ഓർമ്മ

5605 Views

ആശകളത്രയും ബാക്കിയാക്കി എന്റെ

നീലാംബരി ഇന്നു യാത്രയായി…

ഓർമകൾ മങ്ങുന്ന താഴ്‌വരയിൽ ഇന്നു

പൗർണമി തിങ്കളും മാഞ്ഞു പോയി…

കുളിർനിലാ പുലരിയും മങ്ങി മാഞ്ഞു ദൂരെ

മധുമാസ ചന്ദ്രനും പോയി മറഞ്ഞു…

ചെറുനിലാ തിരിയിട്ട കൽവിളക്കിൽ നിന്റെ

ജീവൻ തുടിക്കുന്ന പൊൻവിളക്കിൽ

ഞാനുമെൻ സ്നേഹം കൊളുത്തി വെച്ചു

കാറ്റും ഊതിക്കെടുത്താതെ കാത്തു വെച്ചു..

വാനമൊന്നിരുണ്ടപ്പോഴെൻ നെഞ്ചു നീറി

കരിംകാറോ തളർത്തിയെൻ മാനസവും

മാരിയേൽക്കാതെ ഒന്നണക്കാതെ നീയാം

ദീപശോഭയിൽ മങ്ങലേൽക്കാതെ മെല്ലെ

മറയായി വിരിഞ്ഞുനിൻ മേനിമേൽ ഞാൻ

ഏറെ രാവുകളേറെ പകലുകളും…

എന്നിട്ടുമപ്പൊന്നു ദീപമതിൻ ശോഭ-

യൊന്നിതാ മങ്ങിയണഞ്ഞു പോയി..

കണ്ണിമവെട്ടാതെ കാത്തിട്ടുമെൻ സ്നേഹ

ജീവന്റെ നാളം പൊലിഞ്ഞു പോയി…

മറവിയിൽ ഞാൻ നട്ടൊരാൽമരവും ഇന്ന്

വേരുറക്കാതെ കരിഞ്ഞു പോയി..

നോവുകൾ പേറുന്ന ഓർമയുമായി ഞാനു-

മേകയായി ഭൂമിയിൽ ബാക്കിയായി…

ആശകളെല്ലാം ഒഴുക്കിയൊപ്പി… ദൂരെ

പെരുമഴക്കാലവും യാത്രയായി…

4.7/5 - (6 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply