Site icon Aksharathalukal

നാഗകന്യക – Part 5

Nagakanyaka Novel

“മോളേ ആരോ ഭയപ്പെടുത്തി ന്ന്…

പിന്നാലേയാരോ വരുന്ന പോലെ തോന്നി ന്ന് മോൾക്ക്…”

സാവിത്രി പറഞ്ഞത് കേട്ട് ഹരിഹരന്റെ നെറ്റി ചുളിഞ്ഞു…

“കവിലോ…

നാഗത്താൻമാര് കാവലുള്ളപ്പോളോ…

അങ്ങനെ അവിടെ വന്ന് മോളേ പേടിപ്പിക്കാൻ ആർക്കാണ് ധൈര്യം..

അതൊന്നു അറിഞ്ഞിട്ട് തന്നേ വേണമല്ലോ…”

അതും പറഞ്ഞു ഹരിഹരൻ ഇറങ്ങി നടന്നു…

“ഏട്ടാ എങ്ങോട്ടാ…

ഈ രാത്രി..”

സവത്രി പിറകിൽ നിന്നും വിളിച്ചു ചോദിച്ചു…

“കവില് പോയി നാഗങ്ങളോട് ചോദിച്ചു വരട്ടെ..

ആർക്കാ ഇത്രയും ധൈര്യമെന്ന്…”

“വെട്ടം കൊണ്ട് പോ ഏട്ടാ…”

സാവിത്രി വീണ്ടും പറഞ്ഞു..

“വേണ്ടാ…

എന്റെ ചവിട്ടടി അറിയാത്തവരല്ല കവിലുള്ളവരാരും…”

അതും പറഞ്ഞു ഹരിഹരൻ മുന്നോട്ട് നടന്നു…

മച്ചിൻ മുകളിൽ നിന്നും മൂങ്ങ ഹരിഹരന്റെ തലക്ക് മുകളിലൂടെ വട്ടമിട്ടു പറന്നു…

ഈ സമയം കതിരൂർ മനയിൽ നിന്നും കരിനാഗം വായുവിൽ ഉയർന്നു പൊങ്ങി….

ഹരിഹരന്റെ കാൽകീഴിൽ എന്തോ  ഞെരിഞ്ഞമരുന്നത് കേട്ട് ഹരിഹരൻ താഴേക്ക് നോക്കും മുൻപേ….

ഹരിഹരനെ ആരോ എടുത്തെറിഞ്ഞു….

“അമ്മേ…”

ഹരിഹരൻ ഉറക്കേ വിളിച്ചു..

പക്ഷേ ശബ്ദം തൊണ്ടയിൽ കുടുങ്ങി പുറത്തേക്ക് വന്നില്ല…

നിമിഷനേരം കൊണ്ട് ഹരിഹരൻ ചാടിയെഴുന്നേറ്റു ചുറ്റിനും നോക്കി..

“ഇല്ല….

ആരുമില്ല…

എല്ലാം തന്റെ തോന്നലാണോ..”

ഉള്ളിൽ സ്വയം പറയും മുൻപ് പിൻകഴുത്തിൽ ശക്തിയോടെ ന്തോ വന്നു കൊണ്ടപോലെ ഹരിഹരൻ ദൂരേക്ക് തെറിച്ചു വീണു..

“ആഹാ…

അത്രക്ക് അഹങ്കാരമോ…

എന്റെ മണ്ണിൽ വന്നു എന്നേ ചവിട്ടി വീഴ്ത്തുന്നുവോ…”

ചാടിയെഴുന്നേറ്റ് വായുവിൽ കൈകൊണ്ട് വൃത്തം വരച്ചു കൊണ്ട് ഹരിഹരൻ ചോദിച്ചു…

“എന്നേ ഉപദ്രവിച്ചിട്ട് ആരാ ഇവിടെനിന്നും പോകുന്നത്…

ഞാനൊന്നു കാണട്ടെ..”

കാവിലെ പുളിമരത്തിൽ നിന്നും ഒരു കമ്പ് ഒടിച്ചു കൈയിൽ പിടിച്ചു മുന്നിലേക്ക് വീശി കൊണ്ട് ഹരിഹരൻ വീണ്ടും ചോദിച്ചു..

“നീ ന്താ ഒളിച്ചു കളിക്കുകയാണോ…”

അരയിൽ നിന്നും ഒരു പൊതിയെടുത്തു..

അതിൽ നിന്നും ഒരു പിടി ഭസ്മമെടുത്ത് വായുവിൽ വീശി..

“തെളിഞ്ഞു വാ…

ആരായാലും…

നിന്റെ അന്ത്യമെന്റെ കൈ കൊണ്ട് തന്നേ..”

പതിയെ കാവിലെ ആൽ മരം ഒന്ന് ഉലഞ്ഞു…

ചാട്ടുളി പോലെ ഒരു രൂപം ഹരിഹരന്റെ ദേഹത്തേക്ക് വീണു..

മനുഷ്യന്റെ ഉടലും പരുന്തിന്റെ തലയുമായി തന്റെ ദേഹത്തേക്ക് പടർന്നു കയറാൻ നോക്കുന്ന ആ രൂപത്തെ കണ്ടു ഹരിഹരൻ ഒന്ന് ഞെട്ടി..

ഹരിഹരന്റെ കഴുത്തിലേക്ക് ആ രൂപത്തിന്റെ കൈകൾ താഴ്ന്നു..

കൊക്കുകൾ കൊണ്ട് ഹരിഹരന്റെ നെറ്റിയിൽ ആഞ്ഞു കൊത്തി..

നെറ്റി മുറിഞ്ഞു ചോര തെറിച്ചു..

ഹരിഹരന്റെ കണ്ണുകൾ തുറിച്ചു പുറത്തേക്ക് വന്നു…

ശ്വാസം കിട്ടാതെ ഹരിഹരൻ പിടഞ്ഞു….

“ഇത്രക്ക് അഹങ്കാരമോ നിനക്ക്..”

ആ രൂപം ഹരിഹരനെ നോക്കി മുരണ്ടു..

നിന്റെ രക്തം ഞാനീ കാവിലെ തറയിൽ തൂവും…

നിന്റെ നെഞ്ച് വലിച്ചു കീറി ഞാൻ ന്റെ യജമാനന്റെ ആജ്ഞ ശിരസാ വഹിക്കും…”

ഹരിഹരനെ വലിഞ്ഞു മുറുക്കി കൊണ്ട് ആ രൂപം പറഞ്ഞു…

“നിനക്കതിനു കഴിയില്ലാ ജഗനി..

അതിന് മുന്നേ നിന്നെ ഞാൻ നശിപ്പിക്കും…”

ഹരിഹരൻ പറഞ്ഞത് കേട്ട് ആ രൂപം ഒന്നു ഞെട്ടി…

“ഈ രൂപത്തിലും നിനക്കെന്നെ മനസിലായെന്നോ..

ങ്കിൽ നിനക്കിനി ഒരു നിമിഷം ആയുസില്ല…”

ആ രൂപം ഹരിഹരന്റെ കഴുത്തിലേക്ക് ഒന്നുടെ തന്റെ ബലിഷ്ഠമായ കൈകൾ അമർത്തി കൊണ്ട് പറഞ്ഞു…

കണ്ണുകൾ തുറിച്ചു പുറത്തേക്ക് വന്നു ഹരിഹരൻ ശ്വാസം കിട്ടാതെ പിടിച്ചു..

കൈകാലുകൾ കൂട്ടിയടിച്ചു പിടഞ്ഞു…

“നാഗത്താൻമാരെ കാത്തോളണേ…”

സർവ്വ ശക്തിയുമെടുത്തു ഹരിഹരൻ ആ രൂപത്തെ ആഞ്ഞു പിറകിലേക്ക് തള്ളി…

ആ ശക്തിയിൽ ഹരിഹരൻ ചാടിയെഴുന്നേറ്റു…

ദൂരെക്ക് തെറിച്ചു വീണ ആ രൂപം ഹരിഹരനെ നോക്കി…

വായുവിൽ ഉയർന്നു പൊങ്ങി ഹരിഹരന്റെ ദേഹത്തേക്ക് പറന്നിറങ്ങാൻ തുടങ്ങും മുൻപേ ഹരിഹരൻ കയ്യിൽ ശേഷിച്ച ഒരു നുള്ള് ഭസ്മമെടുത്തു ആ രൂപത്തിന്റെ നേരെയെറിഞ്ഞു…

“അയ്യോ..”

ആ രൂപം അലറി വിളിച്ചു ദൂരേക്ക് തെറിച്ചു വീണു…

വീണ്ടും പറന്നുയർന്ന രൂപം

ദിശ തെറ്റി ഹരിഹരന്റെ തലക്ക് മുകളിലൂടെ താഴേക്കു വീണു..

താഴെക്ക് വീണ ആ രൂപം എഴുന്നേൽക്കാൻ ശ്രമിക്കും മുൻപേ നേരത്തെ ഒടിച്ച പുളിമരത്തിന്റെ  കമ്പ് താഴെ നിന്നും കയ്യെത്തിച്ചെടുത്തു ഹരിഹരൻ വായുവിൽ ചുഴറ്റിയെറിഞ്ഞു…

വായുവിൽ വൃത്തം വരച്ചു കൊണ്ട് ആ കമ്പ് ഹരിഹരന്റെ കയ്യിലേക്ക് തിരിച്ചെത്തി…

“ഇരിക്കെടാ ഇവിടേ..”

താഴേ മണ്ണിൽ ഒരു കളം വരച്ചു കൊണ്ട് ഹരിഹരൻ പറഞ്ഞു..

“നിനക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല ഹരിഹരാ…

ന്റെ യജമാനൻ എനിക്ക് തുണയുണ്ട് എപ്പോളും…”

വായുവിൽ ഉയർന്നു പൊങ്ങി ഹരിഹരിന്റെ തലക്ക് മീതെ വട്ടമിട്ടു പറന്നു കൊണ്ട് ആ രൂപം പറഞ്ഞു..

“നിന്നേ രക്ഷിക്കാൻ നിന്റെ യജമാനനു കഴിയില്ല ജഗനി…

ഞാൻ വരച്ച കളത്തിൽ നിന്നും നിനക്കിനി പുറത്തേക്ക് പോകാൻ കഴിയില്ല..

നിന്റെ അന്ത്യം നിന്റെ യജമാനന്റെ അതായത് ദത്തന്റെ മഷിപലകയിൽ അവൻ കാണുന്നുണ്ട്..

സംശയമുണ്ടെൽ ദേ നീ നോക്കിക്കോ…”

വായുവിൽ ഒന്നുടെ തന്റെ കയ്യിലേ കമ്പ് കൊണ്ട് ചുഴറ്റി..

“ദത്താ….

നീ കാണുന്നില്ലേ നിന്റെ

വിശ്വസ്ഥന്റെ വിധി…

മരണം അവനെ തുറിച്ചു നോക്കുന്നത് നീ കാണുന്നില്ലേ…”

വായുവിൽ തെളിഞ്ഞ ദത്തന്റെ മന്ത്രവാദ കളത്തിലേക്ക് നോക്കി ഹരിഹരൻ പറഞ്ഞത് കേട്ട് ദത്തനും,ജഗനിയും ഒരുപോലെ ഞെട്ടി…

“നീയോ..

നിനക്കങ്ങനെ എന്റെ കളത്തിൽ വരാൻ ധൈര്യം തോന്നി ഹരിഹരാ…”

കയ്യിലേക്ക് ഒരുപിടി കുങ്കുമം വാരിയെടുത്തു കൊണ്ട് ദത്തൻ രൗദ്രഭാവത്തോടെ ചോദിച്ചു…

അവന്റ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു..

പല്ലുകൾ വെറ്റിലകറ കൊണ്ട് ചുമന്നിരുന്നു..

ചുണ്ടുകൾ വീർത്തുന്തിയ…

പല്ലുകൾ രണ്ടും പുറത്തേക്ക് തള്ളി നിൽക്കുന്ന വികൃത രൂപമുള്ള ദത്തൻ  ചോദിച്ചത് കേട്ട് ഹരിഹരൻ ചിരിച്ചു…

“നീ എന്തു കരുതി ദത്താ..

നിന്റെ സകല ദുഷ്ടത്തരങ്ങളും..

മന്ത്രവാദവും…

ആഭിചാരവും..

ഞാൻ അറിയാതെ പോകുമെന്നോ..

അറിയാതെ പോയതല്ല ദത്താ…

എല്ലാം വിധിയെന്നു കരുതി സമാധാനിക്കാൻ ശ്രമിക്കുകയായിരുന്നു ഞാനും എന്റെ കുടുംബവും…

തലമുറയായി വന്ന ഞങ്ങളുടെ സ്വത്തുക്കൾ എല്ലാം നീ…

തെറ്റായ രീതിയിൽ…

കൈക്കലാക്കിയപ്പോഴും മൗനം പാലിച്ചു പോന്നത് നിന്നോടുള്ള പേടി കൊണ്ടായിരുന്നില്ല…

എനിക്ക് ജീവിക്കാനുള്ള വക എന്നാലും ബാക്കിയുണ്ട് എന്ന് കരുതി പൊറുക്കാൻ ശ്രമിച്ചവനാ ഈ ഹരിഹരൻ….

പക്ഷേ…

നീ കളം മാറ്റി ചവിട്ടിയത് ഞാൻ അറിഞ്ഞിട്ടും തിരിച്ചടി തരാൻ എനിക്ക് കഴിയാതെയല്ല..

വേണ്ടാന്ന് കരുതി വെറുതെ വിട്ടപ്പോൾ…

നീ എന്റെ മോളേ പേടിപ്പിച്ചു…

അതും എന്റെ കാവിൽ..

എന്റെ നാഗത്താൻമാരുടെ മുന്നിൽ…

അത് ക്ഷെമിക്കാൻ ഞാൻ അത്രയും നന്മ നിറഞ്ഞവനല്ല ദത്താ….

നീ ഇത് കണ്ടോ….

നിന്റെ കണ്മുന്നിൽ ദാ..

നിന്റെ മന്ത്രികതയിൽ നീ സൃഷ്ടിച്ച ജഗനിയെന്ന ഈ മനുഷ്യനും പക്ഷിയുമായുള്ള രൂപത്തെ ഞാൻ ഉന്മൂലനം ചെയ്യാൻ പോവാ…

നിന്റെ കളത്തിൽ ദാ നീ കാണു..”

അതും പറഞ്ഞു വായുവിൽ കൈ വിരൽ ഉയർത്തി…

പിന്നെ കാലിന്റെ പെരുവിരലിൽ ഉയർന്നു പൊന്തി ഒരു മലക്കം മറച്ചിലിൽ ഹരിഹരൻ പറന്നു കൊണ്ടുരിന്ന ആ രൂപത്തിന്റെ കഴുത്തിൽ ചെന്നിരുന്നു..

ദത്തനു ചിന്തിക്കാൻ അവസരം കൊടുക്കും മുൻപ് കയ്യിലുള്ള കമ്പ്കൊണ്ട് ആ രൂപത്തിന്റെ നെഞ്ചിലേക്ക് ആഞ്ഞു കുത്തി…

കഴുത്ത് താഴേക്ക് ഒടിഞ്ഞു തൂങ്ങി ആ രൂപം താഴേക്ക് പതിക്കും മുൻപ് ഹരിഹരൻ ഒന്നുടെ വായുവിൽ ഉയർന്ന് പൊങ്ങി..

ഇരു കൈകൾ ഉയർത്തി വീശി..

മുന്നോട്ട് പറന്നു…

താഴേക്ക് പതിച്ചു കൊണ്ടിരുന്ന ആ രൂപത്തിന്റെ കാലിൽ പിടിച്ചു ദൂരേക്ക് വലിച്ചെറിഞ്ഞു…

മുകളിലേക്ക് പറന്നു പൊന്തിയ ആ രൂപം തന്റെ മന്ത്രവാദ കളത്തിലേക്ക് പാഞ്ഞു വരുന്നത് കണ്ടു ദത്തൻ പിറകിലേക്ക് മാറാൻ ശ്രമിക്കും മുൻപേ…

കതിരൂർ മനയുടെ മേൽക്കൂര തകർത്തു കൊണ്ട് ദത്തന്റെ കളത്തിലേക്ക് ആഞ്ഞു പതിച്ചു…

നിലവിളക്കുകൾ മറിഞ്ഞു വീണു..

തിരി കെട്ട് മുറിയാകെ ഇരുട്ട് പടർന്നു…

“ഹരിഹരാ…

നീ ചെയ്ത ഈ മഹാ അപരാധത്തിന് ശിക്ഷ നീ അറിയുക തന്നേ വേണം…

നിന്റെ തറവാടിന്റെ പതനം കാണാതെ ഇനി ദത്തൻ ഈ മുറി വിട്ടു പുറത്തേക്ക് വരില്ല…

ഇന്നേക്ക് പതിനാലാം നാളിൽ നീയും നിന്റെ കുടുംബവും വെന്തു ചാമ്പലാവും….

നിന്റെ കണ്മുന്നിൽ നിന്റെ ഭാര്യയും മോളും പിടഞ്ഞു മരിക്കും…

ഒടുവിൽ ആ കാഴ്ച കണ്ടു നീ ഭ്രാന്തനായി അലഞ്ഞു നടക്കും…

ഇത് കതിരൂർമന ദത്തൻ തിരുമേനിയുടെ ശാപഥമാണ്…

കാത്തിരുന്നോ നീ..”

തിരികെട്ട് അന്ധകാരത്തിൽ കുളിച്ചു നിന്ന പൂജമുരിയിലെ കളത്തിലേക്ക് കയ്യിലുള്ള കുങ്കുമം വാരിയെറിഞ്ഞു കൊണ്ട് ദത്തൻ പറഞ്ഞു….

“നീ വാ ദത്താ..

ഞാനും കാത്തിരിക്കുന്നു നിന്റെ വരവിനായി….”

കാവിലെ തറയിലെ നിലവിളക്കിന്റെ തിരി അല്പം ഉയർത്തി കൊണ്ട് ഹരിഹരൻ പറയുമ്പോൾ..

മൺ പുറ്റിൽ നിന്നും ശിരസ് പുറത്തേക്ക് ഇട്ട നാഗം പെട്ടന്ന് ഉള്ളിലേക്ക് കയറി പോയി..

മേലേതൊടി തറവാടിന്റെ മച്ചിൻ മുകളിൽ മൂങ്ങ ഒന്നുടെ ചിറകടിച്ചു വന്നിരുന്നു…

കടവാവലുകൾ വീണ്ടും ആൽമരത്തിലേക്ക് ചേക്കേറി തുടങ്ങി….

************************************

“ന്തേ ഏട്ടാ പോയിട്ട് ഒരുപാട് നേരമായി ലോ…

ന്തേ ഇത്രേം വൈകിയത്…”

കാൽ കഴുകി ഉമ്മറത്തേക്ക് കയറിയ ഹരിഹരനെ നോക്കി സാവിത്രി ചോദിച്ചു….

“ദത്തൻ വീണ്ടും നമ്മെ ഉപദ്രവിക്കാനുള്ള പദ്ധതി തുടങ്ങി..”

ഹരിഹരൻ പറഞ്ഞത് കേട്ട് സാവിത്രിയും,അനസൂയയും ഞെട്ടി….

“ന്താ…

ന്താ അച്ഛാ ഉണ്ടായത്…

ഇവടെയും ന്തോ ദുർനിമിത്തങ്ങൾ കണ്ടു ഞങ്ങൾ..”

ഹരിഹരന്റെ  കയ്യിൽ പിടിച്ചു അനസൂയ പറഞ്ഞു…

“അത് പിന്നെ മോളേ…”

ഹരിഹരൻ ഇരുവരുടെയും മുഖത്തേക്ക് നോക്കി…

പിന്നെ കാവിൽ ഉണ്ടായ സംഭവം പറഞ്ഞു…

“ഏട്ടാ…

ന്താ അയ്യാൾക്ക് നമ്മളോടും…

നമ്മുടെ കുടുംബത്തോടും ഇത്ര പക തോന്നാൻ കാരണം…”

ഭയത്തോടെ സാവിത്രി ചോദിച്ചു….

“നാഗമാണിക്യം….

അതാണ് അവന്റെ ലക്ഷ്യം…

ഇത്രയും നാൾ അവൻ നല്ലൊരു അവസരം കാത്തിരിക്കുകയായിരുന്നു…”

“അവസരമോ…

എന്നിട്ട്..

ഇപ്പൊ ആ അവസരം വന്നോ…”

സാവിത്രി ഹരിഹരന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു..

“ഈ വരുന്ന കറുത്ത വാവിന്….

നമ്മുടെ നൂറും പാലും കൊടുക്കുന്നത് തടയാൻ അവൻ പണികൾ തുടങ്ങി…

അതിന്റെ ലക്ഷണമാണ് ഈ കാണുന്നതൊക്കെ….

വർഷം ഇത്രയായിട്ടും ഗുരുക്കൻമാര് പഠിപ്പിച്ചു തന്ന ഒരു മന്ത്രവും ഞാൻ സ്വയ രക്ഷക്കോ..

കുടുംബത്തിന്റെ രക്ഷക്കോ ഐശ്വര്യത്തിനോ വേണ്ടി പ്രയോഗിച്ചോട്ടില്ല…

പക്ഷേ….

ഇന്നു മുതൽ ഞാനും തിരിച്ചു കൊടുക്കാൻ തീരുമാനിച്ചു….

കിട്ടുന്നതിന്റെ ഇരട്ടിയായി അവനും അവന്റെ കിങ്കരൻമാർക്കും…

ശക്തി എനിക്കുമുണ്ടെന്നു അവൻ അറിയട്ടെ…

അല്ല അറിഞ്ഞു അതാണ് ഈ വെല്ലുവിളി….

ഇനി മുതൽ ഹരിഹരൻ മന്ത്രങ്ങൾ മുറ തെറ്റാതെ പ്രയോഗിക്കാൻ പോകുന്നു…

നഷ്ടങ്ങളുടെ കണക്ക് നോക്കാതെ….

തറവാടിന്റെ രെക്ഷമാത്രം ആഗ്രഹിച്ചു കൊണ്ട് ഇന്ന് മുതൽ ഞാനും വ്രതത്തിലാണ്….

ഈ കറുത്ത വാവ് കഴിയും വരേ…

അവനെ പിടിച്ചു നിർത്തുക തന്നേ വേണം…”

ഹരിഹരൻ നെഞ്ചിലെ രുദ്രാക്ഷ മാല ഇരു കൈകൾക്കുള്ളിലേക്ക് കൂട്ടി പിടിച്ചു കൊണ്ട് ഇരു കണ്ണുകളും പതിയെ അടച്ചു….

ചുണ്ടിൽ ന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു….

പിന്നേ പതിയെ കണ്ണുകൾ തുറന്നു ചുറ്റിനും നോക്കി….

“രണ്ടാളും കയ്യും,കാലും,മുഖവും കഴുകി പൂജാമുറിയിലേക്ക് വാ…”

അവരുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഹരിഹരൻ പൂജാ മുറിയിലേക്ക് നടന്നു…

സാവിത്രിയും അനസൂയയും പരസ്പരം നോക്കി…

പിന്നേ തിരിഞ്ഞു ഉമ്മറ പടിയിലേക്ക് നടന്നു…

സാവിത്രി കിണ്ടി എടുത്തു കാലിലേക്ക് കമഴ്ത്തി…

“ശ്ശോ..

വെള്ളം തീർന്നു ലോ മോളേ….”

സാവിത്രി കിണ്ടി കമഴ്ത്തി കൊണ്ട് പറഞ്ഞു…

“ങ്കിൽ ഞാൻ പോയി കിണറ്റിൽ നിന്നും വെള്ളം കോരി കൊണ്ട് വരാം അമ്മേ…”

അനസൂയ സാവിത്രിയുടെ കയ്യിൽ നിന്നും കിണ്ടി വാങ്ങി മുന്നോട്ട് നടന്നു…

“വേണ്ടാ മോളേ..

ഈ അസമയത്തു ഇനി കിണറ്റിൽ നിന്നും വെള്ളം കോരൻ നിൽക്കേണ്ട…

ഒന്നാമത്തെ ഇങ്ങനെ അരുതാത്തത് നടന്ന ഈ സമയത്ത്….

ചെമ്പിൽ വെള്ളം നിറച്ചു വെച്ചിട്ടുണ്ട്..

അമ്മ പോയി എടുത്തു വരാം….

മോള് ഇവിടെ നിൽക്ക് ട്ടോ….”

അതും പറഞ്ഞു അനസൂയയുടെ കൈയ്യിൽ നിന്നും കിണ്ടി വീണ്ടും വാങ്ങി സാവിത്രി മുന്നോട്ട് നടന്നു…

“അമ്മേ ഞാനും വരാം…

വടക്കേ പുറത്തു വെട്ടം കുറവല്ലേ…

നിക്ക് ഞാൻ വിളക്ക് എടുത്തു കൊണ്ട് വരാം….”

“വേണ്ടാ മോളേ…

അടുക്കളയിൽ നിന്നുള്ള വെട്ടം കിട്ടുന്നുണ്ട്….

അമ്മ ദാ വരുന്നു….

മോള് അവിടെ നിന്നോളൂ ട്ടാ…”

അതും പറഞ്ഞു സാവിത്രി മുന്നോട്ട് നടന്നു…

ചെമ്പിൽ നിന്നും വെള്ളം നിറച്ചു സാവിത്രി തിരിച്ചു ഉമ്മറത്തേക്ക് വന്നു…

“മോളേ….

ഇതാ വെള്ളം കൊണ്ടു വന്നൂട്ടോ…

വേഗം വാ…

ശുദ്ധിയായായി പൂജാ മുറിയിൽ കേറാം വേഗം…

ഇനി അച്ഛനെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കേണ്ട…”

സാവിത്രി ഉമ്മറ പടിയിൽ നിന്നും അകത്തേക്ക് നോക്കി പറഞ്ഞു…

“മോളേ….”

സാവിത്രി ഒന്നുടെ വിളിച്ചു….

മറുപടിയില്ല….

“സരസു മോളേ…..”

സാവിത്രി ഒന്നുടെ ഉറക്കെ വിളിച്ചു…..

പിന്നേ ചുറ്റിനും നോക്കി…

ഇരുട്ടിന്റെ കനം കൂടി വന്നിരുന്നു….

“ഇവളിതെവിടെ പോയി…

ഇനി എന്നേ കാണാതെ അങ്ങോട്ട് തിരിച്ചു വന്നോ….”

സ്വയം പറഞ്ഞു സാവിത്രി തിരിഞ്ഞതും…

സാവിത്രിയുടെ മുന്നിലേക്ക് …..

************************************

ഇന്ന് ഇത്രേം ഉള്ളു ട്ടോ…

മനസിലെ ആശയം തീരുമ്പോ ആ ഭാഗവും തീരുന്നു…

ഇനി അടുത്ത ഭാഗത്ത്‌ വരുമ്പോൾ അടുത്ത ആശയം…

എല്ലാവരുടെയും എഴുത്ത് പോലെ ഒരുപാട് എഴുതാൻ ആഗ്രഹമുണ്ട് പക്ഷേ…

ന്തോ മനസിൽ ഉള്ളത് തീർന്നു കഴിഞ്ഞാൽ പിന്നെ എഴുതുന്നതിന് ജീവൻ കിട്ടുന്നില്ല…

ക്ഷെമിക്കണം ട്ടോ…എല്ലാരും

വിമർശനം ഏറെയിഷ്ടമാണെനിക്ക്…

എന്നാലേ ഇനിയും നന്നായി എഴുതാൻ കഴിയൂ..

 

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Nagakanyaka written by Unni K Parthan

4/5 - (6 votes)
Exit mobile version