അമാവാസി

1520 Views

aksharathalukal-malayalam-kavithakal

അമാവാസി

ഇരുട്ട് എനിക്ക് ഭയമായിരുന്നു
അമാവാസിയിൽ താണ്ഡവമാടുന്ന
പ്രേത സ്വപ്നങ്ങളെ എനിക്ക് ഭയമായിരുന്നു.
കുറുകെ ചടാറുള്ള പൂച്ചയെ
നോക്കി വിറയ്ക്കുന്ന
ഒരു കുഞ്ഞു ബാല്യം.
എന്തു കറുപ്പായിരുന്നു വെന്നോ
ഇരുട്ടിന്‌!!
കരിംഭുതത്തെ പോലെ
അതെന്നെ പിന്തുടർന്നു.
പകലിന്റെ നന്മകൾ
രാത്രിയിലെ തിന്മകളാകുന്നു.
വസ്ത്രം പോലെ മുഖം
മാറ്റുന്ന മനുഷ്യർ.
ചന്ദ്രന് ഉദിക്കാത്ത ദിനമോ
അതോ ഉദിച്ച ചന്ദ്രനെ
നിഷ്പ്രഭാക്കിയ മേഘങ്ങളുടെ
ദിനമോ?
ഒന്നുമറിയില്ല, കാറ്റ് തന്റെ നീണ്ട
താടി ഉഴിഞ്ഞു എന്തോ
ഓർത്ത് അലസമായി പടിഞ്ഞാട്ട്
കുതിക്കുന്നു.
പൊള്ളുന്ന സൂര്യരശ്മികളെ
നിലാവിനു സുഖപ്പെടുത്താമെങ്കിൽ
എന്തു കൊണ്ട് ഇരുട്ടിനെ
വെളിച്ചത്തിന് സ്നേഹിച്ചുകൂടാ.
വെളിച്ചം ദൈവവും ഇരുട്ട്
ചെകുത്താനു് മാണെന്ന്
എന്നെ പഠിപ്പിച്ച പ്രകൃതി
എന്തിനെന്‍റെ കുഞ്ഞകാശത്തെ തച്ചുടച്ചു,
കൊഴിഞ്ഞ,വിടരുന്നതിന്ന് മുമ്പേ വാടിയ
ഒരുകൂട്ടം പൂക്കൾ.
ആർത്തി തീരാത്ത വണ്ടുകൾ
തേനിനോട് ഒപ്പം രക്തവും ചൂഴ്ന്ന് എടുക്കുന്നു.
ത്രിലോകത്ത് നിറ മാടുന്ന
എത്ര എത്ര നിഴലുകൾ
അത് എനിക്ക് ഭയമായിരുന്നു.
മനുഷ്യ നിഴലുകൾ എനിക്കു ഭയമായിരുന്നു
കൂട്ടിന് കണ്ണു ചിമ്മാതെ
എനിക്കായ് ഉദിച്ച താരകത്തെ
തേടുന്നു ഞാൻ.
രാത്രി മുല്ലകൾക്ക് തീക്ഷണമായ
ഗന്ധമായിരുന്നു.
പാലപ്പൂക്കളുടെ വശ്യത
പാരിജാതത്തിൻെറ പുഞ്ചിരി
ഒക്കെ എനിക്കു ഭയമായിരുന്നു.

ശവക്കച്ച തുന്നുമ്പോൾ തന്നെ
പുഞ്ചിരിക്കുന്ന ഒരു കൂട്ടം മനുഷ്യർ.
എനിക്ക് ഒളിക്കാൻ അമ്പിളി ഇല്ലാത്ത
ഒരു ആകാശം.
എനിക്കറിയാമായിരുന്നു അമാവാസി
എന്നാൽ കത്തിത്തീർന്നവന്റെ ആണെന്ന്.
ഒരിക്കലും തുറക്കാത്ത ഇമകളും
ഒരിക്കലും ഉണങ്ങാത്ത മുറിവുകളും
ചിതലും,സർപ്പങ്ങളും, ഉറുമ്പുകളും
ഉള്ള , മിടിപ്പു നഷ്ട്ടമായ ഒരു
കുഞ്ഞാകാശം
അതിനെ ഞാൻ അമാവാസി
എന്നു വിളിച്ചു.

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

1 thought on “അമാവാസി”

Leave a Reply