Skip to content

ഒരു താലി മൂന്ന് ജീവിതം

താലി ( തുടക്കം ) മലയാളം നോവൽ

താലി ( തുടക്കം ) – anjaly Rajan Dream girl

Love, Drama · 61 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – താലി ( തുടക്കം )

നിനക്കെന്റെ സ്വഭാവം ശെരിക്ക് അറിയില്ല… ആളും തരവും നോക്കി കളിച്ചില്ലെങ്കിൽ നീ കരയേണ്ടി വരും!


” ഈ താലി നിങ്ങൾ എന്റെ കഴുത്തിൽ കെട്ടണം” 
മണ്ഡപത്തെ സാക്ഷിയാക്കി ഉറച്ച ശബ്ദത്തോടെ അവൾ പറഞ്ഞു.
രാധിക അവളെ മിഴിച്ച് നോക്കി 

” മോളെ… നീ എന്തൊക്കെയാ ഈ പറയുന്നത്? ” 
രാധിക വിശ്വാസം വരാതെ ചോദിച്ചു.
സകലരും ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു 
ദേവയാനിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല 
നന്ദൻ അപ്പോഴും മൗനം പാലിച്ചു.

” ഇയ്യാൾ കാരണം കൊണ്ടാണ് എന്റെ വിവാഹം മുടങ്ങിയത്… എന്നോട് ശത്രുതയുള്ള ഒരേ ഒരാൾ ഒള്ളൂ ഈ ലോകത്ത് അത് ഇയ്യാൾ മാത്രമാണ്… ഇയ്യാൾ തന്നെയാ എന്റെ വിവാഹം മുടക്കിയത്  അപ്പോൾ താൻ ഈ താലി എന്റെ കഴുത്തിൽ കെട്ടണം ” 
വാശിയോടെ അവൾ പറയുമ്പോൾ എന്ത് പറഞ്ഞവളെ തിരുത്തണമെന്ന് അവർക്കും അറിയില്ലായിരുന്നു.
നന്ദൻ ഒന്നും മിണ്ടാതെ ഓഡിറ്റോറിയത്തിന് പുറത്തേക്ക് നടന്നു.

” നന്ദാ… ” 
പിന്നാലെ വന്ന മാധവൻ അവനെ വിളിച്ചു.

മോനെ ഞങ്ങളെ ഇങ്ങനെ ഒരവസ്ഥയിൽ നിന്ന് രക്ഷിക്കാൻ ഇനി നിന്നെ കൊണ്ടേ ആവു.
പഴയ പിണക്കവും വാശിയും മനസ്സിൽ വെച്ച് നടക്കരുത് ആണും പെണ്ണുമായി ഞങ്ങൾക്ക് ഇനി ആകെ ഉള്ളത് അവളാ.. അവളെ കൂടി നഷ്ടപ്പെടുത്താൻ വയ്യാ നന്ദാ… ഞാൻ നിന്റെ കാല് പിടിക്കാം. 

മാധവൻ തൊഴു കൈയ്യോടെ പറഞ്ഞു.
ആ അച്ഛന്റെ അപേക്ഷയ്ക്ക് മുന്നിൽ അവന് മുഖം തിരിക്കാനായില്ല 

ദീപങ്ങളെ സാക്ഷിയാക്കി അവൻ അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ആദ്യ ശ്രമം വിജയിച്ചതിന്റെ എല്ലാ സന്തോഷവും അവളുടെ മുഖത്തുണ്ടായിരുന്നു.

കാറിൽ ഇരിക്കുമ്പോഴും അവൻ അവളെ പരിഗണിച്ചതെ ഇല്ല
അവൾ അവനെയും നോക്കിയില്ല 

” രാധികേ… എന്റെ മോള്… ഞങ്ങൾക്ക് ഇനി ആകെ ഉള്ളത് അവള് മാത്രാ  ” 
ദേവയാനിയുടെ കണ്ണുകൾ ഈറനണിഞ്ഞു.

” വിഷമിക്കാതെ ദേവു… ഞാൻ അവളെ പൊന്ന് പോലെ നോക്കിക്കോളാം ” 
രാധിക ദേവയാനിയെ സമാധാനിപ്പിച്ചു.

പ്രതീക്ഷിക്കാതെയുള്ള സംഭവം ആയത് കൊണ്ട് തന്നെ വലിയ രീതിയിൽ ഉള്ള ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല 

അവിടത്തെ ഓരോ മുക്കും മൂലയും അവൾക്ക് പരിചയമായത് കൊണ്ട് തന്നെ അവൾ തന്നെയാണ് മുറിയിലേക്ക് പോയത്.

അവൾ ബെഡിൽ ഇരുന്ന് കൊണ്ട് ആ മുറി ആദ്യമായി കാണുന്നത് പോലെ നോക്കി 

ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്… ഇനിയുള്ള ഓരോ ദിവസങ്ങളും എന്റേത് മാത്രമാണ്… അതിന് വേണ്ടിയാണ് ഈ വീടിന്റെ മരുമകളായി കയറി വന്നത്പോലും എന്റെ ലക്ഷ്യം നിറവേറ്റാൻ 
അവൾ മനസിലായി പറഞ്ഞു.

” ഡീ… ആരോട് ചോദിച്ചിട്ടാ എന്റെ മുറിയിൽ കയറിയത് ” 
അവന്റെ അലർച്ച കേട്ടതും അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.

” പിന്നെ ഞാൻ എവിടെ പോകണം. ഞാൻ ഇനി മുതൽ ഈ മുറിയിലാണ് കഴിയാൻ പോകുന്നത് നിങ്ങൾക്ക് വേണമെങ്കിൽ പുറത്ത് പോകാം ” 
അവൾ കൂസലില്ലാതെ പറഞ്ഞു.

” ഗൗരീ… ” 
അവന്റെ ഗർജനം കേൾക്കെ അവൾ ചെവി പൊത്തി.

” എനിക്ക് ചെവി കേൾക്കാം… പതിയെ പറഞ്ഞാൽ മതി ” 
അവളുടെ സംസാരം അവനെ കൂടുതൽ ദേഷ്യം പിടിപ്പിക്കുന്ന തരത്തിൽ ആയിരുന്നു.

” ഗൗരി നിനക്കെന്റെ സ്വഭാവം ശെരിക്ക് അറിയില്ല… ആളും തരവും നോക്കി കളിച്ചില്ലെങ്കിൽ നീ കരയേണ്ടി വരും ” 
നന്ദൻ അക്ഷമനായി പറഞ്ഞു.

” ഹും…എന്റെ ഓരോ തുള്ളി കണ്ണുനീരിനും ഞാൻ നിങ്ങളെ കൊണ്ട് കണക്ക് പറയിക്കും അതിന് വേണ്ടി മാത്രമാണ് ഈ താലി ഞാൻ ഏറ്റ് വാങ്ങിയത് ” 
അവനെ നോക്കി അവൾ വാശിയോടെ പറയുമ്പോൾ അവൻ അവൾ പറഞ്ഞതിന്റെ പൊരുൾ തിരയുകയായിരുന്നു.

                                                     കാത്തിരിക്കൂ…
                                                  


📖 കഥ തുടരാം

“താലി ( തുടക്കം )”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ anjaly Rajan Dream girl-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!