മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി……
ബസ്സിൽ നേരിയ ശബ്ദത്തിൽ പാട്ട് ഒഴുകികൊണ്ടിരുന്നു. തുറന്നിട്ട ബസ്സിന്റെ ജാലകത്തിലൂടെ പുറത്ത് പെയ്യുന്ന മഴത്തുള്ളികൾ അവളുടെ മുഖത്ത് വീണുകൊണ്ടിരുന്നു. കാറ്റിൽ പാറുന്ന മുടിയിഴകൾ ഒതുക്കാതെ അലസമായി വിട്ടുകൊണ്ട് പാട്ടിൽ ലയിച്ചവൾ ഇരുന്നു.
നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ…
അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
ഹലോ ശ്രീക്കുട്ടി
ഫോൺ ചെവിയിൽ വെച്ചപ്പോൾ തന്നെ മറു പുറത്ത് നിന്ന് കേട്ട സ്വരത്തിൽ ഉത്‌ഖണ്ഡ നിറഞ്ഞിരുന്നു.
ആ അമ്മ പറ…
എത്തിയോ മോളെ…
ഇല്ലമ്മാ കുറച്ചു ദൂരം കൂടി ഉണ്ട്..
എത്തിയ ഉടനെ വിളിക്കണേ മോളെ സ്റ്റോപ്പിൽ തന്നെ കൃഷ്ണേട്ടൻ ഉണ്ടാവും നിനക്ക് പരിചയം ഇല്ലല്ലോ ഞാൻ തന്ന നമ്പറിൽ വിളിക്കണം ബസ്സിൽ കാഴ്ച കണ്ടിരിക്കരുത് ശ്രദ്ധിക്കണം പരിചയം ഇല്ലാത്ത സ്ഥലം ആണ് പിന്നെ…
എന്റെ പൊന്നമ്മേ ഇതെത്രാമത്തെ തവണ ആണ് എന്നോടിത് പറയുന്നത് ഞാൻ കുഞ്ഞുകുട്ടി ഒന്നും അല്ല അമ്മ ഇങ്ങനെ ആധി പിടിക്കല്ലേ….
അമ്മയെ പറഞ്ഞു മുഴുവിക്കുന്നതിന് മുന്നേ അവൾ പറഞ്ഞു.
നിനക്ക് അങ്ങനെ ഒക്കെ പറയാം ഞാൻ അല്ലെ തീ തിന്നുന്നത്.
എന്റെ പൊന്നമ്മക്കുട്ടി ഇങ്ങനെ വിഷമിക്കാതെ ഞാൻ കറക്റ്റ് ആയിട്ട് സ്റ്റോപ്പിൽ ഇറങ്ങി കൃഷ്ണൻ അങ്കിളിനെ കണ്ടു അവിടെ എത്തിയിട്ട് അമ്മയെ വിളിക്കാം പോരെ മ്മ്…
ശരി ശരി അവിടെ എത്തിയിട്ട് വിളിക്ക്.
ശരി അമ്മാ
ഫോൺ കട്ട് ചെയ്തിട്ട് അവൾ ഇരുന്നു. അവളുടെ മനസ്സിൽ അമ്മയുടെയും അച്ഛന്റെയും കഴുത്തിൽ കൂടി കയ്യിട്ടു നിൽക്കുന്ന ഒരു ചിത്രം ഓർമ്മ വന്നു. കണ്ണുകൾ നിറഞ്ഞു. ഒരുപാട് ഓർമ്മകൾ മനസ്സിൽ ഇരച്ചു കയറി.
പെട്ടന്ന് കണ്ടക്ടർ അവൾക്കിറങ്ങേണ്ട സ്റ്റോപ്പിന്റെ പേര് ഉച്ചത്തിൽ വിളിച്ചു തുടങ്ങി. ഓർമ്മകൾക്ക് വിരാമം ഇട്ടുകൊണ്ട് ബാഗുകൾ എടുത്തു അവൾ ഇറങ്ങാൻ തയ്യാറായി.
സ്റ്റോപ്പിൽ ഇറങ്ങി അവൾ ചുറ്റും കണ്ണുകൾ പായിച്ചു. മഴ തോർന്നിരിന്നു.സമയം രാവിലെ 6 മണി ആയി.സ്റ്റോപ്പിനടുത്തായി ഒരു ചെറിയ ചായക്കട അവിടെ ചായ കുടിക്കാൻ ഇരിക്കുന്ന ഒരുപാട് പേർ തന്നെ തുറിച്ചു നോക്കുന്നു. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ ആളുകൾ അങ്ങിങ്ങായി ഉണ്ട്. മുഴുവൻ നോക്കുന്ന അവളുടെ അരികിലേക്ക് ഒരു 50 വയസ്സ് പ്രായം തോന്നിക്കുന്ന മനുഷ്യൻ നടന്നു വന്നു.
ശ്രീനന്ദ അല്ലെ??? അയാൾ ചോദിച്ചു
അതെല്ലോ കൃഷ്ണൻ അങ്കിൾ ആണോ???
അതെ മോളെ ജാനി പറഞ്ഞിരുന്നു മോൾ വരുമെന്ന് ഞാൻ നോക്കി നിൽക്കുവായിരുന്നു…
Sree –
Super
Surya –
Excellent!!!Good way of presentation. Feels like a commercial story with romance/comdey and family based… Avoided tragedy which make the viewers more happy.
Aryalakshmi –
Super… The presentation of this story was very good😊 I personally liked it a lot.The story and characters were so beautiful 😊😊😊😊
Ani –
Super story.. pala kadhakalum already kanda movies nte kadhayude thread eduthittu kooti chertha pole thonnaarundu… But ithoru fresh story aayirunnu… Beautifully presented…wishing u all best..