മന്ദാരം – ഭാഗം 16

1368 Views

Malayalam Novel Mandharam

“സേതുവേട്ടന് ഇത്രയും സെറ്റപ്പ് ഉണ്ടായിരുന്നോ…. “

മടങ്ങും വഴി അവൾ ചോദിച്ചു.

“പിന്നെ… അതുകൊണ്ട് അല്ലെ നിന്റെ അച്ഛൻ എന്നെ കൊണ്ട് നിന്നെ വേളി കഴിപ്പിച്ചത്..

“ഓഹ്.. അങ്ങനെ……. അതിരിക്കട്ടെ ഈ ജോലി കളഞ്ഞു ഏട്ടൻ നാട്ടിലേക്ക് വരുമോ… “

“അതിനെ കുറിച്ച് ഇനിയും ആലോചിക്കണം മോളേ “

“അയ്യോ അതെന്താ….. “

“നി തന്നെ എന്നോട് പറഞ്ഞല്ലേ ഇപ്പോൾ എന്റെ സെറ്റപ്പ്…. നാട്ടിൽ വന്നാൽ ഈ setup കിട്ടുമോ “

“ഒക്കെ ശരിയായിരിക്കും…. പക്ഷെ അപ്പച്ചി…. “

“വരട്ടെ നോക്കാം

“നിനക്ക് ഈ നാട് ഒക്കെ ഇഷ്ടം ആയോ… “

“അതിന് ഇങ്ങട് വന്നത് അല്ലെ ഒള്ളു… നോക്കട്ടെ….. “

ഫ്ലാറ്റിൽ എത്തി കഴിഞ്ഞു പദ്മ അവളുടെ അച്ഛനെയും അമ്മയെയും ഒക്കെ ഫോൺ വിളിച്ചു.

അപ്പച്ചിയോടും സംസാരിച്ചു.

കുളി ഒക്കെ കഴിഞ്ഞു അവൾ വന്നു കിടന്നു.

സേതു പിന്നെയും കുറേ ഏറെ വർക്ക്‌ ഒക്കെ ചെയ്ത് ഇരുന്നു..

അവൻ late ആയിട്ട് ആണ് കിടക്കുന്നത്.

ഒരു പൂച്ചകുട്ടിയെ പോലെ ചുരുണ്ടുകൂടി കിടക്കുക ആണ് പദ്മ.

അവൻ ആ കിടപ്പ് നോക്കി ചിരിച്ചു.

എപ്പോൾ വായ തുറന്നാലും എന്റെ സേതുവേട്ടൻ എന്റെ സേതുവേട്ടൻ ഈ ഒരു വാചകം ഒള്ളു അവൾക്ക് എന്ന് അവൻ ഓർത്തു.

സേതു അവളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു..

അവൾക്ക് വേണ്ടത് എല്ലാം അവൻ അവൾക്ക് വാങ്ങി കൊടുത്ത്..

എന്നാലും അവൾ ഒരുപാട് ആഡംബരത്തിൽ ഒന്നും അല്ല കെട്ടോ ജീവിച്ചത്..

.ദിവസങ്ങളും മാസങ്ങളും മുന്നോട്ട് പോയി..

പദ്മ ഒരു അസ്സൽ കുടുംബിനി ആയി മാറി..

കാർത്തിക്കും മീരയും അവരുട കുഞ്ഞും ഒക്കെ ആണ് പദ്മയുടെ ലോകം..

ആഴ്ചയിൽ ഒന്ന് വെച്ച് പദ്മയെയും കൊണ്ട് അവൻ കറങ്ങാൻ പോകും..

യാതൊരു ദുശീലവും ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ ആണ് സേതു..

എല്ലാവർക്കും അവനെയും വളരെ കാര്യം ആണ്.

അവന്റെ കമ്പനിയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ aആയി മാറി അവൻ.

ഇത്രയും നല്ല ഒരു ജീവിതം കിട്ടിയതിൽ പദ്മയ്ക്ക് ഈശ്വരനോട് നന്ദി പറയാൻ മാത്രം നേരം ഒള്ളു..

അവളും ഒരുപാട് സന്തോഷവതി ആണ്..

ഒരു തരത്തിലും ഉള്ള ഒരു ടെൻഷൻ ഇല്ല അവൾക്ക്..

ജീവിതം മെല്ലെ ആസ്വദിച്ചു അവർ ജീവിക്കുക ആണ്.

ഇടയ്ക്ക് അവൾ തനിച്ചു ഇരിക്കുമ്പോൾ  sidhuvine ഓർക്കും..

സാറിന്റെ കല്യാണം കഴിഞ്ഞോ ആവോ…. എന്നിരുന്നാലും സാറും സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ആണ് അവളുടെയും പ്രാർത്ഥന..

പക്ഷെ…. പക്ഷെ… തന്റെ.. തന്റെ സേതുവേട്ടന്… ഏട്ടനെ കൂടാതെ തനിക്ക് ഒരു നിമിഷം പോലും ഇല്ല എന്ന് അവൾ ഓർത്തു…

ആ ശബ്‌ദം കേൾക്കാതെ,ആ സാമിപ്യം ഇല്ലാണ്ട് തനിക്ക് പറ്റില്ല..

ഏട്ടൻ ഇടയ്ക്ക് അവളോട് പറഞ്ഞതാണ് നാട്ടിൽ പോയിട്ട് നി വരൂ എന്ന്….

പക്ഷെ ഏട്ടൻ ഇല്ലാണ്ട് തനിക്ക് പറ്റുല്ല…

ഏട്ടനെ കൂടാതെ തനിക്കു പറ്റുല്ല…

അങ്ങനെ ഉള്ളപ്പോൾ താൻ ഒറ്റയ്ക്ക് നാട്ടിൽ പോകാനോ… ഒരിക്കലും ഇല്ല..

മാസങ്ങൾ കടന്നു പോയി..

“സേതുവേട്ടാ… നമ്മൾക്ക് എത്രയും പെട്ടന്ന് ഒരു കുഞ്ഞു വേണം… “

ഒരു ദിവസം അവൾ പറഞ്ഞു..

“എന്ത് ആണ് ഇപ്പോൾ അങ്ങനെ തോന്നൽ… “

“അതു പിന്നെ ഏട്ടാ…. നമ്മൾ രണ്ടാളും മാത്രം പോരാ…. ഏട്ടൻ പോകുമ്പോൾ ഒക്കെ ഞാൻ തനിച്ചു…. “

.”മ്മ്… “

“ചുമ്മ മൂളിയാൽ പോരാ.. “

പക്ഷെ രണ്ട് മൂന്നു മാസം ആയിട്ട് സേതു ഓർക്കാറുണ്ട് അവൾക്ക് എന്തെ വിശേഷം ആകാത്ത എന്ന്.

അവൻ പ്രതീക്ഷിച്ചിരുന്നത് ആയിരുന്നു.

“നിക്ക് അറിയാം, ഏട്ടന്റെ മനസ്സിൽ ഇപ്പോൾ എന്താണ് എന്ന്…. എനിക്കും doubt ഉണ്ട്, നമ്മളിൽ ആർക്ക് എങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്…. “

അവൾ അവനെ നോക്കി..

“മ്മ്… നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം പദ്മ…… ഇവിടെ പോകണോ, അതോ നാട്ടിൽ കാണിക്കാനോ…. “

“Just ഇവിടെ ഒന്ന് പോയി ചെക്കപ്പ് ചെയാം… എന്നിട്ട് എന്താണ് എന്ന് നോക്കാം… “

“മ്മ്…. ശരി.. “

“പക്ഷെ ഏട്ടാ….. എനിക്കൊരു പേടി… “

“എന്താണ്… എന്തിന് ആണ് പദ്മ പേടി…. “

“അതു പിന്നെ…. ഏട്ടാ…. അത്…. ഇനി ദൈവം നമ്മൾക്ക് ഒരു കുഞ്ഞിനെ തരില്ലേ etta…”

“ചെ ചെ… നി എന്താണ് പദ്മ ഈ പറയുന്നത്… നിന്റെ നാവ് അടയ്ക്കു കെട്ടോ…. “

“അതല്ല ഏട്ടാ… “

“ഏതല്ല… “

“ഒക്കെ നിന്റെ വെറും തോന്നൽ ആണ്….. ഈ ലോകത്തിൽ പരിഹാരം ഇല്ലാത്ത എന്ത് പ്രോബ്ലം ആണ് ഉള്ളത്… “

“ശോ… എന്നാലും… എന്റെ മനസ്സിൽ നിറയെ ഭയം ആണ്… “

“Dont worry……… നിനക്ക് ഞാൻ ഇല്ലേ കൂടെ… “

അവൻ അവളെ സമാധാനിപ്പിച്ചു.

അടുത്ത ദിവസം ഉച്ചയോടു കൂടി പദ്മയും സേതുവും കൂടി അവിടുത്തെ ഒരു സ്പെഷ്യൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ പോയി..

Dr Renuka റെഡ്ഢി യെ ആണ് അവർ കണ്ടത്.

“One year കഴിയാതെ ട്രീറ്റ്മെന്റ് ആവശ്യം ഇല്ല….. നിങ്ങൾ വെയിറ്റ് ചെയ്യു…… “

അവർ പ്രേത്യേകിച്ചു മെഡിസിൻ ഒന്നും കൊടുത്തില്ല..

കുറച്ചു സമയത്തെ കൗണ്സിലിംഗിന് ശേഷം dr അവരെ പറഞ്ഞു അയച്ചു.

പദ്മ ആകെ നിരാശ ആയിരുന്നു..

“ടി.. നി വെറുതെ ടെൻഷൻ അടിക്കേണ്ട… ആ dr പറഞ്ഞത് പോലെ നമ്മൾക്ക് കുറച്ചു കൂടി വെയിറ്റ് ചെയാം…. “

“എനിക്ക് ഇനി കാത്തു ഇരിക്കാൻ വയ്യ ഏട്ടാ…. “….

“ശോ…. ഇതു എന്ത് കഷ്ടം ആണ്…… ന്റെ പദ്മ ഈശ്വരൻ തരുന്ന സമയത്തു നമ്മൾക്ക് ഒരു വാവയെ തരും… “

..

“ഏട്ടാ… സത്യം പറഞ്ഞാൽ എന്റെ ഭയം അത് അല്ല….. “

“എന്താണ്.. നി പറയു… “

“എനിക്ക് ഈശ്വരൻ ഒരു കുഞ്ഞിനെ തരുമോ എന്ന് എനിക്കു ആശങ്ക…. “

“ചെ ചെ… നി മിണ്ടാതെ ഇരിക്ക് പെണ്ണെ……. വേളി കഴിഞ്ഞു 8മാസം ആയത് അല്ലെ ഒള്ളു…. “

“എനിക്ക് അങ്ങ് ഭ്രാന്ത്‌ പിടിക്കുന്നു… നമ്മൾക്ക് നാട്ടിൽ പോകാം ഏട്ടാ “

“വരട്ടെ… നോക്കാം… “

“അങ്ങനെ അല്ലാലോ ഏട്ടൻ നേരത്തെ പറഞ്ഞത്… നമ്മൾക്ക് ആറു മാസം കഴിഞ്ഞു പോകാം എന്ന് അല്ലെ…. “

“ആഹ് തുടങ്ങി….. ഈ പദ്മ എന്തെ കൊച്ചുകുട്ടികളെ പോലെ..  നിനക്ക് അറിയാവുന്നത് അല്ലെ എന്റെ ജോലീടെ കാര്യം.. “

“എന്നിട്ട് എന്തെ ഏട്ടൻ അപ്പോൾ അങ്ങനെ എന്റെ അച്ഛനോട് പറഞ്ഞത്.. എങ്കിൽ പിന്നെ അച്ചനോട് ഒന്നും പറയേണ്ടിയിരുന്നില്ല… “

“പദ്മ.. നി ഒന്ന് നിർത്തുന്നുണ്ടോ…. “

അവൻ ദേഷ്യപ്പെട്ടു..

പിന്നീട് അവർ രണ്ടാളും ഒന്നും സംസാരിച്ചില്ല.

എന്തായാലും ഒരു വർഷം ആകട്ടെ എന്ന് അവൾ ഉറപ്പിച്ചു.

പദ്മ ആണെങ്കിൽ അവൻ ജോലിക്ക് പോയി കഴിഞ്ഞാൽ ഏറിയ നേരവും പ്രാർത്ഥനയിൽ മുഴുകും…

നാഗത്താനോട് താണ് കേണു പ്രാർത്ഥിക്കുക ആണ് അവൾ മിക്കപ്പോളും.

നിക്ക് ഒരു ഉണ്ണിയെ തരണമേ എന്റെ പരദൈവങ്ങളെ… ഞാൻ എത്ര നാളായി ആശിക്കുന്നു..

അവൾ പ്രാർത്ഥിച്ചു.

ഓരോ മാസവും അവൾ പ്രതീക്ഷ കൈ വിടാതെ കാത്തിരിക്കും.

..

പക്ഷെ……  

.പദ്മ ആണെങ്കിൽ ആകെ വിഷമത്തിൽ ആണ് എന്ന് സേതുവിന്‌ നന്നായി അറിയാം

പഴയ ആ ചുറുചുറുപ്പും പ്രസരിപ്പും എല്ലാം അവൾക്ക് നഷ്ടം ആയി..

..

അവനോട് ഒരുപാട് സംസാരിക്കുക പോലും ഇല്ല അവൾ..

ഇതിനൊന്നിടയ്ക്ക് അവരുട വിവാഹവാർഷികം വന്നു പോയി..

യാതൊരു ആർഭാടവും ഇല്ലാതെ അത് അങ്ങനെ പോയി.

പദ്മ എല്ലാത്തരത്തിലും നിരാശ ആയിരുന്നു.

ഒരു ദിവസം സേതു വന്നത്, ഒരു സന്തോഷവാർത്തയും ആയിട്ട് ആണ്..

അതുകേട്ട പദ്മ തുള്ളിച്ചാടി..

കാരണം ഇതു ആയിരുന്നു..

അവർ നാട്ടിലേക്ക് പുറപ്പെടുന്നു.

സേതു ഇവിടുത്തെ ജോലി റിസൈൻ ചയ്തു.

ഇനി നാട്ടിലേക്ക് പോകുന്നു.

ഏറ്റവും അടുത്ത ദിവസം തന്നെ..

പദ്മ അവനെ കെട്ടിപിടിച്ചു ഇരു കവിളിലും ചുംബിച്ചു.

“നിക്ക് ഒരുപാട് സന്തോഷം ആയി….. നാട്ടിൽ പോയാൽ എല്ലാ റെഡി ആകും എന്ന് എന്റെ മനസ് പറയുന്ന… “

“ഒക്കെ റെഡി ആകും പദ്മ… നി വിഷമിക്കല്ലേ.. നിന്റെ സങ്കടം മാത്രം എനിക്കു കാണാൻ വയ്യ… “

“ഏട്ടാ….. ഒരു അമ്മ ആകാനുള്ള എന്റെ ആഗ്രഹം എത്രത്തോളം ആണെന്ന്…… അതു എനിക്ക് മാത്രമേ അറിയൂ…. ഒരു പെണ്ണിന്റ ജീവിതത്തിൽ അവളുടെ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് അവൾ ഒരു അമ്മ ആകുമ്പോൾ ആണ്… മാതൃത്വം…… അതാണ് ഒരു പെണ്ണിനെ പൂർണതയിൽ എത്തിക്കുന്നത്….. എനിക്ക് അതിനു കഴിയില്ലേ ഏട്ടാ…… “അവന്റെ നെഞ്ചിലേക്ക് വീണു അവൾ പൊട്ടിക്കരഞ്ഞു..

“പദ്മ… നി വിഷമിക്കാതെ…… ഇങ്ങനെ കിടന്നു കരഞ്ഞതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ…. നമ്മൾ പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കുക.. നമ്മളിൽ ആർക്ക് എങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ നമ്മൾ നാട്ടിൽ പോയി നല്ല ഒരു ഡോക്ടറെ കണ്ടു ട്രീറ്റ്മെന്റ് ചെയ്യും… അത്രയും ഒള്ളു.. “

.

“ഏട്ടന് എല്ലാം നിസാരം ആണ്… “

“പിന്നല്ലാതെ.. തീർക്കാൻ പറ്റാത്ത എന്ത് പ്രശ്നം ആണ് എടി ഈ ലോകത്തിൽ ഉള്ളത്… $

“എന്തോ.. എനിക്കു ഒരു സമാധാനം ഇല്ല ഏട്ടാ… “

“പദ്മ… ഇനി ദൈവഹിതം മറ്റൊന്ന് ആയാൽ നമ്മൾ രണ്ടാളും മാത്രം മതി മോളേ… “

“അരുത് ഏട്ടാ…. “

അവൾ അവന്റെ വായ മൂടി.

**********

എല്ലാം അടുത്ത് ദിവസം തന്നെ അവൾ പാക്ക് ചെയ്തു.

ചെറിയൊരു ഷോപ്പിംഗ് കൂടി അവർ നടത്തി.

..

എല്ലാവർക്കും അവൾ ഡ്രസ്സ്‌ ഒക്കെ എടുത്ത്.

അങ്ങനെ അവർ നാട്ടിലേക്ക് പുറപ്പെട്ടു.

ഇല്ലത്തു എല്ലാവരും അവരെ കാത്തു ഇരിക്കുക ആയിരുന്നു.

എല്ലാവർക്കും ഒറ്റ വിഷമം ഒള്ളു..

ഒരു കുഞ്ഞില്ലാത്തതിന്റെ വിഷമം.

ഒക്കെ ശരിയാകും എന്ന് പറഞ്ഞു പദ്മ ആണ് എല്ലാവരെയും ആശ്വസിപ്പിച്ചത്.

അന്ന് അവരും അപ്പച്ചിയും കൂടി സേതു മേടിച്ച വീട്ടിലേക്ക് പുറപ്പെട്ടു.

എറ്റവും നല്ല ഒരു ഗൈനോക്കോളജിസ്റ് നെ കാണാൻ സേതുവും പദ്മയും കൂടി പോയി.

അവിടെ ചെന്ന് രണ്ടാളും ഡോക്ടറെ കാണാൻ വെയിറ്റ് ചെയുക ആണ്..

ഒരു വലിയ വയറും താങ്ങി പിടിച്ചു ഒരു പെൺകുട്ടി നടന്നു വരുന്നു..

അവളുടെ ഒപ്പം വരുന്ന ചെറുപ്പക്കാരനെ പദ്മ ഒന്നുകൂടി നോക്കി.

അതു സിദ്ധു  ആയിരുന്നു..

“ഹായ്… പദ്മ… സേതു… എന്തൊക്ക ഉണ്ട് വിശേഷം.. “

“സുഖം സാർ…. ഞങ്ങൾ ഈ ഡോക്ടർറേ ഒന്ന് കാണാൻ… “

“ഒക്കെ. Ok…ഇതു എന്റെ wife പൂജ…. പൂജ ഇതു പദ്മ… എന്റെ സ്റ്റുഡന്റസ് ആയിരുന്നു.. “

പൂജ പദ്മയെ നോക്കി പുഞ്ചിരിച്ചു.

സേതുവും ആയിട്ട് സാർ അല്പനിമിഷം സംസാരിച്ചു.

“പദ്മതീർത്ഥ… “

നേഴ്സ് വിളിച്ചപ്പോൾ അവർ രണ്ടാളും കൂടി വേഗം അകത്തേക്ക് കയറി.

“മാഡം.. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം ആയി.. ഇതുവരെ ഒരു അമ്മ ആകാൻ ഉള്ള ഭാഗ്യം എനിക്കു ഉണ്ടായിട്ടിലാ.. “

ഇടറിയ ശബ്ദത്തിൽ പദ്മ, ഡോക്ടറെ നോക്കി.

ഡോക്ടർ അവരോട് രണ്ടാളോടും സംസാരിച്ചു.

രണ്ടുപേർക്കു എന്തൊക്കെയോ ടെസ്റ്റുകൾ ഒക്കെ നടത്തി..

ആദ്യം വന്നത് സേതുവിൻറെ റിസൾട്ട്‌ ആണ്..

സേതുവിന്‌ കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു.

പിന്നീട് പദ്മയുടെ റിസൾട്ട് കൂടി വന്നു..

“Ok…പദ്മ തീർത്ഥക്കു ഒരു ultrasound സ്കാനിങ് കൂടി ഉണ്ട്.. അതു കഴിഞ്ഞു നമ്മൾക്ക് സംസാരിക്കാം..

ഡോക്ടർ പറഞ്ഞതിൻ പ്രകാരം അവർ രണ്ടാളും കൂടി സ്കാനിങ് സെന്റർ ലക്ഷ്യം ആക്കി നടന്നു..

പദ്മ ആണെങ്കിൽ സേതുവിനോട് ഒരക്ഷരം പോലും സംസാരിക്കുന്നില്ല.

അവൾക്ക് ആകെ വിഷമം ആണ്.

താൻ ആണ് കുഴപ്പക്കാരി…… അവളുടെ മനസ് മന്ത്രിച്ചു.

അടുത്തതായി സ്കാൻ ചെയ്ത ഡോക്ടർടെ വക ആയിരുന്നു ചോദ്യങ്ങൾ…

സ്കാനിങ് നു ശേഷം റിപ്പോർട്ടിന് ആയി പദ്മ മിടിക്കുന്ന ഹൃദയത്തോട് കൂടി ഇരുന്നു..

തുടരും..

(ഹായ്… frndz…..സ്റ്റോറി എല്ലാവരും വായിക്കണേ

..കട്ട supportinu നൻഡ്രി……നിങ്ങളുടെ കമന്റ്‌ എല്ലാം കാണുന്നുണ്ട്….. ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് കെട്ടോ.. പദ്മയെയും സേതുവിനെയും നിങ്ങൾ സ്നേഹിക്കുന്നതിൽ happy….  )

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply