Skip to content

മന്ദാരം – ഭാഗം 15

Malayalam Novel Mandharam

സേതു ടീവി off ചെയ്തിട്ട് റൂമിൽ ചെന്ന്.

“സേതുവേട്ടാ… കിടന്നോളു… “

“നി കിടക്കുന്നില്ലേ… ഇത്തിരി late ആയി ആണ് അല്ലെ പദ്മ, നിയ് കിടക്കുന്നത്.. “

“മ്മ്… ശീലങ്ങൾ ഒക്കെ ഇനി മാറ്റണമല്ലോ… സാരല്യ… “

പദ്മ വാഷ്‌റൂമിലേക്ക് പോയി.

എടാ സിദ്ധാർഥ്……… നി വേറെ പെണ്ണിനെ നോക്കെടാ… എന്റെ പദ്മ എന്റെ മാത്ര ആണ്….. എനിക്ക് വേണ്ടി ഈശ്വരൻ ഈ ഭൂമിയിലേക്ക് അയച്ചത് ആണ് ഇവളെ…

അവളുടെ പോക്കും നോക്കി സേതു ബെഡിൽ കിടന്ന്

അന്ന് ക്ഷീണം കൊണ്ട് രണ്ടാളും പെട്ടന്ന് ഉറങ്ങി പോയി.

അവൻ ഉണർന്നപ്പോൾ പദ്മയുടെ കൈകൾ അവനെ കെട്ടിപിടിച്ചു കിടക്കുക ആണ്.

അവൻ അവളുടെ കൈ എടുത്തു മാറ്റി..

അടുത്ത ദിവസം രണ്ട് പേരും കൂടി ആ നഗരം ഒക്കെ ഒന്ന് ചുറ്റി കറങ്ങി..

സേതുവേട്ടൻ ആണെങ്കിൽ എപ്പോളും തന്നോട് ഒരു അകലം കാണിച്ചു ആണ് നടക്കുന്നത് എന്ന് അവൾ ഓർത്തു.

പദ്മ പക്ഷെ മനപ്പൂർവം അവനോട് ചേർന്ന് നടന്നു.

അന്ന് രാത്രിയിൽ മീര അവർക്ക് ചപ്പാത്തിയും പനീർ ബട്ടർ മസാലയും ഒക്കെ റെഡി ആക്കി വെച്ച്.

പദ്മ ആണെങ്കിൽ കുഞ്ഞാറ്റയെ കൊഞ്ചിച്ചു നടന്നു.

“Da.. you are ലക്കി…. പദ്മ എത്ര നല്ല കുട്ടി ആണ്… എല്ലാവർക്കും ഇഷ്ട്ടം ആകുന്ന character “കാർത്തിക് ഇടയ്ക്ക് സേതുവിനോട് പറഞ്ഞു.

8മണി കഴിഞ്ഞപ്പോൾ ആണ് രണ്ടാളും അവിടെ നിന്ന് പോന്നത്.

പെട്ടെന്ന് അവനു ആരുടെയോ ഫോൺ വന്നു.

അവൻ ലാപ്ടോപ് എടുത്തു എന്തൊക്കെയോ വർക്ക്‌ ചെയ്തു “

“പദ്മ ഫ്രഷ് ആയി   വന്നപ്പോൾ അവൻ സ്‌ക്രീനിൽ കണ്ണും നട്ടു ഇരിക്കുക ആണ്..

“ആഹ്…. കിടന്നില്ലേ… “

“ഇല്യ… ഇത്തിരി work ഉണ്ട്…. നി കിടന്നോ “

“ഹേയ് എനിക്കു ഉറക്കം വരുന്നില്ല…. ഞാൻ ഇല്ലത്തേക്ക് ഒന്ന് വിളിക്കട്ടെ… “

അവൾ ഫോണും ആയി ഹാളിലേക്ക് പോയി.

അര മണിക്കൂർ കഴിഞ്ഞു കാണും അവൾ ഫോൺ വെച്ചപ്പോൾ.

“പദ്മ…. ഒരു glass പാൽ തരുമോ “

“എന്തെ ഇപ്പോൾ “

“ഞാൻ എന്നും ചെറുചൂട് പാൽ കുടിയ്ക്കുന്നത് ആണ്.. “

“ആഹ്ഹ…ഒരു minut ഇപ്പോൾ തരാം “

അവൾ കിച്ചണിൽ പോയി.

പാൽ എടുത്തു വെച്ച് ..

കീർത്തനയെ ഒന്ന് വിളിച്ചു കളയാം…

അവൾ കൂട്ടുകാരിയുടെ നമ്പർ ഡയൽ ചെയ്ത്..

അവളുമായി സംസാരിക്കുക ആണ്…

ഫ്ലൈറ്റിൽ കയറിയ കാര്യം ആണ് ചർച്ച.

സേതു വന്നു നോക്കിയപ്പോൾ പാൽ തിളച്ചു വരുന്നുണ്ട്..

പദ്മ തിരിഞ്ഞു നിന്ന് ഫോൺ ചെയുക ആണ്.

സേതു ഓടി വന്നു പാൽ എടുത്തു മാറ്റി.

“ഹോ.. എന്റെ അമ്മേ… “

അവൻ കൈ കുടഞ്ഞു..

പദ്മ ഫോൺ കട്ട്‌ ചെയ്ത്.

നോക്കിയപ്പോൾ സേതു കൈ കുടയുക ആണ്..

“യ്യോ… സോറി ഏട്ടാ… “ഓടി വന്നു അവൾ കൈയിൽ പിടിച്ചു.

“വിട്…. എന്റെ കൈ.. നിന്റെ ശ്രെദ്ധ എവിടെ ആണ്…ഒരു ഉത്തരവാദിത്തം പോലും ഇല്ല  “

കുറച്ച് കഴിഞ്ഞതും പദ്മ വന്നു അവന്റെ അടുത്ത് കിടന്നു..

“സോറി ഏട്ടാ….. “

“എന്തോന്ന് സോറി…. “

“ഞാൻ അത്രയും ശ്രദ്ധിച്ചില്ല…. റിയലി സോറി… “

“മ്മ്… ഇനി സൂക്ഷിച്ചോണം… ഞാൻ ഇവിടെ ഇല്ലെങ്കിൽ പോലും… ഗ്യാസ് ഒന്നും തുറന്ന് വിട്ടിട്ട് നിൽക്കരുത്.. “

“ഉവ്വ്… “

“ഇപ്പോളും കൊച്ചുകുട്ടി ആണെന്ന് ആണ് വിചാരം… “

“ഞാൻ എത്ര വട്ടം സോറി പറഞ്ഞു…. “

“സോറി പറഞ്ഞാൽ തീരുമോ “

“പ്ലീസ്… എന്നെ വഴക്ക് പറയാതെ ഏട്ടാ “

പിന്നീട് അവൻ ഒന്നും പറഞ്ഞില്ല..

കുറച്ചു work കൂടി ച്യ്തിട്ട അവൻ ബെഡിൽ പോയി കിടന്നു.

പദ്മയും അരികതയി വന്നു കിടന്നു.

അവൻ വെറുതെ കണ്ണുകൾ അടച്ചു കിടക്കുക ആയിരുന്നു.

“സേതുവേട്ട…. ഉറങ്ങിയോ.. “?

“ഹേയ്…. ഇല്ല…. “

“നാളെ എപ്പോൾ ആണ് ജോലിക്ക് പോകേണ്ടത്.. “

“നാളെ ഏർലി മോർണിംഗ് പോകണം..”

“കാലത്തെ എന്ത് കഴിച്ചിട്ട് പോകാൻ ആണ്… എന്താണ് ഞാൻ ഉണ്ടാക്കേണ്ടത്. “

“ചപ്പാത്തി ഉണ്ടാക്കിയാൽ മതി.. പിന്നെ എന്തെങ്കിലും കറി കൂടി. “

“ഉച്ചയ്ക്ക് ലഞ്ച്…. “?

“അതും ചപ്പാത്തി മതി… “

“ഒക്കെ… “

അവൾ അവനു അഭിമുഖം ആയി കിടക്കുക ആണ്..

അവൻ പക്ഷെ വലിയ ജാടയിൽ കിടന്നു.

ഹോ ഇത്രയ്ക്ക് ജാട ആണോ… എങ്കിൽ പോ……. പദ്മ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു കിടന്നു..

താൻ ഇത്രമേൽ സ്നേഹിച്ചിട്ടും സേതുവേട്ടന് തിരിച്ചു തന്നോട് ഒരല്പം പോലും……

അവൾക്ക് സങ്കടം വന്നു.

പിന്കഴുത്തിൽ ഒരു ചുടുനിശ്വാസം വന്നു തട്ടിയതും പദ്മ പുളകിയതായി..

“സേതുവിൻറെ വലതു കരം അവളെ വരിഞ്ഞു മുറുകി..

അവൾ തിരിച്ചുo അവനെ ഗാഢമായി ആശ്ലേഷിച്ചു.

“I love you സേതുവേട്ടാ “

അവൾ പ്രാവ് കുറുകും പോലെ പറഞ്ഞു.

അവൻ അതിന് മറുപടിയായി അവളുടെ അധരം കവർന്നെടുത്തു..

“നിന്റെ മനസ്സിൽ എന്താണ് എന്ന് അറിയാഞ്ഞത് കൊണ്ട് ആണ് ഞാൻ……. “

“എന്റെ മനസ്സിൽ എന്റെ സേതുവേട്ടൻ മാത്രമേ ഒള്ളു.. അല്ലാണ്ട് ഒരാൾ ഇല്ല… “

“എനിക്കു അറിയാം പദ്മ…. നിന്നെ ഞാൻ അറിഞ്ഞിടത്തോളം മറ്റാരും അറിഞ്ഞിട്ടില്ല….. കുഞ്ഞുനാളിൽ മുതൽ നാട് എന്ന് പറയുമ്പോൾ ആദ്യം ഓടി വരുന്നത് നി ആയിരുന്നു…..നിന്നെ കാണാനും സംസാരിക്കുവാനും ആയിരുന്നു ഞാൻ ഓരോ vaccationum ഉത്സവത്തിനും നാട്ടിൽ വന്നൊണ്ട് ഇരുന്നത്.. “

“എന്റെ സേതുവേട്ടൻ ആണ് എന്റെ ജീവിതത്തിലെ പുരുഷൻ എന്ന് ഞാൻ ഒരിക്കലും ഓർത്തിരുന്നില്ല….. എനിക്ക് ആദ്യം ഒരു ബുദ്ധിമുട്ട് തോന്നി എങ്കിലും എന്റെ ജീവനായി മാറിയിരിക്കുക ആണ് ഏട്ടൻ…. “

“എന്റെ ജീവിതത്തിൽ ഒരു പെണ്ണ് മാത്രമേ ഒള്ളു… അത് എന്റെ പദ്മ ആണ്…. പദ്മ മാത്രം…. “

അവൻ അവളുടെ മൂർദ്ധാവിൽ നുകർന്നു.

അവളുടെ കൈകൾ ഒന്നുകൂടി അവനെ വരിഞ്ഞുമുറുക്കി..

അവന്റെ ചുംബനം ഓരോന്നായി ഏറ്റു വാങ്ങുമ്പോളും  അവൾ പുളകിതയായി..

മനസ് കൊണ്ടും ശരീരം കൊണ്ടും അവൾ സേതുവേട്ടന്റെ പെണ്ണായ് മാറി.

**********************

കാലത്തെ ഉണർന്നപ്പോളും അവൾ സേതുവിൻറെ കരവലയത്തിൽ ആയിരുന്നു.

അവന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുക ആണ് അവൾ..

ആദ്യമായി അവന്റെ മുഖത്ത് നോക്കുവാൻ അവൾക്ക് ജാള്യത തോന്നി..

വേഗം തന്നെ അവൾ എഴുനേറ്റു പോയി കുളിച്ചു..

“സേതുവേട്ടാ…. ദേ എഴുനേൽക്കു…… സമയo പോയി.. “

അവൾ അവനെ കുലുക്കി വിളിച്ചു.

പെട്ടന്ന് അവൻ അവളെ വലിച്ചു തന്റെ ദേഹത്തേക്ക് ഇട്ട്..

“ചെ… സേതുവേട്ടാ.. എന്തായിത്…. “

“എന്ത്….. ഞാൻ എന്റെ പെണ്ണിനെ ആണ് കെട്ടിപിടിച്ചത്…. “

അവന്റെ മുഖത്ത് അവളുടെ ദേഹത്തു നിന്ന് വെള്ളത്തുള്ളികൾ വീണു…

“മ്മ്… ഒരു ഉമ്മ

തന്നിട്ട് എഴുനേറ്റു പൊയ്ക്കോ… “

“ഒന്ന് പോ മനുഷ്യ….. എണീക്ക്… എന്നിട്ട് ഓഫീസിൽ പോകു… “

“ഞാൻ പറഞ്ഞത് തന്നിട്ട് നി  പൊയ്ക്കോളൂ.. “

അവൾ അവന്റെ കവിളിൽ ഒരു ഉമ്മ

കൊടുത്തു..

ഉടനെ അവൻ ഇടത്തെ കവിളും കൂടി കാണിച്ചു..

“ഇത്രയും ഒള്ളു…. “

“പിന്നെ വേറെ എന്താണ് ഏട്ടന് വേണ്ടത്…. “

“പറയട്ടെ…. “അവൻ ഒരു കള്ളച്ചിരി ചിരിച്ചു..

“ഓഹ് ഇത്രയും റൊമാന്റിക് ആയ ആൾ ആണോ എന്നെ വെറുതെ വിഷമിപ്പിച്ചത്… “

..

“സേതുവേട്ടൻ ഇന്ന് ആ സാറിനെ വിളിക്കണം കെട്ടോ….. എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്, ഏട്ടൻ കൂടി ഒന്ന് പറയണേ. Mm”

“ആഹ് ഇനി എന്നെ വിളിക്കുമോ എന്ന് നോക്കട്ടെ… എന്നിട്ട് ആകാം.. “

. “മ്മ്.. എങ്കിൽ അങ്ങനെ മതി.. “

ഒന്ന് ആലോചിച്ചതിനു ശേഷം അവൾ പറഞ്ഞു.

അവൾ അവനു വേണ്ടി ചപ്പാത്തി ഉണ്ടാക്കി…. ലഞ്ചിന്റ്ഉള്ളത് ടിഫിൻ ബോക്സിൽ വെച്ച്.

അവൻ പോകാൻ റെഡി ആയി വന്നപ്പോളേക്കും അവൾ ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു.

“നിയ് കഴിക്കുന്നില്ലേ മോളേ..  “?

“ഓഹ്.. എന്തൊരു സ്‌നേഹം…. “

“എന്താണ്.. മോളേ എന്ന് വിളിച്ചത് കൊണ്ട് ആണോ…. “

“ഹേയ്…. “

. “ടി ഞാൻ എന്റെ പ്രിയതമേ ആണ് വിളിച്ചത്.. അല്ലാണ്ട് നിന്നെ അല്ല… “

.

അവൻ ഒരു ചപ്പാത്തിയുട പീസ് എടുത്ത് അവൾക്ക് വായിൽ വെച്ച് കൊടുത്തു.

“ഇനിയും നിയ് വായ പൊളിക്കും എന്ന് എനിക്കു അറിയാം… പക്ഷെ ഇപ്പോൾ time ഇല്ല…. വൈകിട്ട് തരാം ബാക്കി “

“ഒന്ന് പോ ഏട്ടാ… ഏട്ടൻ തന്നത് കൊണ്ട് ഞാൻ മേടിച്ചു എന്നെ ഒള്ളു… “

“മ്മ്.. ഒക്കെ.. ഒക്കെ….. ഉച്ച കഴിഞ്ഞു ഞാൻ വരും.. നി സാരീ ഉടുത്തു നിന്നോണം കെട്ടോ.. “

“ഒക്കെ ഏട്ടാ… “

. “മീരയും ആയി ഒരുപാട് ചങ്ങാത്തം വേണ്ട കെട്ടോ.. ആളൊരു non stop ആണ്… “

“അത് എനിക്കും thonni….. പക്ഷെ ആ കുഞ്ഞാറ്റ…. “

..

“അതോർത്തു നി ടെൻഷൻ അടിക്കേണ്ട….I will try my best…. %

അവളുടെ കവിളിൽ ചുംബിച്ചിട്ട് അവൻ യാത്ര പറഞ്ഞു ഇറങ്ങി..

അവൾ അപ്പോൾ തന്നെ ഡോർ ലോക്ക് ചെയ്തു..

*******************

സിദ്ധു ആണെങ്കിൽ പൂജയെ കാണാൻ വേണ്ടി പാലക്കാട്‌ പോയതാണ്…

..

പൂജയ്ക്ക് ആകെ വിഷമം ആണ് എന്ന് അവനോട് അമ്മ പറഞ്ഞിരുന്നു..

അവൻ ചെന്നപ്പോൾ അവൾ ആകെ ചടഞ്ഞു ഇരിക്കുക ആണ്..

“നി എന്താണ് ഇങ്ങനെ ഇരിക്കുനത്.. നി ഒരു ഡോക്ടർ അല്ലെ മോളേ…. “

“എനിക്കു എന്റെ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഏട്ടാ… പാവം അമ്മ.. അമ്മയുടെ എറ്റവും വലിയ ആഗ്രഹം ആയിരുന്നു നമ്മുടെ വിവാഹം… “അവൾ വിതുമ്പി.

“എന്ത് ചെയ്യാൻ ആണ്.. ഒക്കെ ഓരോ വിധി… എല്ലാം നമ്മൾ അനുസരിക്കണം…. “

“എന്നാലും…. ദൈവം എന്തിന് ഇങ്ങനെ ഈ ക്രൂരത കാണിച്ചത്…. എന്റെ അമ്മയെ കുറച്ചു നാൾ കൂടി….. %

“സാരമില്ല… പോട്ടെ…… നി ഇങ്ങനെ വിഷമിച്ചാൽ നിന്റെ അമ്മയുടെ ആത്മാവ് സങ്കടപ്പെടും….. “

“ഒക്കെ എനിക്ക് അറിയാം.. എന്നാലും എനിക്ക് അതിന് കഴിയുന്നില്ല ഏട്ടാ…. “

“പൂജ…. “

അവൻ അവളുടെ തോളിൽ കൈ പിടിച്ചു..

“എനിക്ക് സഹിയ്ക്കാൻ പറ്റുന്നില്ല ഏട്ടാ… പറ്റുന്നില്ല…… “

അവൾ അവന്റെ നെഞ്ചിലേക്ക് വീണു  പൊട്ടി കരഞ്ഞു..

“കരയാതെ….. നി കുറച്ചു നാൾ കൂടി ഇവിടെ നില്ക്കു… അതുകഴിഞ്ഞു നമ്മുടെ വിവാഹം കഴിഞ്ഞു അച്ഛനും നീയും കൂടി ഞങളുടെ ഒപ്പം പോരുക… പിന്നെ നിന്റെ സങ്കടം ഒക്കെ മാറും….. “

സിദ്ധു പൂജയെ ആശ്വസിപ്പിച്ചു..

എന്തായാലും പൂജയാണ് തന്റെ നല്ല പാതി എന്ന് അവനു തോന്നി..

നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ ആരാണോ ഗാഢമായി സ്നേഹിക്കുന്നത് അവരെ ആണ് നമ്മൾ കൂടെ കൂട്ടേണ്ടത്…… അവൻ തീർച്ചപ്പെടുത്തി..

എന്തായാലും പദ്മ സേതുവിന്റ് ആയി കഴിഞ്ഞു…

അവൾ അതു തുറന്നു പറയുകയും ചെയ്തു..

ഇനി അവരെ വിളിക്കുന്നത് തന്റെയും പൂജയുടെയും വിവാഹം ക്ഷണിക്കാൻ ആണ് എന്നു ഉറപ്പിച്ചു..

പൂജയോടും അമ്മാവനോടും ഒപ്പം കുറെ സമയം ചിലവഴിച്ചിട്ട ആണ് അവൻ അവിടെ നിന്ന് പുറപ്പെട്ടത്..

മനസ്സിൽ നിന്ന് കുറേ ഏറെ സങ്കടം മാറിയത് പോലെ അവനു തോന്നി…

**************

സേതു വരാറായപ്പോൾ പദ്മ ഒരുങ്ങി റെഡി ആയി നിൽക്കുക ആണ്..

“അടിപൊളി  കെട്ടോ എന്റെ ഭാര്യ…സുന്ദരി ആയിട്ടുണ്ട്… “

“ആര് കണ്ടാലും നോക്കുമോ ഏട്ടാ… “

“ആര്… ആരാണ് നിന്നെ നോക്കേണ്ടത് .. “

“എന്റെ പൊന്നോ… ഞാൻ ഒരു തമാശ പറഞ്ഞത് ആണെന്ന് “

“മ്മ്… വേണ്ട വേണ്ട….. “

“ഇതാണ് കുഴപ്പം…. ഞാൻ ഒരു തമാശ പറഞ്ഞപ്പോൾ അതിൽ കേറി അങ്ങ് പിടിച്ചു….. “

“നി വാ… എല്ലാവരും വെയിറ്റ് ചെയുക ആണ്… “

രണ്ടാളും കൂടി സേതുവിന്റ് ഓഫീസിൽ എത്തി…

ഗ്രാന്റ് ആയിട്ടുള്ള പരിപാടി ആയിരുന്നു..

എല്ലാവർക്കും പദ്മയെ ഇഷ്ടപ്പെട്ടു…

പദ്മ ആണെങ്കിൽ ഈ സെറ്റ് അപ്പ്‌ എല്ലാം കണ്ടു വേറെ ഏതോ ലോകത്ത് ആണ്..

.ഒരുപാട് food ഐറ്റംസ്, ജ്യൂസ്‌, ഐസ് ക്രീം…food എല്ലാം ഡൽഹിക്കാരുടെ ടേസ്റ്റിൽ ആണ്..

“സേതുവിൻറെ കൈ പിടിച്ചു ഏതോ മായാലോകത്തു ആണ് അവൾ…

രാത്രി 8മണി ആയിരുന്നു ഫങ്ക്ഷൻ കഴിഞ്ഞപ്പോൾ.

സേതുവേട്ടാ…….

“മ്മ്…. “

“സേതുവേട്ടന് ഇത്രയും സെറ്റപ്പ് ഉണ്ടായിരുന്നോ…. “

മടങ്ങും വഴി അവൾ ചോദിച്ചു.

“പിന്നെ… അതുകൊണ്ട് അല്ലെ നിന്റെ അച്ഛൻ എന്നെ കൊണ്ട് നിന്നെ വേളി കഴിപ്പിച്ചത്..

“ഓഹ്.. അങ്ങനെ……. അതിരിക്കട്ടെ ഈ ജോലി കളഞ്ഞു ഏട്ടൻ നാട്ടിലേക്ക് വരുമോ… “

“അതിനെ കുറിച്ച് ഇനിയും ആലോചിക്കണം മോളേ “

“അയ്യോ അതെന്താ….. “

“നി തന്നെ എന്നോട് പറഞ്ഞല്ലേ ഇപ്പോൾ എന്റെ സെറ്റപ്പ്…. നാട്ടിൽ വന്നാൽ ഈ setup കിട്ടുമോ “

“ഒക്കെ ശരിയായിരിക്കും…. പക്ഷെ അപ്പച്ചി…. “

“വരട്ടെ നോക്കാം

തുടരും.

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!