പുഷ്യരാഗം – sreeragini
Love · 58 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – പുഷ്യരാഗം. പാർട്ട് 1
കുടുംബത്തിന്റെ കെണിയിൽ അകപ്പെട്ട അവന്റെ കണ്ണുകൾ നിറഞ്ഞു. അവളുടെ താലി അവനെ ഓർമ്മിപ്പിച്ചു…
പുഷ്യരാഗം പാർട്ട് 1
“അമ്മേ….. ഞാൻ അമ്പലത്തിലേക്ക് പോവാണ്…… വൈകും കേട്ടോ വരാൻ..” നന്ദുട്ടൻ വിളിച്ചു പറഞ്ഞു കൊണ്ട് ഇറങ്ങി.
അകത്തുനിന്നും അമ്മ ചോദിച്ചു…..ഊണ് കഴിക്കാൻ വരില്ലേ…. നീ…. “
“ചിലപ്പോ വൈകുന്നേരം ആകും വരാൻ… ഊണ് അമ്പലത്തിൽ നിന്ന് കഴിച്ചോളാം…”എന്ന് പറഞ്ഞുകൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഇറങ്ങി…. അമ്മ അത് നോക്കി നിന്നു..
അമ്മ സരോജ ദേവി… ഇപ്പോൾ ജോലി ഒന്നും ചെയ്യുന്നില്ല….അച്ഛൻ മരിച്ചിട്ട് മുപ്പത് കൊല്ലത്തിലേറെ ആയി. നാല് മക്കളാണ് ഇവർ..
സഹോദരിമാർ മൂന്നുപേരും ഉത്സവം പ്രമാണിച്ച് വീട്ടിലുണ്ട്.
ഏറ്റവും മൂത്ത ചേച്ചി സുമിഷ, വല്യേച്ചി എന്ന് വിളിക്കും… ജിതേഷ് ആണ് ഭർത്താവ്…. രണ്ട് മക്കൾ ഹരിചന്ദന, ഹരികൃഷ്ണൻ.. ഭർത്താവ് ജിതേഷിനു ഒരു പ്രൈവറ്റ് കമ്പനിയിൽ അത്യാവശ്യം തരക്കേടില്ലാത്ത ജോലിയാണ് …..
രണ്ടാമത്തെതു സുനിഷ എന്ന ചെറിയെച്ചി…. ഹസ്ബൻഡ് ദിലീപ്…. സ്വന്തമായി ബിസിനസ് നടത്തുന്നു…. രണ്ടു മക്കൾ…. ആവണി, ധ്വനി .
മൂന്നാമത്തെ സുജിഷ എന്ന കുഞ്ഞേച്ചി… സുജിഷ അവിടെ അടുത്തുള്ള ഒരു കമ്പനിയിൽ ജോലിക്ക് പോകുന്നുണ്ട് ….. നിധീഷ് ആണ് ഹസ്ബൻഡ്. പുള്ളിക്കാരൻ സ്വന്തമായി ഉള്ള ഓട്ടോ ഓടിക്കുകയാണ്…. രണ്ട് മക്കൾ ഗൗതം കൃഷ്ണ….ഗോകുൽ കൃഷ്ണ…
നാലാമത്തെ ആളാണ് സൂര്യാനന്ദ് എന്ന നന്ദൂട്ടൻ…. അവന് ഒരു മൂന്ന് വയസ്സുള്ളപ്പോൾ അവന്റെ അച്ഛൻ മരിച്ചുപോയി…
പിന്നെ അമ്മയാണ് ഈ നാലു മക്കളെയും അവിടെ അടുത്തുള്ള ഒരു കമ്പനിയിൽ ജോലിക്ക് പോയി വളർത്തിയത്. സൂര്യന് അതുകൊണ്ട് അമ്മയും ചേച്ചിമാരും കഴിഞ്ഞിട്ടേ ബാക്കി ആരുമുള്ളൂ….. അവർ അത്രയും കഷ്ടപ്പെട്ട് വിഷമിച്ചൊക്കെയാണ് വളർന്നുവന്നത്… അതിന്റെ ഒരു സ്നേഹം അവന് അമ്മയോടും സഹോദരിമാരോടും ഉണ്ട് .
അവരുടെ കുട്ടികൾ എല്ലാവരും കൂടി വീടിൻ്റെ പുറകുവശത്ത് കളിയിലാണ്.
അമ്മയും ചേച്ചിമാരും കൂടി അടുക്കളയിൽ ജോലിയിലും ഒപ്പം വർത്തമാനവും പറഞ്ഞുകൊണ്ടിരിക്കുകയാണ്….
അമ്മ ക്കളോട് പറയുന്നുണ്ട്…. ചിരിയോടെ….
” ഉത്സവം വന്നുകഴിയുമ്പോൾ അവന് ഒരുമാതിരി ഭ്രാന്താണ്…. എവിടെപ്പോയാലും എത്ര ദൂരെയാണെങ്കിലും അമ്പലത്തിലെ ഉത്സവമാണ് നാട്ടിലെത്തണം എന്നാ ചെക്കന് ജ്വരം….. ഇപ്പൊ ഇതാ രണ്ടാഴ്ച ആയില്ലേ അവൻ ദുബായിൽ നിന്ന് വന്നിട്ട്….. ഈ അമ്പലത്തിലെ ഉത്സവത്തിന്റെ തിരക്കിലാണ് ചെറുക്കൻ ഓടി നടക്കുന്നതു….. ”
“അവൻ നടക്കട്ടെ, അമ്മേ…. അവന്റെ ഒരു സന്തോഷം ഇതൊക്കെയല്ലേ ഉള്ളൂ…” വല്ല്യേച്ചി ആണ്….
“ഉം….. ശരിയാണ്…. അവൻ അങ്ങനെയൊക്കെ നടക്കട്ടെ…” ചെറിയേച്ചിയുടെ വകയാണ്.
ഓ….. ഹ്. എല്ലാം കൂടി ഒക്കെ ഒപ്പിച്ചു വച്ചിട്ട് ഇപ്പൊ പറയുന്ന കേട്ടില്ലേ….. അല്ല എനിക്കുമുണ്ട് ഇതിൽ ചെറിയൊരു പങ്ക്…. സുജിഷ മനസ്സിലോർത്തു….പാവം നന്ദുട്ടൻ…. അവൻ ഇത് വല്ലോം അറിയുന്നുണ്ടോ….
ഇത് പറഞ്ഞു കൊണ്ട് പെൺമക്കൾ മൂന്നുപേരും അമ്മയും കൂടി ഒരുമിച്ച് അടുക്കളയിൽ വർത്തമാനം പറഞ്ഞു തുടങ്ങി….. അടുക്കളയിലെ ജോലികളൊക്കെ കഴിഞ്ഞപ്പോൾ എല്ലാവരും കൂടി അമ്മയുടെ മുറിയിലേക്ക്കയറി.,.
പെൺമക്കളും അമ്മയും കൂടി ഓരോ വിശേഷങ്ങൾ ആയി പറഞ്ഞുകൊണ്ടിരുന്നു…. സുമി പറഞ്ഞു..
” അമ്മേ…. അവൻ എന്തായാലും ഇപ്പോൾ നാട്ടിലുണ്ടല്ലോ…. എനിക്ക് കുറച്ച് കാശിന് ആവശ്യമുണ്ട്…. എന്റെ സ്വർണ്ണമൊക്കെ ബാങ്കിലാണ്. ഒരത്യാവശ്യത്തിന് വെച്ചതാണ്…. അത് എടുപ്പിക്കുവാൻ എനിക്ക് കാശ് തരാൻ പറയുമോ….”
അപ്പോൾ അമ്മ ഒന്ന് നോക്കി അവളെ…
“അവൻ വരുന്നതിനു മുൻപ് നിനക്ക് കുറച്ച് കാശ് വേണമെന്ന് പറഞ്ഞിട്ട് അയച്ചു തന്നതല്ലേ…. ഇനി ഞാൻ എങ്ങനെ അവനോട് ചോദിക്കും….”
“അവന് വേറെ പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ…. പിന്നെ എന്താണ്….. എനിക്ക് ഒരു അത്യാവശ്യം വന്നതുകൊണ്ട് അല്ലേ….”
“ഞാൻ നോക്കട്ടെ…. അവനോട് പറഞ്ഞു നോക്കാം….” എന്ന് പറഞ്ഞു.
സൂര്യൻ ദുബായിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ഷെഫ് ആണ്…. അത്യാവശ്യം തരക്കേടില്ലാത്ത ശമ്പളം ഒക്കെ ഉണ്ട്…. കിട്ടുന്നതെല്ലാം തന്നെ അവൻ വീട്ടിലേക്ക് അമ്മയ്ക്ക് ചെലവിനും പിന്നെ മറ്റുള്ളവർ ചോദിക്കുമ്പോൾ ഒക്കെ കൊടുക്കാറുണ്ട്…. കാര്യമായ സമ്പാദ്യം ഒന്നും അവന്റെ കയ്യിൽ ഇല്ല…. വരുമ്പോൾ കുറച്ചു കരുതി കൊണ്ടുവരും…. അത് മിക്കവാറും ഇവിടുന്ന് പോകുമ്പോഴേക്കും തീർന്നിട്ട് ആയിരിക്കും പോകുന്നത്….
” അമ്മക്ക് അറിയാല്ലോ… വീട് പണി ഒന്നും ഒന്നും ആകാതെ ഇരിക്കുകയാണ്… അതൊന്ന് തീർക്കാൻ പറ്റിയാൽ വലിയ ഉപകാരമായിരുന്നു… ഞങ്ങൾക്ക് കേറി കിടക്കണ്ടേ….”നടുവിലത്തെ ആളിൻ്റെ വകയാണ്…
” അപ്പോ വീട് പണി തുടങ്ങാൻ നിനക്ക് നല്ലൊരു തുകയല്ലേ അവൻ തന്നത്……
നിങ്ങൾ ഇങ്ങനെ അവനെ ശ്വാസംമുട്ടിച്ചാൽ എങ്ങനെയാണ്…. അവൻ എല്ലാം കണ്ടും അറിഞ്ഞും ചെയ്യുന്നില്ലേ…. പിന്നെ എന്താണ് ഇങ്ങനെ പറയുന്നേ….”
അപ്പോൾ സുജിഷ പറഞ്ഞു….
” എല്ലാരും കൂടി അവനെ അങ്ങ് പിഴിഞോ… അവന് ഒന്നും വേണ്ടല്ലോ…”
“അതെന്താ നീ അങ്ങനെ പറഞ്ഞേ?..”
മൂത്ത രണ്ട് ചേച്ചിമാരും കൂടി അവളുടെ നേരെ ചെന്നു .
“ഒന്ന് ഓർത്താൽ അവനൊരു കറവപ്പശു പോലെയാണ് നിങ്ങൾക്ക്….”
അങ്ങനെ ഓരോന്നോരോന്നായി പറഞ്ഞുകൊണ്ട് ഇരിക്കെയാണ് സൂര്യൻ പേഴ്സ് മറന്നത് എടുക്കാൻ അകത്തേക്ക് കയറി വന്നത്.
ചേച്ചിമാരുടെ സംഭാഷണം കേട്ട്…. കറവപ്പശു എന്നുള്ള വാക്ക് കേട്ട് അവൻ റൂമിന് പുറത്ത് നിന്ന് പോയി…. അപ്പോഴേക്കും അടുത്ത കാര്യങ്ങൾ കേട്ടതോട് കൂടി എന്തോ ഒരു തോന്നലോടെ അവൻ ഫോണെടുത്തു റെക്കോർഡർ ഓൺ ചെയ്തു….
പിന്നെ അവർ പറഞ്ഞ കാര്യങ്ങള് അവൻ ഫോണിൽ റെക്കോർഡ് ചെയ്തു… ശ്വാസം നിലച്ചു പോകുന്ന അവസ്ഥയായിരുന്നു അവന്….
അപ്പോഴേക്കും വല്ല്യേച്ചി പറഞ്ഞു….
” എന്തായാലും ഇത്തവണ കേസിന് വിളിക്കുമ്പോൾ വലിയ അളിയനെ കൂട്ടിയല്ലേ പോവുകയുള്ളൂ…..ആൾ വേണ്ടത് ചെയ്തോളും…. അത് നീണ്ടു തന്നെ പോട്ടെ…. എളുപ്പം ഒന്നും തീരണ്ട… തീർന്നു കഴിഞ്ഞാൽ പിന്നത്തെ വരവിന് എങ്ങാനും അവന് വീണ്ടും കല്യാണം കഴിക്കണം എന്ന് തോന്നിയാലോ…. ഇവൻ ഇങ്ങനെയങ്ങ് നിൽക്കട്ടെ…. നമ്മുടെ കാര്യങ്ങളൊക്കെ ഒന്ന് ഒതുങ്ങുന്നത് വരെ ഇങ്ങനെ തന്നെ പോട്ടെ…..”
പിന്നെ ചെറിയേച്ചി പറയുന്നുണ്ട്
“എന്ത് പാട് കഴിച്ചിട്ടാ….. നമ്മൾ അവളെ ഇവിടുന്ന് അവനിൽ നിന്നും അകത്തി ഓടിച്ചു വിട്ടത്…. എന്തായാലും അതിന്റെ ഫലം കിട്ടിയിട്ട് മതി അടുത്ത വിവാഹം…”
കുഞ്ഞേച്ചി പറയുന്നുണ്ട്….
” നിങ്ങള് ഈ ചെയ്യുന്നത് ഇത്തിരി അതിക്രമം…. ആണ് കേട്ടോ… അവനോട് ചെയ്യുന്നത്… അവനും ഒരു ജീവിതം വേണ്ട….”
” അതിന് നമ്മൾ അവന് ജീവിതം വേണ്ട എന്ന് പറയുന്നില്ലല്ലോ…. അവൾ ഇവിടെ വന്നിട്ട് നമ്മളോട് ഒന്നും യോജിക്കാതെ നിന്നതും…. പിന്നെ ഇത്രയും ഒക്കെ നിന്നിട്ടും കുട്ടികൾ ഒന്നും ഉണ്ടായില്ലല്ലോ… അതൊക്കെ കൊണ്ടല്ലേ നമ്മൾ അവളെ ഇവിടുന്ന് അകറ്റേണ്ടി വന്നത്..”
” പിന്നെ കുട്ടികൾ…. കുട്ടികളുണ്ടാകണമെങ്കിൽ ഒന്ന് സ്വൈര്യമായി അവരെ ജീവിക്കാൻ വിടണമായിരുന്നു…. അത് നിങ്ങൾ സമ്മതിച്ചിരുന്നോ… ” കുഞ്ഞേച്ചിയാണ്…
” നീയെന്താ ഇങ്ങനൊക്കെ പറയുന്നത്., നിനക്കും അവന്റെ പങ്ക് കിട്ടിയിട്ടില്ലേ…. അല്ലെങ്കിലും നീ പണ്ടും അവൻ്റെ സൈഡ് അല്ലേ നിൽക്കു …. ഒരു നാത്തൂൻ സ്നേഹി…”
” അങ്ങനെ പറയല്ലേ…. അവന്റെ ലൈഫ് നമ്മുടെ മുമ്പിൽ ഇങ്ങനെ ഒന്നുമല്ലാതായി പോകുന്നത് കാണുമ്പോൾ എനിക്ക് വിഷമം ഉണ്ട്…”കുഞ്ഞേച്ചി ആണ്….
അപ്പോൾ അമ്മയും പറഞ്ഞു….
” എനിക്കും അതെ… എന്റെ മോൻ ഇങ്ങനെ നിൽക്കുമ്പോൾ അതൊരു സങ്കടമാണ്…”
” ഓ… ഹ് അമ്മയ്ക്ക് തുടങ്ങിയോ..”
” പിന്നെ നിങ്ങൾക്ക് മാത്രം ജീവിച്ചാൽ മതിയോ?… അവനും വേണ്ടേ ഒരു ജീവിതം….”
ഇതൊക്കെ കേട്ട് സൂര്യ അന്തംവിട്ട് ശ്വാസം വിടാതെ നിൽപ്പായിരുന്നു…
ഇത്തിരി നേരം അവിടെ അനക്കം ഒന്നും ഇല്ലാതായപ്പോൾ അവൻ ഫോൺ ഓഫ് ചെയ്ത് മുറിയിലേക്ക് കയറിപ്പോയി…. എന്നിട്ട് ശബ്ദം ഉണ്ടാക്കാതെ വാതിൽ അടച്ചു വേഗം ചെന്ന് ഇയർഫോൺ കുത്തി ഫോണിൽ റെക്കോർഡ് ആയത് അവൻ കേട്ടു.
ദൈവമേ ഇവർ ചെയ്തത്…. എൻ്റെ ജീവിതം….. അവന്റെ കണ്ണുകൾ നീറി പുകഞ്ഞു….. ഒപ്പം വേറൊരു മുഖവും മനോമുകുരത്തിൽ തെളിഞ്ഞുവന്നു… നിറഞ്ഞ കണ്ണുകളോടെ…… വിങ്ങുന്ന നെഞ്ചോടെ……
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
ഇതേ സമയത്ത് വേറൊരിടത്ത് കണ്ണ് നിറച്ചുകൊണ്ട് ഒരുവനെ ഓർത്തുകൊണ്ട് കിടക്കുകയാണ് ഒരുവൾ….
എന്നെ ഓർക്കുന്നുണ്ടാകുമോ….. ഒന്ന് കാണാൻ തോന്നുന്നു… കേസ്
വിളിച്ചിട്ടുണ്ടല്ലോ…. അപ്പോ ചിലപ്പോൾ വന്നു കാണും…. എനിക്കൊന്ന് കാണാൻ എന്താ ചെയ്യുക… ഫോൺ എടുത്ത് നമ്പർ എടുത്തു പിടിച്ചു…. ഒന്ന് വിളിച്ചാലോ…. വേണ്ട എന്തായിരിക്കും വിളിച്ചിട്ട് പറയേണ്ടത് എന്ന് ഓർക്കുമ്പോൾ….. വേണ്ട….. എന്തായാലും വക്കീലിന്റെ അടുത്ത് ചെല്ലുമ്പോൾ കാണാമല്ലോ….. അവൾ അവളുടെ നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുന്ന ആ താലിയെടുത്ത് കയ്യിൽ പിടിച്ചു. അത് ചുണ്ടോട് മുട്ടിച്ച് ഒരു ഉമ്മ വെച്ചു…. ഒപ്പം അവളുടെ കയ്യിലിരിക്കുന്ന മോതിരം… പുഷ്യരാഗകല്ലു വെച്ചിട്ടുള്ള ആ മോതിരം ഒന്ന് നോക്കി…. അതിനെ ഒന്ന് തടവി….
ഇത് ധരിച്ചത് കൊണ്ട് എങ്കിലും എന്റെ സങ്കടം മാറുമോ….. എന്തെങ്കിലും മാറ്റം ഉണ്ടാകുമോ…. അവൾ ആലോചിച്ചു കൊണ്ട് കണ്ണുകൾ അടച്ചു…..
അവളെ ഓർത്ത് അവനും നെഞ്ചുരുകി കിടക്കുകയാണെന്ന് അവൾ അപ്പൊൾ അറിയുന്നില്ലായിരുന്നു….
(കാണാം)
ശ്രീരാഗിണി
പുതിയൊരു കഥ തുടങ്ങി വയ്ക്കുകയാണ്…. കൂടെ ഉണ്ടാകുമല്ലോ….അല്ലേ….🙏🙏🙏🙏
📖 കഥ തുടരാം
“പുഷ്യരാഗം”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission









