Skip to content

മന്ദാരം




Novel details

4.2/5 - (139 votes)

“പദ്മ… …. മോളെ എഴുനേൽക്കു…. എത്ര നേരമായി ഈ കുട്ടിയെ വിളിക്കണ്….. “മുത്തശ്ശി അവളെ ഒന്നുകൂടി കുലുക്കി വിളിച്ചു…

“പ്ലീസ് മുത്തശ്ശി.. ഒരു ഇത്തിരി സമയം കൂടി…ഇന്നലെ late ആയല്ലേ കിടന്നത്….. . “മകരമാസം ആയത് കൊണ്ട് നല്ല തണുപ്പ് ആണ്. അവൾ ഒന്നുകൂടി ചുരുണ്ടു കിടന്നു..

“മോളെ… കാലത്തെ സർപ്പക്കാവിൽ വിളക്ക് കൊളുത്തണ്ടേ…. ഇന്ന് ആയില്യം ആണ്… ഈ കുട്ടി അത് മറന്നോ.. “

“ന്റെ നാഗത്താനെ … ഞാൻ അത് മറന്നു….പൊറുക്കണേ… അടിയനോട് “അവൾ  ഞൊടിയിടയിൽ കിടക്ക വിട്ട് ചാടി എണിറ്റു…

അപ്പോളേക്കും അവളുടെ ഉറക്കം ഒക്കെ പോയിരിക്കുന്നു.

അഴിഞ്ഞു വീണ നീണ്ട  മുടിയിലേക്ക് കാച്ചെണ്ണ എടുത്ത് അവൾ പുരട്ടി… അതാണ് അവൾ ആദ്യം ചെയ്തത്..

കയ്യുണ്യത്തിന്റെയും കറിവേപ്പിലയുടെയും ഒക്കെ ത്രസിപ്പിക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞു നിന്ന്…

“വേഗം ഉമ്മറത്തേക്ക് വരിക കുട്ടി…. “മുത്തശ്ശി വാതില്കടന്ന് നടന്നു കൊണ്ട് പറഞ്ഞു..

“ദേ ഒരു രണ്ട് മിനിറ്റ്… “

അവൾ എണ്ണ എടുത്തു യഥാസ്ഥാനത്തു വെച്ചു..

എണ്ണ നന്നായി അവൾ മുടിയിൽ പുരട്ടി കഴിഞ്ഞു ആണ് മുറിയ്ക്ക് പുറത്തേക്ക് വന്നത്

പടിഞ്ഞാറുവശത്തെ കുളത്തിന്റെ പടവുകൾ പിന്നിട്ടു അവൾ വേഗത്തിൽ ഇറങ്ങി..

തണുത്തുറഞ്ഞു കിടക്കുന്ന വെള്ളത്തിലേക്ക് അവൾ പദസര കൊഞ്ചലോടെ കാൽപാദങ്ങൾ മുക്കി…

“ഹാവു….. തണുത്തിട്ടു വയ്യ…. “പിറുപിറുത്തു കൊണ്ട് അവൾ വെള്ളത്തിൽ മുങ്ങി പൊങ്ങി….

അപ്പോളേക്കും മുത്തശ്ശി ചെമ്പരത്തി ഇല പൊട്ടിച്ചു കൊണ്ട് താളി ഉണ്ടാക്കി അവളുടെ അടുത്തേക്ക് നടന്നു വന്നു…

“ദേ.. ഈ എണ്ണ മെഴുക്കു എല്ലാം പോട്ടെ, താളി പതപ്പിച്ചു കഴുക… “

“ഇപ്പോൾ തന്നെ നേരം വൈകി…ഇന്ന് ഇനി ഇത് ഒന്നും വേണ്ട…. “

“അതിനു അധികം സമയം ഒന്നും വേണ്ടല്ലോ കുട്ട്യേ….  മനോഹരം ആയ മുടി മുഴുവൻ നി നശിപ്പിച്ചു… അതെങ്ങനെ ആണ് ഇപ്പോളത്തെ കുട്ടികൾക്ക് ഒന്നും ഇതിന്റെ വില അറിയില്ലലോ..  “

അവർ സ്നേഹപൂർവ്വം അവളുടെ കൈയിലേക്ക് അത് കൊടുത്തു…

അവൾ മുത്തശ്ശി കൊടുത്ത താളി ഉപയോഗിച്ച് മുടി നന്നായി പതപ്പിച്ചു കഴുകി.

കുളി കഴിഞ്ഞു മുറിയിലേക്ജ് കയറി വന്നപ്പോൾ അമ്മ മഞ്ഞ പട്ടുപാവാടയും മെറൂൺ കളർ ബ്ലൗസും എടുത്ത് വെച്ചിട്ടുണ്ട്..

അവൾ വേഗം തന്നെ അത് എടുത്ത് അണിഞ്ഞു..

മുടി ആണെങ്കിൽ കുളി പിന്നൽ pinniittu….

നീലക്കണ്ണാടിക്ക് മുന്നിൽ വന്നു നിന്ന് കണ്മഷി എടുത്ത് കണ്ണുകൾ എഴുതി…

കറുത്ത നിറം ഉള്ള വട്ടപ്പൊട്ടും തൊട്ട്..

അച്ഛന്റെ മുറിയിൽ അപ്പോളും വെളിച്ചം വീണിട്ടില്ല…

അച്ഛൻ നല്ല ഉറക്കത്തിൽ ആണ് എന്ന് അവൾക്ക് അറിയാം..

മുത്തശ്ശൻ കാലത്തെ തന്നെ കാവിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

അവൾ ഉമ്മറത്തു എത്തിയപ്പോൾ മുത്തശ്ശി അവൾക്ക് മുന്നേ ഇറങ്ങിയിരുന്നു..

അമ്മയോട് യാത്ര പറഞ്ഞു കൊണ്ട് പദ്മ  പടിപ്പുര വാതിൽ കടന്ന് പോയി..

അപ്പോളും അവളുടെ മുടിയിൽ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു..

ഒരഞ്ചു മിനിറ്റ് നടന്നാൽ കാവ് എത്തി…

അതിപുരാതന കാലം തൊട്ട് ഉള്ള കാവ് ആണ്.. വിളിച്ചാൽ വിളിപ്പുറത് എത്തുന്ന നാഗരാജാവും നഗയകഷിയും കാവൽ ഉള്ള ഇല്ലം ആണ്..

മുല്ലക്കോട്ടു ഇല്ലത്തെ ശങ്കരൻ നമ്പൂതിരിയുടെ കുടുംബ വക കാവ് ആണ്..

തിരുമേനി കാലത്തെ തന്നെ പോയി കാവ് അടിച്ചു വാരും…

ഓരോ മാസവും ആയില്യത്തിന്  കുടുംബത്തിലെ ഓരോ കുട്ടികൾ ആണ് വിളക്ക് കൊളുത്തുന്നത്…

മനം നൊന്ത് വിളിച്ചാൽ ഏത് ആഗ്രഹം പോലും സാധിപ്പിക്കും  നാഗത്താൻ മാർ എന്ന് ആണ് അവിടെ വസിക്കുന്ന ജനങ്ങളുടെ വിശ്വാസം …

ഒരുപാട് ആളുകൾ എത്തിച്ചേരും ആയില്യത്തിന് ..

സർപ്പത്തിന് നൂറും പാലും കൊടുക്കാനും മഞ്ഞൾ നീരാട്ട് നടത്താനും ഒക്കെ ആയിട്ട്..

അടുത്ത മാസം ആണ് അവിടെ ഉത്സവം..

ഇന്ന് കാവിൽ തിരി തെളിയിക്കുന്നത് പദ്മ  എന്ന് വിളിപ്പേരുള്ള പദ്മതീർത്ഥാക്ക് ആണ്..

സർപ്പദോഷം കൂടി ഉള്ള കുട്ടി ആയത് കൊണ്ട് അവളെ ഏറെ പ്രാധാന്യത്തോടെ ആണ് അവളുടെ മുത്തശ്ശിയും അമ്മയും ഒക്കെ കൂടി കാവിലേക്ക് അയക്കുന്നത്…

20വയസ് ആയിരിക്കുന്നു അവൾക്ക്……അവളുടെ  വിവാഹജീവിതത്തിൽ ഒരുപാട് കഷ്ടതകൾ വരും എന്ന് തിരുമുൽപ്പാട് പ്രവചിച്ചതോടെ എല്ലാവരും ആകെ തകർന്ന് പോയി..

അതുകൊണ്ട് കണ്ണീരോടെ ആണ് മുത്തശ്ശി അവൾക്കായി നാഗത്തനോട് കേഴുന്നത്…

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4.2/5 - (139 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “മന്ദാരം”

Your email address will not be published. Required fields are marked *

Don`t copy text!