Skip to content

നാഗകന്യക – Part 12

Nagakanyaka Novel

“കാൽ നടയായി വേണം എനിക്ക് നിന്നിലേക്കെത്താൻ…

ആ നേരമത്രയും നാഗമാണിക്യം എന്റെ പൂജാമുറിയിലെ ദക്ഷന്റെ ശവത്തിന് കാവൽ നിൽക്കും…

ആ കാവൽ നാഗമണിക്യത്തിന്റെ ശക്തി ക്ഷെയിപ്പിക്കും…

എന്റെ തലമുറക്ക് പറ്റിയ ഒരു അബദ്ധമായിരുന്നു നാഗമാണിക്യത്തെ സ്വന്തമാക്കിയത്…

അന്നേ അത് നശിപ്പിച്ചു കളയണമായിരുന്നു എന്ന് അറിയാൻ വൈകി…

പക്ഷേ ഇപ്പൊ അത് നശിപ്പിക്കാനുള്ള വഴി…

തെളിയിച്ചു തന്നു നീയും നിന്റെ നാഗങ്ങളും കൂടി…

നിങ്ങൾ ഇല്ലായ്മ ചെയ്ത ഒരുവന്റെ ശവത്തിന് മുന്നിൽ നാഗമാണിക്യം ഒരു രാത്രിയും പകലുമിരുന്നാൽ…

നാഗമാണിക്യം നശിക്കും…

അതിനാൽ….

ഞാൻ തിരികെ വരും വരേ അങ്ങനെ ഇരിക്കട്ടെ…

ദാക്ഷന്റെ ശവത്തിന് കാവലായി…”

പെരുവിരൽ ഭൂമിയിലേക്ക് അമർത്തി രുദ്രൻ പറഞ്ഞപ്പോൾ..

പൂജാ മുറിയിൽ നിന്നും നാഗമാണിക്യം രുദ്രന്റെ കയ്യിൽ താഴേക്ക് വീണു ദക്ഷന്റെ ശിരസിന് താഴേക്ക് നീങ്ങി…

ഈ നിമിഷം ഉറക്കത്തിൽ നിന്നും  ഞെട്ടിയുയർന്ന ഗായത്രി…

ചുറ്റിനും നോക്കി…

പുറത്തു ശക്തമായ ഇടിയും മിന്നലോടെ മഴ ശക്തിയോടെ പെയ്തു തുടങ്ങി…

മുന്നിലേക്ക് നടക്കുന്തോറും ഇരുട്ടിന് കനം കൂടി വരുന്നുണ്ടായിരുന്നു…

“കാഴ്ചകൾ മറച്ചു നീ എന്റെ യാത്ര എത്ര നേരം തടസപ്പെടുത്തും…”

തോളിൽ കിടന്ന സഞ്ചിയെടുത്തു വലതു കയ്യിൽ വെച്ച് നിലത്തിരുന്നു രുദ്രൻ ചോദിച്ചു…

“ഈ ഇരുട്ടിലും രുദ്രന് കാഴ്ചകൾ പകൽ പോലെ കാണാം..

ഇതാ നീ കാണ്…”

തോൾ സഞ്ചിയിൽ നിന്നും താളിയോലയെടുത്തു മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി രുദ്രൻ…

ഇരുട്ടിൽ നിന്നും പതിയെ വഴി മാത്രം തെളിഞ്ഞു വന്നു..

“ഇതാണ് രുദ്രന്റെ ശക്തി..

കണ്ടോ…

ഇനി നിന്നിലേക്കും..

നിന്റെ കാവിലേക്കും…

നാഗത്തറയിലേക്കും രുദ്രൻ നടന്നെത്തും…”

ആരോടെന്നില്ലാതെ രുദ്രൻ പറഞ്ഞു..

ഈ നിമിഷം ഗായത്രി കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റ്..

പൂജാമുറി ലക്ഷ്യമാക്കി നടന്നു…

“ചേച്ചി…”

പിറകിൽ നിന്നുള്ള വിളി കേട്ട് ഗായത്രി തിരിഞ്ഞു നോക്കി…

“ശിവാനി…

മോള് ഉറങ്ങിയില്ലേ..

ഇത്ര നേരമായിട്ടും..”

“ഉറങ്ങി ചേച്ചി…

പക്ഷേ ആരോ എന്നേ വിളിച്ചത് പോലെ തോന്നി…

ഉറക്കത്തിൽ…

അതാ ഞാൻ ഞെട്ടിയുയർന്നത്..”

“ഹേയ് അത് മോളുടെ തോന്നൽ ആവുന്നേ..”

“ഹേയ് അല്ല ചേച്ചി….

ആരോ കാവിലേക്ക് നടന്നു വരുന്നു ന്നു മനസ് പറയുന്നു….”

ഒരു എട്ടു വയസുകാരിയുടെ ശബ്ദമല്ലായിരുന്നു ശിവനിയുടെ…

“മ്മ്…

മോള് പോയി ഉറങ്ങിക്കോ…”

“മ്മ്…

ചേച്ചി എങ്ങോട്ടാ…”

ശിവനിയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഗായത്രി പടിക്കെട്ടുകൾ കയറി നിലവറയിലെ പൂജാ മുറി തുറന്നു…

“ആരാ ഞാൻ…”

പൂജമുറിയിലെ പീഠത്തിൽ നെറ്റി പതിയെ മുട്ടിച്ചു…

ഇരു കൈകളും കളത്തിൽ തൊട്ട് കൊണ്ട് ഗായത്രി ചോദിച്ചു…

“കുഞ്ഞേ…

ആ വിളക്കിൽ ഒരു തിരി കൂടി തെളിയിച്ചു കൊൾകാ…”

പൂജമുറിയിൽ നിന്നും അശരീരി കേട്ട് ഗായത്രി ചുറ്റിനും നോക്കി..

ഒറ്റ തിരിയിൽ കത്തിയിരുന്ന നിലവിളക്കിലേക്ക് ഒരു തിരി കൂടെ ഇട്ട് കത്തിച്ചു ഗായത്രി….

“ഈ തറവാടിന് ഒരു പുനർജ്ജന്മമാണ് മോളും മോളുടെ അച്ഛനുമമ്മയും…

ക്ഷെയിച്ചു മണ്ണടിഞ്ഞ ഈ തറവാടും..

കാവും..

നാഗത്തറയും…

നിങ്ങളുടെ വരവോടെ മാറ്റം വന്നു…

ആരും കടന്നു വരാൻ ധൈര്യപെടാത്ത ഈ കാവിലെ നാഗത്തറയിൽ മോള് തെളിയിച്ച..

ചെരതിന്റെ വെട്ടം….

തിരികെ കൊണ്ട് വന്നത്..

എന്നോ മണ്ണടിഞ്ഞ ഒരു തലമുറയുടെ ഉയർത്തെഴുന്നേൽപ്പായിരുന്നു..

ആ…

നാഗത്തറയിൽ നിന്നും മോളിലേക്ക് പ്രവേശിച്ചത്…

ഞാനായിരുന്നു…

എന്നിലെ എല്ലാമായിരുന്നു…

കാലം കരുതി വെച്ച വിധി..

അത് ഗായത്രിയുടെ രൂപത്തിൽ ഇങ്ങ്..

ഈ മേലെത്തൊടി തറവാടിന്റെ പടിക്കെട്ട് കടന്നു..

നാഗത്തറയിൽ വന്ന് തിരി തെളിയിച്ച നിമിഷം…

അത് ഗായത്രിയുടെയും..

കുടുംബത്തിന്റെയും സർവ്വ ദോഷത്തിനുള്ള പരിഹാരമായിരുന്നു…

കന്യകയായ..

ഗായത്രി തെളിയിച്ച തിരി….

ഇനി ഒരിക്കലും അണയില്ല..

ശിവാനിയുടെ ദേഹത്തിലൂടെ…

ഈ തറവാടിന്റെ പൂർവകാലം അറിഞ്ഞ ഗായത്രി..

ഇനി നാഗകന്യകയാണ്…

ഈ നാടിന്റെ ഐശ്വര്യമാണ്..”

എല്ലാം കേട്ട് ഗായത്രി കളത്തിലേക്ക് വീണു…

കണ്ണുകൾ മറഞ്ഞു…

ബോധം മറഞ്ഞു കളത്തിലെ മഞ്ഞൾ പൊടി..

നാസിക തുമ്പിലൂടെ അരിച്ചു കയറി…

ശിരസിലേക്ക് എത്തിയതും ഗായത്രി പിടഞ്ഞെഴുന്നേറ്റു..

വലതു കൈ കളത്തിലേക്ക് എടുത്തു വെച്ചു…

ഇടതു കൈ കൊണ്ട് വെറ്റില ചെല്ലത്തിൽ നിന്നും വെറ്റിലയെടുത്തു…

ഒന്ന് നിവർന്നു…

പിന്നേ പതിയെ എഴുന്നേറ്റു പൂജാ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

പിറകിലേക്ക് കെട്ടിയ കൈകൾക്കിടയിൽ കിടന്നു വെറ്റില ഞെരിഞ്ഞമർന്നു…

ഒന്ന് രണ്ട് വട്ടം കൂടി…

അങ്ങോട്ടും ഇങ്ങോട്ടും നടന്നതിനു ശേഷം..

പൂജാ മുറിയിലെ വലതു വശത്തു കണ്ട…

ഗ്രന്ഥകെട്ടിലേയ്ക്ക് നോട്ടം ചെന്നു..

നടത്തം നിർത്തി…

ഒന്ന് വലം തിരിഞ്ഞ്..

കയ്യിൽ കൂട്ടി പിടിച്ചിരുന്ന വെറ്റില ഒന്നുടെ അമർത്തി ഞെരിച്ചു പിഴിഞ്ഞു..

വിരലുകൾക്കുള്ളിലൂടെ വെറ്റിലയുടെ ചാറ് പുറത്തേക്ക് ഒഴുകി…

വെറ്റില ചാറ്…

ഗ്രന്ഥത്തിനു മുകളിലെ ചുവന്ന പട്ടിലേക്ക് ഇറ്റിച്ചു…

ഒരു തുള്ളി വീണതും..

ഗ്രന്ഥത്തിനു മുകളിൽ നിന്നും വായുവിലേക്ക് ന്തോ ഉയർന്നു പൊങ്ങി….

പതിയെ താഴേക്ക് വന്നു…

ഒരു കുഞ്ഞു നാഗമായി മാറി..

അത് ഗായത്രിയുടെ തലയിൽ കിരീടം പോലെ ചുറ്റിയിരുന്നു..

മുറിയാകെ വെട്ടി തിളങ്ങി…

ഗായത്രിയുടെ മുഖം…

ഗായത്രി ഞെരിച്ചമർത്തിയ വെറ്റില ഗ്രന്ഥത്തിനു മേലേക്ക് പതിയെ വെച്ചു…

ഈ നിമിഷം പൂജാമുറിയിൽ മണിനാദം ഉയർന്നു..

വിളക്കുകൾ സ്വയം പ്രകാശിക്കാൻ തുടങ്ങി..

ഗ്രന്ഥം പൊതിഞ്ഞ ചുവന്ന പട്ടു പതിയെ തുറന്നു ഗായത്രി…

ഗ്രന്ഥത്തിന് മുകളിൽ ഒരു താളിയോല..

മൂലമന്ത്രം..

ഗായത്രി ഉള്ളിൽ പറഞ്ഞു…

“മ്മ്…..

കുഞ്ഞേ…

മൂലമന്ത്രം…

ഒരൊറ്റ തവണ മാത്രം മനസ്സിൽ ചൊല്ലുക…

അതേറ്റു ചൊല്ലാൻ നാഗങ്ങൾ നാഗത്തറയിൽ കാത്തു നിൽക്കുന്നു..

മൂലമന്ത്രം..

ചൊല്ലുന്നതോടെ ഈ തറവാടിലേക്ക് വീണ്ടും ആ പഴയ ചൈതന്യം തിരികേ വരും..

നാഗമാണിക്യം തിരികേ ഈ പൂജമുറിയിൽ എത്തുകയും ചെയ്യും…”

ഗായത്രി താളിയോല പതിയെ കൈയ്യിലേക്ക് എടുത്തു..

പിന്നെ..

ഇരു കണ്ണുകളിലും മുട്ടിച്ചു…

ചമ്രം പടിഞ്ഞു കളത്തിലിരുന്നു..

പിന്നെ കണ്ണുകൾ പതിയെ ഒരു നിമിഷം അടച്ചു..

ഈ നിമിഷം രുദ്രന്റെ യാത്ര പാതി വഴി പിന്നിട്ടിരുന്നു…

“പുലർന്നു തുടങ്ങി…

ഈ പകൽ കൂടി പോയി മറഞ്ഞാൽ നാഗമാണിക്യത്തിന്റെ ശക്തി ഇല്ലാതാവും..

വീണ്ടും ഞാൻ അമരത്വം നേടും…

പക്ഷേ ഈ പകൽ തീരും മുൻപേ ആ കാവും നാഗത്തറയും ഇല്ലായ്മ ചെയ്യണം…

എത്രയും പെട്ടന്ന് ഇനി അവിടെ എത്തിച്ചേരുക തന്നേ വേണം…”

രുദ്രൻ സ്വയം പറഞ്ഞു…

ഗായത്രി…

മൂലമന്ത്രം ഉരുവിടാൻ തുടങ്ങി….

കാവിലെ ആൽത്തറയുടെ മുകളിൽ നിന്നും കടവാവലുകൾ പറന്നുയർന്നു ദൂരേക്ക് പറന്നു….

കുളത്തിലെ ജലം നീലനിറത്തിൽ…

കടൽ ജലം പോലെ തിളങ്ങാൻ തുടങ്ങി…

ഉമ്മറത്തെ തുളസിത്തറയിലേ വാടി തളർന്നു വീഴാൻ നിന്നിരുന്ന തുളസി ചെടി കിളിർത്തു…

നാഗത്തറയിലേ വഴിയിൽ നിന്നും കരിയിലകൾ ഉയർന്നു പൊങ്ങി അകലേക്ക്‌ പോയി മറിഞ്ഞു..

വൃത്തിയായ പാതകളിൽ മഞ്ഞൾ പൊടിയാൽ അലങ്കരിച്ചു…

കാവിന് ചുറ്റും ചെടികളും…

അതിൽ സുഗന്ധം വിരിയിച്ചു കൊണ്ട് പൂക്കളും വിടരാൻ തുടങ്ങി..

നാഗങ്ങൾ….

മൺപുറ്റിൽ നിന്നും പുറത്തേക്ക് വന്നു…

ചെറു മഴ…

പെയ്ത മഴയിൽ..

പുതു മണ്ണിന്റെ ഗന്ധം നാഗങ്ങൾ ആവോളം ആസ്വദിക്കാൻ തുടങ്ങി….

ഈ നിമിഷം രുദ്രൻ വഴിയിലേ  കല്ലിൽ

തട്ടി തലടിച്ചു താഴേക്ക് വീണു….

തല പൊട്ടി ചോരയൊഴുകി…

“ഹാ…

നിനക്ക് ഇത്രയും അഹങ്കാരമോ..

എന്നേ എറിഞ്ഞു വീഴ്ത്താൻ നിനക്ക് ധൈര്യമോ…”

താഴെ നിന്നും ഒരു വലിയ കല്ലെടുത്തു വായുവിലേക്ക് ആഞ്ഞു വീക്കി രുദ്രൻ…..

മേലേ തൊടിയുടെ പടിക്കെട്ട് കടന്നു ആ കല്ലിനൊപ്പം രുദ്രനും താഴേക്ക് പറന്നിറങ്ങി..

ഈ നിമിഷം തറവാടിന്റെ മേൽക്കൂര ഒന്ന് വിറച്ചു…

ഭൂമിയിൽ ഒരു വിള്ളൽ വീണു…

കാലുകൾ ഒന്നുടെ അമർത്തി ചവിട്ടി കൊണ്ട് രുദ്രൻ പടിപ്പുര ചവിട്ടി തുറന്നു…

വാതിലുകൾ ദൂരേക്ക് പറന്നു പൊങ്ങി താഴേക്ക് വീഴുമ്പോൾ…

വടക്കേ തൊടിയിലെ മാവിൽ നിന്നും ഒരു ശിഖിരമൊടിഞ്ഞു താഴേക്ക് വീണു…

ശിഖിരത്തിന്റെ ഒരു ചില്ല ചെന്നു വീണത് തറവാട് കിണറിന്റെ മുകളിലായിരുന്നു…

“ഇവിടെ നിന്നും ജലം കോരിയല്ലേ നീ നിന്റെ കർമ്മങ്ങൾ ചെയ്യുന്നത്…

ഇനി കർമം ചെയ്യാൻ നീ എങ്ങനെ ജലമെടുക്കുമെന്നു എനിക്കൊന്നറിയണം…”

രുദ്രന്റെ അലർച്ച കേട്ട് തറവാട് കുലുങ്ങി…

ആദിത്യനും മോഹിനിയും പുറത്തേക്ക് വന്നതും..

തങ്ങളുടെ മുന്നിൽ നിൽക്കുന്ന ഭീകര രൂപത്തെ കണ്ടു ഞെട്ടി വിറച്ചു…

“അമ്മേ..”

മോഹിനി അലറി വിളിച്ചു….

“ഹ ഹ…

അമ്മയോ…

ഇവിടെയോ…

നിന്റെ രക്ഷക്ക് ഇവിടെ ഒരമ്മയും വരില്ല..

ഇത് രുദ്രനാണ്…

സംഹാരമൂർത്തിയായ രുദ്രൻ…”

അലറി വിളിച്ചു കൊണ്ട് രുദ്രൻ മോഹിനിക്കു നേരെ പാഞ്ഞടുത്തു…

“ഡാ……”

ആദിത്യൻ അലറി വിളിച്ചു രുദ്രന്റെ നേർക്ക് പാഞ്ഞടുത്തു….

പാഞ്ഞു വന്ന ആദിത്യന്റെ കഴുത്തിലേക്ക് തന്റെ  വലതു കൈ അമർത്തി..

പിന്നേ വായുവിലേക്ക് ഉയർത്തി..

ശ്വാസത്തിനായി ആദിത്യൻ പിടഞ്ഞു…

രുദ്രൻ ഒന്ന് വട്ടം കറങ്ങി..

പിന്നെ വായുവിൽ ചുഴറ്റി ആദിത്യനെ ദൂരേക്ക് എറിഞ്ഞു…

പറന്നു പോയ ആദിത്യൻ ചുമരിൽ തലയടിച്ചു താഴേക്ക് വീണു ഒന്ന് പിടഞ്ഞു…

പിന്നെ നിശ്ചലമായി….

“ഏട്ടാ….”

മോഹിനി അലറി കരഞ്ഞു…

“മിണ്ടാതെടീ അസത്തെ….

നിന്റെ ശബ്ദം ഇനി പുറത്തു വന്നാൽ അടി നാഭി ചവിട്ടി പൊളിക്കും ഞാൻ….”

വലതു കാൽ വായുവിൽ ഉയർത്തി പൊക്കി രുദ്രൻ പറഞ്ഞതും പേടിച്ചു വിറച്ചു പിറകിലേക്ക് മാറി  ഇരു കാലും കൂട്ടി താഴേക്കിരുന്നു മോഹിനി…

“ആരാ….

ന്താ ചേച്ചി ശബ്ദം കേട്ടത്..”

ദേവയാനി ശിവാനിയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് വന്നു ചോദിച്ചതും മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് ഞെട്ടി പിറകിലേക്ക് മാറി….

കുറച്ചു മാറി…

ആദിത്യൻ കിടക്കുന്നത് കണ്ട ദേവയാനി അലറി കരഞ്ഞു…

“ആഹാ..

കൊള്ളാമല്ലോ അമ്മയും മകളും..

ഒരു ഇളം കരിക്കിനെ പ്രാപിച്ചിട്ട് വർഷം ഒരുപാടായി…”

ശിവാനിയേ നോക്കി ചുണ്ട് നുണച്ചു രുദ്രൻ..

ദേവയാനി ശിവാനിയേ തന്റെ പിറകിലേക്ക് മാറ്റി നിർത്തി..

ദേവയാനിയുടെ സ്ഥാനം മാറി കിടക്കുന്ന  സാരിയുടെ വിടവിലൂടെ പൊക്കിൾകുഴിയിലേക്ക് രുദ്രന്റെ നോട്ടം പതിച്ചു…

ദേവയാനി വേഗം സാരി നേരായക്കാൻ ശ്രമിച്ചു…

പക്ഷേ പിറകിലെ ശിവാനിയുടെ പിടുത്തം മുറുകിയതും സാരി വീണ്ടും മാറി പോയി…

“ആദ്യം അമ്മ…

പിന്നെ മകൾ…

അത് മതി..

എന്നാലേ ശരിക്കും ലഹരിയറിയൂ…”

പൊക്കിളിൽ നിന്നും നോട്ടമെടുക്കാതെ രുദ്രൻ ദേവയാനിയുടെ അടുത്തേക്ക് നടന്നടുത്തു…

“അരുത്…

ഉപദ്രവിക്കരുത്….”

കൈ കൂപ്പി കൊണ്ട് ദേവയാനി കരഞ്ഞു പറഞ്ഞു…

“ഉപദ്രവിക്കില്ല നിന്നെ…

അതെനിക്ക് ഇഷ്ടമല്ല…”

ഒറ്റ കോരലിൽ ദേവയാനിയേ എടുത്തു തോളിലേക്കിട്ടുകൊണ്ട് രുദ്രൻ പടിപ്പുരയിൽ നിന്നും താഴേക്കിറങ്ങി നാഗത്തറ ലക്ഷ്യമാക്കി നടന്നു…

നാഗ തറക്ക് മുന്നിൽ ദേവയാനിയേ കിടത്തി…

പതിയെ രുദ്രൻ താഴേക്കിരുന്നു…

ദേവയാനിയുടെ സാരിയിൽ പിടിച്ചു വലിച്ചു…

സാരി കയ്യിൽ നിന്നും വായുവിലേക്ക് ഉയർന്നു പൊങ്ങി….

“നാഗത്താൻമാരേ കാത്തോളണേ..”

ദേവയാനി അലറി കരഞ്ഞു….

ഉയർന്നു പൊങ്ങിയ സാരിയുടെ തുമ്പ് രുദ്രൻ ഒന്നുടെ വായുവിൽ ചുഴറ്റി…

പിന്നെ താഴേക്ക് വലിച്ചതും…

സാരി കരിനാഗമായി മാറി രുദ്രന്റെ ദേഹത്തേക്ക് പതിച്ചു…..

രുദ്രനെ വരിഞ്ഞു മുറുക്കിയ നാഗം രുദ്രനെയും കൊണ്ട് ഉയർന്നു പൊങ്ങി…

ഈ നിമിഷം കതിരൂർ മനയിലേ പൂജാമുറിയിൽ രുദ്രന്റെ ദേഹം ഒന്ന് വിറച്ചു..

പിന്നെ കണ്ണുകൾ തുറന്നു ചുറ്റിനും നോക്കി…

“നീ ന്ത് കരുതി…

മായയായി മാത്രം ഇരിക്കാനേ ഈ രുദ്രന് അറിയുമെന്നോ…

ദാ…

നീ കാണ്….”

തന്റെ മുന്നിലേ വിളക്കിൽ നിന്നും ദക്ഷന്റെ ശരീരത്തിൽ നിന്നും കട്ട പിടിച്ച ചോരയെടുത്തു നാഗമാണിക്യത്തിൽ തേച്ചു പിടിപ്പിച്ചു രുദ്രൻ…

************************************

അടുത്ത ഭാഗം ക്ലൈമാക്സ്‌….

 

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Nagakanyaka written by Unni K Parthan

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നാഗകന്യക – Part 12”

  1. Bro nagamanyakyam written by suryakanthi ente orma seriannenkil aksharathazhukallil vannathannu enne valathe pidichiruthiya oru story annu oro partilum athrekkere thril adipichittund like romnjam varuthiyittund athupole effertum reference athil namukku feelk cheyum oro poojakalilum angane oronnilu athinte second partum related to nagakanyakayumayittannu it was an amazing story theerchayayum vayikakkannam, bro ithil ezguthiyirikkunna pala karyangalum open ayi paranja kure oke aaa oru storyil ninnu ozhuvakkarnnu, pottatharamayi thonni poyi nagamanyakythil kavalu nirthi, pinne nagamanyakyam easy ayi angatgum ingottumula varavu, nagakanyakayude shakthileyum enikku digest ayila kurachu refrence esukkarnnu
    entho onnu ezhuthiya pole eee oru conceptinu athintethaya oru soul und because angane oru familiyil annu njan janichathu so kurachu koode nannakamarnnu najn ashyamayi annu comment edunnathu,nagamanyakyam, nagakavu, related ayittula orupadu stories vayichittumund athupole enne etavum kooduthal vayikkan pidichiruthiyittulla onnannu but ithil pala bagathum enikku vayikkumbo nirthi povan thonni, bro edutha concept super ayirunnu ezhuthinte reethiyum set annu but athinte aa oru soul kittiyila and nagamanyakkyam related annu ennu thanne thonniyila and but entho ezhuthi theerthapole feel cheythu, starting partil kittiya oru feel introlu mathre undayillu. Oru pargil polum enne thrill adippichila entho sad ayi poyi so edukkunna conceptinte soul manasilakkiyal brokku asadhyamayi ezhutham ennu thonni. Apiprayam parayan paranjathu kondannu paranjathu so wish you good luck for next story.

Leave a Reply

Don`t copy text!