Skip to content

നാഗകന്യക – Part 13 (അവസാനഭാഗം)

Nagakanyaka Novel

നാഗ തറക്ക് മുന്നിൽ ദേവയാനിയേ കിടത്തി…

പതിയെ രുദ്രൻ താഴേക്കിരുന്നു…

ദേവയാനിയുടെ സാരിയിൽ പിടിച്ചു വലിച്ചു…

സാരി കയ്യിൽ നിന്നും വായുവിലേക്ക് ഉയർന്നു പൊങ്ങി….

“നാഗത്താൻമാരേ കാത്തോളണേ..”

ദേവയാനി അലറി കരഞ്ഞു….

ഉയർന്നു പൊങ്ങിയ സാരിയുടെ തുമ്പ് രുദ്രൻ ഒന്നുടെ വായുവിൽ ചുഴറ്റി…

പിന്നെ താഴേക്ക് വലിച്ചതും…

സാരി കരിനാഗമായി മാറി രുദ്രന്റെ ദേഹത്തേക്ക് പതിച്ചു…..

രുദ്രനെ വരിഞ്ഞു മുറുക്കിയ നാഗം രുദ്രനെയും കൊണ്ട് ഉയർന്നു പൊങ്ങി…

ഈ നിമിഷം കതിരൂർ മനയിലേ പൂജാമുറിയിൽ രുദ്രന്റെ ദേഹം ഒന്ന് വിറച്ചു..

പിന്നെ കണ്ണുകൾ തുറന്നു ചുറ്റിനും നോക്കി…

“നീ ന്ത് കരുതി…

മായയായി മാത്രം ഇരിക്കാനേ ഈ രുദ്രന് അറിയുമെന്നോ…

ദാ…

നീ കാണ്….”

തന്റെ മുന്നിലേ വിളക്കിൽ നിന്നും ദക്ഷന്റെ ശരീരത്തിൽ നിന്നും കട്ട പിടിച്ച ചോരയെടുത്തു നാഗമാണിക്യത്തിൽ തേച്ചു പിടിപ്പിച്ചു രുദ്രൻ…

കതിരൂർമന ഒന്ന് കുലുങ്ങി….

മേൽക്കൂര ഇളകി തെറിച്ചു ദൂരേക്ക് വീണു..

ചുമരുകൾ വിണ്ടു കീറി….

പൂജാ മുറിയിൽ നാഗമാണിക്യത്തിന് മുന്നിൽ ഇരുന്ന രുദ്രൻ ഒന്ന് പിടഞ്ഞു…

പിന്നേ വായുവിൽ ഉയർന്നു പൊങ്ങി..

ദൂരേക്ക് തെറിച്ചു വീണു…

ഈ നിമിഷം മേലെതൊടിയിലേ നാഗത്തറയിൽ ദേവയാനി ഇരു കൈകൊണ്ട് മാറു മറച്ചു നാഗ പ്രതിഷ്ഠയുടെ പിറകിലേക്ക് അഭയം തേടി…

രുദ്രനെയും കൊണ്ട് കരിനാഗം ഒന്നുടെ വായുവിൽ ഉയർന്നു പൊങ്ങി…

“നീ..

ഇനി ജീവിച്ചിരിക്കരുത് രുദ്രാ..

നിന്റെ അന്ത്യമടുത്തു..”

കരിനാഗം പെട്ടന്ന് നാഗകന്യകയായി മാറി…

വായുവിലൂടെ രുദ്രനെയും കൊണ്ട് പറന്നു..

ആ നാഗകന്യകയെ കണ്ട് രുദ്രൻ നടുങ്ങി…

നാഗത്തിന്റ ശിരസും…

മനുഷ്യന്റെ ഉടലും..

മത്സ്യത്തിന്റ വാലുമായി…

ഒരു രൂപം..

ഗായത്രിയുടെ മുഖമായിരുന്നു.. നാഗകന്യകക്ക്….

“നീ ന്ത് വിചാരിച്ചു രുദ്രാ…

ആദിത്യനേയും….

ദേവയാനിയേയും…

ഉപദ്രവിക്കുന്നത് ഞാൻ കണ്ടില്ല ന്നോ…

ഒരിക്കലുമല്ല രുദ്രാ…

നീ പടിപ്പുര വാതിൽ ചവിട്ടി തുറന്നു മുറ്റത്തേക്ക് കാല് കുത്തിയതും…

നിന്നേ ഉന്മൂലനം ചെയ്യാൻ എനിക്കു അറിയാതെയല്ല..

അങ്ങനെ ചെയ്താൽ നാഗമാണിക്യമെനിക്ക് തിരിച്ചെടുക്കാൻ കഴിയില്ലലോ..

അതിനാണ് നീ മായയായി നിർത്തിയ നിന്റെ രുദ്രനെ ഞാൻ ജീവൻ നൽകി നാഗമാണിക്യത്തിൽ രക്തം കൊണ്ട് ചിത്രമെഴുതിച്ചത്…

ഇപ്പൊ..

ദാ…

നീ കാണ്….

എവിടെ നിന്റെ തറവാട്…”

ആകാശത്തു നിന്നും രുദ്രനെ താഴേക്ക് വലിച്ചെറിഞ്ഞു നാഗകന്യക…

താഴേക്ക് പതിക്കും മുൻപ് രുദ്രൻ കണ്ടു..

തന്റെ തറവാട് മേൽക്കൂരയില്ലാതെ തകർന്നു കൊണ്ടിരിക്കുന്നത്..

രുദ്രൻ ഒന്ന് വായുവിൽ വട്ടം ചുറ്റി..

പിന്നെ കഴുത്തിൽ കിടന്ന ചെമ്പോത്തിന്റെ മാലയിൽ ഒന്ന് പിടുത്തം മുറുക്കി…

നേരെ ഭൂമിയിലേക്ക് ഇരു കൈകളും കുത്തി വന്നിരുന്നു…

തകർന്നു കൊണ്ടിരിക്കുന്ന തന്റെ തറവാടിന്റെ മുറ്റത്ത്‌ നിന്നു രുദ്രൻ അലറി വിളിച്ചു…

ഉമ്മറവാതിൽ ചവിട്ടി തുറന്നു രുദ്രൻ അകത്തേക്ക് കയറും മുൻപ് അകത്ത് നിന്നും…

ന്തോ ശക്തിയിൽ രുദ്രന്റെ  വന്നു പതിച്ചു…

“അമ്മേ…”

രുദ്രൻ അലറി കരഞ്ഞു കൊണ്ട് പിറകിലേക്ക് പതിച്ചു…

“അറിയോ രുദ്രാ..

നിന്റെ കാരണവന്മാർ കൈവശം വെച്ചിരുന്ന നാഗമാണിക്യമാണിത്…”

രുദ്രന്റെ നെഞ്ചിൽ ചവിട്ടി കൊണ്ട് നാഗകന്യക പറഞ്ഞത് കേട്ട് രുദ്രൻ ഞെട്ടി…

കൈ കുമ്പിളിൽ എടുക്കാൻ കഴിയുമായിരുന്ന നാഗമാണിക്യം ഒരു ആനയോളം വലിപ്പത്തിൽ രുദ്രന്റെ തൊട്ടു മുന്നിൽ ഉരുണ്ട് വന്നു നിന്നു…

“നിനക്കിനി അനങ്ങാൻ കഴിയില്ല രുദ്രാ…

നാഗമാണിക്യം നിന്റെ ജീവനെടുക്കും…

അതിന് മുന്നേ ഞാൻ ആരാണെന്ന് നീ അറിയണം…

നിന്റെ ഏഴു തലമുറ മുന്നേയുള്ള നിന്റെ പൂർവികർ അറിയണം..

ദാ..

നീ കാണ് അവരേ…”

നാഗമാണിക്യത്തിന്റെ വലതു മൂലയിൽ തന്റെ വലതു കരം കൊണ്ട്  പതിയെ തലോടി നാഗകന്യക….

ഈ നിമിഷം ആകാശമൊന്നിരുണ്ടു…

കതിരൂർമനയുടെ തെക്കേ മേൽക്കൂരയും..

ചുമരും മണ്ണിൽ വല്ലാത്ത ശബ്ദത്തോടെ പതിച്ചു…

വടക്കേ പറമ്പിലെ വലിയ പാലമരം..

തറവാടിന്റെ വടക്കേ മേൽക്കൂരക്ക് മുകളിൽ പതിച്ചു…

വല്ലാത്ത ശബ്ദത്തോടെ..

മേൽക്കൂരയും ചുമരും തകർന്നു വല്ലാത്ത ശബ്ദത്തിൽ നിലം പൊത്തി..

തറവാടിന്റെയുള്ളിൽ നിന്നും കൂട്ട കരച്ചിൽ കേട്ട് രുദ്രൻ അങ്ങോട്ട് നോക്കിയതും..

നടുങ്ങി വിറച്ചു പോയി…

ജരാനരകൾ ബാധിച്ച ഒരുപാട് മനുഷ്യകോലങ്ങൾ ഉണ്ടായിരുന്നു..

ആ തകർന്നു വീണ ചുമരുകൾക്കുള്ളിൽ…

“ഇതാ ഇവരാണ് നിന്റെ പൂർവികർ…

ഇവരിൽ പല തലമുറയും നല്ല തലമുറയായിരുന്നു…

മേലേതൊടി തറവാട്മായി മികച്ച ബന്ധം പുലർത്തി പോന്നവർ…

പക്ഷേ….

ആറും…

എഴും തലമുറ ചെയ്തത്….

ഒരിക്കലും പൊറുക്കാൻ കഴിയാത്ത..

ക്രൂരതയായിരുന്നു…

ദുർമന്ത്രവാദം കൊണ്ട്…

സർവ്വം വെട്ടിപിടിക്കാൻ തുടങ്ങിയ അവരുടെ അവസാനത്തെ വെട്ടിപിടിക്കൽ ആയിരുന്നു…

നാഗമണിക്യം സ്വന്തമാക്കിയത്…

പക്ഷേ അത് അനുഭവിക്കാൻ അവർക്ക് കഴിഞ്ഞില്ല…

പിന്നെ ഇങ്ങോട്ടുള്ള തലമുറ മുഴുവനും ദുർമന്ത്രവാദത്തിന് ശക്തിയായി കൂടെ കൂട്ടിയത് നാഗമാണിക്യം കൂടെയുണ്ട് എന്നുള്ള ബലത്തിൽ ആയിരുന്നു..

പക്ഷേ…

ഒരിക്കലും നാഗമാണിക്യത്തിന്റെ ശക്തി നിങ്ങൾക്ക് കിട്ടിയിട്ടില്ല…

നിങ്ങൾക്ക് കിട്ടിയത് നിങ്ങളുടെ ദുർമന്ത്രങ്ങളുടെ ശക്തി..

കേട്ടിട്ടില്ലേ…

ഒരു ഉയർച്ചക്ക് ഒരു താഴ്ച്ചയെന്നു..

അതേ…

ഇനി നിന്റെ തലമുറയുടെ അന്ത്യമാണ്…

ഒരിക്കലും ഉയർത്തെഴുന്നേൽപ്പില്ലാത്ത ഒരു പതനം..”

“ദത്താ..

നീ അറിയുന്നുവോ എന്നേ..

നിന്റെ മകൻ വാമദേവന്റെ ചെയ്തികളിൽ എന്റെ തറവാട് കുളത്തിൽ ജീവനെടുത്ത അനസൂയയേ അറിയോ നീ..

നീ ചുമരിൽ എറിഞ്ഞു കൊന്ന ഹരിഹരനെ അറിയോ…

ആ ഹരിഹരന്റെ ബീജം ശരീരത്തിലേറ്റ് വാങ്ങി..

നാഗകന്യക മോക്ഷം നൽകിയ.. സാവിത്രിയേ അറിയോ നീ…

ആ സാവിത്രി..

പുനർജനിച്ചു…

ആ ഹരിഹരൻ പുനർജനിച്ചു…

ഏഴു തലമുറക്ക് ശേഷം..

ആ ബീജം പുനർജനിച്ചു..

ആ ജന്മമാണ് ദത്താ..

ദാ..

ഈ ഞാൻ…

കതിരൂർ മനയുടെ കിഴക്കേ മേൽക്കൂരയുടെ ഉയരത്തിൽ വളർന്നു വലുതായ ഗായത്രിയേ കണ്ട്..

എല്ലാരും നടുങ്ങി…

മണ്ണിൽ മലന്നു കിടക്കുകയായിരുന്ന രുദ്രന്റെ നെഞ്ചിലേക്ക് തന്റെ വലതു കാൽ കൊണ്ട് ആഞ്ഞു ചവിട്ടി നാഗകന്യക…

ഈ സമയം….

നാഗമാണിക്യം ഉരുണ്ട് രുദ്രന്റെ ശരീരത്തിലൂടെ കയറിയിറങ്ങി…

“അമ്മേ..”

രുദ്രൻ അലറി കരഞ്ഞു..

വായിൽ നിന്നും രക്തം പുറത്തേക്ക് ചീറ്റി…

വയർ പിളർന്നു കുടൽ മാലകൾ പുറത്തേക്ക് തെറിച്ചു…

കണ്ണുകൾ തുറിച്ചു..

ഒന്ന് പിടിഞ്ഞു ശരീരം നിശ്ചലമായി…

നാഗകന്യക ഒന്നുടെ തന്റെ വലതു കാൽ കൊണ്ട് രുദ്രന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…

ഭൂമി രണ്ടായ് പിളർന്നു രുദ്രൻ താഴേക്ക് പതിച്ചു…

“കണ്ടോ നിങ്ങൾ..

ഇതാ…

നിങ്ങളുടെ തലമുറ ഇവിടെ അന്യമാകുന്നു…”

നാഗമാണിക്യം ഉള്ളം കയ്യിലെടുത്തു..

പിന്നെ തന്റെ നെറ്റിയിൽ ചൂടി കൊണ്ട് നാഗകന്യക പറഞ്ഞത് കേട്ട് പൂർവികർ എല്ലാരും ഞെട്ടി..

“അതേ…

നിങ്ങളുടെ തലമുറയുടെ പുനർജ്ജന്മം ഇതാ ഇവിടെ കഴിയുന്നു…”

അതും പറഞ്ഞു നാഗ കന്യക തന്റെ വാല് കൊണ്ട് കതിരൂർമനയുടെ ശേഷിക്കുന്ന മേൽക്കൂര അടിച്ചു തകർത്തു…

വലിയ ശബ്ദത്തോടെ…

കതിരൂർമന താഴേക്ക് ഭൂമിയിലേക്ക് പതിച്ചു…

കാലം തെറ്റി മഴ പെയ്തു…

മരങ്ങൾ കട പുഴകി വീണു…

ഒടുവിൽ കതിരൂർ മനയുടെ സ്ഥാനത്തു ഒരു വലിയ കുളം പ്രത്യക്ഷമായി….

നാഗമാണിക്യം ശിരസിൽ ചൂടി നാഗകന്യക വായുവിൽ ഉയർന്നു പൊങ്ങി…

മേലേതൊടിയിലേക്ക് പറന്നു…

************************************

“ന്റെ ജന്മത്തിന്റെ അവതാര ലക്ഷ്യം കഴിഞ്ഞു…

ഇനി ഞാൻ നാഗത്തറയിലേക്ക് തിരിച്ചു പോകുന്നു…

അമ്മയും അച്ഛനുമെന്നേ അനുഗ്രഹിക്കണം….

എന്റെ പുനർജന്മമാണ് ഈ ശിവാനി..

ഞാനാണ് ഇനി ശിവാനി…

ദേവയാനി എന്നോടൊപ്പം അലിഞ്ഞു ചേരും ഈ നിമിഷം…

ഇവിടെ സർപ്പദംശമേറ്റോ..

കുട്ടികൾ ഇല്ലാത്തവർ കുട്ടികൾ ഉണ്ടാവുനുള്ള പ്രാർത്ഥനയുമായി

ഇവിടേക്ക് വന്നാൽ അവരേ തിരിച്ചു പറഞ്ഞയക്കരുത്..

അവരെല്ലാം നമ്മുടെ പൂർവികരാണ്..

അവരെല്ലാം മോക്ഷം തേടി വരുന്നുവരും..

ഇനിയുള്ള കാലം ശിവാനിയുടേതാണ്…

ഇവിടെ…

ഇനി ശിവാനിയുടെ കൂടെ കൂടുക.. ഇരുവരും…”

ആദിത്യനേയും മോഹിനിയേയും  നോക്കി ചിരിച്ചു കൊണ്ട് ഗായത്രി പറഞ്ഞത് കേട്ട്..

പൊട്ടി കരഞ്ഞു പോയി ഇരുവരും…

“മോളേ…”

മോഹിനി  വിതുമ്പി കൊണ്ട് വിളിച്ചു..

“കരയല്ലേ അമ്മേ..

ഇതൊരു ഭാഗ്യമാണ്..

അമ്മയുടെ ഉദരത്തിൽ ജന്മമെടുത്ത..

ഒരു തലമുറയുടെ ഭാഗ്യം..”

മോഹിനിയുടെ കണ്ണുകൾ തുടച്ചു ഗായത്രി പറഞ്ഞു…

“നഷ്ടപെട്ടതെല്ലാം അച്ഛനു തിരിച്ചു വരും..

വഴിയേ ഈ തറവാടും അച്ഛനിൽ എത്തിച്ചേരും..

എല്ലാം നാഗത്താൻമാരുടെ അനുഗ്രഹം കൊണ്ട് മാത്രം….”

“മോളേ..”

ആദിത്യൻ പതിയെ വിമ്മി പൊട്ടി വിളിച്ചു..

“അച്ഛാ…

ദേ നോക്കിയേ…

ശിവാനിയേ നോക്കിയേ..

നിങ്ങൾ ഇരുവരും….”

ഗായത്രിയുടെ വാക്കുകൾ കേട്ട്.. തിരിഞ്ഞു ശിവാനിയേ നോക്കിയതും ഞെട്ടി തരിച്ചു നിന്നു പോയി ഇരുവരും..

ശരിക്കും ഗായത്രിയേ പോലെ..

അതേ പ്രായം..

അതേ വേഷം..

വാ പിളർന്നു നിന്നു പോയി അവർ..

“ന്താ അച്ഛാ ഇങ്ങനെ നോക്കുന്നെ…

ആദ്യമായി കാണുന്നത് പോലെ…”

ചിരിച്ചു കൊണ്ട് ശിവാനി പറഞ്ഞത് കേട്ട്…

ശിവാനിയേ ഒന്ന് നോക്കി ഇരുവരും പെട്ടന്ന് തിരിഞ്ഞു നോക്കി…

“എവിടെ..

ഗായത്രിമോള് എവിടെ..

എവിടെ ദേവയാനി…”

ആദിത്യന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മോഹിനി ചോദിച്ചു…

“ഞാനല്ലേ അമ്മേ ഇവിടെ പന പോലെ നിൽക്കുന്നത്…”

ശിവാനി പറഞ്ഞത് കേട്ട് മോഹിനി ഞെട്ടി ചുറ്റിനും നോക്കി…

എല്ലാം സ്വപ്നമായിരുന്നോ..

അതോ തങ്ങളുടെ തോന്നലോ…

ആദിത്യനും,മോഹിനിയും പരസ്പരം നോക്കി..

“ന്താ മോൾടെ പേര്…”

വിക്കി വിക്കി ആദിത്യൻ ചോദിച്ചത് കേട്ട്…

അവൾ പൊട്ടി ചിരിച്ചു..

“ശ്ശോ…

ഈ അച്ഛനെ കൊണ്ട് ഞാൻ തോറ്റു…

അച്ഛന്റെ ഗായി ആണ് അച്ഛാ ഞാൻ..

ന്താ പറ്റിയേ രണ്ടാൾക്കും…”

ചിരിച്ചു കൊണ്ട് ഇരുവരെയും ചേർത്ത് പിടിച്ചു ഗായത്രിയായി മാറിയ ശിവാനി…

ഈ നിമിഷം നാഗത്തറയിലേക്ക് ഇഴഞ്ഞു നീങ്ങിയ നാഗം..

ഒന്ന് തിരഞ്ഞു നിന്നു പത്തി വിടർത്തി നോക്കി..

പിന്നെ പതിയെ മൺ പുറ്റിലേക്ക് കയറി ചുരുണ്ടു കൂടി…

സന്ധ്യക്ക്‌ ഗായത്രി കാവിൽ ചെരാത് തെളിയിച്ചു…

പിന്നെ തൂശനിലയിൽ ഒരു കഷ്ണം പഴവും..

ഒരു കുഞ്ഞു പാത്രത്തിൽ അല്പം പാലും വെച്ചു..

പുറ്റിൽ നിന്നും ഒരു സ്വർണനാഗം പുറത്തേക്ക് പതിയെ ഇഴഞ്ഞു വന്നു…

ഈ നിമിഷം മേലേ തൊടി തറവാടിന്റെ പൂജാമുറിയിൽ നാഗമാണിക്യം പ്രൗഡിയോടെ തെളിയാൻ തുടങ്ങി…

************************************

വർഷങ്ങൾക്ക് ശേഷമുള്ള ഒരു ദിവസം…

മേലേതൊടി ഗേറ്റ് കടന്നു ഒരു സ്വിഫ്റ്റ്ഡിസൈർ കാർ വന്നു ഉമ്മറത്തു നിർത്തി..

അതിൽ നിന്നും ഒരു ചെറുപ്പക്കാരനും…

ചെറുപ്പക്കാരിയുംമിറങ്ങി..

അവർ ചുറ്റിനും കണ്ണോടിച്ചു..

“ആരാ..

എവിടെന്നാ…”

പുറത്തേക്ക് വന്ന മോഹിനി അവരോട് ചോദിച്ചു..

“ഞാൻ വരുൺ..

ഇതെന്റെ ഭാര്യ കാർത്തിക…”

വരുൺ കൂളിംഗ് ഗ്ലാസ് ഊരി ടി ഷർട്ടിന്റെ ഇടയിലേ ഗ്യാപ്പിലേക്ക് ഇട്ടു പറഞ്ഞു…

“കേറി വാ..”

മോഹിനി അവരേ വിളിച്ചു..

“ഇരിക്ക്…”

കോലായിലെ കസേര ചൂണ്ടി മോഹിനി പറഞ്ഞു..

“ആരാ മോഹിനി…”

ആദിത്യൻ പുറത്തേക്ക് വന്നു ചോദിച്ചു…

“അത് പിന്നേ..

ഞങ്ങൾ ബാംഗ്ലൂർ സെറ്റിൽഡ് ആണ്…

ഏഴു വർഷമായി വിവാഹം കഴിഞ്ഞിട്ട്..

ഇത് വരേയും കുട്ടികളായിട്ടില്ല..

ഓണത്തിന് നാട്ടിൽ വന്നതാ ഞങ്ങൾ ഇപ്പൊ..

അപ്പൊ കാർത്തികയുടെ അമ്മായി പറഞ്ഞാ ഇവിടത്തെ ചികിത്സയേ കുറിച്ചു അറിഞ്ഞത്..

അതോണ്ടാ ഞങ്ങൾ ഇങ്ങോട്ട് വന്നത്….”

വിഷാദം തളം കെട്ടിനിന്നിരുന്നു വരുണിന്റെ ശബ്ദത്തിൽ…

കാർത്തിക പ്രതീക്ഷയോടെ അവരേ നോക്കി…

“ഇവിടെ അങ്ങനെ ചികിത്സയൊന്നുലുമില്ല മക്കളേ…

എല്ലാം നാഗത്താൻമാരുടെ അനുഗ്രഹം പോലിരികും…”

മോഹിനി അവരേ നോക്കി പറഞ്ഞു…

“വന്നോ…

ഞാൻ കരുതി ഇന്നിനി വരില്ല ന്ന്..”

ഗായത്രി പുറത്തേക്ക് വന്നു അവരോട് ചോദിച്ചു…

ഇത് കേട്ട് വരുണും,കാർത്തികയും പരസ്പരം നോക്കി..

“ന്തേ കാർത്തികേ..

വരുണിനെ ഇങ്ങനെ നോക്കുന്നേ..

ആദ്യമായാണോ നിങ്ങൾ കാണുന്നത്…

ഇനി ഒരാഴ്ച പത്തായപുരയിൽ താമസിക്കുക ഇരുവരും..

പുലർച്ചെയെഴുന്നേറ്റ് കുളിച്ചു നാഗത്തറയിൽ തിരി തെളിയിക്കണം കാർത്തിക…

സന്ധ്യക്ക്‌ ഇരുവരും ചേർന്നു കാവ് ശുദ്ധിയാക്കി മഞ്ഞൾ പൊടിയിൽ അഭിഷേകം നടത്തുക നാഗത്താൻമാർക്ക്..

അതിനു ശേഷം നാഗത്തറയിൽ തിരി തെളിയിച്ചു തിരികെ വരിക…

നാൽപത്തൊന്നു ദിനങ്ങൾ കഴിയുമ്പോൾ ഫലപ്രാപ്തി അറിയുക തന്നേ ചെയ്യും…”

ഇതും പറഞ്ഞു ഗായത്രി അകത്തേക്ക് കയറി പോയി..

വിശ്വാസം വരാതെ വരുണും,കാർത്തികയും പരസ്പരം നോക്കി…

മോഹിനി കാർത്തികയേ ചേർത്ത് പിടിച്ചു…

“എല്ലാം നല്ലതിന്…

മക്കൾ വാ…

ഞാൻ പത്തായപുര കാണിച്ചു തരാം…”

കാർത്തികയെ ചേർത്ത് പിടിച്ചു മോഹിനി മുന്നോട്ട് നടന്നു…

വരുൺ ആദിത്യനെ നോക്കി…

“ചെല്ല്…”

ആദിത്യൻ വരുണിനെ നോക്കി പറഞ്ഞു…

വരുൺ അവർക്ക് പിന്നാലേ പതിയെ നടന്നു..

************************************

പിറ്റേന്ന് പുലർച്ചെ…

കാവിലെ കുളത്തിൽ കുളിച്ചു ഈറനോടെ കാർത്തിക കാവിലേക്ക് നടന്നു…

നാഗത്തറയിലെ നിലവിളക്കിലേക്ക് എണ്ണ പകർന്നു…

ഇരു തിരിയിട്ട് തെളിയിച്ചു..

പിന്നെ മനസുരുകി പ്രാർത്ഥിച്ചു…

പിന്നെ തിരിഞ്ഞു നടന്നു..

ഈ നിമിഷം അങ്ങകലെ കതിരൂർമന യിലേ കുളത്തിൽ ഒരു മത്സ്യം പിറവിയെടുത്തു…

കാവിൽ നിന്നും തിരികെ തറവാടിന്റെ മുറ്റത്ത്‌ കാൽ കുത്തിയതും..

ശരീരം മൊത്തം ഒരു വിറയൽ അനുഭവപെട്ടു കാർത്തികക്ക്…

ശുഭം….

************************************

അങ്ങനെ നാഗ കന്യക തൽക്കാലം ഇവിടെ പൂർണമാവുന്നു ട്ടോ…

എഴുതിയതിൽ ഏറ്റവും പ്രിയമായ കഥ ഏതാണ് ന്ന് ചോദിച്ചാൽ…

നാഗകന്യകയേ ഇപ്പൊ ഒരുപാട് ഒരുപാട് ഇഷ്ടം…

കൂടെ കൂടിയ എല്ലാരോടും ഒരിക്കൽ കൂടി…

ഒരായിരം നന്ദി…

ഒത്തിരി ഒത്തിരി സന്തോഷം…

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Nagakanyaka written by Unni K Parthan

3.4/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!