Skip to content

നാഗകന്യക – Part 11

Nagakanyaka Novel

ഈ സമയം കതിരൂർ മന…

“ദാക്ഷാ…

നിനക്ക് രൂപം മാറേണ്ട നേരമാണ് ഇനി…”

രുദ്രൻ പറഞ്ഞത് കേട്ടു ദക്ഷൻ കൈകൾ കൂപ്പി രുദ്രനെ നോക്കി…

“ദേവയാനി നാഗത്തറയിൽ ചെന്നു മഞ്ഞൾ പൊടി തൂവരുത്…

ശിരസിലേ നാഗത്തിനെ നീ കൊത്തി വീഴ്ത്തുക…”

“അതിനുള്ള ശക്തി എനിക്കുണ്ടോ തിരുമേനി…

പറന്നുയർന്നു കൊത്തി വീഴ്ത്താൻ…”

ദക്ഷൻ പറഞ്ഞു തീരും മുൻപേ…

കളത്തിലെ ചൂരൽ കൊണ്ട് ദക്ഷന്റെ കാലിൽ സ്പർശിച്ചു…

ഈ നിമിഷം ദക്ഷൻ ഒരു മൂങ്ങയായി മാറി…

കളത്തിൽ നിന്നും ദക്ഷൻ പറന്നുയർന്നു ദേവയാനിയേ ലക്ഷ്യമാക്കി കുതിച്ചു…

“നാഗത്താൻമാരെ കാത്തോളണേ…”

നെഞ്ചുരുകി വിളിച്ചു ദേവയാനി മുന്നോട്ട് നടന്നു…

കരിയിലകൾ ഞെരിഞ്ഞമർന്നു….

ഈ നിമിഷം ഗായത്രി ശിവാനിയുടെ ശിരസിൽ നിന്നും തന്റെ വലതു കൈ പതിയെ പിൻവലിച്ചു…

ഇരു കൈകളും കൂപ്പി…

നെറ്റി പതിയെ ശിവാനിയുടെ നെറ്റിയിലേക്ക് ചേർത്ത് പിടിച്ചു..

കണ്ണുകൾ പതിയെ അടച്ചു…

ഈ നിമിഷം ദക്ഷൻ മേലേതൊടിയിലെ പടിക്കെട്ടും കടന്നു കവിന് മുകളിൽ എത്തി..

ഗായത്രി പെട്ടന്ന് ശിവാനിയുടെ നെറ്റിയിൽ നിന്നും നെറ്റി പിൻവലിച്ചു…

പിന്നെ വലതു കൈയ്യെത്തിച്ചു കിണ്ടി തന്നിലേക്ക് അടുപ്പിച്ചു…

ദക്ഷൻ കാവിലേക്ക് താഴ്ന്നിറങ്ങി…

ദേവയാനിയേ ലക്ഷ്യമാക്കി കുതിച്ചു…

ഈ നിമിഷം ഗായത്രി കൈകുമ്പിളിൽ നിറയെ ജലമെടുത്ത് ശിവാനിയുടെ മുഖത്തേക്ക് ശക്തിയോടെ തെളിച്ചു…

ശിവാനി ഒന്ന് പിടഞ്ഞു…

കാവിലേക്ക് പറന്നിറങ്ങിയ ദക്ഷൻ ദേവയാനിയുടെ നേർക്ക് പാഞ്ഞടുത്തു..

തന്റെ കൂർത്ത കൊക്കുകൾ ദേവയാനിയുടെ നേർക്ക് വരും മുൻപേ..

ശിരസിൽ ഇരുന്ന നാഗം വായുവിൽ ഉയർന്നു പൊങ്ങി വാലുകൊണ്ട് ദക്ഷനെ അടിച്ചു വീഴ്ത്തി…

ശക്തിയായ പ്രഹരമേറ്റ് ദക്ഷൻ ദൂരേക്ക് തെറിച്ചു വീണു…

“ദാക്ഷാ..

മൂലമന്ത്രത്തിന്റെ ശക്തി നിന്നിലുണ്ട്..

നിനക്ക് ഉചിതമായ തീരുമാനം എടുക്കാം…

നീ വിചാരിക്കുന്നത് ന്തും നിനക്ക് നടത്താൻ കഴിയും ഇപ്പൊ…”

രുദ്രന്റെ ശബ്ദം ദക്ഷന്റെ ചെവിയിലേക്ക് ആഴ്ന്നിറങ്ങി…

ഈ നിമിഷം ദേവയാനി മുന്നോട്ട് നടന്നു…

മുന്നിലേക്ക് നടന്നതും മറ്റൊരു നാഗം ദേവയാനിയുടെ കാൽ വിരലിൽ കൊത്തി…

ഈ നിമിഷം വീണ്ടും ദേവയാനി കയ്യിലുള്ള മഞ്ഞൾ പൊടി നാഗത്തിന് ദേഹത്തേക്ക് തൂളി…

നാഗം പതിയെ ദേവയാനിയുടെ ശരീരത്തിലേക്ക് ഇഴഞ്ഞുകയറി…

പിന്നെ ദേവയാനിയുടെ അരക്കെട്ടിൽ ചുറ്റി പിണഞ്ഞു കിടന്നു….

ഈ നിമിഷം ദക്ഷൻ മൂങ്ങയിൽ നിന്നും ഭീമാകരനായ ഒരു പരുന്തായി മാറി…

തന്റെ നേർക്ക് പാഞ്ഞു വരുന്ന കൂറ്റൻ പരുന്തിനെ കണ്ട് ദേവയാനി കണ്ണുകൾ ഇറുക്കിയടച്ചു..

“പേടിക്കണ്ട..

നാഗങ്ങൾ കൂട്ടിനുണ്ടാവും..

ഒന്നുമാലോചിക്കാതെ മുന്നോട്ട് പോവുക…”

ഉള്ളിരുന്നു ആരോ തന്നോട് പറയുന്നത് പോലെ തോന്നി ദേവയാനിക്ക്…

ദക്ഷൻ ദേവയാനിയുടെ കയ്യിലേ നിലവിളക്ക് ലക്ഷ്യമാക്കി വീണ്ടും താഴേക്ക് വന്നു…

ഈ നിമിഷം ഇരു നാഗങ്ങളും ഒരുമിച്ചു വായുവിൽ ഉയർന്നു പൊങ്ങി…

പക്ഷേ നാഗങ്ങളെ വെട്ടിയൊഴിഞ്ഞ ദക്ഷൻ ദേവയാനിയുടെ ശിരസിൽ തന്റെ കൂർത്ത കൊക്ക് കൊണ്ട് ആഞ്ഞു കൊത്തി….

“ദേവീ….”

ദേവയാനി അലറി വിളിച്ചു…

ഈ നിമിഷം ദേവയാനിയുടെ  നെറ്റിയിൽ നിന്നും രക്തം പൊടിഞ്ഞു..

ഉമ്മറകോലായിൽ ഗായത്രി ശിവാനിയേ ഒന്നുടെ തന്നിലേക്ക് ചേർത്ത് പിടിച്ചു…

ദക്ഷൻ ഒന്നുടെ ദേവയാനിയെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു…

ഈ നിമിഷം നാഗങ്ങൾ പത്തി വിരിച്ചു ഒരു കവചമായി ദേവയാനിയേ പൊതിഞ്ഞു…

ഭീമാകരമായ നാഗങ്ങളുടെ രൂപം കണ്ടു ദക്ഷൻ നടുങ്ങി..

തന്റെ കൂർത്ത നഖം  നാഗങ്ങളുടെ നെറ്റിയിലേക്ക് താഴ്ത്തി…

“മുന്നോട്ട് നടക്കൂ കുഞ്ഞേ…”

നാഗങ്ങൾ ദേവയാനിയെ നോക്കി പറഞ്ഞത് കേട്ട് അവൾ ചുറ്റിനും നോക്കി…

“ഭയപ്പെടേണ്ടാ…

മോളേ ഇനി ആരും ഉപദ്രവിക്കില്ല…

ഞങ്ങളുടെ കവചം തകർത്തു ഇനി ആരും മോളേ തൊടില്ല..

ഇത് നാഗത്തറയാണ്…

കാവാണ്….

ഇവിടെ ഞങ്ങളുടെ ലോകമാണ്…

മോള് ധൈര്യമായി മുന്നോട്ട് നടന്നോളൂ…”

അശരീരി പോലുള്ള വാക്കുകൾ കേട്ട് ദേവയാനി മുന്നോട്ട് നടന്നു…

ഓരോ കാലടികൾ വെക്കുമ്പോളും ഓരോ നാഗങ്ങൾ ദേവയാനിയുടെ ശരീരത്തിലേക്ക്…

കവചമായി മാറുന്ന കാഴ്ച ഗായത്രി അകകണ്ണിൽ കണ്ടു…

ഈ കാഴ്ചകൾ ശിവനിക്കും കാണാൻ കഴിയുന്നുണ്ടായിരുന്നു…

എല്ലാം കണ്ട് ശിവാനി ഭയന്നു വിറച്ചു..

ഗായത്രിയുടെ നെഞ്ചിലേക്ക് കൂടുതൽ പൂണ്ടു…

ഇനി രണ്ടടി കൂടി വെച്ചാൽ നാഗത്തറയാണ്…

ദക്ഷൻ തനിക്കു ആവും പോലെ നാഗങ്ങളെ ഉപദ്രവിക്കുന്നുണ്ടായിരുന്നു ആ സമയമത്രയും…

പക്ഷേ സ്വയം വേദനയേറ്റു വാങ്ങി ദേവയാനിക്ക് കവചമായി മാറുന്ന നാഗങ്ങളെ കണ്ട്…

കതിരൂർ മനയിലേ പൂജാമുറിയിലെ മഷികളത്തിൽ രുദ്രൻ കോപം കൊണ്ട് ജ്വലിച്ചു..

കണ്ണുകൾ ചുവന്നു തുടുത്തു…

“ദാക്ഷാ…

അവളുടെ മുടിയിൽ ഒന്ന് സ്പർശിച്ചക്കൂ…

ഒരൊറ്റ തവണ..”

പൂജാ മുറിയിൽ നിന്നും ഒരുപിടി ഭസ്മമെടുത്ത് ഉള്ളം കയ്യിൽ പിടിച്ച് രുദ്രൻ വായുവിലേക്ക് വീശിയെറിഞ്ഞു കൊണ്ട് പറഞ്ഞു…

ദക്ഷൻ ഒന്നുടെ മുകളിലേക്ക് പറന്നുയർന്നു…

പിന്നെ ചുറ്റും നോക്കി….

ദേവയാനിയുടെ അടുത്തേക്ക് എത്തി ചേരാനുള്ള ഒരു വഴി പോലും നൽകാതെ നാഗങ്ങൾ ദേവയാനിയേ പൊതിഞ്ഞു നിൽക്കുന്ന കാഴ്ച്ച കണ്ടു ദക്ഷൻ…

“തിരുമേനി…..

ഇതാ…

ദത്തൻ അവരുടെ ഫണം പിളർത്തി അങ്ങയുടെ ആജ്ഞ ശിരസാവഹിക്കുന്നു..”

അതും പറഞ്ഞു ദക്ഷൻ മുകളിൽ നിന്നും താഴേക്ക് സർവ്വശക്തിയുമെടുത്തു പാഞ്ഞു വന്നു…

ദേവയാനിയുടെ ശിരസിനു മുകളിൽ കവചം തീർത്ത നാഗത്തിന്റെ നെറ്റിയിലേക്ക് തന്റെ കൂർത്ത കൊക്കുകൾ കൊണ്ട് കൊത്തി….

വേദന കൊണ്ട് പുളഞ്ഞ നാഗം..

ഒന്ന് പറന്നുയർന്നു…

ദക്ഷനു ചിന്തിക്കാൻ അവസരം കിട്ടും മുൻപേ തന്റെ വാല് കൊണ്ട് ശക്തമായി അടിച്ചു…

ദക്ഷൻ വായുവിൽ ഉയർന്നു പൊങ്ങി…

ദൂരേക്ക് പറന്നു…

കതിരൂർ മനയുടെ മേൽക്കൂര തകർത്തു കൊണ്ട് രുദ്രന്റെ മുന്നിലെ  നിലവിളക്കിലേക്ക് ശിരസടിച്ചു വീണു…

പരുന്തിൽ നിന്നും ദക്ഷൻ സ്വന്തം രൂപത്തിലേക്ക് മാറുമ്പോൾ…

കഴുത്ത് തുളച്ചു കൊണ്ട് നിലവിളക്ക് ദക്ഷനിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു..

നാക്കുകൾ പുറത്തേക്ക് തള്ളി…

കണ്ണുകൾ തുറിച്ചു…

രുദ്രനെ നോക്കി ഒരു നിമിഷം ആ ശിരസ് പിടച്ചു..

പിന്നെ നിശ്ചലമായി കളത്തിലേക്ക് പതിച്ചു…..

“ദാക്ഷാ.,.

നിനക്ക് ഈ വിധി നൽകിയ നാഗങ്ങളെ ഞാൻ ഉന്മൂലനം ചെയ്യും..

ഈ പൂജാ മുറി വിട്ടു പുറത്തിറങ്ങിയാൽ എനിക്ക് മൃത്യു വിധിച്ച…

ആ നാഗകന്യകയുടെ കാവിലേക്ക് ഇനി ചെല്ലുന്നത് ഈ രുദ്രനാണ്..

എന്നിലെ ദേഹം ഇവിടെ സമർപ്പിച്ചു കൊണ്ട്..

എന്നിലെ മായ ഇവിടെ നിന്നും യാത്രയാകും…”

രുദ്രൻ അലറി കൊണ്ട് പറഞ്ഞു..

ഈ നിമിഷം ദേവയാനി ഒരു കാലടി കൂടി മുന്നോട്ട് വെച്ച നേരം..

ഒരു നാഗം കൂടി ദേവയാനിയുടെ മുന്നിലേക്ക് വന്നു നിന്നു…

ദേവയാനി ഒന്നുടെ മുന്നിലേക്ക് കാലെടുത്തു വെക്കും മുൻപേ നാഗം ദേവയാനിയുടെ കാലിൽ ആഞ്ഞു കൊത്തി…

“ഇനിയും പരീക്ഷണമോ…

പത്തു നാഗങ്ങളെയും കടന്നു ഞാൻ വന്നുവല്ലോ..

എന്നിട്ടുമെന്തെ എനിക്ക് കാവിലേ നാഗത്തറയിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല..”

ദേവയാനി ഇടറി പൊട്ടി ചോദിച്ചു…

ഈ നിമിഷം മുന്നിൽ വന്ന നാഗം ദേവയാനിയേ വിഴുങ്ങാനായി വാ പിളർത്തി വന്നു…

ഗായത്രിയുടെ നെഞ്ചിൽ പൂണ്ട ശിവാനി ഇത് കണ്ട് അലറി വിളിച്ചു…..

“അമ്മേ……..”

ആ ശബ്ദം മേലേതൊടി തറവാടിന്റെ മച്ചും കടന്നു…

പടിപ്പുരയും കടന്നു ദേവയാനിയുടെ കാതിലേക്ക് പെയ്തിറങ്ങി….

എവടെ നിന്നോ അമ്മേ എന്നുള്ള വിളി കേട്ട്..

ദേവയാനിയുടെ നെഞ്ചകം പിടച്ചു…

മാറിലെ മുലപ്പാലിന്റെ ഗന്ധം ആ ആ കാവിലേക്ക് പരന്നു…

ഈ നിമിഷം നാഗങ്ങൾ എല്ലാം അപ്രത്യക്ഷമായി….

കാവിൽ ദീപപ്രഭ ചൊരിഞ്ഞു കൊണ്ട് ചിരാതുകൾ തിളക്കമോടെ പ്രകാശിക്കാൻ തുടങ്ങി…

കണ്ണുകൾ തുറന്ന ദേവയാനി മുന്നിലേ കാഴ്ചകൾ കണ്ടു സ്വയം മറന്നു നിന്നു പോയി….

നാഗത്തറയിൽ പത്തി വിടർത്തി നിൽക്കുന്ന സ്വർണ നാഗത്തെ കണ്ട് കയ്യിലേ നിലവിളക്ക് നാഗത്തറയിലേക്ക് സമർപ്പിച്ചു..

പിന്നെ കയ്യിലേ മഞ്ഞൾ പൊടി നാഗതറയിൽ തൂവി..

മഞ്ഞൾ പൊടി തൂവിയതും…

എവിടെയോ പുള്ളുവൻ പാട്ടിന്റെ ഈണം ദേവയാനിയുടെ കാതിലേക്ക് പെയ്തിറങ്ങി…

ഒരു നിമിഷം….

കൈ കൂപ്പി…

ദേവയാനി നാഗത്തറ വലം വെച്ച്…

വന്നു ശിരസ് നമിച്ചു..

പിന്നെ ബോധരഹിതയായി മണ്ണിലേക്ക് പതിച്ചു…

************************************

“അമ്മേ…

അമ്മേ…”

മുഖത്തേക്ക് വെള്ളം വീണു പിടഞ്ഞു കണ്ണുകൾ പതിയെ തുറക്കുമ്പോൾ…

“അമ്മേ..

എന്നുള്ള വിളി കേട്ട് ദേവയാനി ചുറ്റിനും നോക്കി…

“അമ്മേ…

ഇത് ഞാനാ മ്മേ..

അമ്മേടെ മോള്….”

ശിവാനി ദേവയാനിയുടെ കവിളിൽ ചുണ്ടമർത്തി പറയുമ്പോൾ വിമ്മി പൊട്ടി പോയി ദേവയാനി…

“അമ്മേടെ പൊന്നേ…

അമ്മേടെ പൊന്നു മോളേ…

അമ്മേടെ ശിവേ…”

ചങ്ക് പൊട്ടി…

പൊട്ടി കരഞ്ഞു….

അലറി വിളിച്ചു..

ശിവനിയെ നെഞ്ചിലേക്ക് ചേർത്ത് പിടിക്കുമ്പോൾ കാവിലെ ചിരതിനു പതിവിലും തെളിച്ചമുണ്ടായിരുന്നു…

“ഇതെല്ലാം നിമിത്തമാണ് ട്ടോ…

ഏഴ് ദിവസം…

കുളിച്ച് ഈറനോടെ കാവിൽ ശിവാനി വിളക്ക് തെളിയിക്കട്ടെ…

അത് വരേ..

നിങ്ങൾക്ക് ഇവിടെ കൂടാം…

നമ്മുടെ വീട്ടിൽ..”

ഗായത്രി ദേവയാനിയുടെ നെറ്റിയിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു….

“അമ്മേ…

ഇനിയും ഈ ജന്മം അമ്മയെ സേവിച്ച് ഞാൻ അങ്ങയുടെ പാദ പൂജ ചെയ്തു ഇവിടെ അമ്മയുടെ കാൽകീഴിൽ കഴിഞ്ഞു കൊള്ളാം…”

ദേവയാനി ഗായത്രിയുടെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു….

“എനിക്ക് പാദ പൂജ ചെയ്യുകയോ അരുത്…

ഞാൻ ഒരു നിമിത്തം മാത്രം…

എല്ലാം തെളിയുന്ന കാലം അന്യമല്ല..

എല്ലാം തെളിഞ്ഞു വരും വരേ…

ദേവയാനിയും മോളും ഈ തറവാട്ടിൽ ഉണ്ടാവണം…

ഇനി നാഗത്തറയിൽ എന്നോടൊപ്പം തിരി തെളിയിക്കാൻ ശിവാനി മോളും ഉണ്ടാവണം…”

ഗായത്രി പറഞ്ഞത് കേട്ട് ദേവയാനി കൈകൾ കൂപ്പി നിന്നു..

ആ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു…

“അമ്മേ…

അച്ഛാ….

ഇനി ഇവരുമുണ്ടാകും നമ്മോടൊപ്പം..”

മോഹിനിയേയും ആദിത്യനേയും നോക്കി ശിവാനിയേ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു….

ചിരിച്ചു കൊണ്ട് ഗായത്രി പറഞ്ഞു..

എല്ലാം കണ്ടും കേട്ടും വിശ്വാസം വരാതെ ഇരുവരും തങ്ങളുടെ മോളേ നോക്കി നിന്നുപോയി….

************************************

ഈ സമയം കതിരൂർമനയുടെ പടി വാതിൽ കൊട്ടിയടച്ചു  രുദ്രൻ പുറത്തേക്കിറങ്ങി…

മനയിലേ മഷികളത്തിൽ രുദ്രന്റെ ദേഹം നിശ്ചലമായി ഇരുന്നു…

വലതു കയ്യിൽ നാഗമാണിക്യമിരുന്നു തിളങ്ങി…

ആ തിളക്കത്തിൽ പൂജാമുറി പ്രഭാപൂരിതമായി..

നിലവിളക്കിൽ ആഴ്ന്നിറങ്ങിയ.. ദക്ഷന്റെ മൃതശരീരം കണ്ണ് തുറിച്ചു കിടപ്പുണ്ട്…

മായയും ദേഹവുമായി ദക്ഷൻ പൂജാമുറിയിലും…

കതിരൂർ മനയുടെ പുറത്തും ഒരേ നിമിഷം പ്രത്യക്ഷമായിരുന്നു..

“കാൽ നടയായി വേണം എനിക്ക് നിന്നിലേക്കെത്താൻ…

ആ നേരമത്രയും നാഗമാണിക്യം എന്റെ പൂജാമുറിയിലെ ദക്ഷന്റെ ശവത്തിന് കാവൽ നിൽക്കും…

ആ കാവൽ നാഗമണിക്യത്തിന്റെ ശക്തി ക്ഷെയിപ്പിക്കും…

എന്റെ തലമുറക്ക് പറ്റിയ ഒരു അബദ്ധമായിരുന്നു നാഗമാണിക്യത്തെ സ്വന്തമാക്കിയത്…

അന്നേ അത് നശിപ്പിച്ചു കളയണമായിരുന്നു എന്ന് അറിയാൻ വൈകി…

പക്ഷേ ഇപ്പൊ അത് നശിപ്പിക്കാനുള്ള വഴി…

തെളിയിച്ചു തന്നു നീയും നിന്റെ നാഗങ്ങളും കൂടി…

നിങ്ങൾ ഇല്ലായ്മ ചെയ്ത ഒരുവന്റെ ശവത്തിന് മുന്നിൽ നാഗമാണിക്യം ഒരു രാത്രിയും പകലുമിരുന്നാൽ…

നാഗമാണിക്യം നശിക്കും…

അതിനാൽ….

ഞാൻ തിരികെ വരും വരേ അങ്ങനെ ഇരിക്കട്ടെ…

ദാക്ഷന്റെ ശവത്തിന് കാവലായി…”

പെരുവിരൽ ഭൂമിയിലേക്ക് അമർത്തി രുദ്രൻ പറഞ്ഞപ്പോൾ..

പൂജാ മുറിയിൽ നിന്നും നാഗമാണിക്യം രുദ്രന്റെ കയ്യിൽ താഴേക്ക് വീണു ദക്ഷന്റെ ശിരസിന് താഴേക്ക് നീങ്ങി…

ഈ നിമിഷം ഉറക്കത്തിൽ നിന്നും  ഞെട്ടിയുയർന്ന ഗായത്രി…

ചുറ്റിനും നോക്കി…

പുറത്തു ശക്തമായ ഇടിയും മിന്നലോടെ മഴ ശക്തിയോടെ പെയ്തു തുടങ്ങി…

************************************

ഇന്ന് ഇത്രേം ട്ടോ..

രണ്ട് ഭാഗം കൂടി…

നാഗകന്യക പോകുന്നു…

 

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Nagakanyaka written by Unni K Parthan

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!