Skip to content

മന്ദാരം – ഭാഗം 18 (അവസാന ഭാഗം)

Malayalam Novel Mandharam

എന്നോട് ക്ഷമിക്ക് പദ്മ…എനിക്കു ഒരു അബദ്ധം പറ്റി പോയി.. “

“ഇങ്ങനെ ഒന്നും എന്നോട് പറയണ്ട ഏട്ടാ….. ഒക്കെ പോട്ടെ.. “

“നമ്മൾ രണ്ടാളും മതി പദ്മ… കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ ആളുകൾ ജീവിയ്ക്കുന്നു… “

. “

“കണ്ണിൽ ചോര ഇല്ലാതെ സംസാരിക്കല്ലേ..

“പറയും പദ്മ… കുഞ്ഞില്ല എന്ന് പറഞ്ഞു നി ഇനി വിഷമിക്കണ്ട…. നിനക്ക് ഞാനും എനിക്കു നീയും….. നമ്മൾക്ക് നമ്മൾ മതിയെടി….. “

“ഏട്ടാ.. പ്ലീസ്…. “

” ഇനി നിന്നെ ഇവിടെ ആരും വിഷമിപ്പിക്കില്ല..എന്റെ അമ്മയുടെ മാറ്റം ഞാൻ എന്നും കണ്ടു കൊണ്ട് ആണ് ഇരിക്കുനത് ..അതുകൊണ്ട്  നമ്മൾ നാളെ തന്നെ ഡൽഹിയിൽ മടങ്ങി പോകുന്നു.. ഞാൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത്… “

അവൻ പറഞ്ഞു..

പദ്മയ്ക്ക് അതു ആശ്വാസം ആകുക ആണ് ചെയ്തത് സത്യത്തിൽ..

കാരണം അത്രമേൽ അവളുടെ മനസ് നോവിയ്ക്കുന്ന രീതിയിൽ ഉള്ള പെരുമാറ്റം ആണ് അപ്പച്ചിയിൽ നിന്ന് ഉണ്ടായത്.

അവളുടെ കവിളിൽ അവൻ വിരൽ ഓടിച്ചു.

താൻ അടിച്ച പാട് അവളുടെ കവിളിൽ തിണിർത്തു കിടക്കുന്ന..

അവന്റെ ഇടനെഞ്ച് പൊട്ടിപ്പോയി.

പാവം പദ്മ… ഒരു തെറ്റും ചെയ്യാത്ത പദ്മ….. അവളെ താൻ….

അവളുടെ ഇരു കൈകളും അവൻ കൂട്ടിപ്പിടിച്ചു.

“എന്നോട് ക്ഷമിക്ക് പദ്മ… പെട്ടന്ന് നീയും കൂടി…… അത്കൊണ്ട്.. അത്കൊണ്ട് ആണ്.. നി എനിക്കു മാപ്പ് തരു. “

അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി..

“സാരല്യ ഏട്ടാ… ഒക്കെ പോട്ടെഅതിനു എന്റെ ഏട്ടൻ ന്നോട് ഇങ്ങനെ ഒന്നും പറയേണ്ട … “

അവളും കരഞ്ഞു.

“പദ്മ….. നിനക്ക് എന്നോട് വെറുപ്പുണ്ടോ… “

“എന്തെ ഏട്ടാ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്… എന്നെ വിഷമിപ്പിക്കാൻ ആണോ… “

“അല്ല പദ്മ… സത്യം പറയു…. “

“ഏട്ടൻ എന്നെ അല്ലെ വെറുക്കേണ്ടത്… അപ്പച്ചി പറയുംപോലെ ഈ മച്ചിപ്പെണ്ണിനെ ചുമക്കുവല്ലേ എന്റെ സേതുവേട്ടൻ… “

“ഇല്ല പദ്മ…. ഈശ്വരൻ നമ്മൾക്ക് ഒരു കുഞ്ഞിനെ തരും… എനിക്ക് ഉറപ്പുണ്ട്… നിന്നെ വേദനിപ്പിച്ചവരെ എല്ലാ നമ്മൾക്ക് കാണിച്ചു കൊടുക്കണം നമ്മുട കുഞ്ഞിനെ…. “

അവൻ വാശിയോട് കൂടെ പറഞ്ഞു.

“എന്റെ എല്ലാ പ്രതീക്ഷയും പോയി ഏട്ടാ… “

“ഇല്ല പദ്മ…… എന്റെ മനസ് എന്നോട് പറയുന്നത് വൈകാതെ എല്ലം ശരി ആകും എന്ന് ആണ്.. “

അവന്റെ നെഞ്ചിലെ നനുത്ത രോമങ്ങൾ അവളുടെ കണ്ണീരിൽ കുതിർന്നു..

പാവം സേതു….. അവളെ അപ്പോളും ആശ്വസിപ്പിക്കുക ആണ് ചെയ്തത്.

എന്നിരുന്നാലും അവന്റെ തീരുമാനത്തിന് മാറ്റം ഇല്ലാരുന്നു…

ഉടൻ തന്നെ ഇവിടെ നിന്ന് മടങ്ങുക…

അടുത്ത ദിവസം തന്നെ അവൻ അമ്മയോട് കാര്യം അവതരിപ്പിച്ചു.

അവർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും സേതുവിന്റെ തീരുമാനത്തിൽ മാറ്റം ഇല്ല എന്ന് അവർക്ക് അറിയാമായിരുന്നു.

പദ്മയും സേതുവും കൂടി ഇല്ലത്തു പോയി അവളുടെ അച്ചനോടും അമ്മയോടും മുത്തശ്ശിയോടും മുത്തശ്ശനോടും ഒക്കെ  യാത്ര പറഞ്ഞിരുന്നു.

അടുത്ത ദിവസം കാലത്തെ തന്നെ അവർ ഡൽഹിയ്ക്ക് മടങ്ങി.

കാർത്തിയും മീരയും അവരെ കാത്തു എയർപോർട്ടിൽ വന്നിരുന്നു.

കുഞ്ഞാറ്റയെ എടുത്തു പദ്മ ഉമ്മ

വെച്ചു.

മീര അവക്ക് കഴിയ്ക്കാനുള്ള ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു.

എല്ലാവരും കൂടി ഒരുപാട് കാലത്തിനു ശേഷം ഒരുമിച്ചു ഇരുന്ന് ഫുഡ്‌ ഒക്കെ കഴിച്ചു.

സേതു ഒരാഴ്ച കൂടി കഴിഞ്ഞു ആണ് ജോലിക്ക് പോയി തുടങ്ങിയത്.

പദ്മ സദാനേരവും കുഞ്ഞാറ്റയുടെ കൂടെ ആണ്.

എന്നും അവളെ നാട്ടിൽ നിന്ന് അമ്മ യും അച്ഛനും വിളിക്കും..

കുറേ സമയം അവരോടു വിശേഷങ്ങൾ ഒക്കെ പറയും.

മാസങ്ങളും വർഷങ്ങളും കടന്നു പോയി..

വിവാഹം കഴിഞ്ഞിട്ട് വർഷം ആറു ആയി.

പദ്മയ്ക്ക് ഇതുവരെ ആയിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല..

അവൾക്ക് ഇപ്പോൾ വിഷമം ഒന്നും ഇല്ല..

കാരണം അവൾ തന്നെ അവളുടെ മനസിനെ പറഞ്ഞു ബോധ്യത്തെടുത്തി തനിക്ക് ഒരു അമ്മ ആകാൻ ഉള്ള യോഗ്യത ഇല്ല എന്ന്.

തിരുമുൽപ്പാട് പറഞ്ഞത് പോലെ തന്റെ വിവാഹജീവിതം താറുമാറായി എന്ന അവൾ വിശ്വസിച്ചു.

ഇടയ്ക്ക് അവൾ സേതുവിനോട് പറഞ്ഞതാണ് തന്നെ ഉപേക്ഷിക്കുവാൻ..

അന്ന് അവന്റെ വക ആവശ്യത്തിന് ശകാരം കിട്ടി അവൾക്ക്.

പിന്നീട് ഒരിക്കലും അവനോട് അതേ പറ്റി സംസാരിച്ചിട്ടില്ല.

ഇടയ്ക്ക് രണ്ട് മൂന്ന് തവണ പദ്മ യും സേതുവും നാട്ടിൽ പോയിരുന്നു.

കുറച്ച് ദിവസം നിന്നിട്ട് രണ്ടാളും മടങ്ങും.

ദേവകി ഇനി ഡൽഹിയിലേക്ക് ഇല്ല എന്ന് മകനോട് തീർച്ച പറഞ്ഞു.

അതുകൊണ്ട് മകൻ പിന്നെ അവരെ നിർബന്ധിച്ചു ഇല്ല…

മീരയുടെ മകൾ കുഞ്ഞാറ്റ ആണ് പദ്മയ്ക്ക് കൂട്ട്.

ഒരു ദിവസം മീരയുടെ അമ്മാവനും അമ്മായിയും കൂടെ ഡൽഹിയിൽ ചെന്ന്.

മീരയുടെ അമ്മാവന്  എന്തോ മീറ്റിംഗ് ഉണ്ടായിരുന്നു.

അവിടെ വെച്ചു പദ്മയെ മീരയുടെ അമ്മായി പരിചയപെട്ടു.

കുട്ടികൾ ഇല്ല എന്ന് അറിഞ്ഞതിൽ അവർക്ക് ഒരുപാട് സങ്കടം ആയിരുന്നു..

“മോളേ… നി വിഷമിക്കുക ഒന്നും വേണ്ട..നിനക്ക് ഒരുപാട് പ്രായം ഒന്നും ആയില്ലലോ.. ഞാൻ ഒരു കാര്യം പറയാം, നി അതുപോലെ ചെയ്യുമോ… $

“എന്താണ് അമ്മായി… പറയു… “

“നി ഇന്ന് വൈകുന്നേരം കുളിച്ചു ഈറനോടെ വിളക്ക് കത്തിച്ചു ഒരു നേർച്ച നേരണം……

…………..അവർ അതെല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു. “

“ഉറപ്പായും നിനക്ക് വിശേഷം ഉണ്ടാകും കുട്ടി…. ഒരുപാട് പേരുടെ അനുഭവം എനിക്കു അറിയാം… “

അവർ പറഞ്ഞതിന് പ്രകാരം പദ്മ അന്ന് വൈകുന്നേരം നേർച്ച നേർന്നു.

സേതുവേട്ടനോട് തല്ക്കാലം പറയേണ്ട എന്ന് അവൾ തീരുമാനിച്ചിരുന്നു.

നാട്ടിൽ നിന്ന് വന്നതിൽ പിന്നെ അവൾ മെഡിസിൻ പോലും കഴിയ്ക്കുന്നില്ല.. ആദ്യം ഒക്കെ എല്ലാം മുറ പോലെ ചെയ്യുമായിരുന്നു.

പിന്നീട് അതു എല്ലാം വേണ്ട ന്നു വെച്ചു..

സേതു ഇടയ്ക്ക് ഒക്കെ വഴക്ക് പറയും എങ്കിലും അവൾ അതു ഒന്നും മൈൻഡ് ചെയ്യാറില്ല.

ദിവസങ്ങൾ പിന്നിട്ടു.

സേതുവിന്‌ കാലത്തെ തന്നെ ഓഫീസിൽ പോകണമായിരുന്നു.

പദ്മ അവനു കഴിയ്ക്കാനായി ഇഡലിയും സാമ്പാറും ഉണ്ടാക്കുക ആണ്.

കുക്കറിൽ സാമ്പാറിനുള്ള കഷ്ണങ്ങൾ എല്ലാം വെന്ത് ഇരിക്കുക ആണ്.

പദ്മ പൊടികൾ എല്ലാം മൂപ്പിച്ചു..

കുക്കറിന്റെ അടപ്പ് തുറന്ന്..

പെട്ടന്നവൾ വാഷ്ബേസിന്റെ അരികിലേക്ക് ഓടി.

അവളെ ഓക്കാനിച്ചിട്ടു വയ്യ.

“പദ്മ… എന്ത് പറ്റി.. “

കുളി കഴിഞ്ഞു ഇറങ്ങി വന്ന സേതു അവൾക്ക് അരികിലേക്ക് വന്നു..

അറിയില്ല ഏട്ടാ.. ഭയങ്കര ക്ഷീണം.. പെട്ടന്ന് അങ്ങ് മനം പുരട്ടി വന്നു.

“.. സാരമില്ല പദ്മ….. നമ്മൾക്ക് വേഗം ഹോസ്പിറ്റലിൽ പോകാം.. “

“ഹേയ്.. അതിന്റ ഒന്നും ആവശ്യം ഇല്ല ഏട്ടാ…. കുറച്ച് കഴിഞ്ഞു മാറു.. ഗ്യാസ് ന്റെ ആണ്.. “

“ഒക്കെ ഒക്കെ… എന്നാലും നമ്മൾക്ക് ഒന്ന് പോയി ഡോക്ടറെ കാണാം.. നിനക്ക് രണ്ട് ദിവസം ആയിട്ട് ഭയങ്കര ക്ഷീണം ഉണ്ട് “

അവൻ കുറെ നിർബന്ധിച്ചപ്പോൾ പദ്മ അവന്റെ ഒപ്പം ഹോസ്പിറ്റലിൽ പോയി.

ഇതിന് മുൻപും അവൾക്ക് ഇതുപോലെ ശര്ധി ഉണ്ടായിട്ടുണ്ട്.

അപ്പോൾ ഒക്കെ വിശേഷം ഉണ്ടാവും എന്ന് കരുതി പാവം പദ്മയും സേതുവും കൂടി ഹോസ്പിറ്റലിൽ പോയിട്ടുണ്ട്.

“പദ്മയോട് അന്നും പതിവ്പോലെ UPT ടെസ്റ്റ്‌ ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞു.

യൂറിൻ കൊടുത്തിട്ട് പദ്മയും സേതുവും വീണ്ടും ഡോക്ടറെ വെയിറ്റ് ചെയ്ത് ഇരുന്ന്.

ഇതൊക്ക ഇടയ്ക്ക് സംഭവിക്കുന്നതാകയാൽ സേതുവും വലിയ താല്പര്യം ഒന്നും കാണിച്ചില്ല.

കുറച്ച് കഴിഞ്ഞതും പദ്മയെ ഡോക്ടർ അകത്തേക്ക് വിളിച്ചു.

സേതു ഒരു കാൾ വന്നതിനാൽ വെളിയിൽ തന്നെ ആയിരുന്നു.

“പദ്മ….. നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര നാൾ ആയി.. “

“ആറു വർഷം…. “

“കുട്ടികൾ “

“ഇതുവരെ ആയിട്ടില്ല “

“ട്രീറ്റ്മെന്റ് എടുത്തില്ലേ… “

.”എടുത്തിരുന്നു ഡോക്ടർ….. പക്ഷെ ഇപ്പോൾ one year ആയിട്ട് ബ്രേക്ക്‌ ചെയ്തു.. “

“ഏത് ഹോസ്പിറ്റലിൽ ആയിരുന്നു.. “

..

“ഞങളുടെ നാട്ടിൽ ആയിരുന്നു.. “

“മ്മ്.. നിങ്ങളുടെ ഹസ്ബൻഡ് എവിടെ “

“പുറത്തുണ്ട്.. “

.സേതുവിനെയും കൂടെ ഡോക്ടർ അകത്തേക്ക് വിളിച്ചു.

“മിസ്റ്റർ സേതു and പദ്മ…. നിങ്ങക്ക് ഒരു good news ഉണ്ട്…. പദ്മ ഒരു അമ്മയാകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്…. “

“ഡോക്ടർ…. You mean… “? സേതു ചാടി എഴുനേറ്റു.

“Yes…. സേതു… നിങ്ങളുടെ ഭാര്യ carrying ആണ്…..she is pregnant “

രണ്ടാൾക്കും തങ്ങളുടെ കാതുകളെ വിശ്വസിക്കാൻ ആയില്ല.

സത്യം ആണോ അല്ല്യോ……

പദ്മ ആണെങ്കിൽ മറ്റേതോ ലോകത്തു ആണ്.

അവൾക്ക് ആണെങ്കിൽ വിശ്വാസം വരുന്നില്ല.

“ഡോക്ടർ ഒന്നുകൂടി ഒന്ന് ടെസ്റ്റ്‌ ചെയ്യുമോ… എനിക്കു സത്യം പറഞ്ഞാൽ… “

“ഹേയ്.. എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്.. നിങ്ങൾ വിശ്വസിച്ചോളൂ…… ഹാപ്പി ആയിട്ട് ഇരിക്ക് പദ്മ… “

“എന്നാലും ഡോക്ടർ.. “

“ഒരെന്നാലും ഇല്ല…. ഡോക്ടർ വൈദേഹി ആണ് ഇവിടുത്തെ famous ഗൈനോക്കോളജിസ്റ്… അവരെ കണ്ടാൽ മതി.. “

.അവർ പറഞ്ഞതിൽ പ്രകാരം ഡോക്ടർ വൈദേഹിയെ ആണ് അവർ പോയി കണ്ടത്.

പദ്മയുടെ മനസിൽ നിറയെ അപ്പോൾ താൻ നേർന്ന നേർച്ച ആയിരുന്നു.

മടങ്ങും വഴി അവൾ ഈ കാര്യം സേതുവിനോട് പറഞ്ഞു.

സേതു ഭയങ്കര സന്തോഷത്തിൽ ആണ്.

“നമ്മൾക്ക് ഉറപ്പായും പോകാം.. കുഞ്ഞു ഉണ്ടാകട്ടെ.. “

അവൻ പറഞ്ഞു.

അവൾക്ക് ഇഷ്ടം ഉള്ളത് എല്ലാം ബേക്കറി യിൽ കയറി മേടിച്ചു കൂട്ടുക ആണ് അവൻ.

തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോൾ മീരയും കാർത്തിയും ഓടി വന്നു.

അവരോട് ഹോസ്പിറ്റലിൽ നിന്ന് തന്നെ ഈ കാര്യം സേതു വിളിച്ചു പറഞ്ഞിരുന്നു.

എല്ലാവരും happy ആണ്.

പദ്മ ആണെങ്കിൽ മീരയുടെ അമ്മായിയെ വിളിച്ചു നന്ദി പറഞ്ഞു.

നാട്ടിൽ നിന്ന് അമ്മയും മുത്തശ്ശിയും ഒക്കെ video കാൾ ചെയ്തു..

പദ്മ എപ്പോൾ ആണ് നാട്ടിൽ വരുന്നത് എന്നാണ് അവരുടെ ചോദ്യം.

ദേവകിയും സന്തോഷത്തിൽ ആണ്.

ഒരു കുഞ്ഞു വരാൻ പോകുന്നു എന്നറിഞ്ഞതും ദേവകി മാറി പോയി.

“മോളെ. നി ശരിക്കും rest എടുക്കണം.. ഡോക്ടർ തന്ന മരുന്നു കഴിയ്ക്കണം, ഫ്രൂട്ട്സ് ഒക്കെ വിഷം ആണ്.. അതുകൊണ്ട് അതൊന്നും കഴിയ്ക്കരുത്…. “

സേതു അമ്മയെ തന്നെ ഉറ്റു നോക്കി.

“എന്താടാ.. നി ഇങ്ങനെ നോക്കണത്.. എന്നെ മുൻപ് കണ്ടിട്ടില്ല്യേ.. “

.”ഉവ്വ്… കണ്ടിട്ടുണ്ട്.. പക്ഷെ ഇതെങ്ങനെ അമ്മേ… “

“അതൊക്ക അങ്ങനെ ആണ്..”

പിന്നീട് അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല.

ദേവകിയ്ക്ക് ആണെങ്കിൽ വാതത്തിന്റെ അസുഖം കൂടുതൽ ഉള്ളത് കൊണ്ട് അവർക്ക് ഡൽഹിയ്ക്ക് വരാൻ സാധിക്കില്ല..

അതുപോലെ മുത്തശ്ശിയും മുത്തശ്ശനും പ്രായം ആയത് കൊണ്ട് ഗിരിജയ്ക്കും വരാൻ പറ്റില്ല.

എന്നും എല്ലാവരും വിളിച്ചു അവളെ ഫോണിൽ കൂടി കാണും.

വരാൻ സാധിക്കില്ല എന്ന വിഷമം മാത്രം ഒള്ളു..

“അതൊന്നും സാരമില്ല..ഞാൻ ഉണ്ട്.. പിന്നെ അടുത്ത ഫ്ളാറ്റിലെ മീര ഉണ്ട്…. “സേതു എല്ലാവരെയും ആശ്വസിപ്പിച്ചു.

എത്രയെത്ര ചുംബന കൊടുത്തിട്ടും സേതുവിന്‌ മതിയാകുന്നില്ല…

“എന്നാലും ന്റെ പദ്മകുട്ടി… ഒടുവിൽ ഈശ്വരൻ കണ്ണ് തുറന്നുവല്ലോ…. “

“നമ്മുട പ്രാർത്ഥന ആണ് ഏട്ടാ…… നമ്മുടെ കണ്ണുനീരിനു ഈശ്വരൻ തന്ന വരദാനം ആണ്…. “

അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു  അവൾ പറഞ്ഞു

“സത്യം പദ്മ…… നിന്റെ ഓരോ തുള്ളി കണ്ണീരും… അതു എനിക്കു അറിയാം… നി കരയുമ്പോൾ എനിക്കും കരയാതിരിക്കാൻ ആകില്ല, നി അറിയാതെ ബാത്‌റൂമിൽ കയറി ഞാനും കരയും “

“എന്തായാലും എനിക്കു കുഴപ്പം ഇല്ല ഏട്ടാ.. ഒക്കെ നമ്മുട ഈശ്വരൻ കാണുകയും കേൾക്കുകയും ചെയ്തു… “

അങ്ങനെ അവരുട രണ്ടാളുടെയും ജീവിതത്തിൽ പ്രതീക്ഷയുടെ നാമ്പ് പൊട്ടിമുളച്ചു.

ചെറിയ ശര്ധി ഒക്കെ ഉണ്ടെന്ന് ഒള്ളു പദ്മയ്ക്ക്… വേറെ കാര്യമായ ക്ഷീണം ഒന്നും ഇല്ല…. എന്നാലും ഡോക്ടർ rest പറഞ്ഞത് കൊണ്ട് അവൾ ഒരുപാട് ജോലി ഒന്നും ചെയ്യുന്നില്ല.

“ഏട്ടാ.. ഒരു മോൻ മതിയായിരുന്നു അല്ലെ… “

“നോ…നോ… മോൾ മതി… “

രണ്ടാളും കൂടി വഴക്ക് ഉണ്ടാക്കി..

“ന്റെ നാഗത്താണെ… ക്ഷമിക്കണേ.. എന്തായാലും എന്റെ ഉണ്ണിക്ക് ആരോഗ്യവും ആയുസും തന്നാൽ മതി… “

ഒടുവിൽ പദ്മ പറഞ്ഞു .

സേതു ആണെങ്കിൽ എന്നും കാലത്തെ ഉണർന്നു കുളി കഴിഞ്ഞു സൂര്യഭഗവനെ നോക്കി ആണ് പ്രാർത്ഥക്കുന്നത് കുഞ്ഞിന് വേണ്ടി..

അങ്ങനെ മാസങ്ങൾ പിന്നിട്ടു.

ഒരു തവണ സ്കാൻ ചെയ്യാൻ ചെന്നപ്പോൾ ആണ് അറിഞ്ഞത് അവരുടെ ജീവിതത്തിൽ ഇരട്ടി സന്തോഷം ആണ് വരാൻ പോകുന്നത് എന്ന്.

“ഇരട്ട കുട്ടികൾ ആണ് പദ്മയുടെ വയറ്റിൽ…… ഒരാണും ഒരു പെണ്ണും… “ഡോക്ടർ വൈദേഹി പറഞ്ഞു.

.ഈശ്വരാ.. നി ഞങളുടെ രണ്ടാളുടെയും പ്രാർത്ഥന കേട്ടോ…

സേതുവിന്റെ കണ്ണുകൾ നിറഞ്ഞു.

അപ്പോൾ പദ്മയ്ക്ക് ഇത്തിരി ടെൻഷൻ വന്നു.

.”യ്യോ.. ഏട്ടാ… എന്റെ വയറ്റിൽ രണ്ട് വാവയ്ക്കും കിടക്കാൻ ഉള്ള ഇടം ഉണ്ടോ… “

“ശോ.. നി ഇങ്ങനെ ഒക്കെ പറയാതെ.. നമ്മുടെ മക്കൾ കേൾക്കും.. “അവൻ അവളെ ശാസിച്ചു.

“അയ്യോ.. അങ്ങനെ അല്ല ഏട്ടാ… എന്റെ ഒരു ഡൌട്ട്.. “

“ഒന്ന് മിണ്ടാതിരിക്കുന്നെ….. നി നല്ല ചിന്തയോടെ ഇരിക്ക്… “

സേതു ആണെങ്കിൽ പദ്മയുടെ ഓരോ ദിവസത്തെയും ചലനങ്ങൾ എല്ലാം നിരീക്ഷിച്ചു ആണ് ഇരിക്കുനത്…

അവൾക്ക് ഒരു കുറവും വരുത്താതെ ആണ് അവൻ അവളെ നോക്കുന്നത്.

നാട്ടിൽ നിന്ന് എല്ലാവരും വിളിച്ചു പറഞ്ഞത് ആണ് അവരോട് അവിടേക്ക് ചെല്ലാൻ..

പക്ഷെ 7മാസം കഴിഞ്ഞു പോയാൽ മതി എന്ന് ആണ് സേതു അവളോട് പറഞ്ഞത്.

7മാസം കഴിഞ്ഞു രണ്ടാളും കൂടി ഒരുമിച്ചു നാട്ടിൽ പോകുവാൻ ആണ് അവർ തീരുമാനിച്ചത്.

പദ്മയ്ക്ക് ഓരോ ദിവസവും ഓരോ ആഗ്രഹ ആണ്…

മസാലദോശ, ചില്ലിപൊറോട്ട, വെജ് ന്യൂഡിൽസ്….. ഇങ്ങനെ പോകുന്നു അവളുടെ മെനു..

കുഞ്ഞുങ്ങൾക്ക് മെല്ലെ അനക്കം ഒക്കെ വെച്ചു തുടങ്ങി.

“യ്യോ… സേതുവേട്ട… എനിക്കു പേടി ആകുന്നു… “

ഇടയ്ക്ക് എല്ലാം പദ്മ അലറിവിളിക്കും.

മീര വന്നു അവളെ ആശ്വസിപ്പിക്കും.

കടിഞ്ഞൂൽ ആയതിനാൽ അതിന്റ എല്ലാ ടെൻഷനും അവളിൽ കാണാം.

രണ്ട് മക്കൾക്കും പദ്മയ്ക്കും ഉമ്മ

കൊടുത്തിട്ട് ആണ് സേതു എന്നും കിടക്കുന്നത്.

അവന്റെ ശബ്‌ദം കേൾക്കുമ്പോൾ പദ്മയുടെ വയറ്റിൽ കിടന്നു കുഞ്ഞുങ്ങൾ ഇളകും..

ഇടയ്ക്ക് ഒക്കെ പദ്മ ഭയങ്കര കണക്കുകൂട്ടൽ ആണ്..

മക്കൾക്ക് ഏത് പേരിടണം എന്ന് ഒക്കെ.

പക്ഷെ സേതു പറഞ്ഞത് ഇപ്പോളെ ഒരു കണക്കു കൂട്ടലും വേണ്ട… എല്ലാം മക്കൾ വന്നതിന് ശേഷം എന്ന് ആണ്.

************

അങ്ങനെ ഏഴുമാസം ആയപ്പോൾ ആണ് പദ്മയും സേതുവും നാട്ടിലേക്ക് വന്നത്.

എല്ലാവരും അവരെ കാത്ത് ഇരിക്കുക ആയിരുന്നു.

പദ്മയ്ക്ക് ഇഷ്ട്ടം ഉള്ള മാമ്പഴംപുളിശ്ശേരി യും ചേന  മെഴുക്കുവരട്ടിയും ഉള്ളിത്തീയലും ഇഞ്ചി പച്ചടിയും ഒക്കെ ഉണ്ടാക്കി ഗിരിജ നോക്കി ഇരിക്കുക ആയിരുന്നു അവരെ.

ആദ്യം ദേവകിയുടെ അടുത്തേക്ക് ആണ് അവർ പോയത്

അതിന് ശേഷം അവർ എല്ലാവരും കൂടി ആണ് അങ്ങോട്ടേക്ക് പോയത്..

പദ്മയെ കാറിൽ നിന്ന് പിടിച്ചു ഇറക്കി ആണ് ദേവകി കൊണ്ട് വരുന്നത്.

പദ്മയെ കണ്ടതും മുത്തശ്ശി അവളെ കെട്ടിപിടിച്ചു കരഞ്ഞു.

“ഒടുവിൽ.. ഒടുവിൽ ഈശ്വരൻ കണ്ണ് തുറന്നല്ലോ…. “

..

“മുത്തശ്ശി…. “

“നിന്റെ  കുഞ്ഞിനെ കണ്ടിട്ട് മരിക്കണം… അതു മാത്രമേ ഒള്ളു ഈ ഉള്ളവളുട പ്രാർത്ഥന… .. “

“ഒക്കെ നടക്കും മുത്തശ്ശി…. “അവൾ അവരുട കരം ഗ്രഹിച്ചു.

ഇനി പ്രസവം കഴിയും വരെ എല്ലാവരും കൂടി പദ്മയുടെ ഇല്ലത്തു കൂടാൻ ആണ് തീരുമനം..

വിശ്വനാഥൻ ആണ് അങ്ങനെ ഒരു തീരുമാനം മുന്നോട്ട് വെച്ചത്..

സേതുവും ദേവകിയും അത് അനുസരിച്ചു.

പലഹാരങ്ങൾ ആയിട്ട് കുടുംബക്കാർ എല്ലാവരും പദ്മയെ കാണുവാൻ വരും.

ചിലർ സഹതാപം പറയും ഇപ്പോളും..

പദ്മ പക്ഷെ ഒന്നും ചെവികൊള്ളില്ല.

***********

ചെക്ക്‌ അപ്പ്‌ നു വേണ്ടി പോയതാണ് പദ്മയും സേതുവും ഗിരിജയും കൂടി.

അപ്പോൾ ആണ് ഡോക്ടർ പറഞ്ഞത് ഇനി തിരികെ പോകേണ്ട.. അഡ്മിറ്റ് ആയിക്കൊള്ളാൻ..

ഗിരിജ വേഗം ഫോൺ എടുത്ത് ദേവകിയോട് കാര്യം പറഞ്ഞു.

അമ്മയ്ക്കും കുഞ്ഞിന് വേണ്ടി ഉള്ള ബാഗ് ഒക്കെ ഗിരിജ നേരത്തെ റെഡി ആക്കി വെച്ചിരുന്നു..

അതു എല്ലാം ആയിട്ട് വിശ്വനാഥനും ദേവകിയും ഉടൻ വന്നു.

പദ്മ അപ്പോൾ ലേബർ റൂമിൽ ആയിരുന്നു.

പരിശോധന കഴിഞ്ഞു അവളെ കുറച്ച് സമയം കഴിഞ്ഞു ആണ് നേഴ്സ് റൂമിലേക്ക് കൊണ്ട് വന്നത്.

ഗിരിജയ്ക്ക് ആണ് ടെൻഷൻ..

വിശ്വനാഥൻ നല്ല ചീത്ത പറഞ്ഞു അവരെ.

എന്തായാലും നാളെയാകും എന്ന് ഇടയ്ക്ക് ഡോക്ടർ പറഞ്ഞു

അതുകൊണ്ട് ദേവകിയും വിശ്വനും അവിടെ നിന്ന് മടങ്ങി

പദ്മ ആകെ ഉല്ലാസത്തിൽ ആണ്..

കാരണം കുഞ്ഞുങ്ങളെ കാണാൻ അവൾക്ക് കൊതി ആയി..

.”പദ്മ… pain ഉണ്ടോ…. “

“ഇല്ല ഏട്ടാ… എനിക്കു ഒരു പ്രശ്നം പോലും ഇല്ല.. “

“അല്ല അമ്മേ … ഈ പ്രസവവേദന എന്ന് പറയുന്നത് എന്താണ്.. എനിക്ക് എന്താണ് pain വരാത്തത്.. “

.”സമയം അകാഞ്ഞിട്ടു ആയിരിക്കും കുട്ടി “

“ശോ.. പിന്നെ എന്തിനു ആണ് നമ്മളെ ഇവിടെ പിടിച്ചു കിടത്തിയത്.. “

..

“അതൊക്ക ഡോക്ടർക്ക് അല്ലെ അറിയൂ… നി അടങ്ങി കിടക്കു… “

അവർ മകളെ വഴക്ക് പറഞ്ഞു.

..

വെളുപ്പിന് ഒരു മണി ആയി കാണും പദ്മയ്ക്ക് pain വരാൻ മരുന്നു വെച്ചപ്പോൾ.

ഇടയ്ക്ക് ഇടയ്ക്ക് കൺട്രക്ഷൻ ഉണ്ടാകാൻ തുടങ്ങി.

പദ്മക്ക് വേദന അനുഭപ്പെടാൻ തുടങ്ങി.

“Ho… അമ്മേ… “

അവൾ ശ്വാസം വലിച്ചു വിട്ട്.

.സേതുവിന് ആണെങ്കിൽ മുട്ട് വിറയ്ക്കാൻ തുടങ്ങി.

ഗിരിജ വേഗം പോയി നഴ്സിനെ വിളിച്ചു.

പദ്മയ്ക്ക് ലേബർ റൂമിൽ നടന്നു പോലും പോകാൻ വയ്യ.

രണ്ട് നേഴ്സ്മാർ ട്രോളിയും ആയിട്ട് വന്നു.

പദ്മയ്ക്ക് അവിടേക്ക് പോകാൻ പേടി തോന്നി…

എങ്കിലും മക്കളെ ഓർത്തപ്പോ അവൾക്ക് പ്രതീക്ഷ ആയി.

Pain വന്നും പോയിയും നിൽക്കുക ആണ്.

ആറു മണി ആയി സമയം..

പദ്മയ്ക്ക് കാര്യം ആയ വിശേഷം ആയില്ല.

ഗിരിജയും സേതുവും പ്രാർത്ഥനയോടെ ഇരുന്ന്.

.ഇടയ്ക്ക് ഡോക്ടർ അവരെ വിളിച്ചു.

Pain വരുന്നുണ്ട്.. നമ്മൾക്ക് കുറച്ചു കൂടി നോക്കാം..

സേതുവിനോട് പദ്മയെ കയറി കാണുവാൻ പറഞ്ഞു..

പക്ഷെ അവനു പേടി ആയിരുന്നു..

ഏഴുമണി കഴിഞ്ഞു കാണും….

രണ്ട് നഴ്സ്മാർ പുറത്തേക്ക് വന്നു..

“പദ്മ തീർത്ഥാ… %

.

ഗിരിജയും സേതുവും ഓടി.

രണ്ട് പേരുടെയും കയ്യിൽ രണ്ട് കുരുന്നു വാവകൾ ഉണ്ട്..

.സേതുവും ഗിരിജയും കുഞ്ഞുങ്ങളെ ഏറ്റു വാങ്ങി.

ഒരാൾ നല്ല ഉറക്കത്തിൽ ആണ്.

സേതുവിന്റ് കയ്യിൽ പെൺകുട്ടി ആണ്..

“അച്ചേടെ പൊന്നെ….”അവൻ മെല്ലെ വിളിച്ചു.

.ഗിരിജയുടെ കൈയിൽ ഉറങ്ങി ഇരുന്ന കുഞ്ഞു അതു കേട്ട് കൺ‌തുറന്നു.

“ആഹ്ഹ.. അച്ഛനെ മനസിലായി കെട്ടോ…. “

ഒരു നേഴ്സ് ചിരിച്ചു കൊണ്ട് പറഞ്ഞു.

സേതു മാറി മാറി രണ്ട് കുഞ്ഞുങ്ങളെയും എടുത്തു.

“ഇനി മതി കെട്ടോ… പീഡിയാട്രീഷൻ വരട്ടെ.. എന്നിട്ട് അമ്മയെയും മക്കളെയും കൂടെ റൂമിൽ മാറ്റം… “

“സിസ്റ്റർ.. പദ്മ… “

സേതു ചോദിച്ചു.

“സുഖം ആയി ഇരിക്കുന്ന… ആൾ ഹാപ്പി ആണ്… “

“പ്രസവ വേദന എങ്ങനെ ആണെന്ന് അരുന്നല്ലോ നിന്റെ സംശയം.. എങ്ങനെ ഉണ്ടായിരുന്നു മോളേ… “

.റൂമിൽ എത്തിയതും സേതു അവളോട് മെല്ലെ ചോദിച്ചു..

പദ്മ ഒന്നും പറയാതെ മെല്ലെ ചിരിച്ചു..

വിശ്വനാഥനും ദേവകിയും ഒക്കെ വന്നു ഹോസ്പിറ്റലിൽ..

എല്ലാവരും സന്തോഷത്തിൽ ആണ്.

*********************

തക്കുട്ടനും പൊന്നമ്പലും …. മക്കളെ എല്ലാവരും ഓമനിച്ചു വിളിക്കുന്നത് അങ്ങനെ ആണ്

.

രണ്ട് പേരുടെയും കുറുമ്പ് നോക്കി ഇരിക്കുക ആണ് എല്ലാവരും..

നേരം പോകുന്നത് അറിയില്ല എന്ന് പറയും മുത്തശ്ശൻ.

.എല്ലാവരും മക്കളെ നോക്കി ഇരിക്കും.

കമഴ്ന്നു വീഴാൻ തുടങ്ങി കഴിഞ്ഞു രണ്ടാളും..

വിശ്വനാഥ്‌ന്റെ കൈയിൽ ആണ് പൊന്നാമ്പൽ..

സേതു,, തക്കൂട്ടനെയും എടുത്തു മുറ്റത്തെ കാഴ്ചകൾ ഒക്കെ കാണിച്ചിരിക്കുക ആണ്..

കുഞ്ഞുങ്ങൾ രണ്ടാളും നിലത്തു കിടക്കില്ല..

എല്ലാവരും എടുത്തു കൊണ്ട് നടക്കുക ആണ് എല്ലായ്‌പോഴും.

പദ്മയ്ക്ക് ഒരു ബുദ്ധിമുട്ട് പോലും ഇല്ല  . പ്രസവരക്ഷ ഒക്കെ കഴിഞ്ഞു അവൾ സുന്ദരി കുട്ടി ആയി..

കാരണം എല്ലാവരും കുഞ്ഞുങ്ങളെ നോക്കിക്കോളും.

മുത്തശ്ശി യും ദേവകിയും ഗിരിജയും ഒക്കെ മക്കളെ കൊഞ്ചിച്ചും താലോലിച്ചും ഇരിക്കും..

.രണ്ട് കുഞ്ഞുങ്ങൾക്കും ആറു മാസം കഴിഞ്ഞു.

അന്നപ്രാശം കഴിഞ്ഞു എല്ലാവരും കൂടി പളനിക്ക് പോകുക ആണ് ഇന്ന്. 

മക്കൾ ഉണ്ടാകും മുൻപ് പദ്മ നേർന്ന നേർച്ച കഴിപ്പിക്കുവാൻ.

പളനി ആണ്ടവന് തങ്കത്തേര് വലിക്കുക എന്ന നേർച്ച ആണ് പദ്മ നേർന്നത്..

എല്ലാം മുരുകന്റെ അനുഗ്രഹം കൊണ്ട് ആണ് എന്നു ആണ് അവളും സേതുവും വിശ്വസിക്കുന്നത്..

ആ നേർച്ച കഴിപ്പിച്ചിട്ട് പദ്മയും സേതുവും ഡൽഹിയ്ക്ക് മടങ്ങും… കൂടെ ദേവകിയും…

കാലത്തെ എല്ലാവരും പുറപ്പെട്ടത് ആണ്..

വൈകിട്ട് ദീപാരാധന കഴിഞ്ഞു ആണ് തങ്കത്തേര് വലിക്കുന്നത്.

അതുകൊണ്ട് റൂമിൽ എത്തി fresh ആയി എല്ലാവരും കോവിലിന്റെ മുൻപിൽ എത്തി..

പദ്മയും സേതുവും ഭഗവാന്റെ മുന്നിൽ പ്രാത്ഥിച്ചു കൊണ്ട് തങ്ങളുടെ നേർച്ച പാലിച്ചു..

..

“ഈശ്വരാ… ഞങളുടെ രണ്ട് മക്കൾക്കും ആയുരാരോഗ്യ സൗഖ്യം നൽകേണമേ…. അവരുടെ ഓരോ ചുവടുകളിലും ഭഗവാനെ നിന്റെ കൃപ ഉണ്ടാകണമേ….എന്റെ പദ്മയ്ക്കും ദീർഘായുസ്സ് കൊടുക്കണമേ . “സേതു ഇരുമിഴിയും അടച്ചു കൈകൂപ്പി..

“എന്റെ ആണ്ടവാ….. ഞങ്ങളുടെ പ്രാർത്ഥനയ്ക്കും കണ്ണീരിനും നി തന്ന മുത്തും പവിഴവും ആണ് ഞങളുടെ മക്കൾ…. എത്ര പറഞ്ഞാലും തീരത്തില്ല നിന്നോട് ഉള്ള കടപ്പാട്…എന്റെ സേതുവേട്ടനെയും എന്റെ പൊന്നോമനകളെയും കാത്തുരക്ഷിക്കണമേ… . ഭഗവാനെ നി തന്നെ ഞങ്ങളുടെ തുണ…. “

പദ്മ പളനി ആണ്ടവന്റെ മുന്നിൽ തൊഴുകൈകളോടെ നിന്ന്.

അച്ഛനും അമ്മയും തങ്കത്തേര് വലിച്ചു വന്നപ്പോൾ തക്കുട്ടനും പൊന്നമ്പലും കൈകാൽ ഇട്ട് അടിച്ചു ചിരിച്ചു.

അവസാനിച്ചു.

(ഹായ് frndz…….. കഥ ഇഷ്ട്ടം ആയി എന്ന് വിചാരിക്കുന്നു… പദ്മയെയും സേതുവിനെയും ഹൃദയത്തിൽ സ്വീകരിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും und..

ഒരുപാട് വലിച്ചു നീട്ടി ബോർ ആക്കുന്നതിലും നല്ലത് ഇതാണ് എന്ന് തോന്നി.. അതുകൊണ്ട് ആണ് ഇത്രയും parts il സ്റ്റോറി അവസാനിപ്പിച്ചത്..എല്ലാവരും സ്റ്റോറി വായിച്ചിട്ട് കമന്റ്‌ and like ചെയണം..  ഇനിയും പുതിയ ഒരു സ്റ്റോറി യും ആയി കാണാം… ആരും മറക്കില്ല എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം

ULLAS O. S   )

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!