Site icon Aksharathalukal

മന്ദാരം – ഭാഗം 11

Malayalam Novel Mandharam

“അതേ അമ്മേ… എനിക്ക് next week ഓഫീസിൽ എത്തണം… പദ്മ ഇവിടെ നിൽക്കും… അമ്മേടെ ഒപ്പം… “

അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

പദ്മ ദയനീയമായി അവനെ നോക്കി..

ആഹ് ഹ… നി എന്താണ് മോനെ ഇങ്ങനെ ഒക്കെ പറയുന്നത്… പദ്മ മോൾ എന്തായാലും നിന്റെ ഒപ്പം വരട്ടെ…. ഞാൻ ഇല്ലത്തേക്ക് പൊയ്‌ക്കോളം.. അവിടെ ആകുമ്പോൾ ഗിരിജ ഉണ്ട്.. “

ദേവകി തീരുമാനിച്ചു ഉറപ്പിച്ചു..

പദ്മ ഒരു അക്ഷരം പോലും ഉരിയാടാതെ നിൽക്കുക ആണ്..

സേതുഏട്ടൻ തന്നെ മനപ്പൂർവം ഒഴിവാക്കുക ആണ്… അവൾക്ക് അത് മനസിലായി..

“പദ്മ മോളുടെ മുഖം കണ്ടോ… ആകെ സങ്കടം ആയി ന്റെ കുട്ടിയ്ക്ക്… ഈ സേതുട്ടൻ എന്റെ കൈയിൽ നിന്ന് മേടിക്കും കെട്ടോ… “അവർ മകന്റെ നേർക്ക് കൈ ഓങ്ങി..

“അല്ലമ്മേ. ഞാൻ പ്രാക്ടിക്കൽ ആയിട്ട് പറഞ്ഞു എന്നേ ഒള്ളു… bcs ഞാൻ ജോലിക്ക് പോയിട്ട് വരണത് വരെ പദ്മ റൂമിൽ തനിച്ചു ഇരിക്കണ്ടേ… അത് ബോർ ആകില്ലേ… അറിയാത്ത നാട്ടിൽ,, ഒറ്റയ്ക്ക്… അത് കൊണ്ട് ഞാൻ പറഞ്ഞു എന്നേ ഒള്ളു… “

“അതിനു…അതൊക്ക ഇനി മോൾക്ക് പ്രാക്ടീസ് ആയിക്കോളും,,,, എന്റെ കാലം കഴിഞ്ഞാലും ഈ കുട്ടി ഒറ്റയ്ക്ക് അല്ലെ നി ജോലിക്ക് പോകുമ്പോൾ… “

“അമ്മേ…. ഒരു ഫൈവ് months നു ഉള്ളിൽ ഞാൻ job റിസൈൻ ചെയ്ത് വരില്ലേ ഇങ്ഡ് “

“ഉവ്വ്….. നി വരും….. എന്നുവെച്ചു അതുവരെ ഈ കുട്ടി നിന്നെ കാണാതെ ഇവിടെ…. “

“അമ്മേ… മാസങ്ങൾ പെട്ടന്ന് പോകില്ലേ…. “…

“നി എന്താ ന്റെ കുട്ട്യേ ഇങ്ങനെ… എനിക്കു ഒന്നും മനസിലാകുന്നില്ല… “

“അമ്മേ.. ഞാൻ പറഞ്ഞത് ശരി അല്ലെ…. ഇവൾ ഒറ്റയ്ക്ക് അല്ലെ… അതുകൊണ്ട് ആണ്… “

“ഒക്കെ…. ഞാൻ ഒരു സൊല്യൂഷൻ കണ്ടു പിടിയ്ക്കും… പദ്മ മോളേ…. ഇവിടെ വരൂ… “

അവർ പദ്മയെ വിളിച്ചു.

“എന്താണ് അപ്പച്ചി.. “

“നിനക്ക് ഇവന്റെ ഒപ്പം പോകണോ.. അതോ എന്റെ കൂടെ ഇവിടെ നിൽക്കണോ… പറയു കുട്ടി… നിയ് ആണ് തീരുമാനിക്കേണ്ടത്… “

“അത് പിന്നെ… അപ്പച്ചി.. സേതുഏട്ടൻ പറയുന്നത് പോലെ ചെയാം… “

“മ്മ്… ശരി….. നിനക്ക് അവിടെ തനിച്ചു കഴിയാൻ ബുദ്ധിമുട്ട് ഉണ്ടോ.. ഇവൻ ജോലിക്ക് പോകുമ്പോൾ കുറച്ചു സമയം കുട്ടി ഒറ്റയ്ക്ക് നിൽക്കണം… “

“സേതുവേട്ടൻ തീരുമാനിക്കട്ടെ അപ്പച്ചി… എനിക്കെന്തായാലും കുഴപ്പമില്ല.. “

“മ്മ്… കേട്ടോ സേതു….. കുട്ടിയ്ക്ക് എന്തായാലും കുഴപ്പം ഇല്ല… അതിന്റ അർത്ഥം അവൾക്ക് നിന്റെ ഒപ്പം വരണത് ആണ് ഇഷ്ട്ടം എന്ന്… “

അവർ അതു പറഞ്ഞപ്പോൾ സേതു പിന്നീട് ഒന്നും പറഞ്ഞില്ല..

അവൻ പദ്മയെ ഒന്ന് പാളി നോക്കി..

അവളുടെ ദയനീയമായ മുഖം കണ്ടപ്പോൾ അവനും സങ്കടം ആയിരുന്നു…..

“മ്മ്.. എങ്കിൽ ശരി…. അടുത്ത ആഴച യിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാം… “

അവൻ അത് പറയുകയും പദ്മയുടെ കണ്ണുകൾ തിളങ്ങി…

“മ്മ്.. അങ്ങനെ വഴിക്ക് വാ… ഇത്രയും ഒള്ളു ന്റെ കുട്ടൻ “ദേവകി മകന്റെ കൈത്തണ്ടയിൽ ഒരു നുള്ള് കൊടുത്തു.

പദ്മ ആശ്വാസത്തോടെ അടുക്കളയിലേക്ക് പോയി.

സേതുവിന്‌ ഭക്ഷണം എല്ലാം ചെറു ചൂടോട് കൂടി വേണം.

അത്കൊണ്ട് അവൾ കറികൾ എല്ലാം എടുത്തു ചൂടാക്കുക ആണ്..

“മോനെ…… സേതു…. പദ്മ മോളും ആയിട്ട് ഒരു മൂവി കാണാൻ പോടാ… “

“ഒക്കെ ഡൽഹിയിൽ ചെന്നിട്ട് ആകട്ടെ….. “അവൻ ഒഴിഞ്ഞു മാറി..

“നിനക്ക് എന്താ ഇത്രയ്ക്ക്ക് നാണം ആണോടാ….. എല്ലാവരും വേളി കഴിഞ്ഞു ഇങ്ങനെ ഒക്കെ ഒന്ന് പോകാൻ കാത്തിരിക്കും.. ഇവൻ ആണെങ്കിൽ നേരെ തിരിച്ചു…. “

“അമ്മേ… ഒക്കെക്കും ഇനി ഒരുപാട് സമയം ഉണ്ട്…. അതു ഓർക്കുക…. “

“നി ഓർത്താൽ മതി.. ഞാൻ ഇനി ഒന്നും പറയുന്നില്ല… “

അപ്പോളേക്കും പദ്മ food എല്ലാം എടുത്തു മേശമേൽ നിരത്തി..

“Mole..ഇവന് എപ്പോളും ചൂട് വേണം ഭക്ഷണം കഴിക്കുമ്പോൾ… ഞാൻ അത് പറയാൻ മറന്നു.. ഒന്ന് ചൂടക്ക്കിയിട്ട് എടുക്കാം.. “

“എല്ലാം ഞാൻ ചൂടാക്കി അപ്പച്ചി … “

“ആഹ്ഹ്.. മിടുക്കി… അങ്ങനെ വേണം… ഭർത്താവിനോട് സ്നേഹവും കരുതലും ഉണ്ട് ന്റെ കുട്ടിയ്ക്ക്… കണ്ടോടാ… “

സേതു അവളെ നോക്കി..

പദ്മ മുഖം താഴ്ത്തി നിന്നതേ ഒള്ളു..

ദേവകിയുടെ ഫോൺ ചിലച്ചു..

‘ഹെലോ.. ആ അമ്മേ…. “

“ന്റെ അമ്മേ.. ഒന്നും parayenda..വേളിക്ക് മുൻപ് കളിച്ചു ചിരിച്ചു നടന്ന പദ്മ മോൾക്ക് ആണെങ്കിൽ ഇപ്പോൾ സേതുനെ നോക്കാൻ പോലും നാണം ആണ്.. അതു പറഞ്ഞു കൊണ്ട് ദേവകി പൊട്ടിച്ചിരിച്ചു..

“മോളേ…. ദേ മുത്തശ്ശി ആണ്… “

“ഹെലോ… ആഹ് മുത്തശ്ശി… എന്തോ…. മ്മ്.. സുഖം ആണ്… മറ്റന്നാൾ വരാം മുത്തശ്ശി… അച്ഛൻ എവിടെ… മുത്തശ്ശൻ കാവിൽ പോയോ… അമ്മ എന്തെടുക്കുവാ…. “

അവൾ വാചാലയായത് സേതു കണ്ടു..

സേതു എഴുനേറ്റ് കൈ കഴുകാൻ പോയപ്പോൾ പദ്മ വേഗം കട്ട് ചെയ്തു..

“മുത്തശ്ശി… ഞാൻ പിന്നെ വിളിക്കാമെ… സേതുഏട്ടൻ food കഴിയ്ക്കാൻ പോകുക ആണ്… “

അവൾ ഉത്തരവാദിത്തം ഉള്ള ഒരു ഭാര്യ ആയി മാറുക ആയിരുന്നു..

അവനു ചോറും കറികളും എല്ലാം അവൾ വിളമ്പി..

കടും മെറൂൺ നിറത്തിൽ അവളുടെ ഇരു കൈത്തണ്ടയിലും മൈലാഞ്ചി ഇട്ടിരിക്കുന്നതിൽ ആണ് അവന്റെ കണ്ണുകൾ..

മൂവരും ഇരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു..

ദേവകി കുറച്ച് സമയം ടീവി കണ്ടു ഇരുന്നു..

പദ്മ അപ്പോൾ റൂമിലേക്ക് വന്നു..

അവളുടെ ഫോണിൽ ഒരു msg വന്നു കിടപ്പുണ്ടായിരുന്നു..

അതു സിദ്ധു ആയിരുന്നു.

“പദ്മ… എല്ലാ കാര്യങ്ങളും അറിഞ്ഞു കാണുമല്ലോ അല്ലെ… എന്തായാലും നമ്മൾക്ക് ഒരു 5months കാത്തിരിക്കാം….. പൂജയോട് എല്ലാം ഒന്ന് ആറി തണുത്തു കഴിഞ്ഞു മെല്ലെ അവതരിപ്പിക്കാം കെട്ടോ…

അതായിരുന്നു msg

അവൾക്ക് ദേഷ്യം വന്നിട്ട് വയ്യ..

എല്ലാം ഇത്രയും ആക്കിയിട്ടു പറയുന്നത് കേട്ടില്ലേ…

ഒരു കാര്യവും തന്നോട് പറയാതെ സേതുവേട്ടനെ വിഷമിപ്പിച്ചു..

എന്നിട്ട്…..

ഇനി ഇയാൾ എനിക്കു വേണ്ട. ഇങ്ങനെ ഒരു സാറിനെ താൻ കണ്ടിട്ടും ഇല്ല… പരിചയപെട്ടിട്ടും ഇല്ല… അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു..

അവന്റെ നമ്പർ അപ്പോൾ തന്നെ അവൾ block ചെയ്ത്..

തനിക്കു ഇനി സാർ വേണ്ട എന്ന്

സേതുവേട്ടനെ കൊണ്ട് തന്നെ സാറിനോട് പറയിപ്പിക്കാൻ അവൾ തീരുമാനിച്ചു…

സേതു ലാപ്ടോപ്പിൽ എന്തൊക്കെയോ വർക്ക്‌ ഒക്കെ ചെയുക ആയിരുന്നു..

അവൾ കുറേ സമയം കട്ടിലിൽ തന്നെ ഇരുന്ന്..

സേതു കിടക്കട്ടെ എന്ന് കരുതി ഇരിക്കുക ആണ് അവൾ..

“താൻ കിടന്നോളു.. ഞാൻ late ആകും… “

“ഞാൻ ഏട്ടൻ വന്നിട്ട്… “

“അനാവശ്യമായ ആചാരം ഒന്നും വേണ്ട…. ഉറക്കം വരുമ്പോൾ കിടന്ന് ഉറങ്ങുക… “അവന്റെ ശബ്ദം കനത്തു.

പദ്മ പിന്നീട് ഒന്നും പറയാതെ ഒരു വശം ചെരിഞ്ഞു കിടന്ന്..

അവൾക്ക് ആണെങ്കിൽ ഒന്ന് പൊട്ടി കരയണം എന്ന് ആയിരുന്നു അപ്പോൾ..

“ന്റെ കണ്ണാ… ഇതു എന്തൊരു പരീക്ഷണം ആണ്… അതിന് മാത്രം എന്ത് തെറ്റ് ആണ് ഈ ഉള്ളവൾ ചെയ്തത്… “

അവളുടെ കണ്ണുകൾ നിറഞ്ഞു..

********—-************

“പദ്മമോൾ ഇല്ലാഞ്ഞിട് ഒരു മനസുഖം ഇല്യ…. “

കാലത്തെ കാവിലേക്ക് പുറപ്പെടാൻ ഇറങ്ങിയപ്പോൾ മുത്തശ്ശൻ പറഞ്ഞു..

“ന്ത്‌ ചെയ്യാൻ ആണ്… ആ അവൾ സന്തോഷം ആയിട്ട് ഇരിക്കട്ടെ… “

മുത്തശ്ശി മന്ദഹസിച്ചു.

“ദേവകി ആണെങ്കിൽ പരമ സന്തോഷത്തിൽ ആണ്… അവൾക്ക് കൂട്ടായല്ലോ… “

“മ്മ്… അവൾ ആണെങ്കിൽ പദ്മ മോൾ ജനിച്ച അന്ന് എന്നോട് വന്നു പറയുവാ, ഈ കുട്ട്യേ ഞാൻ എങ്ങനെ എങ്കിലും എന്റെ മോന്റെ വേളി ആക്കും എന്ന്.. അത് അക്ഷരം പ്രതി അവൾ പാലിച്ചു… “മുത്തശ്ശി അടക്കം പറഞ്ഞു.

“ഉവ്.. ഇനി നിയ് അത് പറഞ്ഞോ… ആരും കേൾക്കണ്ട.. “

“കേട്ടാൽ എന്തെ… അവൾ പറഞ്ഞത് പോലെ നടന്നില്യേ.. “

“ഉവ്വ്.. നടന്നു… നീയും നിന്റെ ഒരു മകളും.. “

“ഇതാപ്പോ നന്നായെ….. നിങ്ങൾ കാവിലേക്ക് പുറപ്പെടുക.. നേരം പുലർന്… “

മുത്തശ്ശി ദൃതി കാട്ടി..

“നാളെ കുട്ടിയോൾ വരില്ലേ ഗിരിജ… എന്തൊക്ക ആണ് വിഭവങ്ങൾ… “…

“അമ്മ പറഞ്ഞോളൂ.. എന്ത് വേണമെങ്കിലും ഞാൻ ഉണ്ടാക്കും… “

“ചില്ലി ഗോപി എന്ന് പറഞ്ഞു ഒരു സാധനം ഉണ്ട്…. ദേവകി പറഞ്ഞത് ആണ്….. അതു ഇഷ്ട്ടം ആണെന്ന് സേതുട്ടന്…. “

“അമ്മേ.. അതു കോളിഫ്ലവർ ഒക്കെ വെച്ച് ഞാൻ ഉണ്ടാക്കി തന്നില്ലേ.. ആ കറി ആണ്..

“ആഹ്ഹ…. കൊള്ളാം അത് ആണോ.. ഞാൻ വിചാരിച്ചു അത് എന്താണ് എന്ന്.. അവൾ പറഞ്ഞത് കേട്ടാൽ തോന്നും അത് ആ നാട്ടിൽ മാത്രം കിട്ടുവോള് എന്ന്. “

“അതൊക്ക നമ്മൾക്ക് ready ആക്കാം അമ്മേ…”

“മ്മ്

.അത് മതി…. വിശ്വൻ ഉണർന്നോ… “

“ഉവ്വ്….. യോഗ ചെയുന്നു… “

“അവൻ ആകെ വിഷമത്തിൽ ആണ്.. കുട്ടി പോയതോടെ.. “

“ഉവ്വ് അമ്മേ… ഏട്ടന് ഭയങ്കര സങ്കടം ആണ് കുട്ടീടെ കാര്യത്തിൽ.. എന്ത് ചെയ്യാൻ ആണ്… “

“മ്മ്

..നാളെ ഇങ്ങട് വരുവല്ലോ… അതോണ്ട് സാരമില്ല.. പിന്നെ നാല് ദിവസം ഇവിടെ നിൽക്കും…. “

“മ്മ്…… അമ്മേ ഞാൻ ഒന്ന് കാവിൽ പോയി തൊഴുത് വരാം.. രണ്ട് ദിവസം ആയി പോയിട്ട്… “ഗിരിജ കാവിലേക്ക് പുറപ്പെട്ടു.

************

“മോളേ… പദ്മ… ഇന്ന് നിങ്ങൾ രണ്ടാളും കൂടെ ചിറ്റപ്പന്റെ ഇല്ലത്തു ഒക്കെ ഒന്ന് പോകണം കെട്ടോ… വനജ നാത്തൂൻ ഇന്നലെ വൈകിട്ട് വിളിച്ചു.. ന്തേ കുട്ടികൾ വരാത്തത് എന്ന്..നിയ് ചെന്ന് സേതുന്റെ അടുത്ത് ഒന്ന് പറയുക . “

“മ്മ്.. പോകാം അപ്പച്ചി… സേതുവേട്ടനോട് ഞാൻ പറയാം..”

സേതു അന്ന് ഉണരാൻ അല്പം വൈകി..

തലേദിവസം ഒരുപാട് നേരം പോയി ആണ് അവൻ ഉറങ്ങിയത്…

അവനു ഉള്ള ചായ അവൾ മേശമേൽ വെച്ചു.

“സേതുവേട്ട… “

“മ്മ്.. “

‘അപ്പച്ചി പറഞ്ഞു… ഇന്ന് നിരപ്പേൽ മഠത്തിൽ പോകണം എന്ന്… (അച്ഛന്റെ വീട് )

“ഇന്നോ….. രണ്ട് ദിവസം കഴിയട്ടെ.. “

“അപ്പച്ചിയോട് അവിടെ നിന്ന് എല്ലാവരും വിളിച്ചു പറഞ്ഞു, ഇന്ന് നമ്മൾ രണ്ടാളും ചെല്ലണം എന്ന്… “

“മ്മ്… അമ്മ അങ്ങനെ ഒക്കെ പറയും….”

“പെട്ടന് പോയിട്ട് വരാം ഏട്ടാ.. ഇല്ലെങ്കിൽ അപ്പച്ചിക്ക് സങ്കടം ആകു… “

അവൾ അവനെ നിർബന്ധിച്ചു..

“മ്മ്.. ശരി.. ശരി.. “

അവൻ ബെഡിൽ നിന്ന് എഴുനേറ്റു..

അവൾക്ക് വല്ലാത്ത ആശ്വാസം തോന്നുന്നു….

ഒടുവിൽ ഏട്ടൻ താൻ പറഞ്ഞത് സമ്മതിച്ചുവല്ലോ…

അവൻ കുളി കഴിഞ്ഞു മാറിയിട്ട അവന്റെ ഷർട്ടും മുണ്ടും ഒക്കെ എടുത്ത് അലക്കുവാനായി കൊണ്ട് പോയി..

കാലത്തെ പുട്ടും കടലകറിയും ആയിരുന്നു കഴിയ്ക്കാൻ..

പദ്മ ആണ് അന്നും ഭക്ഷണം ഉണ്ടാക്കിയത്..

നല്ല ടേസ്റ്റി ആയിട്ടുള്ള കടല കറി… ആണെന്ന് അവൻ ഓർത്തു.

“ഇന്നത്തെ കറി എങ്ങനെ ഉണ്ട് മോനെ… “

“എന്റമ്മേ, അമ്മ ഒന്ന് കഴിച്ചിട്ട് എഴുന്നേൽക്കുക.. വെറുതെ ഇങ്ങനെ ഓരോന്ന് പറഞ്ഞു ഇരിക്കുക ആണ്… “

“നി എന്താ മോനെ ഇങ്ങനെ… സ്വന്തം ഭാര്യ നന്നായി വെച്ച കറി കഴിച്ചിട്ട് ഒന്ന് അഭിനന്ദിക്കാൻ പോലും കൂട്ടാക്കുന്നില്ല… “

പക്ഷെ അവൻ അതിനു മറുപടി പറഞ്ഞില്ല..

“അപ്പച്ചി.. അപ്പച്ചി കൂടി ready ആകുമോ… നമ്മൾക്ക് ഒരുമിച്ചു പോയി വരാം… “

“ഹേയ്.. ഞാൻ ഇല്യ കുട്ടി.. നാളെ നമ്മൾക്ക് ഒരുമിച്ചു അമ്മാത്തു പോകാം… “

“അത് സാരമില്ല.. അതു നാളെ അല്ലെ.. ഇന്ന് അപ്പച്ചി കൂടി വരൂ.. പ്ലീസ്.. %

“ഹേയ്.. വേണ്ട.. വേണ്ട… നിങ്ങൾ രണ്ടാളും കൂടി പോയാൽ മതി.. ഒരിടത്തും രണ്ടാളും കൂടി പോയില്ലലോ… “

പിന്നീട് അവൾ ഒന്നും പറഞ്ഞുമില്ല..

പദ്മയ്ക്ക് ഏറ്റവും മുന്തിയ രീതിയിൽ ഉള്ള ഡ്രെസ് ആണ് ദേവകി എടുത്ത് കൊടുത്തത്..

അവൾ എത്ര അണിഞ്ഞു ഒരുങ്ങിയിട്ടും ദേവകിയ്ക്ക് മതിയായില്ല..

അവസാനം സേതു വഴക്ക് പറഞ്ഞപ്പോൾ ആണ് ദേവകി ഒന്ന് മതിയാക്കിയത്..

സേതുവും പദ്മയും കൂടി അവന്റെ കാറിൽ പുറപ്പെട്ടു.

പോകും വഴി സാറും ആയിട്ടുള്ള ബന്ധം തനിക്ക് ഇനി വേണ്ട എന്ന് ഏട്ടനോട് പറയണം എന്ന് അവൾ മുൻകൂട്ടി പ്ലാൻ ചെയ്തു..

സേതു ഒരു ബേക്കറിയിൽ കയറി കുറച്ച് സ്വീറ്സ് ഒക്കെ മേടിച്ചു കൊണ്ട് ആണ് പോയതു..

അവൻ ആണെങ്കിൽ കാറിൽ പാട്ടു ഇട്ടിരിക്കുക ആണ്..

പദ്മയ്ക്ക് ആണെങ്കിൽ ഒന്നും പറയുവാൻ പറ്റുന്നതും ഇല്ല..

“സേതുവേട്ട…. “

“മ്മ്… “

“ഈ പാട്ടൊന്നു നിർത്തുമോ… “

.”എന്താണ്… “

“എനിക്ക് ഒരു കാര്യം പറയാൻ… “

“എന്ത് കാര്യം… എനിക്ക് ഒന്നും കേൾക്കണ്ട…. “

“അങ്ങനെ പറഞ്ഞാൽ പറ്റില്ല… എന്റെ കാര്യം ഞാൻ മറ്റാരോടു പറയും…. %

അവൻ മെല്ലെ വണ്ടി ഒതുക്കി..

“മ്മ്.. എന്താണ് പറയാൻ ഉള്ളത്.. നി പറയു… “

“അത് പിന്നെ സേതുവേട്ട…. എനിക്ക് ഇനി….. “

അത് പറയുകയും അവന്റെ ഫോൺ ശബ്‌ദിച്ചു..

“ഒരു മിനിറ്റ് കമ്പനിയിൽ നിന്ന് ആണ്… “

അവൻ ഫോൺ എടുത്തു കാതോട് ചേർത്ത്..

“ഹെലോ… ha tell me varun….. “

അവന്റെ ഫോൺ സംഭാഷണം നീണ്ടു പോയി..

പദ്മ ആണെങ്കിൽ തളർന്നു..

ഇടയ്ക്ക് എല്ലാം സേതു ആരോടോ ദേഷ്യപെടുന്നുണ്ട്… എന്തോ കാര്യം ആയ പ്രശ്നം ആണ്..

താൻ next week വരും.. അപ്പോൾ എല്ലാം സെറ്റ് ചെയ്യുമെന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു..

എന്നിട്ട് അവൻ കാർ വേഗത്തിൽ ഓടിച്ചു പോയി.

പദ്മയോട് പിന്നീട് ഒന്നും അവൻ സംസാരിച്ചില്ല..

അച്ഛന്റെ തറവാട്ടിൽ ആണെങ്കിൽ ഒരു ഉത്സവത്തിന് ഉള്ള ആളുകൾ ഉണ്ട്..

എല്ലാവർക്കും പദ്മയെ ഒരുപാട് ഇഷ്ടം ആണ്..

നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി ആണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു..

അവന്റെ അച്ഛന്റെ അമ്മ അവരെ കാത്ത് ഇരിക്കുക ആയിരുന്നു..

“വന്നോ ന്റെ കുട്ടികൾ… “

അവർ രണ്ടുപേരെയും വാത്സല്യത്തോടെ ചുംബിച്ചു..

പദ്മ ചെയുന്നത് കണ്ടു കൊണ്ട് അവൻ മുത്തശ്ശിയുടെ കാലിൽ തൊഴുതു.

“ന്റെ പദ്മ മോളേ ഈ മുത്തശ്ശിക്ക് ജീവൻ ആണ്.. ജീവന്റെ ജീവൻ.. “

അവർ കട്ടിലിൽ ഇരുന്നു… ഒപ്പം അവർ ഇരുവരും..

“ന്റെ മോന്റെ ഉണ്ണിയെ കൂടി കാണണം ഈ മുത്തശ്ശിക്ക്. അതു കഴിഞ്ഞു ഞാൻ കണ്ണടയ്ക്കു… “

അവൾ പുഞ്ചിരി തൂകി..

തുടരും..

(Hai…എന്റെ എല്ലാ ചങ്കുകളുടെയും cmnts and like നു ഒരുപാട് ഒരുപാട് thks….ഈ story യിലെ hero ആരാണ് എന്ന് പദ്മ തീരുമാനിക്കട്ടെ……… )

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

5/5 - (2 votes)
Exit mobile version