Skip to content

ജനനി




Novel details

  • Writer: Rohini Amy
  • Part: *
  • Category: Love, Drama, Mystery
4.1/5 - (286 votes)

ജനീ……  രാവിലെ സുമ ചേച്ചിയുടെ വിളികേട്ടാണ് ജനി എണീറ്റത്……….. നേരം വെളുത്തു വരുന്നതേയുള്ളൂ………….. ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ്………. ഉറങ്ങാൻ സമ്മതിക്കില്ലേ….. കണ്ണു തിരുമ്മി കതകു തുറന്നു ചോദിച്ചു………

അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ ജനി…….. രവിയേട്ടൻ എവിടെ…………

അച്ഛൻ ഇന്നലെ വന്നില്ല……….. ഒന്ന് വിളിച്ചു പറഞ്ഞു കൂടിയില്ല  വരില്ലാന്ന്………. ഏതെങ്കിലും കാട്ടിലും മേട്ടിലും അലഞ്ഞുതിരിയുന്നുണ്ടാവും……….. കൂട്ടുകാരന്റെ കൂടെ………. ഒന്നും അറിയേണ്ടല്ലോ………..

ജനീ……….  പേടിക്കുക ഒന്നും വേണ്ട……….. ഏട്ടനെ ആരോ ഫോണിൽ വിളിച്ചു പറഞ്ഞതാണ്……….. രാജേട്ടനെ ആരോ വെട്ടി…… പോലീസ് രവിയേട്ടനെയാണ് സംശയിക്കുന്നത്……….. അപ്പോൾ ഇങ്ങോട്ടേക്ക് വന്നില്ലേ……..

എന്തുവാ സുമേച്ചി ഈ പറയുന്നത്…… രാജൻ മാമയെ  അച്ഛൻ വെട്ടുകയോ………  ഒരിക്കലും നടക്കാത്ത കാര്യമാണത്……… അവൾ ഉച്ചത്തിൽ പറഞ്ഞു……… കരഞ്ഞു…….

നീ കരയാതെ ചിലപ്പോൾ സത്യം ആയിരിക്കില്ല…………. നമ്മുടെ നാട്ടുകാരല്ലേ……. പലതും പറഞ്ഞു പിടിപ്പിക്കാൻ അവരെ കഴിഞ്ഞേ ഉള്ളൂ………. ഒന്ന് സമാധാനപ്പെട്…… ഞാൻ പിന്നെ വരാം………. ഇതുകേട്ടപ്പോൾ ഒന്ന് ഇവിടം വരെ  വന്നതാ…….. ഇതും പറഞ്ഞ് സുമ വീട്ടിലേക്ക് പോയി……..

ഇല്ല… കേട്ടതൊന്നും സത്യമായിരിക്കരുതേന്ന് അവൾ പ്രാർത്ഥിച്ചു………… അവൾ അനിയന്റെ റൂമിലേക്ക് നടന്നു……….. അവനോടു കാര്യം പറഞ്ഞു……… എന്താ ചെയ്യേണ്ടതെന്നറിയാതെ രണ്ടുപേരും ഇരുന്നു……

ജനീ…. അമ്മ വിളി  തുടങ്ങിയിട്ടുണ്ട്……… ജനി അമ്മയുടെ അടുത്തേക്ക് നടന്നു………..

അച്ഛൻ വന്നില്ലേ മോളേ…….

ഇല്ലമ്മേ…..

ഇങ്ങനെ ഈ പ്രായത്തിലും വീടും വീട്ടുകാരെയും വേണ്ടാതെ കൂട്ടുകാരന്റെ കൂടെ കറങ്ങി തിരിഞ്ഞു നടക്കുന്ന ഒരേയൊരാൾ നിന്റെ അച്ഛൻ മാത്രമായിരിക്കും………. ഇങ്ങനൊരു മനുഷ്യൻ……..

മ്മ്…… അമ്മയ്ക്ക് എണീറ്റിരിക്കണോ…..

വേണം…….. അമ്മയ്ക്ക് പുറം കഴച്ചുപൊട്ടുന്നു…..

ജനി അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചു ചാരി ഇരുത്തി………. നൈറ്റി കാലിൽ നിന്നും പൊക്കി വെച്ച് കൊടുത്തു………… കാലിലെ നീരിൽ  നിന്നും പൊട്ടി വെള്ളം ഒലിക്കാൻ തുടങ്ങിയിരുന്നു…………. അവൾ ഡെറ്റോളിൽ തുണി മുക്കിപ്പിഴിഞ്ഞ് എല്ലാം തുടച്ചു വൃത്തിയാക്കി……… കാലു രണ്ടും നീരുവച്ച് നീലച്ചു കിടക്കുന്നു…………… ഡോക്ടർസ് കയ്യൊഴിഞ്ഞു………. എന്താണെന്ന് അറിയില്ല……. ഇനി ഒരു ടെസ്റ്റും ചെയ്യാൻ ബാക്കിയില്ല………. ഇപ്പോൾ ആയുർവേദം നോക്കുവാണ്…….. കാല് നിലത്തേക്ക് ഇട്ടു ഇരിക്കാൻ പാടില്ല…….. പൊക്കി വെച്ചിരിക്കണം………..  നടക്കാനും  പാടില്ല അധികം…….

അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നു…….. ഇപ്പോൾ പെൻഷൻ പറ്റി…….. ആ പെൻഷനും തോട്ടത്തിൽ നിന്ന് കിട്ടുന്ന ആദായവും…….. അച്ഛന്റെ ഒരു മെഡിക്കൽ ഷോപ്പും…….. ഒക്കെ കൊണ്ട് സുഖമായി ജീവിക്കുന്നു………

നീയെന്താ ജനി ആലോചിക്കുന്നത്……… അനിക്കുട്ടൻ എണീറ്റില്ലേ………..

എണീറ്റു  അമ്മേ……… ഞാൻ ഇപ്പോൾ കാപ്പിയിട്ടു വരാം………..

സുമേച്ചി പറഞ്ഞ കാര്യങ്ങൾ ഓർത്ത് ഒരു ആശ്വാസവും ഇല്ല………. വിശ്വസിക്കാനും പറ്റുന്നില്ല………. കാരണം രാജൻ മാമയും അച്ഛനും ഞാൻ ഒക്കെ ഉണ്ടാകുന്നതിനു മുമ്പേ ഉള്ള കൂട്ടുകാരാണ്………. എന്തുണ്ടെങ്കിലും ഒരുമിച്ച്……….. കുറച്ചു മാറിയാണ് വീട്……… ഇടയ്ക്ക് സമയം കിട്ടുമ്പോൾ ഒക്കെ രണ്ടാളും ഒരു മുങ്ങലുണ്ട്……….. രാജൻ മാമയുടെ എസ്റ്റേറ്റിൽ പോകുന്നതാണ്………….  കൂടാനാണെന്നു നന്നായി അറിയാം……… ഇപ്പോഴും അങ്ങനെ പോയതാണ്……….. കൂടി വന്നാൽ രണ്ട് ദിവസം………. അതു കഴിഞ്ഞാൽ വരേണ്ടതാണ്…………. ഇതിപ്പോൾ മൂന്ന് ദിവസമായി………….. ഇവിടെയും ആരും അച്ഛനെ എതിർക്കാനും പോകാറില്ല……….. പ്രത്യേകിച്ച് അമ്മ……… ആ മനസ്സിലെ ടെൻഷൻ ഒക്കെ കുറയട്ടെ എന്ന് പറയും……… എത്രയാണെന്ന് വെച്ചാ ഷോപ്പും വീടും മാത്രമായിട്ട്……….

ആരോടാ ഒന്ന് ചോദിക്കുക……….. പെട്ടെന്നാണ് ജനിക്കു അഭിയെ ഓർമ്മവന്നത്…………. ശരിയാണ് അഭിഏട്ടനോട് ചോദിക്കാം……..

രാജൻ മാമയുടെ മകനാണ് അഭി……….. അതിനപ്പുറം ജനിയുടെ സ്വന്തവും………… ചെറുപ്പത്തിലെ തുടങ്ങിയ ഇഷ്ടമാണ് രണ്ടാൾക്കും…………. രണ്ടു വീട്ടുകാരുടെയും മൗനാനുവാദവും ഉണ്ട് ഇതിൽ

……………

ജനി അഭിയെ വിളിച്ചു ബെല്ലടിക്കുന്നത് അല്ലാതെ എടുക്കുന്നില്ല…….. അവൾക്ക് കൂടുതൽ ടെൻഷൻ ആയി………..

വെള്ളം തിളച്ചു പൊടിയിടാൻ നേരമാണ് വെളിയിൽ ഒരു വണ്ടി വന്നു നിന്നത്……… പോയിനോക്കിയപ്പോൾ കുറച്ചു പോലീസുകാരാണ്………… അതിൽ ഒരാൾ ചോദിച്ചു…… രവിയുടെ വീടല്ലേ ഇത്…….

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4.1/5 - (286 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “ജനനി”

Your email address will not be published.

Don`t copy text!