മന്ദാരം – ഭാഗം 17

2071 Views

Malayalam Novel Mandharam

പദ്മ ആണെങ്കിൽ സേതുവിനോട് ഒരക്ഷരം പോലും സംസാരിക്കുന്നില്ല.

അവൾക്ക് ആകെ വിഷമം ആണ്.

താൻ ആണ് കുഴപ്പക്കാരി…… അവളുടെ മനസ് മന്ത്രിച്ചു.

അടുത്തതായി സ്കാൻ ചെയ്ത ഡോക്ടർടെ വക ആയിരുന്നു ചോദ്യങ്ങൾ…

സ്കാനിങ് നു ശേഷം റിപ്പോർട്ടിന് ആയി പദ്മ മിടിക്കുന്ന ഹൃദയത്തോട് കൂടി ഇരുന്നു..

ഓരോ നിമിഷവും ഓരോ യുഗം ആയിട്ട് ആണ് അവൾക്ക് തോന്നിയത്.

സേതു അവളുടെ കൈയിൽ പിടിച്ചു.

അവളുടെ മുഖം കണ്ടപ്പോൾ അവനു ചങ്ക് പൊട്ടി.

എന്നാലും അവന്റെ ഉള്ളിലും ഒരു ആന്തൽ ഉണ്ട്..

എന്താകും എന്ന്.

ഇടയ്ക്ക് sidhuvum പൂജയും കൂടി ഡോക്ടറെ കണ്ടീട്ട് ഇറങ്ങി പോയിരുന്നു..

അര മണിക്കൂർ കഴിഞ്ഞു ഡോക്ടർ അവളെ വിളിച്ചപ്പോൾ.

“വരൂ… padma, ഇരിക്ക്… “

.

“ഡോക്ടർ… any പ്രോബ്ലം… “

“താൻ ഇരിക്കേടോ.. “

“എനിക്കു ടെൻഷൻ കാരണം വയ്യ ഡോക്ടർ.. “

“അങ്ങനെ താൻ വിചാരിക്കുന്നത് പോലെ  വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല… നമ്മൾക്ക് ട്രീറ്റ്മെന്റ് തുടങ്ങാം കെട്ടോ…..പിന്നെ,,, താൻ പാതി ദൈവം പാതി എന്ന് അല്ലെ… അതുകൊണ്ട് മുകളിൽ ഇരിക്കുന്ന ആളോട് കൂടി നന്നയി പ്രാർത്ഥിച്ചിട്ട് നമ്മൾക്ക് ആരംഭിക്കാം…. “

ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്.

“ഡോക്ടർ…… എനിക്കു… എനിക്കു ഒരു അമ്മ ആകുവാൻ സാധിക്കുമോ…… “

“Of course  പദ്മ…. താൻ വിഷമിക്കേണ്ട…. “

“ഞങ്ങൾക്ക്… ഞങ്ങൾക്ക് വിശ്വസിക്കാമോ… “

“അതെന്താ.. തനിക്ക് ഞാൻ പറയുന്നതിൽ വിശ്വാസം വരുന്നില്ലേ…. “

. “അതുകൊണ്ട് അല്ല…. എനിക്ക്… എനിക്ക് ആകെ ടെൻഷൻ…. “

“ഒരു ടെൻഷനും വേണ്ട… ഞാൻ പറയുന്നത് പോലെ അനുസരിച്ചാൽ മതി… “

“Ok….. ഡോക്ടർ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കാം…. “

“Ok ok..

..ഇയാൾ പദ്മയുടെ കൂടെ ഉണ്ടല്ലോ.. so dont worry “

“പദ്മ ക്ക് ഈ കാര്യത്തിൽ ഒരു കോൺഫിഡൻസ് ഇല്ല മം…. “

“ഹേയ്… അങ്ങനെ ഒന്നും വേണ്ട… പദ്മ…. പ്ലീസ് ബിലീവ് മി… പിന്നെ ചിലപ്പോൾ കുറച്ചു വർഷങ്ങൾ എടുക്കും…. അത്ര മാത്രം.. “

“ഞാൻ എത്ര വേണമെങ്കിൽ പോലും കാത്തിരിക്കാം ഡോക്ടർ.. “

പദ്മ മന്ദഹസിച്ചു.

ഡോക്ടർ പറഞ്ഞ medicine ഒക്കെ മേടിച്ചു സന്തോഷത്തോടെ അവർ മടങ്ങി.

തനിക്കാണ് പ്രശ്നം എന്ന് എല്ലാവരോടും പറഞ്ഞാൽ മതി എന്ന് സേതു പദ്മയോട് പറഞ്ഞത് ആണ്.

പക്ഷെ അവൾ സമ്മതിച്ചില്ല..

ഇല്ല സേതുവേട്ടാ.. ഈ കാര്യത്തിൽ ഞാൻ നുണ പറയില്ല..

അവൾ തീർച്ചപ്പെടുത്തി.

ദേവകിയും ഗിരിജയും ഒക്കെ ഇല്ലത്തു കാത്ത് ഇരിക്കുക ആയിരുന്നു..

.

സംഭവിച്ച കാര്യങ്ങൾ എല്ലാം പദ്മ അമ്മയോടും അപ്പച്ചിയോടും തുറന്നു പറഞ്ഞു…

“ന്റെ പൂർണത്രെയീശ എത്രയും പെട്ടന്ന് എല്ലാം ശരി ആയാൽ മതി ആയിരുന്നു..

“ആകുo അപ്പച്ചി…. ഒക്കെ നമ്മുട നാഗത്താൻ കേൾക്കും….. “അവൾ ശരിക്കും ഉത്സാഹവതി ആയിരുന്നു.

.

അന്ന് വൈകുന്നേരം സേതുവും പദ്മയും കൂടി കാവിൽ പോയി.

രണ്ടാളും മനം ഉരുകി പ്രാർത്ഥിച്ചു.

“സേതുവേട്ട……. “

“മ്മ്…. എന്താണ് പദ്മ… “

“സേതുവേട്ടന് പ്രതീക്ഷ ഉണ്ടോ.. സത്യം പറ…. “

“എന്ത് ആണ്.. “

“അല്ല.. ഞാൻ pregnent ആകുമോ ഏട്ടാ… “

“ഡോക്ടർ പറഞ്ഞത് എന്താണ്…. നിനക്ക് ആദ്യം ഒരു വിശ്വാസം ആണ് വേണ്ടത്.. അതു കഴിഞ്ഞു ബാക്കി.. “

“എനിക്ക് അറിയാം ഏട്ടാ.. എന്നാലും എന്റെ സങ്കടം… അത് ഏട്ടന് അല്ലാതെ മറ്റാർക്ക് ആണ് അറിയുക… “

“ഒക്കെ ശരി ആകും പദ്മ…. നി ഒന്ന് ഉഷാർ ആകു… “

.അവൾക്ക് ആത്മധൈര്യം നൽകി സേതു എപ്പോളും അവളുടെ കൂടെ തന്നെ ഉണ്ട്.

അവൻ നാട്ടിൽ വേറെ ജോലിക്ക് ഒന്നും ശ്രെമിച്ചില്ല.

ഒരു കുഞ്ഞു ആയി കഴിഞ്ഞു വീണ്ടും ജോലിക്ക് പോകാം എന്ന് ആണ് അവൻ  വിചാരിച്ചിരിക്കുന്നത്.

സേതു കറക്റ്റ് സമയത്തു

Medicine എല്ലാം തെറ്റാതെ മുറപോലെ  കൊടുക്കും..

എല്ലാ മാസവും ചെക്ക് അപ്പ്‌ ഉണ്ട്..

രണ്ടാളും കൃത്യം കൃത്യം പോകും..

ഇടയ്ക്ക് പൂജ ഡെലിവറി ആയിരുന്നു..

പദ്മയും സേതുവും കൂടി കുഞ്ഞിനെ പോയി കണ്ടു.

“സേതുവേട്ട… ഇതുവരെ ആയിട്ടും ഒന്നും ആയില്ലലോ… നമക്ക്ക് വേറെ ഡോക്ടറെ കണ്ടാലോ… “

ഒരു ദിവസം പദ്മ പറഞ്ഞു.

“ചെ… നി എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്…. “

“അല്ല ഇത്രയും മാസങ്ങൾ  കഴിഞ്ഞില്ലേ… ഈ നടപ്പ് എല്ലാം വെറുതെ ആകുക ആണോ ഏട്ടാ… “

“ഡോക്ടർ പറഞ്ഞില്ലേ നമ്മളോട് കുറച്ചു വെയിറ്റ് ചെയണം എന്ന്… എന്തായാലൂം നമ്മൾക്ക് നോക്കാം… “

.”ഒക്കെ ഒരു ഭാഗ്യം ആണ് ഏട്ടാ….. “അവൾ നെടുവീർപ്പെട്ടു.

” ശരിയാകും കുട്ടി.. “

.”എത്രയെത്ര നേർച്ചകൾ ആണ് ഏട്ടാ……ഒന്നിനും ഒരു ഫലവു ഇല്ലാ… “

“ഒരു ആറു മാസം കൂടി നോക്കാം.. എന്നിട്ട് നമ്മൾക്ക് വേറെ ഹോസ്പിറ്റലിൽ പോകാം… “

“അതല്ല ഏട്ടാ…. “

“മ്മ്… എന്താണ്… “

“നമ്മൾക്ക് ഡൽഹിക്ക് പോയാലോ… “

“ങേ… നി എന്താണ് പറയുന്നത് “

“ഞാൻ ഒരുപാട് ആലോചിച്ചു ഏട്ടാ…. ഒരുപാട് ഒരുപാട്…..”

“എന്ത് ആണ് പദ്മ… “

“അത് പിന്നെ ഏട്ടാ…ഏട്ടനും ഇവിടെ നിന്ന് boring അല്ലെ… ഒരു new job നോക്കുന്നു ഇല്ലലോ ഏട്ടൻ… “

“അതൊന്നും നി അറിയേണ്ട….. “

“വേണം…. നമ്മൾക്ക് ഇവിടെ നിന്ന് മടങ്ങാം… അവിടെ ആകുമ്പോൾ കുഞ്ഞാറ്റ ഉണ്ട്…. എനിക്കു കൂട്ട് ആയിട്ട്, പിന്നെ ആണെങ്കിൽ ഏട്ടന് ജോലിക്ക് പോകുമ്പോൾ ഏട്ടനും കുറച്ച് relax ആകും…. “

.

“നിനക്ക് ഓരോരോ തോന്നലുകൾ ആണ്.. അവിടെ ചെല്ലുമ്പോൾ പറയും, നാട് ആയിരുന്നു നല്ലത് എന്ന്… “

“ഇല്ലന്നെ….. ഇനി അത് ഒന്നും ഇല്ല….. “

“മ്മ്… എന്തായാലും ഞാൻ ഒന്ന് ആലോചിക്കട്ടെ… “

തിരികെ ഇല്ലത്തു എത്തിയപ്പോൾ അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെ ഉണ്ട്..

“മ്മ്….. പതിവ് പോലെ ഇന്നും പോയിട്ട് മടങ്ങി അല്ലെ മോനെ.. “

അമ്മയുടെ അർഥം വെച്ച നോട്ടവും ചിരിയും ഒക്കെ കണ്ടപ്പോൾ അവനു മനസിലായി പദ്മ ഇവിടം വിട്ടു പോകാം എന്ന് പറഞ്ഞതിന്റെ പൊരുൾ.

പദ്മയുടെ അച്ഛനും അമ്മയും ഒക്കെ ആണെങ്കിൽ ആദ്യം ഒക്കെ എപ്പോളും മകളുടെ അടുത്ത് വരുമായിരുന്നു.

പിന്നെ പിന്നെ അവർ അങ്ങനെ സന്ദർശനം ഒഴിവാക്കി.

കാരണം ദേവകിയിൽ വന്ന മാറ്റം ആയിരുന്നു.

ദേവകി ആണെങ്കിൽ ആളാകെ മാറി..

ഒരു മച്ചിയെ തലയിൽ വെച്ച് കിട്ടിയെന്ന് പറഞ്ഞു എന്നും അവർ മകനോട് ബഹളം ആണ്..

ഇടയ്ക്ക് എല്ലാം പദ്മയോടും കുത്തു വാക്കുകൾ പറയും.

അവർക്ക് കൂട്ടായിട്ടു സേതുവിന്റ് അച്ഛന്റെ അനുജന്റെ മകൾ ഉണ്ട്… ഇവിടെ അടുത്ത് ഉള്ള കോളേജിൽ ആണ് അവൾക്ക് അഡ്മിഷൻ കിട്ടിയത്. അപ്പോൾ അവൾ അവരുടെ ഒപ്പം ആണ് നിൽക്കുന്നത്..

അവൾ ആണ് പദ്മയെ കുറിച്ച് ഓരോ വർത്തമാനം പറഞ്ഞു കൊടുക്കുന്നത്…

അതു കേട്ടു ദേവകി ആണെങ്കിൽ പദ്മയോട് ദേഷ്യപ്പെടും.

ഇതിനൊക്കെ മൂകസാക്ഷി ആയി നിൽക്കാൻ മാത്രമേ സേതുവിന് കഴിയുന്നുള്ളു..

“ന്റെ മോനെ,എന്തിനാണ്  വെറുതെ ഈ മരുന്ന് എല്ലാം മേടിച്ചു നി ക്യാഷ് കളയുന്നത്…. നിനക്ക് വേറെ പണി ഒന്നും ഇല്ലെടാ മക്കളെ… “

“അമ്മയുടെ ക്യാഷ് ഞാൻ മേടിച്ചോ… ഇല്ലലോ…. “

“ഹോ… നി എന്നോട് തർക്കുത്തരം പറയാൻ തുടങ്ങി അല്ലെ… “

“സാഹചര്യം കൊണ്ട് അല്ലെ അമ്മേ…. “

“നിന്റെ സാഹചര്യം…. അതിന് ഞാൻ എന്ത് തെറ്റ് ചെയ്തു.. “

“അമ്മയോട് തർക്കിക്കാൻ ഞാൻ ഇല്ല… “

“ഓഹ്.. നിന്റെ വിഷമം കണ്ടിട്ട് പറഞ്ഞത് ആണ് മോനെ…. അല്ലാതെ വേറെ ഒന്നും കൊണ്ട് അല്ല… നിന്റെ പെറ്റമ്മ ആയി പോയില്ലേ… “

“അമ്മേ… എനിക്കു അല്പം സമാധാനം തരു…. എല്ലാവരും കൂടി…. “

“ഞാൻ അതിന് എന്ന പറഞ്ഞു മോനെ.. നിന്റെ വിഷമം കണ്ടുകൊണ്ട് പറഞ്ഞത് ആണ്… “

“എന്റെ വിഷമം കണ്ടിട്ട് ആണോ അമ്മ ഇങ്ങനെ കുത്തുവാക്കുകൾ പറയുന്നത്… “

അവൻ കലി തുള്ളി അകത്തേക്ക് കയറി പോയി.

“സേതുവേട്ട…. “

പദ്മ അവനെ വിളിച്ചു.

“ഞാൻ പറഞ്ഞില്ലേ… നമ്മൾക്ക് ഇവിടെ നിന്ന് പോകാം എന്ന്… അപ്പച്ചിയുടെ ഓരോ വാചകങ്ങൾ… എനിക്ക് സഹിക്കാൻ പറ്റുന്നില്ല… “

“പറ്റുന്നില്ലെങ്കിൽ നി നിന്റെ ഇല്ലത്തു പോകു… അപ്പോൾ നിനക്ക് സമാധാനം കിട്ടും…. വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ വേണ്ടി…. “

അവൻ വായിൽ തോന്നിയത് എല്ലം വിളിച്ചു പറഞ്ഞു.

പാവം പദ്മ….. അവൾ തരിച്ചു ഇരുന്ന് പോയി.

സേതു ഏട്ടൻ…… ആദ്യം ആയിട്ട് ആണ്… തന്നോട്…. ഇങ്ങനെ എല്ലാം..

അവൾ മറുത്തൊന്നും പറയാതെ റൂമിന് വെളിയിൽ ഇറങ്ങി.

ദേവകി അവളെ അടിമുടി നോക്കി..

“ടി…….. “

മോളെ എന്ന് വിളിച്ചിരുന്ന അപ്പച്ചി ആണ്…..

“എന്താണ് അപ്പച്ചി… “

“ഓഹ്.. എന്തൊരു എളിമ…… “അവർ ചിറികോട്ടി..

“എന്റെ മോൻ പറഞ്ഞത് കേട്ടില്ലേ.. നി നിന്റെ ഇല്ലത്തേക്ക് പോകുക… കുറച്ച് ദിവസം അവിടെ നില്ക്കു…… അവനു എങ്കിലും ഒരു ആശ്വാസം ആകട്ടെ… “

അതും പറഞ്ഞിട്ട് അവർ അടുക്കളയിൽ പോയി.

പദ്മ വീണ്ടും സേതുവിൻറെ അടുത്തേക്ക് വന്നു..

“സേതുവേട്ടാ… എന്നെ ഇല്ലത്തേക്ക് ഒന്ന് അയക്കാമോ… ഞാൻ കുറച്ചു ദിവസം… “

“നി തല്ക്കാലം ഒരിടത്തും പോകേണ്ട.. . “

സേതു ദേഷ്യപ്പെട്ടു.

അവൾ പക്ഷെ അതൊന്നും ശ്രദ്ധിച്ചില്ല..

പോകാൻ ഉള്ള തീരുമാനത്തിൽ ആണ് അവൾ.

പദ്മ കുറച്ച് ഡ്രെസ്സുകൾ ഒക്കെ വാരി ബാഗിൽ കുത്തി നിറച്ചു.

സേതു കട്ടിലിൽ മലർന്ന് കിടക്കുക ആണ്..

പദ്മ ബാഗും ആയിട്ട് വാതിൽക്കലേക്ക് നടന്നു.

സേതുവിനോട് യാത്ര പോലും പറഞ്ഞില്ല.

പെട്ടന്ന് അവൻ ബെഡിൽ നിന്ന് ചാടി എഴുനേറ്റു..

“പദ്മ…… “

അവൻ ഒറ്റ അലർച്ച ആയിരുന്നു..

അവൾ ഞെട്ടി തിരിഞ്ഞു.

“കൊണ്ട് പോയി വെയ്ക്കുക നിന്റെ ബാഗ്… “

“ഇല്ല്യ…. ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോകുക ആണ്.. “

“ഇപ്പോൾ നി ഒരിടത്തും പോകേണ്ട… “

“ഞാൻ പോകുക ആണ്… “

കരണം പൊട്ടുമാറു ഒറ്റ അടി ആയിരുന്നു അതിന്റ മറുപടി.

അപ്രതീക്ഷിതമായി ആയതിനാൽ

പദ്മ നിലത്തേക്ക് വീണു പോയി..

അവളുടെ ബാഗ് മേടിച്ചു സേതു വലിച്ചൊരു ഏറു കൊടുത്തു.

അവളുടെ ഒരു ബാഗ്….. അവൻ പിറുപിറുത്തു.

പദ്മ പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തു ഇരുന്നു..

അവൾക്ക് താങ്ങാവുന്നതിലും ഒരുപാട് അപ്പുറം ആയിരുന്നു.

സേതുവേട്ടനിൽ നിന്ന് ഇങ്ങനെ താന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

അവൾക്ക് ചങ്ക് പൊട്ടി.

സേതു കലിപൂണ്ടു മുറിയിൽ നിന്ന് ഇറങ്ങി പോയിരുന്നു.

പദ്മ ശബ്‌ദം ഇല്ലാതെ തേങ്ങി തേങ്ങി കരഞ്ഞു.

ദേവകി മുറിയുടെ വാതിൽക്കൽ വന്നു നോക്കിയിട്ട് പോയി.

അവർക്ക് സന്തോഷം ആയിരുന്നു.

എന്ത് വേണമെങ്കിൽ പോലും സഹിക്കാം… പക്ഷെ…. പക്ഷെ സേതുവേട്ടൻ തന്നെ അടിച്ചത്…. അവൾക്ക് സങ്കടം വന്നിട്ട് വയ്യ..

സേതുവിനെ രാത്രി ഏറെ വൈകിയിട്ടും കണ്ടില്ല.

പദ്മയ്ക്ക് ഭയം തോന്നി..

അവൾ അവന്റെ ഫോണിൽ വിളിച്ചു..

കുറേ സമയം വിളിച്ചിട്ടും അവൻ എടുത്തില്ല.

“നാഗത്താണെ….. എന്റെ ഏട്ടനെ കാത്തോണം…. “അവൾ മിഴികൾ പൂട്ടി.

ഏകദേശം 11മണി ആയി കാണും അവൻ വന്നപ്പോൾ..

അവൾ ഓടി വന്നു അവന്റ അടുത്തേക്ക്.

പദ്മയുടെ കരണം വീങ്ങി ആണ് കിടക്കുന്നത്..

“എവിടെ ആയിരുന്നു സേതുവേട്ടാ… ഞാൻ പേടിച്ചു പോയി.. “

സേതുവിന്‌ കുറ്റബോധത്താൽ ശിരസ്സ് താന്നു..

അവൻ അവളുടെ കൈകളിൽ കൂട്ടി പിടിച്ചു.

“ആം… സോറി… പദ്മ… എനിക്ക് അങ്ങട് ദേഷ്യം വന്നു…. സോറി…. “

“ഹേയ് അങ്ങനെ ഒന്നും പറയേണ്ട ഏട്ടാ…ഒക്കെ എന്റെ ഓരോ വിധി…. . സാരല്യ….. “

അതുപറയുകയും പാവം പൊട്ടിക്കരഞ്ഞു..

“നി എന്നോട് ക്ഷമിക്ക് പദ്മ…എനിക്കു ഒരു അബദ്ധം പറ്റി പോയി.. “

“ഇങ്ങനെ ഒന്നും എന്നോട് പറയണ്ട ഏട്ടാ….. ഒക്കെ പോട്ടെ.. “

“നമ്മൾ രണ്ടാളും മതി പദ്മ… കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ ആളുകൾ ജീവിയ്ക്കുന്നു… “

“അങ്ങനെ ഒന്നും പറയല്ലേ ഏട്ടാ.. “

“പറയും പദ്മ… കുഞ്ഞില്ല എന്ന് പറഞ്ഞു നി ഇനി വിഷമിക്കണ്ട…. നിനക്ക് ഞാനും എനിക്കു നീയും….. നമ്മൾക്ക് നമ്മൾ മതിയെടി….. “

“ഏട്ടാ.. പ്ലീസ്…. “

” ഇനി നിന്നെ ഇവിടെ ആരും വിഷമിപ്പിക്കില്ല..എന്റെ അമ്മയുടെ മാറ്റം ഞാൻ എന്നും കണ്ടു കൊണ്ട് ആണ് ഇരിക്കുനത് ..അതുകൊണ്ട്  നമ്മൾ നാളെ തന്നെ ഡൽഹിയിൽ മടങ്ങി പോകുന്നു.. ഞാൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത്… “

അവൻ പറഞ്ഞു..

തുടരും..

(ഹായ്… frndzzzzZz… നാളെ നമ്മുട സ്റ്റോറി last part ആണ്..

എല്ലാവരും വായിക്കണം കെട്ടോ സ്റ്റോറി…… )

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply