലിയെ പറിച്ചെറിയാനവൾ വെമ്പൽക്കൊണ്ടു. പല്ലുകൾ കൂട്ടിഞെരിച്ചു കണ്ണുനീരൊഴിക്കൊണ്ടു ശബ്ദമില്ലാതെ കരഞ്ഞു ജെഷിക്കു എതിർവശം തിരിഞ്ഞുകിടന്നു അവൾ.

FLASHBACK 7

പിറ്റേദിവസം മുതൽ അഞ്ജലി പഴയ ആളായിരുന്നില്ല. അവൾ തൂണിനെയും തുരുമ്പിനെയും ഭയപ്പെട്ടുതുടങ്ങി. ഏവരെയും അവൾ വല്ലാത്തൊരു ഭയപ്പാടോടെ നോക്കിക്കണ്ടു.

ഒരുപാട് കാര്യങ്ങൾ അതോടെ മാറിത്തുടങ്ങി. അവളുടെ മനസ്സിൽ എപ്പോഴും ജെഷിയും ആമോസും ഒരു വലിയ ഭയമായി എത്തുമായിരുന്നു. ആമോസിനെയും ഫ്രണ്ട്സിനെയും കണ്ടാൽ ഭയത്തോടെ അവൾ മാറിപ്പോയിത്തുടങ്ങി. എന്തുചെയ്യണമെന്ന് ഒരു ലക്ഷ്യവുമില്ലാതെ ഒരു ജയിലിലെന്നപോലെ അവൾ കോളേജിൽ ദിവസങ്ങൾ തള്ളിനീക്കി.

ഇതിനിടയിൽ ജെഷിയിൽനിന്നും അവൾക്കു അറിയാനൊത്തു- ഒരു വിധത്തിൽ ആമോസിന്റെ ശ്രദ്ധ തന്നിലേക്കുതന്നെ വെച്ചിരിക്കുവാണെന്നു ജെഷി പറഞ്ഞു. എന്നാൽ അവനുമായി ഒറ്റയ്ക്ക് അടുക്കുവാനുള്ള ജെഷിയുടെ മോഹത്തിൽനിന്നുമാണ് അവൻ ഇതുവരെയായിട്ടും തന്നെ ഉപദ്രവിക്കാനെത്താത്തതു എന്ന സത്യം വിശ്വസിക്കുവാനായിരുന്നു അഞ്ജലിക്ക് താല്പര്യം.

റൂംമേറ്റുകളായിരുന്ന അഞ്ജലിയും ജെഷിയും വളരെ വേഗം പരസ്പരം മിണ്ടാതെപോലുമായി- ഒരുമിച്ചൊരു റൂമിൽ പഴയതുപോലെ താമസിച്ചിരിക്കെത്തന്നെ. അവധി ദിവസങ്ങളിൽ ജെഷി ആമോസിനൊപ്പമായി. റിലേറ്റിവ്‌സിനെ അത്ര താല്പര്യവും പരിചയവും പണ്ടുതൊട്ടേ കാണിച്ചിരുന്നില്ലാത്ത അഞ്ജലി ഹോസ്റ്റലിൽത്തന്നെയായി എപ്പോഴും. വലിയ താമസംകൂടാതെ ആമോസും ജെഷിയും തമ്മിലുള്ള പല കഥകളും വ്യക്തമായി കോളേജിൽ പ്രചരിച്ചുതുടങ്ങി.

അഞ്ജലിയുടെ ഭീതിക്ക്‌ അല്പം ആശ്വാസമായി അഞ്ചാം വർഷം കഴിഞ്ഞു ആമോസ് കോളേജില്നിന്നും പോയി. എന്നിരിക്കലും, അവനൊരിക്കൽ തന്നെത്തേടി വന്നേക്കുമെന്ന ഭയം അവളെ വല്ലാതെ അലട്ടിപ്പോന്നു. പതിവുപോലെ അവളും ജെഷിയും കൂടുതൽ അകന്നു.

FLASHBACK 8

എം.ഡി. എടുക്കുവാൻ നിൽക്കാതെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റിങ്ങ് നേടിയ അഞ്ജലി ഞെട്ടി- ആമോസ്. ബി. ജോൺ അവിടെ ഡോക്ടറാണ്. പ്രാഥമിക അന്വേഷണത്തിൽനിന്നും അവൻ പഴയ ആളുതന്നെയാണ് എന്ന് അവൾക്കു മനസ്സിലാക്കുവാൻ സാധിച്ചു.

ഭയന്നുള്ള ഓരോ ദിവസത്തെയും ജീവിതം ഒരുതരം വാശികലർന്ന ധൈര്യത്തിലേക്കു അവളെ നയിച്ചുതുടങ്ങിയിരുന്നു. ഇതിനോടകം തന്റെ ജീവിതത്തിന്റെ പാളിച്ചകളോരോന്നും അവളെ സ്വന്തം മനസ്സ് ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനാൽത്തന്നെ, ഇനിയും ആമോസിൽനിന്നും ഒളിച്ചോടുവാൻ ലജ്ജ തോന്നിത്തുടങ്ങി അവൾക്ക്.

അഞ്ജലി ധൈര്യത്തോടെ, തന്റെ ‘ജീവിക്കുവാനുള്ള സ്വാതന്ത്ര്യം’ എന്ന വികാരത്തെ മുൻനിറുത്തി മെഡിക്കൽ കോളേജിൽ സേവനം തുടർന്നു. അവൾക്ക് ഹോസ്പിറ്റൽ വക റൂം ആയി. കൂടാതെ പപ്പാ അവസാനം വന്ന ലീവിന് അവൾക്കൊരു ‘റിറ്റ്സ്’ സമ്മാനിച്ചാണ് പോയത്.

ഡോക്ടർ ആമോസ് വീണ്ടും തന്റെമേൽ കണ്ണുവെക്കുന്നതാണ് ഡോക്ടർ അഞ്ജലിക്ക് പിന്നീടങ്ങോട്ട് കാണുവാനായത്. എങ്കിലും പഴയ ഭയത്തിലേക്കു തിരികെ വീഴുവാൻ അവളൊരിക്കലും ആഗ്രഹിച്ചില്ല. പകരമായി ദിനംപ്രതി തന്റെ ധൈര്യം അവൾ വർധിപ്പിക്കുവാൻ തുടങ്ങി. അങ്ങനെ, തന്നെ മനസ്സിലാക്കി നോക്കുവാൻ പറ്റുന്ന, ഒരുത്തന്റെ കയ്യിൽ തന്നെ എൽപ്പിക്കണമെന്ന പ്രാർത്ഥന അവൾ തന്റെ ദൈവത്തിനുമുന്പിൽ വച്ചുതുടങ്ങി. ഇതിനിടയിൽ ജെഷി ജോൺ എന്നയാളെ അവൾ അപ്പാടെ മറന്നുകളഞ്ഞിരുന്നു. താൻ തെറ്റ് ചെയ്തതും തന്നെ ചതിയിൽപ്പെടുത്താൻ തുനിഞ്ഞവളുമായ ആ പഴയ സുഹൃത്തിനെ ഇനിയും തേടുവാൻമാത്രം തന്റേടം തനിക്കില്ലെന്നവൾ വിശ്വസിച്ചുപോന്നു.

FLASHBACK 9

അന്നത്തെ ഡ്യൂട്ടി ആറരമണിയോടെ കഴിഞ്ഞു തന്റെ കാറിൽ റൂമിലേക്ക് പോകുകയായിരുന്നു അഞ്ജലി. റൂം അടുക്കാറാകുന്തോറും അവൾ ശ്രദ്ദിച്ചു, തന്നെ ഏതോ വാഹനം ഫോളോ ചെയ്യുന്നുവെന്നത്.

പെട്ടെന്നാണത് സംഭവിച്ചത്- അധികം സഞ്ചാരമില്ലാത്തൊരു ഇടവഴി ആയപ്പോഴേക്കും വശത്തുനിന്നുമുള്ളൊരു വഴിയിലൂടെ അവളുടെ കാറിനു ഒരു താർ വട്ടം വന്നു നിന്നു. സമയമപ്പോൾ ഇരുട്ടുപരന്നു രാത്രി ഏഴുമണിയോടടുത്തിരുന്നു.

താറിൽ നിന്നും ഒരു രൂപം ഇറങ്ങിവന്നു അവളുടെ വിൻഡോയുടെ അടുത്തെത്തി. ശേഷം അവളോട് ഇറങ്ങുവാൻ ആംഗ്യം കാണിച്ചു. തെല്ലൊരതിശയം കലർന്ന ഭയത്തോടെ ഉള്ള നേരംകൊണ്ട് അവൾ ചുറ്റുപാടൊക്കെയൊന്ന് വീക്ഷിച്ചു. വീടുകൾ അടുത്തല്ല… വഴിയിലാരുമില്ല… പിറകെ ഫോളോ ചെയ്തും ആരുമില്ല… എന്ന് മനസ്സിലാക്കി നിവർത്തിയില്ലാതെ അവൾ ഡോർ തുറന്നു പുറത്തിറങ്ങി.

“ലെസ്‌ബി എങ്ങോട്ടേക്കാ…. ഇന്ന് അക്കോമഡേഷനിൽ

പോകുന്നില്ല, എന്റെ കൂടാ… എന്ത് പറയുന്നു?”

അരണ്ട വെളിച്ചത്തിൽ ഈ വാചകങ്ങളുടെ ഉടമയെ തിരിച്ചറിഞ്ഞു അവൾ ഞെട്ടി- ഡോക്ടർ ആമോസ്. ബി. ജോൺ!

അവനെന്തോ തുടരുവാനായി തുടങ്ങിയതോടെ ‘വഴി മാറ്’ എന്ന് അഞ്ജലി പറഞ്ഞു, അല്പം ഉറക്കെ.

“ഹോഹ്… പിന്നെ!

ദേ, ഇത് പൊതുവഴിയാ…. സംസാരം താഴ്ത്തിയാൽ

നമുക്ക് കൊള്ളാം.”

അല്പം ഉറക്കെത്തന്നെ ആമോസും ഇങ്ങനെ മറുപടി പറഞ്ഞു.

താൻ പണ്ടത്തെ ആ അവസ്ഥയിലേക്ക് പോകുകയാണെന്ന് മനസ്സിലാക്കിയ അഞ്ജലിക്ക് രോഷം അടക്കാനാവാതെ വന്നു.

“നിന്റെ മറ്റവളെന്തിയെ….

അവടെ അടുത്ത് ചെല്ല്….

നിന്റെ സൂക്കേട് തീർക്കുവാനുള്ള

മരുന്നെല്ലാം അവടെ കയ്യിലുണ്ട്.”

അവൾ ശബ്ദം താഴ്ത്തി ഉറഞ്ഞുകൊണ്ട് പറഞ്ഞു അവനോട്‌.

“ഓഹ്…. അതെന്നാ വർത്തമാനമാ ഡോക്ടറെ….

ഡോക്ടർമാർ പരസ്പരം മാത്രം ചികിത്സിച്ചിരുന്നാലെങ്ങനാ….

പേഷ്യന്റ്‌സിനെ മാനിക്കണം, പതുക്കെ വേണ്ടിവന്നാൽ

ക്ലിനിക്കും ഇടണം…

ഡോക്ടർസിനെ ആവശ്യം പേഷ്യന്റ്‌സിനാ…

അവളില്ലെ ജെഷി… അവളെന്നെ വളരെ പെട്ടന്ന്

ചികിത്സിച്ചു എനിക്ക് ആശ്വസം നൽകി.

അവളെ കളഞ്ഞിട്ടു നാളുകളായി.

പുതിയ രോഗമാ ഇപ്പോൾ,

പണ്ടുമുതലേ ഉണ്ടായിരുന്നത്…കൂടി ഇപ്പോൾ.

അധികം വഷളാകുന്നതിനു മുൻപ് മരുന്ന് താടീ.”

അഞ്ജലിയുടെ മുഖത്തുനോക്കി ആമോസ് ഇത്രയും പറഞ്ഞതോടെ അവൻ വന്ന വഴിയേ മറ്റൊരു കാറിലായി നാലുപേരെത്തി. അവരെ കണ്ട അവൻ അവരോടായി പറഞ്ഞു;

“വേഗം ഡോക്ടറെ പിടിച്ചു വണ്ടിയിലേക്ക് കയട്ടെടാ..

ഇല്ലെങ്കിൽ ഞാൻ ചികിത്സ കിട്ടാതെ മരിക്കും!”

അവർ കാറിൽനിന്നും വേഗമിറങ്ങിവന്ന സമയത്തിനുള്ളിൽ ആമോസിന്റെ കരണത്തു ഒരടി പൊട്ടിച്ചശേഷം അവനെ അവൾ പിറകോട്ടു ആഞ്ഞു തള്ളി വീഴ്ത്തി. ആ കിട്ടിയ ഇടവേളയ്ക്കുള്ളിൽ വേഗം കാറിൽ കയറി സ്റ്റാർട്ട് ചെയ്തു റിവേഴ്‌സ് എടുത്തുപോയി അഞ്ജലി. വീണുകിടന്ന ആമോസിനെ താങ്ങിയെടുത്തശേഷം അവർ വേഗം അവളെ ലക്ഷ്യംവെച്ചു.

മെയിൻ റോഡുവരെ ഒരുവിധം റിവേഴ്‌സ് വന്ന അവൾ, കാർ നേരെയായപ്പോൾ കണ്ട വഴിയിലൂടെ കുതിച്ചു. അപ്പോഴേക്കും ആമോസും കൂട്ടരും അവളുടെ പിറകെ ഉണ്ടായിരുന്നു. റിവേഴ്‌സ് പോന്ന വഴി കാർ എവിടെയൊക്കെ തട്ടിയെന്ന് അവൾക്കു ഓർമ്മയൊന്നും ഉണ്ടായിരുന്നില്ല. വഴിയിലുള്ള വണ്ടികൾക്കെല്ലാം വട്ടംവെച്ചും ചിലതിനെയൊക്കെ ഉമ്മവെച്ചു-ഇല്ല എന്ന മട്ടിലും അഞ്ജലി ആളൊഴിഞ്ഞൊരു കവലയിലെത്തിയപ്പോഴേക്കും വണ്ടി നിന്നു. അവൾ അഞ്ചു മിനിറ്റോളം ഉദ്ദേശം പരിശ്രമിച്ചു നോക്കിയെങ്കിലും കാർ സ്റ്റാർട്ട് ആയില്ല. വെപ്രാളം കാരണം ഇതുവരെ മറ്റൊന്നും ചിന്തിക്കാനോ പ്രവർത്തിക്കാനോ അവൾക്കു സാധിച്ചിരുന്നില്ല. അപ്പോഴേക്കും റിയർവ്യൂ മിററിലൂടെ മിന്നെപിറകേ രണ്ടു വാഹനങ്ങൾ വരുന്ന ഹെഡ്‍ലൈറ്റുകൾ അഞ്ജലി കണ്ടു. അടുത്തനിമിഷം, അതിൽ മുന്നിലെ വാഹനം ഒരു താർ ആണെന്ന് അവൾക്കു ഉറപ്പിക്കാനായി.

തന്റെ ഫോണുമെടുത്തു വേഗം ഇറങ്ങിയോടാനുള്ള തയ്യാറെടുപ്പിൽ, അതെടുത്തു തല പൊക്കിയ വഴി സ്റ്റിയറിങ്ങിൽ അവളുടെ സ്‌പെക്ടസ് ഇടിച്ചു. അത് താഴെ വീഴുകയും ആ ആഘാതത്തിൽത്തന്നെ മൊബൈൽ വഴുതി അതിനടുത്തായി വീഴുകയും ചെയ്തു. വേഗം ഡോർ തുറന്നു പുറത്തേക്കിറങ്ങുംവഴി, അവളുടെ ഇടതുകാല് കൊണ്ട് സ്പെക്ടസും മൊബൈലും സീറ്റിനടിയിലേക്കെന്നപോലെ തെന്നിമാറി.

ഒരിക്കൽപ്പോലും തിരിഞ്ഞുനോക്കുവാനവൾക്കു സമയമില്ലായിരുന്നു. കീ പോലും എടുക്കാതെ അവൾ ഇടതു വശത്തേക്ക് കണ്ട ഔട്ടിങ്ങിലൂടെ നിലാവിന്റെ വെളിച്ചത്തിൽ ഓടി. ഉദ്ദേശം ഒരു മണിക്കൂറോളം അവൾ ഡ്രൈവ് ചെയ്തിരുന്നു, ആമോസിൽനിന്നും രക്ഷപെടുവാനായി. ഏതാണ്ട് ഒരു അര മണിക്കൂറോളം ഓടിയ അവൾ കിതച്ചു വല്ലാതായി നിന്നതു ഒരു പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിന്റെ കോർണറിൽ അതിന്റെ ചുറ്റുമതിലിനു പുറത്തായി മുന്നിലാണ്.

ഓടി പോന്ന വഴി തനിക്കെതിരെ നടന്നുവന്നിരുന്ന ആളുകളിൽ ചിലർ എന്തോ പറയുവാനും ചോദിക്കുവാനുമൊക്കെ തുനിഞ്ഞത് ഇപ്പോളാണ് അവൾക്കു ഓര്മ വന്നത്. വലിയ കിതപ്പോടെ തന്റെ കണ്ണുകൾ ഇറുക്കിയടച്ചുതുറന്നുകൊണ്ടു അവൾ ചുറ്റുമൊന്നു നോക്കി. ആരൊക്കെയോ സംസാരിക്കുന്നതുപോലെ കേട്ടതോടെയാണ് അവൾ മനസ്സിലാക്കിയത്- താനിപ്പോൾ ഗ്രണ്ടിന്റെ സൈഡിലൂടെയുള്ള ചെറുവഴിയിലാണെന്ന്. ഒരുനിമിഷം ഒരിക്കൽക്കൂടി കിതച്ചശേഷം അവൾ, മുകളിൽ ഗ്രില്ലിട്ടിരിക്കുന്ന ചുറ്റുമതിലിനു വശംചേർന്നു തന്റെ വലത്തേക്കും സംസാരംകേട്ട ഭാഗത്തിന്റെ ഓപ്പോസിറ്റുള്ളതുമായ വഴിയിലൂടെ ഒരു മുടന്തിയെപ്പോലെ തളർന്നു ഓടി.

പള്ളിയുടെ മുന്നിലെത്തപ്പെട്ട അവൾ ചുറ്റും നോക്കിയതിൽനിന്നും ആരെയും കാണാത്തതുമൂലം പതുക്കെ പാർക്കിംഗ് പ്ലോട്ട് ലക്ഷ്യമാക്കി നടന്നു. ഇരുട്ടിന്റെ മറവിലൊളിച്ചു ഒരു കോര്ണറിലായി കിടന്നിരുന്നൊരു കോണ്ടസ്സ കാറിന്റെ, മതിലിനോട് ചേർന്നുള്ള ഗ്യാപ്പിൽ പിറകിലായി അവൾ ചാരിയിരുന്നു. തനിക്കിനി അനങ്ങുവാൻപോലുമുള്ള ആരോഗ്യം അവശേഷിക്കുന്നില്ലെന്നു അവൾക്കു മനസ്സിലായി. മറ്റൊന്നും ചിന്തിക്കുവാൻപോലുമാകാതെ കിതച്ചുകൊണ്ട്, അമിതമായ ശാസോഛ്വാസത്തോടെ, വിയർത്തൊഴുകി, അഴിഞ്ഞു പടർന്ന മുടിയുമായി, ‘വെള്ളം’ എന്ന് സ്വയമറിയാതെ മന്ത്രിച്ചുകൊണ്ടു അഞ്ജലി കണ്ണുകളടച്ചു ഇരുന്നു.

ഈ സമയം, അവൾ രക്ഷപെട്ട ദേഷ്യത്തിൽ ആമോസും കൂട്ടാളികളും അവളുടെ കാർ അടിച്ചു തകർക്കുകയായിരുന്നു. അവൻ അതിന്റെ കീ എടുത്തു ദൂരെ വലിച്ചെറിഞ്ഞശേഷം തന്റെ കൂട്ടാളികളെ കൂട്ടി തിരിച്ചു പോയി,വിജനമായ ആ കവലയിൽനിന്നും.

February 7; 6:30 am

“എനിക്ക് ജീവിക്കണം എബിൻ. അത് നിന്റെ

ഭാര്യയായിട്ടാണേൽ അങ്ങനെ..”

തന്റെ കഥ മുഴുവൻ പറഞ്ഞുതീർത്തശേഷം അഞ്ജലി അവനോടു പറഞ്ഞു.

ശേഷം അവൾ അവനോടു ചേർന്ന് അവനെ ശ്രവിച്ചുകിടന്നു, മറുപടിയ്ക്കായല്ലെങ്കിലും. എല്ലാം കേട്ടുകഴിഞ്ഞ ഈ അവസരത്തിലും മറുപടിയൊന്നുമില്ലാതെ ചലനമറ്റു നഗ്നനായി കിടന്നു എബിൻ. കണ്ണുകൾ തുറന്നുതന്നെയിരുന്ന അവനു സമയം ഒരുപാട് വേഗത്തിൽ മുൻപോട്ടു പോകുംപോലെ അനുഭവപ്പെട്ടു. അവന്റെ മേനിയിൽനിന്നും കിട്ടിയ ചൂടിന്റെയും അതിൽനിന്നുടലെടുക്കുന്ന സ്നേഹനിർവൃതിയുടേയും അകമ്പടിയോടെ അഞ്ജലിയുടെ കണ്ണുകൾ സാവദാനം അടഞ്ഞുപോയി.

അഞ്ജലി ഉറങ്ങിയെന്നു മനസ്സിലാക്കി എബിൻ അവളുടെ മുഖത്തേക്ക് നോക്കി. ചെറിയ വെളിച്ചത്തിലും അവളുടെ മുഖത്തുനിന്നും നിഷ്കളങ്കത തുളുമ്പുന്നതായി അവനു കാണുവാനായി. ചിന്തകളെ തേടി അവൻ-

‘തനിക്കു എല്ലാവരോടും വളരെ വേഗം അടുത്തുപെരുമാറുവാൻ കഴിയുന്നതെങ്ങനെയാണ്… അതൊരുപക്ഷേ എല്ലാവരെയും, ഏതൊരാളെയും ഉൾക്കൊള്ളുവാൻ തന്റെ മനസ്സിന് കഴിവുള്ളതുകൊണ്ടാവില്ലേ… പലരും ഒരുപക്ഷെ തന്റെ പ്രവർത്തനങ്ങൾ കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ടാകാം… തന്റെ ഇതുവരെയുള്ള ജീവിതാനുഭവങ്ങളിൽ നിന്നും താൻ നെയ്തെടുത്ത തന്റെയീ മനസ്സ്, ഏതൊരു സാഹചര്യത്തിലും ഇനിയും മുന്പോട്ടുതന്നെ തന്റെയൊപ്പം നിന്ന് തന്നെ നയിക്കും.’

മനസ്സ് അല്പംനേരം നിലച്ചശേഷം തുടർന്നു-

‘ഇത്രയുംകാലം ഇവിടെ താമസിച്ചിട്ടും അയല്പക്കക്കാർപോലുമിവിടെ, തന്നെയൊരു സമൂഹജീവിയായി കണ്ടിട്ടില്ല. താനെന്നും പ്രാർത്ഥിക്കുന്ന മിശിഹാ സർവ്വോപരി തന്നോടൊപ്പമുണ്ട്.’

ചിന്തളുടെ നിർവൃതിയോടെ അവൻ അവളുടെ നെറുകയിൽ ചുമ്പിച്ചുകിടന്നു.

February 7; 12:30 pm

അഞ്ജലി കണ്ണുകൾ തുറന്നപ്പോൾ എബിൻ ഫ്രഷായ മട്ടിൽ, അവളെ നോക്കി ഇരുകൈകള്കൊണ്ടു തന്റെ മുഖത്തെ താങ്ങി ബെഡിന്റെ അരികിലായുള്ള ചെയറിൽ ഇരിക്കുകയായിരുന്നു. ഇന്നലെവരെ കണ്ട എബിൻ ആണോ തന്റെ അരികിൽ ഇപ്പോഴുള്ളത് എന്ന് അവൾ തെല്ലു സംശയിച്ചുപോയി. അതിൻപുറത്തു സ്നേഹംനിറഞ്ഞ മുഖഭാവത്തോടെ അവൾ ഒന്ന് ചിരിച്ചു, അവനെ നോക്കി. അതുകണ്ടതോടെ അവൾ തന്റെ സഖിയായിക്കഴിഞ്ഞിരിക്കുന്നുവെന്നു അവനു തോന്നിപ്പോയി.

“പോയി ഫ്രഷായി റെഡിയാക്.

കുറച്ചു കാര്യങ്ങളുണ്ട്….”

ഇങ്ങനെ അവളോട് പറഞ്ഞശേഷം അവൻ എഴുന്നേറ്റു ഉച്ചത്തിൽ ‘ഡെയ്‌സ്’ എന്ന് വിളിച്ചു. അവൻ വീടിന്റെ ഏതോ ഭാഗത്തുനിന്നും തിരികെ എബിന് വിളികേട്ടു. അപ്പോഴേക്കും ഫ്രഷാകാൻ ഒരിക്കൽക്കൂടി ആംഗ്യം കാണിച്ചു അവൻ അഞ്ജലിയെ.

അവൾ ബാത്റൂമിലേക്കു കയറി പോയ സമയം അവൻ അവളുടെ മൊബൈലെടുത്തു അതിന്റെ സൗന്ദര്യം ആസ്വദിച്ചിരുന്നു. ഒരുവേള അവളുടെ സ്‌പെക്ടസ് തന്റെ കണ്ണുകളിൽ അവൻ വെച്ചുനോക്കിയതോടെ കോഫിയുമായി അവിടേയ്ക്കു ഡെയ്‌സ് എത്തി.

“ചെറിയൊരബദ്ധം പറ്റിയെടാ….

ഇപ്പോൾ വേണ്ടായിരുന്നു….

തണുക്കും…”

എബിൻ അമളിപറ്റിയ മുഖഭാവത്തോടെ പറഞ്ഞു.

“ഏയ്… അതൊക്കെ റെഡിയാക്കാം..”

ഡെയ്‌സ് കൂസലന്യേ പറഞ്ഞു.

“ആ…എടാ…നീ കഴിക്കാൻ എടുത്തുവെക്കണം.

പിന്നെ റെഡിയാകണം. പുറത്തുപോകാൻ..”

എബിൻ അല്പം തലയുയർത്തി ഡെയ്‌സിനോട് പറഞ്ഞു.

February 7; 2:30 pm

“പപ്പയെയും മമ്മിയെയും നീയൊന്നു വിളിക്കണം.

നമ്മുടെ കല്യാണം തീരുമാനിക്കാൻ പറയണം.

പറയേണ്ടപോലെയങ്ങു പറഞ്ഞാൽ മതി….

അവരുടെ അനുഗ്രഹം വേണം.

തെറ്റുകൾ നമുക്ക് ശരിയിലേക്കു എത്തിക്കേണ്ടേ….!”

കോണ്ടസ്സ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുന്ന അഞ്ജലിയോട് അടുത്ത സീറ്റിലിരുന്നു എബിൻ, അവസാന വാചകം അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

“വിളിക്കാം”

സമാധാനപരമായ ഗൗരവത്തിൽ ഇങ്ങനെ മറുപടി നൽകിയ അവൾ, അവനെ ഒന്ന് നോക്കിയശേഷം ഡ്രൈവിങ്ങിലേക്കു തിരിഞ്ഞു.

“നീയെന്തെടുക്കുവാടാ ഡെയ്‌സ്?”

അവൻ നേരെയിരുന്നുതന്നെ ചോദിച്ചു.

“വെറുതെ, ഫോണിലാ”

തന്റെ മൊബൈലിൽ എന്തൊക്കെയോ തിരക്കിട്ടു ചെയ്യുന്നതിനിടയിൽ ഒന്ന് തലയുയർത്തി അവൻ ഇങ്ങനെ മറുപടി നൽകി.

“നീ…. മനുഷ്യരെല്ലാം ജീവിക്കാൻ കടപ്പെട്ടവരല്ലേ!

പേരന്റ്സ് നിന്റെയൊപ്പം വേണമായിരുന്നു.

നീ നിന്നെത്തന്നെ ശ്രദ്ധിക്കണമായിരുന്നു.”

അല്പമൊന്നു നിർത്തിയശേഷം എബിൻ നേരെയിരുന്നുതന്നെ അഞ്ജലിയോട് തുടർന്നു;

“തിരുത്തലിനു അവസരം എല്ലാവരും അർഹിക്കുന്നുണ്ട്.

അതിലേക്കു എത്തിച്ചേർന്നിട്ടുണ്ട്.

തെറ്റുകൾക്ക് ശിക്ഷയും ആ ശിക്ഷ ഒരു

നല്ല തിരുത്തലിലേക്കും നയിച്ചെന്നു കരുതുക.

ഇതൊക്കെ ചിന്തിച്ചിട്ടുണ്ടാകും ഇതിനോടകം..

സമൂഹം… സംസ്കാരം ഇവയൊക്കെ വെറുതെയല്ല

എന്ന് മനസിലായില്ലേ!?”

എബിൻ പറഞ്ഞുകൊണ്ടിരുന്നപ്പോൾ കാർ ഒരു ട്രാഫിക് സിഗ്നലിനു മുന്നിലെത്തി നിന്നു, സിഗ്നൽ കാത്ത്.

അവൻ തുടർന്നു;

“തെറ്റുകളും ശരികളുമെല്ലാം നിന്നോടുകൂടി

അവസാനിക്കട്ടെ.

നമുക്കൊരു പുതിയ ലൈഫ് വേണം.

നഷ്ടമായതൊന്നും തിരിച്ചു കിട്ടില്ല.

പക്ഷെ, നഷ്ടമായതിനെ തിരിച്ചെടുക്കാം.”

അവൾ എല്ലാം ശ്രദ്ധയോടെ ശ്രവിച്ചുകൊണ്ടിരുന്നു. ഇത്തരത്തിലുള്ള ഉപദേശം ഈ സമയത്തു അവൾക്കു അരോചകമായി തോന്നി. കാരണം, അവൾ അവനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അപ്പോഴേക്കും സിഗ്നൽ വീണു. അവൾ കാർ മുന്നോട്ടെടുത്തു.

അവൻ തുടർന്നു;

“ചില സമയത്തു തിരിച്ചറിവുകൾ ദോഷം ചെയ്യും.

അത് നമ്മളെ നഷ്ടങ്ങളിലേക്കു നയിച്ച്

വേദന സമ്മാനിക്കും.

എല്ലാം തിരിച്ചറിയുവാനും ഉൾക്കൊള്ളുവാനും

കഴിവുള്ളവർക്ക്, സാധിക്കുന്നവർക്കു ജീവിതം

ഒരുതരത്തിൽ വലിയ വിരസത സമ്മാനിക്കും.

ജീവിതമൊരു ഭാരമാണെന്നു തോന്നുന്ന ആ

നിമിഷങ്ങൾ തിരിച്ചറിഞ്ഞു ഉൾക്കൊള്ളുക എന്നതേ

ആകെ ചെയ്യാനൊക്കൂ.”

അവസാന വാചകം അഞ്ജലിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞാണ് അവൻ നിർത്തിയത്.

“ലൈഫ് തുടങ്ങട്ടെ അല്ലെ!?”

പ്രത്യേകമായി അവളോടിങ്ങനെ കൂട്ടിച്ചേർക്കാനും അവൻ മറന്നില്ല.

മറുപടിയായി, ‘എനിക്ക് നിന്നെ വേണം’ എന്നുമാത്രം ഗൗരവത്തിൽ അഞ്ജലി പറഞ്ഞു.

“ഡെയ്‌സ്, നീയുണ്ടാവില്ലേടാ ഞങ്ങളുടെ കൂടെ കട്ടയ്ക്ക്!?”

എബിൻ കുസൃതി ഭാവത്തിൽ അവനോടു ചിരിയോടെ ചോദിച്ചു.

“പിന്നല്ലാതെ! കാര്യമൊക്കെ നല്ലതാ.. എന്നെ

സമയമാകുമ്പോൾ ചേച്ചിയെപ്പോലൊരു

ഡോക്ടറെക്കൊണ്ട് കെട്ടിച്ചേക്കണം രണ്ടുംകൂടി.”

തമാശ കലർത്തി അവൻ മറുപടി നൽകി എബിന്.

“ഞങ്ങള് കെട്ടാൻ പോകുവാടാ… വല്ലതും നീ

അറിയുന്നുണ്ടോ..!?”

അവൻ ഡെയ്‌സിനെ വിട്ടില്ല.

“സഹോദരാ, നിങ്ങളുടെ കൂടെ താമസിച്ചു

ഞാൻ വഷളായിപ്പോകുമോന്നാ എന്റെ പേടി ഇപ്പോൾ!”

അവന്റെ മറുപടി കേട്ട് അഞ്ജലി ചിരിച്ചുപോയി.

“നിന്നെ ഞങ്ങളുടെ ആദ്യത്തെ കൊച്ചിന്റെ

ആദ്യകുർബാനയ്ക്കു മുൻപ് കെട്ടിച്ചേക്കാമെടാ.

അപ്പോഴല്ലേ തനിക്കു പ്രായമാകൂ മനുഷ്യാ…”

എബിൻ അവനെ വീണ്ടും തമാശയിൽ പിടിച്ചിട്ടു.

“മതിയേ.. എന്റെ പൊന്നു ചേട്ടായി.

ഒരു ജോലി വേണം അപ്പോഴേക്കും!

വെക്കാനും വിളമ്പാനും പഠിച്ചു.

ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ പോയേക്കാം.”

ഡെയ്‌സ് തമാശകലർന്ന ഗൗരവത്തിൽ മറുപടി നൽകി.

“അഞ്ജലി, നീ വണ്ടി അപ്പുറത്തു ചെന്നിട്ടു റൈറ്റിലേക്കു

വിടണേ.. ഇവനെ നമുക്ക് അടുത്തയാഴ്ച കോളേജിൽ

ചേർത്തേക്കാം, ഹോട്ടൽ മാനേജ്മെന്റിന്.

താൽക്കാലമിന്നു,എനിക്ക് എന്റെ കുറച്ചു റിലേറ്റിവ്‌സിനെ

കാണാനുണ്ട്.”

അവൾ കാറിന്റെ ഗിയർ ചേഞ്ച് ചെയ്തു, ചിരിച്ചുകൊണ്ട്.

February 20; 9:15 pm

രാത്രി പള്ളി അടച്ചതിനുശേഷം ദേവസ്സിച്ചേട്ടനുമായി അല്പനേരം വർത്തമാനം പറഞ്ഞുനിന്നശേഷമാണ് എബിൻ തന്റെ കാറിൽ വീട്ടിലെത്തിയത്. താൻ പള്ളിയിലായിരുന്ന സമയം വളരെ ശക്തിയേറിയ ഒരു മഴ പെയ്തുതോർന്നിരുന്നത് അവൻ ശ്രദ്ദിച്ചിരുന്നു. രാവിലെമുതൽ യാത്രയായതിനാൽ എബിനും അഞ്ജലിയും ഡെയ്‌സും വളരെ ക്ഷീണിതരായിരുന്നു. അവരിരുവരെയും വീട്ടിലാക്കിയശേഷം അവൻ പള്ളിയിൽ പോയതായിരുന്നു, പതിവ് മുടക്കാതെ.

കാർ പാർക്ക് ചെയ്തു കോളിംഗ്ബെൽ അടിച്ചശേഷവും ആരുടേയും അനക്കമില്ലാതെവന്നപ്പോൾ അവൻ മെയിൻ ഡോറിൽ മുട്ടുവാനാഞ്ഞു. അവന്റെ കൈകളുടെ ആക്കം നിമിത്തം പക്ഷെ അത് തനിയെ തുറന്നുപോയതേയുള്ളു. എബിൻ വേഗം ഹാളിലെത്തി ഡെയ്‌സിനേയും അഞ്ജലിയെയും അന്വേഷിച്ചു. പക്ഷെ, അവരിരുവരെയും അവിടെങ്ങും കണ്ടില്ല. അവൻ വീട്ടിൽ എല്ലായിടവും തിരഞ്ഞു ഭയത്തോടെ തിരികെ ഹാളിലെത്തി അഞ്ജലിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു. അവളുടെ ഫോൺ ഓഫ് ആണെന്ന് അറിഞ്ഞതും അവൻ ഡെയ്‌സിനെ കോൺടാക്ട് ചെയ്തു. ഇതിനിടയിൽ തന്റെ കാലിൽ എന്തോ ചെറുതായി തടഞ്ഞ അനുഭവത്തിൽ, ചേർന്നുള്ള വലിയ ടേബിളിലിന്റെ താഴേക്ക് അവൻ നോക്കി- അവിടെ സാധാരണയായി ഒന്നും ഉണ്ടാകുവാൻ സാധ്യതയില്ലാത്തതിൽനാൽക്കൂടി. അഞ്ജലിയുടെയും ഡെയ്‌സിന്റെയും മൊബൈലുകൾ കഷണങ്ങളായി ഉടഞ്ഞുകിടക്കുന്നതായിരുന്നു അവനവിടെ കാണുവാൻ സാധിച്ചത്.

താൻ മണത്ത അപകടം തീർച്ചയാക്കി അവൻ ഒരിക്കൽക്കൂടി വേഗത്തിൽ വീടാകെ തിരഞ്ഞു. ഭയവും നെഞ്ചിടിപ്പും വിയർത്തുവന്ന ശരീരവുമായി അവൻ വീടിനു പുറത്തുവന്നു ചുറ്റും പരിസരമാകെ തിരയുവാൻ തുടങ്ങി.

എല്ലായിടവും വേഗത്തിൽ അരിച്ചുപെറുക്കിയിട്ടും ആകെ കൈമുതലായിരുന്ന തെളിവുകൾ ചിതറിയ രണ്ടു മൊബൈലുകളും ചാരിയടഞ്ഞു കാണപ്പെട്ട മെയിൻ ഡോറുമായിരുന്നു അവന്. അഞ്ജലിയെയും ഡെയ്‌സിനേയും ആരോ കടത്തിയിരിക്കുന്നു- അവരെ, തന്നെ നന്നായി അറിയാവുന്ന ആരോ ആണിതിന് പിന്നിൽ- മോഷണമോ മറ്റൊന്നും നടന്നിട്ടില്ല- എല്ലാം വേഗത്തിലായിരുന്നതിനാൽ മറ്റു വലിയ തെളിവുകളൊന്നുമില്ല- മഴയുള്ള സമയമായിരുന്നതിനാലാകാം ചുറ്റുപാടുകാർ ഒന്നുമറിഞ്ഞ മട്ടില്ല- ഇത്രയും തന്റെ ചിന്തകളിലൂടെ കടന്നുപോയതോടെ അവൻ തിരിച്ചറിഞ്ഞു- ഡോക്ടർ ആമോസ്, അവൻ തന്നെ.

അപ്പോഴേക്കും എബിന്റെ ഫോൺ റിങ് ചെയ്തു. അവൻ കാൾ എടുത്തു;

“ഏയ് എബിൻ…. മാൻ…. തിരഞ്ഞു മടുത്തോ….

എങ്കിൽ കേട്ടോ, നിന്റെ സഖിയെയും വേലക്കാരൻ

ചെറുക്കനെയും ഞാൻ നൈസായിട്ടു പൊക്കി.

വേഗം ഞാൻ പറയുന്ന വഴിയിലൂടെ കാറെടുത്തു വാ….

വന്നിട്ട്, തരുന്നത് മേടിച്ചു ചെറുക്കനെയും കൂട്ടി

പൊയ്‌ക്കോ.

ഡോക്ടറെ ചില ഓപ്പറേഷനുകൾക്കു

ഞങ്ങൾ ചിലരെല്ലാംകൂടി വിധേയയാക്കിയ ശേഷം

പറഞ്ഞുവിടും, മുകളിലേക്ക്.”

ആമോസിന്റെ ദൃഢതയാർന്ന ശബ്ദം കേട്ട് പല്ലുകൾ ശബ്ദമുണ്ടാക്കാതെ കൂട്ടിക്കടിച്ചു നിന്നു എബിൻ.

“അവളെ വലിച്ചുകീറി പിച്ചിചീന്തിയിട്ടു

കൊന്നു കുഴിച്ചുമൂടുമെടാ ഈ രാത്രിതന്നെ.

നീ വേഗം വാടാ…”

ആക്രോശത്തോടെ ആമോസ് ഇങ്ങനെകൂടി കൂട്ടിച്ചേർത്തു ഫോണിലൂടെ. എബിൻ, തനിക്കു ജീവിതത്തിലേക്ക്‌വെച്ചു ഉണ്ടായ വലിയ ദേഷ്യവും രൗദ്രതയും കടിച്ചമർത്തി അക്ഷരം മറുപടിയില്ലാതെ ഫോൺ ചെവിയിൽവച്ചു നിന്നു.

പെട്ടന്നുതന്നെ ആമോസ് കാൾ കട്ട് ചെയ്തു. മുന്നോട്ടെന്താണെന്നുള്ള ചിന്തയിലാണ്ടു എബിൻ മുറ്റത്തിരുന്നു. ദേഷ്യവും പകയും മനസ്സിൽ വെച്ചുവാഴിക്കേണ്ട സമയമല്ലിത്- അഞ്ജലിയെയും ഡെയ്‌സിനേയും എത്രയും വേഗം രക്ഷിക്കണം- മറ്റാരോടും കാര്യം മിണ്ടുവാൻ നിവർത്തിയില്ല; എല്ലാവരും അറിഞ്ഞുകേട്ടു വന്നിട്ടും, മിച്ചം പാഴാകുന്ന സമയമല്ലാതെ മറ്റൊന്നുമുണ്ടാകില്ല- ഇത്രയും വേഗത്തിൽ അവൻ ചിന്തിച്ചപ്പോഴേക്കും വീണ്ടും ഫോൺ റിങ് ചെയ്തു;

“എല്ലാം ഹൈ-ടെക് ആയിക്കോട്ടെ.

വഴി ഞാൻ നിനക്ക് വാട്സ് ആപ് ചെയ്യാം.

പൊലീസോ പട്ടാളമോ വല്ലതുമറിഞ്ഞാൽ….

കണ്ടല്ലോ ഒരുതവണ നീയൊക്കെ ഉലാത്തിയിട്ടിപ്പോൾ…

വാട്സ് ആപ്പ് നോക്കി വേഗം വാടാ….”

സൈക്കോളജിക്കലായി അൺഫിറ്റ് ആയ വ്യക്തികളെപ്പോലെയായിരുന്നു ഡോക്ടർ ആമോസിന്റെ ഈ വാചകങ്ങൾ. എബിൻ വേഗം കാൾ കട്ട് ചെയ്തു വാട്സ് ആപ്പിൽ ആമോസിന്റെ വകയായ ലൊക്കേഷൻ നോക്കി സ്ഥലം തീർച്ചപ്പെടുത്തി. ശേഷം വീടിന്റെ മെയിൻ ഡോർ ലോക്ക് ചെയ്തു കോണ്ടസ്സയിൽ കയറി ഇരുന്ന്‌ ആലോചനയിലാണ്ടു, തന്റെ ലക്ഷ്യത്തെക്കുറിച്ച്. ഏകദേശം അഞ്ചു മിനിറ്റോളം കഴിഞ്ഞപ്പോൾ അവൻ തന്റെ ഫോണിലൊരു നമ്പർ ഡയൽ ചെയ്തു;

“അരുൺ, നീ പറയുന്നത് ശ്രദ്ദിച്ചു കേൾക്കണം.

വേഗം നീ ഏതെങ്കിലുമൊരു പോലീസുകാരൻ വഴി

ആലപ്പുഴ മെഡിക്കൽ കോളേജിൽ വിളിക്കണം.

അവിടെ നിന്നും സൂപ്രണ്ട് വഴി

ഒരു ജെഷി ജോണിനെക്കുറിച്ചു അന്വേഷിക്കണം, വിശദ്ദമായി.

ഏതു വിധേനെയും, ആരെയേലും കൂട്ടി

അവളെ കണ്ടുപിടിച്ചു അവളുടെ ഫ്രണ്ട് അഞ്ജലി,

പഴയപോലെ അപകടത്തിലാണെന്ന് അറിയിക്കണം.

ഒന്നും പേടിക്കേണ്ട, എല്ലാം നമ്മുടെ ഭാഗത്തു ഭദ്രമാ.

മറ്റൊന്നും പറയുവാനിപ്പോൾ ടൈമില്ല, വേഗം….”

അരുണിന്റെ സമ്മതം വാങ്ങി അവൻ കാൾ കട്ട് ചെയ്തു. ചെറുപ്പം മുതലേ തന്റെ ഉറ്റ സുഹൃത്തും ചില പ്രധാന മേഖലകളിൽ ഒരു വഴികാട്ടിയെന്നപോലെയും നിലകൊള്ളുന്ന അരുൺ കുറഞ്ഞ സമയംകൊണ്ട് കൃത്യതയോടെ കാര്യങ്ങൾക്കു തീരുമാനം ഉണ്ടാക്കുമെന്നുള്ള ഉറച്ച വിശ്വാസത്തോടെ എബിൻ കാർ പിന്നോട്ടെടുത്തു റോഡിലേക്ക് വളച്ചുപോയി.

പോകുംവഴി പള്ളിയുടെ മുന്നിൽ അവൻ കാറൊന്നു നിർത്തി. കുരിസ്സുരൂപത്തെ നോക്കി മന്ത്രിച്ചു പറഞ്ഞു; ‘താൻ പാതി ദൈവം പാതി എന്നാണല്ലോ, എന്റെ പാതി ഭംഗിയാകാൻ അനുഗ്രഹിക്കണം. ഞങ്ങളെ സഹായിക്കണം.’ ശേഷം അവൻ കാർ മുന്നോട്ടു പായിച്ചു- ഡോക്ടർ ആമോസ് നിർദ്ദേശിച്ചിരുന്ന വഴിതേടി.

ഇതേസമയം, തന്റെ അങ്കിൾ ബിനു ചേട്ടന്റെ അളിയൻ വർഗീസ് ജോബ് എന്ന റിട്ടയേർഡ് എസ്. ഐ. വഴി അരുൺ ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടിനെ കോൺടാക്ട് ചെയ്യിപ്പിച്ച് ജെഷി ജോൺ എന്ന യുവതിയെപ്പറ്റി തിരക്കി, എബിൻ പറഞ്ഞതുപോലെ. അതുവഴി ആ യുവതിയുമായി ഇപ്പോഴും ഫ്രണ്ട്ഷിപ്പും അനുബന്ധ ബന്ധങ്ങളും തുടരുന്ന, ജെഷിയുടെ കാലഘട്ടത്തിലെ സുഹൃത്തുക്കളുടെ വിവരങ്ങൾ ലഭിക്കപ്പെട്ടു. അല്പം സമയം ചിലവഴിച്ചാണെങ്കിലും ജെഷിയെ കോൺടാക്ട് ചെയ്യാൻ അരുണിന് സാധിച്ചു.

അപ്പോഴേക്കും, ലക്ഷ്യത്തിലെത്തിയ എബിനെ ദാക്ഷിണ്യംകൂടാതെ ആമോസും കൂടെയുള്ള നാല് കൂട്ടാളികളും ഇഞ്ചിഞ്ചായി അടിച്ചു ചവിട്ടി എഴുന്നേൽക്കുവാനാകാത്ത പരുവമാക്കിയിട്ടു. രക്തത്തിൽ നനഞ്ഞു എബിൻ നിലത്തായതോടെ മറ്റൊരു റൂമിൽ പൂട്ടിയിട്ടിരിക്കുന്ന അഞ്ജലിയെയും ഡെയ്‌സിനേയും അവിടേയ്ക്കു കൊണ്ടുവരുവാൻ ആമോസ് തന്റെ കൂട്ടാളികളോട് ആവശ്യപ്പെട്ടു. ഒറ്റപ്പെട്ടിരിക്കുന്ന ആ വലിയ വീടിന്റെ പരിസരത്താകെ ശക്തിയായി മഴ പെയ്തു തുടങ്ങി.

February 21; 1:15 am

രക്തത്താൽ നനഞ്ഞു ബോധം മറയാറായി നിലത്തുകിടക്കുന്ന എബിന് ചുറ്റുമിരുന്നു കരയുകയാണ് അഞ്ജലി, മുഖത്ത് പ്രഹരത്തിന്റെ ബാക്കിപത്രങ്ങളുമായി കൂടെ ഡെയ്‌സുമുണ്ട്. അവൾ കരയുന്നതുനോക്കി എബിൻ ചലനമില്ലാതെ കിടന്നു. ഇതെല്ലം നോക്കിക്കണ്ടു ചെറുചിരിയോടെ ഡോക്ടർ ആമോസും കൂട്ടാളികളും നിൽക്കുകയാണ്.

“ഹും…. വിവാഹിതനാകുവാൻ പോകുന്ന നിന്റെ

അടുക്കലേക്കു പ്രശ്നവുമായി ഞാൻ വരരുത്!

അളിയാ…. എബിനേ….

നിനക്ക് എഴുന്നേറ്റുപോകുവാൻ ആരോഗ്യം

വരുമ്പോൾ ചെറുക്കനെയുംകൂട്ടി പൊയ്‌ക്കോ.

ഞാൻ ഒരു പ്രശ്നത്തിനുമില്ല. എനിക്ക്

ഡോക്ടറെയാണ് വേണ്ടത്, ബസ്.”

ഗൗരവത്തിൽത്തുടങ്ങി തമാശകലർന്ന ഗൗരവത്തിൽ ആമോസ് ഇങ്ങനെ തന്റെ വാചകങ്ങൾ അവസാനിപ്പിച്ചപ്പോഴേക്കും അവന്റെ മൊബൈൽ റിങ് ചെയ്തു. ഫോണെടുത്തു നോക്കിയശേഷം അവൻ കൂട്ടാളികളോട് പറഞ്ഞു;

“ബഡ്ഡീസ്, ഞാനിപ്പോൾ വരം.

ഒരു കാൾ ഉണ്ട്. വേറൊരു പേഷ്യന്റാ….,

ഇവിടെ ഉദ്ദേശം അടുത്തുനിന്നും.”

ആമോസ് കാൾ എടുത്തുകൊണ്ടു അല്പം സ്വകാര്യത കിട്ടുന്ന ഒരു കോർണർ നോക്കി നടന്നു.

“ആമോസ്…. അഞ്ജലി എവിടെ?

അവൾക്കൊന്നും സംഭവിക്കരുത്…അവളെ

ഒന്നും ചെയ്യരുത്…”

ഫോണിൽ ജെഷിയുടെ ദേഷ്യംകലർന്ന സ്വരം കേട്ടതോടെ അവൻ മറുപടി പറഞ്ഞു;

“ലവ് യൂ ജെഷ്. എത്ര നാളായി വിളിച്ചിട്ട്..

കെട്ടിയോൻ ഒക്കെ എന്നാ പറയുന്നു..

എന്നെ അന്വേഷിക്കാറുണ്ടോ ആവോ?

പത്തിന്റെ പണി തന്നു നിന്നെ ഞാൻ ഉപേക്ഷിച്ചുവിട്ടതല്ലേടി..

എന്ത് കാണിക്കാനാ ഇപ്പോൾ വിളിച്ചത്?

നിന്റെ കെട്ടിയോൻ എന്തിയേ, നിന്നെ

അവനു വേണ്ടേ എന്നൊന്ന് ചോദിക്കണമല്ലോ…!?”

അപ്പോൾ അങ്ങേ തലയ്ക്കലുള്ള ജെഷി തുടർന്നു;

“നീ…. നീ എന്റെ ജീവിതം തുലപ്പിച്ചില്ലേ…

ആദ്യം എന്നെയും പിന്നെ എന്റെ കുടുംബജീവിതവും.

എന്റെ തെറ്റ്.. ഞാൻ സഹിച്ചു. അവളെ ഒന്നും

ചെയ്യരുത്, പ്ളീസ്..”

അവളുടെ മറുപടി കേട്ടശേഷം ആമോസ് അല്പനിമിഷമൊന്നു ചിന്തയിലാണ്ടു. പിന്നെ തുടർന്നു;

“ഓഹോ…. എന്നാ ഒരു കാര്യം ചെയ്യ്.

മോള് വന്നു അവളെയുംകൂട്ടി പൊയ്‌ക്കോ.

നിന്റെ റേഞ്ചിൽത്തന്നെ ഞങ്ങളുണ്ട്.

വേറെ രണ്ടെണ്ണംകൂടി ഇവിടുണ്ട്. പിന്നേ,

വിവരക്കേടിനൊന്നും നിന്നേക്കരുത്.

എന്നെ നന്നായിട്ടറിയാമല്ലോ…

എത്ര തവണ നാണവും പേടിയും മറന്നു

നീ എന്റെ മുൻപിൽ തനിച്ചു വന്നിരിക്കുന്നു അല്ലെ!

മോളേ ജെഷി, വിശ്വാസമാ എനിക്ക് നിന്നെ.

വേഗം വാ, ലൊക്കേഷൻ ഞാൻ വാട്സ് ആപ്പ് ചെയ്യാം.”

ഉടനടി കാൾ കട്ട് ചെയ്തശേഷം ലൊക്കേഷൻ സെൻറ് ചെയ്യുന്നതിനൊപ്പം അവൻ മന്ത്രിച്ചു;

“ഒരു വെടിക്ക് രണ്ടു പക്ഷിയെന്നൊക്കെയാ കേൾവി.

ഇതിപ്പോ എത്തറെണ്ണമായോ…

വരട്ടെ.. എല്ലാത്തിനെയുംകൂടി കൂട്ടിയിട്ടു കത്തിച്ചു

കുഴിച്ചു മൂടണം.”

ലൊക്കേഷൻ കിട്ടിയ ഉടൻ ജെഷിയോടൊപ്പം അരുണും അളിയൻ ബിനുച്ചേട്ടനും ഡോക്ടർ ആമോസിനടുത്തേക്കു അവളുടെ കാറിൽ പുറപ്പെട്ടു, ബിനുച്ചേട്ടന്റെ ഒരു ഫ്രണ്ടിനെ അവർ വന്ന കാറിൽ തിരികെ പറഞ്ഞയച്ച ശേഷം. ജെഷി ആമോസുമായി സംസാരിച്ചത്, അരുണിന്റേയും ബിനുച്ചേട്ടന്റെയും കൂടെ വന്ന ഫ്രെണ്ടിന്റെയും സാന്നിധ്യത്തിലായിരുന്നു.

February 21; 2 am

ജെഷിയുടെ കാർ ഡോക്ടർ ആമോസും കൂട്ടാളികളുമുള്ള വീട്ടിലെത്തി. അവളല്ലാതെ മറ്റാരും കാറിൽ ഇല്ലായിരുന്നു. കോരിച്ചൊരിയുന്ന മഴയിൽ ഡോർ തുറന്നിറങ്ങിയ അവൾ അല്പസമയം ഒന്ന് നിവർന്നുനിന്നശേഷം തന്റെ ചുരിദാറിന്റെ ഷാൾ ഒന്നുകൂടി ഷോൾഡറിനും നെഞ്ചിനും മറയായി, വട്ടത്തിലായി ചുറ്റിവെച്ചു. പിന്നെ പതിയെ വീടിനുള്ളിലേക്ക് നടന്നുതുടങ്ങി.

നനഞ്ഞുകുതിർന്നു തന്റെ മുന്നിലെത്തിയ ജെഷിയെ കണ്ടു ആമോസ് അമ്പരന്നു. അവൾ, എബിന് ചുറ്റുമായി കരഞ്ഞുകൊണ്ടിരിക്കുന്ന അഞ്ജലിയെയും ഡെയ്‌സിനേയും നോക്കി. അഞ്ജലിക്ക് കരച്ചിലോടുകൂടിത്തന്നെ അവളെ തിരികെയൊന്നു നോക്കുവാനേ കഴിയുമായിരുന്നുള്ളൂ. ആമോസ് പതിയെ ജെഷിയുടെ മുന്നിലേക്ക് ചേർന്നുവന്നു. പതുക്കെ അവളോടായി പറഞ്ഞു;

“വാവ്…. നിന്നെ കൊല്ലാനാടി വിളിച്ചത്.

പക്ഷെ, ഇനി എനിക്കതിനു പറ്റുമെന്ന് തോന്നുന്നില്ല!

നീ പഴയതിനേക്കാൾ സുന്ദരിയായിരിക്കുന്നു.

ഐ ലവ് യൂ ജേഷി, നിന്നെ വേണം…”

ശേഷം അവൻ രണ്ടു സ്റ്റെപ് പിറകോട്ടു നീങ്ങി, പിറകിലായുള്ള നാൽവർ സംഘത്തോടായി പറഞ്ഞു;

“രാത്രി കുറേ ആയില്ലേടാ ഉവ്വേ!?

മഴ ഉടനെയൊന്നും കുറയുന്ന ലക്ഷണമില്ല.

നിങ്ങൾ അപ്പുറത്തെങ്ങാനുമിരുന്നു ഡിന്നർ കഴിക്ക്.

എന്റെ ജെഷിമോള് വന്നു, ഞാനൊന്നു റിലാക്സ് ചെയ്യട്ടെ.

അവള് കഷ്ട്ടപ്പെട്ടു ഈ പാതിരാത്രിയിൽ ഒറ്റയ്ക്ക്

ഇത്ര ദൂരം ഡ്രൈവുംചെയ്ത്, അതുമീ നിലത്തുകിടക്കുന്ന

മണ്ടന്റെ വാക്കുംകേട്ടു വന്നതാവണം….

എന്തായാലും നന്നായി.

എനിക്ക് ജെഷിയെ ഒന്ന് ചെക്ക് ചെയ്തു

മെഡിസിൻ കൊടുക്കാം.

അല്ലെ ജെഷി….!?”

ജെഷി ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. ആമോസിന്റെ കൂട്ടാളികളായ നാലുപേർ അപ്പുറത്തെ റൂമുകളിലേക്കെന്നപോലെ നടന്നകന്നു. അവൻ ജെഷിയുടെ അടുക്കലേക്കു വീണ്ടും തന്റെ ചുവടുകൾ ചലിപ്പിച്ചു. ഉടനെ കരഞ്ഞുകൊണ്ടിരുന്ന അഞ്ജലി വികാരഭരിതയായി ജെഷിയോടായി അലറി പറഞ്ഞു;

“ജെഷീ, കൊന്നുകൂടെ അവനെ നിനക്ക്….”

അതുകേട്ടു അവളോ ആമോസോ അനങ്ങിയില്ല. അവൻ അവളുടെ ഷാൾ തന്റെ ഇരുകരങ്ങൾകൊണ്ടും പതുക്കെ അഴിച്ചുമാറ്റിക്കൊണ്ടിരിക്കുന്ന സമയത്തിനുള്ളിൽ, തന്റെ അരയുടെ പിറകിലായി ടോപ്പിന്റെയും ബോട്ടത്തിന്റെയും സഹായത്തോടെ ഒളിപ്പിച്ചിരുന്ന രണ്ടു മൂർച്ചയേറിയ കത്തികളെടുത്തു ജെഷി അവന്റെ ഇടുപ്പിന്റെ ഇരുവശത്തും ആഴത്തിൽ കുത്തിയിറക്കി. നിമിഷനേരത്തിനുള്ളിൽ നടന്ന ഈ പ്രക്രിയയ്‍ക്കൊടുവിൽ, ഊരിമാറ്റാറായ ഷാളുമായി അവന്റെ ഇരുകരങ്ങളും ഉയർന്നുനിന്നു. അവന്റെ വായ തുറന്നു, അവൻ കണ്ണുകൾ മിഴിച്ചു. ശബ്ദം എന്തെങ്കിലും പുറപ്പെടുവിക്കുവാൻ അവനു ശ്രമം നടത്തുവാൻ പോലും അവസരം നൽകാതെ അവൾ, അവനിലെ കത്തികളെ ഊരി തന്റെ ഇടതുകൈയ്യിലെ കത്തി അവന്റെ തൊണ്ടയിൽ കുത്തിയിറക്കികൊണ്ടു അവനെ നിലത്തേക്ക് മലർത്തിയിട്ടു- പിറകിലേക്കായി. ഉടൻ തന്റെ വലതുകൈയിലെ കത്തി അവന്റെ ഹൃദയഭാഗത്തേക്കുകൂടി അവൾ കുത്തിയിറക്കി. ആ നിമിഷംതന്നെ അവൻ ചലനമറ്റു നിശ്ചലനായി.

ക്ഷണനേരംകൊണ്ടു പിന്നിട്ട ഈ രംഗങ്ങളെ വിശ്വസിക്കുവാനാകാതെ അഞ്ജലി വാ പൊത്തി തന്റെ കണ്ണുകൾ മിഴിപ്പിച്ചു നിന്നു. ഡെയ്‌സാകട്ടെ ഞെട്ടിത്തരിച്ചു എഴുന്നേറ്റുനിന്നു. ആമോസിന്റെ ചുറ്റും രക്തം പടർന്നുതുടങ്ങി. അവന്റെ വായിലൂടെ രക്തം ഊർന്നിറങ്ങി. ജെഷി അവന്റെ ശരീരത്തിലുള്ള കത്തികളെ ഒരിക്കൽക്കൂടി ഊരിയെടുത്തുപിടിച്ചുകൊണ്ടു കൂട്ടാളികളെ തേടി അവർ നീങ്ങിയ വഴി ചലിച്ചു. അടുത്തൊരു റൂമിലായി ഡിന്നറിനൊപ്പം മദ്യപാനത്തിന്റെ ആരംഭത്തിലായിരുന്നു അവർ. പെട്ടെന്നുതന്നെ അവൾ ചെന്ന് റൂമിന്റെ ഡോർ പുറത്തുനിന്നും വലിച്ചടച്ചു. അപ്പോഴേക്കും അവിടെ എത്തിയ ഡെയ്‌സ് അവർ ഡോർ വലിച്ചു തുറക്കാതെ പുറത്തുനിന്നും ശക്തിയോടെ വലിച്ചുപിടിച്ചതും കൈയ്യിൽ ഗണ്ണുമായി സ്ഥലം എസ്. ഐ. യും നാല് പോലീസുകാരും അവരുടെ അടുക്കലേക്കെത്തിയതും ഒപ്പമായിരുന്നു. ശക്തിയോടെ കോരിച്ചൊരിയുന്ന മഴ പുറത്തു പെയ്തുകൊണ്ടിരിക്കുന്ന ആ സമയം ആമോസിന്റെ കൂട്ടാളികൾ ഒച്ചയിട്ടുകൊണ്ടു ഡോർ തുറക്കുവാനുള്ള ശക്തിപ്രകടനങ്ങൾ തുടങ്ങിയിരുന്നു.

February 21; 3:30 am

മഴ ഏകദേശം തോർന്നനേരം രണ്ടു ജീപ്പ് നിറയെ പോലീസുകാർകൂടി എത്തി. അപ്പോഴേക്കും, സന്നിഹിതമായിരുന്ന രണ്ടു പോലീസ് ജീപ്പുകളിലായി ഡോക്ടർ ആമോസിന്റെ കൂട്ടാളികളായ നാലുപേരെ പോലീസുകാർ സ്ഥലം എസ്. ഐ. ജിതേന്ദ്ര പണിക്കരുടെ നേതൃത്വത്തിൽ കയറ്റി ഇരുത്തുകയായിരുന്നു. ഉടനെ ഒരു ആംബുലൻസ് കൂടി എത്തി.

പുതുതായെത്തിയ പോലീസ് ജീപ്പിൽനിന്നും ഇറങ്ങിവന്ന നാല് ലേഡീ പോലീസുകാർ വിലങ്ങുമായി വീടിനകത്തേക്ക് കയറിചെന്നശേഷം പോലീസുകാരാൽ ചുറ്റപ്പെട്ടു നിൽക്കുകയായിരുന്ന ജെഷിയെ വിലങ്ങണിയിച്ചു. അപ്പോൾ, മർദ്ധനമേറ്റു കിടന്ന എബിനെ രണ്ടു പോലീസുകാരുടെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി ഒരു ചെയറിൽ ഇരുത്തിയതിനു ഇരുവശവും നിൽക്കുകയായിരുന്നു തളർന്ന മുഖത്തോടെ അഞ്ജലിയും മ്ലാന മുഖവുമായി ഡെയ്‌സും. എബിൻ തളർച്ചമൂലം തന്റെ തല പിന്നോട്ട് ചായ്ച്ചു അനങ്ങാതെ ഇരുന്നു.

അപ്പോൾ എസ്. ഐ. അവിടേയ്ക്കു കയറിവന്നു. ജെഷിയെ വനിതാ പോലീസുകാർ കൊണ്ടുപോകുവാനായി തുനിഞ്ഞു. ഡോക്ടർ ആമോസിന്റെ മൃതദേഹത്തിന് ചുറ്റും ചുറ്റിപ്പറ്റിയും കാവൽ നിന്നിരുന്ന പോലീസുകാർ എസ്. ഐ. യെ ശ്രദ്ദിച്ചു നിന്നു. വിങ്ങിയ മുഖത്തോടെ അഞ്ജലി തന്നെ നോക്കിനിൽക്കുന്നതു കണ്ട ജെഷി, വിലങ്ങുവെച്ച കൈകളുമായി പതിയെ ചുവടുവെച്ചു അവളുടെ അടുക്കലേക്കു ചെന്നു.

“നിനക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ലതും

വലുതുമായ കാര്യമാ ഞാനീ ചെയ്തത്; എന്നെ സംബന്ധിച്ച്.

ഞാൻ അവനോടുകൂടി പാപങ്ങൾ ചെയ്തുകൂട്ടി.

ശിക്ഷയായി അവനിൽനിന്നുതന്നെ എനിക്ക് ലഭിച്ചു.

എന്നെ വേണ്ടതുപോലെ ഉപയോഗിച്ചശേഷം

അവൻ എന്നെ ഉപേക്ഷിച്ചു.

പുതിയൊരു കുടുംബജീവിതത്തിലേക്കു പ്രവേശിച്ച

എന്നെ തകർക്കുവാൻ അവൻ വീണ്ടുമെത്തി; ഭർത്താവിനെ

എന്റെ ചരിത്രമെല്ലാം അറിയിച്ചുകൊണ്ട്…

വിവാഹംകഴിഞ്ഞു അധികം കഴിയുംമുന്പേ

അയാൾ എന്നെവിട്ടു മറ്റൊരു സ്‍ത്രീയുമായി താമസം തുടങ്ങി.”

അപ്പോഴേക്കും, അരുണും ബിനുച്ചേട്ടനും ആ വലിയ വീടാകെ മൂന്നുനാലു പോലീസുകാരുടെ കൂടെ പരിശോധിച്ചശേഷം തിരികെ എല്ലാവരും നിൽക്കുന്ന വലിയ ഹാളിലേക്കെത്തി.

ജെഷി തുടർന്നു;

“അന്നുതൊട്ട് എന്റെ സമനിലയാകെ താളംതെറ്റിയതുപോലെ

എനിക്ക് തോന്നിത്തുടങ്ങി. പഴയതിനെയെല്ലാം ഞാൻ

മറക്കുവാനും, പുതിയൊരു നല്ലജീവിതം തുടങ്ങുവാനും

ഒരുപാട് ശ്രമിച്ചു മാനസികമായും ശാരീരികമായും പരാജിതയായി.

നിന്നെ വന്നു കാണണമെന്ന് ഒരുപാട്

ആഗ്രഹിച്ചിരുന്നു.. നിന്നോട് ക്ഷമ പറയണമെന്ന

വെമ്പൽ ആയിരുന്നു ആകെ.

പക്ഷെ, അതിനൊന്നും എന്നെ

നിന്റെ അടുക്കലെത്തിക്കുവാൻ സാധിച്ചില്ല.

തളർന്നു വീടിനുള്ളിൽത്തന്നെയായിരുന്നു ഞാൻ.

ചെയ്തുപോന്നിരുന്ന തെറ്റുകളെയും നഷ്ടമായ ജീവിതത്തിന്റെയും

ദുഃഖഭാരം താങ്ങുവാനാകാതെ എല്ലാ ദിവസവും ഞാൻ അലറിക്കരഞ്ഞിരുന്നു; ആശ്വാസത്തിനായി.”

ഇതിനിടയിൽ എസ്. ഐ. യുടെ നേതൃത്വത്തിൽ കൃത്യവുമായി ബന്ധപ്പെട്ട ഭാവി കാര്യങ്ങളെല്ലാം തകൃതിയായി നടക്കുന്നുണ്ടായിരുന്നു.

ജെഷി തുടർന്നു;

“എന്റെ ജീവിതം, ഞാൻ പോലും ആഗ്രഹിക്കാതെ

ജീവിച്ചു തീർക്കുമ്പോഴായിരുന്നു നീ

അപകടത്തിലാണെന്ന് അറിയുന്നത്.”

അപ്പോഴേക്കും ഇതെല്ലം ശ്രവിച്ചുനിന്നിരുന്ന അരുണിന്റെ ചിന്ത പിറകിലേക്ക് പോയി. തങ്ങൾ വന്ന കാറിൽ ബിനുച്ചേട്ടന്റെ കൂട്ടുകാരനെ തിരികെ പറഞ്ഞുവിടുന്ന സമയം, എന്തോ ഉറപ്പിച്ച മട്ടിൽ തന്റെ വീടിനുള്ളിലേക്ക് ജെഷി കയറിപ്പോകുന്നത് അവൻ ശ്രദ്ദിച്ചിരുന്നു-അല്പസമയം കഴിഞ്ഞു ഒരു ഷാൾ തന്റെ ഷോൾഡറിനു വട്ടം മൂടിയിട്ടാണവൾ തിരികെ വന്നത്.

“എന്റെ പപ്പയും മമ്മിയും തമ്മിൽ ഒരുമിച്ചു.

അവർ തമ്മിലുള്ള വഴക്കുകളൊന്നും കഴിഞ്ഞ കുറച്ചു

മാസങ്ങളായി കാണാനില്ലായിരുന്നു. പക്ഷേ, ഞാൻ

അവർക്കു ഇപ്പോഴും അപ്പോഴും ഇനിയും ഒരു മോശം സന്താനമായിരിക്കുന്നല്ലോ എന്നോർക്കുമ്പോഴാ അഞ്ജലി വേദന….

എനിക്കൊരു ഡോക്ടറാകുവാൻ കഴിഞ്ഞില്ല, ഒരു നല്ല ഡോക്ടർ.

എല്ലാമെന്റെ പ്രവർത്തികളുടെ ഫലം…എന്റെ തെറ്റുകൾ.

നിനക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്

ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാൻ…ഇപ്പോൾ എന്റെ

മനസ്സിനാകെ സമാധാനവും ശരീരത്തിന് ഉണർവ്വും അനുഭവിക്കുവാനാകുന്നുണ്ട് അഞ്ജലി.”

ഇത്രയും പറഞ്ഞശേഷം ജെഷി എബിനെയൊന്നു നോക്കി. പഴയപടി ഇരിക്കുകയായിരുന്നു അവൻ. അഞ്ജലിയോട് അവൾ വീണ്ടും തുടർന്നു;

“നിനക്ക് നന്മയും സമാധാനവും വരട്ടെ അഞ്ജലി.

സമയംപോലെ എന്റെ പപ്പയെയും മമ്മിയെയും

നിങ്ങളൊന്നു ചെന്നുകണ്ടു ആശ്വസിപ്പിക്കണം.

തിരികെ വരുമ്പോൾ, എന്നെ സ്നേഹിക്കുവാനും

എനിക്ക് സ്നേഹിക്കുവാനും അവരെ വേണം എനിക്ക്.

വരട്ടെ…”

ജെഷി ഇത്രയും പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ധൃതികൂട്ടി രണ്ടു വനിതാ പോലീസുകാർ അവളുടെ അടുത്തേക്കുവന്നശേഷം, അവളെ ഹാളിനു വെളിയിലേക്കു കൊണ്ടുപോയി. മഴ പൂർണ്ണമായും അപ്പോഴേക്കും അവസാനിച്ചിരുന്നു. ഉദ്ദേശം, വെളുപ്പിനെ നാല് മണിയോളമായ ആ സമയം എസ്. ഐ. വന്നതൊഴികെയുള്ള ജീപ്പുകൾ സ്റ്റേഷനിലേക്ക് പുറപ്പെട്ടു, ജെഷിയേയുമായി. അത്യാവശ്യം എല്ലാമൊന്ന് ഒതുങ്ങിയെന്നു തോന്നലായ ജിതേന്ദ്ര പണിക്കർ സർ എബിന്റെയും അഞ്ജലിയുടെയും അടുക്കലേക്കു വന്നു. ഉടനെ അരുണും ബിനുച്ചേട്ടനും അവിടേയ്ക്കു വീണ്ടും ശ്രദ്ധചെലുത്തി.

എസ്. ഐ. എല്ലാവരോടുമെന്നപോലെ പറഞ്ഞു;

“ഇവനൊക്കെ ഇതുതന്നെയാ അവസാനം.

അതാ ഞാൻ ഹോസ്പിറ്റലിലേക്ക് എടുപ്പിക്കാത്തത്.

എനിക്കീ ആമോസ് എന്നു പറയുന്നവനെ

നേരത്തെ അറിയാം, പണിയൊക്കെ വേണ്ടതെല്ലാം

എന്റെ കയ്യിലുണ്ട്.

പിന്നെ, ഞാൻ വന്നപ്പോൾ അവനു ജീവനില്ലായിരുന്നല്ലോ..

അരുണും ബിനുവും സ്റ്റേഷനിലെത്തി കാര്യങ്ങൾ

ചുരുക്കി ധരിപ്പിച്ച ശേഷമാണ് ഞങ്ങളൊരുമിച്ചു വേഗമിങ്ങു

എത്തിയത്. അപ്പോഴേക്കും….കണ്ടല്ലോ….

ജെഷി എന്ന ഈ യുവതി ഒരു കൊലപാതകത്തിന്

മുതിർന്നാണിവിടെ എത്തിയതെന്ന് ഇവർപോലും അറിഞ്ഞിരുന്നില്ല. ഒരുപക്ഷെ, യുവതി ഇവരെ കൃത്യത്തിനായി

ഒഴിവാക്കിയതാവാം, പോരുംവഴിയുള്ള സ്റ്റേഷനിലേക്ക്

ഇവരെ നയിച്ചിട്ട്.

എന്തായാലും അപ്പോൾ ഞങ്ങൾ വന്നതുകൊണ്ട് മറ്റൊരു

വലിയ നേട്ടം ഉണ്ടായി. ഇല്ലെങ്കിൽ മറ്റുള്ള അവന്മാരുമായി

നിങ്ങൾ എത്ര നേരം മല്ലിട്ടു നിൽക്കും!”

ഇതുപറഞ്ഞുകൊണ്ടു അദ്ദേഹം ഡെയ്‌സിനെ ഒന്ന് നോക്കി ഗൗരവം പ്രകടിപ്പിച്ചു. പിന്നെ തുടർന്നു;

“ബിനുവിന്റെ അളിയനെ എനിക്കറിയാം.

ഞങ്ങളൊരുമിച്ചു ഒരുകാലത്തു വർക് ചെയ്തിട്ടുണ്ട്,

ഇപ്പോൾ വർഷങ്ങളായി കേട്ടോ.

ഇത് സ്ഥലം ആലപ്പുഴയല്ലേ, ഞാൻ കോട്ടയം

എസ്. ഐ. യുമായി ബന്ധപ്പെട്ടുകൊള്ളാം.

വേഗം നല്ലൊരു വക്കീലിനെ ഏർപ്പാടാക്കുക.

നിങ്ങൾക്കെല്ലാം തടസ്സങ്ങളില്ലാതെ മുന്നോട്ടു

ജീവിക്കുവാനുള്ള എല്ലാ വകുപ്പുകളും ഈ കേസിലുണ്ട്.

മൊഴികളെല്ലാം നേരത്തെ രേഖപ്പെടുത്തിയതല്ലേ, പ്രതിയെ കൊണ്ടുപോകുന്നതിനൊക്കെ മുൻപേ…

ഞങ്ങൾ നിങ്ങളെ ഹോസ്പിറ്റലിലാക്കാം.

പ്രതിയുടെ വാഹനം ഞങ്ങൾ കസ്റ്റഡിയിലെടുക്കും.”

ശേഷം അദ്ദേഹം ഒരു കോൺസ്റ്റബിളിനെ വിളിച്ചു.

“ഏയ്.. ഇവരെ അടുത്തൊരു ഹോസ്പിറ്റലിലാക്കി

വേഗം വാ.

അവരുടെ വണ്ടി ഇപ്പോൾ വിട്ടുകൊടുക്കാനാവില്ല.

ഞാനിവിടെ വേണം… നേരം വെളുത്താൽ

ഇങ്ക്വൊസ്റ് നടത്തി ബോഡി എടുക്കാം.

അപ്പോഴേക്കും എല്ലാവരും അറിഞ്ഞു എത്തിക്കൊള്ളും.”

ഡെയ്‌സും അരുണും ചേർന്ന്, എബിനെ താങ്ങിയെടുത്തു നടത്തിച്ചു തുടങ്ങി. അഞ്ജലിയും ബിനുച്ചേട്ടനും അവരെ അനുഗമിച്ചതും എസ്. ഐ. അല്പം ഉറക്കെ എല്ലാവരോടുമായി പറഞ്ഞു;

“എന്നാലും… നിങ്ങളോരോരുത്തരും സ്വയം തോന്നിയത്

എന്തുകണ്ടിട്ടു ചെയ്തുകൂട്ടിയെന്നു എനിക്കിപ്പോഴും

മനസ്സിലായിട്ടില്ല കേട്ടോ.

ദൈവാനുഗ്രഹം എല്ലാം നന്നായി കലാശിച്ചതിൽ.

ഇല്ലേൽ…

വേഗം ഒരു വക്കീലിനെ തേടിപ്പിടിക്ക്.

ഇന്നത്തെ ഉറക്കം ഉൾപ്പെടെ ഇത് തീരുംവരെയുള്ളതു

പോയിക്കിട്ടി എനിക്ക്.

ആലോചിച്ചു വട്ടാകാൻകൂടി പറ്റില്ല, വക്കീലിനോട്

എന്നെ കോൺടാക്ട് ചെയ്യാൻ പറയണം എത്രയുംവേഗം.”

ഏതുഭാവം പ്രകടിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിൽ എസ്. ഐ. ജിതേന്ദ്ര സാറിനെ നോക്കിയശേഷം അവർ കോൺസ്റ്റബിളിനെ അനുഗമിച്ചു.

June 21; 12:30 am

“ഹോഹ്…. ഇങ്ങനൊരു ഫസ്റ്റ് നൈറ്റ് ലോകത്തിൽ

ആർക്കെങ്കിലും ഉണ്ടായിക്കാണുമോ എന്തോ….”

ഇരുട്ടിന്റെ അകമ്പടിയിൽ എബിന്റെ നെഞ്ചോടുചേർന്നു കിടന്നുകൊണ്ട് തന്റെ ഇടതുകൈയ്യാൽ അവനെ വലയംചെയ്തു അഞ്ജലി പറഞ്ഞു.

“അത് നേരാടീ ഡോക്ടറേ..

ഫസ്റ്റ് നെറ്റിൽ പ്രഗ്നൻറ് ആയ ഭാര്യക്കെന്താ കാര്യം!

ഫസ്റ്റ് നൈറ്റ് കുളമായി..ചളമായി…”

എബിൻ ചെറുചിരിയോടെ, മലർന്നുകിടക്കെ മറുപടി നൽകി.

അൽപനേരം ആ രാത്രിയിൽ നിശബ്ദത പരന്നു. അവൾ വീണ്ടും സംസാരിച്ചു തുടങ്ങി;

“ലവ് യൂ. ഞാൻ വളരെ ഹാപ്പിയാ..

പപ്പയും മമ്മിയും, അവരെ ഒന്നിച്ചു നീയെനിക്കു

തന്നല്ലോ തിരികെ..”

അവൻ മറുപടിയായി പറഞ്ഞു;

“രണ്ടിനെയും ഒന്ന് ഒരുമിച്ചു കിട്ടിയാൽ, ഒന്നുകൂടി

പിടിച്ചുനിർത്തി ‘കെട്ടിക്കാൻ’ വേണ്ടികൂടിയാ

അവരെ കല്യാണത്തിന് വിളിക്കാൻ ഞാനന്ന് പറഞ്ഞത്.

വല്ലതും ഓർമ്മയുണ്ടോ!?”

അവൾ അപ്പോളൊരു കുറുമ്പത്തിയായി;

“അയ്യടാ… അവനു ചുളുവിലൊരു

അപ്പനും അമ്മയുമായി.

എനിവേ എബിൻ…എനിക്ക് വിശ്വസിക്കുവാനാകുന്നില്ല. അകന്നുകഴിഞ്ഞിരുന്ന ഒരു ഭാര്യയും ഭർത്താവും

തങ്ങളുടെ മകളുടെ വിവാഹം കൂടുവാനെത്തി

പരസ്പരം വീണ്ടും ഒരുമിച്ചത്!?”

അപ്പോൾ അവൻ കൂട്ടിച്ചേർത്തു;

“എന്റെ റിലേറ്റിവ്സ് എന്നുംപറഞ്ഞു നടക്കുന്നതിനെയെല്ലാം

ഞാൻ കല്യാണത്തിന് ഒപ്പിച്ചെടുത്തത്

എങ്ങനെയുണ്ടായിരുന്നു… എല്ലാംകൂടി വന്നു

കേമമാക്കിയില്ലേ..”

മറുപടിയായി അഞ്ജലി അവന്റെ ചെവിയിൽ പതിയെ പറഞ്ഞു;

“നീ സൂപ്പർ അല്ലേടാ…കള്ളാ…”

ഇതുകേട്ട് അവൻ ചെറുതായൊന്നു കുലുങ്ങിചിരിച്ചുപോയി. അവൾ അവന്റെ മുഖത്തൊരു ഞുള്ളു വച്ചുകൊടുത്തു.

പിന്നെയും ചെറിയൊരു നിശബ്ദത ആ റൂമിനെ ബാധിച്ചു.

ശേഷം അഞ്ജലി;

“എന്നാലും എന്റെ എബിനേ.. നീ എന്ത്

ധൈര്യത്തിലാടാ കയ്യുംവീശി അന്ന് ഞങ്ങളെ

രക്ഷിക്കുവാനങ്ങു വന്നത്!?

ഒരു പിടിയുമില്ല എനിക്ക്…”

ഇതുകേട്ടതോടെ അവൻ ഇടത്തേക്ക് ചെരിഞ്ഞു ഗൗരവത്തിൽ അവളോടായി മറുപടി പറഞ്ഞു;

“എടീ, നീ ജീവിക്കുവാൻ കൊതിച്ചിരിക്കുന്നൊരാൾ….

ഞാൻ നിന്നെ ഇഷ്ടമുള്ളൊരാൾ….

അതിൻപ്രകാരം, എനിക്ക് നിന്നോട് ചെയ്യാനുള്ളവയെല്ലാം

എന്നാൽ സംഭവിച്ചുകഴിഞ്ഞിരുന്നു അപ്പോഴേക്കും

എന്ന് കരുതിയാൽ മതി.”

ഒന്ന് നിർത്തിയശേഷം എബിൻ തുടർന്നു;

“ഞാൻ എന്നുമീ പ്രാർത്ഥിക്കുവാൻ പോകുന്നത്

വെറുതെയാകുമോടീ. താൻ പാതി, ദൈവം പാതി.

പുള്ളിക്കാരന്റെ കയ്യിൽ കറക്റ്റായി

കണക്കുകളെല്ലാം ഉണ്ട്. അതുവെച്ചു പുള്ളി

കൊടുക്കേണ്ടത്…. അല്ലല്ലോ- പേഷ്യന്റ്‌സിനെ ചെക്ക്

ചെയ്തു കൃത്യമായി ഡോസ് കൊടുക്കുവാൻ

മൂപ്പരെക്കാൾ ബേസ്ഡ് ഡോക്ടർ

വേറെയാരാടീ ഉള്ളത്..!?”

ഒന്നുകൂടി നിർത്തിയശേഷം അവൻ തുടർന്നു;

“ഹ…! എടീ, നീ കൃത്യമായി എന്റെയടുത്തു വന്നു..

ഞാൻ നിന്നെ സ്നേഹിച്ചു…നിനക്ക് വേണ്ടതെല്ലാം

ചെയ്തുതന്നു കൂടെ നിന്നു…അങ്ങനെ നീയെന്ന വ്യക്തി

രക്ഷപെടുവാൻ, നിനക്കൊരു പുതിയ ലൈഫ്

കിട്ടുവാൻ കാരണമായത് ഞാനല്ലേടീ…

ഒന്ന് നന്നായി ഓർത്തുനോക്കിക്കേ, ഞാനല്ലേ

റിയൽ ഹീറോ!?”

അഞ്ജലി ഉടൻ മറുപടി നൽകി;

“അതൊക്കെ എനിക്കറിയാം എന്റെ എബിൻ ജോസഫ്,

മൈ റിയൽ ഫിസിഷൻ.

ഹാ… പിന്നൊരു കാര്യം കേൾക്കണോ…!”

‘എന്താ’ എന്ന അർത്ഥത്തിൽ അവൻ മൂളി.

“പത്രമെടുത്തു ഇന്നും അരിച്ചുപെറുക്കുന്നതു കണ്ടു

നമ്മുടെ വികാസ് ഭായ്.

എന്റെ പൊന്നോ… അന്ന് ജെഷിയുടെ വീട്ടിൽ

നിന്നും, അരുണും മറ്റും പോയ കാർ തിരികെ പുള്ളിയുടെ

കയ്യിൽ കൊടുത്തുവിട്ടതിൻപുറത്തു, കേസ്

നടന്നപ്പോൾ വിറച്ച വിറയാ…

ഇപ്പോഴും അത് മാറിയിട്ടില്ല..പാവം!”

അഞ്ജലി ഇങ്ങനെ ലാഘവത്തിൽ മറുപടി നൽകി.

“ദൈവാനുഗ്രഹംകൊണ്ടു എല്ലാം ഭംഗിയായി.

വക്കീല് കലക്കി…ജെഷിക്കു പരമാവധി

ചെറിയ ശിക്ഷ…പിന്നെ മറ്റവന്മാർക്കു ചെറിയൊരു

പണിയുമായി, ജയിലിൽ തൽക്കാലം!

എന്തൊക്കെയാണല്ലേ….!”

എബിനും കാണിച്ചു ലാഘവത്വം, തന്റെയീ വാചകങ്ങളിൽ.

“എന്നാലും എന്റെ എബിൻജീ, എന്തോ ഒരു

മിസ്സിംഗ് പോലെ.. അല്ലെ!?”

അവൾ ഉടനെ തന്റെയൊരു ചെറുസംശയം തമാശരൂപേണ പ്രകടമാക്കി.

“അത് നല്ലതാടീ, മുന്നോട്ടു ജീവിക്കുവാൻ.

പിന്നേ… പ്രഗ്നന്റായിപ്പോയി…. ആ..

കിടന്നോ വേഗം..”

എബിൻ ഇങ്ങനെ മറുപടി നൽകിക്കൊണ്ട് അഞ്ജലിയുടെ നെറുകയിൽ ചുംബിച്ചു. അവൾ പുഞ്ചിരിതൂകി തന്റെ കണ്ണുകൾ ഇറുക്കിയടച്ചു.

©HIBON CHACKO

 

ഹിബോൺ ചാക്കോന്റെ മറ്റു നോവലുകൾ

THE PHYSICIAN ദ ഫിസിഷൻ

ദി ഓപ്പറേറ്റർ | THE OPERATOR

 

Title: Read Online Malayalam Novel THE PHYSICIAN written by HIBON CHACKO

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!